രചന – അജി
“മീനു…..”
അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു….
“മ്മ്….”
“നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്…. ഇന്ന് തൊട്ട് നമ്മുടെ മക്കളുടെ മുന്നിൽ നമ്മൾ മാത്രമാണ് അവരുടെ അച്ഛനും അമ്മയും….”
“മ്മ്….”
“നമ്മുടെ കഴിഞ്ഞ കാലം ഒരിക്കലും നമ്മുടെ ജീവിതത്തിലേക്ക് ഇനി തിരിച്ചു വരരുത്….”
“മ്മ്…. എനിക്ക് മനസ്സിൽ ആവും….”
“നമ്മുടെ സ്നേഹം കണ്ടിട്ട് വേണം നമ്മുടെ മക്കൾ സ്നേഹിക്കാൻ പഠിക്കാൻ….”
“ശരിയാണ്…. അല്ലെങ്കിൽ നാളെ നമ്മൾ അനുഭവിച്ച വേദന അവർക്ക് അനുഭവിക്കേണ്ടി വരും….”
“അങ്ങനെ ഒരിക്കലും സംഭവിക്കില്ല…. കാരണം സ്നേഹ നിധിയായ ഈ അമ്മയുടെ മക്കൾ ആയിട്ടാണ് അവർ വളരുന്നത്….”
“അപ്പൊ അച്ഛനോ…സ്നേഹം ഇല്ലേ….”
“ഞാൻ സ്നേഹിക്കാൻ പഠിച്ചത് നിന്നിലൂടെയാണ്….”
അതിന് മീനു ഒന്ന് ചിരിച്ചു….!
“പക്ഷെ ഇത് പോലെ എന്നെ ആരും സ്നേഹിച്ചിട്ടില്ല…. അമ്മായിയെ ഭയന്ന് അമ്മാവൻ സ്നേഹം പുറത്ത് കാണിച്ചിട്ടില്ല…. പിന്നെ കയറി ചെന്ന വീട്ടിൽ ഭർത്താവ് ആയ ദേവേട്ടൻ എന്നോട് കാണിച്ച സ്നേഹം ഒക്കെ ശരീരത്തോട് മാത്രം ആയിരുന്നു….ഒരു കുഞിന് ജന്മം നൽകാൻ ആവില്ലെന്ന കാരണം കൊണ്ട് തന്നെ ആ അമ്മ എന്നോട് വെറുപ്പ് കാണിക്കാൻ തുടങ്ങി…. എല്ലാറ്റിനും ഞാൻ ഇല്ലേ കൂടെ എന്ന് പറഞ്ഞു കൂടെ നിൽക്കേണ്ട ഭർത്താവ് പോലും എന്നെ കയ് ഒഴിഞ്ഞു…. മരണത്തെ പറ്റി മാത്രം ചിന്തിച്ച കുറെ രാത്രികൾ….”
മീനു അതൊക്കെ ഓർത്തു പൊട്ടി കരഞ്ഞു പോയി….!
“അതൊക്കെ കഴിഞില്ലേ മീനു…. ഇനി അതൊന്നും നിന്റെ ഓർമകളിൽ പോലും വേണ്ട….”
“പക്ഷെ ഞാൻ ഇന്ന് അതൊക്കെ ഓർത്തു പോയി….ശരീരം പങ്കു വെക്കുന്നതിനു മുന്നേ മനസുകൾ തമ്മിൽ പൊരുത്തപ്പെടണം….എബിച്ചായൻ എന്നോട് കാണിച്ചത് ശരീരത്തോടുള്ള ദാഹം അല്ല…. മറിച് എന്നെ മനസ്സിൽ ആക്കി പങ്ക് വെച്ച സ്നേഹം ആണ്….”
“അതിനു വേണ്ടിയല്ലേ ഞാൻ ഇത്രയും കാലം കാത്തിരുന്നത്…. ഒരു പെണ്ണിന്റെ ശരീരം ഒരു പുരുഷന് നേടി എടുക്കാൻ പ്രയാസം ഉണ്ടാവില്ല…. പക്ഷെ അവളെ മനസറിഞ്ഞു നേടാൻ പ്രയാസം ആണ്….”
മീനു കണ്ണീരോടെ തന്നെ അവനെ നോക്കി പുഞ്ചിരിച്ചു….!
“ദേവനോ സാന്ദ്രയോ ഇനി നമ്മുടെ ഓർമകളിൽ പോലും കടന്ന് വരാൻ പാടില്ല….ഇനി എബിയും മീനുവും നമ്മുടെ മക്കളും മാത്രം മതി നമ്മുടെ ഈ കൊച്ച് ലോകത്ത്….”
“മ്മ്….”
ഭാരങ്ങൾ എല്ലാം ഇറക്കി വെച്ച ആശ്വാസത്തോടെ അവൾ എബിയുടെ നെഞ്ചിൽ കിടന്നു….
അവരുടെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അത്…..!!
&&&&&&&&&&&&&&&&
രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഉള്ള കല്യാണിയുടെ വരവ് കണ്ട് ദേവൻ അവളെ അരിശത്തോടെ നോക്കി….!
“രണ്ട് മൂന്ന് ദിവസം ആരുടെ കൂടെ ആയിരുന്നു ആഘോഷിക്കാൻ പോയത്…..”
“അത് എന്റെ ഇഷ്ടം അതിന് ദേവന് നഷ്ടം ഒന്നും ഇല്ലല്ലോ….”
“നീ എന്റെ ഭാര്യ ആയിട്ടാ ഇപ്പൊ അറിയപ്പെടുന്നത്…. അപ്പൊ നാണക്കേട് എനിക്ക് തന്നെയാ…..”
“ഓഹ് അതാണോ ദേവന് പേടി…. എന്നാൽ കേട്ടോ ഇനിയും ദേവന്റെ കൂടെ കഴിയാൻ എനിക്ക് താല്പര്യം ഇല്ല….ഡിവോഴ്സ് വേണം എങ്കിൽ അങ്ങനെ…..എവിടെ ആണെന്ന് വെച്ചാൽ ഞാൻ സൈൻ ചെയ്തു തരാം….”
കല്യാണി അവളുടെ ഡ്രസ്സ് എല്ലാം ബാഗിൽ ആക്കി കൊണ്ട് പറഞ്ഞു…..!
“അപ്പൊ സ്ഥിരമായി കൂടെ കിടക്കാൻ ആളെ കിട്ടിയോ…..”
ദേവൻ ഒരു പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു….!
“നമ്മൾ തമ്മിൽ ഉള്ള പൊരുത്തക്കേട് എന്റെ വീട്ടുകാർ അറിഞ്ഞു…. അല്ലെങ്കിലും എത്രയാണെന്ന് വെച്ചാ എല്ലാം മറച്ചു വെക്കുന്നത്…. അവർക്ക് എന്നും എന്റെ ജീവിതം സന്തോഷകരമായി കാണാനാ ഇഷ്ടം…. അത് കൊണ്ട് അവർ തീരുമാനിച്ച ആളോടൊപ്പം ഒരു പരീക്ഷണം കൂടി നടത്താൻ തീരുമാനിച്ചു…. എനിക്ക് ഒരു അമ്മയാവാൻ പറ്റില്ലെന്ന് ഒക്കെ അവർക്കറിയാം…. പക്ഷെ അതൊന്നും അവർക്ക് പ്രശ്നം ഇല്ല…. കാരണം അയാളുടെ ആദ്യ ഭാര്യയിൽ ഉണ്ടായ മൂന്ന് മക്കളുടെ അമ്മയായിട്ടാ ഞാൻ ചെല്ലുന്നത്…. നഷ്ടപ്പെടുത്തിയതും നഷ്ടപ്പെട്ടതും ആയ മൂന്ന് മക്കളെ തിരിച്ചു കിട്ടി എന്ന് കരുതി ഞാൻ അവരെ ഇനിയുള്ള കാലം സ്നേഹിച്ചും പരിചരിച്ചും കഴിയാൻ തീരുമാനിച്ചു….ദേവനോടൊപ്പം ദേവന്റെ ആട്ടും തുപ്പും സഹിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് അത് തന്നെയാ…. പക്ഷെ എന്റെ മനസ് മുഴുവൻ ദേവനോടൊപ്പം ആയിരിക്കും…. കാരണം നമ്മളെ സ്നേഹിച്ചവരേക്കാൾ നമ്മൾ ഒരു പക്ഷെ ഓർക്കുന്നത് നമ്മളെ വേദനിപ്പിച്ചവരെ ആയിരിക്കണം…. ഞാൻ പോയാൽ ദേവൻ ആഗ്രഹിക്കുന്ന ജീവിതം തിരിച്ചു കിട്ടും എന്നാണെങ്കിൽ അത് ഒരിക്കലും ദേവന് തിരിച്ചു കിട്ടില്ല അത് എനിക്കുറപ്പാ…..”
“അത് ഞാൻ അങ്ങ് സഹിച്ചു….”
“ദേവൻ ഒന്നോർത്തോ ഇപ്പൊ നിങ്ങളുടെ അമ്മ പരസഹായം ഇല്ലാതെ കഷ്ടപ്പെടുന്നത് പോലെ ഒരിക്കൽ നിങ്ങൾക്കും അങ്ങനെ ഒരു അവസ്ഥ വരും…. അന്ന് നിങ്ങൾക്ക് മനസ്സിൽ ആവും ഒരു പെണ്ണിന്റെ വില…”
“നീ എന്നെ നോക്കും എന്നാണോ…..എന്റെ അമ്മയെ നീ ഒരിക്കൽ എങ്കിലും തിരിഞ്ഞു നോക്കിയിട്ടുണ്ടോ…. അത് കൊണ്ട് നീ എന്നെ നോക്കും എന്ന ആ പ്രതീക്ഷ ഒന്നും എനിക്കില്ല….”
“അത് തന്നെയാ ദേവന്റെ പരാജയവും…അമ്മയോട് ഞാൻ ഒരിക്കൽ സ്നേഹം കാണിച്ചതാ…. പക്ഷെ അമ്മയ്ക്ക് ദേവന്റെ കുഞിനെ പ്രസവിക്കാൻ ഉള്ള മരുമകളെ മതി എന്ന്…. പിന്നെ ഞാൻ എന്ത് ചെയ്യാനാ….ഇതിന് എല്ലാറ്റിനും ദേവൻ അനുഭവിക്കും….നോക്കിക്കോ…..”
“ഞാൻ അനുഭവിച്ചോളാം….നീ എങ്ങോട്ടാണെന്ന് വെച്ചാൽ ഇറങ്ങി തന്നാൽ മതി….”
“ഇറങ്ങാൻ തന്നെയാ പോവുന്നെ…. അവസാനം ആയി ദേവനോട് എനിക്ക് പറയാൻ ഉള്ളത് രിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ മീനുവിനെ നഷ്ടപ്പെട്ട പോലെ ദേവൻ കളയുന്നത് സ്വന്തം ജീവിതം തന്നെയാണ്….”
അവൾ കണ്ണീരോടെ അവന്റെ മുഖത്ത് നോക്കി പറയുന്നത് ഒന്നും അവൻ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല….!
“രണ്ട് പെണ്ണിന്റെ കണ്ണീരിന്റെ ശാപം ദേവന്റെ തലയ്ക്ക് മുകളിൽ ഇപ്പോഴും ഉണ്ട്….അത് മുഴുവൻ ദേവൻ അനുഭവിച്ചു തീർക്കാൻ ഉള്ളത് തന്നെയാണ്…..”
“ഓഹ് നിന്റെ ഒക്കെ കണ്ണീരിന് ഞാൻ എന്ത് അനുഭവിക്കാൻ….. അതിനു വേണ്ടിയാണോ നിങ്ങളെ പോലെ ഉള്ളവർ നിസാര കാര്യത്തിന് കണ്ണ് നിറക്കുന്നത്…..”
ദേവന്റെ പുച്ഛത്തോടെ ഉള്ള ചോദ്യത്തിന് മുന്നിൽ കല്യാണി ഒന്നും മിണ്ടാതെ ബാഗ് കയ്യിൽ എടുത്തു…. ദേവനെ ഒന്ന് തിരിഞ്ഞു നോക്കി അവനരികിലേക്ക് നടന്നു….!
“ഇനി ഒരിക്കൽ പോലും ഈ മുഖം കാണാതിരിക്കാൻ ഞാൻ ശ്രമിക്കാം….”
ഇറങ്ങുമ്പോഴും അവൻ തിരിച്ചു വിളിക്കുമെന്ന ഒരു നേരിയ പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നു…. പക്ഷെ അവൾ ഇറങ്ങിയ പാടെ അവൻ വാതിലുകൾ കൊട്ടി അടച്ചു…..!
&&&&&&&&&&&&&&&
“ദേ എബിച്ചായാ വേണ്ടാട്ടോ….”
“എന്ത് വേണ്ടെന്ന്….ഇതൊക്കെ മനുഷ്യ സഹചത്തിന്റെ ഒരു ഭാഗവാ…..”
“മക്കൾ എങ്ങാനും വന്നാൽ അവർ കാണും…. ഇപ്പൊ പഴയ പോലെ അവർ കൊച്ച് കുട്ടികൾ അല്ല…. എല്ലാ തിരിച്ചറിവും തുടങ്ങി…..”
“അത് കൊണ്ട് തന്നെ അവര് അങ്ങനെ നമ്മുടെ മുറിയിൽ വരില്ല….”
“എങ്കിൽ ഞാൻ അവർ ഉറങ്ങിയോ എന്ന് നോക്കീട്ട് വരാം….”
അതും പറഞ്ഞു മീനു പുറത്തേക്കിറങ്ങി മക്കളെ മുറിയിൽ എത്തി…. അവരുടെ ഉറക്കം നോക്കി ഒരു പുഞ്ചിരിയോടെ നെറ്റിയിൽ ഉമ്മ വെച്ച് അവർക്കരികിൽ ഇത്തിരി നേരം ഇരുന്നു…..!
“അത് ശരി എന്നോട് അവിടെ വെയ്റ്റ് ചെയ്തോളാൻ പറഞ്ഞു നീ ഇവിടെ വന്നിരിക്കാ അല്ലെ…..”
“മക്കളുടെ ഉറക്കം കാണുമ്പോൾ വരാൻ തോന്നുന്നില്ല എബിച്ചായാ….”
അവൾ അവരെ വാത്സല്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു…..!എബിയും അവരുടെ ഒന്നിച്ചുള്ള ഉറക്കം ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു…..!!
“ഇവരുടെ ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാവോ എബിച്ചായാ…..”
“പിന്നല്ലാതെ…..സ്നേഹ ബന്ധത്തിന്റെ വില മനസ്സിൽ ആക്കി കൊടുത്തല്ലേ നമ്മൾ അവരെ വളർത്തുന്നത്….”
“മ്മ്….”
അവൾ ഒന്ന് മൂളി കൊണ്ട് എബിയുടെ നെഞ്ചിലേക്ക് ചാഞ്ഞു……
ദിവസങ്ങൾ നീങ്ങും തോറും അവരുടെ സ്നേഹ ബന്ധത്തിന്റെ ആഴങ്ങൾ കൂടി കൊണ്ടിരുന്നു…..
“പപ്പാ…..”
പതിവ് പോലെ എബി വൈകീട്ട് തിരിച്ചു വരുമ്പോൾ ആണ് മക്കൾ രണ്ടും അവനരികിലേക്ക് ഓടി വന്നത്….
അവൻ പുഞ്ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു….
“പപ്പാ….അമ്മക്ക് വയ്യ….”
“അമ്മയ്ക്ക് എന്ത് പറ്റി…..”
“അറിയില്ല… അമ്മ മുറിയിൽ ഉണ്ട്….”
“ആണോ….. എന്നാൽ നമുക്ക് നോക്കികളയാം അമ്മയ്ക്ക് എന്ത് പറ്റിയെന്ന്…..”
എബി മക്കളോടൊപ്പം മുറിയിൽ കയറിയതും മീനു ബെഡിൽ കിടക്കുന്നത് ആണ് കണ്ടത്….
“മീനു എന്ത് പറ്റി….”
അവൻ അവളുടെ അരികിൽ ഇരുന്നു വെപ്രാളത്തോടെ ചോദിച്ചു….
“അറിയില്ല എബിച്ചായാ…. പക്ഷെ ആദ്യമായി ഞാൻ ഈ വീട്ടിൽ കയറി വന്ന അസ്വസ്ഥതയൊക്കെയാണ് ഇപ്പോ ഞാൻ അനുഭവിക്കുന്നത്…. അമ്മയും കൂടി അത് പറഞ്ഞപ്പോൾ അത് തന്നെയാണെന്ന് എനിക്കും ഉറപ്പായി…”
“എന്ത്….?!!”
“നമ്മുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുവാണെന്ന്….”
“സത്യാണോ മീനു…..”
“സത്യാണോ എന്ന് ഈ ഡോക്ടർ അല്ലെ പറയേണ്ടത്….”
അവൻ അവളെ നോക്കിയതും പുഞ്ചിരിയോടെ ആ നെറ്റിയിൽ ചുംബിച്ചു….!
“ഒരിക്കലും അമ്മയാവില്ലെന്ന് കരുതി ഒരുപാട് വിഷമിച്ചതാ ഞാൻ….പക്ഷെ മോനെ കിട്ടിയപ്പോൾ ആ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല….എങ്കിലും എബിച്ചായൻ എന്നെ മനസ്സിൽ ആകിയപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആയിരുന്നു….ഇന്ന് എബിച്ചായന്റെ ഒരു കുഞിന്റെ അമ്മയാവാൻ പോവുന്നു എന്ന് ഓർക്കുമ്പോൾ തന്നെ ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി എന്ന് തോന്നിപോവാ…..”
“സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിന്നെ കിട്ടിയ ഞാനാ ഭാഗ്യവാൻ…..”
എബി അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…..!
എബി മീനുവിൽ ജനിക്കുന്ന തന്റെ കുഞിനെ വരവേൽക്കാൻ കാത്തിരുന്നു…. മക്കളും പുതിയ വാവയെ സ്വീകരിക്കാൻ ഉള്ള തയാറെടുപ്പ് ആയിരുന്നു….!
എബിയുടെ കെയറിങ് അവളുടെ മനസ് നിറച്ചു…. ഒരു കുഞിനായുള്ള കാത്തിരിപ്പിന് അധിക നാൾ ഇല്ല….. നിറ വയറും ആയി ഹോസ്പിറ്റലിൽ നിന്നും എബിയോടൊപ്പം ഇറങ്ങുന്ന മീനുവിനെ ദേവൻ കണ്മുന്നിൽ കണ്ടപ്പോഴും നിരാശയോടെ നോക്കി നിന്നു…. അവന്റെ കരുതലുകൾ അവന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു….!
“മീനു അല്ലെടാ അത്….”
“മ്മ്….”
അമ്മയുടെ ചോദ്യത്തിന് മുന്നിൽ ദേവൻ ഒന്ന് മൂളി….!
“അവൾ വീണ്ടും ഒരു അമ്മ ആവാൻ പോവാ അല്ലെ….എന്റെ മോന് അവളോടൊപ്പം ജീവിക്കാൻ ഉള്ള യോഗം ഇല്ലാതായിപ്പോയല്ലോ….”
“അതിന് ദൈവത്തെ പോലും പഴി പറയാൻ എനിക്ക് പറ്റില്ല…. കാരണം ഒരിക്കൽ ദൈവം എനിക്ക് അവളെ തന്നതാ…. പക്ഷെ എന്റെ സ്വാർത്ഥത കാരണം അവളെ നഷ്ടപ്പെടുത്തേണ്ടി വന്നു….”
ദേവൻ നിരാശയോടെ തന്നെ പറഞ്ഞു….!
“എല്ലാറ്റിനും ഈ അമ്മയാ കാരണം….”
അമ്മയും വേദനയോടെ തന്നെ പറഞ്ഞു….!
&&&&&&&&&&&&&&&
“മോനാണ്….”
എബി പുഞ്ചിരിയോടെ മോനെ തന്റെ കയ്കളിൽ വാങ്ങി…. അവന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർ പൊഴിഞ്ഞു…..!
ചുണ്ടുകൾ ആ കുഞ്ഞു നെറ്റിയിൽ സ്നേഹമായി പകർന്നപ്പോൾ അവൻ ഒന്ന് ഞെരുങ്ങി…..
എബി മീനുവിനെ പുഞ്ചിരിയോടെ നോക്കിയതും മീനുവും അതെ പുഞ്ചിരിയോടെ അവനെ നോക്കി….!
“വേദനിച്ചോ….”
“ആ വേദനയിലും ഒരു സന്തോഷം ഉണ്ട്….”
അവൾ ഒരു ചിരിയോടെ പറഞ്ഞു…. അവൻ വാത്സല്യത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി….!
“എമിൻ….”
മോനെ എബി പേര് വിളിക്കുന്നത് കേട്ട് മീനു പുഞ്ചിരിച്ചു….
ചിന്നു മോളും കിത്തു മോനും എമി മോനെ കൂട്ടായി കിട്ടിയപ്പോൾ മുതൽ ഹാപ്പി ആണ്….!
“എബിച്ചായൻ ഇന്ന് നേരത്തെ വരോ….?!!”
“എന്തിനാ…. മ്മ്….”
അവൻ ഒരു കള്ളചിരിയോടെ ചോദിച്ചു….!
“മക്കളെ സ്കൂളിൽ ഇന്ന് പേരെന്റ്സ് മീറ്റിംഗ് ഉണ്ട്….”
“ശേ നശിപ്പിച്ചു…. ഞാൻ കരുതി….”
“എന്ത് കരുതിയെന്ന്….”
“ഏയ് ഞാൻ ഒന്നും കരുതിയില്ല….പിന്നെ പേരെന്റ്സ് മീറ്റിങ്ങിന് ഒക്കെ നീ പോവുന്നതല്ലേ നല്ലത്….”
“എബിച്ചായന് അറിയില്ലേ എനിക്ക് അതിന് പറ്റില്ലെന്ന്…. അവിടെ ഒടുക്കത്തെ ഇംഗ്ലീഷ് ആണ്….”
അത് കേട്ടതും എബി ഒന്ന് ചിരിച്ചു….!
“അത് കൊണ്ടാണോ പോവാൻ മടി…. എങ്കിൽ ഒരു കാര്യം ചെയ്യാം നമുക്ക് രണ്ട് പേർക്കും കൂടി ഒരുമിച്ചു പോവാം….”
“മ്മ്….”
അവൾ സമ്മതിച്ചതും എബി ഇറങ്ങി….!
കാലങ്ങൾ നീങ്ങും തോറും അവരുടെ സ്നേഹ ബന്ധത്തിന്റെ ആഴം കൂടി വരികയായിരുന്നു…. പരസ്പരം മനസ്സിൽ ആക്കിയും സ്നേഹം പങ്ക് വെച്ചും അവരുടെ ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നു….!!
&&&&&&&&&&&&&&
“എത്ര കാലം എന്ന് വെച്ചാ മോനെ നീ ഈ ജീവിതം ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചു തീർക്കുന്നത്…. ഈ അമ്മ ഇന്നോ നാളെയോ എന്ന് പറഞ്ഞു നിൽക്കുകയാ…. നീ ഇങ്ങനെ നിൽക്കുമ്പോൾ എന്റെ കണ്ണ് അടയില്ല മോനെ…. എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയി തീർന്നത് ഞാൻ കാരണം അല്ലെ…..”
ദേവൻ നിരാശയോടെ എല്ലാം കേട്ടിരുന്നു….!
യൗവനം കൊഴിഞ്ഞു വീണു….മീനുവും ഒത്തുള്ള കുറെ നല്ല ഓർമകളോടെ അവൻ ജീവിതം തള്ളി നീക്കി…..!
“ഈ അമ്മ മരിക്കുന്നതിന് മുന്നേ എന്റെ മോൻ ഒരു കുടുംബം ആയി ജീവിക്കുന്നത് കാണണം….അത് മാത്രമാ ഇപ്പൊ എന്റെ ആഗ്രഹം….”
“വേണ്ട അമ്മേ…. ഇപ്പൊ എനിക്ക് അങ്ങനെ ഉള്ള ആഗ്രഹം ഒന്നും ഇല്ല….”
“ഈ അമ്മ മരിച്ചാൽ നീ പൂർണമായും ഒറ്റപ്പെടും… നീ ഈ വീട്ടിലേക്ക് കയറി വരുമ്പോ ഒരു തുള്ളി വെള്ളം എടുത്തു കൊണ്ട് തരാൻ എങ്കിലും ഒരു തുണ വേണം….”
“എന്തിന്…. എനിക്ക് ആവശ്യം ഉള്ളതൊക്കെ ഞാൻ എടുത്തോളാം….”
“നിനക്ക് ഒന്ന് സംസാരിക്കാൻ പോലും ഒരാൾ ഇല്ലാതെ ജീവിതം തള്ളി നീക്കാൻ ആവില്ല…. അത് കൊണ്ടാ ഈ അമ്മ പറയുന്നത്…..”
“ഒന്നും വേണ്ട….ആയുസ് ഉള്ളിടത്തോളം ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതി എനിക്ക്….”
ദേവൻ നിരാശയോടെ തന്നെ അതും പറഞ്ഞു അമ്മയുടെ അടുത്ത് നിന്നും മുറിയിലേക്ക് വന്നു…..!
ശരിയാണ്…. താൻ തികച്ചും ഒറ്റപെട്ടു പോയി…. ഒന്ന് മിണ്ടാൻ പോലും ആളില്ലാതായി…. ചുവരിൽ ശൂന്യമായി കിടക്കുന്ന ആണിയിലേക്ക് അവൻ നോക്കി…. ഒരിക്കൽ തന്റെയും മീനുന്റെയും വിവാഹ ഫോട്ടോ കിടന്ന സ്ഥലം…. പിന്നെ അത് കല്യാണിയോടൊപ്പം ആയി…. ഇനി മറ്റൊരാളോ…. വേണ്ട ജീവിതം ആരോടൊപ്പം ആയാലും മീനുനോടൊപ്പം ജീവിച്ചത് പോലെ ആവില്ല…. നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ഓർത്തു അവൻ കണ്ണ് നിറച്ചു….!
കാലങ്ങൾ അതിന്റെതായ വേകതയിൽ സഞ്ചരിച്ചു കൊണ്ടിരുന്നു…..
ദേവൻ ജോലി കഴിഞ്ഞു വന്ന് അമ്മയ്ക്കരികിൽ ചെന്നപ്പോൾ ആണ് ആരോടും ഒന്നും പറയാതെ അമ്മ തന്നെ തനിച്ചാക്കി പോയെന്ന് അവൻ അറിഞ്ഞത്…. അമ്മ അവസാനമായി ഇത്തിരി വെള്ളത്തിന് ആഗ്രഹിച്ചിട്ടുണ്ടാവണം….ടേബിളിൽ ഉള്ള ഗ്ലാസ് താഴെ കിടക്കുന്നത് കണ്ട് ദേവൻ കണ്ണീരോടെ അമ്മയെ നോക്കി….
കൂട്ടിന് ഒരു പെണ്ണുണ്ടെങ്കിൽ തന്റെ അമ്മയ്ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാൻ എങ്കിലും ആളുണ്ടാവുമെന്ന് അവനു തോന്നി….
പ്രസാദ് കർമങ്ങൾ എല്ലാം നടത്തി മൂന്നാം ദിവസം തന്നെ ഭാര്യയെയും മക്കളെയും കൊണ്ട് ഇറങ്ങി….. ദേവൻ ആ വീട്ടിൽ പൂർണമായും ഒറ്റപെട്ടു…..
ദിവസങ്ങൾ കഴിയും തോറും ദേവൻ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു തുടങ്ങി….!
ഒന്ന് മിണ്ടാൻ താൻ വീട്ടിലേക്ക് കയറി വരുമ്പോൾ പുഞ്ചിരിയോടെ ഒന്ന് സ്വീകരിക്കാൻ താൻ ഒന്ന് വയ്യാതെ കിടന്നാൽ ആശ്വാസം പകരാൻ അങ്ങനെ ഒക്കെ ഒരാളെ ദേവൻ ആഗ്രഹിച്ചു തുടങ്ങി….!
“സാവിത്രി എന്നാ പേര്….ദേവന്റെ അമ്മയുടെ പേരും അത് തന്നെ ആണല്ലോ…..ഭർത്താവ് മരിച്ചിട്ട് ഏഴു വർഷം ആയി…. പത്ത് വയസുള്ള ഒരു മോൻ ഉണ്ട്….ഇത് വരെയും വിവാഹം കഴിക്കാൻ തയാർ ആയിരുന്നില്ല…. പക്ഷെ ഇപ്പൊ അച്ഛനും അമ്മയും ഒക്കെ മരിച്ചപ്പോൾ സഹോദരങ്ങൾ തമ്മിൽ വീടിന്റെ പേരിൽ തർക്കം ആയി….എല്ലാം അവർക്ക് വിട്ടു കൊടുത്തു മോനെയും കൊണ്ട് എങ്ങനെ എങ്കിലും ജീവിച്ചാൽ മതിഎന്നൊക്കെയാ ആദ്യം പറഞ്ഞത്…. പിന്നെയാ ഒരു ആൺതുണ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിൽ ആയത്…. ദേവന്റെ കാര്യം പറഞ്ഞപ്പോൾ പുള്ളിക്കാരിയുടെ മൂത്ത ആങ്ങള സമ്മതിച്ചിട്ടുണ്ട്…. ദേവനെ ജോലി സ്ഥലത്ത് വന്ന് കാണാൻ സാധ്യത ഉണ്ട്….രണ്ട് കെട്ട് ഒഴിഞ്ഞതിന്റെ കാര്യം ഒക്കെ അവർ ചോദിച്ചു…. ഞാൻ പറഞ്ഞത് പെണ്ണിന്റെ ഭാഗത്ത് ആണ് തെറ്റ് എന്നാണ്….ആദ്യ ഭാര്യ അനിയന്റെ കുഞിനെ പ്രസവിച്ചെന്നും രണ്ടാം ഭാര്യക്ക് ഒരു കൊച്ചിനെ പ്രസവിക്കാൻ കഴിയില്ല എന്നും ആണ്…..അതിനെ പറ്റി വല്ലതും ചോദിച്ചാൽ അത് തന്നെ വേണം ദേവനും പറയാൻ…..”
ബ്രോക്കർ ദേവനരികിൽ ഇരുന്നു പറഞ്ഞതും ദേവൻ എല്ലാം കേട്ട് സ്വയം പുച്ഛിച്ചു…..!
“എന്റെ മീനു പ്രസവിച്ചത് എന്റെ കുഞിനെ തന്നെയാണ്…. പിന്നെ കല്യാണി അവൾ രണ്ടല്ല മൂന്ന് വട്ടം അമ്മയാവാൻ തുടങ്ങിയതാ…. പക്ഷെ….”
അവൻ കണ്ണീരോടെ ആയിരുന്നു അത് പറഞ്ഞത്….!
“അതൊക്കെ നമുക്ക് അങ്ങനെ തന്നെ പറയാം….ഇത് ദേവന്റെ ഭാഗ്യവാ…. ദേവന് ഒരു കുറവും വരുത്താതെ ആ പെണ്ണ് നോക്കിക്കോളും….”
“അപ്പൊ എപ്പോഴാ പെണ്ണ് കാണാൻ ചെല്ലുന്നത്….”
“അങ്ങനെ ഒരു ചടങ്ങും വേണ്ട…. കണ്ട് തീരുമാനിച്ചു പെണ്ണ് കെട്ടിയിട്ടൊന്നും കാര്യം ഇല്ല…നമ്മൾ നന്നായാൽ ജീവിതം നന്നായിക്കോളും…..”
ദേവൻ വേദനയോടെ തന്നെ മറ്റൊരു ജീവിത പരീക്ഷണത്തിന് തയാർ ആയി….!
“ചേട്ടാ….പാൽ…..”
അപ്പോഴാണ് താൻ കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ മുഖത്ത് ദേവൻ നോക്കിയത്…. കണ്ടാൽ തന്നെക്കാൾ പ്രായം തോന്നും….അവൻ അവളെ മുഖത്ത് നിന്നും നോട്ടം മാറ്റി….!
“അമ്മേ….”
എന്നും വിളിച്ചു അവരുടെ മോൻ മുറിയുടെ ഡോർ തള്ളി തുറന്നു അകത്തേക്ക് വന്നതും ദേവൻ അവനെ അരിശത്തോടെ നോക്കി…. തടിച്ചുരുണ്ട കോലം…. അമ്മയെ പോലെ നിറം കറുപ്പാണ്…. തന്റെ ഭാര്യയും മകനും ആയാണ് ഇവർ അറിയപ്പെടേണ്ടത് എന്നോർത്തപ്പോൾ അവന് അരിശം വന്നു തുടങ്ങി….!
“എന്താ മോനെ…. അമ്മ പറഞ്ഞതല്ലേ അമ്മയുടെയും അച്ഛന്റെയും മുറിയിൽ വരരുത് എന്ന്…..”
“സഞ്ജു മോന് ഒറ്റക്ക് കിടക്കാൻ പേടിയാ അമ്മേ….”
“ഇവിടെ കിടന്നോ….”
എന്നും പറഞ്ഞു ദേവൻ എണീറ്റു പുറത്തേക്ക് പോയി….
അവൻ ആ നിമിഷം കല്യാണിയുടെ വാക്കുകൾ തിരിച്ചറിയുക ആയിരുന്നു താൻ ആയിട്ട് നഷ്ടപ്പെടുത്തിയ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്…..!
തുടരും…

by