രചന – തൻശി തനു
അജു സായിയെ ഒന്ന് നോക്കി തന്നെത്തന്നെ നോക്കി കൈ കെട്ടി തൂണിൽ ചാരി നിൽക്കുന്ന അവനെ നോക്കി മനോഹരമായി അവൾ ചിരിച്ചു. “ഇതിനേക്കാൾ മനോഹരമായി മംഗ്ലൂർ കാണാൻ പറ്റുന്ന മറ്റൊരു സ്ഥലം ഉണ്ട് കൊണ്ട് പോകണോ..” അജുവിന്റെ കണ്ണിൽ നോക്കി അവൻ ചോദിച്ചതും അജു പോകണം എന്നാ രീതിയിൽ പുഞ്ചിരിയോടെ തലയാട്ടി… സായ് അവൾക്കു നേരെ അവന്റെ കൈ നീട്ടി അജു സന്തോഷത്തോടെ അവന്റെ കൈകളിൽ കൈ ചേർത്തു… ഇരുവരും കൈകൾ കോർത്തു ബൈകിനരികിലേയ്ക് നടന്നു മംഗ്ലൂർ സിറ്റിയുടെ മനോഹാരിത കാണാൻ ❤ അവന്റെ കൂടെയുള്ള ബൈക്ക് യാത്ര അവൾ നനുത്ത ചിരിയോടെ ആസ്വദിച്ചു… അവളുടെ ചിരി ബൈക്കിന്റെ മിറരിലൂടെ കണ്ട അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു…
ബൈക്ക് നേരെ ഒരു ഫ്ലാറ്റിനു മുന്നിൽ നിന്നതും അജു സംശയത്തോടെ കണ്ണ് ചുരുക്കി അവനെ നോക്കി… എന്താ ഇവിടെ എന്ന പോലെ അവൾ പുരികം ഉയർത്തി ചോദിച്ചു… അവന്നൊന്ന് കണ്ണിറുക്കി ചിരിച്ചു “പേടിയുണ്ടോ ഇവിടെ കൊണ്ടുവന്നതിൽ.. ” അവൻ അവളോടായി തിരക്കി “എന്തിനു പേടി…” അജു സായ് പറഞ്ഞ അതേ രീതിയിൽ തിരക്കി മറുപടി നൽകി.. “എന്നാൽ വാ..” സായ് അവൾക് നേരെ കൈ നീട്ടി ഒന്ന് സംശയിച്ചെങ്കിലും അവൾ കൈയിൽ പിടിച്ചു.. അവൻ പുഞ്ചിരിയോടെ അവളെ കൂട്ടി solitaire എന്നെഴുതിയ ഫ്ലാറ്റിനകത്തേക് കടന്നു സെക്യൂരിറ്റി സ്റ്റാഫ് അവനു കണ്ട് പുഞ്ചിരിച്ചു തിരിച്ചു അവനും നൽകി.
നേരെ ലിഫ്റ്റിൽ കേറി ഏറ്റവും ടോപ് ഫ്ലോർ ആയ 37 നിൽ പ്രെസ്സ് ചെയ്യ്തു ലിഫ്റ്റ് മൂവ് ആയതും അജു അക്ഷയമയോടെ കാത്തിരുന്നു ലിഫ്റ്റിൽ നിന്നും ഇറങ്ങി സായ് നടന്നു സ്റ്റെപ്പിന്റെ അരികിൽ എത്തി അജു സംശയത്തോടെ അവനെ നോക്കി “ഇവിടം വരെ ഉള്ളു ലിഫ്റ്റ് ഇനി സ്റ്റെപ് കേറണം ഒരു 5 ഫ്ലോർ കൂടെ…” സായ് അജുവിന്റെ നോട്ടം കണ്ട് പറഞ്ഞത് അവൾ അവനെ കണ്ണും മിഴിച്ച് നോക്കി.. “എന്തേ നടക്കാൻ പറ്റില്ലേ എടുക്കണോ..” കുറുമ്പോടെ സായുടെ ചോദ്യം കേട്ടതും അജു ഞെട്ടി വേഗം സായിയെ മറികടന്നു വേഗം സ്റ്റെപ് കേറാൻ തുടങ്ങി അവളുടെ പോക് കണ്ട് അവൻ ഊറി ചിരിയോടെ പുറകെ നടന്നു…
ബിൽഡിങ്ങിന്റെ ഏറ്റവും ടോപ് ആയ ഹെലിപോർട്ടിന്റെ വാതിന്റെ അടുത്തതെത്തിയതും അജു ഒരു കിതാപ്പോടെ തിരിഞ്ഞോന്നു നോക്കി പുറകിൽ സായ് ചിരിയോടെ തുറക്കാൻ കണ്ണ് കാണിച്ചു വാതിൽ തുറന്നു മുകളിൽ കേറിയതും അവളുടെ കണ്ണുകൾ തിളങ്ങി മംഗ്ലൂറിന്റെ മനോഹാരിത ഇത്രത്തോളം എടുത്തു കാണിക്കാൻ പറ്റുന്ന സ്ഥലം മറ്റെവിടയും ഇല്ലാത്ത പോലെ അവൾ അവിടം നടന്നു ചുറ്റും നോക്കി സന്തോഷം കൊണ്ട് സായ് നിൽക്കുന്ന അരികിൽ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു “താങ്ക്യൂ ഇച്ഛാ താങ്ക്യൂ സോ മച്ച്…” അജു അത്രയും സന്തോഷത്തിലായിരുന്നു.. അവനും അവളെ പുഞ്ചിരിയോടെ പതിയെ ചേർത്ത് പിടിച്ചു.. അൽപ്പം നേരം കഴിഞ്ഞു താൻ എന്താ ചെയ്തതെന്ന ബോധ്യം വന്നതും അജു വിട്ടകന്നു തിരിഞ്ഞു നിന്നു…
വല്ലാതെ ചമ്മൽ ആയിരുന്നു അവൾക് അവനെ നോക്കാൻ.. “എന്താടോ ഇതുവരെ തന്നിൽ കാണാത്തൊരു ഭാവമൊക്കെ..” കുസൃതിയോടെ ഒറ്റപുരികം പൊക്കി സായ് ചോദിച്ചതും അജു ആദ്യം ശങ്കിച്ചേങ്കിലും അവൾ കണ്ണ് ഇരുകിയടച്ചു തുറന്നു “സന്തോഷം കൊണ്ട് കെട്ടിപിടിച്ചു എന്ന് കരുതി എന്റെ ഭാവത്തിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല… ഞാൻ പഴയ അജു തന്നെയാ മാഷേ… എന്നതാണെന്ന് അറിയില്ല ഈ കാഴ്ചകളൊക്കെ കാണുമ്പോൾ എനിക്ക് അങ്ങ് സന്തോഷം തോന്നുവാണെന്നെ..” കൈ വിടർത്തി അവരുടെ സംസാരം കേൾക്കേ അവൻ ചിരിയോടെ അവളെത്തന്നെ നോക്കി.. പിന്നീട് പല കാര്യങ്ങളും അവർ സംസാരിച്ചു ഇരുവരും സമയം പോയതറിഞ്ഞില്ല.. അജുവിന് ടിജോയുടെ കാൾ വന്നപ്പോൾ ആണ് അവർ സമയം പോലും അറിഞ്ഞത്… അജുവിനെ സായൂജ്യത്തിൽ കൊണ്ട് വിടുമ്പോഴേക്കും ഇരുവരുടെയും സൗഹൃദം ദൃഢമായിരുന്നു..
രാവിലെ മൂവരും ഓഫീസിൽ റെഡി ആയി ഓഫീസിൽ പുറപ്പെട്ടു.. കൃഷ്ണ ഇൻഡസ്ട്രിസിൽ എത്തിയതും മൂവരും പരസ്പരം നോക്കി “ടാ നിന്നെ ഇവിടെ ആർക്കേലും അറിയോ…” ടിജോ യദുവിനോട് ചോദിച്ചതും അതേ സംശയം അജുവിന്റെ മുഖത്തും ഉണ്ടായിരുന്നു.. “ഏയ് ഇല്ലടാ എനിക്ക് അറിയാവുന്ന വിശ്വാ അങ്കിളിനാ പിന്നെ 2,3 പേര് ഉണ്ട് അവർ ഇവിടെയില്ല അറിയുന്നവരോടെല്ലാം ചിക്കപ്പ തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്..” “ഹാവു സമാധാനം ഇല്ലേൽ ഇവിടെ നിന്റെ ബോസ്സ് പെർഫോമൻസ് കാണേണ്ടി വരില്ലേ..” “പോടാ പുല്ലേ…” ടിജോ മറുപടിയ്ക്ക് യദു അവനെ നോക്കി പല്ലുകടിച്ചു മറുപടി നൽകി… അജു പുഞ്ചിരിയോടെ എല്ലാം കണ്ടു നിന്നു പിന്നെ അവൾ തന്നെ മുൻകൈ എടുത്ത് രണ്ട് പേരുടെ കാട്ടികൂട്ടലുകൾ നിർത്തി അവർ ഓഫീസിൽ കേറി…
ഫ്രണ്ട് ഓഫീസിൽ ഉള്ള ഒരു സുന്ദരിയായ യുവതിയെ നോക്കി യദു മനോഹമായി ചിരിച്ചു കൊണ്ട് ഒരു ലേറ്റർ കൊടുത്തു അവർ മൂന്നുപേരോടും ഇരിക്കാൻ ആവിശ്യപ്പെട്ട് ആർക്കോ ഫോൺ ചെയ്യ്തു… സാരി ആയിരുന്നു അവരുടെ വേഷം സാരിയിൽ കുത്തിയ നെയിം ബോർഡിൽ അജു നോക്കി ശരണ്യ എന്നാണ് വായിച്ചു. “ടാ ഇതുപോലെ സാരി ചുറ്റി വരേണ്ടി വരുവോ..” അൽപ്പം ആദിയോടെ അജു യദുവിനോട് ചോദിച്ചു. “നിനക്ക് താല്പര്യം ഉണ്ടേൽ നീ വന്നോടി ഇവിടെ നിർബന്ധമില്ല.. എന്ത്യേ..” “നീ പോയെടാ നിർബന്ധം ഉണ്ടേൽ ഇപ്പോൾ തന്നെ മടങ്ങാം എന്ന് കരുതി പറഞ്ഞതാണ്…” അജുവിന്റെ മറുപടി കേട്ട് രണ്ടുപേരും ചിരിച്ചു “വരൂ.. നിങ്ങളോട് ഭരതൻ സാറിന്റെ ക്യാബിനിൽ ചെല്ലാൻ പറഞ്ഞു..” ശരണ്യ ക്യാമ്പിൽ എവിടെയാണ് കാട്ടാൻ അവരോടൊപ്പം പോയി ക്യാമ്പിലിന്റെ മുന്നിൽ എത്തിയതും അവരുടെ ശരണ്യ പുഞ്ചിരിച്ചു കേറിക്കോളാൻ പറഞ്ഞു… മൂവരും അവളോട് ചിരിച്ചു നന്ദി പറഞ്ഞു.. അനുവാദം വാങ്ങി അവർ അകത്തു കേറി.
ഓഫീസിൽ ഭരതൻ ഗൗരവകാരൻ ആണെന്ന് അറിയാവുന്നതിനാൽ കളിതമാശകൾ വിട്ട് മുൻ പരിചയം ഇല്ലാതെ തന്നെ അവർ ആദ്യമായി കാണുന്ന വ്യക്തി എന്നാ പോലെ പെരുമാറി… ലെറ്റർ നോക്കി ഭരതൻ മൂന്ന് പേരെ ക്യാമ്പിനിൽ വിളിച്ചു വരുത്തി ആകാശ്, ബാലു, സച്ചിൻ എന്നീ മൂന്നുപേരെ അവർക്ക് പരിചയപെടുത്തി.. ആകാശ് യദുവിനും ബാലു ടിജോയ്ക്കും സച്ചിൻ അജുവിനും ഗൈഡ് ചെയ്യാൻ നിർദേശിച്ചു.. കുറച്ചു കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാരും വെളിയിൽ ഇറങ്ങി.. ഒടുവിൽ ഇറങ്ങിയ അജു ഭരതനെ നോക്കി കണ്ണിറുക്കി ചിരിച്ചു… ഭരതൻ ഒരു ചിരിയോടെ അവളെ അടിക്കും പോലെ കൈ പൊക്കി.. അവൾ നാക്ക് കടിച്ചു ചിരിയോടെ വെളിയിൽ ഇറങ്ങി.
അജുവിന്റെ കളികണ്ട് ഭരതൻ ചിരിയോടെ ഉരുവിട്ടു “കുറുമ്പി” മൂന്നുപേരും ഉച്ചയ്ക്ക് കാന്റീനിൽ കാണാം എന്ന് പറഞ്ഞ് മൂന്ന് സെക്ഷനായി പിരിഞ്ഞു.. ആ സമയം കൊണ്ട് തന്നെ മൂന്നുപേർക്കും നിയമിച്ച ഹെഡ് സ്റ്റാഫുമായി നല്ല കൂട്ടായി.. ലഞ്ച് ബ്രേക്കിനു കാന്റീനിൽ മൂന്നു പേരും ഒത്തു കൂടി.. 8 പേര് ഇരിക്കുന്ന ടേബിളിൽ അവർ ഇരുന്നു.. അവിടന്ന് കുറച്ചു സ്റ്റാഫുകളെ പരിചയപ്പെട്ടു.. എല്ലാവരും നല്ല ഫ്രണ്ട്‌ലി ആണെന്ന് തോന്നി.. അവരുടെ ഇടയിൽ പറഞ്ഞ് കേട്ട ഒരു പേരാണ് കാർത്തിക് സാർ.. ആള് ഫ്രണ്ട്‌ലി ആണേലും കമ്പനി കാര്യത്തിൽ CMO ഇത്തിരി സ്ട്രീറ്റ് ആണെന്ന് അവർക്ക് അറിയാൻ കഴിഞ്ഞു.., കാര്യങ്ങൾ സമയത്തിന് ചെയ്യ്തു തിർത്തില്ലേൽ ആള് കലിപ്പാവും.. ചെയർമാനും, CEO യും കഴിഞ്ഞാൽ പിന്നെ കമ്പനി അധികാരം CMO യ്കാണ്.
കൂടുതലും കമ്പനിയിൽ CMO ആണ് ഉണ്ടാവാറുള്ളത്.. എന്നൊക്കെ അവരുടെ ഡിപ്പാർട്മെന്റിലെ സ്റ്റാഫുകൾ പറഞ്ഞു.. പെട്ടന്നാണ് പൂട്ടിയടിച്ചു ഒരു മോഡേൺ പെണ്ണും അവളുടെ പിറകിലായി മറ്റൊരു പെണ്ണും അകത്തു കേറി എല്ലാവരെയും ഒരു പുച്ഛത്തോടെ നോക്കി.. “ആരാടാ ഈ ഏഷ്യൻ പെയിന്റ…” ടിജോയുടെ ചോദ്യം കേട്ട് അജുവും യദുവും ചിരിച്ചു.. “ടാ പയ്യേ പറാ അത് ഇവിടത്തെ ഭരതൻ സാറിന്റെ പെങ്ങളെ മോള് ആണ് ശില്പ അതിന്റെ അഹങ്കാരം തീരെ ഇല്ല ആ ഭൂതത്തിന്…” അവരെ കൂടെ ഇരുന്ന ഹരിയുടെ സംസാരം കേട്ട് ടിജോ കണ്ണ് മിഴിച്ചു നോക്കി.. അജുവിന്റെ കണ്ണ് ചുരുങ്ങി “എന്തോന്ന് 😳” “ടാ ടിജോ ആ വരുന്ന സാധനം എങ്ങനെ ഭരതൻ സാറിന്റെ ഫാമിലിയിൽ ഉണ്ടായെന്നു ഞങ്ങൾക്കറിയില്ല മോനേ അഹങ്കാരത്തിനു കൈയും കാളും വച്ച ഒരു ജാട ആയാണ് ആ ഭൂതം. ” സംഗീത ഒരു ചിരിയോടെ പറഞ്ഞു
“ഈ പറഞ്ഞ ഭരതൻ സാറിനു പോലും അതിനെ പിടിക്കില്ല.. പക്ഷേ അവളാണ് കമ്പനി ഹെഡ് എന്ന ഭാവത്തിൽ എല്ലാരേയും ഭരിക്കും ഭരതൻ സാറിന്റെ ഏട്ടന്റെ മകനുണ്ട് നമ്മുടെ സിഇഒ ഇപ്പോ ഇവിടെ ഇല്ല.. ആള് അവളെ കെട്ടാൻ പോകുന്നു എന്ന പറഞ്ഞ് നടപ്പ് പക്ഷേ രസം എന്താണെന്നറിയോ നിങ്ങൾക്..” “എന്താ..” ടിജോയുടെ അടുത്തിരുന്ന ചാർമി പറയുന്ന കേട്ട് യദു തിരക്കി “സാറിനു അവളേ കണ്ണിനു കാണുന്നത് തന്നെ കലി ആണ്.. സാർ ഓഫീസിൽ വന്നാൽ നേർക്കുന്നർ കണ്ടാൽ അടി പൊട്ടാത്ത ദിവസം കുറവാണ്..” “ബെസ്റ്റ്..” യദു ഒരു ചിരിയോടെ താളത്തിൽ പറഞ്ഞു.. അജു ശില്പയെ ഒന്ന് നോക്കി എന്തോ ആലോചിച്ചു ദീർഘനിശ്വാസം എടുത്തു അപ്പഴേയ്ക്കും ഭരതനും കൂടെ കാർത്തിക്കും കേറി വന്നതും കാന്റീനിൽ അതുവരെ ഉണ്ടായ കലപില നിന്നു എല്ലാവരും ബഹുമാനപൂർവ്വം അവരെ നോക്കി പുഞ്ചിരിച്ചു..
അജുവും യദുവും ടിജോയും പരസ്പരം നോക്കി അവർ അവരെ കണ്ടില്ലായിരുന്നു “എന്തേ എല്ലാവരും സൈലന്റ് ആയെ..” യദു പതിയെ കൂടെ ഉള്ളവരോട് തിരക്കി.. “ഭരതൻ സാറും കാർത്തിക് സാറും..” സംഗീത പതിയെ പറഞ്ഞതും മൂവരും ഒരുപോലെ തിരിഞ്ഞു നോക്കി രണ്ടുപേരും കാര്യമായി എന്തോ സംസാരിച്ചു വരികയാണ്.. ഫുഡ് ഓഡർ ചെയ്യ്തു അവർ ഒരു ടേബിളിൽ ഇരുന്നു പെട്ടന്നാണ് ഭരതൻ അജുവിനെയും കൂട്ടരെയും കണ്ടത്… ഭരതൻ ചുറ്റുമോന്നു നോക്കി കുറച്ചാപ്പുറം ഇരിക്കുന്ന ശില്പയെ കണ്ടതും അയാൾ എന്തോ ആലോചിച്ചു.. “അജുട്ടാ ഇങ്ങു വാ..” പെട്ടന്ന് ഭരതന്റെ വിളി കേട്ട് അജു കണ്ണുകൾ ഇറുകിയടച്ചു ടിജോയും യദുവും ഒന്ന് ഞെട്ടി.. കാന്റീൻ കലപില ശബ്ദം കുറവായതിനാൽ തന്നെ ഭരതന്റെ വിളി എല്ലാവരും ശ്രദ്ധ അവരിൽ എത്തി.
അവരുടെ കൂടെ ഇരുന്ന മറ്റു സ്റ്റാഫുകൾ അവർ ഇരിക്കുന്ന ടേബിൾ നോക്കി ഭരതൻ വിളിക്കുന്നത് കേട്ട് ആരെ വിളിക്കുന്നത് എന്നറിയാൻ പരസ്പരം നോക്കി “ടാ അർജുൻ സാറ് നിന്നെ ആണെന്ന് തോന്നുന്നു അജു എന്ന് വിളിച്ചേ..” ഹരി തന്റെ ബാക്കിലെ ടേബിൾ ചെരിഞ്ഞു നോക്കി അർജുനെ തോണ്ടി വിളിച്ചു പതിയെ പറഞ്ഞു… അർജുൻ ഏയ് എന്നെ അല്ല എന്ന എക്സ്പ്രഷനോട് അവനെ നോക്കി.. ശില്പയും കൂടെ ഉള്ള പെണ്ണും ആരെയാവും ഈ വിളിച്ചേ എന്ന രീതിയിൽ നോക്കുന്നു.. അതു കണ്ടതും ഭരതന് ചിരി വന്നു.. “അജുട്ടാ ഒന്നിങ്ങു വന്നേ കണ്ണാ..” അജു വരുന്നില്ലെന്ന് കണ്ടതും ഭരതൻ ഒരു ചിരിയോടെ വല്യത്തോടെ വിളിച്ചു.. അജു കണ്ണ് തുറന്നു യദുവിനെയും ടിജോയെയും നോക്കി അവർ പോകാൻ കണ്ണ് കാണിച്ചതും അവരെ കൂർപ്പിച്ചു നോക്കി അജു എഴുന്നേറ്റു.. അജു എഴുന്നേറ്റതും ആ ടേബിളിൽ ഉണ്ടായ സ്റ്റാഫുകൾ ഞെട്ടി.. മറ്റുള്ളവർ അവളെ തന്നെ നോക്കി..
ശിൽപ്പി അജുവിനെ ആഗമാനം നിരീക്ഷിച്ചു.. ‘വെളുത്ത നിറമാണെങ്കിലും മുഖം ഒരു ചമയവും ശരീരത്തിൽ ആഡംബരവും ഇല്ലാത്ത മോഡേൺ അല്ലാത്ത ഒരു ദാരിദ്ര്യം പിടിച്ച പെണ്ണായി തോന്നി.. അങ്കിളിന്റെ ഏതേലും ദരിദ്രവാസി സുഹൃത്തിന്റെ മകളാവും കാണുമ്പോൾ തന്നെ അറിയാം..അവൾ മനസാൽ ഒരു നിഗമനത്തിൽ എത്തി.. “എന്നെ വിളിച്ചോ സാർ…” അജു മനസ്സിൽ തെറി വിളിച്ച് വളരെ വിനയത്തോടെ ചോദിച്ചു “എടി കുറുമ്പി ഇവിടെ വാ വന്നിരിക്..” ചിരിയോടെ അജുവിന്റെ കൈയിൽ പിടിച്ചു തന്റെ അരികിലെ ചെയറിൽ അവളെ ഇരുത്തി.. “കാർത്തിക് ഇത് എന്റെ ഏട്ടന്റെ ഉറ്റസുഹൃത്തിന്റെ മകളാണ് അജന്യ.. കാണുമ്പോലെ ചില്ലറകാരിയല്ല എറണാകുളം കമ്മീഷണർ സാറിന്റെ മകളാ..” അജുവിന്റെ തോളിൽ കൈയിട്ട് ചേർത്ത് പിടിച്ചു ഭരതൻ കാർത്തികിന് അജുവിനെ പരിചയപ്പെടുത്തി..
അവസാന വാചകം കേട്ട് അജു ഭരതനെ നോക്കി അയാൾ കണ്ണുച്ചിമ്മി ചിരിച്ചു അജു കുസൃതി ചിരി ചിരിച്ച് കാർത്തിക്കിന് നേരെ കൈനീട്ടി “”ഹായ് അജന്യ…. അജന്യ മേനോൻ അജു എന്ന് വിളിക്കും..” “ഹായ് കാർത്തിക് മേനോൻ ഇവിടെ CMO ആണ്.” “അറിയാം ഇവിടെ വന്നപ്പോൾ കേട്ടു ഒരുപാട്..” “ആഹാ അപ്പോ എന്നെ കുറിച്ച് ഒന്നും കേട്ടില്ലെടി..” “ഓ പിന്നെ ആണ്ടിലും ചങ്ക്രാന്തിക്കും ഓഫീസിൽ വരുന്ന നിങ്ങളെ എന്ത് പറയാനാ ചിക്കപ്പ..” അജു പറഞ്ഞതും കാർത്തിക് ഉച്ചത്തിൽ ചിരിച്ചു.. ഭരതൻ അജുവിനെ കൂർപ്പിച്ചു നോക്കി അജു ഒന്ന് ചിരിച്ചു കാണിച്ചു അതു കണ്ടതും ഭരതൻ അവളുടെ ചെവി പിടിച്ചു കിഴുക്കി.. “ചിക്കപ്പാ..” അജു ഭരതന്റെ കൈ പിടിച്ചു ചുണുങ്ങി എല്ലാവരും അവരെ അത്ഭുതത്തോടെ നോക്കി അത്ര ഫ്രീ ആയി അവർ ആരോട് ഓഫീസിൽ ഇടപെടാറില്ല.. “ഹേ അങ്കിൾ അവൾക് വേദനിക്കുന്നുണ്ടാകും.. ” കാർത്തിക് അജുവിന്റെ മുഖം കണ്ട് ഭരതനോട് പറഞ്ഞു..
ഭരതൻ ചിരിയോടെ കൈ എടുത്തതും അജു അദ്ദേഹത്തോട് പിണങ്ങി മുഖം വീർപ്പിച്ചു കാർത്തിക്കിന്റെ അരികിൽ പോയി ഇരിന്നു.. കാർത്തികും ഭരതനും ചിരിയോടെ അവളുടെ കുറുമ്പ് നോക്കി നിന്നു… കാർത്തിക് അജുവിനോട് ചിരിയോടെ ഇടപെടുന്നത് കണ്ട് ശില്പയ്ക് ദേഷ്യം വന്നു അവൾ അവരെ മൂവരേയും കലിയോടെ നോക്കി വെളിയിൽ ഇറങ്ങി.. അവൾ പോയതും ഭരതനും അജുവും പരസ്പരം നോക്കി ചിരിച്ചു.. “പ്രൊജക്റ്റിനു നീ മാത്രമേ ഉള്ളോ കൂടെ ഫ്രണ്ട്സ് ഒന്നുമില്ലേ..” “ഉണ്ടല്ലോ ഞങ്ങൾ 3 പേര് ആണ് സാർ വന്നേ..” “അതേ അജു അങ്കിളിനെ ചിക്കപ്പ എന്ന് വിളിക്കുന്നെങ്കിൽ എന്റെ ഏട്ടാ എന്ന് വിളിച്ചോട്ടോ എവിടെ എന്നിട്ട് കൂടെ വന്നവർ.. ” “ദേ അവിടെയുണ്ട് ഞാൻ വിളികാം..” “ടിജോ…. യദു…” അജു വിളിച്ചതും അവർ അവർക്കരികിൽ വന്നു കൂടെ ഉണ്ടായവർ കിളി പരന്ന അവസ്ഥയിൽ അവരെ നോക്കി ഇരുന്നതല്ലാതെ ഒന്നും ചോദിക്കാൻ പറ്റിയിരുന്നില്ല..
അവർ ഇരുവരും കാർത്തിക്കിനെ പരിചയപ്പെട്ട് കുറച്ചു സംസാരിച്ചു. ആ സമയം കൊണ്ട് തന്നെ കാർത്തിക്കുമായി നല്ലൊരു ആത്മബദ്ധം അവരിൽ ഉണ്ടായി.. ഓഫീസിൽ ആ സമയം കൊണ്ട് തന്നെ എല്ലാവരും അജു ചെയർമാന്റെ റിലേറ്റീവ് ആണെന്ന് അറിഞ്ഞു.. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും അവളോട് ബഹുമാനപൂർവ്വം ഇടപെടുമ്പോൾ അവൾ അവരോട് സൗഹൃദപരമായി ഇടപെട്ടു.. മൂവരും കാർത്തിക്കുമായി വളരെ ക്ലോസ് ആയി അതൊന്നും ഇഷ്ടപ്പെടാതെ ശില്പ അജുവിനെതിരെ പലതും പ്ലാൻ ചെയ്തെങ്കിലും ഒന്നും നടന്നില്ല.. ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ പോയി.. ആ സമയങ്ങളിൽ അജു അവളുടെ ഇച്ഛയുമായി ഫോണിലൂടെ സൗഹൃദതിനപ്പുറമൊരു ആത്മബദ്ധം രൂപപ്പെട്ടു.. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരിലുണ്ടായി.. ഓരോ ദിവസത്തെ കാര്യങ്ങൾ ഡയറിയിൽ കുറിക്കുമ്പോലെ അവർ പരസ്പരം ഷെയർ ചെയ്തു.. ഒരുദിവസം വൈകുന്നേരം ഓഫീസിൽ നിന്നും വീട്ടിലേയ്ക് പോകാൻ ഇറങ്ങുവായിരുന്നു മൂവർ സംഘം പെട്ടന്ന് ഭരതൻ അജുവിനെ വിളിച്ചു..
“അജു നാളെ നമുക്ക് ഒരു യാത്ര പോകണം..” “എവിടേക്കാണ് ചിക്കപ്പ..” “നീ കാണാൻ കാത്തിരുന്ന ഇടത് കൃഷ്ണാലയത്തിൽ അപ്പോ എല്ലാം പറഞ്ഞത് പോലെ നാളെ വെളുപ്പിന് നീയും ഞാനും പോകുന്നു ഓക്കേ..” “അപ്പോ ഞങ്ങളോ..” ടിജോയും യദുവും ഒരുമിച്ചു ചോദിച്ചു.. “നിങ്ങൾക് ടൈം ആയില്ല ഇത് അജുവിന്റെ റിവഞ്ച് ആണ്.. നിങ്ങളുടെ എൻട്രി ആകുമ്പോൾ ഞാൻ പറയാം..” “ഓ വല്യ ആൾകാർ വാടാ..” ടിജോ അൽപ്പം കുശുമ്പോടെ പറഞ്ഞുകൊണ്ട് യദുവിന്റെ കൈ പിടിച്ചു നടന്നു.. “ജാഡ ഇട്ടു പിണങ്ങി പോകാതിരുന്നാൽ ഇന്ന് ഈവെനിംഗ് ഫുഡ് വേണമെങ്കിൽ എന്റെ വക നോകാം..” അവരുടെ പിണങ്ങി പോകു കണ്ട് ഭരതൻ പറഞ്ഞതും ടിജോയും യദുവും നടത്തം നിർത്തി തിരിഞ്ഞു നോക്കി… “അതിനു ആര് പിണങ്ങി ഈ ചിക്കപ്പന്റെ ഒരു കാര്യം ഞങ്ങൾക്ക് ഒരു പിണക്കവും ഇല്ല അല്ലേടാ..” ടിജോ പറഞ്ഞുകൊണ്ട് യദുവിനെ നോക്കി തല അനക്കി അതിനു യദുവും സപ്പോർട്ട് ചെയ്തു.. ഒരു ചിരിയോടെ അവർ ഭരതന്റെ കാറിൽ ഫുഡ് കഴിക്കാൻ പുറപ്പെട്ടു..
Kudla റെസ്റ്റോറന്റിൽ വണ്ടി പാർക്ക് ചെയ്യും അവർ ഇറങ്ങി.. റെസ്റ്റോറന്റിൽ കേറി കേമമായി ഫുഡ് തന്നെ ഓഡർ ചെയ്യ്തു.. അതിനിടയിൽ അവർ നാളെ ഉള്ള പല കാര്യങ്ങളും ചർച്ച ചെയ്തു.. “അല്ല അപ്പു നിന്നെ ആ ശില്പയ്ക്ക് മനസിലായില്ലേ..” “അവൾക് എന്നെ അറിയാൻ വഴിയില്ല ചിക്കപ്പ.. കാരണം കുഞ്ഞുനാളിൽ എപ്പോഴോ ആണ് എന്നെ കണ്ടത് പിന്നെ എനിക്ക് കമ്പനി ആനുവൽഡേ ഫോട്ടോയിൽ കണ്ട് പരിചയം ഉണ്ട് അതുകൊണ്ട് പേര് കേട്ടപ്പോൾ തന്നെ പിടികിട്ടി..” “നിങ്ങൾ ബന്ധുക്കളല്ലേ..” ടിജോ ചോദിച്ചതും ഭരതനും യദുവും ചിരിച്ചു.. ബന്ധുക്കൾ തന്നെ എന്നാൽ ശത്രുക്കളാണ്.. “ങേ പിന്നെ എന്തിനു ഓഫീസിൽ നിർത്തുന്നു..” “അത് എന്റെ അച്ഛൻ കാരണം കണ്ണീരും കലാസവും കാട്ടി അച്ഛനെ വശത്താക്കി ഒരു വാക് വാങ്ങി അവളുടെ അമ്മ അതായത് എന്റെ പെങ്ങൾ..
കമ്പനിയിൽ ഒരു അവകാശവും ഇല്ലേലും മകൾക് കമ്പനിയിൽ ജോലി നൽകണം എന്ന്.. അതിനു അച്ഛൻ സമ്മതിച്ചു.. പറഞ്ഞിട്ടു കാര്യമില്ല തലവര പക്ഷേ ഞാൻ പറഞ്ഞിട്ടുണ്ട് കമ്പനിയിൽ എന്തേലും തരികിട ഒപ്പിച്ചാൽ ഇറക്കി വിടും എന്ന്. ഇതുവരെ ഓഫീസിൽ ഷോ കാണിക്കുന്നതല്ലാതെ മറ്റു പ്രശ്നം ഉണ്ടാക്കിയിട്ടില്ല അതാണ് മൈൻഡ് ചെയ്യാതെ ഇരിക്കുന്നത്..” “ഉം.. എനിക്ക് തോന്നി അവൾക് എന്നെ കാണുമ്പോൾ ഒരു ചൊറിച്ചിൽ ഉണ്ട്.. കൂടുതലും കാർത്തിയേട്ടനോട് സംസാരിക്കുമ്പോൾ ആണ് അവൾക് എന്താ ഏട്ടനോട് പ്രണയം ആണോ..” “ഹഹഹ… അവൾക് ആരോടാ പ്രണയം എന്ന് ചോദിക്.. കാർത്തിക് ഓഫീസിൽ ഉണ്ടേൽ അവനോട് ഇനി കിച്ചു ഓഫീസിൽ വന്നാൽ അവനോട് വെളിയിൽ വേറെ ആരോടെങ്കിലും അങ്ങനെ ആണ് അവൾ നോക്കുന്നത് പണം ആണ് അതിനു വേണ്ടി അവൾ….” ഭരതൻ ആദ്യം ചിരിയോടെ പറഞ്ഞുകൊണ്ട് വെറുപ്പോടെ പറഞ്ഞവസാനിപ്പിച്ചു.. കേട്ട മൂന്ന് പേരിലും ശില്പയോട് വെറുപ്പ് നിറഞ്ഞു… പിന്നെ അവർ പലതും സംസാരിച്ചു ഫുഡ് കഴിച്ച് മടങ്ങി.. രാത്രി വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു പ്രൊജക്റ്റിനെ പറ്റി സംസാരിക്കുവായിരുന്നു മൂവരും അപ്പോഴാണ് വിവേകിന്റെ കാൾ അജുവിന് വന്നത് അവൾ കാൾ അറ്റൻഡ് ചെയ്തതും അജുവിന്റെ മുഖം ഗൗരവം നിറഞ്ഞു സംസാരിച്ചു കഴിഞ്ഞതും വിവേക് വിളിച്ചത് എന്തിനെന്നറിയാൻ ടിജോയും യദുവും അജുവിനെ നോക്കി.. തുടരും

by