രചന – ഇഷ ജാൻവി
പ്രസാദം വാങ്ങി ചന്ദനം ഒക്കെ തൊട്ട് നിക്കിയോട് സംസാരിച്ചു വരുമ്പോ ഞാൻ ഓപ്പോസിറ് വരുന്ന ആളെ ശ്രദ്ധിച്ചില്ല അയാള് ഫോണും നോക്കി വരുന്നത് കൊണ്ട് എന്നെയും കണ്ടില്ല…. ഞാനും അയാളും കൂട്ടി മുട്ടി ധാ കിടക്കുന്നു നിലത്തു…. ഇല്ല നിലത്തു വീണില്ല ഞാൻ വായുവിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നി നിക്കി ആയിരിക്കും എന്നെ പിടിച്ചത് എന്ന വിചാരിച്ചു കണ്ണ് തുറന്നു നോക്കുമ്പോൾ…. നിക്കി അല്ല പകരം ഒരു മൊഞ്ചൻ നല്ല കട്ട താടിയും കട്ടി പുരികം കുഞ്ഞി കണ്ണുകൾ നുണക്കുഴി ഉണ്ടെന്ന് തോന്നുന്നു താടി ഉള്ളത് കൊണ്ട് ശെരിക്കും കാണുന്നില്ല ആ വെളുത്ത മുഖത് ആ താടി ഒരു ഭംഗി തന്നെ ആണ് ഞാൻ അങ്ങനെ അയാളുടെ മുഖത്തു നോക്കി നിൽക്കുമ്പോ ആണ് എനിക്ക് എന്തോ ബോധം വന്നത് അയാൾ എന്റെ അരയിൽ കൂടി പിടിച്ചിട്ട് ആണുള്ളത് ഞാൻ വേഗം മാറി നിന്നു….
നിക്കി എന്തോ അത്ഭുത ജീവിയെ പോലെ ഓനെ നോക്കുന്നുണ്ട് ആ ചങ്ങായി ആണെങ്കിൽ എന്നെയും അയാളുടെ ഡ്രെസ്സിൽഉം മാറി മാറി നോക്കി എന്നെ പേടിപ്പിക്കുന്ന…. ഇത് എന്തിനാണ് അയാൾ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കുന്നത് എന്ന വിചാരിച്ചു ഞാൻ അയാളുടെ ഷർട്ട് നോക്കി…. എന്റെ കണ്ണാ വെറുതെ അല്ല അയാൾ എന്നെ നോക്കി പേടിപ്പിക്കുന്നെ അയാളുടെ വെള്ള ഷിർട്ടിൽ ചുവന്ന കുറി വീണിട്ടുണ്ട് എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ് കൂടി ഇടിച്ചപ്പോ അയാളുടെ ഷിർട്ടിൽ വീണു…. ഞാൻ അയാളോട് സോറി പറഞ്ഞു…. എവിടെ നോക്കിയടി നീ ഒക്കെ നടക്കുന്നത് ഒരുങ്ങി കെട്ടി വന്നോളും മറ്റുള്ളവരെ ഉപദ്രവിക്കാൻ രണ്ട് ഉണ്ടകണ്ണുണ്ടല്ലോ…. ഇയാൾക്ക് എന്താ വട്ടുണ്ടോ അറിയാതെ ഒന്ന് കൂട്ടി ഇടിച്ചതിന് ഇങ്ങനെയൊക്ക പറയാൻ ആഹാ അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ…. തനിക്കും രണ്ട് കണ്ണുണ്ടല്ലോ അപ്പൊ ഇയാൾക്ക് മാറി നടന്നൂടെ താൻ എന്റെ മേൽ മനപ്പൂർവം വന്നിടിച്ചതല്ലേ എന്നിട്ട് എന്നോട് തട്ടി കേറുന്നോ ഇത് നല്ല കൂത്ത…. ഓ ഇപ്പൊ അയാളുടെ മുഗം ഒന്ന് കാണണം ചുവന്ന തുടുത്ത ഹോ ഞാൻ അയാളെ തന്നെ നോക്കി നിന്നു പോയി 😁😁.
അയാൾ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും നിക്കി പറഞ്ഞു…. ഇത് ഒരു അമ്പലം ആണ് വെറുതെ ഒരു സീൻ ക്രീയേറ് ചെയ്യണ്ട തെറ്റ് നിങ്ങളുടെ രണ്ട് പേരുടെ ഭാഗത്തും ഇണ്ട് സൊ പ്രശ്നം നമ്മക്ക് സോൾവ് ആക്കാം സോറി ചേട്ടാ ഇവൾക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു ഇത് എന്റെ ചേച്ചി ആണ്…. ചേച്ചിയെ പോലെ അല്ല അനിയൻ ബുദ്ധിയുണ്ട്…. ബുദ്ധി ഇല്ലാത്തത് ഇയാളുടെ കെട്ടിയോൾക്ക്…. ഞാൻ മെല്ലെ പറഞ്ഞതാ പക്ഷേ നിക്കി കേട്ടു അവന് എന്നെ നോക്കി പേടിപ്പിക്കുകയാ…. എന്താ നീ പറഞ്ഞെ കേട്ടില്ല…. എന്നാ ഞങ്ങൾ പോയിക്കോട്ടെ ചേട്ടാ ടൈം ഒരുപാട് ആയി…. ആ ശെരി എന്ന പറഞ്ഞു അവർ രണ്ടു പേരും കൈകൊടുത്തു. ഞാൻ വേഗം ബൈക്കിന്റെ അടുത്തേക്ക് പോയി നിക്കി വന്നപ്പോ തൊട്ട് എന്നെ നോക്കി ചിരിക്കുകയാ…. നീ എന്തിനാ ഇങ്ങനെ കിണിക്കുന്നേ…. നീ ഇങ്ങനെ ആണോ വീട്ടിൽ പോകാൻ പോന്നത്…. പിന്നെ ഇങ്ങനെ അല്ലാതെ തല കുത്തി നിന്നിട്ട് പോകാൻ കഴിയില്ലല്ലോ…. ഇങ്ങനെ എല്ലാവരുടെയും മെക്കിട്ട് കയറിയ മതി ഇപ്പൊ നിന്നെ കാണുമ്പോ കല്യാണം കഴിഞ്ഞത് പോലെ ഉണ്ട്….
ങേ എന്ത് കല്യാണം കഴിയാനോ…. അഹ് നീ ആ കണ്ണാടിയിൽ ഒന്ന് നോക്കിയേ സിന്ദൂരം വച്ചത് പോലെ ഉണ്ട്…. ആ അവൻ പറഞ്ഞത് ശെരിയാണ് എന്റെ സീമന്ത രേഖയിൽ സിന്തൂരം നേരത്തെ വീണ ചുവന്ന കുറിയുടെ ബാക്കി…. എന്റെ നെറ്റിയിൽ ആണ്…. ഇപ്പൊ നിന്നെ കാണാൻ ഒരു പ്രതേക ഭംഗിഉണ്ട്…. അല്ലെങ്കിലും എന്നെ കാണാൻ ഭംഗി ആണ് 😏😏…. ആ നീ വേഗം അത് മായ്ച്ചിട്ട് കേറാൻ നോക്ക്…. ഞാൻ ഒരിക്കൽ കൂടി കണ്ണാടിയിൽ കൂടെ നോക്കി അവൻ പറഞ്ഞത് ശെരിയാണ് എന്തോ ഒരു ഭംഗി അല്ലെങ്കിലും ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ ഞാൻ അത് മായ്ച്ചു എന്നാൽ കൂടി അതിന്റെ ചെറിയ ഒരു പാട് ഉണ്ട്…. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങി അപ്പൊ നിക്കി ഓരോന്ന് പറയാൻ തുടങ്ങി. നന്ദേ നിന്നെ കെട്ടുന്ന ചെക്കൻ ഹരിയേട്ടനെ പോലെ ആവണം എന്നാലേ നീ നന്നാവൂ…. ഹരി ഏട്ടനോ അതാരാ…. നേരത്തെ നീയുമായി കൂട്ടി അടിച്ച ആ ചേട്ടൻ തന്നെ…. അയാളുടെ പേര് ഹരി എന്നാണെന്നു നിന്നോട് ആരാ പറഞ്ഞെ…. ആ ചേട്ടൻ തന്നെ…. ഹം അയാളെ പോലെ അഹങ്കാരം ഉള്ള ആളെ ഒന്നും എനിക്ക് വേണ്ട എനിക്ക് ഒരു പാവം നാട്ടിൻ പുറത്തുകാരൻ മതി…. എന്നിട്ട് നിനക്ക് അയാളുടെ മേൽ കുതിര കേറാൻ അല്ലേ…. ഒന്ന് പോടാ അവിടുന്ന് ഞാൻ അയാളെ സ്നേഹിച്ചു കൊല്ലും നോക്കിക്കോ…. ഹ്മ്മ് മം…. വീട്ടിൽ ചെന്നപ്പോൾ അമ്മയുടെയും അച്ഛമ്മയുടെയും വഴക്ക് കേട്ടു നേരം വൈകിയത് കൊണ്ട്…. ഞാൻ അവിടെ നടന്നതൊക്കെ അവരോട് പറഞ്ഞു….
നമ്മുടെ നാട്ടിലുള്ളവർ അല്ലേ എന്ന അമ്മ ചോദിച്ചു…. ഞാൻ അവരെ ഇതുവരെ ഇവിടെ ഒന്നും കണ്ടിട്ടില്ല…. ചിലപ്പോൾ വേറെ സ്ഥലത്ത് നിന്ന് വന്നവർ ആയിരിക്കും പ്രശസ്തമായ അമ്പലം അല്ലേ അതുകൊണ്ട് തൊഴാൻ വന്നവർ ആയിരിക്കും…. പക്ഷേ ഞാൻ അവരെ ഇതിനുമുമ്പ് എവിടെയോ കണ്ടത് പോലെ…. ആരെ ഹരി ഏട്ടനെയോ…. വേറെ ആരുമല്ല നീക്കിയാണ് അതും ചോദിച്ചു കൊണ്ട് വന്നത്. ഹരിയോ അത് ആരാ ഇവൾ അങ്ങനെ ഒരാളെ കുറിച് പറഞ്ഞതെ ഇല്ലല്ലോ…. ഈ തെണ്ടി നിക്കിയെ ഞാൻ എന്താ ചെയ്യാ ഞാൻ അയാളുമായി കൂട്ടി ഇടിച്ചതൊന്നും അമ്മയോട് പറഞ്ഞിട്ടില്ല ഞാൻ അയാളോട് തട്ടി കേറി എന്നെങ്ങാനും അറിഞ്ഞാൽ പിന്നെ എന്നെ ജോലിക്ക് വിടുകയും ചെയ്യില്ല എന്റെ കല്യാണം പെട്ടെന്ന് നടത്താൻ അച്ഛമ്മ പറയുകയും ചെയും അതുകൊണ്ടാ ഞാൻ ആ ഹരിയെ കുറിച് ഒന്നും പറഞ്ഞില്ല.
അതിനിടയ്ക്കാണ് ഇവൻ എല്ലാം പറഞ്ഞു കുളമാക്കുന്നത് ഞാൻ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു ഞാൻ കണ്ണുരുട്ടിയത് കൊണ്ട് ആണോ എന്ന അറിയില്ല അവൻ അവിടെ കിടന്ന് ചിരിക്കുകയാ അവൻ അല്ലേ അയാളുടെ പേര് എടുത്തിട്ടത് അതുകൊണ്ട് ഓൻ തന്നെ മറുപടി പറയട്ടെ ഞാൻ അവനെ പുച്ഛിച്ചു മുഗം തിരിച്ചു കണ്ണാ അവൻ ഇനി ഇടിച്ചതൊക്കെ പറയുമോ അങ്ങനെ പറഞ്ഞാൽ അവന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും ഇതൊക്കെ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണെ. അത് പിന്നെ അമ്മേ ഞങൾ അമ്പലത്തിൽ നിന്ന് വരുമ്പോ ഒരു ചേട്ടനെ പരിചയപെട്ടു അയാളാണ് ഹരി അയാളെയും ഞാൻ എവിടെയോ കണ്ടത് പോലെ തോന്നി ഞാൻ കരുതി ഇവൾ ഹരിയേട്ടനെ കുറിച്ചാണ് പറയുന്നതെന്ന് എന്നവൻ ഒറ്റശ്വാസത്തി അമ്മയോട് പറഞ്ഞിട്ട് എന്നെ നോക്കി…. അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനം ആയത്.
ആ മതി രണ്ടാളും പോയി ഡ്രസ്സ് മാറ്റിയിട്ടു വാ നിക്കി നിനക്ക് ഒന്നും പഠിക്കാൻ ഇല്ലേ പരീക്ഷ ആകാൻ ആയില്ലേ പോയി പഠിക്ക എന്നിട്ട്…. ആ ശെരി എന്ന പറഞ്ഞു തലയും ചൊറിഞ്ഞുകൊണ്ട് അവൻ മുറിയിലേക്ക് പോയി. എന്താ നന്ദേ നിനക്ക് ഇനി വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ പിന്നെ എന്താ മാറ്റാതെ നിക്കുന്നത് നന്ദേ… എ… എന്താ.. എന്താ അമ്മ പറഞ്ഞെ ഞാൻ ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ അമ്മ അവസാനം നന്ദേന്ന വിളിക്കുന്നത് മാത്രേ ഞാൻ കേട്ടിട്ടുള്ളു പെട്ടന്ന് ഞാൻ ഞെട്ടി പോയി അതാ വിക്കി പോയത്…. എന്താ നന്ദേ നിനക്ക് എപ്പോ മുതലാണ് വിക്ക് തുടങ്ങിയത്….. അത് അമ്മ പെട്ടെന്ന് വിളിച്ചപ്പോ…. ഡ്രസ്സ് മാറ്റിയിട്ടു വാ…. ആ ശെരി…. റൂമിലേക്ക് പോകുമ്പോഴും എന്റെ ചിന്ത അയാളെ കുറിച്ചാണ് ആ അയാള് തന്നെ ശോ നിങ്ങൾക്ക് മനസിലായില്ലേ ആ ഹരി ഇല്ലേ ഞാൻ എന്തിനാ അയാളെ കുറിച് ചിന്തിക്കുന്നത് അല്ലേ എന്ന അല്ലേ നിങ്ങൾ വിചാരിക്കുന്നത് ഞാനും അതാ ആലോചിക്കുന്നേ ഞാൻ എന്തിനാ അയാളെ കുറിച് ചിന്തിക്കുന്നേ.
അല്ലെങ്കിലും ചിന്തിക്കാൻ പറ്റിയ സാധനം അഹങ്കാരത്തിനു കൈയും കാലും വെച്ചതാണെന്ന് തോന്നുന്നു കാണാൻ കുറച്ച് ലുക്ക് ഉണ്ടെന്ന് വിചാരിച്ചു ഇത്രക്ക് അഹങ്കാരം പാടില്ല ആർക്കും 😏😏😏. അല്ല ഞാൻ എന്തിനാ പിന്നെയും പിന്നെയും അയാളെ പറ്റി ചിന്തിക്കുന്നേ എനിക്ക് വേറെ എന്തൊക്കെ ആലോചിക്കാൻ ഉണ്ട്. ഞാൻ വേഗം ഡ്രസ്സ് മാറ്റി എന്റെ ഫോൺ എടുത്ത് അതിൽ കുത്തി കളിക്കാൻ തുടങ്ങി. ഹിഹി എന്നെ കൊണ്ട് വയ്യ ഇത് ഉണ്ടാക്കുന്നവനെ സമ്മതിക്കണം എവിടുന്ന് കിട്ടുന്നെന്തോ ഇത് പോലത്തെ ഐഡിയാസ് ഒക്കെ…. നീ എന്താടി ഒറ്റക്കിരുന്നു പിച്ചും പേയും പറയുന്നേ നിനക്ക് വട്ടായോ വെറുതെ ഇരുന്ന് ചിരിക്കുന്നു…. നിക്കി അതും പറഞ്ഞു റൂമിലേക്ക് കയറി വന്നു. ആരാ പറഞ്ഞെ ഞാൻ വെറുതെ ചിരിക്കുന്നത് എന്ന ഇത നോക്ക്…. ഞാൻ എന്റെ ഫോൺ അവന് കാണിച്ചു കൊടുത്തു. ഇതിലെന്താ ഇത്ര ചിരിക്കാൻ…. ❤ട്രോൾ❤ ഓരോ ട്രോൾ ആക്കുന്നവരെ സമ്മതിക്കണം അല്ലേ ചിരിച് ചിരിച് ചാവും ഇത് വായിക്കുമ്പോൾ മനസ്സിൽ അൽപ്പം റിലാക്സേഷൻ ഒക്കെ ഉണ്ട്…. ഓ അതായിരുന്നോ ഞാനും വായിക്കാറുണ്ട്…. അല്ല നീ എന്താ ഇപ്പൊ ഇങ്ങോട്ട് വന്നേ പഠിക്കാൻ ഇല്ലേ നിനക്ക് പോയി പടിക്കെടാ….
അതൊക്കെ ഞാൻ പേടിച്ചോളാം നീ എന്നിട്ട് ഇന്റർവ്യൂ ന് പോകുന്നുണ്ടെന്ന് ഉറപ്പിച്ചോ…. പിന്നെ ഉറപ്പിക്കാതെ ഓ നീ പറഞ്ഞപ്പോഴാ ഓർമ വന്നേ അജു നെ വിളിച്ചു പറയട്ടെ ഇന്റർവ്യന് വരാം എന്ന…. ആ എന്നാ ഞാൻ പോയി പഠിക്കട്ടെ അജുഏട്ടനോട് എന്റെ അന്വേഷണം പറഞ്ഞേക്ക്…. ആ ഇത് ചോദിക്കാനാണോ നീ വന്നേ…. ആ അത്.. ആ ഇതാ ചോദിക്കാൻ തന്നെ…. അതൊന്നുമല്ല എന്തോ കാര്യമായിട്ട് പറയാൻ ഉണ്ടല്ലോ പറ…. ഞാൻ പിന്നെ പറയാം ആദ്യം നിന്റെ ജോലി കാര്യം ഒക്കെ ശെരിയാവട്ടെ…. എന്ന പറഞ്ഞു അവൻ പോയി. എന്തായിരിക്കും ഞാൻ വിചാരിക്കുന്നത് തന്നെ ആയിരിക്കും അവന് പറയാനുള്ളത് പറയുന്നത് വരെ കാത്തിരിക്കാം…. ഞാൻ അജു വിനെ വിളിച്ചു അച്ഛൻ സമ്മതിച്ചെന്ന് പറഞ്ഞു പിന്നെ അവന് അവന്റെ കാര്യം പറയാനേ സമയം ഉള്ളു അവന് എല്ലാ കാര്യവും എന്നോട് പറഞ്ഞില്ലെങ്കിൽ സമാധാനം ഉണ്ടാവില്ല ഇത് ഇപ്പൊ കുറെ ദിവസം ആയില്ലേ വിളിച്ചിട്ട് അതുകൊണ്ട് 2 3 ദിവസത്തേത് മുഴുവൻ ഒരുമിച്ച് പറയാൻ തുടങ്ങി 2 മണിക്കൂർ സംസാരിച്ചതിന് ശേഷം ആണ് അവൻ ഫോൺ വച്ചത്. അപ്പോഴേക്കും അച്ഛൻ വന്നിട്ടുണ്ടായിരുന്നു എല്ലാവരും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.
അച്ഛാ ഇന്റർവ്യൂ അടുത്ത തിങ്കളാഴ്ച ആണ് ഇന്റർവ്യൂ നമ്മൾ എപ്പോഴാ ഇവിടുന്ന് പുറപ്പെടുക…. ഞായറാഴ്‌ച രാവിലെ പോകാം എന്താ ഭദ്രേ…. അതിന് ഞാൻ വരണോ…. അമ്മ ആണ് ചോദിച്ചേ…. പിന്നെ വരാതെ അമ്മയും അച്ഛനും എന്തായാലും വരണം…. അപ്പോൾ ഞാൻ വരണ്ടേ…. നിക്കി ആണ് ചോദിച്ചേ…. നിനക്ക് സ്കൂളിൽ പോകണ്ടേ പിന്നെ അച്ഛമ്മ ഇവിടെ ഒറ്റക്കല്ലേ അച്ഛൻ അവന് മറുപടി കൊടുത്തു. ആ ഞാൻ വെറുതെ പറഞ്ഞതാ…. അങ്ങനെ ഫുഡ് കഴിച് ഓരോ നാട്ടുവർത്താനവും പറഞ്ഞു ഞങ്ങൾ എല്ലാരും ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോ എല്ലാരും കിടക്കാൻ പോയി. ഞാൻ എന്റെ റൂമിലേക്ക് പോയി കിടന്നിട്ട് ഉറക്കവും വരുന്നില്ല…. കണ്ണ് അടക്കുമ്പോൾ ആ ഹരിയുടെ മുഗം ആണ് വരുന്നത്…. എന്റെ കണ്ണാ ഇങ്ങനെ പരീക്ഷിക്കല്ലേ…. എന്തോ അയാളുടെ മുഗം മനസ്സിൽ നിന്ന് പോകുന്നില്ല അയാളുമായി എന്തോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ…. എന്ത് ബന്ധം കുന്തം ആണ്…. ഇതൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞതാണ്…. അങ്ങനെ ഒരുപാട് സമയം കഴിഞ്ഞു എപ്പോഴോ ഉറങ്ങി…. നല്ലൊരു പുലരിക്കായി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഇന്നാണ് കൊച്ചിയിലെക്ക് പോകേണ്ടത് രാവിലത്തെ ട്രെയിനിൽ പോകേണ്ടത് കൊണ്ട് വേഗം തന്നെ കുളിച് റെഡി ആയി നിക്കിയുടെ കൂടെ അമ്പലത്തിൽ പോയി. ഹരിയെ കണ്ടിരുന്നെങ്കിൽ എന്ന ഒരു നിമിഷം എന്റെ മനസ്സ് ആഗ്രഹിച്ചു….. വേണ്ട വെറുതെ എന്തിനാ വേണ്ടാത്ത ചിന്തകൾ ഒക്കെ മനസ്സിൽ കൊണ്ട് നടക്കുന്നെ അച്ഛൻ ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട് അച്ഛൻ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കു എന്ന അതെനിക്ക് പാലിക്കണം….. എന്റെ കണ്ണാ ഞാൻ കാരണം ആരുടെയും മനസ്സ് വേദനിക്കരുത്…. വീട്ടിൽ എത്തിയ ഉടനെ ഫുഡ് കഴിച് റെയിൽവേ സ്റ്റേഷനിൽ പോയി നിക്കിയും കൂടെ വന്നിരുന്നു. വരുന്നു വഴിയിൽ മുഴുവൻ നിക്കിക്കുള്ള ഉപദേശങ്ങൾ ആയിരുന്നു. നീണ്ട ട്രെയിൻ യാത്രക്ക് ഒടുവിൽ ഞങ്ങൾ കൊച്ചിയിൽ എത്തി. തുടരും

by