Karimizhi

The World of Malayalam Stories

OTHER

താലി: ഭാഗം 9

രചന : ആയിഷ അക്ബർ

അന്ന് രാത്രി കൂടി തനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയുമെന്ന് അവൾക്കറിയാമായിരുന്നെങ്കിലും എന്തോ നാളത്തെ ദിവസം ഓർത്തു ഇന്ന് തന്നെ ഉറങ്ങാൻ പറ്റുന്നില്ല ……അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി….പിന്നേ പതിയെ എഴുന്നേറ്റു അല്പം വെള്ളമെടുത്തു കുടിച്ചു…..അപ്പോഴാണ് ഗ്ലാസ്‌ ഡോറുള്ള ആ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ അവൾ കാണുന്നത്….അവൾ പതിയെ ആ ഡോറോന്ന് തുറന്നു….പണ്ടേ പുസ്തകങ്ങൾ തനിക്ക് വല്യ ഇഷ്ടമാണ്…
എഴുതാനുള്ള കഴിവില്ലെങ്കിലും വായിക്കാൻ ഒത്തിരി ഇഷ്ടമാണ്…..എന്തെങ്കിലും ഒന്ന് വായിച്ചു പകുതിയാകുമ്പോഴേക്കും എഴുതുന്നവരെക്കാൾ നന്നായി തന്റെ ഭാവന സഞ്ചരിക്കുന്നുണ്ടെന്ന് തനിക്ക് തൊന്നും….എന്നാൽ വാക്കുകളായി പകർത്താൻ അറിയില്ലെന്ന് മാത്രം………അവളാ പുസ്തകങ്ങളിലൂടെ അങ്ങനെ വിരലുകൾ നീക്കി………എല്ലാം ഇംഗ്ലീഷ് നോവൽസ് ആണ്…..

ഇംഗ്ലീഷ് നോവൽ വായിച്ചു മനസ്സിലാക്കാൻ മാത്രമുള്ള വിവരമൊന്നും തനിക്കില്ലെന് ബോധ്യമുണ്ടെങ്കിലും അവളതിൽ നിന്നും ഒന്നെടുത്തു……ഗോൺ വിത്ത്‌ ത വിൻഡ്..മാർഗേരറ്റ് മിചൽ……അവളാ എഴുതിയതൊന്നു വായിച്ചു……പിന്നേ പതിയെ അതിലെ കടലാസ് മറിച്ചു നോക്കുമ്പോഴാണ് അതിൽ നിന്നൊരു ഫോട്ടോ താഴേക്ക് വീഴുന്നത്……
അതവളൊന്ന് കയ്യിലെക്കെടുത്തു നോക്കി….അവനും കൂടെ ഒരു പെൺകുട്ടിയുമുള്ള ഫോട്ടോയാണത്…..അവളാ ഫോണിൽ കേട്ട ശബ്‍ദത്തിനോട് ആ മുഖം ചേർത്ത് വെച്ച് നോക്കി….ഇത് തന്നെയായിരിക്കും അവൻ തനിക്ക് ഓഫർ ചെയ്ത താലിയുടെ പിറകിൽ ……

അവളാ പുസ്തകം എടുത്ത് വെച്ച് മറ്റൊന്ന് കയ്യിലെടുത്തു….അതേ… അതിലുമുണ്ട് അവരുടെ ഒരു ഫോട്ടോ…അവനത്ര മേൽ പുഞ്ചിരിയോടെ അവളോട് ചേർന്ന് നിൽക്കുകയാണ്……അവളും സുന്ദരിയാണ്….കഴുത്തോളം മുറിച്ചിട്ട മുടിയും നീളൻ കണ്ണുകളുമൊക്കെയുള്ള ഒരു പെണ്ണ്…..അവളാ പുസ്തകം വെച്ച് മറ്റൊരു പുസ്തകം എടുത്ത് നോക്കി….അതിലുമുണ്ട് മറ്റൊരു ഫോട്ടോ…..
ആ ഷെൽഫിലെ ഒരുവിധം എല്ലാ പുസ്തകവും ഒരു കൗതുകത്തോടെ അവളെടുത് നോക്കി….എല്ലാത്തിലും ഇല്ലെങ്കിൽ കൂടി ഒരു വിധം എല്ലാ പുസ്തകങ്ങളിലും അത് പോലെ ഓരോ ഫോട്ടോ അവൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു….
അവളതെടുത്തു വെച്ച് കിടക്കുമ്പോഴും അവർ രണ്ട് പേരും ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നു…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

വാതിലിലുള്ള മുട്ട് കേട്ടാണ് അവളെഴുന്നേൽക്കുന്നത്……എഴുന്നേൽക്കുമ്പോൾ തന്നെ നേരം പുലർന്നത് അവളറിഞ്ഞിരുന്നു….
ഗുഡ് മൊൺഗിംഗ് കൃഷ്ണാ…..വാതിൽ തുറന്നതും തന്റെ മുമ്പിൽ നിൽക്കുന്നവൻ കയ്യിലെ കപ്പ് തനിക്ക് നേരെ നീട്ടി അത് പറഞ്ഞതും അവളാ കപ്പ് വാങ്ങി……അവന്റെ കൃഷ്ണ എന്ന വിളിക്ക് വല്ലാത്തൊരു ഭംഗിയുള്ളത് പോലെ അവൾക്ക് തോന്നാറുണ്ട്….തന്നോട് അത്രയേറെ അടുത്ത ആരോ വിളിക്കുന്നത് പോലെ…ആ വിളിയിൽ തന്നോടുള്ള അലിവ് നിറഞ്ഞു നിൽക്കും പോലെ….
ആ കപ്പവൾ ടേബിളിലേക്ക് വെച്ചു….

വായും മുഖവും കഴുകി ഫ്രഷ് ആയ ശേഷം അതെടുത്തു കുടിച്ചതും വല്ലാത്തൊരു ഉന്മേഷം തോന്നിയിരുന്നവൾക്ക്…..അത്ര രുചിയുണ്ടയായിരുന്നു ആ ചായക്ക്…….അവളാ കപ്പുമ്മായി അടുക്കളയിലേക്ക് നടക്കുമ്പോൾ അവൻ കഴിക്കാനുള്ളത് മേശയിലേക്ക് എടുത്ത് വെക്കുകയായിരുന്നു …..ദോശയും ചട്ണിയും ചമ്മന്തിയും ഇഡ്ഡലിയും ഒക്കെയുണ്ട്…..അവൾക്കത് കണ്ടപ്പോൾ തന്നെ കഴിക്കാൻ നോക്കി….
ഒന്നും ശീലമില്ലെന്ന് പറഞ്ഞിട്ട് ഇതൊക്കെ എങ്ങനെ എന്ന സംശയ ഭാവത്തോടെ അവളവനെ നോക്കി…..ധൈര്യമായിട്ട് കഴിച്ചോ…. ഞാനുണ്ടാക്കിയതല്ല… വാങ്ങിയതാണ്…..അവനത് പറഞ്ഞൊന്ന് ചിരിച്ചതും അവളിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു…..അവർ രണ്ട് പേരും ആ മേശ മേലിരുന്നു കഴിച്ചു തുടങ്ങി….എനിക്കും ഇതെല്ലാം ഇഷ്ടമാണ്….. ഉണ്ടാക്കാനുള്ള മടിയാണ് പ്രശ്നം…..പിന്നെ ഉച്ചക്ക് ഭാനു ചേച്ചി വന്നാൽ ഉണ്ടാക്കി തരും….ആളും അല്പം മടിച്ചിയാണ്……

അവനതും പറഞ്ഞോന്നു ചിരിക്കുമ്പോൾ അവളും ഒരു പുഞ്ചിരിയോടെ അവന്റെ സംസാരം കേട്ടിരുന്നു…….തന്നെ…… തന്നെ എവിടെയാ ഞാൻ കൊണ്ട് വിടേണ്ടത്…..ഭക്ഷണം കഴിച്ചു എഴുന്നേറ്റതും അവനത് ചോദിക്കുമ്പോൾ അവളുടെ മുഖത്തേക്ക്നോക്കാൻകഴിഞ്ഞിരുന്നില്ല……അവളുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നൊരാ തെളിച്ചം പാടെ മാഞ്ഞു പോയത് അവൻ കണ്ടിരുന്നു……എന്നെ….. ബസ് സ്റ്റാൻഡിൽ വിട്ടാൽ മതി …..നമുക്ക് രണ്ട് പേർക്കും കൂടി നിന്റെ അമ്മാവന്റെ അടുത്തൊന്നു പോയി സംസാരിചൂടെ….അതിലൊന്നും കാര്യമുണ്ടാവില്ല…..അവൻ പറഞ്ഞതിന് അവൾ മറുപടി പറയുമ്പോൾ ആ വാക്കുകളിൽ പാടെ നിരാശ കലർന്നിരുന്നു….ഞാൻ പറഞ്ഞോളാം അവരോടെല്ലാം……വേണമെങ്കിൽ കാല് പിടിക്കാം……

അവൻ വീണ്ടും അത് പറയുമ്പോൾ കുറ്റബോധം കൊണ്ടാ മിഴികൾ നിറഞ്ഞിരുന്നു……ഏയ്…. വേണ്ടാ…. കുഴപ്പമില്ല…. ഇയാളു വിഷമിക്കേണ്ട……ഇതെന്റെ വിധിയാണ്…
സ്വസ്ഥത അറിയാനുള്ള ഭാഗ്യം എനിക്കില്ല….. ഉണ്ടായിരുന്നെങ്കിൽ അന്നാ യാത്രയിൽ എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോകില്ലായിരുന്നല്ലോ….അവളതും പറഞ്ഞോന്നു പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ വേദന കടിച്ചമർത്തുന്നത് അവനറിയുന്നുണ്ടായിരുന്നു…..
തന്നെ പഴി ചാരാതെ അവൾ അവളുടെ വിധിയെ പഴിച്ചു കൊണ്ടാശ്വസിക്കുകയാണ്…..അവനു ഹൃദയം വല്ലാതെ നോവുന്നുണ്ടായിരുന്നു…
അവൾ മാറ്റിയിറങ്ങി വന്നു….നിറം മങ്ങിയ ഒരു റോസ് ചുരിദാറാണ് വേഷംചുരിദാറിന്റെ മങ്ങലോന്നും തിരിച്ചറിയാൻ കഴിയാത്ത വിധം അവളുടെ ഭംഗി കത്തി നിൽക്കുന്നത് അവനൊരു നിമിഷം നോക്കി നിന്നു…….

അതേയ്… ഞാൻ തന്റെ ഡ്രൈവേറൊന്നുമല്ല….. ഇങ്ങോട്ട് കയറ്……മുഷിഞ്ഞ ആ ബാഗ് കൂട്ടി പിടിച്ചു അവൾ കാറിന്റെ പിറകിലെ സീറ്റിൽ കയറാൻ തുടങ്ങുമ്പോഴാണ് അവൻ ഫ്രണ്ടിലെ ഡോർ തുറന്ന് കൊണ്ടത് പറയുന്നത്….അവൾ പതിയെ അവിടേക്ക് കയറി….ആ വലിയ ബംഗ്ലാവിന്റെ മുമ്പിൽ നിന്ന് കാർ ചലിക്കുമ്പോൾ അവളാ വീട് ഒന്ന് കൂടി നോക്കി….ഇന്നലെ രാത്രി തനിക്ക് അഭയം തന്ന വീട്……ആരോരും തന്നെ ഭരിക്കാനില്ലാതെ അത്ര മേൽ തന്റേതെന്ന് തോന്നിച്ചൊരിടം …..അവൾക്കൊരു നിമിഷം അവിടെ നിന്ന് പോരാൻ തോ ന്നിയിരുന്നില്ല……ആ കാറ് നീങ്ങി തുടങ്ങുമ്പോൾ അവർക്കിടയിൽ നിറഞ്ഞു നിന്ന ആ നിശബ്ദതയിൽ അവളുടെ കണ്ണുകളിൽ കാണുന്ന ആശങ്കകളും വേവലാതികളും അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു…..ഒന്നേ അവന്റെ ചിന്തകളിലുണ്ടായായിരുന്നുള്ളു…..

അവളെ എങ്ങനെ സുരക്ഷിതയാക്കാൻ തനിക്ക് കഴിയും…….വീട്ടുകാരുടെ മുമ്പിൽ കാണിക്കാനുള്ള ഭാര്യ യായി അവളെ കിട്ടിയിരുന്നെങ്കിൽ താനവളെ അത്ര മേൽ സുരാക്ഷിതയാകുമായിരുന്നു…..
പക്ഷെ….. വേണ്ടാ….. വിവാഹ തെ കുറിച്ചും ഭർത്താവിനെ കുറിച്ചും അത്രയേറെ സ്വപ്‌നങ്ങളും അതിലേറെ ആ ബന്ധത്തിന്റെ പവിത്രതയും അറിയുന്ന അവൾക്ക് മുമ്പിൽ താനിനിയും ആ താലി നീട്ടാൻ പാടില്ല……അങ്ങനെ പോലും അവളുടെ പരിശുദ്ധിയെ താൻ ചെറുതാക്കി കൂടാ….
പിന്നേ എങ്ങനെ താനവൾക്ക് സംരക്ഷണം നൽകും……എന്ത് പറഞ്ഞു താനവളെ പിടിച്ചു നിർത്തും…..ഇനി അഥവാ അവളിവിടെ നിൽക്കാൻ കൂട്ടാക്കുകയാണെങ്കിൽ അപ്പൊ എന്തെങ്കിലും ചെയ്യാമായിരുന്നു….പ ക്ഷെ…. അതെങ്ങനെ താനവളോട്ചോദിക്കും….’അതിനു മാത്രം ബന്ധമൊന്നും ഒറ്റ രാത്രി കൊണ്ട് തങ്ങൾക്കിടിയിൽ വന്നിട്ടില്ലല്ലോ…..

എന്ത് ചെയ്യണമെന്നറിയാതെ അവനവളെ യൊന്നു നോക്കി……അവളപ്പോഴും മിഴികൾ പുറത്തേക്ക് നട്ടിരിപ്പാണ്……അവൻ പോക്കറ്റിൽ നിന്നും ഫോണോന്ന് കയ്യിലെടുത്തു……ഹെലോ….. ഓഫീസിലെ ആ ജോലിക്ക് ലേഡീസ് സ്റ്റാഫിനെ കിട്ടിയില്ലേ….എത്ര ദിവസമായി പറയുന്നു……അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത ആളായാൽഅത്രയുംനല്ലതാണ്…….പിന്നെ…….ഇവിടെ തന്നെ നിൽക്കാൻ പറ്റുന്ന ഏതെങ്കിലും കുട്ടികളാവുന്നതാണ് നല്ലത്….. നമുക്ക് അക്കോമടഷൻ റെഡി യാക്കി കൊടുക്കാം…..
അവൻ ഫോണിലൂടെ പെട്ടെന്ന് പെട്ടെന്ന് തന്നെ അത് പറഞ്ഞു നിർത്തുമ്പോൾ കൃഷ്ണ അവനെയൊന്ന് നോക്കി…..ഒരു ജോലി….താമസ സ്ഥലം……
അതിനെ കുറിച്ചല്ലേ അവൻ പറയുന്നത്…..അവളൊന്ന് കൂടി ഓർത്തു നോക്കി…..ഇവിടെ ഒരു ജോലി കിട്ടിയാൽ തനിക്ക് അങ്ങോട്ട് പോകേണ്ട കാര്യമില്ല…..കിട്ടുന്നത് കൊണ്ട് സ്വസ്ഥമായി കഴിയുകയും ചെയ്യാം…..

പിന്നേ തനിക്ക് സഹായത്തിനു ഇവനുണ്ടല്ലോ ഇവിടെ….അവളുടെ മനസ്സിലൊരു പ്രതീക്ഷ നാമ്പിട്ടിരുന്നു….അവളേറെ ചിന്തയോടെ അങ്ങനെയിരുന്നു……അവൻ ഇടം കണ്ണാലെ അവളെയൊന്ന് നോക്കി….അവളെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നൊരു പ്രതീക്ഷയോടെ…..എന്നാൽ അവളിൽ നിന്ന് പ്രത്യേകിച്ച് മറുപടിയൊന്നും കിട്ടാത്തത് കൊണ്ട് തന്നെ അവൻ നിരാശയോടെ ഫോൺ വെച്ചിരുന്നു…..വീണ്ടും നിറഞ്ഞു നിന്ന ആ നിശബ്ദത……അത് കാർത്തിയുടെ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ നൽകിയിരുന്നു….
അവൾ പോകാനുള്ള സമയമടുക്കും തോറും ഉള്ളിലൊരു വിങ്ങൽ……ബസ് സ്റ്റാൻഡിന്റെ ഒരു വശം കണ്ട് തുടങ്ങിയപ്പോഴേക്കും അവന്റെ മുഖം വല്ലാതെ മാറിയിരുന്നു…..അവൾ പതിയെ ഡോർ തുറന്നിറങ്ങി……

യാത്ര പറയാൻ നിൽക്കുന്ന അവളിലേക്ക് നോക്കാൻ അവനല്പംപ്രയാസംതോന്നിയിരുന്നു….ഞാൻ……അവൾ പറഞ് തുടങ്ങിയതും യാത്ര പറയുകയാണെന്നറിയുന്നത് കൊണ്ട് തന്നെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല…..ഞാൻ….. മതിയോ…… ആ പറഞ്ഞ ജോലിക്…..അവൾ പെട്ടെന്നത് ചോദിച്ചതും അവനൊരു ഞെട്ടലോടെ അവളെ നോക്കി….അങ്ങോട്ട് പോകാൻ… എന്തോ പേടി തോന്നാ…..അവന്റെ നോട്ടത്തിന് മറുപടിയായി അവൾ കണ്ണുകൾ നിറച്ചു കൊണ്ടതും കൂടി പറഞ്ഞതും കാർത്തിയുടെ നെഞ്ചിലൊരു കത്തി യിറക്കുന്നത് പോലെ തോന്നിയിരുന്നവന്…………

(തുടരും

LEAVE A RESPONSE