The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മിത്ര വിന്ദ
അമ്മേ….. എന്തൊരു വേദന…
അവൻ വയറ്റിൽ തടവികൊണ്ട് പറഞ്ഞു.
ഇവൾ കളരി ആണോ എന്റെ ഈശ്വരാ..അവൻ അവൾ ഓടി പോയ വഴിയേ നോക്കി സ്വയം പറഞ്ഞു.
തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തി ഓടുന്ന ഗൗരിയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..
ഹോ… ഈ പെണ്ണിന്റെ കാര്യം…നീ എന്റെ കൈയിൽ നിന്നു മേടിക്കും…
ആദ്യമായി അവന്റെ ചുണ്ടിൽ അവളുടെ പ്രവർത്തി ഓർത്തു ഒരു ചിരി വിരിഞ്ഞു..
ഹരി ചെന്നപ്പോൾ കണ്ടു മുത്തശ്ശിയുമായി എന്തൊക്കെയോ പറഞ്ഞു കലുപില കൂട്ടുന്ന തീർത്ഥയെയും ഗൗരിയെയും..
അവനെ കണ്ടതും പെട്ടന്ന് പെൺകുട്ടികൾ നിശബ്ദരായി..
എല്ലാവരും കൂടെ ഒരുമിച്ചു ഇരുന്നു ചായ ഒക്കെ കുടിച്ചു..
കുറെ സമയം അവരോട് സംസാരിച്ചു ഇരുന്നു..
ഗൗരി… എന്നാൽ ഇറങ്ങിയാലോ.
7മണി കഴിഞ്ഞു…
ഹരി ഓർമിപ്പിച്ചു..
ഇന്ന് ഇവിടെ കിടക്കാം ചേട്ടാ… പ്ലീസ്…. തീർത്ഥ അവന്റെ പിറകെ കൂടി..
പിന്നീടു ഒരു ദിവസം വരാം മോളെ…അന്ന് നമ്മൾക്ക് അടിച്ചു പൊളിക്കാം..
ഹരി എത്രയൊക്കെ പറഞ്ഞിട്ടും തീർത്ഥ സമ്മതിച്ചില്ല..
എങ്കിൽ ശരി ഒരു കാര്യം ചെയൂ.. ഇന്ന് നിങ്ങളും കൂടെ വാ.. എല്ലാവർക്കും അവിടെ കൂടാം… ഗൗരി പറഞ്ഞു.
ഗീത വഴക്ക് പറഞ്ഞു എങ്കിലും കുട്ടികൾ പക്ഷെ അവളുടെ കൂടെ പോകാൻ തയ്യാറായി.
അങ്ങനെ അവരോട് യാത്ര പറഞ്ഞിട്ട് ഏകദേശം 8മണി ആയി എല്ലാവരും കൂടെ ഗൗരിയുടെ വീട്ടിലേക്ക് തിരിച്ചപ്പോൾ.
തന്റെ വീട്ടിൽ പൂച്ചയെ പോലെ നിൽക്കുന്ന ഗൗരി ആണോ ഇത് എന്ന് അവൻ ഓർത്തു.
നാവ് വായിൽ ഇടാൻ അവൾക്ക് സമയം ഇല്ലായിരുന്നു.
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല അവൾക്ക്…
നിങ്ങൾക്ക് ആർക്കെങ്കിലും ഐസ് ക്രീം വേണോ..
ഹരി ചോദിച്ചു.
ഈ രാത്രിയിലോ…. വേണ്ട… ദേവു പറഞ്ഞു.
തീർത്ഥ :എനിക്ക് വേണം ഹരിയേട്ടാ…
ഒരെണ്ണം കഴിക്കാം ദേവു.. വല്ലപ്പോഴും അല്ലെ… ഗൗരി ദേവുവിനെ നോക്കി.
ഹരി തരക്കേടില്ലാത്ത ഒരു പാർലർ നോക്കി വണ്ടി ഒതുക്കി.
എന്നിട്ട് എല്ലാവരും കൂടെ ഐസ് ക്രീം കഴിക്കാനായി കയറി.
ഹരി എല്ലാം ഓർഡർ ചെയ്തത്..
അവർ മൂവരും കേട്ടിട്ട് പോലും ഇല്ലാത്ത പേരുകൾ ആണ് അവൻ പറഞ്ഞത്.
ഹരിയേട്ടാ ആകെ പാടെ എനിക്ക് വാനില ഐസ് ക്രീം പിന്നെ ചോക്ലേറ്റ് ഐസ് ക്രീം… ഇത് മാത്രമേ അറിയത്തൊള്ളൂ… തീർത്ഥ നിഷ്കളങ്കമായി പറഞ്ഞു…
ഇത് ഒന്ന് ടേസ്റ്റ് ചെയ്ത് നോക്ക് തീർത്ഥകുട്ടി….
ഹരി ഒരെണ്ണം തീർത്ഥ ക്ക് നീക്കി വെച്ച് കൊണ്ട് പറഞ്ഞു.
Wow… സൂപ്പർ ടേസ്റ്റ്…. ചേച്ചിക്ക് വേണ്ട എന്ന് അല്ലെ പറഞ്ഞത്.. അത് എനിക്ക് തന്നേക്കു…. തീർത്ഥ പറഞ്ഞപ്പോൾ ദേവു അവളെ നോക്കി കണ്ണ് മുഴുപ്പിച്ചു.
അങ്ങനെ എല്ലാവരും കൂടെ വളരെ സന്തോഷത്തിൽ ആയിരുന്നു അവിടെ നിന്ന് ഇറങ്ങിയത്.
വീട്ടിൽ അപ്പോൾ ഗോപനും എത്തി ചേർന്നിരുന്നു..
സീതയും ലക്ഷ്മിയും കൂടി ഒരുപാട് കറികൾ ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്..
ബീഫ് ഉലർത്തിയതും, ഞണ്ട് റോസ്റ്റും മീൻ കുടം പുളി ഇട്ടു വറ്റിച്ചതും, കണവ ഫ്രൈ ,പുളിശ്ശേരിയുo, തോരനും, അവിയലും, പച്ചടിയും,…. അങ്ങനെ അങ്ങനെ പോകുന്നു അവിടുത്തെ വിഭവങ്ങൾ ..
എന്റെ അമ്മേ… വയറ്റിൽ ഒരു സ്വല്പം പോലും ഇട ഇല്ല കെട്ടോ… ഇത് എല്ലം കണ്ടു കൊണ്ട് ഹരി പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു..
അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ 10മണി ആയി
ഹരി പോകാനായി ഇറങ്ങി.
പക്ഷെ ആരും സമ്മതിച്ചില്ല.
ഇന്ന് ഇവിടെ നിൽക്കാം ഹരി… ആദ്യം ആയിട്ട് വന്നത് അല്ലേ…. കാലത്തെ പോകാം എന്ന് പറഞ്ഞു എല്ലാവരും നിർബന്ധിച്ചപ്പോൾ അവൻ അവിടെ സ്റ്റേ ചെയാം എന്ന് സമ്മതിച്ചു.
പക്ഷെ ഗൗരി മാത്രം അവനോട് ഒന്നും പറയാതെ നിൽക്കുക ആയിരുന്നു ചെയ്തത്.
ഹരിക്ക് പക്ഷെ അവരോട് ഒക്കെ വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു..
തീർത്ഥയെയും ദേവുവിനെയും ആയിരുന്നു അവനു ഒരു പാട് ഇഷ്ടം..
അന്ന് ആകെ ഉത്സവം പോലെ ആയിരുന്നു.. ലക്ഷ്മിയും ഗൗരിയും കുട്ടികളും ഒക്കെ കൂടെ ബഹളം ആയിരുന്നു.
ഹരിക്ക് ബോർ ആകുന്നുണ്ടോ… ഇവളുമാർ എല്ലാവരും കൂടിയാൽ ഇങ്ങനെ ആണ്..
ദീപൻ പറഞ്ഞു.
ഹേയ്.. ഒരു പ്രശ്നവും ഇല്ല ചേട്ടാ… അവിടെ എന്റെ സിസ്റ്റർ ഇതുപോലെ ആണ്… അവൾ ഒരാൾ മതി ഈ നാലു പേരുടെ ഫലം ചെയ്യും… അവന്റെ മറുപടി കേട്ടു ദീപൻ ചിരിച്ചു.
അപ്പോൾ ശരി.. ഇനി അന്താക്ഷരി കളിച്ചു അവസാനിപ്പിക്കാം… ദേവു ആണ് നിർദേശം വെച്ചത്.
അത് വേണ്ട… ഹരിയേട്ടൻ കേൾക്കും നമ്മുട പാട്ട്… ദേവു അടക്കം പറഞ്ഞു.
അതിനെന്താ… ചേട്ടൻ പാവം ആണ്… നമ്മുടെ കാളരാഗം കേട്ടന്ന് കരുതി ചേട്ടൻ ഒന്നും പറയില്ല..
പിന്നീടു എല്ലാവരും കൂടെ പാട്ട് ആയിരുന്നു…
ഹരിക്ക് അപ്പോൾ ഒന്ന് രണ്ടു ഫോൺ കാൾസ് വന്നു..
അവനെ കൊണ്ട് പാട്ട് പാടിപ്പിക്കണം എന്ന് ലക്ഷ്മി ഓർത്തിരുന്നു.. പക്ഷെ ഫോൺ സംഭാഷണം ഏകദേശം ഒരു മണിക്കൂർ നീണ്ടു പോയി.
എല്ലാം കഴിഞ്ഞു കിടക്കാനായി വന്നപ്പോൾ 11മണി ആയിരുന്നു സമയം.
ഹരി വന്നപ്പോൾ ഗൗരി കിടക്ക ഒക്കെ വിരിച്ചിരുന്നു…
ടോ… എനിക്ക് ഒന്ന് മേല് കഴുകണം ”
അവൾ വേഗം ഒരു തോർത്തു എടുത്തു അവനു കൊടുത്തു.. അച്ഛൻ ഒരു ടി ഷർട്ട് മേടിച്ചു വെച്ചിട്ടുണ്ടു.. പാകം ആകുവോ എന്ന് അറിയില്ല എന്ന് പറഞ്ഞു അവൾ അലമാര തുറന്ന് ഒരു കവർ എടുത്തു.
അതിൽ നിന്ന് ഷർട്ട് എടുത്തു കൊണ്ട് അവൻ ബാത്‌റൂമിൽ പോയി.
അവൻ മേല് കഴുകി വന്നപ്പോൾ ഗൗരി കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്..
അവൻ അവളെ നോക്കി നിന്നു പോയി.
എന്തൊരു ശാലീനത ആണ് അവൾക്ക്… കൊച്ചു കുട്ടികളെ പോലെ ആണ് അവൾ എന്ന് അവൻ ഓർത്തു..അവളുടെ അനുസരണ ഇല്ലാത്ത മുടികൾ ഫാനിന്റെ കാറ്റിൽ പാറിപറക്കുന്നുണ്ട്… അവൻ അടുത്ത് ചെന്നു നിന്നു…
എന്നിട്ട് ആ മുടികൾ മെല്ലെ ഒതുക്കി വെച്ച്..
എന്നിട്ട് അവൾ പോലും അറിയാതെ അവളുടെ നെറുകയിൽ അവൻ തന്റെ അധരം ചേർത്തു..
സോറി ഗൗരി… നിന്റെ അനുവാദം ഇല്ലാണ്ട് നിന്നെ ഒന്ന് സ്പർശിക്കുക പോലും അരുത് എന്ന് ഓർത്തത് ആണ്.. പക്ഷെ എനിക്ക് ആവുന്നില്ല…. നിന്നെ കാണുമ്പോൾ ഞാൻ എല്ലാം മറന്ന് പോകുന്നു… ഒരു വർഷം കഴിഞ്ഞാൽ നീ എന്നേ വിട്ടു പോകുമോ….ങേ… അവൻ മെല്ലെ അവളോട് ചോദിച്ചു…
പറ്റുമോ നിനക്ക് എന്നെ വിട്ട് പോകാൻ…..
അതിന് വേണ്ടി ആണോ ഞാൻ നിന്നെ ഇത്രമാത്രം പ്രണയിച്ചത്..
തന്റെ വിരലുകളിൽ വിരൽ കോർത്തു തന്റെ തോളോട് തോൾ ചേർന്ന്,ആയിരം പൂർണചന്ദ്രന്മാരെ ഒരുമിച്ചു കാണാനായി,മകരമാസത്തിൽ ഒരു കുളിരായി അമർന്നു കൊണ്ട്,തുലാവർഷ രാത്രികളിൽ ഒരു മഴയായ് പെയ്തു കൊണ്ട്,എന്നിലേക്ക് ചേർക്കാനായി ആണ് നിന്നെ ഞാൻ ഈ താലി എന്ന ഒറ്റ ശക്തിയുടെ ബലത്തിൽ അഗ്നിസാക്ഷിയായി എന്റെ പാതിയായി കൂടെ കൂട്ടിയത്…
നീ ആരെയും സ്നേഹിക്കുന്നില്ല എന്നു എനിക്ക് വ്യക്തമായി അറിയാം… അങ്ങനെ ഒരുത്തനെയും പ്രണയിച്ചു നടക്കുന്നവൾ അല്ല എന്റെ ഗൗരി കുട്ടി… ഈ നന്മനിറഞ്ഞ അച്ഛന്റെയും അമ്മയുടെയും മകൾ അല്ലെ നീയ്.. നിനക്ക് ഒരിക്കലും അങ്ങനെ കഴിയില്ല…
മ്മ്… ഞാൻ കാത്ത് ഇരുന്നോളാം… നീ എന്നിലേക്ക് ചേരുന്ന ..നിമിഷത്തിനായി ഞാൻ ഈ ജന്മം മുഴുവൻ കാത്ത് ഇരിക്കാനും തയ്യാർ ആണ് പെണ്ണേ….
അവൻ ഒന്നുകൂടെ അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു.
ഈ കുറി പക്ഷെ ഗൗരി കണ്ണ് തുറന്നു.
അവൾ വേഗം എഴുനേറ്റു.
ഹരി ആണെകിൽ ഒന്നും അറിയാത്തത് പോലെ തോർത്തു എടുത്തു അവിടെ ജനാലയിൽ വിരിച്ചു ഇട്ടു..
എന്നിട്ട് കിടക്കാനായി വന്നു ബെഡിൽ ഇരുന്നു..
ഗൗരി അവനെ കൂർപ്പിച്ചു നോക്കി.
എന്താടി ഉണ്ടക്കണ്ണി….അവൻ അവളെ നോക്കി..
ഹരി… സത്യം പറ… താൻ ഇപ്പോ എന്നെ എന്തെങ്കിലും ചെയ്തോ..
എന്ത് ചെയ്യാൻ… തനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…
അവനൊന്നുo മനസിലാകാത്ത മട്ടിൽ അവളോട് ചോദിച്ചു.
അതല്ല… താൻ എനിക്ക്…അവളുടെ വാക്കുകൾ മുറിഞ്ഞു.
ഞാൻ നിനക്ക്…. ബാക്കി പറ ഗൗരി..
അവൾ പക്ഷെ ഒന്നും മിണ്ടാതെ ബെഡിന്റെ മറു വശത്തു വന്നുകിടന്നു.
ഹരി യും അവൾ കാണാതെ ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് കിടന്നു.
********
ഈ സമയം അമ്മാളു ഉറങ്ങാതെ കിടക്കുക ആണ്…
എന്താണെന്നറിയില്ല അവളുടെ മനസ് ആകെ കലുഷിതം ആയിരുന്നു..
ഒന്നുടെ അവൾ തന്റെ ഫോണിലേക്ക് വന്ന മെസ്സേജ് ഓർത്തു നോക്കി .
Dear മാളു… ഞാൻ എത്ര ഒക്കെ പറഞ്ഞിട്ടും തനിക്ക് എന്നേ ഇഷ്ടം ഇല്ലാത്ത സ്ഥിതിക്ക് ഇനി ഒരിക്കൽ പോലും ഞാൻ എന്റെ പ്രണയം പറഞ്ഞു കൊണ്ട് തന്റെ അടുത്തേക്ക് വരില്ല… എന്നാലും എന്റെ ഹൃദയത്തിൽ ഒരു നോവായി താൻ കാണും.. എനിക്ക് തന്നെ സ്നേഹിക്കാൻ തന്റെ അനുവാദം ഒന്നും വേണ്ട.. പക്ഷെ എനിക്ക് തന്നെ എന്റെ സ്വന്തം ആക്കാണം എങ്കിൽ തന്റെ സമ്മതം കൂടി ഇല്ലാതെ പറ്റില്ല…. അതുകൊണ്ട് ആണ് തന്റെ munp ഇതുപോലെ നാണം കെട്ട് കൊണ്ട് ഞാൻ പിന്നെയും പിന്നെയും വന്നത്… പക്ഷെ അപ്പോൾ എല്ലാം താൻ എന്നേ ഒരു തെരുവ് പട്ടിയെ പോലെ ആട്ടി അകറ്റുക ആണ് ചെയ്തത്…ആഹ്… ഒക്കെ പോട്ടെ…തന്നെ ബുദ്ധിമുട്ടിച്ചതിനു ഒക്കെ മാപ്പ്……….
അത് വായിക്കും തോറും അമ്മാളുവിന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വിഷമം…
നിഹ ചോദിച്ച ചോദ്യം അവളുടെ മനസ്സിൽ പിന്നെയും പിന്നെയും മാറ്റൊലി കൊണ്ട്…
ടി.. നീ എപ്പോളെങ്കിലും ഡോണിനെ സ്നേഹിച്ചിരുന്നോ….
അമ്മാളുവിന്റെ മനസാക്ഷിയും അവളോട് ആ ചോദ്യം ചോദിക്കുക ആണ്..
എപ്പോളെങ്കിലും…. എപ്പോളെങ്കിലും അങ്ങനെ തോന്നിയോ….
ഇല്ല എന്നു പറഞ്ഞു നിഹയെ പറ്റിയ്ക്കാം… പക്ഷെ
പക്ഷെ.. തന്റെ മനസാക്ഷിയോട് അങ്ങനെ പറയാൻ പറ്റുല്ല…
കാരണം… താനും സ്നേഹിച്ചിരുന്നു അവനെ… എപ്പോളൊക്കെയോ….
എന്നാൽ അത് ആരോടും പറയാതെ അവൾ കൊണ്ട് നടക്കുക ആണ് ചെയ്തത്..
പ്രണയിച്ചാൽ ഒന്നാവണം… അല്ലാതെ വെറുതെ time പാസ്സിന് വേണ്ടി ആവരുത്.. തങ്ങളുടെ പ്രണയം ഒരിക്കലും ഒരു വിവാഹത്തിൽ കലാശിക്കുക ഇല്ല എന്നു അറിയാം… അച്ഛനും അമ്മയും ഏട്ടന്മാർക്കും ഒക്കെ തന്നെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്… അവരുടെ ഒരേ ഒരു കുഞ്ഞി പെങ്ങൾ ആണ് താൻ… അവരെ വിഷമിപ്പിച്ചു ഒരു ജീവിതം ഇല്ല… അത്ര തന്നെ….അതുകൊണ്ട് മാത്രം ആണ് താൻ അവനെ ഒഴിവാക്കുന്നത്..
എന്നിരുന്നാലും ഒരു ആൺകുട്ടിയോട് ആദ്യമായി പ്രണയം തോന്നിയിട്ടുണ്ട് എങ്കിൽ അത് ഡോണിനോട് ആണ്..
ആഹ്… ഒക്കെ പോട്ടെ …പ്രായത്തിന്റെ ഓരോ ചാപല്യങ്ങൾ ആണ് ഇത് എല്ലാം…
അമ്മാളു ഒന്നു മയങ്ങി വന്നതേ ഒള്ളു..
പെട്ടന്ന് അവൾ ഞെട്ടി എഴുനേറ്റ്..
എന്തോ ഒരു ദു സ്വപ്നം…
രക്തത്തിൽ കുളിച്ചു കിടക്കുന്ന ഡോൺ….
ഈശ്വരാ… അവനു എന്തെങ്കിലും പറ്റിയോ..
സമയം നോക്കിയപ്പോൾ 2മണി..
അവൾക്ക് ശ്വാസം വിലങ്ങി ഇരിക്കുന്നതായി തോന്നി…
ഓം നമഃ ശിവായ ചൊല്ലി കൊണ്ട് അവൾ കണ്ണുകൾ ഇറുക്കെ അടച്ചു..
എന്നാലും അവളുടെ മനസിലെ നീറ്റൽ മാറിയിരുന്നില്ല..
ന്റെ ഭഗവാനെ… ആപത്തു ഒന്നും സംഭവിക്കരുതേ അവനു…
അവളുടെ പ്രാർത്ഥന അത് മാത്രo ആയിരുന്നു ആ രാത്രി മുഴുവനും…
*********
ഗൗരി ഉണർന്ന് നോക്കിയപ്പോൾ കണ്ടു മറു വശത്തായി ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന ഹരിയെ….
തലേ ദിവസം രാത്രിയിലെ കാര്യങ്ങൾ ഒക്കെ അവൾ വീണ്ടും ഓർത്തു നോക്കി…
ഹരി തനിക്ക് മുത്തം നൽകിയോ… അതോ തന്റെ തോന്നൽ അല്ലെങ്കിൽ സ്വപ്നം ആയിരുന്നോ…. ഹരിയുടെ സാമിപ്യം പോലെ തോന്നിയപ്പോൾ ആണ് ഞെട്ടി കണ്ണു തുറന്നത്.. പക്ഷെ…
അവൾ അവനെ പിന്നെയും നോക്കി..
എന്നിട്ട് എഴുനേറ്റ് ബെഡിൽ കുറച്ചു സമയം ഇരുന്നു…
6മണി ആയിരിക്കുന്നു സമയം..
എന്നും 5മണിക്ക് മുൻപ് ഉണർന്ന് കുളിക്കുന്നത് ആണ്… പക്ഷെ ഇന്ന് ആണെങ്കിൽ ഉറങ്ങി പോയി
മുടി മുഴുവനും വാരി എടുത്തു ഉച്ചിയിൽ കെട്ടി വെച്ച് കൊണ്ട് അവൾ എഴുനേറ്റു പോയി.
അടുത്ത ദിവസം നിഹയ്ക്ക് ഒപ്പം കോളേജിൽ എത്തിയ അമ്മാളുവിനെ കാത്ത് ഇരുന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത ആയിരുന്നു..