രചന – ഇഷ ജാൻവി
എനിക്ക് നിങ്ങളോട് ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ട്…… മൂന്ന് പേരും എന്നെ നോക്കുകയാ…… ആ പറയെടി ഹരി സർ നിന്നെ എന്തെങ്കിലും പറഞ്ഞോ…… ങേ നീ എന്തിനാ ഇപ്പ്പോ അയാളുടെ പേര് പറഞ്ഞത് എന്റെ അജു ഞാൻ അതൊക്കെ മറന്നു ഒന്ന് ഉഷാറായി വരുകയായിരുന്നു…… പിന്നെ നിനക്ക് എന്താ പറയാൻ ഉള്ളത് ഒന്ന് പറ ടെൻഷൻ അടിപ്പിക്കാതെ…… എനിക്ക് വിശക്കുന്നു 😪😪…… മൂന്നുപേരും എന്നെ അത്ഭുത ജീവിയെ പോലെ നോക്കുകയാ…… ഇതാണോ നിനക്ക് പറയാനുള്ള പ്രധാനപെട്ട കാര്യം…… ആ ഞാൻ ഒന്ന് ഇളിച്ചിട്ട് തലയാട്ടി…… ഡീ ഒറ്റ വീക് അങ്ങ് തന്നാലുണ്ടല്ലോ…… വെറുതെ മനുഷ്യന്മാര പിരാന്ത് ആക്കാൻ…… 😁😁😁😁😁…… ഇളിക്കല്ലേ പല്ല് താഴെ വീണ് പോകും…… ഒന്ന് ചളി അടിക്കാതെ എനിക്ക് എന്തെങ്കിലും വാങ്ങി താ ഉണ്ണി…… ന്ന് പറഞ്ഞു ഞാൻ അവനോട് കെഞ്ചി…… മൂന്നും ഒരുമാതിരി ചിരി ചിരിക്കുകയാ ദുഷ്ടന്മാർ…… ഇനി കുറച്ച് സമയം കൂടെ കഴിഞ്ഞാൽ ഇവള് കിലുക്കത്തിലെ രേവതി ആകും അതുകൊണ്ട് നമുക്ക് പോയി എന്തെങ്കിലും കഴിക്കാം വാ…… അങ്ങനെ പറ എന്റെ അജു…… നിനക്ക് എന്താ ഇപ്പൊ വേണ്ടത്…… എനിക്ക് എനിക്ക് ഒരു ഷേക്ക് മതി…… ചിക്കു ഷേക്ക് ആയിരിക്കും…… പിന്ന അല്ലാതെ 😘😘…… അല്ലെങ്കിലും എന്റെ ചങ്ക്‌സിന് എന്റെ ഇഷ്ടങ്ങളൊക്കെ അറിയാം 🥰😘……
തിന്നാൻ ഒന്നും വേണ്ടേ…… വേണ്ടാ…… ആ എന്നാ നമ്മക്ക് ജ്യൂസ് കോർണറിൽ പോകാം വാ…… ഞങ്ങൾ അവിടെ ഉള്ള ജ്യൂസ് കോർണറിൽ പോയി…… 4 ചിക്കു ഷേക്ക് ഓർഡർ ചെയ്തു…… ഡാ…… എന്ന വിളിച്ചപ്പോൾ മൂന്നുപേരും എന്നെ നോക്കി…… ഈ സിദ്ധാർഥ് ആരാ…… മൂന്നും ഞെട്ടിയിട്ട് എന്നോട് ഒന്നിച്ചു ചോദിച്ചു…… നീ അവനെ കണ്ടോ…… ആ ഞാൻ അവരോട് ഇന്ന് ഉണ്ടായ രണ്ട് സംഭവങ്ങളും പറഞ്ഞു…… രാവിലെ സാറിന്റെ ക്യാബിനിൽ നിന്ന് കൂട്ടി പിടിച്ചതും പിന്നെ ഇപ്പ്പോ ഈവിനിംഗ് ഇൽ കൂട്ടി ഇടിച്ചതും…… അവൻ ആള് ശരിയല്ല ഒരു പക്കാ ഫ്രോഡ് ആണ്…… പിന്നെ എന്തിനാ നമ്മുടെ കമ്പനിയിൽ ജോലിക്ക് വച്ചത്…… അവൻ നമ്മുടെ ഹരി സാറിന്റെ കസിൻ ആണെന്ന് ആരോ പറയുന്നുണ്ടായിരുന്നു…… ഇനി ഹരി സാറും ഇങ്ങനെ ആണോ…… ഒന്ന് പോടീ അവിടുന്ന് ഹരി സാറെ പോലത്തെ നല്ല ഒരാൾ വേറെ ഇല്ല…… അജു ആണ് പറഞ്ഞത്…… ആ അത് ശെരിയാണ് കുറച്ച് കലിപ്പുണ്ടന്നെ ഉള്ളു ആള് പാവം ആണ്…… സിനു ആണ് പറഞ്ഞെ…… ഞാൻ അവര് പറഞ്ഞതിനൊക്കെ ഒന്ന് മൂളി കൊടുത്തു…… അല്ല ഈ ഹരി സാറിന് സിദ്ധാർത്ഥിന്റെ സ്വഭാവം അറിയില്ലേ…… അത് അറിയില്ല പക്ഷേ സാർ സിദ്ധാർഥിനോട് അങ്ങനെ അധികം അടുപ്പം ഒന്നും കാണിക്കാറില്ല…… അപ്പോഴേക്കും ഷേക്ക് വന്നു ചിക്കു ഷേക്ക് ആണ് വന്നത് 😜😜😜…… ഞങ്ങൾ വേഗം ഷേക്ക് കുടിച് പുറത്തിറങ്ങി…… ആ ടൈം എനിക്കൊരു കോൾ വന്നു……
നമ്പർ ആണ് പക്ഷേ ട്രൂ caller ഇൽ പേര് കാണിച്ചപ്പോൾ ഞാൻ ഞെട്ടി പോയി കുട്ടി മാമ ഞാൻ ഞെട്ടി മാമ…… 💞ഹരി മാധവ് 💞…… എന്റെ കണ്ണാ ഈ കാലമാടൻ എന്തിനാ എന്നെ വിളിക്കുന്നെ…… നീ കോൾ എടുക്ക് നന്ദേ എന്നാൽ അല്ലേ അറിയാൻ കഴിയു…… അജു പറഞ്ഞപ്പോൾ ഞാൻ വേഗം കോൾ എടുത്തു…… ഹലോ നന്ദന അല്ലേ…… ആ അതെ…… ഞാൻ ഹരി മാധവ് നന്ദിനി കൺസ്ട്രക്ഷൻ ന്റെ എംഡി…… ആ സർ ഞാൻ ഇപ്പൊ വിളിച്ചത് നാളെ ഒരു മീറ്റിംഗ് ഉണ്ട് കണ്ണൂരിൽ വച്ച് അപ്പൊ നാളെ രാവിലെ നമുക്ക് ഇവിടുന്ന് പോകണം ഒരു 9 മണി ആകുമ്പോൾ ഓഫീസിൽ എത്തുക ഈവനിംഗ് ആണ് മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുള്ളത് so ഒരു ദിവസം അവിടെ stay ചെയ്യേണ്ടി വരും ഒരു ജോഡി ഡ്രസ്സ് എടുത്തോ…… Ok then c u tomarow mrng come on tym ഇത്രയും പറഞ്ഞു അയാൾ കോൾ കട്ട് ചെയ്തു…… എന്റെ മറുപടി കേൾക്കാൻ പോലും അയാൾ നിന്നില്ല…… ഇയാൾക്ക് ചേരുന്ന പേര് റേഡിയോ എന്നാണ്…… ഞാൻ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിക്കുന്നത് കണ്ടിട്ട്…… മൂന്നും എന്നോട് ചോദിച്ചു എന്നോട് സാർ എന്തിനാ വിളിച്ചതെന്ന്…… ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു…… മൂന്നും എന്നോട് ഒന്നും മിണ്ടുന്നില്ല അതുകൊണ്ട് ഞാൻ തന്നെ പറഞ്ഞു തുടങ്ങി……
അയാൾ ആരാണെന്ന് അയാളുടെ വിചാരം ഞാൻ അയാളുടെ കൂടെ പോകണം പോലും ഇത് എവിടുത്തെ നിയമം ആണ് 😏😏…… ഞാൻ പോയത് തന്നെ ഇത് എന്നോട് വരുന്നോ എന്നല്ല ചോദിച്ചേ…… എന്നോട് ഓർഡർ ചെയുകയാ നാളെ രാവിലെ വരണം ഡ്രെസ് എടുക്കണം…… ഡി സർ ഇത് നിന്നോട് അല്ലാതെ വേറെ ആരോടാ പറയുക…… ഞാൻ അജുവിനെ അത്ഭുതത്തോടെ നോക്കി…… നീ എന്താ ഈ പറയുന്നേ അജു അയാൾ എന്നോട് പറയാൻ ഞാൻ എന്താ അയാളുടെ ഭാര്യ ആണോ…… ഭാര്യ അല്ല നീ അല്ലേ പി എ അപ്പോൾ നീ അല്ലേ കൂടെ പോകേണ്ടത്…… ജോലി സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് നിന്റെ ഡ്യൂട്ടി ആണ്…… ഉണ്ണി അത് പറഞ്ഞപ്പോഴാണ് എനിക്കും ആ കാര്യം ഓർമ വന്നത്…… ഞാൻ അയാളുടെ പി എ അല്ലേ…… കുട്ടി മാമ ഞാൻ പെട്ടു മാമ…… നന്ദുസ് നീ ഒന്നുകൊണ്ടും പേടിക്കണ്ട ഹരി സാറിന്റെ കൂടെ നീ സേഫ് ആണ് പിന്നെ ഒന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലേക്ക് അല്ലേ പോകുന്നത് ❤kannur❤ അതുകൊണ്ട് എന്റെ മോള് ടെൻഷൻ അടിക്കേണ്ട കേട്ടല്ലോ അജു പറഞ്ഞത് സിനുവും ഉണ്ണിയും ശെരി വച്ചു…… എന്നിട്ട് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കി 7മണിക്കുള്ളിൽ ഹോസ്റ്റലിൽ കേറണം സമയം ഇപ്പൊ 7 മണി ആകാറായി…… അജു എന്നോട് നാളെ ഒരു എട്ടര ആകുമ്പോൾ കൂട്ടാൻ വരാം എന്ന പറഞ്ഞു…… അവര് എല്ലാരും പോയി…… ഞാൻ റൂമിലേക്ക് പോകുമ്പോൾ വാർഡൻ എന്നെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട്……
ഞാൻ അതൊന്നും കാര്യം ആക്കാതെ റൂമിലേക്ക് പോയി…… അവിടെ ഒരാൾ കൂടി ഉണ്ടായിരുന്നു എന്റെ റൂമിൽ മേറ്റ്…… ഹായ് ഞാൻ നന്ദന…… ഞാൻ അഞ്ജന എന്ന പറഞ്ഞു അവൾ എനിക്ക് കൈ തന്നു…… അവൾ ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയുകയാ…… ഞാൻ ഫ്രഷ് ആയി വന്നിട്ട് വിശദമായി പരിചയപ്പെടാം എന്ന പറഞ്ഞിട്ട് ഞാൻ പോയി…… ഫ്രഷ് ആയി വന്ന ഉടനെ അഞ്ചു അഞ്ജനയെ അഞ്ചു എന്നാ എല്ലാരും വിളിക്കുന്ന ഞാനും ഇനി അങ്ങനെയാ വിളിക്കുക…… അഞ്ചു വന്ന പറഞ്ഞു ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട് എന്ന…… ഞങ്ങൾ അങ്ങനെ ഫുഡ് ഒക്കെ കഴിച് കുറച്ച് സമയം സംസാരിച്ചിരുന്നു ഞാൻ അവളോട് നാളെ പോകുന്ന കാര്യം പറഞ്ഞു…… വീട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും ഇന്നത്തെ വിശേഷങ്ങൾ പറഞ്ഞു നാളെ അവിടേക്ക് പോകുന്ന കാര്യവും പറഞ്ഞു…… എന്നോട് വീട്ടിൽ വന്നോ എന്ന പറഞ്ഞു…… സാറിനോട് ചോദിച്ചിട്ട് പറയാം എന്ന പറഞ്ഞു…… നീക്കിയോട് കുറച്ച് സമയം അടിപിടി കൂടി ഫോണിൽ കൂടെ അച്ഛമ്മയോടും വിശേഷങ്ങൾ പറഞ്ഞു…… കുറച്ച് കഴിഞ്ഞ് ഞാൻ ഉറക്കത്തെ കൂട്ട വിളിച്ചു……
രാവിലെ നിർത്താതെ ഉള്ള ഫോണിന്റെ സൗണ്ട് കേട്ടിട്ടാണ് എഴുന്നേറ്റത്…… നോക്കിയപ്പോൾ വേറെ ആരുമല്ല എന്റെ അമ്മ ആണ്…… ഞാൻ വേഗം ഫോൺ എടുത്തു…… നന്ദേ നീ ഇനിയും എഴുന്നേറ്റില്ലേ സമയം ഒരുപാടായി നിനക്ക് ഇന്ന് പോകേണ്ടതല്ലേ വേഗം എഴുന്നേറ്റ് റെഡി ആക്…… ആ ശെരി അമ്മ…… ന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു…… അമ്മക്ക് ഒരു സമാധാനവും ഉണ്ടാവില്ല പാവം…… ഈശ്വരാ… സമയം ഇത്രയധികം ആയോ…… ഞാൻ വേഗം പല്ല് തേച് കുളിച് ഫ്രഷ് ആയി വന്നു…… ആ സമയത്തും അഞ്ചു നല്ല ഉറക്കം ആണ് ഞാൻ വേഗം എന്റെ മുടിയിൽ ഉള്ള വെള്ളം അവളുടെ മുഖത് ആക്കി…… കുറച്ച് കൂടി ഉറങ്ങട്ടെ എന്നെ ശല്യപെടുത്തല്ലേ ന്ന് പറഞ്ഞു ആ തെണ്ടി വീണ്ടും കിടന്നു…… ഡി 8 മണി ആയി നിനക്ക് ഇന്ന് പോകണ്ടേ…… എന്റെ ഭഗവാനെ 8 മണി ആയോ എന്ന പറഞ്ഞു ഓൾ ബാത്‌റൂമിലേക്ക് ഓടി…… ഞാൻ വേഗം മുടി കെട്ടി ഷാൾ കുത്തി കണ്മഷി ഇട്ട് റെഡി ആയി…… അപ്പോഴേക്കും അജുവിന്റെ കോൾ വന്നു അവൻ താഴെ ഉണ്ട് എന്ന പറഞ്ഞു…… ഞാൻ അഞ്ജുവിനോട് ബായ് പറഞ്ഞു താഴേക്ക് ഓടി…… നീ എന്താ നേരത്തെ വന്നത്…… നിനക്ക് വല്ലതും കഴിക്കണ്ടേ…… 😁😁😁ആ പിന്ന വേണ്ടാതെ…… ഞങ്ങൾ വേഗം ഒരു ഹോട്ടലിൽ പോയി ചപ്പാത്തി ആൻഡ് കുറുമ കഴിച്ചു…… ടാ അവര് ഇനിയും എഴുന്നേറ്റില്ലേ…… ആ അവരെ റെഡി ആകുന്നുണ്ട്…… ഹം…… അങ്ങനെ ഞങ്ങൾ ഓഫീസിൽ എത്തി……
ഈ കാലമാടൻ നേരത്തെ എത്തിയോ എന്ന വിചാരിച്ച വാച് നോക്കുമ്പോൾ സമയം 9 മണി കഴിഞ്ഞ് 5 മിനിറ്റ് ആയി…… അജു വേഗം വണ്ടി നിർത്തി എന്നോട് ഇറങ്ങാൻ പറഞ്ഞു…… അയാളുടെ മുഗം കണ്ടപ്പോൾ ഞാൻ അജുവിനോട് ഞാൻ ഇറങ്ങുന്നില്ല എന്ന പറഞ്ഞു…… അതിന് ആ തെണ്ടി എന്നെ നോക്കി പേടിപ്പിക്കുകയാ…… ഞാൻ വേഗം ഇറങ്ങി…… അയാൾ ഞങ്ങളുടെ അടുത്ത നടന്നു വരാൻ തുടങ്ങി…… ഇനി എന്ത് വെറൈറ്റി തെറി ആണോ കേൾക്കുക…… ഞാൻ ദയനീയത്തോടെ അജുവിനെ നോക്കി…… അവനും എന്താ കിട്ടുക എന്ന പ്രതീക്ഷയിൽ നിൽക്കുകയാ…… ഞാനും അജുവും പരസ്പരം നോക്കി നിന്നു…… സർ ന്റെ വായിൽ നിന്ന് എന്ത് കേൾക്കാനും ഞങ്ങൾ തയ്യാറായി നിന്നു…… നന്ദന എന്താ ലേറ്റ് ആയത് ഞാൻ പറഞ്ഞതല്ലേ 9 മണി ആകുമ്പോൾ ഓഫീസിൽ എത്തണം എന്ന…… സർ ഒരു അഞ്ചു മിനിറ്റ് അല്ലേ ലേറ്റ് ആയുള്ളൂ…… 5 മിനിറ്റ് അതെ തന്നെ പോലുള്ളവർക്ക് സമയത്തിന്റെ വില അറിയില്ലല്ലോ രണ്ടാളും കൂടെ കറങ്ങി നടന്നിട്ട്…… ഞാൻ ഒന്നും പറയുന്നില്ല പോയി കാറിൽ ഇരിക്ക്…… സർ എന്തൊക്കെയാ ഈ പറഞ്ഞത് ഞങ്ങൾ കറങ്ങി നടനെന്നോ…… ഞാൻ മെല്ലെ അജുവിനെ നോക്കി അവനും സർ നെ കണ്ണും മിഴിച്ചു നോക്കുകയാ ഈ തെണ്ടി ഒന്നും പറയുന്നില്ല…… സർ എന്തൊക്കെയാ ഈ പറയുന്നത് ഞങ്ങൾ എവിടേ കറങ്ങി നടന്നു എന്നാ പറയുന്നത് ഒന്ന് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ കേറി അത് അത്രക്ക് വലിയ തെറ്റൊന്നും അല്ലല്ലോ…… സർ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം കാരണം അത് ഒരിക്കലും തിരിച്ചു എടുക്കാൻ കഴിയില്ല…… സർ എന്നെ തന്നെ നോക്കുകയാ ഞാൻ ഇത്രയും പറയുമെന്ന് പ്രതീക്ഷിച്ചു കാണില്ല……
നന്ദന താൻ എന്ന്നെ ഭീഷണി പെടുത്തുകയാണോ…… ഭീഷണിയോ ഞാൻ സർ നോട് പറഞ്ഞെന്നെ ഉള്ളു…… താൻ എന്നെ പഠിപ്പിക്കാൻ വരണ്ട…… സർനെ പഠിപ്പിക്കാൻ padippikkan ഞാൻ ആരുമല്ല സർ എന്നെയും അജുവിനെയും സോറി അർജുനെയും തെറ്റിദ്ധരിച്ചിരിക്കുകയാണ് അത് തിരുത്തണം എന്ന തോന്നി അതുകൊണ്ട് പറഞ്ഞെന്നെ ഉള്ളു…… ഞാൻ…… സർ എന്തോ പറയാൻ തുടങ്ങുബോഴേക്കും ഒരു കോൾ വന്നു…… സർ ഫോണും എടുത്ത് കുറച്ച് മാറി നിന്നു…… ഡി നീ എന്തിനാ സർ നോട് ഇങ്ങനെ ഒക്കെ പറയാൻ പോയത്…… പിന്നെ പറയാതെ അയാൾക്ക് നമ്മളെ കുറിച് എന്തും പറയാനുള്ള ലൈസെൻസ് ആരും കൊടുത്തിട്ടില്ലല്ലോ…… ഇവളോട് പറയുന്ന എന്നെ വേണം പറയാൻ…… നീ എന്നോട് പറയണ്ട 😏😏😏…… ഡി നിങ്ങൾ കാറിനാണോ അത്രയും ദൂരം പോകുന്നത്…… അമ്മോ അയാൾ എന്നോട് ഒന്നും പറഞ്ഞില്ല…… ഡ്രൈവർ ഇല്ലല്ലോ…… ങേ പറയും പോലെ ഡ്രൈവർ എവിടേ…… എന്റെ കണ്ണാ ഞാൻ ഒറ്റക്കാണോ ഇയാളുടെ കൂടെ പോകേണ്ടത് എന്റെ കഷ്ടകാലം…… സർ ആയതുകൊണ്ട് നീ ഒന്നും പേടിക്കണ്ട കുറച്ച് കലിപ്പുണ്ടെന്നേ ഉള്ളു…… കുറച്ചോ ഇതാണോ കുറച്ച്…… ഡി നീ അങ്ങനെ സർ നെ പറയണ്ട നിന്നോട് സർ അധികം ചൂട് ഒന്നും ആയിട്ടില്ലല്ലോ…… പിന്ന ഇല്ലാതെ അയാൾ ഇന്നലെ എന്നോട് എന്തൊക്കെയാ പറഞ്ഞത്…… ആ അതൊന്നും നെ കാര്യം ആക്കേണ്ട…… പിന്നെ ദയവ് ചെയ്ത് നേരത്തേത് പോലെ സർ നോട് പെരുമാറരുത് പ്ലീസ്……
സർ നിന്നെ എടുത്ത് വെളിയിൽ കളയും…… ഓ പിന്നെ ഞാൻ അയാൾക്ക് എടുക്കാൻ നിന്ന് കൊടുക്കകയല്ലേ…… ഡി നന്ദു നീ സർ ന്റെ കൂടെ കാറിൽ കേറിയാൽ നിനക്ക് സൗണ്ട് ഉണ്ടാവില്ല എന്ന എനിക്ക് അറിയാം…… ഞാൻ ഇവിടെ ഉള്ളത് കൊണ്ടല്ലേ നേരത്തെ നീ അങ്ങനെ ഒക്കെ സംസാരിച്ചത്…… അത് അത് പിന്നെ അതുകൊണ്ട് ഒന്നുമല്ല 😬😬…… സത്യം പറഞ്ഞാൽ അജു ഉള്ള ധൈര്യത്തിൽ ആണ് ഞാൻ അയാളോട് എന്തൊക്കെയോ പറഞ്ഞത്…… എന്തൊക്കെയോ അല്ലല്ലോ സത്യം അല്ലേ പറഞ്ഞത് നിങ്ങൾ തന്നെ പറ…… ഫോണിൽ സംസാരിച്ചു അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…… വാ പോകാം…… ഞാൻ അജുവിനോട് ബൈ പറഞ്ഞു ബാക്കിൽ കേറാൻ പോയി…… നന്ദന ഞാൻ തന്റെ ഡ്രൈവർ ഒന്നും അല്ലല്ലോ…… ഞാൻ വേഗം ഫ്രണ്ടിൽ കേറി ഇരുന്നു…… അജുവിനോട് എന്തോ പറഞ്ഞു അയാൾ കാറിൽ കേറി കാർ സ്റ്റാർട്ട് ചെയ്തു…… എന്റെ കണ്ണാ ഇങ്ങനെ ആണ് പോകുന്നത് എങ്കിൽ ഞാൻ ഉടനെ പരലോകത് എത്തും…… ആരോടോ ഉള്ള ദേഷ്യം കാറിന്റെ സ്പീഡ് കൂട്ടി തീർക്കുകയാ…… സർ ഞാൻ മെല്ലെ വിളിച്ചു…… എവിടേ കേൾക്കാൻ ആര് കേൾക്കാൻ…… അമ്മേ…… ആരും പേടിക്കണ്ട ഞാൻ തന്നെ ആണ്…… ഞാൻ സീറ്റ് ബെൽറ്റ് ഇട്ടില്ല അതുകൊണ്ട് ബ്രേക്ക് പിടിച്ചപ്പോൾ എന്റെ നെറ്റി ഫ്രന്റിലെ ഗ്ലാസിൽ കൊണ്ട് ഇടിച്ചു……
ഇത്രയൊക്കെ സംഭവിച്ചിട്ടും ആൾക്ക് ഒരു കുലുക്കവുമില്ല…… കാർ നിർത്തിയിരിക്കുകയാ വേറെ ഒന്നുമല്ല ട്രാഫിക് ബ്ലോക്ക്…… പെട്ടെന്ന് സർ എന്നെ നോക്കി…… ഞാൻ വിചാരിച്ചു എന്നോട് ഇപ്പൊ സോറി പറയും എന്ന…… കാറിൽ കേറുമ്പോൾ സീറ്റ് ബെൽറ്റ് ഇടണം എന്ന അറിയില്ലേ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ കൊണ്ടുപോയി ഇടിക്കും…… സീറ്റ് ബെൽറ്റ് ഇടാത്തത് ആണ് കുഴപ്പം അല്ലാതെ സർ സ്പീഡിൽ വണ്ടി ഓടിച്ചത് കൊണ്ട് അല്ല…… ഞാൻ ഇത എന്റെ മനസിൽ പറഞ്ഞതാണ്…… നന്ദന താൻ എന്താ പിറുപിറുക്കുന്നെ…… ഞാൻ ഞാൻ ഒന്നും പറഞ്ഞില്ല…… സർ എന്നെ തന്നെ നോക്കിയിട്ട് മെല്ലെ എന്റെ അടുത്തേക്ക് വന്നു സർ ന്റെ മുഖം എന്റെ അടുത്തേക്ക് വരുമ്പോൾ എന്റെ നെഞ്ചിൽ പട പട ന്ന് അടിക്കുന്നുണ്ട്…… സർ ന്റെ ചുടു നിശ്വാസം എന്റെ മുഖത്തു തട്ടിയപ്പോൾ ഞാൻ എന്റെ കണ്ണ് ഇറുക്കി അടച്ചു…… സർ ന്റെ കൈ കൊണ്ട് ആ സീറ്റ് ബെൽറ്റ് ഇട്ടു തന്നു…… നിങ്ങൾ എന്തൊക്കെയോ പ്രതീക്ഷിച്ചു അല്ലേ…… സാരില്ല പോട്ടെ 😝😝😝😝…… സർ വീണ്ടും ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…… എന്റെ കണ്ണാ എനിക്ക് എന്താ ഇപ്പൊ സംഭവിച്ചത് ആരെങ്കിലും എന്റെ അടുത്തേക്ക് വന്നാൽ മുഖം അടച്ചു ഒന്ന് കൊടുക്കുന്ന ആള് ആണ് ഞാൻ…… അല്ല സർ സീറ്റ് ബെൽറ്റ് ഇട്ട് തരാൻ അല്ലേ വന്നേ ആ അതുകൊണ്ട് പ്രശ്നമില്ല…… കുറച്ച് കഴിയുമ്പോഴേക്കും സർ വണ്ടി നിർത്തി……
ഞാൻ നോക്കുമ്പിൾ റെയിൽവേ സ്റ്റേഷൻ ആണ് സർ എന്നോട് ഇറങ്ങാൻ പറഞ്ഞു…… സർ…… ഞാൻ അയാളെ വിളിച്ചതാണ്…… ആര് കേൾക്കാൻ ആരോട് പറയാൻ…… ഞാൻ കുറച്ച് കൂടെ അടുത്തേക്ക് പോയിട്ട് സർ ന്ന് വിളിച്ചതും തിരിഞ്ഞു നോക്കലും ഒരുമിച്ചായിരുന്നു…… എന്താ ഡി വിളിച്ചു കൂവുന്നേ എനിക്ക് ചെവിക്ക് ഒരു പ്രശ്നവുമില്ല പതുക്കെ പറഞ്ഞാൽ മതി…… എന്നിട്ടാണോ ഞാൻ നേരത്തെ വിളിച്ചപ്പോൾ കേൾക്കാതിരുന്നേ…… എന്ത് കുറച്ച് ഉച്ചത്തിൽ പറയെടി…… അത് സർ നമ്മൾ ട്രെയിനിൽ ആണോ പോകുന്നെ…… ഒന്ന് മൂളിയിട്ട് സർ നടക്കാൻ തുടങ്ങി സർ ന്റെ കയ്യിൽ ചെറിയ ഒരു ബാഗും ഉണ്ട്…… ഞാനും സർ ന്റെ പിന്നാലെ വെച്ച് പിടിച്ചു അല്ലാതെ പിന്നെ വേറെ എന്ത് ചെയ്യാനാ…… എനിക്കാണെങ്കിൽ ഈ സ്ഥലം ഒന്നും പരിചയവുമില്ല…… ട്രെയിൻ ആണെങ്കിൽ വരുന്നുമില്ല…… ഈ കാലമാടൻ ഒന്നും സംസാരിക്കുന്നുമില്ല…… ഫോണിൽ കുത്തി കളിക്കുകയാ…… ഇനി ഇയാൾക്ക് വല്ല ലൈനും ഉണ്ടോ…… ഏയ് എവിടുന്ന് ഇതിനെയൊക്കെ ആര് പ്രേമിക്കാനാ…… എന്ത് ചെയ്യാം എന്റെ പൊട്ട ബുദ്ധിക്ക് എന്തോ ഒരു ഇഷ്ടം തോന്നി പോയി…… ഇപ്പൊ അതൊന്നും ഇല്ലാട്ടോ…… സത്യായിട്ടും…… ഞാനും കുറച്ച് സമയം ഫോണിൽ തോണ്ടി ഇരുന്നു അല്ലാണ്ട് എന്ത് ചെയ്യാനാ ഞാൻ നമ്മള ചങ്ക്‌സിന് മെസേജ് അയച്ചു ബട്ട് നോ റിപ്ലൈ…… ഈ കാലമാടൻ എന്തെങ്കിലും ജോലി കൊടുത്തിട്ടുണ്ടാവും…… എനിക്കാണെങ്കിൽ വെറുതെ ഇരുന്നിട്ട് പിരാന്ത് പിടിക്കുന്നു……
ഇനി ഒറ്റ വഴിയേ ഉള്ളു…… ആ കാലമാടനോട് തന്നെ സംസാരിക്കാം…… ഞാനും അയാളും അടുത്ത അടുത്ത സീറ്റിൽ ആണ് ഇരിക്കുന്നത്…… സർ……… ഈ തെണ്ടിക്ക് ചെവിട് കേൾക്കില്ലേ…… ഒന്നുടെ വിളിച്ചു നോക്കാം…… സർ…… എന്റെ ദേവി വിളിക്കണ്ടായിരുന്നു കലിപ്പിൽ എന്നെ നോക്കുകയാ…… എന്താ…… അത് സർ ഞാൻ…… നിനക്ക് എപ്പോ മുതലാണ് വിക്ക് തുടങ്ങിയെ…… അത് പേടിച്ചിട്ടാ…… പേടിക്കാൻ ഞാൻ തന്നെ ഒന്നും ചെയ്തില്ലല്ലോ…… ഇപ്പൊ കുറച്ച് മയത്തിൽ ആണ് സംസാരിച്ചേ…… ഈ നോട്ടം കാണുമ്പോൾ തന്നെ പേടി ആകുന്നു…… എനിക്ക് ഇങ്ങനെയേ നോക്കാൻ അറിയൂ…… ഇത് പറയാൻ ആണോ വിളിച്ചേ…… അല്ല…… പിന്നെ എന്താണ്…… സർ നമ്മൾ ഇപ്പൊ പോയാൽ രാത്രി ഒരു 7 മണി ആകില്ലേ എത്താൻ…… ആ ആകും…… അപ്പോൾ മീറ്റിംഗോ…… അത് postpone ചെയ്തു നാളെ രാവിലെയോ ഈവനിംഗിലോ ഉണ്ടാകും…… മം ഞാൻ ഒന്ന് മൂളി കൊടുത്തു…… സർ…… സർ വീണ്ടും എന്നെ നോക്കി എന്താണ് എന്നുള്ള ഭാവത്തിൽ ഇരുന്നു…… അത് പിന്നെ…… പറയുന്നുണ്ടെങ്കിൽ പെട്ടെന്ന് പറ…… എന്റെ വീട് കണ്ണൂർ ആണ്…… അതിന്…… നമ്മൾ ഇന്ന് രാത്രി കണ്ണൂരിൽ എത്തിയിട്ട് ഞാൻ വീട്ടിലേക്ക് പൊക്കോട്ടെ…… നെ വീട്ടിൽ പോകാൻ ആണോ എന്റെ കൂടെ വന്നത്…… അല്ല…… നീ എന്തിനാ കണ്ണൂരിൽ പോകുന്നെ…… മീറ്റിംഗിന്…… അതുകൊണ്ട് വീട്ടിൽ പോകണ്ട ഹോട്ടലിൽ രണ്ട് റൂം ബുക്ക് ചെയ്തിട്ടുണ്ട്…… മം…… ദുഷ്ടൻ എനിക്ക് എന്തോ സങ്കടം വന്നു ഞാൻ ഒന്നും മിണ്ടാതെ വിദൂരതയിൽ നോക്കി ഇരുന്നു…… കുറച്ച് കഴിഞ്ഞപ്പോഴേക്കും ട്രെയിൻ വന്നു……
ഞങ്ങൾ എസി കംപാർട്മെന്റിൽ ആണ് കേറിയത്…… എനിക്ക് കിട്ടിയത് വിൻഡോ സീറ്റ് ആണ്…… എന്റെ നേരെ ഓപ്പോസിറ് ആണ് സർ ഇരുന്നത്…… ഞാൻ പിന്നെ അവിടേക്ക് നോക്കിയതേ ഇല്ല…… സത്യം പറഞ്ഞാൽ ട്രെയിനിൽ യാത്ര ചെയ്യാൻ എനിക്ക് ഭയങ്കര പേടി ആണ്…… അച്ഛന്റെ കൂടെ യാത്ര ചെയുമ്പോൾ ഞാൻ അച്ഛന്റെ കൈ മുറുക്കെ പിടിച്ചിട്ടാണ് ഇരിക്കാറെ…… ഇന്ന് പക്ഷേ…… എനിക്ക് നല്ല പേടി ഉണ്ട്…… സർ ഇടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…… എന്റെ പേടി ഞാൻ പുറത്ത് കാണിച്ചില്ല…… ട്രെയിൻ നീങ്ങി തുടങ്ങി ഞാൻ ഫോണും നോക്കി ഇരുന്നു…… കുറച്ച് കഴിഞ്ഞപ്പോൾ ഹായ് എന്ന സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി…… എന്റെ അടുത്ത ഒരാൾ ഇരിക്കുന്നുണ്ട്…… നേരത്തെ ഇയാളെ കണ്ടില്ലല്ലോ…… കുറച്ച് മുന്നേ കേറിയതായിരിക്കും…… ഞാൻ അയാളോട് ഒന്ന് ചിരിച്ചിട്ട് ഹായ് പറഞ്ഞു…… ആൾ ഒരു ചുള്ളൻ ആണ് പക്ഷെ കോഴി ആണോ എന്ന എനിക്ക് നല്ല സംശയം ഉണ്ട്…… ആണോ എന്നല്ല കോഴി തന്നെ ആണെന്ന് അവന്റെ പിന്നീട് ഉള്ള സംസാരത്തിൽ എനിക്ക് മനസിലായി…… ഒറ്റക്കാണോ കൂടെ ആരുമില്ല എവിടെക്കാ പോകുന്നെ പടിക്കുകയാണോ…… അവനു അങ്ങനെ എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി…… മൂർഖൻ പാമ്പിനെ ആണല്ലോ ഈശ്വരാ ഞാൻ ചവിട്ടിയത്…… ഞാൻ വെറുതെ സർ നെ ഇടങ്കണ്ണിട്ട് നോക്കിയപ്പോള് ചങ്ങായി എന്നെ തന്നെ നോക്കുകയാ പിന്നെ കോഴിയെ ഇപ്പൊ കയ്യിൽ കിട്ടിയാൽ സർ പൊരിച്ചു തിന്നും എന്ന സൃന്റ മുഖ ഭാവം കണ്ടു എനിക്ക് മനസിലായി……
സത്യം പറഞ്ഞാൽ എനിക്ക് ചിരി ആണ് വന്നത്…… ആദ്യം സർ ന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്…… പക്ഷേ ആ ചിരി മായാൻ അധിക സമയം വേണ്ടി വന്നില്ല…… അതിനുകാരണം ആ ഫോൺ കോൾ ആണ്…… ആരാണാവോ സർ നെ വിളിച്ചത്…… വിളിച്ച ആൾക്ക് കണ്ടകശനി ആണെന്ന് തോന്നുന്നു…… അമ്മാതിരി വെറൈറ്റി ചീത്ത ആണ് സർ പറയുന്നേ…… എല്ലാ ആൾക്കാരും സർ നെ ശ്രദ്ധിക്കാൻ തുടങ്ങി എന്ന കണ്ടതുകൊണ്ട് ആണെന്ന് തോന്നുന്നു…… അയാളോട് എന്തൊക്കെയോ പറഞ്ഞു ഫോൺ വെച്ച് പുറത്തോട്ട് നോക്കി ഇരിക്കാൻ തുടങ്ങി…… ആരായിരിക്കും സർ നെ വിളിച്ചത് എന്തിനായിരിക്കും വിളിച്ചത്?????????…… ഈ കാര്യം അയാളോട് ചോദിക്കാം എന്ന വച്ചാൽ നേരത്തെ അയാളോട് പറഞ്ഞതിന്റെ ബാക്കി തെറി എന്നോട് പറയും…… എന്തിനാ വെറുതെ ഞാൻ വടി കൊടുത്ത് അടി വാങ്ങുന്നെ അല്ലേ…… ഓ ഇവനെ കൊണ്ട് എന്ത് ശല്യം ആണ്…… ആളെ മനസിലായില്ലേ എന്നോട് നേരത്തെ സംസാരിച്ചില്ലേ ആ അവൻ തന്നെ…… എന്നോട് എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ ആ മം എന്ന മാത്രം പറഞ്ഞു കൊണ്ടിരുന്നു……
നന്ദന നീ എന്താ ഒന്നും മിണ്ടാതെ…… എനിക്ക് ഭയങ്കര തലവേദന…… ഞാൻ വെറുതെ തട്ടി വിട്ടതാ അങ്ങനെ എങ്കിലും ഇവൻ ആ വാ ഒന്ന് അടച്ചു വെക്കുമല്ലോ…… നല്ലോണം ഉണ്ടോ വിക്സ് വേണോ ഭാം വേണോ…… ഇവൻ ആര് വടക്കൻ സെൽഫിലെ ഉമേഷ് ഓ…… ഒന്നും വേണ്ട ഞാൻ കുറച്ച് സമയം ഒന്ന് കണ്ണടച്ചു കിടന്നോളാം…… ആഹ് എന്നാൽ താൻ കിടന്നോ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോ…… മം ഞാൻ വേഗം പുറത്തേക്ക് നോക്കി കണ്ണടച്ചു…… അച്ഛൻ അടുത്ത ഉണ്ടായിരുന്നെങ്കിൽ ഇപ്പ്പോ അച്ഛന്റ്റെ ഷോൾഡറിൽ തല വച്ചു കിടക്കമായിരുന്നു…… അച്ഛനെ വല്ലാതെ മിസ്സ് ചെയുന്നു…… ചായ കാപ്പി വട എന്ന സൗണ്ട് കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ തൃശ്ശൂർ എത്തി…… ഞാൻ വേഗം എന്റെ ഓപ്പോസിറ്റ സീറ്റ് നോക്കി ഹരി സർ ഉണ്ടോന്ന്…… പക്ഷേ ഹരി സാറേ അവിടെ കാണാൻ ഇല്ല…… എനിക്ക് ആണെങ്കിൽ പേടിയായിട്ട് ഒന്നും തിരിയുന്നില്ല ഞാൻ ചുറ്റും നോക്കി പക്ഷേ അവിടെയും കാണുന്നില്ല…… നീ ആരെയാ ഇങ്ങനെ നോക്കുന്നത്…… എന്ന എന്റെ അടുത്തിരിക്കുന്ന ആള് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി പോയി ഞാൻ ആരെയാണോ ഇത്ര സമയം നോക്കിയത് അയാളാണ് എന്റെ തൊട്ടടുത്ത ഇരിക്കുന്നത്…… വേറെ ആരുമല്ല ഹരി സർ തന്നെ…… ഞാൻ ഞാൻ………. സർ ഇത്ര അടുത്തിരിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ല……
നിനക്ക് എന്നോട് സംസാരിക്കുബോൾ എന്താ ഇങ്ങനെ വിക്ക് വരുന്നത്…… സർ കുറച്ച് ദേഷ്യത്തോടെ തന്നെയാ ചോദിച്ചേ…… ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു തലയാട്ടി…… സർ വീണ്ടും ഫോണിൽ കളിക്കാൻ തുടങ്ങി…… ഇതിന് മാത്രം എന്താണാവോ ഫോണിൽ…… ഞാൻ വെറുതെ ഒന്ന് എത്തി നോക്കി ആരോടോ ചാറ്റിംഗിൽ ആണ്…… മെല്ലെ സർ എന്നെയും നോക്കി…… അയ്യേ ഞാൻ ചമ്മി പോയി…… സർന് ഒരു ഇളിയും പാസ്സ് ആക്കി ഞാൻ വേഗം ഫോൺ എടുത്തു…… എന്റെ ഭാഗ്യത്തിന് സർ ഒന്നും പറഞ്ഞില്ല വീണ്ടും ഫോണിൽ തോണ്ടാൻ തുടങ്ങി…… അല്ല എന്റെ അടുത്ത ഇത്രയും സമയം ഇരുന്ന അവന എവിടേ പോയി…… ആ എവിടെയെങ്കിലും പോകട്ടെ…… ഇപ്പൊ ചെറിയ ഒരു ആശ്വാസം ഉണ്ട് സർ അടുത്തിരുന്നപ്പോൾ…… ഞാൻ മ്മളെ ചങ്ക്‌സിന് മെസേജ് അയച്ചു അവർക്ക് ഇപ്പൊ ബ്രേക്ക് ടൈം ആണ് ഞാൻ ട്രെയിനിൽ ആണ് പോകുന്നത് എന്ന പറഞ്ഞു…… കണ്ണൂർ എത്തിയ ഉടനെ വിളിക്കണം എന്ന പറഞ്ഞു……
പിന്ന ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോൾ ആണ് ഒരു സൗണ്ട് കേട്ടത്…… ഡോ താൻ ആരോട് ചോദിച്ചിട്ട് ആണ് എന്റെ സീറ്റിൽ കേറി ഇരുന്നത്…… വേറെ ആരുമല്ല നേരത്തെ എന്റെ അടുത്തിരുന്ന അവൻ ഇല്ലേ ആ ലവൻ തന്നെ…… ഇവിടെ നിന്റെ പേര് എഴുതി വച്ചിട്ടുണ്ടോ നിന്റെ സീറ്റ് ആണെന്ന്…… പേരൊന്നുമില്ല പക്ഷേ ഈ സീറ്റ് ഞാൻ ബുക്ക് ചെയ്തതാ…… ആണോ എന്നാലേ ആ ടികെറ്റ് ഒന്ന് കാണിച്ചേ…… തന്നെ കാണിക്കേണ്ട ആവശ്യം ഒന്നും എനിക്ക് ഇല്ല…… എന്നാലേ ഞാൻ ഇവിടെ തന്നെ ഇരിക്കും…… നിന്നോട് പറഞ്ഞാൽ മനസിലാവില്ലേ എന്റെ വൈഫ് ഇന്റെ അടുത്ത ഞാൻ അല്ലാതെ വേറെ ആരാണ് ഇരിക്കുക…… ഇപ്പൊ ഞെട്ടിയത് ഞാൻ മാത്രമല്ല സർ ഉം കൂടിയാണ് എന്ന മനസിലാക്കിയത് സർ ഉം ഞാനും ഒന്നിച്ചു what……. എന്ന പറഞ്ഞപ്പോൾ ആണ്…… സത്യം പറഞ്ഞാൽ അവൻ അങ്ങനെ പറഞ്ഞപ്പോൾ മുഖം അടച്ചു ഒന്ന് കൊടുക്കാൻ തോന്നിയതാണ് പക്ഷേ ഇത്രെയും ആളുടെ മുന്നിൽ വച്ച് ഒരു സീൻ ക്രീയേറ്റ ചെയ്യേണ്ട എന്ന വിചാരിച്ചിട്ടാണ്…… വൈഫോ ആരുടെ വൈഫ്…… ഞാൻ അല്ല ഹരി സർ ആണ് ചോദിച്ചേ…… എന്റെ എന്ന അവൻ പറഞ്ഞിട്ട് എന്നോട് കണ്ണ് അടിച്ച കാണിക്കുകയാ തെണ്ടി…… ഡോ താൻ എന്തൊക്കെയാ ഈ പറയുന്നേ…… ഇപ്പൊ ഞാൻ ആണ് പറഞ്ഞത്…… അയ്യോ മോളെ നീ പേടിച്ചു പോയോ ഇവൻ പറയുന്നത് കേട്ടിട്ട് എന്റെ മോള് പേടിക്കണ്ടാട്ടൊ ഈ ഏട്ടൻ ഇല്ലേ കൂടെ…… ങേ ഇവന് വട്ടായോ മോളോ ആരുടെ മോള്…… ഞാൻ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു……
അപ്പോഴും അവൻ എന്നെ നോക്കി സൈറ്റ് അടിക്കുകയാ…… ഇവനെ ഞാൻ ഇന്ന്…… ഞാൻ അവന് നല്ല മറുപടി കൊടുക്കാൻ പോകുമ്പോഴേക്കും അവൻ എന്റെ കൈയിൽ കേറി പിടിച്ചു എന്നിട്ട് പറയുകയാ…… മോളെ നീ വാ അവന്റെ അടുത്തിരിക്കേണ്ട നമ്മക്ക് ഈ സൈഡ് ഇരിക്കാം…… എന്റെ കൈ അവന്റെ മുഖത് പതിക്കാൻ പോകുമ്പോഴേക്കും മറ്റൊരു കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു…… അത് വേറെ ആരുമല്ല നമ്മുടെ ഹരി സർ ന്റെ തന്നെ…… എനിക്ക് അത് ഭയങ്കര ഇഷ്ടമായി ഞാൻ സർ നെ തന്നെ നോക്കി നിൽക്കുബോൾ സർ പറഞ്ഞ ഡയലോഗ് കേട്ട് ഞാൻ ഞെട്ടി പോയി പിന്നെ സർ നോട് ദേഷ്യവും തോന്നി…… തുടരും

by