19/04/2026

നീർത്തിളക്കം : ഭാഗം 04

രചന – ഷംസിയ ഫൈസൽ

”ഹലോ..,,

”ഹലോ ഇത് ഞാനാ ഐശ്വര്യ.,,

അവളെ ശബ്ദം കേട്ടതും ഞാന്‍ ആലസത്തോടെ എണീറ്റ് ബെഡിലിരുന്നു

”നീയെന്താ ഐശു ഈ സമയത്ത് നിനക്ക് ഉറക്കമൊന്നുല്ല്യേ..,,

”എനിക്കിപ്പോ ഒന്ന് കാണണം ഞാന്‍ അമ്പലത്തിന്‍റെ അവിടെ ഉണ്ട്.,,

അവള്‍ പറയുന്നത് കേട്ട് എന്‍റെ ഉറക്കം എങ്ങോ പോയി

”എന്ത്..,,ഈ പാതിരാക്ക് കാണണമെന്നോ..,,
നീ ഉറക്കത്തില്‍ വല്ല സ്വപ്നവും കാണാണോ..,,

ഞാന്‍ ചിരിച്ചു

”സ്വപ്നത്തിലാരേലും ഫോണ്‍ വിളിക്കോ..,,
എനിക്കാകെ പേടിയാകുന്നു.,
വേഗം വാ ഞാനിവിടെ തനിച്ചാ..,,

ഇതും പറഞ്ഞ് ഐശ്വര്യ ഫോണ്‍ കട്ട് ചെയ്തു

തിരിച്ച് വിളിച്ചെങ്കിലും അത് സ്വിച്ചോഫായിരുന്നു

പിന്നൊന്നും നോക്കിയില്ല ഒരു ടീ ഷര്‍ട്ട് വലിച്ച് കയറ്റി ഷോര്‍ട്സിന് മേലെ മുണ്ടുടുത്ത് ബാല്‍ക്കണി വഴി പുറത്തേക്ക് ചാടി, അച്ഛനും അമ്മയും അറിയാന്‍ പാടില്ലല്ലോ..,,

ബൈക്കെടുത്ത് റോഡിലേക്ക് തള്ളി കയറ്റി അമ്പലം ലക്ഷ്യമാക്കി വേഗത്തില്‍ ഒാടിച്ചു

മനസ്സാകെ കലങ്ങി മറിയുകയാണ്

അമ്പലത്തിലെത്തി ഫോണിന്‍റെ ഫ്ലാഷ് ഓണ്‍ ചെയ്തതും കണ്ടു ഒരു ബാഗുമായി ആല്‍ത്തറയില്‍ ഇരിക്കുന്നവളെ

”ഏട്ടാ…,,,

എന്നെ കണ്ടതും പൊട്ടികരഞ്ഞെന്‍റെ നെഞ്ചില് വീണു..,,

”എ..എന്താ..എന്ത് പറ്റി ഐശൂ..,,
നീയെന്താ പാതിരാക്ക് ബാഗുമായി.,,

ഞാനവളെ ചേര്‍ത്ത് പിടിച്ചു

”ഞാനിനി തിരിച്ച് പോണില്ല ഏട്ടാ..,,
നമ്മുടെ കാര്യം വീട്ടിലറിഞ്ഞു.,
എന്നെ അച്ഛന്‍ ഒരുപാട് അടിച്ചു.,
എന്‍റെ കല്ല്യാണം ഉടനെ നടത്തണമെന്നാ പറഞ്ഞെ.,
അതും അമ്മാവന്‍റെ മോനുമായി.,
അവനൊരു ദുഷ്ടനാ.,
ഏട്ടനില്ലാതെ എനിക്ക് പറ്റില്ല.,

അവളവനോട് കൂടുതല്‍ ചേര്‍ന്നു നിന്നു

”അച്ഛന്‍ നിന്നെ ഒത്തിരി വേദനിപ്പിച്ചോ.,ഹേ..,,

ഞാന്‍ ആര്‍ദ്രമായി ചോദിച്ചതും അവള്‍ നിറകണ്ണുകളോടെ എന്‍റെ മുഖത്തേക്ക് നോക്കി

ഇരുട്ടായതിനാല്‍ അവളെ മുഖം വ്യക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല

ഞാനവളെ മുഖത്ത് തൊട്ടതും അവള്‍ എരിവ് വലിച്ചു

ഞാനവളെ പിടിച്ച് അമ്പലത്തിനോട് ചേര്‍ന്നുള്ള ലേറ്റിന് താഴെ ചെന്ന് നിന്നതും കണ്ടു നീലിച്ച് കിടക്കുന്ന കവിളും കൈയ്യുമെല്ലാം

”കല്ല്യാണം കഴിച്ച് നമുക്കെങ്ങോട്ടേലും പോകാം ഏട്ടാ..,,
പ്ലീസ്..,,

അവളെന്‍റെ ഷര്‍ട്ടില്‍ പിടിച്ച് കെഞ്ചി

”എടുത്ത് ചാടി ഒരു തീരുമാനം എടുക്കേണ്ട ഐശൂ..,,
ഇപ്പോ എന്‍റെ വീട്ടിലേക്ക് പോകാം.,
അച്ഛനോടും അമ്മയോടും ചോദിച്ച് നമുക്കൊരു തീരുമാനം എടുക്കാം.,,

ഞാന്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു

”വേണ്ട, നിക്ക് പേടിയാ ഏട്ടാ.,
കല്ല്യാണം കഴിച്ചിട്ട് ഏട്ടന്‍റെ വീട്ടിലോട്ട് പോകാം.,,

”നീ പൊട്ടത്തരം പറയാതെ ഐശൂ..,,
ഒാടി ചെന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല.,
അതിനൊക്കെ കുറെ നിയമ വശങ്ങളുണ്ട്.,,

”രജിസ്റ്റര്‍ ചെയ്യണ്ട.,നമുക്കീ അമ്പലത്തില്‍ വെച്ച് താലി കെട്ടാലോ..,,

അവള്‍ എന്നില്‍ നിന്ന് വിട്ട് നിന്ന് അടുത്തുന്ന ആല്‍തറയില്‍ ചെന്നിരുന്നു

”ഒാ..ഹ് ഒക്കെ.,
എന്നാലും നേരം വെളുക്കണ്ടെ.,
ഇപ്പോ എന്‍റെ വീട്ടിലേക്ക് പോകാം.,
അച്ഛനും അമ്മയും ഇന്ന് വരെ എന്‍റെ ആഗ്രഹത്തിന് എതിര് നിന്നിട്ടില്ല.,

അവനും അവളെ അടുത്തിരുന്നു

”പറ്റില്ല.,ഇപ്പോ തന്നെ താലികെട്ടണം.,,

അവള്‍ മുഖം വീര്‍പ്പിച്ചു

”നിനക്ക് വട്ടാണോ ഐശൂ..,,
നീ ഇങ്ങനെ ആയിരുന്നില്ലല്ലോ.,
ഞാനീ ഫോണ്‍ മാത്രം എടുത്ത് വീട്ടില്‍ നിന്നിറങ്ങിയതാ.,
പിന്നല്ലെ താലി.,,
ഞാനവളെ പുച്ഛിച്ചതും അവള്‍ ബാഗ് തുറന്ന് ഒരു മഞ്ഞചരടില്‍ കോര്‍ത്ത താലി എടുത്ത് എന്‍റെ കൈയ്യില്‍ വെച്ച് തന്നു

”ഇനി കെട്ടിക്കോ..,,

അവള്‍ ചിരിയോടെ എണീറ്റ് നിന്നു

”ഇതെവിടെന്നാ താലീ..,,

”വീട്ടില്‍ പ്രശ്നം ആയപ്പോ തന്നെ ഞാനന്‍റെ ഫ്രണ്ടിനെ കൊണ്ട് വാങ്ങിപ്പിച്ചതാ.,,

”വീണ്ടും ഭ്രാന്ത് പറയാതെ.,
ഏതോ ഒരുത്തന്‍ വാങ്ങിയ താലിയാണോ ഞാന്‍ കെട്ടേണ്ടത്.,
ഇങ്ങനേയാണോ നമ്മള്‍ സ്വപ്നം കണ്ട കല്ല്യാണം.,

ഞാന്‍ ദേഷ്യത്തോടെ എണീറ്റു

”എനിക്കൊന്നും കേള്‍ക്കണ്ട.,
ഏട്ടനിപ്പോ ഇതെന്‍റെ കഴുത്തില്‍ കെട്ടിയേ പറ്റൂ..,
പിന്നീട് ഏട്ടന്‍ തന്നെ നല്ലൊരു താലി വാങ്ങി കെട്ടിതന്നോ.,
പക്ഷെ ഇപ്പോ എന്നെ കല്ല്യാണം കഴിച്ചെ പറ്റൂ..,,
ഇല്ലേല് ഞാനാ അമ്പല കുളത്തില്‍ ചാടി ചാകും.,,

അവളെ ഭീഷണിക്ക് മുന്നില്‍ കലങ്ങിയ മനസ്സാലെ ഞാനവളെ കഴുത്തില്‍ ആ പാതിരാത്രി ഒരു വിറയലോടെ താലി കെട്ടി

നേരം വെളുക്കുന്ന വരെ അവിടെ തന്നെ ചെലവഴിച്ച് പുലര്‍ച്ചെ എന്‍റെ വീട്ടിലേക്ക് പോയി.,,

പിന്നെ നിനക്കറിയാവുന്നതല്ലെ ശാലൂ… അച്ഛനും അമ്മയും ഞങ്ങളെ കണ്ട് ഞെട്ടി പുറത്തിക്കിയത്.,
ബഹളം കേട്ട് നീ ഉറക്കത്തില്‍ നിന്നെണീറ്റ് വന്ന് നിന്‍റെ വീട്ടില്‍ നിന്ന് പാളിനോക്കുന്നത് എനിക്കിപ്പോയും ഒാര്‍മയുണ്ട്.,,

നവനീത് അതോര്‍ത്ത് ചിരിച്ചു

അവനത് ഒാര്‍ക്കുപ്പോള്‍ ചിരിയാണെങ്കില്‍ ശാലിനിക്ക് അന്ന് തന്‍റെ പ്രണയം തന്നോട് വിട്ടകന്ന് പോകുന്ന ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു
”എന്നിട്ട് നിങ്ങള് പിന്നെങ്ങോട്ടാ പോയത്.,,

ശാലിനി അവന്‍റെ മുഖത്തേക്ക് നോക്കി

”ഞാനന്ന് അവളോട് പറഞ്ഞതാ അടുത്ത് എവിടെ എങ്കിലും വീടെടുത്ത് പിന്നീട് വീട്ടുക്കാരുമായി അടുപ്പത്തിലാകാമെന്ന്.,
പക്ഷെ അവളെ നിര്‍ബന്ധം കാരണം കൈയ്യില്‍ അഞ്ച് പൈസയില്ലാതെ ഉടുത്ത ഡ്രസ്സില്‍ ഞങ്ങള്‍ ചെന്നൈയിലോട്ട് ട്രെയ്ന്‍ കയറി

അവള് കുറച്ച് പൈസകരുതിയിരുന്നു അത്കൊണ്ട് ചെന്നൈയില്‍ ഒരു ലോഡ്ജെടുത്തു അതും ദിവസ വാടകക്ക്

അന്ന് തന്നെ തേടി പിടിച്ച് അവിടെ ഒരു ഹോട്ടലില്‍ ജോലിക്കും കയറി

നല്ലൊരു കമ്പനിയില്‍ ജോലിചെയ്ത് കൊണ്ടിരുന്ന എനിക്ക് പെട്ടന്നൊരു ദിവസം ഹോട്ടലിലെ എച്ചില്‍ കഴുകുന്ന ജോലിയിലേക്കുള്ള മാറ്റം അതെന്നെ വല്ലാതെ തളര്‍ത്തി

ഒരു മാസത്തോളം ചെന്നൈയിലായിരുന്നു.,
ഒരുപാട് ബുദ്ധിമുട്ടി
തുച്ഛമായ കൂലി.,
രണ്ട് ജോഡി ഡ്രസ്സ് മാറിമാറി ഉടുത്തു

പക്ഷെ അവള്‍ക്കുള്ളതെല്ലാം അവള്‍ ഇറങ്ങി വന്നപ്പോ കരുതിയിരുന്നു.,

ഒരു മാസം തന്നെ പലയിടത്ത് മാറി മാറി താമസിച്ചു.,,

എന്നാ ഐശ്വര്യയെ സ്നേഹത്തോടെ തൊടാന്‍ പോലും അവള്‍ അനുവദിച്ചില്ല.,
ചോദിക്കുമ്പോ പറയും എല്ലാം നല്ലരീതിയില്‍ നടക്കാന്‍ അവള്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ട്.,
ഏതോ ക്ഷേത്രത്തില്‍ പോയി എന്തൊക്കെയോ കര്‍മ്മങ്ങള്‍ നടത്തി നേര്‍ച്ച വീട്ടിയിട്ടെ ശരീരികമായൊരു കൂടിചേരല്‍ ഉണ്ടാകുകയൊള്ളൂ എന്ന്.,

എന്നാ ക്ഷേത്ര പോകാന്‍ അവളോരോ കാരണം പറഞ്ഞ് മുടക്കി കൊണ്ടിരുന്നു
ഒരു മാസം കഴിഞ്ഞതും ഐശ്വര്യയുടെ നിര്‍ബന്ധം കാരണം ഞങ്ങള്‍ ഡല്‍ഹിലേക്ക് ട്രെയ്ന്‍ കയറി

അവിടെ അവളെ ഫ്രണ്ട് ജോലി ചെയ്യുന്നുണ്ട്
അവള് നമ്മളെ സഹായിക്കാന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണ് എന്നെ കൊണ്ട് പോയത്

ഡല്‍ഹിയിലെ ഒരു ചേരിയില്‍ ഒരു പൊളിഞ്ഞ് വീഴാനായ ഒരു ഒാലമേഞ്ഞ കുടില് മുന്നില്‍ ഞങ്ങളെത്തി.,
അതിനെ കുടിലെന്ന് പോലും വിളിക്കാന്‍ പറ്റില്ല.,പശു തൊഴുത്ത് പോലെ വെച്ച് കെട്ടി മറച്ചൊരു പുര

”ഐശൂ…,,നിന്‍റെ ഫ്രണ്ട് സഹായിക്കാന്ന് പറഞ്ഞിട്ട് ഇതെന്താ ഈ ചേരിയില്‍ വന്ന് നില്‍ക്കുന്നെ.,,

”ഏട്ടാ..,,ഇത് തന്നെ അവള്‍ കഷ്ടപെട്ട് അറേഞ്ച് ചെയ്തതാ.,
നമ്മള്‍ ചെന്നൈയില്‍ ഉള്ളത് എന്‍റെ വീട്ടുകാര്‍ അറിഞ്ഞിട്ടുണ്ട്.,
അതാ പെട്ടന്നിങ്ങോട്ട് പോരാന്‍ വാശി പിടിച്ചത്..,,

അവള്‍ നിസ്സഹായതയോടെ എന്‍റെ കൈയ്യില്‍ പിടിച്ചു

*(തുടരും)