18/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 02

രചന – ആതിര

“ദേവി വിലാസം ഹൈസ്കൂൾ”ആർച്ചിലെ പേര് ഒന്നുകൂടി വായിച്ച് ഗീതു അമ്മുനൊപ്പം സ്‌കൂളിലേക്ക് നടന്നു..കുഞ്ഞികുട്ടികളെല്ലാം അപ്പോഴും വന്ന് കൊണ്ടിരിക്കുന്നു..ആ അന്തരീക്ഷത്തിൽ തന്റെ മനസ്സിലുള്ള എല്ലാ ദുഃഖങ്ങളും ഗീതു മറന്നു..സ്‌കൂൾ ഗ്രോൻഡിൽ എത്തിയപ്പോഴേ തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ചെറുപ്പകാരനെ അവർ കണ്ടു..അവന്റെ ചിരി പതിയെ അവരുടെ ചൊടികളിലേക്കും വ്യാപിച്ചു.. “എന്താണ് ന്റെ ഗീതുന്റെ മുഖത്തിനിന്നത്ര തെളിച്ചം പോരല്ലോ” അമ്മൂന്റെ മുഖത്തേക്ക് നോക്കിയവൻ എന്തുപറ്റിയെന്ന് കണ്ണുകൊണ്ട് ചോദിച്ചു. “അവളുടെ കാവ്യചേച്ചി ലാൻഡ്ചെയ്തിട്ടുണ്ട് മോനെ നന്ദു ..രാവിലെ തന്നെ പുതിയ ചുരിദാർ സ്വാഹ..” “പോട്ടെ..ഗീതു..നിനക്ക് പുതിയ ഒന്ന് ഞാൻ വാങ്ങിതരാം..ഇനി എങ്ങനെ മോന്തേം വെച്ചോണ്ട് ഇരിക്കാതെ ഗീതുമോൾ ഒന്നു ചിരിച്ചേ..” അവന്റെ വാക്കുകളും അമ്മുന്റെ ഇക്കിളിപ്പെടുത്തലും ഗീതുനെ അവരുടെ പഴയ ഗീതുവാക്കി.

ഈ രണ്ട് പേരുമാണ് ഗീതുന്റെ ചങ്കും കരളും..തന്റെ എല്ലാ സങ്കടങ്ങൾക്കും സന്തോഷം കണ്ടെത്തി തരുന്നവർ.. ‘ആനന്ദ്’എന്ന നന്ദുവും ‘അമൃത’എന്ന അമ്മുവും.. ഒന്നാംക്ലാസ് മുതൽ ഡിഗ്രീ വരെ ഒന്നിച്ച് പഠിച്ചിരുന്ന കൂട്ടുകാർ..ഇപ്പൊ ദേവിവിലാസത്തിൽ ഒന്നിച്ച് തന്നെയാണ് പഠിപ്പിക്കുന്നതും.. ആനന്ദിന് അമ്മ മാത്രമേ ഉള്ളു..ചെറുപ്പത്തിൽ അവന്റെ അച്ഛൻ മരിച്ചതാണ്..അമൃതയെന്ന അമ്മുവിന്റെ വീട്ടിൽ അച്ഛൻ ഗോവിന്ദൻ ,അമ്മ ശാരദ,അനിയൻ അഭിജിത്.(12 ൽ പഠിക്കുന്നു) ഇനി നമുക്ക് നമ്മുടെ ഗീതുനെ പരിചയപ്പെടാം…ആളിച്ചിരി കോംപ്ലക്സി‌ന്റെ ആളാണ്..എന്താന്നല്ലേ മറ്റുള്ളവരെ അപേക്ഷിച്ച് ഗീതുന് നീളം തീരെ കുറവാണ്..അതുകൊണ്ട് തന്നെ ഗീതുന് ഏറ്റവും ഇഷ്ടപ്പെടാത്ത വേഷവും സാരിതന്നെയാണ്…പക്ഷേ ടീച്ചർ ആയകൊണ്ട് സാരി ഉടുക്കാതെ പറ്റില്ലല്ലോ..എല്ലാ ദിവസവും വേണ്ടെങ്കിലും ആഴ്ചയിൽ ഒരുദിവസം എങ്കിലും നിർബന്ധമാണ് സ്കൂളിൽ സാരി..നീളകുറവായത് കൊണ്ട് തന്നെ സാരിയുടുത്താൽ തനിക്ക് ചേരില്ലന്നാണ് ഗീതുന്റെ പക്ഷം..

അതുപോലെ തന്നെയാണ് അവളുടെ ബസിലെ പോക്കും..സീറ്റ് കിട്ടിയില്ലെങ്കിൽ ആകെ കുഴഞ്ഞുപോകും ഗീതു..ബസിന്റെ മുകളിലെ കമ്പിയിൽ കൈയെത്തേണ്ടേ.. “ഗീതു❣️” ഗീതു എന്ന ഗീതിക അശോക്..ശങ്കര മംഗലത്തെ അശോകിന്റെയും ഹേമയുടെയും ഒരേയൊരു മകൾ..രണ്ടുപേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല..ഗീതുന് 2 വസയുള്ളപ്പോൾ മരിച്ചതാണ്.. ശങ്കരമംഗലത്ത് ശിവശശങ്കരനും ഭാര്യ സതിക്കും മൂന്ന് മക്കൾ..മൂത്തയാൾ അശോക്. രണ്ടാമൻ പ്രസാദ്.ഏറ്റവും ഇളയവൾ ലത..അശോക് അച്ഛന്റെ കൂടെചേർന്ന് വയലിൽ കാര്യങ്ങളൊക്കെ നോക്കി നടത്തുകയായിരുന്നു… അതിനൊപ്പം അയാൾ സ്വന്തമായി ഒരു സ്റ്റേഷനറി സ്റ്റോറും ഒപ്പം ഒരു ബേക്കറിയും ഒരു ഫ്ലോർമില്ലും സ്വന്തം അദ്ധ്വാനത്താൽ ഉണ്ടാക്കി..അപ്പോഴും പ്രസാദും ലതയും പഠിക്കുകയായിരുന്നു..എന്നാൽ തന്റെ എതിർപ്പുകൾ എല്ലാം അവഗണിച്ച് ഒരുനാൾ അശോക് ഹേമയെ കല്യാണം കഴിച്ചത് ശിവശങ്കരന് ക്ഷമിക്കുവാൻ കഴിയുമായിരുന്നില്ല..ഹേമയെ ഉപേക്ഷിച്ചാൽ മാത്രമേ വീട്ടിലേക്ക് കയറ്റുള്ളന്ന് തീർത്ത് പറഞ്ഞു..

താലികെട്ടിയ പെണ്ണിനെ ഒരുകാരണവശാലും ഉപേക്ഷിക്കില്ലെന്ന് അശോകും..അങ്ങനെ ഹേമയ്ക്കും അശോകിനും എന്നന്നേകുമായി ശങ്കരമംഗലത്തിന്റെ പടിയിറങ്ങേണ്ടി വന്നു..മകൻ പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനേ ആ പാവം അമ്മ(സതി)യ്ക്ക് കഴിഞ്ഞുള്ളൂ.. എന്നാൽ അശോക് പോകുന്നതിന്‌ മുൻപ് തന്റെ എല്ലാ അദ്ധ്വാനവും അനിയൻ പ്രസാദിന് നൽകിക്കൊണ്ടാണ് മടങ്ങിയത്..കാലചക്രം പിന്നെയും മുന്നോട്ട് ഉരുണ്ടുകൊണ്ടേയിരുന്നു..സതി എന്നന്നേക്കുമായി ഭർത്താവിനോടും മക്കളോടും വിടപറഞ്ഞു..കാലത്തിന്റെ കുത്തൊഴുക്ക് ശിവശങ്കരനിലും വാർദ്ധക്യ സഹജമായ മാറ്റങ്ങൾ വരുത്തി.. തന്റെ അവസാന നാളിൽ മകനെ കാണാനുള്ള ആഗ്രഹം എറിവന്നു..മറ്റാർക്കും ബന്ധമില്ലെങ്കിലും പ്രസാദ് തന്റെ ബോംബയിലുള്ള ചേട്ടനെ ആരും അറിയാതെ കത്തുകളിലൂടെ സ്നേഹിച്ചുകൊണ്ടിരുന്നു… ഇതിനിടക്ക് പ്രസാദിന്റെ കല്യാണം കഴിഞ്ഞിരുന്നു..സുമിത്രയെന്ന ഭാര്യയും 5 വയസ്സുകാരി കാവ്യയെന്ന മകളുമായിരുന്നു പ്രാസാദിന്റെ കുടുംബം..

ലതയും ഭർത്താവ് രമേശനും മകൻ രാജീവും അടുത്ത് തന്നെയാണ് താമസം..മകളുടെ നിർബന്ധത്തിന് വഴങ്ങിയാണയാൾ രമേശനെ കല്യാണം കഴിച്ചുകൊടുത്തത്..ഒരു മകനെ നഷ്ടപ്പെട്ട സങ്കടംകൊണ്ട് താൽപര്യമില്ലാ തിരുന്നിട്ട് കൂടി മകളുടെ നിർബന്ധത്തിന് വഴങ്ങിയാണയാൾ രമേശനെ കല്യാണം കഴിച്ചുകൊടുത്തത്..എന്നാൽ രമേശൻ ജോലിക്കും മറ്റും പോകാതെ കുടിച്ച് വീട്ടിൽ തന്നെയിരുന്നു..അങ്ങനെ ലതയുടെയും രാജീവിന്റെയും കാര്യങ്ങൾ കൂടി നോക്കേണ്ടിവന്നു ശിവസങ്കരന്.. അച്ഛന്റെ അവസാന ആഗ്രഹമെന്നോണം അശോകും ഹേമയും 2 വയസ്സുകാരി ഗീതുവും നാട്ടിലേക്ക് പുറപ്പെട്ടു.. എന്നാൽ വിധികാത്തുവെച്ച ദുരന്തമായി മാറി ആ യാത്ര..അവർ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചെന്ന വാർത്തായറിഞ്ഞ് ഓടിച്ചെന്ന പ്രസാദിനെയും സുമിത്രയെയും കാത്തിരുന്നത് രണ്ട് വെള്ളത്തുണിക്കെട്ടു കളായിരുന്നു..ഒപ്പം വിധി ബാക്കിവെച്ച ഗീതുമോളും.. കരച്ചിലടക്കാൻ കഴിയാത്ത ആ കുഞ്ഞിനെ സുമിത്ര സ്വന്തം കുഞ്ഞായ് മാറോടടക്കി പിടിച്ചു..

തന്റെ മകനെയും കുടുംബത്തെയും പ്രതീക്ഷിച്ചു കിടന്ന ആ വൃദ്ധന് കാണേണ്ടിവന്നത് ചേതനയറ്റ മകന്റെ ശരീരമാണ്..അത് താങ്ങാൻ കഴിയാതെ ആ പിതൃഹൃദയം പിടഞ്ഞു..ഗീതുമോളെ ഉമ്മകൾ കൊണ്ടുമൂടി ആ അച്ചൻ മകനോടൊപ്പം മരണത്തിന്റെ കൈപിടിച്ചു… ഒരുദിവസം തന്നെ തന്റെ അച്ഛനെയും ചേട്ടനെയും കുടുംബത്തെയും നഷ്ടപ്പെട്ട പ്രദാദിന് ഗീതു വലിയ ആശ്വാസമായി..തന്റെ മകൾ കാവ്യയപ്പോലെ പ്രസാദും സുമിത്രയും ഗീതുവിന്റെ വളർത്തി..എന്നാൽ കുഞ്ഞ് കാവ്യയ്ക്ക് അവളുടെ അച്ഛന്റെയും അമ്മയുടെയും അവളോടുള്ള സ്നേഹം ഇഷ്ടമായില്ല..അന്ന് മുതൽ ഗീതുവിനെ ശത്രുവായിക്കണ്ട് തരം കിട്ടുമ്പോൾ ഒക്കെ ഉപദ്രവിക്കാൻ തുടങ്ങി കാവ്യ..മകളുടെ ഗീതുവിനോടുള്ള പെരുമാറ്റം പ്രസാദിനും സുമിത്രയ്ക്കും സങ്കടത്തിന് വഴിയൊരുക്കി..അവർ എത്രയൊക്കെ പറഞ്ഞിട്ടും കാവ്യയ്ക്ക് ഗീതുവിനോടുള്ള മനോഭാവത്തിൽ മാറ്റം വന്നില്ല..എന്നാൽ ഗീതുവിന് അവൾ സ്വന്തം ചേച്ചി തന്നെയായിരുന്നു..

എത്രയൊക്കെ ഉപദ്രവിച്ചാലും ഒന്നും ആരോടും പറയാതെ വീണ്ടും ചേച്ചീ ന്ന് വിളിച്ച് പുറകെ ചെല്ലുമവൾ. രണ്ടായി ഭാഗിക്കേണ്ടിയിരുന്ന സ്വത്തിന് പുതിയോരവകാശി വന്നത് ലതയ്ക്ക് പിടിച്ചില്ല..ശിവശങ്കരൻ അശോകിന് എഴുതിവെച്ച സ്വത്തിന് ഇപ്പോൾ ഗീതുവാണ് അവകാശി..അച്ഛൻ അശോകിന്റെ പേരിൽ എഴുതിവെച്ച സ്വത്തിൽ പണ്ടേ ലതയ്ക്കൊരു കണ്ണുണ്ടായിരുന്നു..അതിന്റെ ദേഷ്യമെന്നോണം കുഞ്ഞുകാവ്യയുടെ മനസ്സിൽ ഗീതുവിനോടുള്ള ദേഷ്യത്തിന്റെ വിത്തുപാകിയത് ലതയായിരുന്നു..(പാസ്റ്റ് കഴിഞ്ഞു) ഗീതുവും അമ്മുവും ആനന്ദും സ്റ്റാഫ് റൂമിലേക്ക് ചെന്നു..1മുതൽ 7 വരെ എല്ലാ ക്ലാസ്സിലും മൂന്ന് പേർക്കും പഠിപ്പിക്കണം..മറ്റുള്ള ടീച്ചർമാരും വന്നുകൊണ്ടിരുന്നു.. “ഗീതു രാവിലെ ഏത് ക്ലാസിലാ നീ” അമ്മുവാണ് ” 2ൽ ആണ് അമ്മു..” “ഹമ്മ്..” ഗീതു വേഗം പുസ്തകവും മറ്റുമെടുത്ത് രണ്ടാംക്ലാസ്സിലേക്ക് പുറപ്പെട്ടു.. “ഗുഡ് .മോ..ർ..ണിംഗ് ..ടീച്ചർ” കുഞ്ഞിപിള്ളേര് അവരുടെ താളത്തിനനുസരിച്ച് ഗീതുവിനെവരവേറ്റു.. കുഞ്ഞുങ്ങളുടെ സന്തോഷത്തോടൊപ്പം ഗീതുവും അവരിൽ ഒരാളായി മാറിക്കഴിഞ്ഞു. ഇനി ഞാനാണ് നിങ്ങളുടെ ക്ലാസ് ടീച്ചർ..എന്നെ അറിയാല്ലോ..എനിയെല്ലാരും പേര് പറഞ്ഞേ.. ആവനി(ആവണി) ചിധാർത്(സിദ്ധാർത്ഥ്) ആധാരന(ആരാധന)

കിഷ്‌ണപിയ(കൃഷ്ണ പ്രിയ) കുഞ്ഞിപിള്ളേര് അവരുടെ പേരുകൾ പറയുന്ന കേൾക്കാൻ തന്നെ നല്ല രസായിരുന്നതിന്നാൽ ഗീതു അത് നന്നേ ഇഷ്ടപ്പെട്ടു… “അപ്പൊ ഇന്ന് ടീച്ചർ ഒരു പാട്ട് പാടി കേൾപ്പിക്കാം..എല്ലാർക്കും ഇഷ്ടല്ലേ പാട്ട്” “ആ..ആ” കുഞ്ഞിപ്പിള്ളേർ ഒരേ ശ്വാസത്തിൽ പറഞ്ഞു.. “പാടും പുഴകളും തോടും മോടികൂടും മലരണികാടും നീളെ കളകളംപാടും കാട്ടുച്ചോലയുമാമണിമേടും …..എന്റെ കേരളമെന്തൊരു ഭംഗി” “എല്ലാർക്കും പാട്ട് ഇഷ്ടപ്പെട്ടോ” “ഇഷ്ടായി…” “ആ..നല്ല പിള്ളേരണല്ലോ..’ അപ്പോഴേക്കും ബെൽ അടിച്ചു.. “അപ്പൊ നമുക്ക് നാളെ കാണാം..കെട്ടോ” ഉച്ചക്ക് ചോറുണ്ണുന്ന സമയത്താണ് അവർ മൂന്ന് പേരും കണ്ടത്..മൂന്ന് പേരും ഒന്നിച്ചാണ് എന്നും ആഹാരം കഴിക്കുന്നത്..മറ്റുള്ള ടീരമാർക്കും ഇവരുടെ സൗഹൃദം അറിയുന്നതിനാൽ ആർക്കും മുറൂമുറുപ്പുകൾ ഒന്നുംതന്നെ ഇല്ലായിരുന്നു.. “ഇന്നാടി ..അമ്മ നിങ്ങൾക്ക് തന്നു വിട്ട സ്‌പെഷ്യൽ ആണ്” ചോറ് കഴിക്കുന്നതിനിടയിൽ ആനന്ദ് പറഞ്ഞു.. “അമ്മക്കിയപ്പോ മുട്ടുവേദന എങ്ങനെ യുണ്ട്?”(അമ്മു) “ആ അത് അങ്ങനെ തന്നെ ഉണ്ട്..എവിടേലും അടങ്ങിയിരിക്കുമോ..

പറഞ്ഞാൽ കേൾക്കണ്ടേ..”(ആനന്ദ്) “ഓഹ് .. നിനക്ക് പിന്നെ വായിലോട്ട് പോകാൻ ആരാ ഉണ്ടാക്കി തരുന്നെ..കഴിഞ്ഞ ദിവസവും കണ്ടപ്പോൾ അമ്മ പറഞ്ഞേയുള്ളൂ നിന്നെ കെട്ടിക്കുന്ന കാര്യം..27 കഴിഞ്ഞാൽ പിന്നെ 35 ആണെന്ന്..”(ഗീതു) “എടി .പറഞ്ഞുവരുമ്പോൾ ഞാൻ നിങ്ങളെക്കാളും ഒന്നരവസസ്സിന് മൂത്തതാണ്..‌. എനിക്ക് 27 ആകുന്നല്ലേയുള്ളൂ..ഇപ്പോഴേ കല്യാണം ഒന്നും എന്റെ മനസ്സിൽ ഇല്ല..അതുമല്ല ന്റെ അമ്മേനേം എന്നേം മനസ്സിലാക്കുന്ന വീട്ടിലെ സാഹചര്യങ്ങളോട് പൊരുത്തപെടുന്ന ഒരാളാല്ലെങ്കിൽ തീർന്നില്ലേ”(ആനന്ദ്). “അതുപിന്നെ..നിന്റെ എല്ലാകാര്യവും അറിഞ്ഞുവരുന്ന ഒരാളാണെങ്കിലോ?'(അമ്മു) “വരട്ടെ”(ആനന്ദ്) വരും(അമ്മു) 🔅🔅🔅🔅വൈകിട്ട് സ്‌കൂൾ വിട്ടാൽ അമ്മുവും ഗീതുവും ഒരുമിച്ചാണ് പോകുക..ആനന്ദ് ബൈക്കിനും..3 പേരുടെയും വീടുകൾ തമ്മിൽ അതിക ദൂരം ഇല്ല…. “ശരി അമ്മു..അപ്പൊ നാളെ കാണാം..” “ശരിയെടി” ഗീതു വന്നു കേറിയപ്പോഴേ ഹാളിലിരിക്കുന്ന രണ്ടുപേരെ കണ്ടിരുന്നു..സന്തോഷത്താൽ ആ മുഖം വിടർന്നു…ഒപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത വികാരവും അവളെ വന്നു മൂടി..മനസ്സിനെ അടക്കി നിർത്തി അവൾ അകത്തേക്ക് കയറി… (തുടരും)