രചന – അയിഷ അക്ബർ
മാധവനെതിർവശത്തായി ഇരിക്കുന്ന ഡാഡി യും അവരോട് ചേർന്നിരിക്കുന്ന പ്രഭയും അവളെ കണ്ടതും പുഞ്ചിരിച്ചു….. അപ്പോഴേക്കും ജാനകി ചായയും പലഹാരങ്ങളുമായി അങ്ങോട്ടെത്തിയിരുന്നു…. മാധവനും ശിവ ശങ്കരനും സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട് തന്നെ പ്രഭ ചായ കപ്പുമായി എഴുന്നേറ്റു…… മോളേ…. വീടൊക്കെ കാണിച്ചു കൊടുക്ക്….. ജാനകി പുഞ്ചിരിച്ചു കൊണ്ടത് പറഞ് കൊണ്ട് അടുക്കളയിലേക്ക് പ്പോയി…. അവർ നടക്കുന്നതിന്റെ കൂടെ മീരയും നടന്നു…. വലിയ വീട് തന്നെയാണ്…. എങ്കിലും നീ വളർന്ന സാഹചര്യങ്ങൾ വെച് നിനക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും…. സാരമില്ല…. കുറച്ച് കഴിയുമ്പോൾ അതങ്ങ് ശീലമായിക്കോളും….. പരിഹസിച്ചു കൊണ്ട് പ്രഭയത് പറയുമ്പോൾ അവരുടെ ചിറി മീരക്ക് അസ്സഹനീയമായി തോന്നി… ഓഹ്…ആന്റി ഞങ്ങളുടെ വീടിനോട് പൊരുത്തപ്പെട്ടത് പോലെയല്ലേ….. മീര നിറഞ്ഞ പുഞ്ചിരിയോടെ അത് പറയുമ്പോൾ മനസ്സിലാകാത്ത വണ്ണം പ്രഭയവളെ നോക്കി…. അല്ല…. ഒറ്റ മുറി മാത്രമുള്ള ഒരു വീട്ടിൽ കഴിഞ്ഞ ആന്റി ഞങ്ങളുടെ വീട്ടിലേക്ക് കയറി വരുമ്പോൾ ആ കണ്ണുകളിൽ കണ്ട അത്ഭുതം ഞാനിന്നും മറന്നിട്ടില്ല….. അതും പറഞ്ഞ് കൊണ്ട് മീര അവിടെ നിന്നും പ്പോയി….
ദേഷ്യം കൊണ്ട് പ്രഭയുടെ കണ്ണുകൾ മുറുകി….. അവളുടെ പരിഹാസത്തിൽ താൻ ഇല്ലാണ്ടായത് പോലെ അവർക്ക് തോന്നി…. മമ്മി വന്നിരുന്നല്ലേ…. ഡാഡി തന്നോടത് ചോദിക്കുമ്പോൾ സ്വയം പുച്ഛം തോന്നിയവൾക്ക്… മമ്മി വന്നുയെന്നറിഞ്ഞപ്പോഴെങ്കിലും ഡാഡിക് മോളേ കാണാൻ വരാൻ തോന്നിയല്ലോ…. മമ്മി വന്നിവിടം വിട്ട് പോയത് മുതൽ ഡാഡി യെ ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു…. അവൾ പുച്ഛത്തോടെയൊന്നു ചിരിച്ചു….. മമ്മി വന്നെന്തെങ്കിലുമൊക്കെ പറഞ് നിന്റെ മനസ്സ് മാറ്റിയിട്ടുണ്ടാവുംമെന്നെനിക്കറിയാം…… എന്നാൽ ഡാഡി ചെയ്തതെല്ലാം നിന്റെ നല്ലതിന് വേണ്ടി മാത്രമാണെന്ന് നീയോർക്കണം….. ശിവ ശങ്കരൻ അത് പറയുമ്പോൾ അവൾ അവരെ നോക്കി…. ഇപ്പോഴും ഡാഡി മമ്മി പറഞ്ഞതിനെ കുറിച് മാത്രമാണ് വേവലാതിപ്പെടുന്നത്….. ഇത് വരെ വന്ന സ്ഥിതിക്ക് നീ സുഗമായിരിക്കുന്നോ സന്തോഷമായിരിക്കുന്നോ എന്നൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു….. എന്നാൽ…… വാക്കുകൾ മുഴുവനാക്കാൻ അവൾക്ക് കഴിഞ്ഞില്ല…. ഇത് കേട്ട് കൊണ്ട് വാതിൽ പടിയിൽ നിന്നിരുന്ന വിവിയെ പെട്ടെന്നാണ് അവർ കാണുന്നത്….. ശിവ ശങ്കരന് ആകെയൊരു നാണക്കേട് തോന്നി…. മീര പറഞ്ഞതൊന്നും അവൻ കേട്ട് കാണരുതേയെന്നു അവർ മനസ്സിൽ വിചാരിച്ചു…..
വിവി ഒരു ചെറു ചിരിയോടെ അവർക്കിടയിലേക്ക് കടന്നു ചെല്ലുമ്പോഴും അവൻ സംസാരം കേട്ട് കാണുമോയെന്നൊരു പ്രയാസം ശിവ ശങ്കരനിലുണ്ടായിരുന്നു…. എന്നാൽ അവന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങളേത്മില്ലാത്തത് അവരിലൊരു ആശ്വാസം നൽകി…. അവരോട് സംസാരിക്കുമ്പോഴും അവർ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ പതിഞ്ഞിരുന്നത് കൊണ്ട് തന്നെ വിവിയുടെ മനസ്സിലൊരു കല്ല് കടിയേറ്റ് കിടന്നിരുന്നു…. അച്ഛനുമമ്മയോടും അവളിത്ര മാത്രം അകലം പാലിക്കുന്നതെന്തിനാണെന്നവനോർക്കാത്തിരുന്നില്ല…. അതോ ഇനിയിതവളുടെ സ്വഭാവമാണോ… ആരോടും ചേരാത്ത ഒരു പ്രകൃതമായി അവളെ വരച്ചു ചേർക്കാൻ അവൻ ശ്രമിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ തെളിഞ്ഞൊരു ചിത്രമുണ്ടായിരുന്നു….. തന്റെ അമ്മയോടും അനിയത്തിയോടും താനേ അടുത്ത് കൊണ്ടിരിക്കുന്നൊരു മീരയെ….. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ അവളവരോട് ഇഴുകി ചേരുന്നത് താൻ ഹൃദയം കൊണ്ട് കാണുകയാണ്…. പിന്നെന്തായിരിക്കാം ഇതിനു കാരണം….. അവന്റെ മനസ്സ് ആകെ സംശയത്തിന്റെ പിടിയിലായിരുന്നു……
മോനെ വിവി….ഇത് ഞാൻ നിനക്ക് വാങ്ങിയ പുതിയ കാറിന്റെ താക്കോലാണ്….. വിവാഹ സമ്മാനമായി ഇത് വരെ ഒന്നും തന്നില്ലല്ലോ….. ശിവ ശങ്കരൻ ഒരു ചാവി അവന് നേരെ നീട്ടി ചിരിച്ചു കൊണ്ടത് പറയുമ്പോൾ വിവിയവരെ നോക്കി…. മറ്റെല്ലാവരും അവർക്ക് ചുറ്റുമുണ്ടായിരുന്നു…. വിവി മീരയിലേക്ക് നോക്കി… മീരയുടെ മനസ്സ് ശൂന്യതയിലേക്കാണ്ട് പോയിരുന്നു…. അവൾ അവരെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ദൂരേക്ക് നോക്കി നിന്നു…. മമ്മി എന്തെങ്കിലും സമ്മാനം തന്നിട്ടുണ്ടാവുമോയെന്ന് ഭയന്നായിരിക്കും ഡാഡി യുടെ ഈ നീക്കമെന്ന് അവൾക്കറിയാമായിരുന്നു…. താനവർക്കിടയിൽ എന്നുമൊരു മത്സര വസ്തുവായിരുന്നല്ലോ…. അവൾക്കാകെ ദേഷ്യം തോന്നി… ഒപ്പം പ്രഭയുടെ മുഖത്തെ പുച്ഛവും അവൾക്കേറെ അരോചകമായി തോന്നി… അവരൊന്നു പോയിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു….. അവർ തരുന്ന ഒന്നും സ്വീകരിക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല…. എന്നാൽ അവരത് കൊടുക്കുന്നത് വിവേകിനായത് കൊണ്ട് തന്നെ അവൾക്കൊന്നും പറയാനും കഴിയാത്ത അവസ്ഥയായിരുന്നു…..
വേഗം വാങ്ങിക്കോളൂ…. അവന് സ്വപ്നം കാണാൻ പോലും പറ്റാത്ത അത്രയും വില കൂടിയ കാറാണ്…. ഇനി മുതൽ നിനക്കും അതൊക്കെ സ്വപ്നം മാത്രമായിരിക്കും….. പ്രഭ പരിഹസിച്ചു കൊണ്ട് മീരയുടെ ചെവിയോരം നിന്നത് പറയുമ്പോൾ അവൾക്കേറെ അസ്സഹനീയമായി തോന്നി… അവൾ താഴേക്ക് നോക്കി നിന്നു….. വിവേക് അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു…. പറയുന്നത് കൊണ്ട് നിങ്ങൾക്കൊന്നും തോന്നരുത്…. സ്നേഹ സമ്മാനമായി തന്നത് നിരസിക്കുന്നതിൽ വിഷമം തോന്നരുത്…. എനിക്കിതിന്റെ ആവശ്യമില്ല….. ഇനി മീരക്ക് വേണമെന്നുണ്ടെങ്കിൽ ആ ചാവി അവൾക്ക് കൊടുക്കുന്നതായിരിക്കും നല്ലത്….. അവനത് പറഞ്ഞതും താഴേക്ക് നോക്കി നിന്നിരുന്ന മീര മുഖമുയർത്തി അവനെ നോക്കി….. അത്രയേറെ സന്തോഷം അവൾക്ക് തോന്നി യിരുന്നു….. അത്രയും വില കൂടിയൊരു കാറ് അവനൊരിക്കലും നിരസിക്കുമെന്ന് അവൾ കരുതിയിരുന്നില്ല….. വിവേകിനു വാങ്ങാൻ മടിയുണ്ടായിരിക്കും…. മോളിത് വാങ്ങിക്കോളൂ…. ശിവ ശങ്കരൻ ആ ചാവി മീരക്ക് നേരെ നീട്ടിയത് പറയുമ്പോൾ മീര പുഞ്ചിരിച്ചു….
എനിക്കുമിപ്പോ ഇതിന്റെ ആവശ്യമൊന്നുമില്ല ഡാഡി…. ഞങ്ങൾക്ക് എങ്ങോട്ടെങ്കിലും പോകാൻ ഇവിടെയുള്ളത് തന്നെ ധാരാളമാണ്…. പ്രഭയെ നോക്കി മീരയത് പറയുമ്പോൾ അവളുടെ മുഖത്ത് അങ്ങേയറ്റം അഭിമാനമായിരുന്നു…. വിവിക്കവളുടെ പെരുമാറ്റത്തിൽ അത്ഭുതം തോന്നി….. അവളെ അവനോട്ടും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. പിന്നേ ഇത്രയും വില കൂടിയ കാറുകളൊക്കെ ചെറുപ്പം മുതലേ കണ്ട് ശീലിച്ചവളാണ് ഞാൻ…. അത് കൊണ്ട് തന്നെ പെട്ടെന്ന് ഇതൊന്നും കണ്ട് കണ്ണു മഞ്ഞളിക്കുകയില്ല… പ്രഭായെ നോക്കി ചിരിച്ചു കൊണ്ട് മീരയത് പറയുമ്പോൾ അത് തന്നെ പരിഹസിക്കുകയാണെന്ന് പ്രഭക്ക് മനസ്സിലാകുന്നുണ്ടായിരുന്നു…… അവരുടെ ദേഷ്യം അവരുടെ മുഖത്ത് പരന്ന് കഴിഞ്ഞിരുന്നു…. അപ്പോഴും മീരയുടെ മുഖത്ത് ആ ചിരീ നിറഞ്ഞു നിന്നിരുന്നു….. ശിവ ശങ്കരൻ ആകെ പ്രയാസത്തോടെ നിൽക്കുന്നത് കണ്ടത് കൊണ്ട് തന്നെ മാധവൻ അവരുടെ തോളിൽ കൈ വെച്ചു….
മീര മോള് പറഞ്ഞതാണ് അതിന്റെ ശെരി…. അവർക്ക് രണ്ട് പേർക്ക് പോകാൻ ബൈക്കുണ്ട്…. ഞങ്ങളൊരുമിച്ച് പോകുമ്പോൾ മാത്രമേ ആ കാറെടുക്കാറുള്ളു…. അത് തന്നെ ഇവിടെ ധാരാളമാണ്…. മാധവന്നത് പറയുമ്പോൾ അയാൾ പുഞ്ചിരിച്ചു….. എങ്കിലൊരു ദിവസം രണ്ട് പേരും കൂടി അങ്ങോട്ട് വരൂ… ഇത് വരെയൊന്ന് വന്നില്ലല്ലോ….. ശിവ ശങ്കരൻ സ്നേഹത്തോടെ അവരെ ക്ഷണിച്ചു കൊണ്ട് അവിടെ നിന്നിറങ്ങുമ്പോഴും പ്രഭയുടെ മുഖം ദേഷ്യം കൊണ്ട് മുറുകിയിരുന്നു…. മീരക്ക് അത്ര മേൽ ആശ്വാസം തോന്നി….. 🔹🔹 വിവിയെ കാണുമ്പോൾ അവൾക്കെന്തിന്നില്ലാത്തൊരു കടപ്പാട് തോന്നി…. അറിഞ്ഞു കൊണ്ടല്ലെങ്കിലും അവൻ തനിക്ക് ചെയ്ത് തന്നത് തനിക്കെത്രത്തോളം വലിയ കാര്യമാണെന്ന് അവളോർത്തു….. ദേവു…. എന്റെ വാച്ചിങ്ങെടുത്തേ…. പുറത്തേക്കിറങ്ങാൻ നിന്ന വിവിയത് പറഞ്ഞതും ദേവു വാച്ചെടുക്കാൻ തിരിഞ്ഞതും അവൾ കണ്ട കാഴ്ച സത്യമാണോയെന്നറിയാൻ അവൾ കണ്ണുകൾ ഒന്ന് തിരുമ്മി നോക്കി….
വിവിയുടെ വാച്ച് കയ്യിൽ പിടിച്ചു നിൽക്കുന്ന മീരയെ കണ്ട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….. ദാ…. അവൾ ദേവുവിന് നേരെ നീട്ടി….. എടുത്ത ആള് തന്നെ കൊടുത്തോളു.. അവൾ ചെറു ചിരിയോടെ യത് പറഞ്ഞതും മീര വിവിക്ക് നേരെ നടന്നു…. ദാ….. അവൾ അവന് നേരെ നീട്ടിയ വാച്ചവൻ കൈകളിൽ വാങ്ങുമ്പോൾ അവൻ മുഖത്തേക്ക് നോക്കിയിരുന്നില്ല…. വാച്ച് കെട്ടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നാണ് ദേവു അല്ല ഇത് തന്നതെന്ന് അവന് തോന്നിയത്…… മനസ്സിൽ തോന്നിയ സംശയം സത്യമാണോയെന്നറിയാൻ അവൻ പെട്ടെന്ന് മുഖമുയർത്തി നോക്കി…. തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ട് അവനും വിശ്വസിക്കാൻ കഴിഞ്ഞില്ല….. അവൻ അവളെ തന്നെ നോക്കി നിന്നു…. അവളുടെ മിഴികൾ തന്നോട് പറയാതെ പറയുന്ന നന്ദി എന്തിനാണെന്ന് അവനറിയില്ലായിരുന്നു…. എങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം അവന് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു….
അവനൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…. അവൻ പോകുന്നതും നോക്കി അവളാ വാതിൽ പടിയിൽ നിന്നു…. ഒരുപക്ഷെ അവനോട് അവളുടെ മനസ്സിൽ തോന്നിയ നന്ദിയുടെ കടപ്പാടിന്റെയോ സൂചകമായിരിക്കാം അത്… തന്നെ പിന്തുടരുന്ന അവളുടെ മിഴികളെ അവനറിയുന്നുണ്ടായിരുന്നെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല… എപ്പോ വേണമെങ്കിലും കൊഴിഞ്ഞു പോകാവുന്ന അവൾക്ക് വേണ്ടി തന്റെ മനസ്സിനെ വേദനിപ്പിക്കാൻ അവനൊരുക്കമായിരുന്നില്ല……. (തുടരും )

by