രചന – ഷംസിയ ഫൈസൽ
ശാലിനി അമ്മയെ നോക്കി കണ്ണിറുക്കി
”എന്തൊരു തള്ളാണ് ചേച്ചി.,
ഇതും കേട്ട് ഞാനിനി ഇവിടെ നില്‍ക്കുന്നില്ല.,
അമ്മാ.,
ഞാന്‍ വീട്ടില്‍ പോകാണ് .,,
ശില്‍പ പോയതും അമ്മ കഞ്ഞി പാത്രമെല്ലാം എടുത്ത് അമ്മയും പോകാന്‍ നിന്നു
”പിന്നൊരു കാര്യം വൈകീട്ട് രണ്ട് പേരും അമ്പലത്തില്‍ പോയി തൊഴുതിട്ട് നേരെ വീട്ടിലേക്ക് വന്നേക്കണം.,,
അമ്മ പറഞ്ഞതും അവള്‍ നെറ്റി ചുളിച്ചു
”എന്തിന്.,,
”വിരുന്നിന്.,
ഡോക്ടര്‍ക്ക് നാളെ പോയല്ലെ പറ്റൂ.,,
അതോണ്ട് ഇന്നവിടെ മോനേയും കൊണ്ട് വിരുന്നിന് വന്നേക്കണം.,,
ഇനി ഇത് വല്ലതും പറഞ്ഞ് മുടക്കിയാ കല്ല്യാണം കഴിഞ്ഞതൊന്നും നോക്കാതെ മടല് വെട്ടി അടിക്കും ഞാന്‍..,,
അമ്മ അവളെ നോക്കി പേടിപ്പിച്ച് പുറത്തിറങ്ങിയതും നവി വന്നതും ഒരുമിച്ചായിരുന്നു
”മോന്‍ വന്നോ.,
ഉച്ചത്തേക്ക് കഴിക്കാന്‍ വീട്ടിലേക്ക് വായോ.,
അവള്‍ക്ക് നല്ല സുഖമില്ല.,,
നവനീതിനെ കണ്ടതും അമ്മ പറഞ്ഞു
”അത് വേണ്ട ആന്‍റീ.,
ഉച്ചത്തേക്കുള്ളത് ഞാന്‍ പുറത്ത് നിന്ന് പാര്‍സല് വാങ്ങിയാ വന്നെ,,
നവി ബുള്ളറ്റില്‍ ഇരുന്ന് കൊണ്ട് തന്നെ പൊതി കാണിച്ച് കൊടുത്തു
”ഇത്ര അടുത്ത് ഭാര്യേടെ വീടുണ്ടായിട്ട് നീ പുറത്ത് നിന്ന് വാങ്ങേണ്ട വല്ല ആവിശ്യവുമുണ്ടോ.,,
പിന്നെ ഇന്ന് വിരുന്നിന് വീട്ടിലേക്ക് വരണം.,,
അമ്മ അവനെ ക്ഷണിച്ചു
”ഇന്ന് തന്നെ വിരുന്നിന് വരണോ.,
പിന്നീടൊരിക്കെ ആകാം അതല്ലെ നല്ലത്.,,
നവി വണ്ടിയില്‍ നിന്നിറങ്ങി
”ഇനി എന്നത്തേക്ക് മാറ്റിവെക്കാനാ.,
നാളെ നിങ്ങള്‍ കൊച്ചിയിലേക്ക് പോകല്ലെ.,
എന്തായാലും വന്നെ പറ്റൂ.,
ഇതൊക്കെ നാട്ടുനടപ്പാണ് മോനേ.,,
എന്നാ ഞാന്‍ പോയിവരാം അങ്ങേര് പണിസ്ഥലത്തീന്ന് കഞ്ഞിക്ക് വന്നിട്ടുണ്ടാകും.,,
അമ്മ പോയതും നവി അകത്തേക്ക് കയറി പാര്‍സല്‍ കിച്ചണില്‍ വെച്ചു
”നിന്‍റെ അമ്മ എന്താ കൊച്ചിയിലേക്ക് പോകുന്ന കാര്യം പറഞ്ഞത്.,,
ഹാളിലേക്ക് വന്ന് കൊണ്ടവന്‍ ചോദിച്ചു
”ഞാനെന്‍റെ ലീവ് കാന്‍സല്‍ ചെയ്തു.,,
നാളെ വൈകീട്ട് കൊച്ചിയിലേക്ക് പോകണം.,,
അവള്‍ സെറ്റിലിരുന്ന് ടീവി ഒാണ്‍ ചെയ്തു
”എന്നിട്ട് എന്നോട് നീയൊരു വാക്ക് ചോദിച്ചോ?
അവന്‍റെ സ്വരം കടുത്തു
”പെട്ടെന്നെടുത്ത തീരുമാനമാണ്,,
അല്ലെങ്കില്‍ തന്നെ തന്നോട് ഞാനെന്തിന് ചോദിക്കണം,,
”പിന്നെ എന്നോട് ചോദിക്കണ്ടെ.,,
നീ പോയാല്‍ എനിക്കും നിന്‍റെ കൂടെ വന്നല്ലെ പറ്റൂ..,,
നവി അവളെ കൈയ്യില്‍ നിന്ന് റിമോട്ട് തട്ടിപറച്ച് ടീവി ഒാഫ് ചെയ്തു
”നിന്നോട് ഞാന്‍ വരാന്‍ പറഞ്ഞില്ലല്ലോ.,,
അവളും വിട്ട് കൊടുത്തില്ല
”ദേ.,,ഒാരോന്ന് മനസ്സില്‍ വെച്ച് എന്നെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം എടുത്താലുണ്ടല്ലോ എന്‍റെ സ്വഭാവം നീ അറിയും.,
എന്‍റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ കുറച്ച് ദിവസമെങ്കിലും നിന്നിട്ടെ ഞാന്‍ എങ്ങോട്ടും വരുന്നൊള്ളു.,,
അവന്‍ താക്കീതോടെ പറഞ്ഞ് സെറ്റിലിരുന്നു
”അതൊക്കെ നിന്‍റെ ഇഷ്ടം.,
എനിക്കെന്‍റെ ജോലി ഇംപോര്‍ട്ടന്‍റാണ്.,
ഡോക്ടറെ കാണുന്നവര്‍ മരുന്ന് മാത്രം പ്രതീക്ഷിച്ചല്ല വരുന്നത്
ഡോക്ടറോടുള്ള വിശ്വാസം കൂടെയുണ്ടതില്‍.,
എന്നെ വിശ്വസിച്ച് എന്ന സമീപിച്ച ഒരുപാട് പ്രഗ്നന്‍റായ സ്ത്രീകള്‍ ഉണ്ടവിടെ.,
അവര്‍ക്കുള്ള ധൈര്യം ഞാനാണ്.,
അത് കൊണ്ട് പോയേ പറ്റൂ..,,
അവളവന്‍റെ മുഖത്തേക്ക് നോക്കിതേയില്ല
”പിന്നെ നീ എന്ത് കരുതിയാ ലീവെടുത്തെ.,
ഞാനൊരു കാര്യം പറഞ്ഞേക്കാം.,
നീ പോകേ പോകാതിരിക്കെ എന്തേലും ചെയ്യ്.,
ഞാന്‍ വരുന്നില്ല.,
നിന്‍റെ വീട്ട്കാര്‍ക്ക് മുന്നില്‍ എന്തേലും പറഞ്ഞ് എന്നെ ഇതീന്ന് ഒഴിവാക്കി താ.,
അവളെ മറുപടി പോലും കാത്തിരിക്കാതെ അവന്‍ എണീറ്റ് അവന്‍റെ മുറിയിലേക്ക് പോയി
അവന്‍ മുറിയില്‍ കയറി ഡോറടച്ചതും അവള്‍ താലി കൈയ്യിലെടുത്ത് അതിലേക്ക് കുറച്ച് സമയം കൂര്‍പ്പിച്ച് നോക്കി ചിരിയോടെ അതിലൊന്ന് മുത്തി
ഉച്ചയായതും നവനീത് കൊണ്ട് വന്ന ഭക്ഷണം ടേബിളില്‍ വെച്ച് അവനെ ചെന്ന് വിളിച്ചു
”അതെയ് നവീ..,,
അവള്‍ ഭക്ഷണം പ്ലേറ്റിലേക്ക് വിളംബി കസേരയില്‍ ഇരുന്നു
”എന്താ.,,
”വൈകീട്ട് അമ്പലത്തില്‍ പോകണം.,
അവളവനെ ഏറ് കണ്ണിട്ട് നോക്കി
”ഹാ..,,പോകാനാകുമ്പോ വിളിച്ചാ മതി.,
അവന്‍ കഴിക്കുന്നതില്‍ തന്നെ ശ്രദ്ധിച്ചോണ്ടിരുന്നു
”അമ്പലത്തില്‍ നേരെ വീട്ടിലേക്ക് പോകാം.,
ഇന്നവിടെ വിരുന്നാണ് അമ്മ പറഞ്ഞില്ലായിരുന്നോ.,,
ശാലിനി പരമാവധി സംസാരത്തില്‍ വിനയം കൊണ്ട് വന്നു
”അതൊക്കെ പറഞ്ഞു.,
എന്നാലും എന്തൊരു മാറ്റാണ് എന്‍റെ ഭാര്യക്ക്.,
നേരത്തെ ഉറഞ്ഞ് തുള്ളിയവളാ ഇപ്പോ കണ്ടില്ലെ എന്തൊരു വിനയം.,,
അവന്‍ ഭാര്യയെന്ന് അഭിസംബോധനം ചെയ്തതും അവള്‍ വായിം തുറന്നവനെ നോക്കി
”എന്താടീ വായിം തുറന്ന് നില്‍ക്കുന്നത്.,,
”പിന്നെ ഫുഡ് കഴിക്കണമെങ്കില്‍ വായ തുറക്കണ്ടേ.,,
അവള്‍ ചമ്മല് പുറത്ത് കാട്ടിയില്ല
”അയ്യോ എന്തൊരു ന്യായീകരണം.,
പിന്നെ നാളെ നീ എപ്പോയാ പോകുന്നെ.,
ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തോ.,
നവനീത് പ്ലേറ്റിലേക്ക് കറി ഒഴിച്ച് അവളെ നോക്കി
”ഹാ..,വൈകീട്ട് മൂന്നര ആകുമ്പോ ഒരു ബസ്സുണ്ട്.,
ടിക്കറ്റ് എടുത്തിട്ടില്ല.,
ആരാ കൂടെ വരുന്നതെന്ന് അറിഞ്ഞിട്ട് ബുക്ക് ചെയ്യാന്ന് കരുതി.,
ശാലിനി മറുപടി കൊടുത്തു
”പിന്നെയ്.,നമ്മുടെ കാര്യങ്ങളെങ്ങനെ കല്ല്യാണം കഴിഞ്ഞില്ലെ.,,
”എന്ത് കാര്യം.,,
അവളവനെ നോക്കി
”എന്ത് കാര്യമെന്നോ.,
കുഞ്ഞിന്‍റെ കാര്യം.,
നീ റെഡിയാക്കാന്ന് പറഞ്ഞിട്ട്,
നിന്‍റെ ഹോസ്പിറ്റലില്‍ നിന്ന് തന്നെ ട്രീറ്റ്മെന്‍റ് നടക്കില്ലെ.,,
അവന്‍ അവളെ നോക്കി നെറ്റിചുളിച്ചു
”അതെല്ലാം റെഡിയാക്കാനാണ് ഞാന്‍ വേഗം തന്നെ കൊച്ചിയിലോട്ട് പോകുന്നെ.,,
ശാലിനി ഇതും പറഞ്ഞ് കഴിച്ചെണീറ്റു
നവനീതിന് നേരത്തെ അവള്‍ കൊച്ചിയിലേക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാക്കേണ്ടിയിരുന്നില്ലെന്ന് തോന്നി
അവന്‍ കുറ്റബോധത്തോടെ വേഗം കഴിച്ചെണീറ്റ് മുറിയിലേക്ക് പോയി
വൈകീട്ട് അമ്പലത്തില്‍ പോകാന്‍ സമയമായതും ശാലിനി കറുത്ത കരയുള്ള സെറ്റ് സാരിയും അതേ കളറിലുള്ള വെല്‍വെറ്റ് ബ്ലൗസും ഇട്ട് കണ്ണിന് ചുറ്റും കണ്‍മഷി കൊണ്ട് വരഞ്ഞു.,
അവളെ ഇളം ചുവപ്പുള്ള ചുണ്ടില്‍ ച്ഛായം തേക്കേണ്ട ആവിശ്യമില്ലായിരുന്നു
ചുണ്ടിന് മീതെയുള്ള കുഞ്ഞ് മറുകിന് ആരേയും കൊതിപ്പിക്കാനുള്ള ശക്തിയുണ്ട്
ചെറിയ കറുത്ത പൊട്ടും കാതില്‍ ചിമിക്കിയും നെറ്റിയില്‍ സിന്ദൂര ചുവപ്പും അവളെ പതിവിലും സുന്ദരിയാക്കി
കഴുത്തില്‍ താലിമാല മാത്രമിട്ട് മുടി മെടഞ്ഞിട്ടു
”നവീ..,,
ശാലിനി അവന്‍റെ മുറിയുടെ ഡോറില്‍ തട്ടി
”ആ..ഹ് എന്താ.,,
അവന്‍ ഡോറ് തുറന്നതും അവളെ കണ്ട് വിടര്‍ന്ന കണ്ണുകളോടെ നോക്കി
”ഇന്നെന്‍റെ ശാലു കുട്ടി സുന്ദരിയായിട്ടുണ്ടല്ലോ..,,
അവന്‍ കവിളില്‍ നുള്ളിയതും അവളാകെ പകച്ച് പോയി
പണ്ടിങ്ങനെ ഒാരോ തവണയും കവിളില്‍ പിച്ചുമ്പോയും അവന്‍ നാണത്തോടെ തലതാഴ്ത്തുന്നതവന്‍ ശ്രദ്ധിച്ചിരുന്നില്ല
പക്ഷെ ഇപ്പോ അവള്‍ പകച്ച് നില്‍ക്കുന്നത് കണ്ടപ്പോയാണ് അവന് പറ്റിയ അമളി മനസ്സിലായത്
”അയ്യോ സോറി ശാലിനി.,,
അവന്‍ ചമ്മിയ ചിരി ചിരിച്ചു
”ഞാന്‍ പെട്ടന്ന് കണ്ടപ്പോ പണ്ടത്തെ ശാലു മുന്നില്‍ നില്‍ക്കുന്ന പോലെ തോന്നി.,
അവന്‍ സ്വയം തലക്കിട്ട് കൊട്ടി
*(തുടരും..)*

by