19/04/2026

ഗൗരി കല്യാണി : ഭാഗം 24

രചന – കണ്ണന്റെ മാത്രം

ആരാ കണ്ണേട്ടാ ആ ചേച്ചി.. സത്യം പറഞ്ഞോ.. ലച്ചു ഒരു കള്ള ഭീഷണിയോടെ പറഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.

 

അതുതന്നെ മര്യാദക്ക് പറഞ്ഞോ കണ്ണേട്ടാ.. ദേവൂട്ടിയും അവൻ നിക്കുന്നിടത്തേക്ക് വന്നുകൊണ്ട് പറഞ്ഞു.

 

അതു പിന്നേ… ഞാൻ പറയണം എന്ന് വിചാരിച്ചിരിക്കായിരുന്നു. പിന്നെ ഞങ്ങൾ തമ്മിൽ ഒന്നുകൂടി സെറ്റ് ആയിട്ട് പറയാം എന്ന് വച്ച് വെയിറ്റ് ചെയ്തതാ…

 

എന്തായാലും ഇത്രേം ആയില്ലേ നീ ആളാരാണെന്നു പറയ്.. ആദി പറഞ്ഞു..

 

കല്ലു ആകെ ടെൻഷൻ അടിച്ചു നിൽപ്പായിരുന്നു. അവൾ ഗൗരിയുടെ കൈയിൽ അമർത്തിപിടിച്ചു നിന്നു.

 

നിങ്ങൾക്ക് ഒക്കെ അറിയുന്ന കുട്ടി ആണ് എന്നും പറഞ്ഞുകൊണ്ട് കണ്ണൻ കല്ലു നിൽക്കുന്നതിന്റെ അടുത്തേക്ക് പോയി. എന്നിട്ട് തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു ദേ ഇതാണ് ആള്. കൃഷ്ണകല്യാണി..

 

ഏഹ്ഹ് കല്ലു ചേച്ചിയോ… ലച്ചുവും ദേവൂട്ടിയും ഞെട്ടി നിന്നു. കാരണം അവർക്ക് ഇവർ രണ്ടുപേരും തമ്മിൽ ഉള്ള അടി അറിയാം. എന്നിട്ട് അവർ തമ്മിൽ ഇങ്ങനെ ഒരിഷ്ടം… അതെങ്ങനെ..

എല്ലാവരുടെയും കണ്ണുകൾ കണ്ണന്റെയും അവൻ ചേർത്തുപിടിച്ചിരിക്കുന്ന കല്ലുവിനെയും നോക്കി കൊണ്ടിരുന്നു. ആരും ഒന്നും പറയാതെ ആയതും കല്ലുവിന് ആകെ വല്ലാതെ തോന്നി. അവൾ പതുക്കെ അവന്റെ കൈയിൽ നിന്നും അടർന്നു മാറാൻ നോക്കി. അവൻ പക്ഷേ വിട്ടില്ല എന്ന് മാത്രം അല്ല ഒന്നുകൂടി കൂട്ടിപിടിച്ചു അവളെ.

 

സീത അവരുടെ അടുത്തേക്ക് വന്നിട്ട് കല്ലുവിന്റെ കൈയിൽ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് നിങ്ങളെ ആദ്യം കണ്ടപ്പോ വന്ന ആഗ്രഹം ആണ് എന്റെ മക്കൾക്ക് ഇതുപോലെ ഉള്ള കുട്ടികളെ ഭാര്യ ആയി കിട്ടിയിരുന്നെങ്കിൽ എന്ന്. ദൈവം അപ്പൊ അതിൽ ഒരാളെ തന്നെ തരും എന്ന് കരുതിയില്ല. സീത പറയുന്നത് കേട്ടപ്പോ കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു.

 

എന്തിനാ മോൾക്ക് സങ്കടം ഞങ്ങൾ എല്ലാവർക്കും ഇഷ്ടാണ് മോളെ.. നിങ്ങൾ തമ്മിൽ ഉള്ള ബന്ധവും സമ്മതമാണ്.. ആദിയും അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.

ലച്ചുവും ദേവൂട്ടിയും കൂടി ഓടിവന്നു കല്ലുവിനെ കെട്ടിപിടിച്ചു. ഞങ്ങൾക്ക് സന്തോഷായി കല്ലുവേച്ചി.. അല്ല.. ഏട്ടത്തി… ഈ കണ്ണേട്ടന് ഇത്തിരി സമർഥ്യം കൂടുതൽ ആണ്. ചേച്ചി അല്ല ഏട്ടത്തിയും കൂടി വന്നിട്ട് വേണം നമുക്ക് ഇങ്ങേരെ ഒതുക്കാൻ. ലച്ചു കണ്ണനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു..

 

അതുകേട്ടതും കണ്ണൻ അവരെ കല്ലുവിൽ നിന്നും വേർപെടുത്തികൊണ്ട് പറഞ്ഞു… അതേ ഇത് എന്റെ പെണ്ണാ.. അപ്പൊ അവൾ എന്റെ ഭാഗത്തായിരിക്കും.. ഹും.. കണ്ണൻ മുഖം കോട്ടി കൊണ്ട് പറഞ്ഞു.

 

ഓഹ് പിന്നേ. ഏട്ടത്തി ഞങ്ങടെ കൂടെ ആവും അല്ലെ.. ദേവൂട്ടി കല്ലുവിനെ നോക്കികൊണ്ട് ചോദിച്ചു.
കല്ലു അതിന് ഒരു കണ്ണിറുക്കി തലയാട്ടി കാട്ടി.. അതുകണ്ടതും ലച്ചുവും ദേവൂട്ടിയും കണ്ണനെ നോക്കി കളിയാക്കി ചിരിച്ചു.

കണ്ണന്റെ മുഖം വീർത്തു. അവൻ പരിഭവത്തോടെ കല്ലുവിനെ നോക്കി. അപ്പൊ അവൾ അവനെ നോക്കി ഒന്ന് ഇളിച്ചുകാട്ടി. അതുംകൂടി ആയതും അവൻ മുഖം വെട്ടിച്ചുകൊണ്ട് ദേവിന്റെ അടുത്തുപോയി നിന്നു.

 

അച്ചു എന്ന നീ നിന്റെ പെണ്ണിനെ ഞങ്ങൾക്ക് കാട്ടി തരാൻ പോകുന്നത്. മുത്തശ്ശി അവനെ നോക്കികൊണ്ട് ചോദിച്ചു.

അതുകേട്ടതും ഗൗരി ഒന്ന് ഞെട്ടി.. അവനെ നോക്കിയപ്പോ അവൻ ഇരുകണ്ണും ചിമ്മിക്കാട്ടി..

 

അവൻ ആദ്യം അവന്റെ മാമിക്കാവും കാട്ടികൊടുക്ക… എന്നിട്ടാവും നമ്മളോട് പറയുന്നത് അല്ലെ അച്ചു സീത ഒരു ചിരിയോടെ ചോദിച്ചു.

 

അതിന് അച്ചു ഒരു ചിരിയോടെ തലയാട്ടി കാട്ടി.. അതുകണ്ടപ്പോ ആണ് ഗൗരിക്ക് സമാധാനം ആയത്. കല്ലുവിനെയൊ നിധിയേയോ പോലെ പെട്ടന്ന് ഇങ്ങനെ ഒരു സിറ്റുവേഷൻ ഫേസ് ചെയ്യാനുള്ള ധൈര്യം ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല…

 

ദേവിന്റെ കൂടെ കണ്ണനും രുദ്രനും അന്ന് ഹോസ്പിറ്റലിൽ നിന്നു. നാളെയേ അവനെ ഡിസ്ചാർജ് ചെയ്യുള്ളു. ബാക്കി ഉള്ളവർ വീട്ടിൽ പോയി..

 

………………..

ഗൗരി വീട്ടിൽ എത്തിയപ്പോ അവളെ വരവേറ്റത് അവളെ തന്നെ പിടിച്ചുകുലുക്കിയ ഒരു വാർത്ത ആയിരുന്നു. അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നു അതും മാനവും ആയിട്ട്. അവൾക്ക് കേട്ട കാര്യം വിശ്വസിക്കാൻ പറ്റിയില്ല. അവൾ നിറഞ്ഞ കണ്ണുകളോടെ ഷീജയെ നോക്കികൊണ്ട് പറഞ്ഞു.

 

അമ്മ എനിക്ക് ഈ കല്യാണം വേണ്ട… മാനവേട്ടന്റെ സ്വഭാവം ശരിയല്ല അമ്മ. ഞാൻ സമ്മതിക്കില്ല ഈ കല്യാണത്തിന്…അവൾ വാശിയോടെ ഉച്ചത്തിൽ പറഞ്ഞു..അതുകേട്ടതും ഷീജയുടെ കൈകൾ അവളുടെ കരണത്തു പതിച്ചിരുന്നു.

 

എന്തു പറഞ്ഞെടി……എന്നോട് അപ്പോഴേ മനുമോൻ പറഞ്ഞതാ നീ ഇതേപോലെ എന്തെങ്കിലും ഒക്കെ പറയുമെന്ന്. ഇനി നിന്റെ ശബ്ദം ഇവിടെ പൊന്തരുത്. അടുത്ത മാസം അഭിയുടെ കല്യാണത്തിന്റെ കൂടെ നിന്റെയും കല്യാണം ഉണ്ടാവും. നിശ്ചയം ഒന്നും ഇല്ല. നേരിട്ട് കല്യാണം ആണ്. ഇനി എന്നെ എതിർക്കാനാണ് ഭാവമെങ്കിൽ അറിയാലോ നിനക്കെന്നെ… ഷീജ ഒരു ഭീഷണിയോടെ പറഞ്ഞു.

അവൾ കരഞ്ഞുകൊണ്ട് ബാലന്റെ അടുത്തേക്ക് പോയി. അച്ഛാ.. എനിക്ക് ഈ കല്യാണം വേണ്ട അച്ഛാ.. അച്ഛനെങ്കിലും പറയ് അമ്മയോട്.. അവളുടെ വിഷമം കണ്ടതും അയാൾ ഷീജയോട് പറഞ്ഞു…
ഷീജെ അവൾക്ക് താല്പര്യം ഇല്ലെങ്കിൽ പിന്നേ എന്തിനാ നിർബന്ധിക്കുന്നത്.. കല്യാണം ഒക്കെ അവരവരുടെ ഇഷ്ടത്തിന് നടക്കണ്ടതല്ലേ..

 

പറ്റില്ല.. ഈ കല്യാണം നടക്കണം.. ഞാൻ ഗിരിജക്കും മനുമോനും വാക്ക് കൊടുത്തതാണ്. ഇനി ഈ കാര്യം പറഞ്ഞു ആരും എന്റെ അടുത്തേക്ക് വരണ്ട കേട്ടല്ലോ. അതും പറഞ്ഞു അവർ ഉള്ളിലേക്ക് പോയി..

ഗൗരി നേരെ അഭിയുടെ റൂമിലേക്ക് ആണ് പോയത്. അവൻ അപ്പൊ ശ്രീലക്ഷ്മിയുമായി സംസാരത്തിൽ ആയിരുന്നു. ഹാളിൽ നടന്നതൊന്നും അവൻ അറിഞ്ഞിരുന്നില്ല. ഗൗരിയെ കണ്ടതും അവൻ ശ്രീയോട് പറഞ്ഞു ഫോൺ വച്ചു.. എന്നിട്ട് അവളുടെ നേരെ തിരിഞ്ഞപ്പോ ആണ് അവളുടെ മുഖത്തെ പാട് കാണുന്നത്. അവൻ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..

എന്താ ഗൗരി ഇത്. ആരാ നിന്നെ തല്ലിയത്.. അവൻ അവളുടെ അടികിട്ടി ചുവന്നുകിടക്കുന്ന കവിളിൽ തഴുകികൊണ്ട് പറഞ്ഞു.

 

അത് അമ്മ തല്ലിയതാ ഏട്ടാ.. എനിക്ക് ഈ കല്യാണം വേണ്ട എന്ന് പറഞ്ഞതിന്.. എനിക്കിത് വേണ്ട ഏട്ടാ.. ഏട്ടൻ ഒന്ന് അമ്മയോട് പറയോ.. അവൾ യാചനയോടെ ചോദിച്ചു.

നിനക്ക് എന്താ ഗൗരി.. മാനവ് നല്ല പയ്യൻ അല്ലെ പിന്നെന്താ.. അമ്മയാണെങ്കിൽ അവർക്ക് വാക്കും കൊടുത്തു. നിനക്ക് അമ്മേടെ സ്വഭാവം നന്നായി അറിയാലോ…അവൻ ചോദിച്ചു

 

ഏട്ടാ അയാളുടെ സ്വഭാവം ശരിയല്ല.. എനിക്ക് ഇഷ്ടമില്ല അവരെ.. ഗൗരി കരഞ്ഞുകൊണ്ട് പറഞ്ഞു..

 

അതുശരി അപ്പൊ ശ്രീ പറഞ്ഞത് ശരിയാണല്ലേ. അവൾ എന്നോട് പറഞ്ഞു നിനക്ക് അവരെ ഒന്നും ഇഷ്ടമില്ല എന്നും അതുകൊണ്ട് ഈ കല്യാണം നടക്കാതിരിക്കാൻ നീ എന്തും പറയുമെന്നും. എന്നാലും ഒരാളോട് ഉള്ള ഇഷ്ടക്കേട് കാരണം അയാളെ കുറിച്ചു ഇങ്ങനെ ഒക്കെ പറയാമോ ഗൗരി. എനിക്ക് ദേഷ്യം തോന്നുന്നു നിന്നോട്… അഭി ഇഷ്ടക്കേടോടെ പറഞ്ഞു..

 

ഏട്ടാ സത്യമായിട്ടും ഞാൻ ഇല്ലാത്തത് പറയല്ല. ശരിക്കും അയാൾടെ സ്വഭാവം ശരിയല്ല.. അയാൾ….

വേണ്ട ഗൗരി ഒന്നും പറയണ്ട… എനിക്ക് ഒന്നും കേൾക്കേം വേണ്ട. അമ്മ എന്തായാലും ഈ കല്യാണം നടത്തും. നീ ഇഷ്ടക്കോടൊക്കെ മാറ്റിവച്ചു ചിന്തിച്ചുനോക്ക്.. ഗൗരിയേ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അഭി പറഞ്ഞു..

 

അതോടെ ഗൗരിക്ക് മനസിലായി ഈ വീട്ടിൽ ആരും തന്നെ അവളുടെ വാക്ക് കേൾക്കില്ല എന്ന്.. അവൾക്ക് എല്ലാവരോടും ദേഷ്യവും വെറുപ്പും തോന്നി ആ നിമിഷം. അവൾ ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി..

 

അന്നത്തെ ദിവസം അവൾ പിന്നെ റൂമിൽ നിന്നും പുറത്തിറങ്ങിയില്ല.. ഒന്നും കഴിച്ചതും ഇല്ല. ഷീജയോ അഭിയോ അവളെ തിരിഞ്ഞു നോക്കിയില്ല. ബാലൻ മാത്രം വന്നു അവളെ കഴിക്കാൻ വിളിച്ചു. അവൾ ഒന്നും മിണ്ടാതെ കിടന്നിടത്തു തന്നെ കിടന്നു. അതോടെ അവളുടെ തലയിൽ ഒന്ന് തഴുകി അയാൾ തിരികെ പോയി.. പിറ്റേന്ന് എന്തായാലും അച്ചുവിനെ കാണണം എന്ന് ഉറപ്പിച്ചാണ് അവൾ കിടന്നത്. കല്ലുവിനോട് എല്ലാം പറഞ്ഞ് അവളെയും കൂട്ടി DCP ഓഫീസിൽ പോകാം എന്ന് തീരുമാനിച്ചുകൊണ്ട്‌ അവൾ നിദ്രയെ പുൽകി..

 

…………………………

 

പിറ്റേന്ന് കേരളം ഉണർന്നത് ഞെട്ടിക്കുന്ന വാർത്തകൾ കേട്ടുകൊണ്ടാണ്. ഹോം മിനിസ്റ്ററുടെ ലഹരി മാഫിയയും ആയുള്ള ബന്ധങ്ങളും അയാളുടെ മകന്റെ കമ്പനിയുടെ മറവിൽ നടക്കുന്ന ലഹരി വിപണനവും ഇമ്മോറൽ ആക്ടിവിറ്റീസും അങ്ങനെ വേണ്ട അവിടെ നടക്കുന്ന സകല വൃത്തികേടുകളുടെയും വീഡിയോ ഫൂട്ടയ്ജ് അടക്കം ഉള്ള തെളിവുകൾ ആയിരുന്നു അന്നത്തെ ലൈവ് ന്യൂസുകൾ…

 

ഇതെല്ലാം കണ്ട നവീനും അവന്റെ അച്ഛനും ഞെട്ടി ഇരുന്നു. തന്റെ രാഷ്ട്രീയ ജീവിതം ഇതോടെ അവസാനിച്ചു എന്ന് പ്രഭാകറിനു മനസിലായി.. പക്ഷേ ആരാണ് ഇങ്ങനെ ഒരു ന്യൂസ്‌ പുറത്തുവിട്ടതെന്നു അവർക്ക് മനസ്സിൽ ആകുന്നുണ്ടായിരുന്നില്ല..

എന്നാലും ആരായിരിക്കും നവി ഇങ്ങനെ ഒരു കാര്യം ചെയ്യ്തത്.. അയാൾ സംശയത്തോടെ ചോദിച്ചു..

 

അറിയില്ല പപ്പാ.. പക്ഷേ ആരാണെങ്കിലും അയാളെ വെറുതെ വിടില്ല ഞാൻ. ആ സമയത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്. അവൻ നോക്കിയപ്പോ അവന്റെ മാനേജർ ആണ്. എന്താടോ ഈ സമയത്ത് ഒരു വിളി.. അവൻ ഫോൺ എടുത്തുകൊണ്ടു ചോദിച്ചു…

സാർ നമ്മുടെ കമ്പനിയിൽ മൊത്തം വിജിലൻസ് ചെക്കിങ് ആയിരുന്നു. ഞങ്ങടെ ഫോൺ ഒക്കെ മാറ്റിവച്ചു. പോലീസും ഉണ്ടായിരുന്നു. അവർ ഇവിടെ നിന്ന് കുറെ ഡ്രഗ്സും പിന്നേ എന്തൊക്കെയോ രേഖകളും cctv ഫൂട്ടേയ്ജും എടുത്തിട്ട് ഞങ്ങളെയൊക്കെ കമ്പനിയിൽ നിന്നും  പുറത്താക്കി കമ്പനി സീൽ ചെയ്തിട്ട് പോയി..

ഇതുകേട്ടതും നവീൻ തലയിൽ കൈവച്ച് ഇരുന്നുപോയി..അവന് തല കറങ്ങുന്നത് പോലെ തോന്നി.. ഇനിയെന്താകും കാര്യങ്ങൾ എന്ന് അവന് ഒരു ബോധ്യം ഉണ്ടായിരുന്നില്ല…

അപ്പോഴാണ് പ്രഭാകറിന്റെ ഫോൺ ബെല്ലടിച്ചത് അയാൾ ഫോൺ എടുക്കുന്നതും എന്തൊക്കയോ പറയാൻ ശ്രമിക്കുന്നതും അവസാനം തോറ്റവനെ പോലെ ശരിയെന്നും പറഞ്ഞ് ഫോൺ വച്ച് തലയിൽ കൈതാങ്ങി ഇരിക്കുന്നതും നവീൻ കണ്ടു.

എന്താ പപ്പാ.. എന്തുപറ്റി…ആരാ വിളിച്ചത്…നവീൻ ചോദിച്ചു..

മുഖ്യനാണ് വിളിച്ചത് എന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്. കൂടാതെ പാർട്ടി മെമ്പർഷിപ്പും പോയിക്കിട്ടി. എന്റെ രാഷ്ട്രീയ ഭാവി തന്നെ തീർന്നു ഇതിൽ… അയാൾ അങ്ങനെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു.

 

നവീനും എന്തു പറഞ്ഞു അയാളെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ഇരുന്നു. അപ്പോഴും അവൻ ആലോചിച്ചിരുന്നത് ആരായിരിക്കും ഇങ്ങനെ ഒരു കൊടുംച്ചതി അവരോട് ചെയ്യ്തത് എന്നാണ്..

അപ്പോഴാണ് അവന്റെ ഫോൺ പിന്നെയും ബെല്ലടിച്ചത്.. അതിൽ തെളിഞ്ഞുകാണുന്ന പേര് കണ്ടതും അവന്റെ പുരികം ചുളിഞ്ഞുവന്നു…