The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അഞ്ജലി മുകളിലേക്ക് കയറി പ്പോകുമ്പോഴും അതാരെന്നൊരു ചോദ്യം ബാക്കിയായിരുന്നു…..
അവൾ കുളിച് ഡ്രെസ്സൊന്ന് മാറ്റി മുറിയിൽ തന്നെയിരുന്നു….
അദ്ദേഹം പോയതിനു ശേഷം താഴെയിറങ്ങാം എന്ന ചിന്തയിൽ…..
അപ്പോഴാണ് അടഞ്ഞു കിടന്ന വാതിൽ തുറന്നവൻ കയറി വരുന്നത്…..
ആ… ആള് പോയോ….
കയ്യിലിരുന്ന ഫോൺ ചാർജറിലേക്ക് കണക്ട് ചെയ്യുന്നതിനിടക്ക് അവളത് ചോദിച്ചതും അവനൊന്നു തിരിഞ്ഞു….
ഇല്ലാ………ആള് പോകാൻ കാത്തിരിക്കുകയാണോ….
അവനത് ചോദിച്ചതും അവൾ അതേയെന്ന് തല കുലുക്കി……
എങ്കി ഇവിടെ ഇരിക്കത്തെയുള്ളു…..
ആളിന്നൊന്നും പോവില്ല…
അവനത് പറയുമ്പോൾ ഒരു പുഞ്ചിരി യുടെ കൂട്ടുണ്ടായിരുന്നു……
അയ്യോ…. അപ്പൊ അതാരാ വന്നിരിക്കുന്നത്…
അടുത്ത ബന്ധുക്കൾ വല്ലതും ആണോ …
അവൾ ഉള്ളിലുള്ള സംശയം പ്രകടമാക്കി…
ഏയ്… അങ്ങനെ അടുത്ത ബന്ധമൊന്നുമില്ല….
ചെറിയൊരു ബന്ധം…..
പുള്ളി എന്റെ അച്ഛനായിട്ട് വരും ……
അർജുൻ നിസ്സാരമായി അത് പറഞ്ഞതും അഞ്‌ജലിയും സ്വാഭാവികമായി അങ്ങനെ നിന്നു…..
പെട്ടെന്നാണ് അവൻ പറഞ്ഞതെന്തെന്ന ചിന്ത അവളിലുണ്ടായത്…
അച്ഛനോ…..
അവൾ പെട്ടെന്ന് അവന് നേരെ മുഖമുയർത്തി….
അവനൊരു ചിരിയോടെ അവളെ നോക്കിയങ്ങനെ നിന്നു…..
ആഹാ …..അപ്പൊ അറിയാതെയാണോ കാലിലൊക്കെ വീണു അനുഗ്രഹം വാങ്ങിയത്…
അവൻ അവളെ ചോടിപ്പിക്കാനെന്ന വണ്ണം അത് ചോദിക്കുമ്പോഴും അവളുടെ കണ്ണുകളിൽ പടർന്ന ആശങ്ക വ്യക്തമായിരുന്നു….
ഇല്ലാ… എനിക്കറിയില്ലായിരുന്നു….
അവൾ ദയനീയമായി പറഞ്ഞു…..
ഓഹ്… ഞാൻ വിചാരിച്ചു അമ്മായച്ഛന്റെ അനുഗ്രഹം വാങ്ങിയതാണ് മരുമോളെന്ന്….
അവൻ ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞതും അവളവന് നേരെ കണ്ണുകളൊന്ന് ചുരുക്കി……
അർജുൻ ഒന്ന് കൂടി ചിരിച്ചു…..
ഇനി ഞാനീ മുറിയിൽ നിന്നാൽ അച്ഛൻ കാണില്ലേ…
ഞാൻ… ഞാൻ അപ്പുറത്തെ മുറിയിലേക്ക് പൊയ്ക്കോളാം……
അവൾ ധൃതിയിൽ അതും പറഞ് കൊണ്ട് സാധനങ്ങൾ എടുത്ത് വെക്കാൻ തുടങ്ങി….
ഏയ്… അച്ഛൻ മുകളിലേക്കൊന്നും വരില്ല….
ഇയാള് ടെൻഷൻ ആവേണ്ട……
അർജുൻ അത് പറയുമ്പോഴും അവൾ കേൾക്കുന്നില്ലായിരുന്നു….
അവൾ അവളുടേ സാധനങ്ങൾ പെറുക്കുന്ന തിരക്കിലായിരുന്നു…..
വേണ്ടാ…. ഇനിയെങ്ങാൻ വന്നാലോ…..
വരില്ലാ…..
അവളതും പറഞ് വീണ്ടും സാധനങ്ങൾ എടുത്ത് വെക്കുമ്പോൾ അവൻ അല്പം അമർത്തിയതും പറഞ്ഞവളുടെ കൈ തണ്ടയിൽ പിടിച്ചൊരൊറ്റ വലിയായിരുന്നു….
അവളൊരു നിമിഷം ഒന്നമ്പരന്നു…..
അവനും അറിയാതെ സംഭവിച്ചു എന്ന പോൽ അങ്ങനെ നിന്നു…..
അവളുടേ മുഖത്തേക്ക് പോലും നോക്കാതെ…..
അവളുടേ കൈ തണ്ടയിൽ പിടിച്ചിരുന്ന കൈ അവൻ പതിയേ അയച്ചു…….
അർജുൻ….
രണ്ട് പേരും അങ്ങനേ നിൽക്കുമ്പോഴാണ് പത്മയുടെ വരവ്…..
മുഖത്ത് മുഴുവൻ നിറഞ്ഞ ആശങ്ക കാണാം……
നിങ്ങൾ രണ്ട് പേരും ഒരേ മുറിയിൽ…..
അച്ഛനിങ്ങോട്ട് വരില്ല അമ്മേ…….
പത്മ ധൃതിയിൽ അത് പറഞ്ഞപ്പോഴേക്കും അർജുൻ പ്രതീക്ഷിച്ചിരുന്നെന്ന പോൽ ഇടക്ക് കയറി പറഞ്ഞു…..
നീയെന്തിനുള്ള പുറപ്പാടാണ് അർജുൻ….
പത്മയുടെ സ്വരം ദേഷ്യം കൊണ്ടമർന്നു….
അച്ഛൻ കോണിപ്പടി കയറി വരികയൊന്നുമില്ലല്ലോ അമ്മേ…അച്ഛൻ വിളിക്കുമ്പോൾ ഞാൻ താഴേക്ക് പൊയ്ക്കോളാം….
അവന്റെ ശബ്ദം ഉറച്ചതായിരുന്നു…..
കൂടുതൽ ശബ്ദമുയർത്തി എന്തെങ്കിലും പറഞ്ഞാൽ അവർ കേൾക്കുമൊയെന്ന ഭയമുള്ളത് കൊണ്ട് തന്നെ പത്മ രണ്ട് പേരെയും ഒന്നമർത്തി നോക്കി കൊണ്ട് താഴേക്ക് നടന്നു….
അർജുനും അഞ്‌ജലിയും പിന്നീടതിനെ കുറിച്ചു ഒന്നും സംസാരിച്ചില്ല……
രണ്ട് പേർക്കും പരസ്പരം നോക്കാൻ പോലും ഒരു പ്രയാസം …..
താനകന്നു പോകാൻ അവനൊരിക്കലും അനുവദിക്കാത്തത് പോൽ അഞ്‌ജലിക്ക് തോന്നി….
ഇനിയുള്ള ദിവസങ്ങളിലെങ്കിലും അവൾ കൂടെ വേണമെന്ന ആ വാശിയിൽ അവനും….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇത്…… അനു കുട്ടിക്കുള്ളതാ…..
എല്ലാവരും ഇരിക്കുന്നതിനിടയിൽ പെട്ടിയിൽ നിന്നോരോന്നെടുത്തു ഒരോരുത്തർക്ക് കൊടുക്കുകയാണ് ദേവൻ…
ഇത് അമ്മക്ക്……
ഇത് താര മോൾക്ക്….
ഓരോരുത്തർക്കും കൊടുക്കുമ്പോൾ എല്ലാവരും അങ്ങേയറ്റം പുഞ്ചിരിയോടെ അതെല്ലാം വാങ്ങിയിരുന്നു…..
എവിടെ ….. ആ കുട്ടി എവിടെ…
അപ്പോ ഒരു മിന്നാട്ടം കണ്ടതാണല്ലോ… പിന്നെ കണ്ടതേയില്ല……
ദേവൻ അത് ചോദിക്കുമ്പോൾ എല്ലാവർക്കും അറിയാമായിരുന്നു ചോദിക്കുന്നത് അഞ്ജലിയെ കുറിച്ചാണെന്ന്…..
അത് കൊണ്ട് തന്നെ എല്ലാവരും നിശബ്ദമായി….
അച്ഛനാണെന്ന് അറിഞ്ഞതിൽ പിന്നെ അവൾ താഴേക്ക് വന്നിട്ടേയില്ലെന്നത് അർജുനും ഓർത്തു….
മോളേ അനു…. നീ പോയി അഞ്ജലിയെ വിളിച്ചു വാ…..
അത് പറഞ്ഞത് മംഗലത്തമ്മയായിരുന്നു…..
അൽപ നേരം കഴിഞ്ഞപ്പോൾ അനഘക് പിറകെ കോണിപ്പടികളിറങ്ങി വരുന്ന അഞ്‌ജലിയിലേക്കായി എല്ലാവരുടെയും ശ്രദ്ധ…..
ഒരു ചുവപ്പ് ചുരിദാറാണ് വേഷം…..
ഷാൾ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്…..
മുടി പിറകിലേക്ക് വിടർത്തിയിട്ടിരിക്കുകയാണ്…
മുഖത്ത് നിറഞ്ഞു നിന്നൊരു ദയനീയ ഭാവം അവളുടേ ഭംഗി അധികരിപ്പിക്കും പോലെ…..
വന്ന പാടേ ഒന്ന് കണ്ടതാണല്ലോ….
എവിടെയായിരുന്നു…..
ദേവൻ ഏറെ സ്നേഹത്തോടെ ചോദിച്ചു …..
ഞാൻ…. പഠിക്കാനുണ്ടായിരുന്നു….
അവൾ അതേ നൈർമ്മല്യത്തോടെ മറുപടി പറഞ്ഞു….
പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ടദ്ദേഹം….
പൊക്കം അധികമില്ലെങ്കിലും അയാളുടെ മനസ്സിന് വല്ലാത്ത പൊക്കമായി അവൾക്ക് തോന്നി…..
ഏറെ സ്നേഹം ചാലിച്ച വാക്കുകൾ… എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുന്ന ഒരു രസികൻ……
അർജുൻ കാണാൻ ഏകദേശം അച്ഛനെ പോലെയൊക്കെ തന്നെയാണെങ്കിലും ആ ഗൗരവം അതമ്മയുടേതാണെന്ന് അവൾക്ക് തോന്നി….
മോള് ഇവിടെയുള്ള കാര്യം എനിക്കറിയില്ലല്ലോ….
അത് കൊണ്ട് ഒന്നും വാങ്ങിയിട്ടില്ല…..
അതും പറഞ്ഞദ്ദേഹം കഴുത്തിൽ കിടന്ന സ്വർണ ചെയിൻ ഊരി തനിക്ക് തരുമ്പോൾ അവളൊന്ന് പിറകിലേക്ക് നീങ്ങി..
വേണ്ടാ……
സ്നേഹത്തോടെ ആരെങ്കിലും എന്തെങ്കിലും തരുമ്പോൾ വേണ്ടെന്ന് പറയരുത്…..
അവളത് പറയുമ്പോഴും സ്നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് മുമ്പിൽ സ്വയം കീഴടങ്ങുന്നത് പോലെ തോന്നി…..
വാങ്ങിച്ചോ….. എന്തിനാ മടിക്കുന്നത്…..
ആ പറഞ്ഞ ശബ്ദത്തിനുടമ പത്മയാണെന്നത് എല്ലാവരെയും ഒരു പോലെ അമ്പരപ്പെടുത്തി….
അതവളോടുള്ള ഒരു സഹതാപം മാത്രമാണെന്ന് അവൾക്കറിയാമായിന്നു….
സഹതാപത്തെയാണ് താനേറ്റവും വെറുക്കുന്നതും…..
താനെന്ന വ്യക്തി പാടേ തകർന്ന് പോകുന്നതും സഹതാപ നോട്ടങ്ങൾക്ക് മുമ്പിലാണ്……
അവൾ അവനിലേക്കൊന്ന് നോക്കി…..
കണ്ണുകൾ കൊണ്ടവൻ വാങ്ങിക്കോ യെന്ന് പറഞ്ഞതും അവൾ പതിയേ അത് വാങ്ങി…
അവനിലേക്ക് തന്നെ ആകർഷിക്കുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് വെച്ചാൽ അവന്റെ നോട്ടങ്ങളിൽ താൻ കാണുന്നത് സഹതാപമല്ല….
മറിച് മറ്റെന്തൊക്കെയോ ആണ്……..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോളേജിലേക്ക് പോകും മുമ്പേയുള്ള പണികളിലായിരുന്നു അഞ്ജലി……
സുകന്യയും ശോഭയും അടുക്കളയിൽ തന്നെയുണ്ട്……
ആഹാ….. അഞ്ജലി കുട്ടിയാണോ മെയിൻ കുക്ക്…..
അതും ചോദിച്ചു കൊണ്ടങ്ങോട്ട് വന്ന ദേവനിലേക്ക് അവൾ പെട്ടെന്ന് നോക്കി….
അദ്ദേഹത്തിന്റെ പിറകിലായി പത്മയുമുണ്ട്…..
സാധാരണ ഇവിടെയുള്ള ആണുങ്ങളൊന്നും അടുക്കളയിൽ വരാറില്ല….
പക്ഷെ അവരിൽ നിന്നോക്കെ ഏറെ വ്യത്യസ്തനാണ് അദ്ദേഹമെന്ന് അഞ്‌ജലിക്ക് തോന്നി…..
എന്താ ഉണ്ടാക്കുന്നത്…..
സാമ്പാറ്……
അഞ്ജലിയത് പറഞ്ഞതും അവളുടേ കയ്യിലെ തവി വാങ്ങി നന്നായോന്ന് ഇളക്കി ദേവനതിൽ നിന്നല്പം കയ്യിലേക് ഒഴിച്ചു….
ആഹാ….. നന്നായിട്ടുണ്ട്…..
എരിവും പുളിയും എല്ലാ കൃത്യം….
എന്റെ അമ്മയുണ്ടാക്കുന്നത് പോലെ…..
അതും പറഞ്ഞു ദേവനൊന്ന് പുഞ്ചിരിക്കുമ്പോൾ അഞ്‌ജലിക്കും വല്ലാത്തൊരു സന്തോഷം തോന്നി…..
എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അത് ആസ്വദിച്ചു കഴിക്കുന്ന ഒരാളെ കാണുമ്പോഴാണ് സന്തോഷം അതിന്റെ പൂർണതയിലേത്തുക…..
അവളും ഒന്ന് പുഞ്ചിരിച്ചു….
കിഴിശേരിയിൽ ചെന്നിട്ട് അമ്മയോട് പറയണം അഞ്ജലി യെ കുറിച്….
അല്ലെങ്കിൽ ഞങ്ങൾ പോരുമ്പോൾ കൂടെ പോര്….
അവിടെ കണ്ട് വരാമല്ലോ….
ദേവൻ തമാശയിലൂടെയാണ് അത് പറഞ്ഞതെങ്കിലും പത്മയുടെ മുഖം പെട്ടെന്ന് മാറി ….
അതറിഞ്ഞെന്ന വണ്ണം അഞ്ജലി തല താഴ്ത്തി നിന്നു……
ഒന്ന് കൊണ്ടും വിഷമിക്കരുത്..
ഇവിടെ എല്ലാവരും നിന്റെ സ്വന്തം തന്നെയാ …..
ഞാൻ അച്ഛനും ഇവള് അമ്മയും ഒക്കെയായി കണ്ടാൽ മതി……
ദേവൻ അവളെ നോക്കി ഒരു പുഞ്ചിരിയോടെ അത് പറയുമ്പോഴാണ് അർജുൻ അങ്ങോട്ട് വരുന്നത്….
ദേ…. ഇവനെ സ്വന്തം ചേട്ടനെ പോലെ കണ്ടാൽ മതി……
ദേവൻ അത് പറഞ്ഞതും അർജുന്റെ മുഖം പെട്ടെന്ന് മാറി…..
ശോഭക്കും സുകന്യക്കും ചിരി വന്നു…..
അഞ്ജലി ഇടം കണ്ണാലെ അർജുനെ ഒന്ന് നോക്കി…
അല്ലെങ്കി വേണ്ടാ….. ചേട്ടനാക്കാനൊന്നും കൊള്ളില്ല…….
ഞങ്ങളിങ്ങനെ സഹിക്കുന്നു എന്നേയുള്ളു…. ഇനി മോള് കൂടി എടുത്ത് തലയിൽ വെക്കേണ്ട……
ദേവൻ അർജുനെ നോക്കി ഗൗരവത്തിൽ അത് പറയുമ്പോൾ കളിയാക്കുയാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൻ അച്ഛനെ രണ്ട് കൈ കൊണ്ടും പിറകിൽ നിന്ന് ചുറ്റി പിടിച്ചു….
ഡാഹ്…. വിടെടാ……
അവൻ അച്ഛനെ ലോക്കിട്ട് കൊണ്ട് പോകുന്നത് കണ്ടതും പത്മയടക്കം അവിടെ നിന്നിരുന്ന എല്ലാവരും ചിരിച്ചിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അഞ്ജലി കോളേജിൽ നിന്ന് വരുന്നത് കണ്ടത് കൊണ്ട് തന്നെ അർജുൻ മുകളിലേക്ക് കയറി….
ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം…..
അവനല്പ നേരം അങ്ങനെ കിടന്നു…..
പിന്നെ പതിയേ എഴുന്നേറ്റു ഫോൺ ചാർജറിലേക്ക് വെച്ചു തിരിഞ്ഞതും ബാത്‌റൂമിൽ നിന്നിറങ്ങിയ അവൾ പെട്ടെന്ന് വെള്ളത്തിൽ വഴുക്കി അവന്റെ ദേഹത്തേക്ക് വീണതും ഒരുമിച്ചായിരുന്നു….
അവൻ ഇരു കൈകൾ കൊണ്ടും അവളെ താങ്ങി പിടിച്ചു….
അവന്റെ ബലിഷ്ടമായ കൈകൾക്കുള്ളിൽ അവളുടേ മെലിഞ്ഞ ശരീരം ഒതുങ്ങി നിന്നു…..
ഒരു നിമിഷം മിഴികൾ തമ്മിൽ എന്തൊക്കെയോ മൊഴിഞ്ഞു കൊണ്ടിരുന്നു….
ഇരുവർക്കും നോട്ടം പിൻ വലിക്കാൻ കഴിയാത്ത വിധം എന്തോ കാര്യമായ ചർച്ചയിലായി തോന്നി യിരുന്നാ മിഴികൾ….
മനസ്സും ശരീരവും ഒരു പോലെ വിറ കൊണ്ടിരുന്നാ നേരം…….
അവന്റെ ശ്വാസത്തിനു കീഴിലായിരുന്ന അവളുടേ അധരങ്ങൾ ഒന്ന് വിറച്ചു….
അർജുൻ…….
ആ വിളി യിൽ രണ്ട് പേരും പെട്ടെന്നകന്ന് മാറി നിന്നിരുന്നു……
ശബ്ദം കേട്ടിടത്തേക്ക് ഇരുവരും മിഴികൾ തിരിക്കുമ്പോൾ പാടേ പതറി പോയിരുന്നവർ ….
അച്ഛൻ….. ഒരു വിറയലോടെ അർജുൻ പറഞ്ഞു…..
അഞ്‌ജലിക്ക് ശരീരമാകെ കുഴയും പോലെ തോന്നി….
ഈ രണ്ട് ദിവസം കൊണ്ട് തന്നെ അച്ഛന്റെ സ്ഥാനം തനിക്ക് വെച് നീട്ടിയ ആളാണ്……
എങ്ങനെ ഇനി അദ്ദേഹത്തിന്റെ മുഖത്തേക്ക് ഞാൻ നോക്കും…..
അവൾക്ക് കണ്ണുകളിൽ ഇരുട്ട് പടരും പോലെ തോന്നി……
(തുടരും)