The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
ഒന്നും മനസ്സിലാകാതെ ഒരു നിമിഷം അവൾ അങ്ങനെ നിന്നും…. “Becuse i love u idiot….” അവളുടെ ചെവിയിൽ അത് മാത്രമായിരുന്നു…. പെട്ടെന്ന് ഞെട്ടി നോക്കുബോൾ മുന്നിലാരുമില്ല ഈശ്വര സ്വപ്നമാണോ… എവിടെ പോയ്…. അവൾ ചുറ്റും നോക്കി…. സ്സ്…..എരിവ് വലിച്ച് ചുണ്ടിൽ തൊട്ടു….. സ്വപ്നമല്ല… പിന്നെ ഇത് എവിടെ പോയ്?? ********** തിരികെ നാടകം നടക്കുന്നിടത്ത് എത്തിയപ്പോൾ പ്രേമിന്റെ അടുത്തിരുന്ന് നാടകം കാണുന്നു കിരൺ…… ഇതെന്താ ഇങ്ങനെ….. ഒന്നും മനസ്സിലാകുന്നില്ല…. ഒന്നും അറിയാതെ അവൾ മാറി ഇരുന്നു…. ഇടയ്ക്ക് കിരണിനെ നോക്കും. നാടകം കാണും…. ഇത് തന്നെ അവളുടെ പണിയായി….. വല്യ കാര്യത്തിൽ നാടകം കണ്ടോണ്ടിരിക്കുമ്പോൾ ആണ് മീനു വിനെ പുറകിൽ നിന്നാരോ തോണ്ടുന്ന പോലെ തോന്നിയത്.
ആദ്യം അത് കാര്യമാക്കിയില്ലെങ്കിലും പിന്നേ നോക്കിയപ്പോൾ ഒരുത്തൻ തന്നെ നോക്കി ഇളിച്ച് കാണിക്കുന്നു… ടാ നാറി അധികം തോണ്ടിയാൽ ഉണ്ടല്ലോ… ധേ ഇത് കണ്ടോ… മുളക് പൊടി എടുത്ത് ഒരു പ്രയോഗമുണ്ട് എടുപ്പിക്കരുത്… മീനു തറയായാൽ ഒരുത്തനെയും വിട മാട്ടെ… കൈ മാറ്റടാ നാറി……… അവളുടെ അലറക്കൽ കേട്ടത് മറ്റവൻ വേഗം കൈ മാറ്റി….. സച്ചു ഇപ്പോഴാണ് കാര്യം കത്തിയത്…. നീ വിട്ടിൽ നിന്നും ഇതൊക്കെ നേരത്തെ ക്കൊണ്ട് വന്നല്ലോ…. നീ വിചാരിച്ചത് പോലെ അല്ലാട്ടോ.. സച്ചു പുകഴ്ത്തി കമഴ്ത്തി പറഞ്ഞു…. ഏയ്യ് ഇത് മുളക് ബജ്ജിയുടെ മുളകാ.. ഇതിന് നല്ല എരിവാ… ഇതിനോ അത്രയ്ക്ക് എരിവൊന്നുമില്ല… ഞാൻ നേരത്തെ കഴിച്ചതല്ലേ…. സച്ചു വല്യ ഭാവത്തിൽ പറഞ്ഞു… ആരാ പറഞ്ഞത് ഇത് നല്ല എരിവാ ഒന്ന് പോയേ ഇതിന് അത്ര എരിവില്ല ആരാ പറഞ്ഞെ നോക്കിക്കേ….. എന്തെ എന്നും പറഞ്ഞ് അവൻ കണ്ണ് മിഴിച്ചതും മീനു അവന്റെ കണ്ണിൽ മുളക് തേച്ചു….. അഹ്… എന്താടി നീ കാണിച്ചത് എന്റെ കണ്ണ് അവൻ കിടന്ന് കണ്ണ് തിരുമ്മാൻ തുടങ്ങി…. ഇപ്പോൾ മനസ്സിലായോ എരിവ് ഉണ്ടെന്ന്… മീനു കള്ളം പറയില്ലേ… ഹയ്യ…… നിന്നെ ഒണ്ടല്ലോ….. പോയ് വെള്ളം എടുത്തോണ്ട് വാടി…… പുല്ലേ….. ഈശ്വര പണി പാളിയോ…. ഒന്ന് മയത്തിൽ വന്നതായിരുന്നു…. മീനു മനസ്സിൽ പറഞ്ഞ് പെട്ടെന്ന് അവന് വെള്ളം കൊടുത്തു……
സീൻ പാഞ്ചാലി വസ്ത്രശയം……. വളരെ നന്നായിട്ട് നാടകം നടക്കുമ്പോൾ ലെച്ചു വിന്റെ കണ്ണുകൾ അതിലെ പാഞ്ചാലിയിൽ ആയിരുന്നു….. ഹയ്‌വ്വ എന്ത് ഭംഗിയാ കാണാൻ….. അവൾ കാർത്തിയേ നോക്കിയപ്പോൾ കണ്ണും മിഴിച്ച് അത് കാണുകയാണ്…. ലെച്ചു തോണ്ടി അവനെ വിളിച്ചു. എന്താ….. ലെച്ചു……. കാർത്തി ദോ ആ പെണ്ണുംപ്പിള്ളയുടെ സാരി നന്നായിട്ടില്ലേ… എനിക്ക് അതുപോലെ ഒരു പട്ടുസാരി മേടിച്ച് തരുവോ എടി അത് പാഞ്ചാലി യുടെ സാരി അല്ലെ….. നിനക്കെന്തിനാ അത്….. അടുത്ത മാസം മഹിളാ സമാജത്തിന്റെ ഒരു ഫാഷൻ ഷോ ഒണ്ട്….. എനിക്ക് ഇതുപോലെ ഒരു സാരി വേണം കാർത്തി…. മാത്രവും അല്ല എന്റെ റോൾ മോഡൽ ആരാണെന്ന് അറിയോ നിനക്ക്?? ആരാ…… പാഞ്ചാലി തന്നെ…. ഇവിടെ ഒരെണ്ണത്തിനെ സഹിക്കാൻ പറ്റാത്തപ്പോൾ പാവം പാഞ്ചാലി അഞ്ചു പേരെ സഹിച്ചില്ലേ.. ധിര വനിതാ…… പുടിച്ചില്ല.. പുടിച്ചില്ല… കാർത്തിക്ക് അത് പുടിച്ചില്ല……
അത് പണ്ട് പുരാണത്തിൽ അല്ലെ… അന്നും ഇന്നും നിന്നെ പോലെ താടക ഭാര്യമാരെ തോളിൽ ചുമക്കുന്ന എന്നെ പോലെയുള്ള ഭർത്താക്കന്മാർക്ക് ഓസ്‌ക്കാർ കൊടുക്കണം.. അറിയോ.. ഓഹ്….ദോ പാഞ്ചാലിയുടെ കമ്മൽ മാല… പൊട്ട് എല്ലാം എനിക്ക് മേടിച്ചു തരണേ കാർത്തി…. എന്റെ കാർത്തി മുത്തല്ലേ…. പഞ്ചാര അല്ലെ…. ഹോർലിക്സ് അല്ലെ….. ബോൺവിറ്റ അല്ലെ….. നിന്റെ അമ്മുമ്മേടെ തലയല്ലേ… മിണ്ടാതെ ഇരുന്ന് കണ്ടോണം…… ഹ്മ്മ്…… ഭാര്യ മാരുടെ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത് ഭർത്താക്കന്മാരുടെ കടമയാടാ…… ഭർത്താക്കന്മാർക്ക് ചോറ് കൊടുത്തില്ലെങ്കിലും സമാധാനം കൊടുക്കേണ്ടതും ഭാര്യമാരുടെ കടമയാ.. അവളുടെ ഒരു പാഞ്ചാലി… പൊയ്ക്കോണം… കാലൻ………. കാലൻ നിന്റെ തന്ത മാധവൻ……… ഓ കുറേ നേരമായി ചെവിയുടെ അടുത്തിരുന്ന് വഴക്കിടാൻ തുടങ്ങിയിട്ട്…. മിണ്ടാതെയിരുന്ന് കാണ് പിള്ളേരെ….. അപ്പുറത്തിരുന്ന ആരോ പറഞ്ഞതും രണ്ട് പരസ്പരം നോക്കി മുഖം തിരിച്ചു…..
നാടകം പകുതി വരെ കണ്ട് എല്ലാരും വീട്ടിലേക്ക് യാത്രയായി…. പാറു കിരണിനെ നോക്കുവാണ്.. എവിടെ ഒരു മൈൻഡ് ഇല്ല… ഇനി ഞാൻ വല്ല സ്വപ്നം കാണുവാന്നോ…. എന്നാൽ പിന്നെ ചുണ്ട് എങനെ പൊട്ടി…… ഓഹ് വട്ടാകുന്നു… പ്രേമിനേ നോക്കുമ്പോൾ അവൻ കൂൾ ആയി നടക്കുന്നു… ഇവൻ എന്താ ഇങ്ങനെ?? സച്ചു വേട്ട എനിക്ക് ഇരുട്ട് പേടിയാ എന്റെ കൈയിൽ പിടിക്കുവോ….. ഇതാ ഞാൻ പറഞ്ഞത് കൊച്ചാണെന്ന്………. യ്യോ ഞാൻ ചുമ്മാ പറഞ്ഞതാ എനിക്ക് പേടിയില്ലല്ലോ…. മീനു വല്യ പെണ്ണാ… നിക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു…. ഓഹോ… അതും പറഞ്ഞ് അവൻ ചിരിച്ചതും അവളും ഒപ്പം കൂടി…. കാർത്തിയും ലെച്ചുവും പരസ്പരം മിണ്ടിയില്ല….. സാരി മേടിച്ച് തരില്ല പോലും ഹും….. വീട്ടിൽ എത്തി മീനുവിന്റെ കൂടെ പാറു കിടക്കാൻ പോയ്….. അവസാനം ലെച്ചു ഒറ്റയ്ക്ക് കിടന്നു… അവൾക്കെന്തോ കൂടെ പോകാൻ തോന്നിയില്ല…. രാത്രി ഉറക്കത്തിൽ കണ്ണ് തുറന്നപ്പോൾ ആണ് കാർത്തി അവളുടെ കൂടെ കിടക്കുന്നത് കണ്ടത്… ആദ്യ ഒന്ന് ഞെട്ടി… പിന്നെ ചിരിച്ച് കൊണ്ട് അവന്റെ അടുത്തേക്ക് കിടന്നു…
എപ്പോൾ വന്ന് കിടന്നോ എന്തോ.. കള്ളൻ… ലെച്ചു അവനെ ഇമ ചിമ്മാതെ നോക്കി…. നെറ്റിയിൽ വീണ് കിടക്കുന്ന അവനെ മുടികൾ മാടി ഒതുക്കി…. അവന്റെ നെറ്റിയിൽ മുത്തമ്മിട്ട് മാറാൻ പോയതും കാർത്തി കണ്ണ് തുറന്ന് പെട്ടെന്ന് അവളെ തന്നോട് ചേർത്ത് കിടത്തി… ലെച്ചു ഒന്ന് ഞെട്ടി… അവനെ നോക്കി… കള്ള ചിരിയോടെ തന്റെ മുഖത്ത് വിരൽ ഓടിക്കുന്ന അവനെ കണ്ണുരുട്ടി പേടിപ്പിച്ചു…. കള്ള ഉറക്കം ആയിരുന്നല്ലേ…… അവനെ തട്ടിമാറ്റി പറഞ്ഞതും അതേ വേഗത്തിൽ അവൻ അവളെ ചേർത്ത് നിർത്തി….. മുച്ച്…. എന്റെ ലെച്ചു കെറുവിച്ച് കിടക്കുമ്പോൾ എനിക്ക് ഉറക്കം വരുവോ… ഹും….സാരി എങ്കിൽ സാരി മേടിച്ച് തരാം പോരെ… അവളുടെ താടി തുമ്പിൽ പിടിച്ച് അവൻ പറയുന്നത് കേട്ടതും മുഖം അടുപ്പിച്ച് ആ ചുണ്ടിൽ അവൾ അമർത്തി മുത്തി മാറി… എന്നാൽ അതേ വേഗത്തിൽ വീണ്ടും അവളുടെ ചുണ്ടുകളിൽ അവൻ ആഴ്ന്നു…
അവനെ നോക്കാൻ വല്ലാത്ത നാണം അവൾക്ക് തോന്നി.. മനസ്സും ശരീരവും എന്തിനോ കൊതിക്കുന്ന പോലെ അവൾ അറിയുന്നുണ്ടായിരുന്നു….. പെട്ടെന്ന് അവനെ തെള്ളി മാറ്റി ലെച്ചു ചരിഞ്ഞു കിടന്നു… അവൻ അവളുടെ സാരിയിൽ പിടിത്തമ്മിട്ട് അവളെ തന്നോട് വലിച്ചു… പിൻ പൊട്ടി സാരി മാറിൽ നിന്നും മാറിയതും അവൾ നേരെ യാക്കി അവന്റെ നേരെ കിടന്നു….. I need you right now…………അവളുടെ കാതിൽ മുഖം ചേർത്ത് പറഞ്ഞതും അവളിൽ ഒരു വിറയൽ ഉണ്ടായി.. പേടിയോടെ അവനെ നോക്കി…. അവളുടെ പേടി കണ്ടതും അവന്റെ ഹൃദയം വേദനിക്കുന്ന പോലെ അവന് തോന്നി…. എനിക്ക് അറിയണം ലെച്ചു…. നീ പൂർണമായും ഈ കാർത്തിയുടെതാകണം….. നിന്റെ ഓരോ അണുവിലും എന്റെ പേര് ചേർക്കാൻ ഞാൻ കൊതിക്കുന്നു….. എല്ലാം കൊണ്ടും നീ എന്റെ ആകണം.. ഈ കാർത്തിയുടെ…. നിനക്ക് സമ്മതം ആണോ………….. അവളുടെ മുഖത്ത് വിരലുകൾ ഓടിച്ച് അവൻ ചോദിച്ചതും ലെച്ചു വിന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായി…. കാർത്തി അവളെ ഇറുക്കെ പുണർന്നു.. അവൾ തിരിച്ചു……
കാർത്തിയുടെ നെറ്റിമുതൽ കാല് വരെ യുള്ള ഓരോ ചുംബനവും തലോടലും അവളിലെ പെണ്ണിനെ ഉണർത്തി….. അവസാനo രാത്രിയുടെ ഏതോ യമങ്ങളിൽ അവളിലേക്ക് ഒരു മഴയായ് അവൻ പെയ്ത് ഇറങ്ങി അവനിലെ പ്രണയത്തെ സഹിക്കാൻ പറ്റാതെ വേദനയോടെ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു…… അവളുടെ മാറിൽ തളർന്ന് കിടന്ന കാർത്തി മുഖം ഉയർത്തി അവളുടെ കണ്ണീരിനെ തുടച്ച് അവളുടെ നെറുകയിൽ അത്രയും പ്രണയത്തോടെ അത്രയും സ്നേഹത്തോടെ അവൻ അരുമയായി മുത്തി…. തന്റെ പ്രണയവും ശരീരവും കാമവും പകർന്നു നൽകി അവസാനം അവളുടെ നെറ്റിയിൽ അരുമായി ചുംബിക്കുമ്പോൾ അവളുടെ വേദനകൾ ഒരു തൂവൽ പോലെ പറന്നു പോകും.. അവൾ അത് ആഗ്രഹിക്കുന്നു….. ഒരു ചുംബനം….. ഞാൻ നിന്നെ പ്രണയിക്കുന്നു കാർത്തി… ഒരുപാട് ഒരുപാട്….. അവന്റെ കവിളിൽ മുത്തി അവൾ പറഞ്ഞതും വീണ്ടും അവളുട ചുണ്ടുകളിൽ തഴുകി അവന്റെ ചുണ്ടുകൾ പോയ്…. വീണ്ടും അവൻ അവളിലേക്ക് പടർന്നു കേറി…. അവസാനo അവന്റെ വിയർത്തൊലിച്ച നെഞ്ചിൽ മുഖം പൊത്തി കുഞ്ഞിനെ പോലെ തളർന്നു കിടക്കുന്ന ലെച്ചു വിനെ ഒന്നും കൂടി പൊതിഞ്ഞു പിടിച്ച് കൊണ്ട് മാറി കിടന്ന പുതപ്പ് കാല് കൊണ്ട് നേരെയാക്കി അവരുടെ നഗ്നത മറച്ച് മെല്ലേ ഉറക്കത്തിലേക്ക് വീണു…..
രാവിലെ കണ്ണ് തുറന്നതും ലെച്ചു കാണുന്നത് തന്നോട് ചേർന്ന് കിടക്കുന്ന കാർത്തിയേയാണ്…. ഇന്നലത്തെ കാര്യം ഓർക്കവെ അവളിൽ നാണം ഉണ്ടാക്കി. മെല്ലേ അവന്റെ കവിളിൽ മുത്തി ഷിറ്റും പൊതിഞ്ഞു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് കേറി… ദേഹത്ത് വീഴുന്ന വെള്ളം അവളുടെ ദേഹത്ത് നീറ്റൽ ഉണ്ടാക്കി…. വല്ലാത്ത ഒരു അനുഭൂതി അവളിൽ ഉണ്ടാക്കി…. കുളി കഴിഞ്ഞ് കണ്ണാടിയിൽ നോക്കി സിന്ധുരം തൊടാൻ പോയതും പുറകിലൂടെ രണ്ട് കൈ കൾ അവളെ വരിഞ്ഞു മുറുകി…. അവൾ ഒന്ന് ചിരിച്ച് കണ്ണാടിയിലൂടെ അവനെ നോക്കി…. അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തി…. ഇന്ന് നീ ഒരുപാട് സുന്ദരി ആയിരിക്കുന്നു ലെച്ചു….. അവളെ തിരിച്ച് നിർത്തി കാർത്തി പറഞ്ഞതും അവളിൽ നാണം ഉണ്ടാക്കി…. അപ്പൊ നേരത്തെ എന്നെ കാണാൻ കൊള്ളില്ലെന്നോ…??? യ്യോ അങ്ങനെ അല്ല…ഇന്ന് നീ ഒരുപാട് സുന്ദരി ആയെന്ന്….. അപ്പൊ ഞാൻ നാളെ സുന്ദരി അല്ലെന്നോ….. പോയ് മൂഡ് പോയ്… പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്…. കാർത്തി കലിപ്പായി…. അപ്പൊ എന്നെ വേണ്ടെന്നോ.. എടി…. ചെവിയിൽ പിടിച്ച് ഒറ്റ തിരിക്കൽ ആയിരുന്നു…. അഹ്… വിട്……. എവിടുന്ന് കേട്ടില്ല… പിന്നെ ഒന്നും നോക്കിയില്ല…. ഒരു ഉമ്മ കൊടുത്തു…കൈ വിട്ടു… വേഗം ഓടി….. കാർത്തി അവളുടെ ഓട്ടം കണ്ട് ചിരിച്ചു..
നാളെ ഉത്സവം ആണ്… അതുകൊണ്ട് കാർത്തിയും സച്ചു വും ഒക്കെ അമ്പലത്തിൽ പോയ്… കിരൺ പോകാതെ അവിടെ തന്നെ ചുറ്റി പറ്റി നിന്നും…. എന്താ ഇയാളുടെ ഉദ്ദേശം……… ഇന്നലെ എന്നെ പിടിച്ച് ഒരടിയും തന്ന് ഉമ്മ വെച്ച് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് ആളെ കളിയാക്കുവാണോ……. പാറു അവിടേക്ക് വന്ന് ഇടുപ്പിൽ കൈ ഇട്ട് പറഞ്ഞതും കിരൺ അവളെ അടി മുടി അവളെ നോക്കി….. അതേ ഞാൻ തന്നെ അയിന്…… അയിന് തന്റെ അമ്മുമ്മേടെ തല….. ഒരാളോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് അതിന്റെ മറുപടി വേണ്ടേ തനിക്ക്… വേണ്ട…….. വേണ്ടെന്നോ… അതെന്താ……. നിനക്കെന്നെ ഇഷ്ട്ടം ആണെല്ലോ… പിന്നെ എന്തിനാ മറുപടി അതിന്റെ ആവിശ്യം ഉണ്ടോ…….. ഉണ്ട്…. എല്ലായിടത്തും അങ്ങനെയാ.. സിനിമയിൽ കഥയിൽ എല്ലായിടത്തും…… ആണോ…… എന്നാ പറ എന്താ നിന്റെ മറുപടി….. ലതാണ്…… എനിക്ക് തന്നെ ഇഷ്ട്ടം അല്ല………. അയിന്…… ഏഹ്… താൻ എന്താ ഞെട്ടാത്തെ ഞാൻ പറഞ്ഞത് കേട്ടില്ലേ എനിക്ക് ഇഷ്ട്ടം അല്ലെന്ന്… താൻ പോയ് ശില്പയെ കെട്ടിക്കോളാൻ…….. അപ്പൊ പ്രേമും അവളും ഒളിച്ചോടുന്നില്ലേ……. അത് ഓടുവല്ലോ… ഏഹ് എന്താ…….
തുടരും