രചന – ആയിഷ അക്ബർ
അമ്മ….
അവൻ അതും പറഞ്ഞു കൊണ്ട് തറയിൽ നിന്നും ചാടിയെഴുനേറ്റു…
എ… എന്താ…..
ദേഷ്യത്തോടെ ഇരുവരെയും നോക്കി നിൽക്കുന്ന പത്മയോടവന്നത് ചോദിക്കുമ്പോഴാണ് അവർ വന്നതെന്തിനാണെന്ന് മറന്ന് പോയെന്ന് അവരോർക്കുന്നത്….
കയ്യിലുള്ള ഫോൺ അവരവന് നേരെ നീട്ടി…..
അവൻ ഒന്നും ചോദിക്കാതെ ഫോൺ വാങ്ങി…
ആ… അച്ഛാ…..
അവൻ ജനലോരം നിന്ന് എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമ്പോഴും പത്മയുടെ കണ്ണുകൾ ദേഷ്യത്തോടെ അഞ്ജലിയെ ഉഴിയുന്നുണ്ടായിരുന്നു…
അവൾ അവർക്ക് മുഖം കൊടുക്കാൻ കഴിയാതെ തല കുനിച്ചു…….
ഇവളുടെ പഠിത്തം കഴിയും വരെ അവൾക്ക് സംരക്ഷണം കൊടുക്കാനാണ് ഈ വിവാഹമെന്നാണാല്ലോ അമ്മ പറഞ്ഞത്….
പിന്നെന്തിനാ നിങ്ങൾ ഒരു മുറിയിൽ കിടക്കുന്നത്……
അപ്പുറത്തെ മുറികളെല്ലാം ഒഴിഞ്ഞു കിടപ്പാണല്ലോ…..
പത്മ ദേഷ്യത്തോടെ അത് പറഞ്ഞതും അർജുൻ തിരിച്ചെന്ത് പറയണമെന്നറിയാതെ അങ്ങനെ നിന്നു….
അവൻ പെട്ടെന്ന് അഞ്ജലിയെ ഒന്ന് നോക്കി….
തന്റെ വാക്കുകൾക്കവിടെ സ്ഥാനമില്ലെന്ന മട്ടിൽ അവൾ തനിക്ക് മുഖം പോലും തരാതെ അങ്ങനെ നിൽക്കുകയാണ്…..
മറുപടിക്കെന്ന പോൽ അവനെ നോക്കി നിൽക്കുന്ന പത്മയോട് അവനെന്തു പറയണമെന്നൊരു നിമിഷം ആലോചിച്ചു…
മുത്തശ്ശി വിശ്വസിച്ചത് പോലെ അമ്മയും വിശ്വസിച്ചത് കൊണ്ടാവാം ആളൊന്നടങ്ങിയതെന്ന് അവനു തോന്നി…
അല്ലായെന്ന് തുറന്നു പറയാൻ അഞ്ജലിയുടെ മനസ്സ് തനിക്കിപ്പോഴും അറിയില്ല താനും…
അവനെന്തു പറയണമെന്നറിയാതെ കുഴഞ്ഞു…..
അഞ്ജലിയുടെ മനസ്സിലും അതൊരു വിങ്ങലിനെ കോറിയിട്ടു….
ഈ വീട്ടിൽ സ്വസ്ഥത താനറിയുന്ന ഏക ഇടം ഈ മുറിയായിരുന്നു…
അതവൻ കൂടെയുള്ളത് കൊണ്ട് തന്നെയാണ്…
അവനെന്നത് ഓരോ നിമിഷവും തന്നിലൊരു അനുഭൂതിയായി മാറുകയാണ്….
എന്നാൽ അതും ഇനിയില്ലെന്നോർക്കേ മനസ്സിൽ നിറഞ്ഞൊരു പ്രയാസത്തോടെ അവളങ്ങനെ നിന്നു…..
ഈ മുറിക്കുള്ളിലാണ് അവളെ താൻ അടുത് കാണുന്നത്….
മുറി മാറി കിടന്നാൽ ഞങ്ങൾ തീർത്തും അപരിചിതരാകുകയേ യുള്ളൂ….
അവൾക് തന്നോടൊപ്പം ജീവിക്കാൻ താൽപര്യമില്ലെങ്കിൽ കൂടി ഇനിയുള്ള കാലം ഓർത്തു വെക്കാൻ അവളുടെ കൂടെ എനിക്ക് കുറച്ചു നിമിഷങ്ങളെങ്കിലും വേണം….
അത് കൊണ്ട്… അവളീ മുറിയിൽ നിന്ന് പോകാൻ പാടില്ല….
അഞ്ജലിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ….
എന്ത് പറയണമെന്നോർത്ത് നിന്ന അവന്റെ വായിൽ ആദ്യം വന്നത് അതായിരുന്നു….
അഞ്ജലി അമ്പരപ്പോടെ അവനിലേക്കൊന്ന് നോക്കി….
പത്മയും അവനെ ഉറ്റു നോക്കി നിൽക്കുക യാണ്…..
അഞ്‌ജലിക്ക് ഒറ്റക് കിടക്കാൻ പേടിയാണമ്മേ….
അ…. ല്ലേ……
അവൻ പെട്ടെന്ന് അവളെ നോക്കി പത്മയുടെ വിശ്വാസത്തിനെന്ന വണ്ണം അത് ചോദിച്ചതും അവൾ പെട്ടെന്നൊന്നു തല കുലുക്കി…..
പത്മ തറയിൽ വിരിച്ച പായ യിൽ വെച്ച തലയിണയും കട്ടിലിന് മുകളിലുള്ള തലയിണയും എല്ലാം കൂടി ഒന്ന് വീക്ഷിച്ച ശേഷം ഒന്നും മിണ്ടാതെ ഒറ്റ പോക്കായിരുന്നു……
പത്മ ഇറങ്ങിയപ്പോൾ അർജുന്റെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം പടർന്നു…
എന്നാൽ അതെ നിമിഷം അരികിൽ നിൽക്കുന്നവളുടെ മുഖത്ത് നോക്കാൻ അവനു വല്ലാത്തൊരു ജാള്യത തോന്നിയിരുന്നു….
അവൾ അപ്പുറത്തെ മുറിയിലേക്ക് കിടക്കുന്നത് താൻ തടഞ്ഞതെന്തിനെന്നൊരു ചിന്ത അവളിലുണ്ടാവില്ലേ…
അവനവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞതും അവൾ പെട്ടെന്നവന്റെ മുന്നിലേക്ക് കയറി നിന്നു….
മ്മ്….
അവൻ പതിയെ തലയൊന്നുയർത്തി ഗൗരവം മുഖത്തണിയാൻ ശ്രമിച്ചു……
എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാണെന്ന് ആരാ പറഞ്ഞത്….
അവന്റെ ചമ്മിയ മുഖത് വാരി പ്പൂശ്ശിയ കപട ഗൗരവം കണ്ട് ചിരി മറച്ചവൾ അല്പം കനത്തിൽ തന്നെയാണത് ചോദിച്ചത്…..
അവനു മറുപടിയില്ലായിരുന്നു..
അ.. ത്…. പിന്നെ……
അവൻ പറഞ്ഞുരുളാൻ നോക്കും തോറും അവളത് ആസ്വധിച്ചെന്ന വണ്ണം അവനെ നോക്കിയങ്ങനെ നിന്നു……
അപ്പൊ നിനക്ക് പേടിയില്ലേ….
എങ്കിൽ ഞാൻ അമ്മയോട്…….
വേണ്ടാ…..
അവൻ പെട്ടെന്നതും പറഞ്ഞോന്നു തിരിഞ്ഞതും അതും പറഞ്ഞു കയ്യിലൊരു പിടുത്തം വീണതും ഒരുമിച്ചയായിരുന്നു….
അവനവൾക്ക് നേരെ പതിയെ തിരിഞ്ഞു…..
അവൾ അവന്റെ കയ്യിൽ പിടിച്ച തന്റെ കൈ പെട്ടെന്ന് അയച്ചു…
അതെന്താ വേണ്ടാത്തത്…
അവൾ തന്നോട് ചോദിച്ച അതെ ഈണത്തോടെ അവനത് ചോദിക്കുമ്പോൾ അവൾ പതിയെ തല താഴ്ത്തി…..
അവളുടെ മുഖ ഭാവം ആസ്വധിച്ചെന്ന വണ്ണം മാറോടു കൈ പിണച്ചു കെട്ടി അവനവളെ നോക്കി നിന്നു…
അവൾക്കവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല.,
പതിയെ മിഴികൾ അവനിലേക്കൊന്നുയർത്തിയതും അവന്റെ മിഴികളിൽ തറഞ്ഞു നിന്നൊരാ ഭാവം അവളുടെ ഹൃദയത്തിലേക്ക് തറച്ചു കയറും പോലെ തോന്നി……
അവൾ പെട്ടെന്ന് മുഖം വെട്ടിച്ചു കൊണ്ട് കട്ടിലിലേക്ക് നീങ്ങി….
അവന്റെ മനസ്സിൽ വല്ലാത്തൊരു ആനന്ദം കയറി ക്കൂടി.,
ആ പഴയ അഞ്ജലിയെ തിരിച്ചു കിട്ടുന്നു എന്ന തോന്നലിൽ……
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അഞ്ജലി രാവിലെ പാചകം കഴിഞ്ഞ് അടുക്കള വിട്ട ശേഷമാണ് പത്മ എഴുന്നേറ്റ് വരുന്നത്…..
സുകന്യയും ശോഭയും അവരെ കണ്ട പാടെ ചായ കൊടുത്തു….
എന്താ കഴിക്കാൻ….
ഇടിയപ്പം…
പത്മ ചോദിച്ചതും സുകന്യ പുഞ്ചിരിയോടെ മറുപടി നൽകി.,
ഇതെന്താ പുട്ടും ഉണ്ടാക്കിയിട്ടുണ്ടോ…
അടച്ചു വെച്ചിരുന്ന ആ പാത്രം തുറന്നു കൊണ്ട് പത്മ അത് ചോദിക്കുമ്പോൾ സുകന്യയും ശോഭയും മുഖത്തോട് മുഖം നോക്കി…
ഓഹ്…. അത് അവളുണ്ടാക്കിയതാ…
അർജുന് വേണ്ടി….
അവനുള്ളത് അവളാണ് ഉണ്ടാക്കാറ്….
സുകന്യ നീരസത്തോടെ അത് പറയുമ്പോൾ പത്മയുടെ നെഞ്ചിലൊന്ന് ആളി…
സുകന്യക്ക് പുറമെ നീരസമാണെങ്കിൽ കൂടി ഒരു അവസരം ഒത്ത് വന്ന സന്തോഷത്തിൽ ഉള്ളിലൂറി ചിരിച്ചു…..
പത്മ ആലോചനയോടെ അങ്ങനെ നിൽക്കുമ്പോഴാണ് അഞ്ജലി അങ്ങോട്ട് വരുന്നത്…..
ആ….. അവളുടെ പാചകം രുചിയുള്ളത് കൊണ്ടാവും അർജുൻ അങ്ങനെ പറഞ്ഞത്….
അഞ്ജലിയെ കൂടി നോക്കി കൊണ്ട് പത്മ അത് പറയുമ്പോൾ അഞ്‌ജലിക്ക് തന്നെ അത്ഭുതം തോന്നി…
അവരിൽ നിന്ന് താനതൊട്ടും പ്രതീക്ഷിക്കുന്നില്ലല്ലോ….
ശോഭയും സുകന്യയും പത്മയുടെ ഈ ഭാവ പകർച്ചയിൽ അമ്പരന്ന് നിൽക്കുക യാണ്….
ഇനി മുതൽ അർജുന് മാത്രമാക്കണ്ട…
എല്ലാവർക്കും കൂടിയുള്ളതും അവളുണ്ടാക്കട്ടെ…..
പത്മ അതും പറഞ്ഞു പോകുമ്പോൾ അർജുന് വേണ്ടിയുള്ള അവളുടെ പ്രത്യേക പാചകം നിർത്തണമെന്ന് മാത്രമേ കരുതിയിരുന്നുളൂ….
എന്നാൽ ഈ വാക്കുകൾ സന്തോഷം നിറച്ച രണ്ട് പേരുണ്ടായൊരുന്നവിടെ….
അപ്പൊ ഇനി തൊട്ട് അടുക്കള പണിക്ക് ആളായെന്നർത്ഥം….
ശോഭ ചിരിച്ചു കൊണ്ട് അത് പറഞ്ഞതും സുകന്യയും ഒപ്പം ചിരിച്ചു…..
എങ്കി പിന്നെ തുടങ്ങിക്കോ ഉച്ചക്കുള്ള ഊണിന്..
കേമായിക്കോട്ടെ…
അതും പറഞ്ഞു കൊണ്ട് കയ്യിലുള്ള തവി അവിടെ വെച് സുകന്യയും ശോഭയും അടുക്കള വിട്ടു…
അഞ്ജലി ഒരു നിമിഷം ആലോചനയോടെ നിന്ന ശേഷം ജോലികളിലേക് കടന്നു…..
ഒട്ടും സമയമുണ്ടായിരുന്നില്ലവൾക്ക്..
അത്രയും പേർക്കുള്ള ഭക്ഷണങ്ങൾ ഒരോന്നും ഒറ്റക്കൊരുക്കണമായിരുന്നു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അർജുൻ എഴുന്നേറ്റ് വന്നപ്പോഴൊന്നും അവളെ കാണാത്തത് അവനിലൊരു നിരാശ നൽകിയിരുന്നു,….
എന്നാൽ എല്ലാവരും ഉമ്മറത്തിരിക്കുന്നത് കണ്ടപ്പോൾ അവനും അവിടെയിരുന്നു….
അപ്പോഴാണ് താര എഴുന്നേറ്റ് അങ്ങോട്ട് വരുന്നത്…..
ഈ നേരത്താണോ എഴുന്നേൽക്കാറുള്ളത്……
പത്മ അല്പം നീരസത്തോടെയാണ് അവളോടത് ചോദിച്ചത്….
അല്ല പത്മേ… നേരത്തെ എഴുന്നേൽക്കുന്നതാ അവൾ….
ഇന്നെന്തെങ്കിലും തല വേദനയോ മറ്റോ ഉണ്ടായി കാണും…..
സുകന്യ മരുമകളെ ന്യായീകരിച്ചത് പറഞ്ഞു നിർത്തിയതും ആ സംസാരം അവിടെ മുറിഞ്ഞു പോയിരുന്നു……
എല്ലാവരും മേശ മേൽ ചായ കുടിക്കാനിരിക്കുമ്പോഴാണ് അവനവളെ കണ്ടത്….
സാധാരണ യിൽ കവിഞ്ഞു എന്തൊക്കെയോ മാറ്റങ്ങൾ അവളിലുണ്ട്…..
കയ്യിലും മുഖത്തുമെല്ലാം പറ്റി പിടിച്ച എണ്ണ മയമാണോ അതോ കവിളിലുള്ള കരിയാണോ അതിന് കാരണമെന്ന് അവനു മനസ്സിലായില്ല…..
നീയിരിക്കുന്നില്ലേ.,.
പാത്രങ്ങളോരോന്നും മേശ മേൽ വെച്ചവൾ തിരിഞ്ഞു നടക്കുമ്പോഴാണ് അർജുൻ അല്പം ശബ്‍ദത്തിലത് ചോദിച്ചത്…..
ഞാൻ…. ഞാനിരുന്നോളാം…..
ഉപ്പേരി വെന്തിട്ടുണ്ടാകും….
അതും പറഞ്ഞു കൊണ്ട് അകത്തേക്ക് പോകുന്നവളെ അവനൊരു നിമിഷം നോക്കി നിന്നു….
അവളെന്തോ തിരക്കിലായത് പോലെ അവനു തോന്നി….
പതിവില്ലാത്ത എന്തോ ഒരു തിരക്ക്…….
കഴിച്ചു കഴിഞ്ഞ് മുറിയിലേക്ക് പോയ അവന്റെ മനസ്സ് അവൻ പോലുമറിയാതെ അവളെ പ്രതീക്ഷിച്ചിരുന്നു….
എന്നാൽ നേരം അൽപ നീങ്ങിയിട്ടും അവൾ വന്നില്ല…..
അവൻ പതിയെ താഴേകിറങ്ങി….
അമ്മ ഇവിടെയില്ല…. വല്യമ്മാമ്മയോടൊപ്പം പറമ്പിലേക്ക് പോയി….
മരത്തിന്റെ ആ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മായി തന്നെ കണ്ടപ്പോൾ അത് പറഞ്ഞതൊരു പക്ഷെ താൻ അമ്മയെ തിരയുകയാണെന്ന് കരുതിയിട്ടാവും…
അവൻ പതിയെ ഒന്ന് തല കുലുക്കി അടുക്കളയിലേക്ക് നടന്നു….
അടുക്കളയിൽ ചെന്നപ്പോൾ കണ്ടിരുന്നവൻ അവളെ..
അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു….
എന്നാൽ അവളെന്തൊക്കെയോ തിരക്കിട്ട പണിയിലാണ്…..
ഇതെന്താ ഇന്നിത്ര ജോലി….
അവൻ പിറകിൽ വന്നു പെട്ടെന്നത് ചോദിച്ചതും അവളോന്ന് ഞെട്ടി പോയിരുന്നു….
ഏയ്… ഒന്നുമില്ല….
അവളങ്ങനെ പറഞ്ഞെങ്കിലും അവൻ ചുറ്റുമോന്ന് കണ്ണോടിച്ചു….
പാതി ചിരവി തീർന്ന തേങ്ങ അവളെ കാത്തെ ന്ന വണ്ണം ഇരിക്കുന്നുണ്ട്…
അതിനിടയിൽ കുക്കർ വലിയ ശബ്ദത്തോടെ അവളെ വിളിച്ചലറുന്നുണ്ട്……
സ്റ്റവിന് മുകളിൽ വെച്ച പാത്രത്തിൽ നിന്നും കരിഞ്ഞ മണം ചെറുതായി വന്നു തുടങ്ങിയിട്ടുണ്ട്…..
അടുപ്പിൽ വെച്ച ചോറങ്ങനെ കിടന്നു തിളച്ചു മറിയുന്നുണ്ട്….
എല്ലായിടത്തേക്കും അവളുടെ കൊലുന്നനെയുള്ള ആ വെളുത്ത കൈകൾ ഓടി നടക്കുന്നുണ്ട്…..
എന്താ…. എല്ലാവർക്കും ഉള്ളതിന്ന് നീയാണോ ഉണ്ടാക്കുന്നത്…..
അവനത് ചോദിക്കുമ്പോഴും എന്ത് പറയണമെന്നറിയാതെ അവൾ വെറുതെ ഒന്ന് തല കുലുക്കി…..
ആരുടെ താണിപ്പോ ഈ ബുദ്ധി…..
അതിനൊത്തു ചാടി കളിക്കാൻ താനും….
അർജുൻ പുച്ഛത്തോടെ ചിരിച്ചത് പറഞ്ഞവിടെ നിന്നും നടന്നു പോകുന്നത് അമ്മായിമാരെ ലക്ഷ്യം വെച്ച് തന്നെയായിരുന്നു….
അതറിഞ്ഞെന്ന വണ്ണം അവളവന് മുന്നിലേക്ക് കയറി നിന്നു…
വേണ്ടാ…. ആരോടും വഴക്കിനു നിൽക്കേണ്ട…..
കുറച്ച് ദിവസങ്ങൾ മാത്രമുള്ള എനിക്ക് വേണ്ടി..,
അത് പറഞ്ഞു നിർതുമ്പോൾ അവളുടെ തൊണ്ടക്കുഴിയിൽ ഒരു ശ്വാസമങ്ങനെ തടഞ്ഞു നിന്നിരുന്നു….
അവളുടെ ആ വാക്ക് അവനെ ശെരിക്കും മുറിപ്പെടുത്തിയിരുന്നു…
താനവളെ തന്റെതാക്കാൻ ശ്രമിക്കും തോറും അവൾ പോകാനൊരുങ്ങി നിൽക്കുകയാണ്….
പിന്നെ അവന് നാവു ചലിപ്പിക്കാൻ കഴിഞ്ഞില്ല.,
കണ്ണുകൾ നിറഞ്ഞു വരുമോയെന്ന് ഭയന്നത് കൊണ്ട് തന്നെ അവൻ വേഗം അവിടെ നിന്നും നടന്നു…..
അവൻ നേരെ പോയത് മുത്തശ്ശിയുടെ മുറിയിലേക്കായിരുന്നു….
ഒരു പെൺകുട്ടിയെ കൊണ്ട് വരാൻ പറഞ്ഞിട്ട് എന്തെങ്കിലും ശ്രദ്ധയുണ്ടോ മുത്തശ്ശിക്ക്….
ആർക്കും പന്ത് തട്ടി കളിക്കാം അവളെ….
ആരോടും മുത്തശ്ശിയെന്താ അതിനെ കുറിച് ചോദിക്കാത്തത്…..
അർജുൻ അത്രയും പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിൽ അവന്റെ ഉള്ളിലെ രോഷം പ്രകടമായിരുന്നു…
ചോദിക്കാൻ നീയുണ്ടല്ലോ…..
അവള് നിന്റെ ഭാര്യ യല്ലേ……
മുത്തശ്ശി അവനെ അൽപ മോന്ന് നോക്കിയിരുന്ന ശേഷം അത് ചോദിക്കുമ്പോൾ ഒരു പുഞ്ചിരി യുടെ കൂട്ടുണ്ടായിരുന്നു,…..
അവനൊരു നിമിഷം ഒന്ന് പതറി പ്പോയി….
തന്റെ മനസ്സ് വായിച്ചത് മുത്തശ്ശിയുടെ കണ്ണുകളിൽ തെളിഞ് കാണാം.,.
അവനൊന്നും മിണ്ടാൻ കഴിഞ്ഞില്ല……
എനിക്ക് വേണ്ടിയല്ല….
നീ നിനക്ക് വേണ്ടിയാണ് അവളെ വിവാഹം കഴിച്ചതെന്ന് എനിക്ക് തോന്നുവാ….
ആണോ അജു…..
തന്റെ നേർക് നീണ്ട മുത്തശ്ശിയുടെ ആ ചോദ്യം അവനെ ഒന്ന് വിറപ്പിച്ചിരുന്നു…..
അവന്റെ ഹൃദയമിടിപ്പ് ശക്തമായി…..
അവനൊന്നും മിണ്ടാതെ അങ്ങനെ നിൽക്കുമ്പോഴാണ് പത്മ അങ്ങോട്ട് കയറി വരുന്നത്…..
പാതിക്ക് മുറിഞ്ഞു പോയ സംസാരം ബാക്കി വെച്ചവൻ അവിടെ നിന്നും നടക്കുമ്പോഴും മുത്തശ്ശി ചോദിച്ച ആ ചോദ്യം നൽകിയ പിടപ്പ് അവനെ വിട്ട് മാറിയിട്ടില്ലായിരുന്നു….
(തുടരും)

by