രചന – ആയിഷ അക്ബർ
ജാനകി…..അഞ്ജലിയെ നീ പുറത്തെങ്ങും കൊടുക്കേണ്ട…..
ഞാനെടുത്തോളാം….. എന്റെ കൊച്ച് മോളായിട്ട്…..
മംഗലത്തമ്മ അത് പറഞ്ഞതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ജാനകി ഒരു നിമിഷം നിന്നു….
എന്റെ അരുണിന് അഞ്ജലിയെ ഇഷ്ടമാ….
ഇന്നലെ ഞങ്ങളെല്ലാവരും കൂടി ചർച്ച ചെയ്തതുമാണ്….
അവന് അവളെ തന്നെ മതിയെന്നാ പറയുന്നത്…..
അവരതും കൂടി പറഞ്ഞതും ജാനകിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…
എനിക്ക്…. എനിക്കിത് വിശ്വസിക്കാമോ…..
വിശ്വസിക്കാം…. ഞാനല്ലേ പറയുന്നത്…..
നാളെ തന്നെ അവരെ ഞാൻ വീട്ടിലേക്ക് പറഞ്ഞയക്കാം….. ഒരു ചടങ്ങിന്…… നാളെ അഞ്ജലിയോട് കോളേജിലേക് പോകേണ്ടെന്നു പറഞ്ഞോളൂ……
അത് പറയുമ്പോഴും ഉള്ളിലെ സന്തോഷത്തിലെന്ന പോൽ അവരുടെ മുഖം തെളിഞ്ഞു നിന്നിരുന്നു….
വാക്കുകൾ കിട്ടാതെ വന്നതും ജാനകി അവർക്ക് മുമ്പിൽ കൈകൾ കൂപ്പി…..
ഇത് നിന്നോടുള്ള സഹതാപത്തിന്റെ പുറത്തൊന്നുമല്ല….
അവന് അവളെ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് തന്നെയാ…..
അതും പറഞ്ഞവർ ജാനകിയെ ചേർത്ത് പിടിച്ചു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ മംഗലത് വീടിന്റെ മുറ്റത്ത് കൂടെ തെന്നി നീങ്ങിയെങ്കിലും അവിടെ വിചാരിച്ച ആളുണ്ടായിരുന്നില്ല….
പിറകെ വരുന്ന ബുള്ളറ്റിന്റെ ശബ്ദത്തിന് കാതോർത്തെങ്കിലും അതും അവളെ തേടിയെത്തിയില്ല…..
മോളേ അഞ്ചു….. നാളെ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ടെന്ന്….. അതും മംഗലത് നിന്ന്……
വന്ന പാടെയുള്ള അമ്മയുടെ വാക്കുകൾ അത് വരെ മനസ്സിലുണ്ടായിരുന്ന നിരാശയെ പാടേ മായ്ച്ചു കളഞ്ഞിരുന്നു……
അവളുടേ മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞു……
ഓഹ്…. പുളി കൊമ്പിൽ തന്നെ കയറി പിടിച്ചല്ലോ തമ്പുരാട്ടി…..
പിറകിൽ നിന്നുള്ള അമ്മായിയുടെ ശബ്ദം എന്നത്തേയും പോലെ തന്നോടുള്ള ദേഷ്യം മാത്രമായിരുന്നില്ല…….
മറിച്….. സ്വപ്നം പോലും കാണാൻ കഴിയാത്ത അത്രയും വലിയൊരു ബന്ധം തനിക്ക് കിട്ടിയതിലുള്ള അടങ്ങാത്ത അമർഷവുമുണ്ടായിരുന്നു……
വയസ്സ് കൊണ്ട് ഇവളല്ലേ മൂത്തത്…..
ഇവളെ കെട്ടിക്കും മുമ്പേ തള്ളക്കും മോൾക്കും എന്തായിരുന്നു ഇത്ര ധൃതി….
ഏട്ടത്തി…
മായയെ പോലെയല്ലല്ലോ ഇവള്…..
മായക്ക് നിങ്ങളെല്ലാവരുമുണ്ട്….
ഇവൾക്ക് ഞാൻ മാത്രമേയുള്ളു….
എനിക്ക് വയ്യാത്തതാണെന്ന് അറിയാമല്ലോ …. എന്റെ കണ്ണടയും മുൻപ് അവളെ എനിക്ക് ആരെയെങ്കിലും ഏൽപ്പിച്ചേ പറ്റു….
അമ്മായിയുടെ വാക്കുകൾ ക്ക് മുമ്പിൽ ദയനീയമായി അത് പറയുന്ന അമ്മയെ കാണുമ്പോൾ അഞ്‌ജലിക്ക് വല്ലാതെ വേദനിച്ചിരുന്നു…..
അതിനെന്തിനാ പുറത്തുന്ന് ഒരുത്തൻ….
എന്റെ മോൻ സതീശൻ അവളെ കെട്ടിക്കോളുമെന്ന് നിന്നോട് പറഞ്ഞതല്ലേ….
അമ്മായി അത് പറഞ്ഞതും അത് വരെ ശാന്തമായിരുന്ന ജാനാകിയുടെ മുഖം വലിഞ്ഞു മുറുകി……
എനിക്ക് ജീവനുള്ളിടത്തോളം കാലം അത് നടക്കില്ല ചേച്ചി….
കള്ളും കുടിച് സകല വേണ്ടാത്തരങ്ങളും കയ്യിലുള്ള അവന് പെണ്ണ് കിട്ടാനിട്ടാണിതെന്ന് എനിക് നന്നായറിയാം….. അല്ലാതെ അനന്തരവ ളോട് സ്നേഹം മൂത്തിട്ടൊന്നുമല്ലല്ലോ….
ജാനകി അതും പറഞ് ദേഷ്യത്തോടെ അകത്തേക്ക് പോയതും അഞ്ജലിയും അവരുടെ പിറകെ നടന്നു……
അപ്പോഴും ഈ ബന്ധം എങ്ങനെ മുടക്കുമെന്ന വഴിയാലോചിച്ചു സ്വസ്ഥത നശിച് സുധയങ്ങനെ നിന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അന്ന് രാത്രി കിടന്നിട്ടും അഞ്ജലി
ക്കുറക്കം വന്നിരുന്നില്ലാ….
നുരഞ്ഞു പൊന്തുന്നൊരു തരം സന്തോഷം അവളെ കീഴ്‌പ്പെടുത്തി……
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു കുളിച് മുടി യൊന്നു കുളി പിന്നൽ കെട്ടി വെച്ചു…..
കയ്യിൽ മിച്ചം വെച്ച കാഷ് കൊണ്ട് അമ്മ പാലോ പലഹാരങ്ങളോ എന്തൊക്കെയോ വാങ്ങിയിട്ടുണ്ട്…….
ഇളം നീല നിറത്തിലുള്ള ഒരു ചുരിദാറവൾ എടുത്തിട്ടു….
അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ ചായ യുണ്ടാക്കുകയാണ്….
അവരിപ്പോ വരുമായിരിക്കും…. നിനക്കാ ചുവപ്പ് ചുരിദാർ ഇട്ടാൽ പോരായിരുന്നോ അഞ്ചു…. ഇത് വല്ലാതെ പഴകിയത് പോലെയുണ്ടല്ലോ…..
അതും പറഞ് അമ്മയുടെ മുഖം വാടുന്നത് അവൾ കണ്ടിരുന്നു…..
അതൊന്നും സാരമില്ല..
അതും പറഞ്ഞവൾ ചായക്കുള്ള ഗ്ലാസുകളെടുത് വെച്ചു….
ആ…. ആട്ടക്കാരി മംഗലത്തെ ചെക്കനെയാ കറക്കിയെടുത്തത്….
അപ്പോഴേക്കും പുറത്ത് ആരോടൊക്കെയോ അമ്മായി സംസാരിക്കുന്നത് കേൾക്കാം….
തന്നെ കുറിച്ചാണ്…
അവളൊന്ന് എത്തി നോക്കി….
ഈ വിവരവും തന്റെ കുറെ കുറ്റവും ഇപ്പൊ ഈ പഞ്ചായത്ത് മുഴുവൻ പടർന്നിട്ടുണ്ടെന്ന് അവൾക്കുറപ്പായിരുന്നു….
അതൊന്നും കാര്യമാക്കുന്നില്ലെന്ന മട്ടിൽ അവൾ പലഹാരങ്ങളോരോന്നും പാത്രത്തിലേക്കിട്ട് കൊണ്ടിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മേ……
അരുണിനു പെണ്ണ് കാണാൻ പോകുകയാണ് ഞങ്ങളിന്ന്……
ജയൻ മാറ്റിയോരുങ്ങി വന്നാണ് മംഗലത്തമ്മയോടത് പറഞ്ഞത്….
ആ…. അത് നന്നായി….. ഞാൻ അരുണിനോട് തനിച്ചോന്ന് പോകാനാ പറഞ്ഞിരുന്നത്……
നിങ്ങളും കൂടി ഉണ്ടെങ്കിൽ വളരേ നന്നായി….
അപ്പോഴേക്കും അവരുടെ മുഖം വല്ലാതെ തെളിഞ്ഞിരുന്നു….
അപ്പോഴേക്കും ഓരൊരുത്തരായി മാറ്റിയോരുങ്ങി വന്നിരുന്നു….
ഒരുങ്ങി വന്ന അരുണിനെ കണ്ടതും മുത്തശ്ശിയവനെ പുഞ്ചിരിയോടെ ചേർത്തൊന്നു പിടിച്ചു….
അപ്പോഴും അവന്റെ മുഖത്ത് വല്ലാത്തൊരു പ്രയാസം നിറഞ്ഞു നിന്നിരുന്നു……
എല്ലാവരും പോകുന്നുണ്ടോ…
ശോഭയയും സുകന്യയും ആതിരയും അടക്കം എല്ലാവരും മാറ്റിയൊരുങ്ങി നിൽക്കുന്നത് കണ്ടപ്പോഴാണ് മുത്തശ്ശി വീണ്ടുമത് ചോദിച്ചത്…
ആ അമ്മേ….. കാണാൻ പോകുന്ന കൊച്ചിന്റെ അമ്മ എന്റെ കൂട്ടുകാരിയാണേയ്…..
ശോഭ അത് പറഞ്ഞതും മുത്തശ്ശി ഞെട്ടലോടെ അവരെ നോക്കി….
അപ്പൊ…. അപ്പൊ നിങ്ങള് അഞ്ജലിയെ കാണാനല്ലേ….
അവരുടെ മുഖത്ത് വെപ്രാളം നിറഞ്ഞു…..
അമ്മ ഇതവിടെ തന്നെ നിൽക്കുകയാണോ…..
അതൊക്കെ അപ്പോഴേ വേണ്ടെന്ന് വെച്ചില്ലേ….അതും ചോദിച്ചു കൊണ്ടാണ് ഗോപി പുറത്തേക്ക് വന്നത്…..
നിങ്ങളൊക്കെ കൂടി അവന്റെ ഇഷ്ടം….
അവൻ തന്നെയാ വേണ്ടെന്ന് വെച്ചത്….
മുത്തശ്ശി ദേഷ്യത്തോടെ പറഞ് തുടങ്ങിയപ്പോഴേക്കും ഗോപിയുടെ ആ വാക്കുകൾ തികച്ചും അവരെ സ്തബ് തരാക്കിയിരുന്നു …..
അവർ അരുണിന് നേരെ തിരിഞ്ഞു…..
നേരാണോടാ ഞാൻ കേട്ടത്…..
അത് ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിരുന്നു…..
മുത്തശ്ശി…. എല്ലാവരുടെയും ഇഷ്ടം….
അവൻ പറഞ്ഞു മുഴുവനാക്കും മുമ്പേ മുത്തശ്ശിയുടെ കൈ വിരലുകൾ അവന്റെ കവിളിൽ പതിച്ചിരുന്നു….
എല്ലാവരും ഒരു നിമിഷമൊന്ന് ഞെട്ടി പ്പോയി…..
ഇത് നിനക്ക് ഇന്നലെ പറയാൻ പാടില്ലായിരുന്നോടാ…..
മുത്തശ്ശി അത് പറഞ്ഞപ്പോഴേക്കും അരുണിന്റെ മുഖം വല്ലാണ്ടായിരുന്നു…..
ഇന്നലെ മുത്തശ്ശി അവളെ പെണ്ണ് കാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് പറയാനുള്ള ധൈര്യമില്ലാത്തത് കൊണ്ടാണ് ഞാൻ…..
അവൻ കവിളിൽ പിടിച്ചാണത് പറഞ്ഞത്….
ധൈര്യം…. അത് ആണുങ്ങൾക്കാടാ…. അല്ലാതെ നിന്നെ പോലെ….
അതും പറഞ്ഞവർ ദേഷ്യത്തോടെ പല്ല് ഞെരിച്ചു…..
എന്താ അമ്മേ… അവനൊരു നല്ല കാര്യത്തിനിറങ്ങുവല്ലേ….
ഗോപി ദേഷ്യത്തോടെ ഇടക്ക് കയറി….
ഇതേ നല്ല കാര്യം കാത്തൊരു പെണ്ണിരിക്കുന്നുണ്ട്…..
അതിന്റെ കണ്ണ് നീരിന് മുകളിലൂടെയാ പോകുന്നതെന്ന് നീ നല്ലവണ്ണം ഓർമിച്ചോ…..
ഞാൻ അവർക്ക് വാക്ക് കൊടുത്താ…..
ഇടറുന്ന വാക്കുകളോടെ അതും പറഞ് അവരകത്തേക്ക് കയറി പ്പോയി…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏറെ നേരം കഴിഞ്ഞിട്ടും അവരെ കാണാത്തത് ജാനകിയിലും അഞ്ജലിയിലും ഒരു പോലെ നിരാശ സൃഷ്ടിച്ചിരുന്നു….
അവരെ കാത്തു ഉമ്മറത്തിരിക്കുമ്പോഴാണ് ദൂരെ നിന്നും മംഗലത്തെ കാര്യസ്ഥൻ രാവുണ്ണി നടന്ന് വരുന്നത് കണ്ടത്…..
എന്താ രാവുണ്ണിയേട്ടാ…. അരുണേവിടെ…..
ജാനകി കണ്ട പാടേ ചോധിച്ചത് അതായിരുന്നു….
അവര്….. അവര് വരില്ല കുട്ട്യേ……
അത് പറയാൻ മംഗലത്തമ്മ അയച്ചതാ എന്നേ….
രാവുണ്ണി അത് പറയുമ്പോൾ വാക്കുകളിലൊരു നിരാശയുണ്ടായിരുന്നു….
അഞ്ജലി ഒന്ന് കൂടി തിണ്ണയിലേക്കിറങ്ങി…
എന്തേ…. ആർക്കെങ്കിലും എന്തെങ്കിലും വയ്യായ്ക യുണ്ടോ….
ജാനകി അല്പം പരിഭ്രമത്തോടെയാണത് ചോദിച്ചത് . ….
അവര് മറ്റെങ്ങോ പെണ്ണ് കാണാൻ പോയിരിക്കാ…..
ഇത്…. ഇതങ്ങു മറന്ന് കളയുന്നതായിരിക്കും നല്ലത്…..
അത് പറയുമ്പോൾ അയാൾക്ക് അവരുടെ മുഖത്ത് നോക്കാൻ കഴിഞ്ഞിരുന്നില്ല….
ഏറിയ നിരാശയോടെ അത് പറഞ് പോകുന്നവരെ നോക്കി അഞ്ജലി അങ്ങനെ നിന്നു..
ജാനകി ഒരു വിതുമ്പലോടെ അഞ്‌ജലിയിലേക്ക് നോക്കി…..
അവളുടേ മുഖത്ത് സങ്കടമോന്നുമില്ലെങ്കിൽ കൂടി അവളതിനെ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് അവർക്കറിയാമായിരുന്നു……
ഓഹ്…. തമ്പുരാട്ടി ആകാമെന്ന് സ്വപ്നം കണ്ടിരുന്നതാ…. ഇപ്പൊ എന്തായി……
അവർക്കെയ് …. അവർക്ക് വിവരമുണ്ട്….നിന്നെ പോലൊരുത്തിയെ കെട്ടിയെടുത് ആ പയ്യന്റെ ജീവിതം നശിപ്പിക്കാൻ മാത്രം വിഡ്ഢികളല്ല അവർ….
അപ്പോഴേക്കും പിറകിൽ നിന്ന് അമ്മായിയുടെ ചിരിയും പരിഹാസ വാക്കുകളും കേൾക്കാമായിരുന്നു……
അഞ്ജലി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി…..
കരയണമെന്നുണ്ട്…. പക്ഷെ കണ്ണ് നീർ പോലും തന്നെ തോൽപ്പിക്കുന്നു…..
ഒരു തരം നിർവികാരത….
മോളേ….. എന്റെ കുട്ടി സങ്കടപ്പെടേണ്ട……
അതും പറഞ്ഞാണ് ജാനകി വീണ്ടും മുറിയിലേക്ക് വന്നത്…..
ഇല്ലമ്മേ…. എനിക്ക് സങ്കടമൊന്നുമില്ല…. അമ്മ പൊയ്ക്കോളൂ…. ഞാൻ കുറച് നേരം ഒന്നോറ്റക്കിരിക്കട്ടെ…..
അവളതും പറഞ് കട്ടിലിലേക്ക് ചാഞ്ഞു….
ഹൃദയം നീറി പുകഞ്ഞു കൊണ്ടിരിക്കുന്നു….
ഒരുപാട് തവണ മനസ്സിനെ പറഞ് വിലക്കിയതാണ്….
എന്നിട്ടും……
അവനിലേക്ക് ചാഞ്ഞു പോയ ആ നിമിഷത്തെ അവൾ ശപിച്ചു കൊണ്ടിരുന്നു…..
കണ്ണ് നീർ ചാലുകളായി കവിളുകളെ തഴുകി…..
മനസ്സിന്റെ വിങ്ങൽ ഒഴുക്കി കളയാൻ അതവൾക്ക് അത്രയേറെ ആവശ്യമായിരുന്നന്നേരം….
കെട്ടിലമ്മേടെ പള്ളിയുറക്കം കഴിഞ്ഞെങ്കി അടുക്കളയിലൊട്ടൊന്ന് കയറിക്കെ……
ബാക്കിയുള്ളോർക്ക് നേരത്തിനു വല്ലോ കഴിക്കണം…..
കരഞ്ഞു കരഞ്ഞെപ്പോഴേ മയങ്ങി യ ആ മയക്കത്തിൽ നിന്നും ഉണർത്തിയത് അമ്മായിയുടെ ശബ്ദമായിരുന്നു….
അവൾ വേഗം എഴുന്നേറ്റു മുടി ഉചിയിലേക്ക് കെട്ടി വെച്ചു അടുക്കളയിലേക്ക് കയറി….
അപ്പോഴും അമ്മായി പരിഹസിച്ചങ്ങനെ ചിരിക്കുന്നുണ്ട്….
അവർക്കിപ്പോ വല്ലാത്ത ആശ്വാസം തോന്നുണ്ടായിരിക്കാം…..
അവിടെയെങ്ങും അമ്മയെ കാണാനില്ല…..
മംഗലത്തേക്ക് പോയിട്ടുണ്ടാകും…..
അവിടെയും ജോലികളുണ്ടല്ലോ….
അമ്മ എങ്ങനെ ഇനി അവരുടെയൊക്കെ മുഖത്ത് നോക്കുമെന്നോർത് അവൾക്ക് വല്ലാതൊരു വേദനയും തോന്നി….
ഉള്ളിൽ നിന്നും ഉയർന്നു വന്ന കണ്ണ് നീരിനെ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചോതുക്കി നിർതാൻ ശ്രമിച്ചു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പറയാൻ മാപ്പെന്നൊരു വാക്ക് മാത്രമേ ബാക്കിയുള്ളു……
ജാനകിയുടെ കൈ പിടിച് മംഗലത്തമ്മ വിതുമ്പി….
എന്റെ കൊച്ചിന്റെ മുഖത്ത് ഞാനെങ്ങനെ നോക്കും….
അവർ മുമ്പിലിരുന്ന് കരയുമ്പോൾ അതിലേറെ സങ്കടം ഉള്ളിലുണ്ടെങ്കിൽ കൂടി ജാനകി അവരെ സമാധാനിപ്പിച്ചു……
നേരം ഉച്ച യായപ്പോഴേക്കും പെണ്ണ് കാണാൻ പോയവർ തിരികെ വന്നിരുന്നു….
എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷം…..
കോലായിൽ ചാരു കസേരയിൽ ഇരുന്നിരുന്ന മുത്തശ്ശി അവരെ കണ്ടതും ദേഷ്യത്തോടെ ഒന്ന് നോക്കി…..
അമ്മേ…. നല്ല കുട്ടിയാ…. അവർക്ക് പരസ്പരം ഇഷ്ടപ്പെട്ടു…..
ഉടനെ നിശ്ചയം നടത്താമെന്നാ അവര് പറയുന്നത് …..
കല്യാണം ഒരു മൂന്നാല് മാസം കഴിഞ്ഞു മതിയെന്നും……
ജയൻ വന്ന പാടേ വിശേഷങ്ങൾ പറയുമ്പോൾ മുത്തശ്ശി ഇരുന്നിടത് നിന്നും ഒന്നെഴുന്നേറ്റു….
ആയിക്കോട്ടെ…..
നിശ്ചയമോ കല്യാണമോ എന്താണെങ്കിലും നടക്കട്ടെ….
പക്ഷെ…. അതൊന്നും ഈ വീട്ടിൽ നിന്നാവരുത്…..
പെട്ടെന്ന് മുത്തശ്ശിയത് പറഞ്ഞതും എല്ലാവരും ഒരു പോലെ ഞെട്ടിയിരുന്നു….
നിങ്ങൾ രണ്ട് പേരും വീട് കയറ്റി യിട്ടും അവിടെ സ്ഥിര താമാസമാക്കാത്തതിന് കാരണം ഈ തറവാട് നഷ്ടപ്പെടുമോയെന്ന ഭയമല്ലേ….
അത് കൊണ്ട് രണ്ട് പേരും ഒരുമിച്ചിറങ്ങിക്കോളൂ…. അതാകുമ്പോ മറ്റേ ആൾക്ക് കിട്ടുമെന്ന പേടി വേണ്ടല്ലോ…..
മുത്തശ്ശിയത് പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി….
അമ്മേ…. ഞങ്ങൾ…..
ഗോപി പറഞ്ഞു തുടങ്ങിയതും മുത്തശ്ശി അവർക്ക് നേരെ കയ്യുയർത്തി…
ഞാൻ തീരുമാനിച്ചു കഴിഞ്ഞു…..
അമ്മേ…. അമ്മ ഒറ്റക്കെങ്ങനെ…..
മുത്തശ്ശിയത് പറഞ് അകത്തേക്ക് പോകാൻ തുടങ്ങിയതും ജയനാണത് ചോദിച്ചത്…..
അയ്യോ… ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാവേ …..
ഇങ്ങനെയുള്ള മക്കളും പേര കുട്ടികളും ഇല്ലാതിരിക്കുന്നത് തന്നെയാ നല്ലത്…..
മുത്തശ്ശി അരുണിനെ കൂടി കനപ്പിച്ചു നോക്കിയാണത് പറഞ്ഞത്….
അവൻ പതിയേ തല താഴ്ത്തി…..
ഏട്ടാ….. ഇനിയെന്ത് ചെയ്യും…..
മുത്തശ്ശി അതും പറഞ് അകത്തേക്ക് പോയതും ജയൻ രഘുവിനോടായത് ചോദിച്ചു….
താൽക്കാലം മാറി നിൽക്കാം…. കുറച്ച് കഴിയുമ്പോ അമ്മയുടെ ഈ ദേഷ്യമൊക്കെ കുറയും…. അപ്പൊ തിരിച്ചു വിളിച്ചോളും…..
അത് വരെ ഒറ്റക്കൊന്ന് ജീവിക്കട്ടെ…..
ഗോപി അതും പറഞ് അകത്തേക്ക് നടന്നു…….
അരുൺ വല്ലാത്തൊരു അവസ്ഥയിൽ അങ്ങനെ നിൽക്കുമ്പോഴും കണ്ട് വന്ന പെൺ കുട്ടി മനസ്സിൽ മുളച്ചു തുടങ്ങിയിരുന്നു……..
(തുടരും )

by