The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
നൂറാ…
പ്രകാശം….
അതും പറഞ്ഞ് വല്യു പ്പ മനോഹരമായോന്ന് പുഞ്ചിരിച്ചു…..
മോൾടെ വീട്ടിൽ ആരൊക്കെയുണ്ട്….
സാധാരണ വല്യു പ്പ അങ്ങനെയുള്ള ചോദ്യങ്ങളൊന്നും പുറമെയുള്ളവർക്ക് നൽകാത്തതാണ്…
ഇതിപ്പോ എന്ത് തോന്നിയോ ആവോ…..
ആരുമില്ലാ…..
ഭാഗ്യം അവളെ പറയാൻ അനുവദിക്കാതെ ഇടക്ക് കയറി……
ഹിമ അവരെ നോക്കിയില്ല…
അത്രയേറെ അവൾക്കവരോട് അറപ്പ് തോന്നി…
റാനി യുടെ കൈ അവനറിയാതെ തന്നെ ദേഷ്യത്താൽ മുറുകി…..
ഓഹ്…. എങ്കി ആ കൊച്ചിന് ഒരു മുറി കാണിച്ചു കൊടുക്കു……
വല്യു പ്പാന്റെ മുഖത്തൊരു തരം ദയനീയത കലരുന്നത് അവനറിഞ്ഞു….
നന്നായി…. മോള് ചെയ്തത് വളരേ നന്നായി….
ആരോരുമില്ലാത്ത ഒരു കുട്ടിയെ കൂടെ കൂട്ടാൻ തോന്നിയല്ലോ അത് തന്നെ നല്ല കാര്യം……
സാബിറ ഹിമയെ കൂട്ടി അകത്തേക്ക് പോയപ്പോഴാണ് അഭിമാനത്തോടെ ഭാഗ്യത്തിനോടായി വല്യു പ്പ പറയുന്നത്….
റാനി അപ്പോഴും മുഖമുയർത്തിയില്ല….
അല്ലെങ്കിലും അവളുടേ കാര്യത്തിൽ അമ്മ ഒരു നല്ല വാക്കുകളും അർഹിക്കുന്നില്ലെന്ന് അവന്റെ മനസ് പറഞ് കൊണ്ടിരുന്നു…..
ഭാഗ്യം ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..
നല്ലൊരു കുട്ടി…..
എന്താ ചെയ്യാ….. പ്രയാസം കൊണ്ട് തന്നെയാവും ….
വല്യു പ്പ സ്വയമെന്ന പോൽ അതും പറഞ് ഹാളിലേക്ക് നടന്നു…..
ഓരോരുത്തരായി അവിടെ നിന്ന് പോയപ്പോഴും ഭാഗ്യവും റാനിയും തനിച്ചായി….
റാനിയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തല താഴ്ത്തി നിൽക്കുന്ന ഭാഗ്യത്തെ ഉറ്റ് നോക്കി റാനി അൽപ നേരം നിന്നു…
അവന്റെ നോട്ടം അസ്സഹനീയമായെന്ന വണ്ണം ഭാഗ്യം അവനിലേക്ക് തിരിഞ്ഞു….
അവൻ അവരോടായൊരു വാക്കിനു നിൽക്കാതെ കോണിപ്പടികൾ കയറുമ്പോൾ ദേഷ്യം മുഴുവൻ അവന്റെ വേഗതയിൽ തെളിഞ്ഞു കണ്ടിരുന്നു……
അവനോടെന്ത് പറഞ് പിടിച്ചു നിൽക്കുമെന്നോർക്കുകയായിരുന്നു ഭാഗ്യമപ്പോൾ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സാബിറ അവളെ കൂട്ടി കൊണ്ട് പോയത് അടുക്കളയുടെ പിറക് വശത്തേക്കായിരുന്നു….
അവിടെ വീടിനോട് ചേർന്ന് തന്നെ ഒരു ചെറിയ വീട് പോലെ കാണാം…
അടുക്കളയുടെ ചുവർ കൂട്ടിൽ നിന്നും ഒരു കുഞ് ചാവിയെടുത് സാബിറ ആ പൂട്ട് തുറക്കുമ്പോൾ ഹിമ അവരെ നോക്കി നിന്നു….
ഇതാണ് കുട്ടിക്കുള്ള മുറി…
ആകെ പൊടി പിടിച്ചു കിടപ്പാണ്….
വരുന്ന വിവരം അറിയില്ലല്ലോ….
ഇവിടെ നിൽക്കുന്ന ജോലിക്കാർക്ക് തങ്ങാൻ വേണ്ടി പ്രത്യേകം ഉപ്പ പണിയിച്ചതാണ്….
എന്നാൽ ഇപ്പൊ ഇവിടെ താമസിക്കുന്നവർ ആരുമില്ല…. ഒക്കെ ജോലി കഴിഞ്ഞാൽ പോകുന്നവരാണ്…..
ഹാ പിന്നെ ജമീലാത്തയുണ്ട്….
അവരുടെ മോള് പ്രസവത്തിനു വന്നിരിക്കുകയാണ്….
ആ കുട്ടി പോയാൽ അവരും കൂട്ടിനുണ്ടാകും….ഒറ്റക്ക് കിടക്കാൻ പേടിയൊന്നുമില്ലല്ലോ….
ഉണ്ടെങ്കിൽ അകത്തെ മുറി തന്നെ തരാം…..
സാബിറ സ്നേഹത്തോടെയോ വാത്സല്യ
ത്തോടെയോ അല്ല അത് പറയുന്നെങ്കിൽ കൂടി ആ വാക്കുകൾ ഹിമക്ക് ആശ്വാസം നൽകിയിരുന്നു…..
ഒരു ജോലിക്കാരിയോട് ഇത്രയും മാന്യമായി പെരുമാറാൻ കഴിയുന്ന അവരുടെ മനസ്സിനെയൊർത്ത്…
വേണ്ടാ…. ഞാൻ ഇവിടെ തന്നെ കിടന്നോളാം….
അവൾ പതിയേ അത് പറഞ്ഞതും അവർ നടന്നകന്നു……
ഹിമ കയ്യിലുള്ള ചെറിയ ആ ബാഗ് താഴെ വെച്ചു…..
ഒരോറ്റ മുറിയാണ്…..
ഒരാൾക്ക് കിടക്കാൻ വലിപ്പമുള്ള നാല് കട്ടിലുകളുണ്ട്….
ഒരു കുഞ്ഞ് മേശയും….
ചുമരിൽ ഫിറ്റ് ചെയ്ത അലമാര കൂടുകൾ….
എല്ലാം പൊടി പിടിച്ചു കിടക്കുന്നു…..
എങ്കിലും അവളാ നിലത്തു തന്നെയൊന്നിരുന്നു….
ഇന്ന് കഴിഞ്ഞത് തന്റെ വിവാഹമാണ്…..
നാളെ മുതൽ അടുക്കള ജോലിക്കാരിയും….
ഒരു വിവാഹം കൊണ്ട് എല്ലാം മാറി….
വീടും നാടും സ്ഥാനവും….
എല്ലാമെല്ലാം….
എന്തിനേറെ പേര് പോലും….
എന്തായിരുന്നു അവൻ തനിക്ക് പറഞ്ഞ പേര്…
അവളാ പേരൊന്നു ഓർത്തെടുക്കാൻ ശ്രമിച്ചു…..
ന്… നൂറാ….
പ്രകാശമാണത്രേ….
അവൾക്ക് പുച്ഛം തോന്നി…
തന്നെ ഇരുട്ടിലേക്ക് തള്ളിയിട്ടു അവൻ പ്രകാശമെന്ന് വിളിച്ചതെന്തിനാണ്….
വായിൽ വന്ന പേര് പറഞ്ഞതാവും…..
താനെന്ന വ്യക്തിയുടെ ആത്മാഭിമാനം പാടേ തകർന്ന് വീഴുമ്പോഴും ഒന്നും മിണ്ടാതിരിക്കുന്നത് ഒരിക്കലും നമുക്ക് വേണ്ടിയല്ല….
ചുറ്റുമുള്ള ആർക്കൊക്കെയോ വേണ്ടി….
തന്റെ സന്തോഷത്തോടെയുള്ള ജീവിതം കണ്ട് കണ്ണടക്കണമെന്ന് പറഞ്ഞ മുത്തശിയുടെയോ….
അതോ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ തന്നെ യാത്രയാക്കിയ അച്ഛന്റെയും അമ്മയുടെയും മുഖമോ…
താൻ കാരണം മേഘക്കൊരു ചീത്ത പേര് വരരുതെന്ന കാരണമോ….
അതിനേക്കാൾ മേലെ ഇന്ന് താനെന്തെങ്കിലും സത്യം വിളിച്ചു പറഞ്ഞിരുന്നെങ്കിൽ അവന്റെ അവസ്ഥ എന്താകുമായിരുന്നു….
അവൾ കാൽ രണ്ടും മടക്കി വെച്ച മുഖം കാലിലേക്ക് ചേർത്ത് വെച്ചങ്ങനെ ഇരുന്നു……
കണ്ണുകളിൽ നിന്നും കണ്ണു നീർ ചാലിട്ടോഴുകി യിറങ്ങുന്നുണ്ട്….
കുറച്ചധികം സമയം ഇരുന്ന ശേഷം അവളെഴുന്നേറ്റു….
ആ മുറിയുടെ മൂലയിൽ വെച്ച ചൂലെടുത്തു അവിടമെല്ലാം അടിച്ചു വൃത്തിയാക്കാൻ തുടങ്ങി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
റാനി…..
മുറിയിലെ മരത്തിന്റെ കസേരയിൽ തലക്ക് കൈ വെച്ച് ഇരിക്കുന്ന റാനിയെ ഭാഗ്യം പതിയേ വിളിക്കുമ്പോൾ അവരിലൊരു ഭയം നിറഞ്ഞിരുന്നു…..
അവൻ ഒന്നും മിണ്ടിയതോ മുഖമുയർത്തിയതോ ഇല്ലാ…..
ദേഷ്യമോ സങ്കടമോ അവനെ അവനല്ലാതാക്കി മാറ്റിയിരുന്നു…..
റാനി…. ഞാൻ…. ഞാൻ ഒന്നും വിചാരിച്ചല്ല….
ഒന്നും പറയേണ്ട…… അമ്മ എന്ത് പറഞ്ഞാലും ചെയ്തത് തെറ്റല്ലാതാവില്ല….
ഭാഗ്യം പറഞ്ഞ് തുടങ്ങിയതും റാനിയുടെ ശബ്ദം അവർക്ക് നേരെ ഉയർന്നതും ഒരുമിച്ചായിരുന്നു……
അവന്റെ പരിചിതമല്ലാത്ത ആ ഭാവത്തിൽ ഭാഗ്യം അവനെ നോക്കി അമ്പരപ്പോടെ നിന്നു….
ഒന്നും തിരികെ പറയാൻ പോലും കഴിയാതെ……
അവന്റെ കണ്ണുകളിൽ ആളുന്ന അഗ്നിയിൽ താനൊരു പക്ഷെ വെണ്ണീറാകുമോയെന്നവർക്ക് തോന്നി….
ഓഹ്…. വിവാഹം കഴിഞ്ഞതേ യുള്ളൂ… അപ്പോഴേക്കും അമ്മ തെറ്റുകാരി ആയല്ലേ…
അൽപ സമയം കഴിഞ്ഞ് അവർ സ്വ ബോധം തിരിച്ചെടുത്തെന്ന പോലെ അവനോട് ചോദിച്ചു…….
അവനൊന്നും മിണ്ടിയില്ല……
പറഞ്ഞതിൽ തെറ്റില്ലെന്ന പോൽ അവനങ്ങനെ ഇരുന്നു…..
അമ്മ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്ക് വേണ്ടിയല്ല…. നിനക്ക് വേണ്ടി തന്നെയാണ്…..
ഭാഗ്യം പറഞ് തുടങ്ങിയപ്പോഴേക്കും അവൻ അവർക്ക് നേരെ കയ്യുയർത്തി….
എനിക്ക് വേണ്ടി ചെയ്തത് കൊണ്ട് തെറ്റ് ശെരിയാകുമോ….
എനിക്ക് വേണ്ടി തെറ്റ് ചെയ്യാൻ ഞാൻ പറഞ്ഞിട്ടുമില്ല…..
വല്യു പ്പ അറിഞ്ഞാൽ ഒരു പക്ഷെ എന്നേ ഈ വീട്ടിൽ നിന്നും പുറത്താകുമായിരിക്കും….
സത്യം പറഞ് കിട്ടുന്ന ആ ശിക്ഷക്കും ഒരു അന്തസ്സുണ്ടായിരുന്നു….
ഇതിപ്പോ….. ഒരു ഭീരുവായി….. ഒരു പെണ്ണിന്റെ ആത്മാഭിമാനം കളഞ്ഞ എന്നേ ഒരു ആണായി കണക്കാക്കാൻ കഴിയുമോ….
പോട്ടെ ഒരു മനുഷ്യനായെങ്കിലും…..
അവളെ ഞാൻ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് അവരെന്റെ കൂടെ പറഞ്ഞയച്ചത്…..
അത് കൊണ്ട് അതെന്റെ ഉത്തരവാദിത്തമാണ്…..
ഓരോ ന്യായങ്ങൾ പറഞ് ഉത്തര വാദിത്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ അമ്മക്ക് കഴിയുമായിരിക്കും…
എന്നാൽ എനിക്കതിനു കഴിയില്ല അമ്മാ….
അവൻ അവർക്ക് നേരെ കൈ കൂപ്പി…..
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ് തീർന്നതിന്റെ കിതപ്പ് അവനിൽ നിന്നുയർന്നു പൊങ്ങുന്നുണ്ടായിരുന്നു….
അതിലേറെ അവന്റെയുള്ളിലെ വികാരങ്ങളുടെ വേലിയേറ്റങ്ങൾ അവന്റെ വാക്കുകളിൽ പ്രതി ഫലിക്കുന്നുണ്ടായിരുന്നു……
ഞാൻ സത്യങ്ങളെല്ലാം പറയുക തന്നെ ചെയ്യും……
അല്ലാതെ കുറ്റബോധം കൊണ്ട് നീറി കഴിയാൻ എന്നേ കൊണ്ടാവില്ല അമ്മാ…
അവൻ നിറഞ്ഞ മിഴികളോടെ അത് പറഞ്ഞതും ഭാഗ്യത്തിന്റെ ഹൃദയം ശക്തിയായി മിടിച്ചു…..
അവൻ അവരിൽ നിന്നും മുഖം തിരിച്ചു നിന്ന് കണ്ണുകൾ അമർത്തി തുടച്ചു….
എങ്കിൽ നീ പോയി പറയെടാ….
മുത്തശ്ശിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി നീയവളെ താലി കെട്ടി…
സത്യങ്ങൾ മുഴുവൻ വിളിച്ചു പറയുമ്പോൾ ആ മനുഷ്യനെന്ത് സംഭവിക്കുമെന്ന് നീയോർത്തു നോക്കിയിട്ടുണ്ടോ….
നിന്റെ മേലിലാണ് ആ മനുഷ്യന്റെ ജീവൻ മുഴുവൻ……
ഒരു തവണ നിന്റെ ഉപ്പ കാരണം പാതി തകർന്ന മനിഷ്യനാണ്….
ഇനി നീയും കൂടി…..
അതും പറഞ് ഭാഗ്യം തിരിഞ്ഞു നടക്കുമ്പോൾ അവർക്കല്പം ആശ്വാസം തോന്നിയിരുന്നു…..
അവനെ ഒതുക്കാനുള്ള തന്റെയീ തന്ത്രം ഒരിക്കലും വിഫലമാവില്ലെന്ന വിശ്വാസത്താൽ…..
റാനി അതേ നിൽപ്പ് തുടർന്നു…..
ഒന്ന് ചലിക്കാൻ പോലും കഴിയാത്ത വിധം….
തുറന്ന് കിടന്ന ജനലിലൂടെ അവൻ പിറകിലെ ആ മുറിയിൽ വെളിച്ചം കാണുന്നുണ്ടായിരുന്നു…..
അടിച്ചു വാരി ആ മുറി വൃത്തിയാക്കുന്നവളെ കാൻകെ അവന്റെ ഉള്ളൊന്ന് പിടച്ചു……
ഇന്ന്….. ഇന്ന് ഞങ്ങളുടെ ആദ്യ രാത്രിയാണ്……
നിശബ്ദമായ ഒരു നൊമ്പരം അവനെ കീഴ്പ്പെടുത്തി……..
(തുടരും)