രചന : ശ്രീകാർത്തിക
അറസ്റ്റ് ചെയ്ത ചേതനെ അന്ന് തന്നെ കോടതിയിൽ ഹാജരാക്കി… പ്രതിഭാഗം അപ്പോൾ തന്നെ ജാമ്യത്തിനു ശ്രമിച്ചെങ്കിലും അത് നിരസിച്ചു കോടതി ചേതനെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു…ജയിലിനുള്ളിലെ തന്റെ സെല്ലിൽ നിൽക്കുമ്പോൾ ചേതനു എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും വന്നു.. ഒരുപാട് കുറ്റവാളികളുടെ ഇടയിൽ താൻ.. ഓർക്കുന്തോറും അവന് ഇതിനു ഉത്തരവാദികളായവരെ കൊല്ലാനുള്ള പക തോന്നി…
അലക്സും നിവേദും ചേതനെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല… ഇതിനിടയിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ചേതനെ കോടതി അനുമതിയോടെ പോലീസ് കസ്റ്റഡിയിൽ വാങ്ങി… പൈസയുടെയും സ്വർണ്ണത്തിന്റെയും ഉറവിടം അവൻ അവരോട് പറഞ്ഞു.. പലപ്പോഴായി ശേഖരിച്ചതാണെന്നും ഇന്നലെയാണ് അത് ഗോഡൗണിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്നതെന്നടക്കം…ചുറ്റുമുള്ള പ്രതികളുടെ മുറുമുറുപ്പുകൾ പോലീസിന്റെ തുടർച്ചയായുള്ള ചോദ്യം ചെയ്യൽ എല്ലാകൂടെ ചേതനെ തളർത്തി എങ്കിലും ഒരിക്കലും ഇതുവരെ ചെയ്ത തെറ്റിന് അവന് തെല്ലും കുറ്റബോധം തോന്നിയില്ല… ചിലർ അങ്ങനെയാണ് ഇത്ര കിട്ടിയാലും പഠിക്കാത്ത ജന്മങ്ങൾ..
തന്റെ ജയിലിലെ പത്താം ദിവസം പ്രത്യേക പെർമിഷനോടെ അവനെ കാണാൻ അവൾ വന്നു.. ഋതു കൂടെ റിച്ചുവും..ഋതുവിനെ കണ്ട ചേതന്റെ മുഖത്തു പകർപ്പ് നിറഞ്ഞു.. പിന്നീട് അത് ദേഷ്യത്തിലേക്ക് മാറി…”സുഖമല്ലേ ചേതാ?? ”
“അങ്ങനെ ചോദിക്കല്ലേ ഋതു… പരമസുഖമല്ലേ.. ചുറ്റും പോലീസ് കാവൽ.. സമയാ സമയത്ത് ഭക്ഷണം.. വേറെ എവിടെ കിട്ടും ഇങ്ങനെ.. അല്ലെ ചേതാ??””ഓ.. ഞാൻ വിചാരിച്ചു നീ ഇപ്പോൾ മെന്റൽ ഹോസ്പിറ്റലിൽ ആണെന്ന്… നിന്റെ സമനില തെറ്റിയതാണല്ലോ…”
“ദൈവം എന്നും ഒരാളെ വേദനിപ്പിക്കില്ല ചേതാ.. നീ ചെയ്തു കൂട്ടിയതിന് അനുഭവിക്കാതെ നിന്നെ അനുഭവിപ്പിക്കാതെ ഞാൻ എങ്ങനെ ഭ്രാന്തിയാകും.?? പിന്നെ നിനക്കൊരു ദുഃഖവാർത്ത കൂടി തനു അവൾ മരിച്ചെന്നു കരുതുന്നില്ലേ അത് തെറ്റാണ്..”താൻ വീണ്ടും പറ്റിക്കപ്പെട്ടിരിക്കുന്നു.. താൻ ആഘോഷിച്ച വിജയങ്ങൾ ഒന്നും വിജയങ്ങൾ ആയിരുന്നില്ല… വീണ്ടും വീണ്ടും പരാജയപ്പെടുകയാണോ???”നീ നേടിയതൊക്കെ നിനക്ക് നഷ്ടപ്പെടും…അതിന്റെ ആദ്യ പടിയാണ് ഈ കേസ്.. ഇപ്പോൾ നീ ഒരു പ്രതിയാണ്… യുവ ഗായകൻ എന്നാ നിന്റെ വിളിപ്പേര് നിനക്ക് ഇപ്പോൾ തന്നെ നഷ്ട്ടപ്പെട്ട കഴിഞ്ഞിരിക്കുന്നു.. ഇനി ഓരോന്നായി നഷ്ട്ടപെടുന്നത് കണ്ടു സ്വയം ശപിക്കണം നീ.. നിന്റെ ജന്മത്തെ ഓർത്ത്..”
“അപ്പോൾ പുറത്തിറങ്ങിട്ട് കാണാം ചേതൻ മാധവ്…”അവർ പോയപ്പോഴും അവൻ അവിടെ തന്നെ നിന്നു. തന്റെ ജീവിതം ഒരു ചോദ്യചിഹ്നമാണ് ഇപ്പോൾ എന്ന് അവന് തോന്നി… അപ്പോഴും തോൽവി സമ്മതിക്കാൻ അവൻ തയ്യാറായിരുന്നില്ല.. പുറത്തിറങ്ങി എങ്ങനെ അവർക്ക് മറുപണി കൊടുക്കാം എന്നാണ് ചിന്തിച്ചത്..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ ഹോസ്പിറ്റലിൽ വന്നതാണ് തനു… റിച്ചുവും ഋതുവും ഡേവിഡും കൂടെ ഉണ്ട്… ഡോക്ടറെ കാണിച്ചു തലയിലെ കെട്ടും അതുപോലെ കാലിലെ പ്ലാസ്റ്ററും മാറ്റി.. കൈയിലെത്തതു കുറച്ചു ദിവസം കഴിഞ്ഞു അഴിക്കാമെന്നു ഡോക്ടർ പറഞ്ഞു… അവൾ ഒരുവിധം ഓക്കേ ആയതുകൊണ്ട് റിച്ചുവും ഋതുവും അവളെ തിരിച്ചു കോട്ടയത്തേക്ക് വിട്ടില്ല.. ഡേവിഡ് അധികം പറയാൻ നിന്നില്ല… പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം…തനുവിനെ വീട്ടിൽ വിട്ട് ഭക്ഷണവും കഴിച്ചാണ് ഡേവിഡ് കോട്ടയത്തേക്ക് മടങ്ങിയത്… ഓഫീസിൽ നിന്നും മടങ്ങിയെത്തിയ ലിനുവും വിക്കിയും ദേവയും തനുവിനെ കണ്ടു.. എല്ലാരും ഒന്നിച്ചു ഹാളിൽ ഇരിക്കുകയാണ്..
“ഇച്ചായ.. ചേതനു ചിലപ്പോൾ നാളെ ജാമ്യം കിട്ടും..””കിട്ടട്ടെ.. കിട്ടണമല്ലോ റിച്ചു.. അതിനു തന്നെയാണ് ഞാനും കാത്തിരിക്കുന്നത്…”അപ്പോൾ അവനിൽ ഉണ്ടായത് പദ്ധതി വിജയിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു..പിന്നീട് ലിനു അവരോടായി കുറച്ചു കാര്യങ്ങൾ സംസാരിച്ചു .. എല്ലാം കേട്ടുകഴിഞ്ഞ അവരിൽ നിറഞ്ഞ ചിരിയായിരുന്നു…ചേതൻ തകരാൻ പോകുന്നു എന്നുള്ള സന്തോഷമായിരുന്നു…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പതിനാല് ദിവസത്തെ റിമാൻഡിന് ശേഷം ഇന്ന് ചേതനെ കോടതിയിൽ ഹാജരാക്കി… ജാമ്യം കിട്ടാത്ത വകുപ്പായിരുന്നെങ്കിലും വലിയൊരു തുക അലക്സും നിവേദും ഏർപ്പാടാക്കി കോടതിയിൽ കെട്ടിവെച്ചു ജാമ്യം നേടിയെടുത്തു…ജാമ്യത്തിൽ ഇറങ്ങിയ ചേതൻ നേരെപോയത്വീട്ടിലേക്കായിരുന്നു… അവന്റെ അവസ്ഥ മനസിലാക്കിയ അലക്സും നിവേദും അധികം ഒന്നും സംസാരിക്കാൻ നിൽക്കാതെ അവനോടൊപ്പം തന്നെ നിന്നു.. വീട്ടിൽ ഉണ്ടായിരുന്ന ഒരു കുപ്പി മദ്യം അവൻ ഒറ്റയിരിപ്പിന് അകത്താക്കുകയാണ്…
“അലക്സേ.. എനി..ക്ക് പ്രതി..കാരം ചെ.. യ്യണം.. അവളു…മാര്ഓ…രോരുത്തരോടും… ഇല്ലെ …ങ്കിൽ എനിക്ക് സമാ.. ധാ..നം കി.ട്ടില്ല ”
“ചേതാ.. നീ ഇപ്പോൾ തന്നെ ഓവർ ആയി.. നിർത്തിയെ…. ഒന്ന് ഉറങ്ങ്…. നിനക്ക് നല്ല ക്ഷീണമുണ്ട്..””ഞാനോ ഓ..വറോ.. എനി.ക്ക് ഒന്നും.. ആയില്ല.. പി. ന്നെ ഉ.. റക്കം.. അത് കിട്ട.ണമെങ്കിൽ അവ.ർ മരി..ക്കണം.. എന്റെ ജീവി.. തം അവര് നശിപ്പി..ച്ചില്ലേ.. “”ഇവനെ കൊണ്ട്… നിവേദേ ഞാൻ പോകുവാ.. ഉച്ചക്ക് മീറ്റിംഗ് ഉണ്ട്.. ഇവൻ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ.. ഇവനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..”അതേ.ടാ.. നിന.ക്കും ഞാൻ അധിക..പറ്റായി.. അല്ലെ.. അല്ലെ..ങ്കിലും നഷ്ട..പ്പെട്ടത് എനി..ക്കല്ലേ… ”
“ചേതാ.. ബോധമില്ലാതെ എന്താ നീ വിളിച്ചു പറയുന്നേ?? അലക്സേ നിനക്കു മീറ്റിങ് ഉണ്ടെന്നല്ലേ പറഞ്ഞത്.. നീ ഇറങ്ങിക്കോ…എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം..””മ്മ്.. അതാ നല്ലത് അല്ലെങ്കിൽ ഞാനും ഇവനും തമ്മിൽ തെറ്റും…”
അലക്സ് പോയതും നിവേദ് വാതിൽ അടച്ചു അവന്റെ അരികിൽ ഇരുന്നു…”മതി ചേതാ.. ഇപ്പോൾ തന്നെ ഒരുപാടായി… ഒന്നും കഴിക്കാതെ ഇങ്ങനെ കുടിച്ചാൽ വല്ല രോഗവും വരും..”
“ഒന്ന് പോ..ടാ…അവൻ എന്നെ ഉപദേ..ശിക്കാൻ വരു..ന്നു. നീ. നീ ഇപ്പോൾ എവിടു.ന്ന് ഇറങ്ങ..ണം.. നീ… നീയാ..ണ് എല്ലാം അവ.രോട് പറഞ്ഞു എന്നെ ജയിലി..ൽ ആക്കി..യത്…”
“ചേതാ.. നീ എന്തൊക്കെയാ പറയുന്നേ?? കുടിച്ചു വെളിവില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ.. ഞാൻ കേട്ടു നിൽക്കില്ല..”
“സത്യം..സത്യം പറ..യുമ്പോൾ നിന.ക്കു പൊള്ളു..ന്നത് എന്തിനാ??? നീ ഇനി..യും എന്നെ ചതി. ക്കും.. ഇറങ്ങി പോ..ടാ എന്റെ വീട്ടിൽ..നിന്നും…” പറഞ്ഞു ചേതൻ
അടുത്തുണ്ടായ കാലി ബോട്ടിൽ പൊട്ടിച്ചു നിവേദിനെ കുത്താൻ തുടങ്ങിയതും അവൻ മാറാൻ ശ്രമിച്ചെങ്കിലും നിവേദിന്റെ വലതു കൈയിലായ് ആ ചില്ലുകൾ അമർന്നു…”ആാാ….” നിവേദിന്റെ വേദന നിറഞ്ഞ ആ ശബ്‍ദം പോലും ചേതൻ കേട്ടില്ല… പിന്നെയും കുത്താൻ തുടങ്ങിയതും നിവേദ് അവിടെനിന്നുംപുറത്തേക്ക്നടന്നിരുന്നു…ഇതിനിടയിൽ കാല് വഴുതി ചേതൻ വീഴുകയും അവിടെ തന്നെ ബോധം മറയുകയും ചെയ്തു..ഉള്ളിൽ നിറഞ്ഞ മദ്യത്തിന്റെ ലഹരിയിൽ എന്താണ് താൻ പറഞ്ഞതെന്നോ ചെയ്തതെന്ന് അവന് ബോധ്യമില്ലായിരുന്നു…
അവിടെ നിന്നും ഇറങ്ങിയ നിവേദ് അലക്സിനെ വിളിച്ചു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു….താൻ ഇനി ചേതന്റെ അടുത്തേക്ക് മടങ്ങി വരില്ലെന്നും വിളിക്കരുതെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.. ഇത്രയും നാൾ ഒരു നിഴലായി അവന്റെ കൂടെ താൻ ഉണ്ടായിരുന്നു.. എന്നിട്ടും തന്നെ അവൻ സംശയിച്ചതിൽ നിവേദിന് വല്ലാത്ത വേദന തോന്നി.. അല്ലെങ്കിലും സ്വന്തം അനിയത്തിയോടും മുറപ്പെണ്ണിനോടും ഇത്രയും ക്രൂരതകൾ ചെയ്തവൻ തന്നോട് ഇങ്ങനെ ചെയ്തതിൽ അത്ഭുതമൊന്നും ഇല്ലെന്നു അവന് തോന്നി…ഹോസ്പിറ്റലിൽ പോയി കൈ കാണിച്ചു മരുന്ന് വാങ്ങി അവൻ വീട്ടിലേക്ക് മടങ്ങി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ എഴുന്നേൽക്കുമ്പോൾ തലയ്ക്കു വല്ലാത്ത വേദനയും കനവും തോന്നി ചേതനു.. പിന്നീടാണ് അവൻ ചുറ്റും നോക്കിയത്.. കിടക്കുന്നത് വെറും നിലത്താണ്.. ചുറ്റും പൊട്ടിയ കുപ്പിയുടെ കഷ്ണങ്ങൾ… ഇറ്റുവീണ രക്തതുള്ളികൾ..
ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു ചേതൻ.. ഇല്ല ഒന്നും ഓർമയിൽ വരുന്നില്ല… അലക്സ് പോയതുവരെ ഒരു മിന്നായം പോലെ ഓർമ്മയുണ്ട്… അപ്പോൾ താനും നിവേദും എവിടെ ഉണ്ടായിരുന്നു… ഇപ്പോൾ അവനെ കാണുന്നില്ല.. എവിടെ പോയി???
എഴുന്നേറ്റ് റൂമിൽ പോയി കുളിയൊക്കെ കഴിഞ്ഞു വന്നിട്ടവൻ ഫോൺ എടുത്ത് നിവേദിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല… പിന്നീട് അലക്സിനെ വിളിച്ചു..
“ഹലോ..അലക്സ്…””ഹലോ…പറഞ്ഞോ “പതിവില്ലാത്ത ഗൗരവം നിറഞ്ഞ ശബ്ദത്തിൽ ചേതന്റെമുഖമൊന്നുചുളിഞ്ഞു..”നിനക്കെന്താഒരുഗൗരവം??””എന്തായാലുംനിനക്കെന്താ??””അലക്സ്?? എന്താടാ ഇങ്ങനെസംസാരിക്കുന്നെ??””പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം?? നീ ഇന്നലെ എന്താ ചെയ്തതെന്ന വല്ല ബോധവും ഉണ്ടോ??””ഞാൻ എന്ത് ചെയ്തു??””മോൻ ഇന്നലെ നിവേദിനെ എന്താ കൊല്ലാൻ നോക്കിയേ??””എന്ത്?? ഞാൻ കൊല്ലാൻ ശ്രമിച്ചെന്നോ??”അല്ലടാ ഞാനാ ശ്രമിച്ചത്.. Cctv ഒന്ന് ചെക്ക് ചെയ്യാൻ നോക്ക് അപ്പോൾ മനസിലാകും..”
അതും പറഞ്ഞു അലക്സ് ഫോൺ കട്ട് ചെയ്യ്തു… അപ്പോഴും ചേതൻ ഒരു ഞെട്ടലിൽ ആയിരുന്നു.. Cctv ചെക്ക് ചെയ്തപ്പോൾ ഇന്നലെ നടന്ന സംഭവങ്ങൾ കണ്ടു അവന് ആകെ ഒരു മരവിപ്പ് തോന്നി…കൂടെ നിന്നവനാണ്.. അവനെ ഞാൻ.. എനിക്ക് എന്താ പറ്റിയത്?? എല്ലാ നഷ്ടങ്ങളും അതിനു കാരണക്കാരെയും ഓർത്തപ്പോൾ ആകെ വല്ലാത്ത അവസ്ഥയിലായിരുന്നു.. അതാണ് കുടിച്ചത്.. പക്ഷെ നിവേദിനോട് താൻ ചെയ്തത്…ആദ്യമായി ചേതനു കുറ്റബോധംതോന്നിതന്റെപ്രവർത്തിയോർത്ത്…വേഗം തന്നെ റെഡിയായി കാറിന്റെ കീ എടുത്ത് ഇറങ്ങുമ്പോഴാണ് പുറത്ത് മറ്റൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്..
തുടരും…

by