21/04/2026

പ്രണയനിലാവ് : ഭാഗം 08

രചന – സരിത മനു

നന്ദനയുടെ സന്തോഷം പെട്ടെന്ന് തന്നെ കെട്ടടങ്ങി.ഈശ്വരാ….. ദേവേട്ടൻ ഇവിടെയാണ് ഇനി .എങ്കിൽ …..ജിതെട്ടനും ആയുള്ള തന്റെ പ്രണയം….

ഏട്ടന് ഇവിടെ ഉണ്ടാവാൻ കൊതിച്ചിട്ടുണ്ട് ഒരുപാട് പക്ഷേ…ഇപ്പൊൾ….ഇപ്പൊൾ ഇത് വേണ്ടായിരുന്നു….

അവളെ തോളോട് ചേർത്ത് നിർത്തിയിരുന്ന ദേവനും അറിഞ്ഞു അവളിലെ ആ ഞെട്ടൽ.

താനിവിടെ ചാർജ് എടുത്തു എന്നറിഞ്ഞപ്പോൾ എന്തിനാണ് ഇവള് ഞെട്ടിയത്…അവളെ തോളിൽ നിന്നടർത്തി മാറ്റി കൊണ്ട് ദേവൻ ചോദിച്ചു.

“എന്ത് പറ്റി എന്റെ കിലുക്കാം പെട്ടി ക്ക്…? ഞെട്ടിയെ എന്തിനാ….”?

“ഒന്ന് പോ ഏട്ടാ….ഇത് സന്തോഷം കൊണ്ടാ…”
അത് പറയുമ്പോഴും അവളുടെ ഹൃദയമിടിപ്പ് കൂടുതൽ ആയിരുന്നു.

ദേവൻ പുറത്തേക്കിറങ്ങുമ്പോൾ സീതമ്മ പുറകെ ചെന്നു.

“എങ്ങോട്ടാ മോനെ…നീ….വന്നല്ലെ ഉള്ളൂ….അപ്പോഴേക്കും പോണോ…”?

“അത്…അമ്മേ…..എനിക്ക്….ഇവിടെ ….ഒന്ന് രണ്ടു പേരെ കാണാനുണ്ട്…ഞാൻ ഉടനെ വരാം…”

ദേവൻ അവിടെ ചെല്ലുമ്പോൾ അവർ ദേവനെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.

“അച്ഛാ….ഇങ്ങനെ ഉണ്ട് ഇവിടെ….? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അറിയിക്കണം…അവിടുത്തെ പോലെ എനിക്ക് ഇപ്പഴും വരാൻ കഴിയില്ല.അറിയാലോ….”

അതിനു മറുപടി പറഞ്ഞത് ജാനകി ആണ്.

“അറിയാം മോനെ….ഇത് ….ഞങ്ങൾക്ക് സ്വർഗാണ്….മോന്റെ നല്ല മനസ്സ്…..അല്ലായിരുന്നെങ്കിൽ…..”

“സീത….. , ന്റെ മോള്……”

വേണുഗോപാലിന്റെ നിന്ന് അവ്യക്തമായ ശബ്ദത്തിൽ ആ വാക്കുകൾ പുറത്ത് വന്നു.

“സുഖമാണ് അച്ഛാ..രണ്ടുപേർക്കും.വന്ദ്നയെ പോലെ തന്നെ..ദാ ഇവനെ പോലെയും..”

“ന്റെ നന്ദു മോളെ…ഒന്ന് കാണാൻ….”?

“അത്…..അത് എങ്ങനെ അച്ഛാ….
ഇപ്പൊ… സമായമാകട്ടെ…..കുറച്ച് നാളത്തേക്ക് ഇങ്ങനെ പോയെ പറ്റൂ…”

“മോനെ….നിന്റെ അഡ്മിഷൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്….എന്ത് ആവശ്യമുണ്ട് എങ്കിലും വിളിക്കണം.നന്നായി പഠിക്കണം…”

“അവിടെ….നിന്റെ ചേച്ചി ഉണ്ട്….നിന്നെ കാണുമ്പോൾ ഒരുപക്ഷേ…..അറിയില്ല എന്താ സംഭവിക്കുന്നത് എന്ന്….നിങ്ങള് അത്ര സാമ്യം ഉണ്ട്….”

“ഞാൻ ….നന്നായി പഠിച്ചോളം ഏട്ടാ….ഏട്ടന്റെ പേരിനു കളങ്കം വരത്തില്ല ഞാൻ….ഞാൻ ….ഒരിക്കലും വന്ദനയെ പോലെ ആവില്യ…..”

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..ഒരു തേങ്ങൽ കേട്ട് ദേവൻ തിരിഞ്ഞു നോക്കി.അത് വേണുഗോപാലിൽ നിന്നായിരുന്നു.

അവിടെ നിന്ന് അവൻ യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും ജാനകിയും , പ്രെമും നിറകണ്ണുകളുമായി അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

“അമ്മേ….ഏട്ടൻ….ഏട്ടൻ …ഇല്ലായിരുന്നെങ്കിൽ….ഇപ്പൊ….നമ്മൾ…..”

അവൻ അത് പറയുമ്പോൾ ജാനകി അറിയുകയായിരുന്നു തനിക്ക് പിറക്കാതെ പോയ ആ മകന്റെ സ്നേഹ വാൽസല്യം.

* * * * * * * * * * * * *

അന്ന് നന്ദന പതിവിലും നേരത്തെ കോളജിലേക്ക് പോവാൻ റെഡി ആയി…
അതുകണ്ട് സീതമ്മ ചോദിച്ചു.

“എന്ത് പറ്റി ഇന്ന് ഇത്ര നേരത്തെ….?”

“ഇന്ന് അല്ലേ അമ്മാ ‘ഫ്രേഷേഴ്സ് ഡേ’.ഇൗ സീനിയേഴ്സ് ഷൈൻ ചെയ്യുന്ന ദിവസം..ഇന്ന് കോളേജ് തുറക്കുവല്ലെ…

അത് കേട്ട് കൊണ്ടാണ് ദേവൻ അങ്ങോട്ട് വന്നത്.

“ഉവ്വ…സീനിയർ ആയതോക്കെ കൊള്ളാം…. വല്ല റാഗിങ് മറ്റോ നടത്തിയാൽ തൂക്കിയെടുത്ത് ഞാൻ അകതിടും ..പറഞ്ഞില്ലെങ്കിൽ വേണ്ട…”

“എന്റെ … പൊന്നോ….ഞാൻ ആരേം റാഗ് ചെയ്യാനൊന്നും പോണില്ലെ….ഇപ്പൊ ഇൗ ട്രാൻസ്ഫർ വേണ്ടായിരുന്നു അല്ലേ അമ്മേ….”

അതും പറഞ്ഞു അവള് ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.

ഗേറ്റ് കടക്കുമ്പോൾ സീതമ പറയുന്നുണ്ടായിരുന്നു .

“പതുക്കെ പോ പെണ്ണേ…. പേടിയാകുവാ പോക്ക് കണ്ടിട്ട്..”

ദേവൻ അത് കേട്ട് ചിരിച്ചു.

“എന്‍റെ ബാക്കി അല്ലേ അമ്മേ …
അങ്ങനെ പോകൂ”.

അവള് കോളജിൽ എത്തിയപ്പോൾ കണ്ടു നീനയെ…

“ആഹാ…മാഡം രാവിലെ തന്നെ കുറ്റീം പറിച്ചു ഇങ്ങു പൊന്നു അല്ലേ ..”?

“പിന്നല്ലാതേ”…..

നീന അത് കേട്ട് ചിരിച്ചു.

“ചുമ്മാ… എല്ലാരേം ഒന്ന് കാണാൻ ….”
നന്ദന പറഞ്ഞു.

“കാണാൻ മാത്രമാണോ …അതോ…”?

“അതേ മോളെ….ഇനി മുതൽ ഉഴപ്പൊന്നും പറ്റില്ല….നീയറിഞ്ഞോ…..ഒരു ഗുഡ് ആൻഡ് ബാഡ് ന്യുസ് ഉണ്ട് ….”
നന്ദന വിഷാദത്തോടെ പറഞ്ഞു .

“അതെന്താ അങ്ങനെ…?”

“ഇത്രയും നാൾ ആഗ്രഹിച്ചിരുന്നു ദേവെട്ടൻ ഇങ്ങോട്ട് വന്നിരുന്നെങ്കിൽ എന്ന്..പക്ഷേ…ഇപ്പൊ…”

“എന്താ. നന്ദു പ്രശ്നം….?”

“ഏട്ടൻ വന്നു.ട്രാൻസ്ഫർ…നമ്മുടെ സ്റ്റേഷനിൽ …പക്ഷേ….ഇനി… എങ്ങാൻ ഞാനും ജിത്തെട്ട നും തമ്മിലുള്ള …..”

“ഓ….അതാണോ…..അതിനു ഇപ്പൊ ഇതെങ്ങനെ അറിയാൻ….സമയം ആകുമ്പോ ജിത്തെട്ടൻ വന്നോളും നിന്റെ ഏട്ടന്റെ അടുത്തേക്ക്…നീ വാ….”

അവർ ക്ലാസ്സിലേക്ക് നടന്നു..

പോകുമ്പോൾ കണ്ടൂ…സീനിയേഴ്സ്…,തങ്ങളുടെ ക്ലാസിലുള്ളവർ…പുതുതായി വരുന്നവർക്ക് മുൻപിൽ ഷൈൻ ചെയ്യുന്നത്.

എന്നാല് നന്ദനയ്ക്ക് ഒന്നിനും ഒരു ഉഷാർ തോന്നിയില്ല.അവള് ജിത്തി നെ കാത്തിരുന്നു.

വിശ്വജിത് വന്നപ്പോൾ കണ്ടൂ ഗ്ലൂമി ആയിരിക്കുന്ന നന്ദനയെ..

“നന്ദു…..എന്ത് പറ്റി നിനക്ക്….?ഇത്രയും ദിവസം കൂടി കണ്ടതിന്റെ സന്തോഷം ഒന്നും കാണുന്നില്ലല്ലോ….?”

“ജിത്തെട്ടാ….അത്…എട്ടനിവിടെ….
ഏട്ടൻ….ഇവിടേക്ക് ട്രാൻസ്ഫർ ആയി…ഇനി വീട്ടില് കാണും.അതോർത്തപ്പോ …ഒരു ടെൻഷൻ..”

“അതിനിപ്പോ എന്താടോ…..നമ്മൾ എങ്ങോട്ടും പോകാനൊന്നും തീരുമാനിച്ചിട്ടില്ല ല്ലോ… കോഴ്സ് കംപ്ലീറ്റ് ചെയ്തു …ഒരു ജോലിയും വാങ്ങി ഞാൻ നിന്റെട്ടന്റെ മുന്നിൽ വരും….അത് വരെ കാത്തിരുന്നാൽ മതി..”

അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു ആത്മവിശ്വാസവും,കുറച്ചു ധൈര്യവും തോന്നി.

അപ്പോഴാണ് നീന അവിടേക്ക് വന്നത്..

“നന്ദു…..നീ ഇങ്ങോട്ട് ഒന്ന് വന്നെ…”

“എന്താടാ….”?

“നീ വാ..ജിതെട്ടനും പോരെ….ഒരു വല്യ സർപ്രൈസ്….”

“അതെന്താണെന്ന് നോക്കാം..വാ ജിത്തെട്ടാ….”

അവർ നീനയോടൊപ്പം ചെന്നപ്പോൾ കണ്ടൂ…. ആകെ പരിഭ്രാന്തനായി നിൽക്കുന്ന അവനെ….

നന്ദന അത്ഭുതപ്പെട്ടു പോയി….തന്നെ പോലെ തന്നെ… ജിത്തിനും വിശ്വസിക്കാൻ കഴിഞ്ഞില്ല..നന്ദുവിനെ പോലെ തന്നെ.

അവർ മൂവരും അവനടുത്തേക്ക് ചെന്നു.

നന്ദനയെ ഒന്നെ നോക്കിയുള്ളൂ പ്രേം…അവന് മനസ്സിലായി…ഇത്….ഇത് തന്റെ കൂടപ്പിറപ്പാണ്..തന്റെ ചേച്ചി…നന്ദന…അവരും കണ്ടൂ നന്ദനയെ കണ്ടപ്പോൾ അവനിലും ഉണ്ടായ മാറ്റം.

ജിത്ത് വേഗം അവന്റെ അടുത്തെത്തി.അവന്റെ കണ്ണുകളിലെ ഭയം ജിതത് കണ്ടൂ.

ഫസ്റ്റ് ഇയർ ആണല്ലേ….?എന്താ നിന്റെ പേര്…? ഏതു ഡിപ്പാർട്ടുമെന്റ് ആണ്…?”

“ഞാൻ… പ്രേമാനന്ദ്.. ബി കോം….”

“ആഹാ…ജിതെട്ടന്റെ ജൂനിയർ….”

നീന അതും പറഞ്ഞു നന്ദനയെ നോക്കി.നന്ദന അപ്പോഴും അവനിൽ നിന്ന് നോട്ടം മാറ്റിയിരുന്നില്ല.ശെരിക്കും തന്നെ പോലെ തന്നെ…

“നീ വാ…ഞാൻ ക്ളാസ് കാണിച്ചു തരാം.”
ജിത്‌ അത് പറഞ്ഞു മുന്നോട്ട് നടന്നു.കൂടെ പ്രമും..

അവിടെ നിന്നും നടന്നകലുമ്പോൾ പ്രേം തിരിഞ്ഞു നോക്കി ..അപ്പൊൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന നന്ദനയെ.

അവന്റെ മനസ്സിൽ ഒരു പുഞ്ചിരി വിടർന്നു..പ്രേം അവളെ നോക്കി പുഞ്ചിരിച്ചു .അവർ കണ്ണിൽ നിന്ന് മറഞ്ഞിട്ടും നന്ദന അവിടെ തന്നെ നിൽക്കുക യായിരുന്നു..

“നന്ദു…. ടാ …ക്ലാസ്സിൽ പോകണ്ടേ….?”
നീന അവളെ തട്ടി വിളിച്ചപ്പോൾ ആണ് അവള് ഞെട്ടിയുണർന്നത്.

“നീന…അത്…. നീ കണ്ടോ….അവൻ….”

“നിന്നെപ്പോലെ തന്നെ ഉണ്ട്.നിന്റെ ദേവെട്ടനേക്കാൾ നിങ്ങള് ഒരുപോലെ ഉണ്ട്…..ഒരാളെ പോലെ ഏഴ് പേര് ഉണ്ടെന്നല്ലെ പറയണേ….ഇനി ബാക്കി അഞ്ചു പേരും കൂടി കാണുവായിരിക്കും….”

അതും പറഞ്ഞു നീന ചിരിച്ചു.പക്ഷേ അപ്പോഴും നന്ദനയുടെ മനസ്സിൽ പ്രേമി ന്റെ മുഖം ആയിരുന്നു.

അന്ന് ആദ്യ ദിവസം ആയതിനാൽ പ്രേം നേരത്തെ വീട്ടിലെത്തി.ചെന്ന ഉടനെ അവൻ അച്ഛന്റെ അടുത്തെത്തി.

“അച്ഛാ….ഞാൻ…കണ്ടൂ അച്ഛാ….ചേച്ചിയെ കണ്ടൂ…വന്ദനയെ പോലെ….എന്നെപോലെ….തന്നെ അച്ഛാ…. എട്ടനേക്കാൾ…. ഞങ്ങളാണ് അച്ഛാ ഒരേ പോലെ …..”

അവൻ അത് പറഞ്ഞപ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകി…

“തെറ്റാ ഞാൻ….അവരോട് ചെയ്തത്…. പൊറുക്കാനാവാത്ത തെറ്റ്….എനിക്ക്…ഇനി എന്നെങ്കിലും…..കാണാൻ പറ്റുവോ അവളെ…..ന്റെ കണ്ണടയുന്നെന് മുൻപ്”

“പറ്റും അച്ഛാ…..അച്ചനിങ്ങനെ… സങ്കടപ്പടുന്നത്. ഇനീം കാണാൻ വയ്യ ..എല്ലാം ശരിയാകും. ഏട്ടൻ കൊണ്ട് വരും അവരെ.”

അവൻ പറഞ്ഞപ്പോൾ ജാനകിയും അത് ശെരി വെച്ചു.

നന്ദന അന്ന് വീട്ടിലെത്തിയപ്പോൾ ദേവൻ അവിടെ ഉണ്ടായിരുന്നില്ല.

“എട്ടനേവിടെ അമ്മേ…..?”

“അവൻ പുറത്ത് പോയതാ.. എന്തെ….?”

അപ്പോഴേക്കും ദേവൻ എത്തി.

“ദാ വന്നല്ലോ….നിന്റെട്ടൻ …”.

“വേഗം രണ്ടാളും ഫ്രഷ് ആയി വന്നോ…ചായ എടുക്കാം…”

അവർ മൂവരും ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് നന്ദനയുടെ ആ ചോദ്യം …

“അമ്മേ..അച്ഛൻ….അച്ചനിപ്പോ എവിടെ ആയിരിക്കും….”?

അതുകേട്ട് ദേവൻ ഞെട്ടി .

(തുടരും)