രചന – ശരണ്യ
ആ ഓടിപ്പോയതാണ് സിന്ധു അമ്മായിയുടെ മകൾ..അശ്വനി..ആനിയെ നോക്കി ചിരിച്ചുകൊണ്ട് വൈശാഖ് പറഞ്ഞു..സിന്ധു അമ്മായി ??അതാരാ..?ഓഹ് സോറി..നിനക്ക് ആരെയും അറിയില്ലല്ലേ..അച്ഛന്റെ പെങ്ങളാണ് സിന്ധു അമ്മായി..അപ്പോൾ അമ്മു നിന്റെ അനിയത്തി..അവൾക്ക് ഒരു ഏട്ടൻ കൂടിയുണ്ട് അശ്വിൻ…അച്ചു..അവൻ ഹോസ്റ്റലിലാ..നീ എത്തിയ വിവരം അറിയുമ്പോൾ അവനും വരും..അന്ന്
അച്ഛന്റെ ഒപ്പം നിന്നെ കുറിച്ച് തിരക്കാൻ കരുണാലയത്തിലേക്ക് പോയത് അവനായിരുന്നു..ഇവിടെ ഇപ്പോൾ ആരൊക്കെയാ ഉള്ളത്..??ഞാനും അച്ഛനും അമ്മയും..ചേച്ചീടെ കല്യാണം കഴിഞ്ഞു..ഒരു മോൾ ഉണ്ട്.അവർ ഇപ്പോൾ ലണ്ടനിലാ.. അച്ചച്ചൻ മരിച്ചുപോയി…അച്ചമ്മ ഇവിടെ ഞങ്ങളുടെ ഒപ്പം ഉണ്ട്..പിന്നെ നിന്റെ അമ്മമ്മയും.പിന്നെ സിന്ധു അമ്മായി അശ്വിൻ അമ്മു.അവരുടെ അച്ഛൻ മിലിറ്ററിയിൽ ആയിരുന്നു..അമ്മാവൻ മരിച്ചപ്പോൾ അച്ഛൻ അവരെയെല്ലാം ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ട് വന്നു..
അമ്മുവിന്റെ ബഹളം കേട്ട് എല്ലാവരും ഉമ്മറത്തേക്ക് എത്തി..ആനിയെ കണ്ടതും രാമചന്ദ്രന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..അയാൾ അവളുടെ അടുത്തേക്ക്ഓടിച്ചെന്നു.സിന്ധുവിന്റെയും രാമചന്ദ്രന്റെ ഭാര്യ വിജിയുടെയും കണ്ണുകൾ ആനിയുടെ മുഖത്ത് തന്നെയായിരുന്നു..എന്താ എല്ലാവരും നോക്കി നിൽക്കുന്നത് ?? ഇത് ആരാ വനിരിക്കുന്നത് എന്ന് മനസ്സിലായില്ലേ..അത്..സംശയിക്കേണ്ട..അത് നമ്മുടെ ദേവീടെമോൾ തന്നെയാ… ആനിയെ സംശയത്തോടെ നോക്കുന്ന സിന്ധുവിനോട് രാമചന്ദ്രൻ പറഞ്ഞു…
അവരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു..അവർ വേഗം ആനിയുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം കൈയ്യിലെടുത്തു..
ദേവി ചേച്ചി തന്നെ…അല്ലേ രാമേട്ടാ…മോളെ വന്ന കാലിൽ നിർത്തിയേക്കുവാണോ സിന്ധൂ..നീ മോളെ അകത്തേക്ക് കൂട്ടികൊണ്ട് പോ..ഉമ്മറത്തേക്ക് കയറിയതും എല്ലാവരും ആനിയെ പൊതിഞ്ഞു..പരിചയപ്പെടലും വിശേഷങ്ങൾ ചോദിച്ചറിയിലും സങ്കടം പങ്കുവയ്ക്കലും സ്നേഹപ്രകടങ്ങളും..ആനിയ്ക്ക് അതെല്ലാം പുതിയ അനുഭവങ്ങൾ ആയിരുന്നു..ദേവിയെ പറ്റിസംസാരിക്കെ സിന്ധുവിന്റെ കണ്ണ് നിറഞ്ഞു..മതി മതി..മോൾ ഇവിടെ ഉണ്ടല്ലോ..
വിശേഷങ്ങൾ ഒക്കെ പിന്നെ പറയാം..
അവര് വന്നത് അല്ലെ ഉള്ളു..
ആദ്യം എന്തെങ്കിലും കഴിക്കട്ടെ…അവരെല്ലാം അകത്തേക്ക് പോയതും ആനി അവനെ കാണാൻ വന്നതും നാട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞതുമെല്ലാം വൈശാഖ് രാമചന്ദ്രനോട് പറഞ്ഞു..നന്നായി മോനെ…എനിക്ക് സന്തോഷമായി..അമ്മു ആനിയെ അവളുടെ അമ്മമ്മയുടെ അടുത്തേക്ക് കൊണ്ട് പോയി..ചെറുമകളെ കണ്ട സന്തോഷത്തിൽ അവരുടെ കണ്ണ് നിറഞ്ഞു തുളുമ്പി..ദേവിയെന്ന് വിളിച്ച് അവർ ആനിയെ ചേർത്തു പിടിച്ചു..
ആനിയുടെ കണ്ണുകളും നിറഞ്ഞിരുന്നു..
ദേവിയുടെ കാര്യം പറഞ്ഞപ്പോൾ ആനി പൊട്ടിക്കരഞ്ഞു പോയി…അവർ ആനിയുടെ കവിളിലും നെറ്റിയിലും ഉമ്മ വയ്ച്ചു..അമ്മ പറയാൻ ആഗ്രഹിച്ചത് എല്ലാം ആനി അമ്മമ്മയോട് പറഞ്ഞു…അമ്മയ്ക്ക് വേണ്ടി അവൾ അവരോട് മാപ്പ് ചോദിച്ചു.. അയ്യോ..മോളെ..അവൾ തെറ്റ് ഒന്നും ചെയ്തിട്ടില്ല.തെറ്റ് ചെയതത് ഞങ്ങളാണ്..
ഗർഭിണിയാണെന്ന് പോലും നോക്കാതെ അവളെ…ചുറ്റുമുള്ളവരുടെ ദുഷ്ട്ടത്തരം മനസിലായപ്പോൾ എല്ലാം കൈ വിട്ട് പോയിരുന്നു..ഞങ്ങളുടെ ദേവിയെ എന്നന്നേക്കുമായി ഞങ്ങൾക്ക് നഷ്ടപ്പെട്ടു..അവൾക്ക് ഒരു മകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ നിന്നെയെങ്കിലും ഒന്ന് കാണാൻ അദ്ദേഹം ഒരുപാട് ആശിച്ചു..നടന്നില്ല…മരിക്കും മുൻപ് എനിക്ക് എങ്കിലും എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ…ഈ വയസിക്ക് സന്തോഷമായി മോളെ..
ആനിയും അമ്മമ്മയും ഏറെ നേരം സംസാരിച്ചു..സങ്കടങ്ങളും പരാതികളും എല്ലാം പറഞ്ഞ് തീർത്തു..അല്പം കഴിഞ്ഞതും വൈശാഖ് അങ്ങോട്ടേക്ക് വന്നു..പിന്നെ മൂന്ന് പേരും കൂടി ചേർന്നായി വിശേഷം പറയുന്നത്..വൈശാഖ് അവന്റെ അച്ചമ്മയ്ക്ക് ആനിയെ പരിചയപ്പെടുത്തി കൊടുത്തു..അങ്ങനെ ആനി വന്നതിൽ എല്ലാവർക്കും സന്തോഷമായി.. നടുത്തളത്തിലെ ചുവരിൽ ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു..അതിൽ ഒന്ന് ദേവിയും സിന്ധുവും ചേർന്ന് നിൽക്കുന്നതായിരുന്നു..ആ ഫോട്ടോയിൽ അമ്മയെ കണ്ടാൽ ശരിക്കും അവളെ പോലെ തന്നെയുണ്ടെന്ന് ആനിക്ക് തോന്നി..ഒരുപക്ഷെ അതാകും വൈശാഖ് ആനിയെ പെട്ടെന്ന് തിരിച്ചറിഞ്ഞത്..
നടുക്കായി വലിയൊരു കുടുബ ഫോട്ടോ ഫ്രെയിം ചെയത് വയ്ച്ചിട്ടുണ്ടായിരുന്നു..
അതിൽ ഓരോരുത്തരെയായി നോക്കി വന്നപ്പോൾ ആ കൂട്ടത്തിൽ രാജീവനെ കണ്ട് ആനിയുടെ മുഖം മാറി..അവൾ ദേഷ്യത്തിൽ മുഖം തിരിച്ചതും അമ്മുവിന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു..ആനിചേച്ചീ….
ചേച്ചിയെ അമ്മ വിളിക്കുന്നു..അമ്മുവിന്റെ ഒപ്പം ആനി അടുക്കളയിലേക്ക് നടന്നു..ഒരു ചെറിയ ഇടനാഴിയിലൂടെയായിരുന്നു അടുക്കളയിലേക്ക് പോകാൻ..അമ്മൂ..ഈ വീട് ആരാ മോഡിഫൈ ചെയ്തത്..?? പഴയ ഒരു നാലുകെട്ട് സ്റ്റൈൽ ആണെങ്കിലും ഒത്തിരി മാറ്റങ്ങൾ ഉണ്ട്..ഇന്റീരിയർ ഒക്കെ നല്ല ഭംഗിയായിചെയ്തിരിക്കുന്നു..അതോ..
അതൊക്കെ എന്റെ ഏട്ടന്റെയും വിച്ചേട്ടനും ഐഡിയയാണ്…ചെറുവയ്ക്കൽ തറവാട് മൊത്തം അഴിച്ചു പണിതത് അവർ രണ്ടും കൂടി ചേർന്നാ..അമ്മുവും ആനിയും പെട്ടെന്ന് തന്നെ അടുത്തു..ചേച്ചിയും അനിയത്തിയും എന്നതിൽ ഉപരി കൂട്ടുകാരികളെ പോലെയായിരുന്നു അവർ..ആനി അമ്മുവിനോട് ഒപ്പം അവളുടെ മുറിയിൽ ആയിരുന്നു..പ്രത്യേകിച്ച് ഒരു റൂം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ആനി സമ്മതിച്ചില്ല…
കുഞ്ഞമ്മയും അമ്മായിയും ചേർന്ന് അവൾക്കായി നാടൻ വിഭവങ്ങൾ ഒക്കെ തയ്യാറാക്കി..രാമചന്ദ്രൻ അമ്മുവിനെ കൊണ്ട് ആനിയുടെ ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞ് അവൾക്ക് വേണ്ടത് എല്ലാം വാങ്ങിക്കൊണ്ട് വന്നു..അവരുടെയൊക്കെ സ്നേഹം കണ്ട് ആനിയുടെ മനസ്സ് നിറഞ്ഞു…വൈകുന്നേരം വൈശാഖും അമ്മുവും ആനിയെ തൊടിയിലേക്ക് കൊണ്ട് പോയി..പറമ്പിലൂടെ നടന്നും വാഴക്കൂമ്പിൽ നിന്ന് തേൻ കുടിച്ചും തോട്ടിൽ ഇറങ്ങി മീൻ പിടിച്ചും വെള്ളത്തിൽ കളിച്ചുമൊക്കെ അവൾ ശരിക്കുംആസ്വദിക്കുകയായിരുന്നു..വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ഒരു പ്രതീതിയായിരുന്നു അവൾക്ക്…ആനി വൈശാഖിന്റെയും അമ്മുവിന്റെയും ഒപ്പം നിൽക്കുന്ന സെൽഫി എടുത്ത് ആതിരയ്ക്ക് അയച്ചു കൊടുത്തു..വീട്ടിൽ തിരികെ എത്തിയതും അവൾ ആതിരയെ വീഡിയോ കാൾ ചെയ്തു..വിശേഷങ്ങൾ എല്ലാം അവരോട് പറഞ്ഞു..ആനി വളരെയധികം സന്തോഷത്തിലാണെന്ന് ആതിരയ്ക്കും വർഷയ്ക്കും മനസ്സിലായി..ആനിയുടെ കാൾ കട്ട് ആയതും ആതിര എബിയെ വിളിച്ചു..ആനി വളരെ ഹാപ്പിയാണെന്ന് ആതിര പറഞ്ഞത് കേട്ട് എബിയ്ക്കും സന്തോഷമായി..രാത്രി അശ്വിൻ കൂടി എത്തിയതോടെ
ചെറുവയ്ക്കൽ തറവാട് ഉണർന്നു..ഏറെ നാളുകൾക്ക് ശേഷം നടുതളത്തിൽ എല്ലാവരും ഒത്തുകൂടി…ആനി പാട്ട് പാടും എന്ന് അമ്മു പറഞ്ഞപ്പോൾ വൈശാഖ് ആനിയെ കൊണ്ട് പാട്ട് പാടിച്ചു..
ആനിയുടെ ഓരോ ഭാവവും രാമചന്ദ്രൻ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു..
ഇടയ്ക്ക് ആനിയുടെ നോട്ടം അയാളിൽ വന്നെത്തിയപ്പോൾ രാമചന്ദ്രൻ ആനിയെ നോക്കി ചിരിച്ചുകൊണ്ട് കണ്ണ് തുടയ്ച്ചു..
🖤🖤🖤🖤🖤🖤🖤
രാവിലെ അവർ നാലുപേരും മുകളിലെ ബാൽക്കണിയിൽ ഇരുന്ന് ക്യാരംസ് കളിക്കുവായിരുന്നു..ചേച്ചിക്ക് ആരാ ആനിയെന്ന് പേരിട്ടത് ??അമ്മുവിന്റെ വകയായിരുന്നു ആ ചോദ്യം..അമ്മയാണ്..എന്ത് കൊണ്ട് ഈ പേര് ഇട്ടുവെന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല മോളെ..ഹമ്..ആനി ചേച്ചീ..
ചേച്ചീടെ തറവാട് ചേച്ചി കണ്ടിട്ട് ഇല്ലല്ലോ..? നമുക്ക് ഒന്ന് കാണാൻ പോയാലോ..
നീ എന്താ ഈ പറയുന്നത്..?? അവിടെ എങ്ങനെ ഇവളെ കൊണ്ട് പോകും..വേണ്ട വേണ്ട..ദേവി അമ്മായീടെ മോൾ ഇവിടെ എത്തിയത് പോലും അവർ ആരും അറിയരുത്..അറിയാലോ…എല്ലാം ദുഷ്ട കൂട്ടങ്ങളാണ്…വൈശാഖ് പറയുന്നത് ആനി വെറുതെ കേട്ടിരുന്നു..അവളുടെ മനസ്സിലേക്ക് ആ വീട് കടന്ന് വന്നു..രാജീവനൊപ്പം അന്ന് ആ മുറ്റത്ത് വന്നിറങ്ങിയത് ആനി ഓർത്തു….അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സങ്കടം നിറഞ്ഞ ഒരോർമ്മ സമ്മാനിച്ച ആ ദിവസം..ചേച്ചീ….നമുക്ക് കേസിൽ അവരെ തോൽപ്പിക്കണം. ഇപ്പോൾ ചേച്ചി വന്നല്ലോ..ഇനി എന്തായാലും നമ്മൾ കേസ് ജയിക്കും..എനിക്ക് കേസിന്റെ പുറകെ പോകാൻ ഒന്നും താല്പര്യമില്ല അമ്മൂ..എല്ലാം അവർ എടുത്തോട്ടെ..ഞാൻ ഇവിടേക്ക് വന്നത് തന്നെ അമ്മമ്മയെ ഒന്ന് കാണാൻ വേണ്ടിയിട്ടാണ്.. പിന്നെ നിങ്ങളെ എല്ലാവരെയും..അമ്മു ആനിയോട് എന്തോ പറയാൻ തുനിഞ്ഞതും വൈശാഖ് അവളെ നോക്കി കണ്ണ് കൊണ്ട് വേണ്ടെന്ന് കാണിച്ചു..അവർ കളിച്ചുകൊണ്ട് ഇരിക്കേ മുറ്റത്ത് ഒരു കാർ വന്ന് നിന്നു.. ആരാണെന്ന് അറിയാനായി അവർ നാല് പേരും താഴേക്ക് എത്തി നോക്കി..
ഓഹ്..ഈ പിശാശ് ആയിരുന്നോ..??
ഇപ്പോൾ എന്തിനാണോ എന്തോ ഇങ്ങോട്ട് കെട്ടിയെടുത്തത്..??ആരാ അത് ??ആളെ മനസ്സിലാകാതെ ആനി അച്ചുവിനോട് ചോദിച്ചു..അതാണ്..ചേച്ചിയുടെ വല്ല്യമ്മ..ലക്ഷ്മി..താഴെ നിന്നും രാമചന്ദ്രന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് അവർ ഗോവണി ഇറങ്ങി താഴേക്ക് ചെന്നു..അമ്മാവൻ അങ്ങനെ ആരോടും ദേഷ്യപ്പെടാറില്ല..പക്ഷെ ഇവരോട് സംസാരിച്ചാൽ മാത്രം അമ്മാവന്റെ ടെംപർ തെറ്റും..ഇന്ന് ഇനി അമ്മാവൻ ഫുൾ കലിപ്പിലായിരിക്കും…അമ്മു പറഞ്ഞത് കേട്ട് ആനി ഉമ്മറത്ത് നിന്ന് രാമചന്ദ്രനോട് കയർത്തു സംസാരിക്കുന്ന ആ സ്ത്രീയെ നോക്കി.. രാമചന്ദ്രനും ലക്ഷ്മിയും തമ്മിൽ വഴക്ക് മുറുകിക്കൊണ്ടിരുന്നു..വിജിയും സിന്ധുവും എന്തൊക്കെയോ പറയുന്നുണ്ട്.. പക്ഷെ ലക്ഷ്മി അതൊന്നും കേൾക്കാതെ വീണ്ടും ഉച്ചത്തിൽ സംസാരിച്ചുകൊണ്ടേയിരുന്നു..നിങ്ങൾ എന്തായാലും കേസ് തോൽക്കും..മര്യാദയ്ക്ക് കേസ് പിൻവലിക്കാൻ നോക്ക്..വെറുതെ നാണം കേടാൻ നിൽക്കാതെ..ദേവിക്ക് നിങ്ങൾ പറയും പോലെ ഒരു മോൾ ഇല്ല..ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അവളെ കൊണ്ട് വന്ന് കേസ് ജയിക്കാൻ ഒന്നും നിങ്ങൾക്ക് കഴിയില്ല..ഒരുപാട് തവണ പറഞ്ഞത് കാര്യം തന്നെയാ..എന്നാലും വീണ്ടും ഒന്ന് കൂടി പറയാനാ ഞാൻ വന്നത്..
ഇനിയും വെറുതെ ഞങ്ങളോട് ശത്രുത കാണിക്കാതെ ആ കേസ് പിൻവലിക്കാൻ നോക്ക്..കൂടെ നിന്നാൽ കിട്ടുന്നതിൽ നിന്ന് എന്തെങ്കിലും നിങ്ങൾക്കും തരാം..
ഇല്ലെങ്കിൽ ദേ അകത്തു കിടക്കുന്ന ആ തള്ളയെ പോലെ ഒന്നും ഇല്ലാത്ത അവസ്ഥ വരും
നിനക്ക് ഒരല്പം പോലും മനുഷ്യപ്പറ്റ് ഇല്ലേ ലക്ഷ്മി..ഛെ..നിന്നെ പോലെ ഒരുത്തി എങ്ങനെ അമ്മാവനും അമ്മായിക്കും ഉണ്ടായി..പിന്നെ നീ കൂടുതൽ ഒന്നും പറയണ്ട..ഇനിയും സമയം ഉണ്ടല്ലോ…
അതിനിടയ്ക്ക് എന്തൊക്കെ അത്ഭുതങ്ങൾ വേണമെങ്കിലും സംഭവിക്കാം..ഈശ്വരൻ എന്നൊരാൾ ഉണ്ട്..അതിന്റെ തെളിവാണ്
നിന്റെ ഭർത്താവ് ഇപ്പോൾ കഷായവും കുഴമ്പുമൊക്കെയായി കട്ടിലിൽ തന്നെ കിടക്കുന്നത്..എനിക്ക് അറിയാം..നിങ്ങൾ തന്നെയാണ്എന്റെ രാജീവേട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണം..നിങ്ങൾ ആളെ വിട്ട് തല്ലിച്ചത് ആണ്..എനിക്ക് ഉറപ്പാ..ലക്ഷ്മീ…ഇതിന് മുൻപ് ഒരിക്കൽ ഇതെ പോലെ ഈ മുറ്റത്ത് വന്ന് നിന്ന് നീ ഇങ്ങനെ പുലമ്പിയപ്പോൾ തന്നെ അവനെ ഒന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞു….
അതിന്റെ ആവശ്യം എനിക്ക് ഇല്ല..പിന്നെ ഞാൻ ആയിരുന്നു അവനെ തല്ലിച്ചത് എങ്കിൽ ജീവൻ ബാക്കി വയ്ക്കില്ലായിരുന്നു…വല്ല്യമ്മയുടെ മകൻ എന്ന സെന്റിമെൻസ് ഒന്നും എനിക്ക് ഇപ്പോൾ ഇല്ല..ഓഹോ..നിങ്ങൾ ആള് കൊള്ളാമല്ലോ..എന്റെ രാജീവേട്ടൻ ഒന്ന് എഴുന്നേറ്റോട്ടെ..ഇതിന് നിങ്ങൾക്കുള്ള മറുപടി ഞാൻ അപ്പോൾ തരാം..എന്റെ അനിയത്തി ദേവി…ഹമ്…ആ പിഴച്ചവൾ എങ്ങോ പോയി ചത്തു..നിങ്ങൾ ഒക്കെ പറയും പോലെ ചിലപ്പോൾതന്തയില്ലാത്ത ഒരു കുഞ്ഞിനെ അവൾ പ്രസവിച്ച് കാണും..അതും ഏതെങ്കിലും തെരുവിൽ കിടന്ന് അലഞ്ഞു തിരിഞ്ഞ് ചത്തിട്ടുണ്ടാകും..എല്ലാം കേട്ട് കൊണ്ട് നിന്ന ആനിയുടെ മുഖം ദേഷ്യം കൊണ്ട് മുറുകി..അമ്മയെ പറ്റി മോശമായി പറഞ്ഞ അവരുടെ നാവ് പിഴുതെടുക്കാൻ അവൾക്ക് തോന്നി..ലക്ഷ്മി പറയുന്നത് എല്ലാം ആനി കേൾക്കുന്നുണ്ടാകുമല്ലോ എന്ന ആലോചിച്ച് രാമചന്ദ്രൻ സങ്കടത്താൽ തലതാഴ്ത്തി..ലക്ഷ്‌മീ..ഇനി ഒരു വാക്ക് പോലും നീ എന്റെ ദേവിയെ കുറിച്ച് പറയരുത്..പറഞ്ഞാൽ നീ എന്ത് ചെയ്യും..ഇനിയും ഞാൻ പറയും..പിഴച്ചവൾ..പിഴച്ചവൾ..ലക്ഷ്മി സിന്ധുവിനെ നോക്കി വീണ്ടും വീണ്ടും ആവർത്തിച്ചു…ക്ഷമ നശിച്ച് രാമചന്ദ്രൻ അവളെ അടിക്കാനായി കൈയ്യുയർത്തിയതും ലക്ഷ്മിയുടെ കവിളിൽ അടി പൊട്ടിയതും ഒരുമിച്ചായിരുന്നു..അടിയുടെ ആഘാതത്തിൽ അവർ വേച്ച് പുറകിലേക്ക് പോയി..ആനിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചിരുന്നില്ല..പക്ഷെ എല്ലാവരുടെയും മുഖത്ത് ഞെട്ടലിന് പകരം ഒരു തരം സംതൃപ്തിയായിരുന്നു.
വൈശാഖും അമ്മുവും അച്ചുവും അത്ഭുതത്തോടെ അവളെ നോക്കി നിന്നു…ലക്ഷ്മിക്ക് കാര്യങ്ങൾ മനസ്സിലാകാൻ കുറച്ചു സമയം വേണ്ടി വന്നു..മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവർ ഞെട്ടി..
നിങ്ങൾക്ക് മനസ്സിലായോ ഞാൻ ആരാണെന്ന് ?? എന്റെ ഈ മുഖത്തേക്ക് ഒന്ന് നോക്ക്..ഇനിയും മനസ്സിലായില്ലെന്ന് ഉണ്ടോ?ദേ..വി…ദേവീടെ..അതെ..ദേവീടെ മകൾ..നിങ്ങൾ എന്റെ അമ്മയെ പറ്റി എന്തൊക്കെയാ പറഞ്ഞേ ?? ഇനി ഒരിക്കൽ കൂടി എന്റെ അമ്മയെ പറ്റി നിങ്ങൾ മോശമായി എന്തെങ്കിലും പറഞ്ഞാൽ നിങ്ങളുടെ ആ പുഴുത്ത നാവ് ഞാൻ അരിഞ്ഞ് കളയും..ദേവിയുടെ മകൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് സ്വന്തം ഭർത്താവിനോട് ഒന്ന് ചോദിച്ചാൽ പോരായിരുന്നോ..?? അയാൾ പറഞ്ഞു തരുമായിരുന്നല്ലോ..നിങ്ങളുടെ ഭർത്താവിനെ തല്ലാൻ ആളെ വിട്ടത് അമ്മാവനാണെന്ന് നിങ്ങൾ പറഞ്ഞില്ലേ..എന്നാൽ അല്ല…ലക്ഷമി ഉൾപ്പടെ എല്ലാവരും അത്ഭുതത്തോടെ ആനിയെ നോക്കി.അവളുടെ മുഖത്ത് അപ്പോൾ ദേഷ്യവും വെറുപ്പും കലർന്നൊരു ഭാവമായിരുന്നു..നിങ്ങൾ അത്ഭുതപ്പെടേണ്ട..ഇവിടെ നിൽക്കുന്ന ആർക്കും അറിയാത്ത വർഷങ്ങൾ പഴക്കമുള്ള ഒരു കണക്കുണ്ട്…ഞാനും നിങ്ങളുടെ ഭർത്താവ് രാജീവനും തമ്മിൽ..അന്ന് ഞാൻ അയാൾക്ക് സമ്മാനിച്ചതാണ് അയാളുടെ നെറ്റിയിലെ ആ മുറിപ്പാട്..അതൊക്കെ കഴിഞ്ഞ് വീണ്ടും അയാൾ എന്നെ കാണാൻ വന്നു..വന്നതിന് പല ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു..അവസാനമായി വീണ്ടും അയാൾ എന്നെ ശല്ല്യം ചെയ്ത ദിവസം അയാൾ ഒരിക്കലും മറക്കില്ല..എന്റെ നേർക്ക് കൈ പൊങ്ങിയതിന് കോട്ടയത്തെ നല്ല നട്ടെല്ലുള്ള അച്ചായന്മാരുടെ കൈയ്യുടെ കരുത്ത് അയാൾ അറിഞ്ഞു..
അന്ന് തന്നെ കൊന്നേനെ അയാളെ.. എന്നെ തൊട്ടത്തിന് അയാൾക്ക് കിട്ടിയ സമ്മാനമാണ് ഇപ്പോഴത്തെ ഈ അവസ്ഥ… പിന്നെ കുറച്ചു മുന്നേ നിങ്ങൾ വേറെ എന്തോ പറഞ്ഞല്ലോ..ആഹ് തന്തയില്ലാത്തവൾ എന്ന്..എന്റെ തന്ത ആരാണെന്ന് എനിക്ക് അറിയാം..അത് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എനിക്ക്..അമ്മാവനും ഏട്ടനും ഒക്കെ കേസിന്റെ കാര്യം ഒരുപാട് വട്ടം എന്നോട് പറഞ്ഞു..പക്ഷെ എനിക്ക് അതിൽ ഒന്നും താൽപര്യമില്ലായിരുന്നു..ആർത്തി മൂത്ത് കിടക്കുന്ന നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടി എല്ലാം കൊണ്ട് പൊയ്‌ക്കോട്ടെ എന്നായിരുന്നു എന്റെ മനസ്സിൽ..കുറച്ചു നേരം മുൻപേ അമ്മുവിനോട് പോലും ഇത് തന്നെയായിരുന്നു ഞാൻ പറഞ്ഞത്..
പക്ഷെ..എല്ലാവരും ആനിയുടെ മുഖത്തേക്ക് ഉറ്റു നോക്കി..ഇനി ഞാൻ കേസ് കഴിയാതെ ഇവിടുന്ന് പോകില്ല..എന്റെ വരവിന് ഒരു ഉദേശം മാത്രമേ ഉണ്ടായിരുന്നുള്ളു..അത് കഴിഞ്ഞ് എത്രയും വേഗം തിരിച്ചുപോകണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു..എന്നാൽ ഇനി എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടത് ഒന്നും നിങ്ങൾ അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല..എന്റെ പേരിൽ അപ്പൂപ്പൻ എഴുതി വയ്ച്ചത് എല്ലാം എനിക്ക് തന്നെ വേണം..നിങ്ങളുടെ ഭർത്താവിനോട് കൂടി പറഞ്ഞേക്ക്..ലക്ഷ്മി എന്തോ പറയാൻ തുടങ്ങിയതും ആനി അവർക്ക് നേരെ കൈ ചൂണ്ടി..നിങ്ങളുടെ ശബ്ദം ഇവിടെ കേട്ട് പോകരുത്..ഞാൻ വെറും ഒരു പീറ പെണ്ണാണ്..എന്നെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്നൊക്കെയാണ് നിങ്ങളുടെ മനസ്സിലെങ്കിൽ അത് അങ്ങ് കളഞ്ഞേക്ക്..എന്റെ ഒപ്പം ദേ ഇവർ എല്ലാം ഉണ്ട്..വേറെ ഒന്നും വേണ്ട..ഭർത്താവിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി..പിന്നെ എന്നെ എന്തെങ്കിലും ചെയ്യാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അയാളുടെ അവസ്ഥ ആയിരിക്കില്ല നിങ്ങൾക്ക്..
അതിനേക്കാൾ കഷ്ടമായിരിക്കും..
അത്രയും പറഞ്ഞ് ആനി അവരെ പിടിച്ചു പുറത്തേക്ക് തള്ളി..ആനിയ്ക്ക് നേരെ കത്തുന്ന നോട്ടം സമ്മാനിച്ചുകൊണ്ട് ലക്ഷ്മി കാറിൽ കയറി..അവളെ നോക്കുന്ന എല്ലാവരുടെ മുഖത്തും ഒരു തരം അഹങ്കാരം അവൾ കണ്ടു..തകർച്ചയുടെ ആദ്യ പടിയാണ് അതെന്ന് അവൾക്ക് മനസിലായില്ല…അവളുടെ കാർ മുറ്റത്ത് നിന്ന് അകന്നതും ആനി കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി..എല്ലാവരുടെയും മനസ്സിൽ നൂറായിരം സംശയങ്ങൾ ഉദിച്ചിരുന്നു..ആരും മോളോട് ഇപ്പോൾ ഒന്നും ചോദിച്ച് അവളെ വിഷമിപ്പിക്കരുത്..അവളായിട്ട് എന്തെങ്കിലും നമ്മളോട് പറയുവാണെങ്കിൽ പറയട്ടെ..ചിലപ്പോൾ അതൊക്കെ കൊണ്ട് ആകും അവൾ ഇവിടേയ്ക്ക് വരാൻ മടി കാണിച്ചത്..എന്തായാലും എന്റെ കുട്ടി കേസിന്റെ കാര്യത്തിന് സമ്മതം പറഞ്ഞല്ലോ..മതി എനിക്ക്..രാമചന്ദ്രൻ എല്ലാവരോടുമായി പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി..

by