രചന :ശ്രീനിധി
” മനസ്സിലായി……ചില സത്യങ്ങൾ പുറത്ത് വരാതിരിക്കുന്നത് തന്നെയാണ് നല്ലത്. നമ്മൾ മനസ്സിലാക്കിയ കാര്യങ്ങൾക്കൊണ്ട് വേറെ ആർക്കും ഒരു പ്രയോജനവും ഇല്ലെങ്കിൽ പിന്നെ അത് ആരും അറിയാതെ പോട്ടെ.എന്തൊക്കെ സംഭവിച്ചാലും നേത്രയും അദ്രിയും ഇതൊന്നും അറിയരുത്.
അവനെക്കുറിച്ച് എല്ലാം അറിയുന്ന നീയും, അവളെക്കുറിച്ച് എല്ലാം അറിയുന്ന ഞാനും ഇതിന്റെ പിന്നിലുണ്ടെന്ന് അറിഞ്ഞാൽ അവർക്ക് സഹിക്കാൻ കഴിയില്ല” ആദി പറഞ്ഞു.
“മ്മ്….. അറിയാം…..അവനോട് മറച്ച് വെയേക്കുന്ന ആദ്യത്തെയും അവസാനത്തെയുമാവട്ടെ ഇത് ” മഹി പറഞ്ഞു.ശരിക്കും അന്ന് എന്താ മഹി സംഭവിച്ചത്,നീ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും അദ്രി നിരപരാധിയാണെന്ന് മാത്രം എനിക്ക് മനസ്സിലായി, പക്ഷെ ആ കുറ്റം എങ്ങനെ അദ്രിയുടെ തലയിൽ വന്നു.ആ കുട്ടിക്ക് എന്താ സംഭവിച്ചത്” ആദി ചോദിച്ചു.” എനിക്ക് ഇപ്പഴും അതേക്കുറിച്ച് വലിയ അറിവില്ല ആദി,അവനായിട്ട് ഒന്നും പറഞ്ഞിട്ടുമില്ല, പിന്നെ ശിവ പറഞ്ഞുള്ള കാര്യങ്ങൾ മാത്രേ എനിക്ക് അറിയൂ. അത് മുഴുവൻ അദ്രിക്ക് എതിരായിരുന്നു ” മഹി പറഞ്ഞു.
” അപ്പോ ഇതൊക്കെ നടക്കുമ്പോൾ നീ ഇവിടെ ഇല്ലേ” ആദി ചോദിച്ചു.” ഇല്ല……… ഞാൻ മുംബയിലായിരുന്നു ” മഹി പറഞ്ഞു.അപ്പോഴേക്കും അവര് ഓർഡർ ചെയ്ത കോഫിമായി വെയ്റ്റെർ വന്ന്, അവരുടെ മുന്നിലെ ടേബിളിൽ വച്ച് തിരിച്ച് പോയി.മഹി ആ കോഫി എടുത്ത് ഒന്ന് സിപ് ചെയ്തു. ഞാനും അദ്രിയുംകൂടെ അന്ന് സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങാനുള്ള പ്ലാനുകളിലായിരുന്നു,
സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങുമ്പോൾ അതിൽ ഒരിക്കലും മിഥില ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഹെല്പ് ഉണ്ടാവരുതെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു,അതുകൊണ്ട് തന്നെ ഞങ്ങളെക്കൊണ്ട് പറ്റുവുന്ന രീതിയിൽ ഫണ്ട് സങ്കടിപ്പിച്ച്, ഞങ്ങൾ കമ്പനി തുടങ്ങാൻ ഉള്ള ഏർലി സ്റ്റേജിലായിരുന്നു.
ഒരുപാട് നാളത്തെ പരിശ്രമംകൊണ്ട് മുംബൈ ബേസ്ഡ് ആയിട്ടുള്ള ഒരു കമ്പനി അവരുടെ പ്രൊജക്റ്റ് നമ്മളെ ഏല്പിക്കാൻ തയ്യാറായി.
പിന്നീട് അങ്ങോട്ട് ഞങ്ങൾ അതിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നുഒരു 2,3 മാസം മറ്റൊന്നും നോക്കാതെ ഞങ്ങൾ ആ പ്രോജെക്ടിന് വേണ്ടി മാറ്റി വച്ച്ഒടുവിൽ അവർക്ക് മുന്നിൽ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്യാൻ ഞാനും അദ്രിയും ഒരുമിച്ചാണ് ഇവിടുന്ന് പോയത്,ചെന്ന് രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്തു.
പിന്നെയും. അതിന്റെ കാര്യങ്ങൾശരിയാക്കണംഡിസ്കഷൻസുമൊക്കെയായി ഞാനും അവനും രണ്ടാഴ്ച അവിടെ തന്നെയായിരുന്നു.അതിനിടയിൽ നാട്ടിൽ കമ്മിറ്റ് ചെയ്ത ഒന്ന് രണ്ട് ചെറിയ പ്രൊജക്റ്റുകളുടെ ആവിശ്യത്തിന് അദ്രി തിരികെ നാട്ടിലേക്ക് പോന്നു, ഞാൻ മുംബൈയിൽ തന്നെ നിന്നു.അദ്രി നാട്ടിലേക്ക് വന്ന് രണ്ട് ദിവസം കഴിഞ്ഞ്, ഞാൻ പ്രൊജക്റ്റ് ഡിസ്കഷൻ കഴിഞ്ഞ് ഇറങ്ങി ഫോൺ എടുത്ത് നോക്കുമ്പോഴാണ്, നാട്ടിൽ നിന്ന് ചെറിയമ്മാമ്മയുടെ ഉൾപ്പടെ ഒരുപാട് മിസ്സ്ഡ് കോൾസ് കണ്ടത്.ഫോൺ എടുത്ത് തിരിച്ച് വിളിക്കാൻ തുടങ്ങിയപ്പോൾ, കമ്പനിയിൽ നിന്ന് സന്ദീപ് വിളിക്കുന്നത്, ഞാനോ അദ്രിയോ നാട്ടിൽ ഇല്ലാത്തപ്പോ അവനാണ് കമ്പനിയുടെ ചാർജ്.ഞാൻ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു.മഹി ആദിക്ക് മുന്നിൽ ആ ദിവസം ഓർത്തെടുത്ത്.
” ഹലോ…….. സന്ദീപ്………. പറ ” മഹി പറഞ്ഞു. മഹിയേട്ടാ…….. ഞാൻ എത്ര നേരമായി വിളിക്കുന്നു, ഇത് എവിടെ ആയിരുന്നു.
ഇവിടെ അദ്രിയേട്ടനെ പോലീസ് അറസ്റ്റ് ചെയ്തു, ആകെ പ്രേശ്നമാണ് “സന്ദീപ് പറഞ്ഞു.അദ്രിയെ പോലീസ് അറസ്റ്റ് ചെയ്തോ…..?എന്തിന്…….?എന്താ കാര്യം ” മഹി തിരക്കി.” അത്……. ” സന്ദീപ് ഒന്ന് നിർത്തി. സന്ദീപ്…… നീ കാര്യം പറ…… ” മഹി പറഞ്ഞു.” അത്…..
ധനു സുസൈഡ് ചെയ്തു, അതിന്റെ പേരിലാണ് അദ്രിയേട്ടനെ പോലീസ് അറസ്റ്റ് ചെയ്തത് ” സന്ദീപ് പറഞ്ഞു.വാട്ട്……?നീ എന്താ പറഞ്ഞേ…….?
ധനു……. ” കേട്ടത് വിശ്വസിക്കാൻ കഴിയാതെ മഹി ഞെട്ടിത്തരിച്ചു നിന്നുപോയി. അതേ മഹിയേട്ടാ……ഞാൻ പറഞ്ഞത് സത്യമാണ്……..ധനു ബിൽഡിങ്ങിന്റെ മുകളിൽനിന്ന് താഴേക്ക് ചാടി, ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ…. ” സന്ദീപിന് ബാക്കി പറയാൻ കഴിഞ്ഞില്ല.
” എന്തിന്……? എന്തിനാടാ അവള് അത് ചെയ്തത്…..?അവൾക്ക് നമ്മൾ അറിയാത്ത എന്ത് പ്രേശ്നമാണുള്ളത്,അതിന്റെ പേരിൽ അദ്രിയെ എന്തിനാ പോലീസ് അറസ്റ്റ് ചെയ്തേ ” മഹി ചോദിച്ചു. ശിവ അദ്രിയേട്ടനെതിരെ പോലീസിൽ കേസ് കൊടുത്തു.ധനുവിന്റെ മരണത്തിന് ഉത്തരവാദി അദ്രിയേട്ടൻ ആണെന്ന്, അതിന്റെ പേരിലാണ് അദ്രിയേട്ടനെ പോലീസ് അറസ്റ്റ് ചെയ്തത്” സന്ദീപ് പറഞ്ഞു.സന്ദീപ് പറഞ്ഞ കാര്യം മഹിയുടെ തലയിൽ ഒരു ഇടിതീ കണക്കെ വന്ന് പതിച്ചു.”ശിവയോ……. ” മഹി ചോദിച്ചു.
” അതേ…….. ഇവിടെ എല്ലാ ചാനലുകളിലും ഇപ്പോ ഇതാണ് ബ്രേക്കിങ് ന്യൂസ്,ഞാനും അങ്കിളും ഇപ്പോ സ്റ്റേഷനേഷനിലാണ്, മഹിയേട്ടൻ എത്രയും പെട്ടെന്ന് ഒന്ന് വാ” സന്ദീപ് പറഞ്ഞു.”ഞാൻ ഉടനെ എത്താം……..” നീ അവനെ പുറത്തിറക്കാൻ വേണ്ട കാര്യങ്ങളൊക്കെ ചെയ്യ് ” മഹി വേഗം ഫോൺ കട്ട് ചെയ്തു.അടുത്ത ഫ്ലൈറ്റിന് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് എത്തി, മഹി നേരെ പോലീസ് സ്റ്റേഷനിൽ എത്തി.മഹി കാറിൽ നിന്ന് ഇറങ്ങിയതും പുറത്ത് ഫോൺ ചെയ്തുകൊണ്ട് നിൽക്കുന്ന സന്ദീപിനെ കണ്ടു.അവൻ സന്ദീപിന്റെ അടുത്തേക്ക് ചെന്നു. എന്തായി കാര്യങ്ങൾ അവൻ എവിടെ” മഹി ചോദിച്ചു.
” അദ്രിയേട്ടൻ ലോക്ക്‌പ്പിലുണ്ട് ” സന്ദീപ് പറഞ്ഞു.
” ലൈക്കപ്പിലോ…..? അവനെ അറസ്റ്റ് ചെയ്ത ലോക്കപ്പിൽ ഇടാൻ മാത്രം അവൻ എന്താ ചെയ്തത് ” മഹി ചോദിച്ചു. ഞാൻ ചോദിച്ചിട്ട് ഇവര് ഒന്നും പറയുന്നില്ല, അദ്രിയേട്ടനെ ഇന്ന് വൈകിട്ട് തന്നെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുമെന്ന് പറഞ്ഞു ” സന്ദീപ് പറഞ്ഞു.നമ്മുടെ വക്കിൽ എവിടെ, നീ അയാളെ കോൺടാക്ട് ചെയ്തില്ലേ ” മഹി ചോദിച്ചു.
” അയാളോട് കേസ് എടുക്കേണ്ടെന്ന് മുത്തശ്ശി പറഞ്ഞു ” സന്ദീപ് പറഞ്ഞു.
” അതെന്താ…….അതെന്തിനാ മുത്തശ്ശി അങ്ങനെ പറഞ്ഞത്, ഒരു ആവിശ്യം വരുമ്പോൾ ഉപകരിക്കാനല്ലെങ്കിൽ പിന്നെ എന്തിനാ ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് ” മഹിക്ക് ദേഷ്യം കയറി. അയാള് മുത്തശ്ശി പറയുന്നതിന് അപ്പുറം പോവില്ല,തറവാട്ടിൽനിന്ന് ആരും അദ്രിയേട്ടന് വേണ്ടി ഒന്നും ചെയ്യരുതെന്നാണ് മുത്തശ്ശി പറഞ്ഞിരിക്കുന്നത് ” സന്ദീപ് പറഞ്ഞു അതെന്താ……….അവനെ പുറത്തിറക്കേണ്ടേ……?അവൻ ഈ ലോക്കപ്പിനുള്ളിൽ കിടന്നാൽ മതിയോ, ” മഹിയെ ദേഷ്യംകൊണ്ട് അടിമുടി വിറച്ചു. തറവാട്ടിൽനിന്ന് ആരും വരില്ല മഹി, അദ്രിയെ ജാമ്യത്തിൽ ഇറക്കാനോ, അവന് വേണ്ടി എന്തെങ്കിലും ചെയ്യാനോ അവിടെന്ന് ആരും വരില്ല,അവന്റെ തെറ്റിന് അവൻ ശിക്ഷ അനുഭവിക്കണമെന്നാണ് അമ്മയുടെ തീരുമാനം ” അങ്ങോട്ട് വന്ന മുരളി പറഞ്ഞു.
മുന്നിൽ നിൽക്കുന്ന മുരളിയെ കണ്ടതും മഹിക്ക് അയാളോട് സഹതാപം തോന്നി, ഇതുവരെ അവന് കണ്ടപരിചയമുള്ള മുരളി ആയിരുന്നില്ല അത്, അയാളുടെ മുഖത്തുനിന്നും അയാൾ അനുഭവിക്കുന്ന മാനസികസങ്കർഷംഅവന്മനസ്സിലാകുന്നുണ്ടായിരുന്നു.പ്രീതിക്ഷകൾ എല്ലാം അസ്തമിച്ച അവസ്ഥയിലായിരുന്നു മുരളി അപ്പോൾ. എന്താ അമ്മാമ്മേ ഉണ്ടായത്……..ധനു എന്തിനാ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്, അതിന് അദ്രി എങ്ങനാ കാരണക്കാരനാകുന്നത് ” മഹി ചോദിച്ചു.
” എനിക്ക് അറിയില്ല മഹി…….ആ കുട്ടി എന്തിനാ ഇങ്ങനെ ഒരു അബ്ദം കാണിച്ചതെന്ന് എനിക്ക് അറിയില്ല, അദ്രി ആകെ തകർന്ന അവസ്ഥയിലാണ്, ചോദിച്ചിട്ട് അവൻ ഒന്നും പറയുന്നില്ല” മുരളി പറഞ്ഞു.”ഞാൻ ഒന്ന് ചെന്ന് ആ ഓഫീസറെ കാണട്ടെ,അമ്മാമ്മ കാറിലിരിക്ക് ” മഹി മുരളിയെ സന്ദീപിനെ ഏല്പിച്ചു സ്റ്റേഷന് ഉള്ളിലേക്ക് നടന്നു.
അനുവാദം വാങ്ങി സർക്കിൾ ഇൻസ്‌പെക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ മഹിയുടെ ഉള്ളിൽ ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.
” സർ……അദ്രിയെ എന്തിനാണ് അറസ്റ്റ് ചെയ്തത്, അവൻ ഒരു തെറ്റും ചെയ്തിട്ടില്ല ” മഹി പറഞ്ഞു.തെറ്റ് ചെയ്യാത്തവരെ ഇവിടെ കൊണ്ടുവന്ന് ഇടാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല മിസ്റ്റർ, മതിയായ തെളിവുകളോട് കൂടി തന്നെയാണ് അയാളെ അറസ്റ്റ് ചെയ്തത്.പോരാരത്തിന് അയാളുടെ സിസ്റ്റർ തന്നെ അയാളുടെ പേരിൽ കംപ്ലയിന്റ് തന്നിട്ടുണ്ട്” ഓഫീസർ പറഞ്ഞു. സർ…… അവന്റെ പേരിലുള്ള കുറ്റം എന്താണ്,അവൻ ചെയ്തു എന്ന് നിങ്ങൾ പറയുന്ന തെറ്റ് എന്താണ് ” മഹി ചോദിച്ചു. വിദ്യാർത്ഥിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചു, ആ കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
അതാണ് അവന്റെ പേരിലുള്ള കുറ്റം” ഓഫീസർ പറഞ്ഞു.
” നോ……….സർ എന്തൊക്കെയാണ് ഈ പറയുന്നത്.അവര് തമ്മിൽ അടുപ്പത്തിലായിരുന്നു, അത് അവന്റെ വീട്ടിലും ആ കുട്ടിയുടെ വീട്ടിലും അറിയാം, അവളുടെ പഠിത്തം കഴിഞ്ഞ് അവര് വിവാഹിതരാവാൻ പോകുന്നവരാണ്” മഹിക്ക് കേട്ടത് വിശ്വസിക്കാനായില്ല.” എന്നിട്ടാണോടാ ആ കൊച്ച് ഒരു കത്തും എഴുതി വച്ചിട്ട് താഴോട്ട് ചാടിയത് ” ഓഫീസർ ചോദിച്ചു. സർ…..ഈ പറയുന്നതൊന്നും സത്യമല്ല,സർ ഒന്നുടെ അന്വേഷിച്ചു നോക്കിയാൽ അറിയാം സത്യം എന്താണെന്ന് ” മഹി പറഞ്ഞു.
അതിന് നിന്റെ ശുപാർശയുടെ ആവിശ്യം ഇല്ല, തത്കാലം അവനെ റിമാൻഡിൽ വാങ്ങാനുള്ള തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്.ബാക്കി ഞങ്ങള് കണ്ടെത്തിക്കോളാം” അയാള് പറഞ്ഞു.
” സർ അവനാണ് തെറ്റ് ചെയ്തതെന്ന് മുൻവിധിയോട്കൂടി കാര്യങ്ങൾ നോക്കികാണാതെ, ശരിക്കും ഒന്ന് അന്വേഷിച്ചാൽ സാറിന് സത്യം മനസ്സിലാവും” മഹി അയാളോട് അപേക്ഷിച്ചു.
എന്താ വേണ്ടതെന്ന് ഞങ്ങൾക്ക് അറിയാം…..
നിന്റെ ഉപദേശം വേണ്ട……പാവപെട്ട പെൺപിള്ളേരെ കാണുമ്പോൾ ഇവന്മാരെ പോലെ കാശുള്ളടത്തെ പയ്യന്മാർക്ക് ഇങ്ങനത്തെ സൂക്കേട് ഉള്ളതാണ്, അത് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല,ഇവനൊക്കെ ജയിലിൽ കിടക്കുന്നത് തന്നെയാണ് നല്ലത് ” അയാള് പറഞ്ഞു.” സർ…… പ്ലീസ്………അവൻ അങ്ങനെയുള്ളവൻ അല്ല,
ധനുവിനെ അവന് ജീവനായിരുന്നു.അവളോട് അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ” മഹി പറഞ്ഞു.
” ഇനി പറയാനുള്ളതൊക്കെ നിങ്ങള് കോടതിയിൽ പറയു, വെറുതെ എന്റെ സമയം മെനക്കെടുത്തരുത് ” ഓഫീസർ പറഞ്ഞു.സർ……. ” മഹി വീണ്ടും അയാളോട് സംസാരിക്കാൻ ശ്രമിച്ചു.തന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ, പോയി നല്ലയൊരു വക്കിലിനെ ഏർപ്പാടക്കാൻ നോക്ക്, ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട” അയാള് പറഞ്ഞു.
സർ….. എനിക്ക് അവനെ ഒന്ന് കാണാൻ പറ്റുവോ ” മഹി ചോദിച്ചു.” അതൊന്നും അലൗഡ് അല്ല ” ഓഫീസർപറഞ്ഞു.”സർപ്ലീസ്………എന്താ സംഭവിച്ചതെന്ന് അവനോട് ഒന്ന് ചോദിക്കട്ടെ, അവന്റെ ഭാഗവും അറിയണ്ടേ, എങ്കിൽ അല്ലേ വക്കിലിനോട് സംസാരിക്കാൻ പറ്റു ” മഹി ചോദിച്ചു. മ്മ്….. ശരി…… ഞാൻ പറഞ്ഞേക്കാം താൻ ചെല്ല് ” ഓഫീസർ പറഞ്ഞു.മഹി പുറത്തേക്ക് ഇറങ്ങിയതും,ഇൻസ്‌പെക്ടർ കോൺസ്റ്റബ്ലിനെ വിളിച്ച് മഹിയോടൊപ്പം ചെല്ലാൻ പറഞ്ഞു.അയാൾ മഹിയെ അദ്രി കിടക്കുന്ന സെല്ലിന് അടുത്തേക്ക് കൊണ്ടുപോയി.
” ദാ ആ സെല്ലിലാണ്, ചോദിക്കാനുള്ളതൊക്കെ പെട്ടെന്ന് ചോദിച്ചിട്ട് പോയേക്കോണം “കോബ്സ്റ്റബിൾ തിരികെ പോയി.മഹി ആ സെല്ലിന് അടുത്തേക്ക് നടന്നു.അദ്രിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് മഹി നല്ല ടെൻഷനിലായിരുന്നു, ധനു അവന് ആരാണെന്ന് മറ്റാരേക്കാളും നന്നായി മഹിക്ക് അറിയാം.അവളുടെ മരണം അദ്രിയെ ഏത് രീതിയിലായിരിക്കും ബാധിക്കുക എന്നുള്ളത് അവനിൽ ഭയം നിറച്ചു.സെല്ലിനടുത്തേക്ക് വെയേക്കുന്ന ഓരോ ചുവടുകൾക്കുമിടയിൽ മഹിയുടെ ഹൃദയതാളം ഉയർന്നുകേട്ടുകൊണ്ടിരുന്നു.
തുടരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇന്ന് ഒരു ചെറിയ പാർട്ടാണ്, തീരെ സമയം കിട്ടിയില്ല. എല്ലാവരും വെയിറ്റ് ചെയ്യുമെന്ന് അറിയാവുന്നകൊണ്ട് വേഗം എഴുതി ഇട്ടതാണ്

by