22/04/2026

പരിണയം : ഭാഗം 46

രചന – ആയിഷ അക്ബർ

സൂര്യൻ തന്റെ സ്വർണ കിരണങ്ങളാൽ പതിയെ ഭൂമിയെ തലോടി തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു….

ആ സമയം അവരുടെ കാറ് അമ്പലത്തിനു മുമ്പിൽ ചെന്നു നിന്നു…..

നന്ദയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി……

സഞ്ജു കാറിൽ നിന്നിറങ്ങി ആ ആൽത്തറയിലേക്കിരുന്നു…..

നന്ദയും പതിയെ അവന്റെ അരികിലായി ചെന്നിരുന്നു….

തങ്ങൾക്കിടയിലുള്ള ആ ചെറിയ അകലത്തേ പോലും നീക്കം ചെയ്തു കൊണ്ടവൻ അവൾക്കരികിലേക്ക് ഒന്ന് കൂടി നീങ്ങിയിരുന്നു…..

അവളുടെ ചൊടികൾ പതിയെ ഒരു പുഞ്ചിരിക്ക് ജന്മം നൽകി….

അത്ര മേൽ പ്രണയർദ്രമായി അവനവളെ യൊന്നു നോക്കി…..

നമ്മളെന്തിനാ വന്നതെന്ന് മനസ്സിലായോ……

അവനത് ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു….

പണ്ട് കെട്ടിയ താലി വീട്ടിലുണ്ട്….
അത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്……

അവളത് പറഞ്ഞതും ആ കണ്ണുകളിലെ തിളക്കം സഞ്ജുവിന്റെ മനസ്സ് നിറച്ചിരുന്നു….

വേണ്ടാ……..
മാറ്റ് കുറഞ്ഞ ഒന്നും ഇനി നമ്മുടെ ജീവിതത്തിൽ വേണ്ടാ…

കളങ്കം കലർന്ന ഒന്നിനും നമുക്കിടയിൽ സ്ഥാനവുമില്ല…..

നിർബന്ധ പൂർവ്വം നിന്റെ കൈ പിടിക്കേണ്ടി വന്നതിനു പകരമായി നിറഞ്ഞ മനസ്സോടെ ഇന്ന് ഞാൻ നിന്നേ ഹൃദയത്തിലേക്ക് പ്രതിഷ്ടിക്കുകയാണ്….

അവനതും പറഞ്ഞു അവളുടെ കൈകളെ കവർന്നപ്പോൾ അവളുടെ മിഴികൾ എന്തിനോ നിറഞ്ഞിരുന്നു……

അവൾ പതിയെ തല അവന്റെ തോളിലേക്ക് ചായ്ച്ചു……

അൽപ നേരം അങ്ങനെയിരുന്ന ശേഷം അവർ അമ്പലത്തിലേക്ക് കയറി…..

അവിടെയുള്ള ആളുകൾ അവനെ ശ്രദ്ധിക്കുന്നതോടൊപ്പം അവൻ കൈ പിടിച്ചിരിക്കുന്ന തന്നെ കൂടി ശ്രദ്ധിക്കുന്നതും അവരുടെ മിഴികളിൽ അത്ഭുതം കൂറുന്നതും അസൂയ ഊറുന്നതുമെല്ലാം അവളൊരു പുഞ്ചിരിയോടെ ഒപ്പിയെടുത്തു….

ആ കൂട്ടത്തിൽ തന്റെ പരിചയക്കാരും തന്നെ ഒറ്റപ്പെടുത്തിയവരും കുറ്റപ്പെടുത്തിയവരും എല്ലാം ഉണ്ടെന്നുള്ളത് അവളിലേറെ സന്തോഷത്തിനിടം നൽകിയിരുന്നു….

പൂജിച്ചു വെച്ച താലി അവൻ കയ്യിലെടുക്കുമ്പോൾ അവൾ അവനെയൊന്നു നോക്കി…..

സമയമോ പൊരുത്തമോ ഒന്നും നോക്കേണ്ട….
നമ്മൾ തമ്മിലുള്ള പൊരുത്തം നമ്മളെക്കാൾ നന്നായി മാറ്റാർക്കാണറിയുക…..

അവൻ അതും പറഞ്ഞൊരു ചിരിയോടെ ആ താലി അവളുടെ കഴുത്തിലേക്ക് ചേർക്കുമ്പോൾ അവൾ കണ്ണുകളടച്ചു കൈ കൂപ്പി മനസ്സ് കൊണ്ടതിനെ സ്വീകരിച്ചു…..

കണ്ണുകൾ എന്തിനോ നിറയുന്നു….

അവൾ പതിയെ കണ്ണുകളൊന്ന് തുറന്നു….

ആളും ആരാവങ്ങളുമില്ല…
കൊട്ടും കുരവയുമില്ല….

ആളുകൾ തിങ്ങി നിറഞ്ഞിരുന്നൊരു കതിർ മണ്ഡപം അവളുടെ കണ്ണുകളിൽ നിറഞ്ഞു….

അതിനേക്കാൾ നൂറിരട്ടി…
അല്ലാ ആയിരം മടങ് സന്തോഷം  ഈയൊരു നിമിഷത്തിനുണ്ടെന്ന് അവൾ തിരിച്ചറിയുക യായിരുന്നു…..

അവളുടെ നെറുകെയിൽ അവൻ സിന്ദൂരം കൊണ്ട് ചുവപ്പിച്ചു……

നിറഞ്ഞൊഴുകുന്ന കണ്ണ് നീരിനെ അവൻ പതിയെ തുടച്ചു നീക്കി…..

പിന്നെ പതിയെ അവളുടെ കൈ പിടിച്ചു അവിടെ നിന്നും ഇറങ്ങി….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എഴുന്നേറ്റ ഉടൻ നന്ദയെ കട്ടിലിൽ കണ്ടില്ലെങ്കിലും അവൾ ബാത്‌റൂമിലായിരിക്കുമെന്ന് തന്നെയായിരുന്നു ദീപ്തി കരുതിയത്….

എന്നാൽ നേരം ഏറെ കഴിഞ്ഞിട്ടും നന്ദയെ പുറത്തേക്ക് കാണാത്തതിനാലാണ് അവൾ എഴുന്നേറ്റ് നന്ദയെ തിരഞ്ഞത്…….

നന്ദാ….. അവളോത്തിരി തവണ വിളിച്ചെങ്കിലും അവളെ കാണുന്നുണ്ടായിരുന്നില്ല…..

സഞ്ജു…..

നന്ദ അവിടെയെങ്ങും ഇല്ലെന്ന് ഉറപ്പായതും അവൾ സഞ്ജുവിന്റെ മുറിയിലേക്ക് ചെന്നു….

ഇല്ലാ…. അവനും അവിടെയില്ല….

അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു….

ചേച്ചി…. സഞ്ജുവിനെ കണ്ടിരുന്നോ….

അടുക്കളയിൽ ജോലിയിലായിരുന്ന ശോഭ ചെച്ചിയോടാണ് അവളത് ചോദിച്ചത്…..

ഇല്ലല്ലോ…. ഞാനിപ്പോ വന്നേയുള്ളു….

അവരത് പറഞ്ഞതും അവൾ വീണ്ടും അവരെ തിരയാൻ തുടങ്ങി…..

ഫോണെടുത്തു അവരെ വിളിക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു കാർ ആ മുറ്റത് വന്നു നിന്നത്……

അച്ഛനും അമ്മയുമാണ്….
തങ്ങളെ കൂട്ടി കൊണ്ട് പോകാനായിരിക്കും…..

പക്ഷെ…… അവരിവിടെ യില്ലെന്നുള്ളത് താനെങ്ങനെ അവരോട് പറയുമെന്നറിയാതെ ദീപ്തി നിന്നു…..

അമ്മേ…… സഞ്ജുവിനെയും നന്ദയെയും രാവിലെ മുതൽ കാണുന്നില്ല…
ഞാനപ്പോഴേ പറഞ്ഞതാണ് അവനെ വിശ്വസിക്കരുതെന്ന്….
ഈ അച്ഛനായിരുന്നല്ലോ നിർബന്ധം…..

ദീപ്തി പെട്ടെന്ന് തന്നെ ദിവാകരനെ കുറ്റപ്പെടുത്തി…..

അവള് പോയത് സഞ്ജുവിന്റെ കൂടെയാണെങ്കിൽ എനിക്കൊരു പേടിയുമില്ല…
ഇവിടെ നിന്റെ കൂടെ അവളെ നിർത്തുന്നതിനേക്കാൾ അവന്റെ കൂടെ വിടുന്നത് തന്നെയാണ് എനിക്കും ആശ്വാസം….

ദിവാകരൻ അതും കൂടി പറഞ്ഞതും ദീപ്തിക്ക് ദേഷ്യവും സങ്കടവും ഒരു മിച്ചു വന്നു….

അപ്പോഴേക്കും സഞ്ജുവിന്റെ കാറ് അവിടെ വന്നു നിന്നു…….

എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അവരിലേക്കായി….

കാറിൽ നിന്നിറങ്ങിയ സഞ്ജുവിനെയും നന്ദയെയും നോക്കി നിൽക്കെ അവരുടെ വേഷവും അവളുടെ കഴുത്തിൽ തിളങ്ങുന്ന താലിയും നെറ്റിയിലെ സിന്ദൂരവും അവരുടെയെല്ലാം കണ്ണുകൾ പെട്ടെന്ന് ഒപ്പിയെടുത്തിരുന്നു….

ചോദ്യങ്ങൾകിടമില്ലാതെ അവരെവിടെ പോയെന്നതിനുള്ള ഉത്തരം എല്ലാവർക്കും ലഭിച്ചിരുന്നു…..

ദിവാകരന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി…….

സിന്ധുവും ഏറെ സന്തോഷത്തോടെ ദിവാകരനെ യൊന്നു നോക്കി…..

ദീപ്തിക്ക് സങ്കടം കൊണ്ട് ചുണ്ടുകൾ മലക്കുന്നത് പോലെ തോന്നിയിരുന്നു…..

എന്താ ഇവിടെ തന്നെ നിന്ന് കളഞ്ഞത്…..
അകത്തേക്ക് കയറു…..

ഉമ്മറത്തേക്ക് കയറുമ്പോൾ പുറത്ത് തന്നെ നിൽക്കുന്ന ദിവാകരനോട് സഞ്ജുവത് ചോദിക്കുമ്പോൾ ഒരു നിമിഷം അയാൾ അവനെ തന്നെ നോക്കി നിന്നു..

പണ്ട് നിങ്ങളാവശ്യപ്പെട്ടത് പോലെ ഇവളിലുള്ള ബന്ധം തീറെഴുതി തന്നതിന് പകരമായി ഇന്ന് നിങ്ങളുടെ സമ്മതമില്ലാതെ തന്നെ അവളുമായി ഒരു പുതിയ ബന്ധം ഉണ്ടാക്കി….
പക്ഷെ ഒരു വ്യത്യാസമുണ്ട്….

അന്ന് നിങ്ങളായി അവളെ എന്നിലേക്ക് തന്നതായിരുന്നു….
ഇന്ന് എനിക്ക് വേണ്ടിയാണ് അവളെ ഞാൻ സ്വന്തമാക്കിയത്….
അത് കൊണ്ട് അന്നത്തേതിലും ശക്തി ഈ താലിക്കുണ്ടാകും….

അയാളുടെ കണ്ണുകളിലെ തീരയിളക്കം മനസ്സിലായെന്ന വണ്ണം സഞ്ജു ഒരു ചിരിയോടെ തന്നെയാണത് പറഞ്ഞത്….

അയാൾ അവന്റെ തോളിൽ പതിയെ ഒന്ന് കയ്യമർത്തി…..

അന്നത്തെ പോലെ മുഖം തിരിക്കാതെ മനസ്സ് നിറച് അനുഗ്രഹിക്കാൻ നിങ്ങൾക്കാകുമെങ്കിൽ ഞങ്ങളെ അനുഗ്രഹിക്കണം….
സഞ്ജു അതും പറഞ്ഞു നന്ദയുടെ കൈ പിടിച്ചു അനുഗ്രഹത്തിനായെന്ന വണ്ണം അയാളുടെ കാലിലേക്ക് വീണതും അയാൾ ഒരു കരച്ചിലോടെ രണ്ട് പേരെയും ചേർത്ത് പിടിച്ചു വിതുമ്പിയിരുന്നു….

ചെയ്തതിനെല്ലാം മാപ്പെന്ന പോൽ……

നന്ദ സഞ്ജുവിലേക്ക് നോക്കി….

പ്രണയത്തെക്കാളും സ്നേഹത്തേക്കാളും മേലെ ആരാധന യോടെ…..

എല്ലാവരും അകത്തേക്ക് കയറി സോഫയിലേക്കിരുന്നതും ശോഭ ചേച്ചി ചായ യുമായി വന്നിരുന്നു……

ദീപ്‌തി ഒരു ശ്വാസം മുട്ടലോടെയാണ് അവിടെ നിന്നിരുന്നത്…..

ഒരാളുടെ കാര്യത്തിൽ ഞാൻ ആശ്വാസമെന്തെന്നറിഞ്ഞു….
ഇനി ഇവളുടെ കാര്യം കൂടി ഒന്ന് ശെരിയായാൽ മതി….
കർമ്മഫലം…

അല്ലാതെന്തു പറയാൻ….

ദിവാകരൻ സഞ്ജുവിനോട് തന്റെ ദുഃഖം പങ്ക് വെക്കാനെന്ന പോലത് പറയുമ്പോൾ അവനൊന്നും മിണ്ടിയില്ല…

അതിൽ തനിക്ക് വാക്കുകളില്ലെന്ന പോൽ അവനൊഴിഞ്ഞു നിന്നു…..

അച്ഛൻ അങ്ങനെ പറഞ്ഞതും ദീപ്തിയുടെ കണ്ണുകൾ നിറഞ്ഞു….

ഏത് നേരത്താണ് അവളെ തനിക്ക് പകരം പറഞ്ഞു വിടാൻ തോന്നിയതെന്നോർത്ത് കൊണ്ട്….

ഒരു പക്ഷേ അവൾക്ക് പകരം താൻ തന്നെ പോയിരുന്നെങ്കിൽ…..

ഉള്ളിൽ നിന്നൊരു എങ്ങൽ അവൾക്ക് മാത്രമായി കേൾക്കുന്നുണ്ടായിരുന്നു…

ഇനി ഏതായാലും ഉച്ച ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി…..

നന്ദാ….. ഇവർക്ക് വേണ്ടതെന്നു വെച്ചാൽ ചെയ്ത് കൊടുക്ക്…….

സഞ്ജു അതും പറഞ്ഞു മുറിക്കകത്തേക്ക് പോയതും നന്ദ അവർക്കടുത് അങ്ങനെ നിന്നു…..

അച്ഛൻ വരു…
ആ മുറിയിലേക്കിരിക്കാം….

നന്ദ പെട്ടെന്നത് പറഞ്ഞതും ദിവാകരൻ കണ്ണുകൾ നിറച്ചു കൊണ്ടവളെ നോക്കി…

അതേ…. ഒത്തിരി വർഷങ്ങൾക്ക് ശേഷമാണ് അവളിൽ നിന്നാ വിളി താൻ കേൾക്കുന്നത്…

അവനിങ്ങയൊന്നും ആകുമെന്ന് അച്ഛൻ കരുതിയില്ല….
അവന്റെ കൂടെ നിനക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നി…..

അയാൾ അവളുടെ തോളിലൊന്ന് കയ്യമർത്തി അത് പറയുമ്പോൾ നന്ദ അയാളിലേക്കൊന്ന് നോക്കി….

അവനിങ്ങനെയൊന്നും ആയില്ലായിരുനെങ്കിലും അവന്റെ കൂടെ ഞാൻ സന്തോഷവതിയായിരുന്നേനെ…..
കാരണം… ഞാൻ സ്നേഹിച്ചത് അവനെയാണച്ചാ……

അവളൊരു പുഞ്ചിരിയോടെ അതും പറഞ്ഞകത്തേക്ക് കയറുമ്പോൾ ഇനിയും തനിക്ക് മനസ്സിലായിട്ടില്ലാത്ത അവളുടെ യുള്ളിലെ പ്രണയത്തിന്റെ തീവ്രത അയാളറിഞ്ഞു തുടങ്ങിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് രാത്രി എനിക്ക് പകരം നിന്നേ വിട്ടത് കൊണ്ട് മാത്രമാണ് നീയിന്നിങ്ങനെ നിൽക്കുന്നതെന്ന് മറക്കേണ്ട……..
അല്ലെങ്കിൽ നിന്റെ സ്ഥാനത് ഈ ഞാനാകുമായിരുന്നു…..

അതിലെനിക്ക് യാതൊരു ഉറപ്പുമില്ല…..

മുറിയിലേക്ക് വന്ന നന്ദയോട് ദേഷ്യത്തോടെ ദീപ്തിയത് പറയുമ്പോഴാണ് സഞ്ജുവിന്റെ ശബ്ദം അവിടെയുയർന്നത്…….

നന്ദയും ദീപ്തിയും ഒരു പോലെ വാതിൽ പടിയിലേക്ക് തിരി ഞ്ഞു……

ഇത്രയും കണ്ടത് വെച്ച് നീയും നന്ദയും എല്ലാ കാര്യത്തിലും വ്യത്യസ്ത രാണ്…….
ഞാനിഷ്ടപ്പെട്ടത് അവളിലെ സ്നേഹവും നന്മയുമാണ് …

അതൊരിക്കലും ഞാൻ നിന്നിൽ കണ്ടിട്ടില്ല…

ഇനിയെങ്കിലും മറ്റുള്ളവരുടെ ദുഖങ്ങളെ ആഗ്രഹിക്കാതേ നമ്മുടെ സന്തോഷങ്ങളെ തേടാൻ ശ്രമിക്….

സഞ്ജു ദീപ്തിയെ നോക്കി അതും കൂടി പറഞ്ഞു അവിടെ നിന്നും നടന്നു പോകുമ്പോൾ അതിൽ കലർന്നിരുന്ന സഹതാപം അവളെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു…..

(തുടരും)