രചന – മാതു
പിറ്റേന്ന് നേരം പുലര്ന്നപ്പോ ഇന്ദു വും ലച്ചുവും റെഡി ആയി ഹോസ്പിറ്റലിൽ പോയ് . അപ്പോഴും കണ്ണനെ icu വിൽ നിന്നും മാറ്റി ഇല്ലായിരുന്നു . നന്ദു ഏട്ടാ ഏട്ടനെ എന്താ ഇതു വേരേയും icu വിൽ നിന്നും മാറ്റാതെ . ഇന്ദു ചോദിച്ചു . ഉടെനെ മറ്റും അവനെ. ഡോക്ടർ വന്നാൽ ഉടൻ നന്ദു പറഞ്ഞു . നീ ക്യാന്റീനിൽ പോയ് വല്ലതും കഴിക്ക് ലച്ചൂ നെ കൂടെ കൂട്ടിക്കോ നന്ദു പറഞ്ഞു . …..
. ലച്ചൂ icu വിന്റെ മുമ്പിൽ കണ്ണനെ നോക്കി നിൽക്കുവായിരുന്നു . ലച്ചൂ ഇന്ദു അവളെ വന്നു വിളിച്ചു . വാ നമുക്ക് എന്തങ്കിലും കഴിക്കാം നിനക്ക് നല്ല ഷിണം ഉണ്ട് ഇന്നലെ പോലും നീ ഒന്നും കഴിച്ചിട്ടില്ലല്ലോ ഇന്ദു പറഞ്ഞു . എനിക്ക് ഒന്നും വേണ്ട നല്ല വിശപ്പ് ഇല്ല ഇന്ദു പറഞ്ഞു . .
എന്താ ലച്ചൂ ഇതു ഇന്നലെ പോലും നീ ഒന്നും കഴിച്ചത് അല്ലല്ലോ .. വാ ഒരു കോഫി എങ്കിലും വന്നു കുടിക്ക് .ഏട്ടൻ അറിഞ്ഞാൽ ഞങ്ങളെ യാ വഴക്ക് പറയുന്നേ . നീ വാ ഇന്ദു അവളെ നിർബന്ധിച്ചു അവിടെ നിന്നും കൊണ്ട് പോയ് . ..
നന്ദുവും ഗിരി യും ഡോക്ടറിനെ കാത്തു. നിൽക്കുവാന് അപ്പൊ അങ്ങോട്ട് സച്ചിനും വന്നു . ഡോക്ടർ പെട്ടന്ന് അങ്ങോട്ട് വന്നു . അഹം റാം നന്ദൻ കൃഷ്ണ തപസിനു ബോധം വീണിട്ടുണ്ട്. ഈശോരന്റെ സഹായം കൊണ്ട് തലക്ക് ഒന്നും വലിയ പരിക്കില്ല . പിന്നെ കൈയിലെയും കാലിലെയും പൊട്ടല് മാറാൻ ഒരു 6 മാസം എങ്കിലും പിടിക്കും . …
. ഡോക്ടർ പറഞ്ഞു . പിന്നെ പെട്ടന്ന് ആരും കേറി കാണണ്ട ഇൻഫെക്ഷൻ ആകാൻ സത്യധാ ഉണ്ട് . നാളെ റൂമിലേക്ക് മാറ്റം അപ്പൊ എല്ലാരും കേറി കണ്ടാൽ മതി . ഡോക്ടർ ഇപ്പോഴാ മനസിന് ഒരു സമാധാനം മായെ നന്ദു പറഞ്ഞു . താങ്ക്സ് ഡോക്ടർ അവൻ ഡോക്ടറിന്റെ കൈ രണ്ടും ചേർത്തു. പിടിച്ചു . ..
എന്നോടല്ല താങ്ക്സ് പറയണ്ടേ ഈശോരനോടാ ഡോക്ടർ പുഞ്ചിരി ചോണ്ട് നന്ദു ന്റെ . ഷോൾഡറിൽ തട്ടി അവിടെ നിന്നും പോയ് . ഗിരി യും നന്ദുവും അപ്പൊ തന്നെ എല്ലാവരോടും വിവരം പറഞ്ഞു.. ലച്ചൂ ആശ്വസ ത്തോടെ നെഞ്ചിൽ കൈ വെച്ചു .. അവൾക്ക് മനസിന് വല്ലാത്ത സമാധാനം തോന്നി .. ..
ശ്രീ മംഗലത് മാളു ബാൽക്കണിയിൽ ഫോണും കറക്കി നില്കുവായിരുന്നു . കണ്ണേട്ടനു പെട്ടന്ന് എങ്ങെനെ യാ ആക്സിഡന്റ് ഉണ്ടായേ ഇനി ഇതിനു പിന്നിൽ അയാളാണോ . ആ ഭ്രാന്തൻ . അയാളെ ഒന്ന് വിളിച്ചു നോക്കിയാലോ . അവള് പെട്ടന്ന് സാർ എന്നാ നമ്പർ ഡയല് ചെയ്തു പക്ഷെ കോള് എടുക്കുന്നുണ്ടായിരുന്നില്ല . ..
പെട്ടന്ന് അങ്ങോട്ട് രാജ ലക്ഷ്മി വന്നു . ടി മാളു ആരാ യാ ഒരുമ്പെട്ടവളേ നീ വിളിക്കുന്നെ . ഒ ശല്യം ഒന്ന് പോകുന്നുണ്ടോ അമ്മ . ദേ നിന്റെ മുബൈയിലെ സ്വഭാവം ഇവിടെ എടുത്താൽ ഉണ്ടേലോ . സത്യം പറയടി കണ്ണന് എങ്ങെനയാ അപകടം ഉണ്ടായേ രാജ ലക്ഷ്മി ചോദിച്ചു . ആ എനിക്കു എങ്ങെനെ അറിയാം അവള് വെപ്രാളം പെട്ടു പറഞ്ഞു . ദേ നിനക്ക് വെല്ല പങ്കും ഉണ്ടെന്നു ഞാൻ അറിഞ്ഞാൽ എന്റെ സ്വഭാവം അറിയാവല്ലോ ആ അവര് അതു പറഞ്ഞു അവിടെ നിന്നും പോയ് . .
.ഹോസ്പിറ്റലിൽ ഗായു വിവരങ്ങൾ അറിയാൻ വന്നു .നന്ദു ഏട്ടാ കണ്ണേട്ടനു ഇപ്പൊ എങ്ങെനെ ഉണ്ട് അവള് തിരക്കി . അവനു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല മോളെ . നാളെ റൂമിലേക്ക് മറ്റും നന്ദു പറഞ്ഞു . ലച്ചൂ എവിടെ ഏട്ടാ ഗായു ചോദിച്ചു . അവള് ഇവിടെ ഉണ്ട് ഇന്ദു നോട് സംസാരിച്ചു നിൽക്കുന്ന കണ്ടു നന്ദു പറഞ്ഞു . ഗായു ലച്ചൂ നെ കാണാൻ വേണ്ടി പോയ് . ….
പിറ്റേന്ന് കണ്ണനെ റൂമിലേക്ക് മാറ്റി എല്ലാവരും അവനെ കാണാൻ വേണ്ടി റൂമിൽ ചുറ്റും കൂടി ലച്ചൂ ഒഴിച്ച് .. അവന്റെ ആ കിടപ്പ് കണ്ട് എല്ലാവർക്കും നല്ല സങ്കടം തോന്നി . മോനെ ന്നു പറഞ്ഞു മാലിനി വിതുമ്പി കരഞ്ഞു . എന്താ അമ്മേ ഇതു എനിക്കു കുഴപ്പം ഒന്നും ഇല്ല നിങ്ങൾ ഒക്കെ ഇങ്ങനെ സങ്കടം പെടുമ്പോള ഞാനും തളർന്നു പോകുന്നെ കണ്ണൻ പറഞ്ഞു . ..
പെട്ടന്ന് അങ്ങോട്ട് ഒരു നഴ്സ് വന്നു പേഷ്യന്റിനു മരുന്ന് കൊടുക്കണം എല്ലാവരും ഒന്ന് പുറത്തു ഇറങ്ങി നിൽക്കണം . പെട്ടന്ന് എല്ലാവരും പുറത്തേക്ക് പോയ് . നന്ദു കണ്ണൻ നന്ദുനെ വിളിച്ചു . എന്താടാ അവൻ കാര്യം തിരക്കി . ലച്ചൂ ലച്ചൂ എവിടെ . അവൾക്ക് എന്നോടു ദേഷ്യം ആണോ . കണ്ണൻ വിഷമത്തോടെ ചോദിച്ചു . ..
ഏയ് നീ ഇതു എന്തൊക്കെയാ ഈ പറയുന്നേ അവൾക്ക് നിന്നോട് ഒരു പിണക്കവും ഇല്ല . നിനക്ക് അപകടം പറ്റിയത് അറിഞ്ഞപ്പോ മുതൽ അവള് വിഷമിച്ചു നടക്കുവായിരുന്നു . ഊണും ഉറക്കവും പോലും ഇല്ലാതെ നന്ദു പറഞ്ഞു. ..
അവളെ ഒന്ന് വിളിക്കുവോ എനിക്കും ഒന്ന് സംസാരിക്കണം കണ്ണൻ പറഞ്ഞു . അതിനെന്താ അവള് ഇവിടെ തന്നെ ഉണ്ട് ഞാൻ വിളിച്ചോണ്ട് വരാം അതു പറഞ്ഞു നന്ദു അവിടെ നിന്നും പോയ് . …
ലച്ചൂ ഹോസ്പിറ്റൽ വരാന്തയിൽ ഒറ്റക്ക് മാറി നിൽക്കുവായിരുന്നു . പെട്ടന്ന് നന്ദു അങ്ങോട്ട് വന്നു മോളെ ലച്ചൂ അവൻ വന്നു ലച്ചൂ നെ വിളിച്ചു . എന്താ എട്ടായി അവള് വിവരം തിരക്കി . നീ എന്താ കണ്ണനെ കാണാൻ കേറി വരാതെ ഇരുന്നത് . നന്ദു ചോദിച്ചു . ..
അതു എട്ടായി ഞാൻ. ലച്ചൂ എന്ത് പറയണം എന്ന് അറിയാതെ കുഴങ്ങി . നീ ഒന്നും പറയണ്ട വന്നെ നിന്നെ കണ്ണൻ തിരക്കുന്നു . നന്ദു ലച്ചൂ ന്റെ. കൈ പിടിച്ചു അവിടെ നിന്നും കണ്ണന്റെ അരികിലേക്ക് കൊണ്ട്. പോയ് . അവൻ കിടക്കുന്ന റൂമിൽ അവളെ കൊണ്ട് നിർത്തിട്ടു നന്ദു അവിടെ നിന്നും പോയ് . .
കണ്ണൻ എന്തോ ആലോചിച്ചു കിടക്കുവായിരുന്നു .ലച്ചൂ നെ കണ്ടപ്പോ അവന്റെ കണ്ണുകൾ വിടർന്നു . എന്തൊക്കെയോ അവളോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു . പക്ഷെ അവനു ശബ്ദം ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു . ലച്ചൂ ന്റെ അവസ്ഥ യും ഇതു തന്നെ ആയിരുന്നു . എന്തോ വെപ്രാളം വന്നു അവളെ മൂടി രണ്ടു പേരും പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു . ..
പെട്ടന്ന് അങ്ങോട്ട് സച്ചിൻ കേറി വന്നപ്പോ. രണ്ടു പേരും പരസ്പരം ഒള്ള നോട്ടം പിൻ വലിച്ചത് . പിന്നാലെ തന്നെ അരവിന്ദ് ഉണ്ടായിരുന്നു . അവരെ കണ്ടോണ്ട് അവള് പെട്ടന്ന് തന്നെ പുറത്തേക്ക് പോയ് . സച്ചിന് കണ്ണനെയും ലച്ചൂ നെയും നോക്കി ആക്കി ചിരിച്ചു . അളിയാ എന്താ ഇവിടെ പരിപാടി . സച്ചിൻ ചോദിച്ചു . ഒന്ന് പോടാ അവിടുന്ന് അവള് എന്നെ വെറുതെ നോക്കി നിന്നതാ കണ്ണൻ പറഞ്ഞു . സച്ചിനും അരവിന്ദും പരസ്പരം നോക്കി ചിരിച്ചു . …
പെട്ടന്ന് അങ്ങോട്ട് രാജ ലക്ഷ്മിയും മാളു വും കൂടി കണ്ണനെ കാണാൻ വന്നു അയ്യോ എന്റെ മോനെ നിന്റെ കിടപ്പ് കണ്ടിട്ട് അപ്പച്ചി ക്കു സഹിക്കാൻ പറ്റുന്നില്ല ടാ . കണ്ണൻ അവര് പറഞ്ഞത് ഇഷ്ട്ടം ആകാത്ത പോലെ മുഖം തിരിച്ചു . ….
തുടരും ❤️

by