The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അമ്മൂസ്
ദേവാലയത്തിനുള്ളിലെ നിറഞ്ഞ സദസ്സിൽ വച്ച് എല്ലാവരുടെയും അനുഗ്രഹത്തോടെ
സാറയുടെ കഴുത്തിൽ മിന്നു ചാർത്താൻ ഒരുങ്ങി നിൽക്കുകയാണ് സേവി .
ആരാധനാ ക്രമങ്ങൾ തുടങ്ങുവാനായി വധുവിനെ വിളിക്കാൻ വൈദികൻ നിർദ്ദേശിച്ചപ്പോൾ തന്നെ മേരിയും ക്ലാരയും സാറക്ക് അരികിലേക്ക് നടന്നു .
കുറച്ച് സമയം കഴിഞ്ഞതും കുറേ കുഞ്ഞു കുട്ടികൾക്ക് നടുവിലൂടെ ഒരു മാലാഖയെപ്പോലെ സാറ മുന്നിലേക്ക് വന്നു …….
ദേവാലയത്തിന് ഉള്ളിലേക്ക് ഒരു മഞ്ഞുകണം പോലെ നടന്ന് വരുന്നവളെ
ഇരു വശത്തു നിന്നവരും കണ്ണിമയ്ക്കാതെ നോക്കി നിന്നു.
അപ്പോഴേക്കും സേവിയും പതിയെ ഒന്ന് തിരിഞ്ഞു നോക്കി ആ നിമിഷം തന്നെ അവന്റെ കണ്ണുകൾ വിടർന്നു .
അന്ന് പുണ്യാളൻന്റെ പള്ളിയിൽ വച്ച് അവളെ കണ്ടത് അവൻ അറിയാതെ ഓർത്തുപോയി
വിവാഹവേഷത്തിൽ അവൾ അത്ര കണ്ട് സുന്ദരിയായിരുന്നു .
അൾത്താരക്ക് മുന്നിലേക്ക് അവൾ നിറഞ്ഞ മനസ്സോടെ വന്നു നിന്നു.
ഈ ജീവിതയാത്രയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം …….
ഒരിക്കൽ ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ടെങ്കിൽ
ഇന്ന് അതിന്റെ ഇരട്ടി സന്തോഷം അനുഭവിക്കുന്നുണ്ട് .
ഒരിക്കൽ ഒത്തിരി ഒറ്റപ്പെട്ടിട്ടുണ്ടെങ്കിൽ
ഇന്ന് ബന്ധങ്ങളും സ്വന്തങ്ങളും ഏറെയാണ് തനിക്കും അന്നക്കും.
അവൾ ചെറു പുഞ്ചിരിയോടെ അടുത്ത് നിന്ന സേവിയെ നോക്കി .
ഇന്ന് അതെല്ലാം തങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ ഒരേ ഒരു കാരണം ഈ മനുഷ്യൻ തന്നെയാണ് .
അവളുടെ നോട്ടം കണ്ടതും അവൻ പെട്ടന്ന് സൈഡിലേക്ക് നോക്കി .
തന്നെ നോക്കുന്നവളെ കണ്ട് അവന്റെ ചുണ്ടിലും മനോഹരമയൊരു പുഞ്ചിരി വിരിഞ്ഞു .
അതേ പുഞ്ചിരിയോടെ തന്നെ അവളുടെ കഴുത്തിലേക്ക് അവൻ മിന്നു ചാർത്തി.
അന്നയും ക്ലാരമ്മയും അമ്മച്ചിയും ചാച്ചനും ബെന്നിച്ചനും എബിയും
എല്ലാവരും അരികിൽ തന്നെ ഉണ്ട് .
എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം .
പിന്നീട് വിരുന്ന് സൽക്കാരങ്ങളും ഫോട്ടോ സെക്ഷനുമെല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് തിരിച്ചു ……
വൈകിട്ട് വീട്ടിൽ വച്ച് ഒരു പാർട്ടിയും പ്ലാൻ ചെയ്തിട്ടുണ്ട് .
🌼🌼🌼🌼🌼🌼🌼🌼
സാറ വന്നുടനെ അവളുടെ മുറിയിലേക്ക് തന്നെയാണ് പോയത് .
അതിൽ സേവിക്കു വേറെ പരാതി ഒന്നും ഇല്ലായിരുന്നു .
മുറിയിൽ കയറിയതും ദേഹത്ത് അണിഞ്ഞിരിക്കുന്നതെല്ലാം ഒന്ന് മാറ്റി ഫ്രഷ് ആകാൻ അവൾക്ക് തോന്നി .
കഴുത്തിൽ അണിഞ്ഞിരുന്ന ഹെവി നെക്ലയ്സ് അഴിക്കുമ്പോൾ അന്നയും സഹായിച്ചിരുന്നു .അത് രാവിലെ എടുത്ത അതിന്റെ ബോക്സിലേക്ക് തന്നെ തിരികെ വച്ചു .
അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു .
അവൾ പതിയെ എഴുന്നേറ്റ് അത് തുറന്നതും
ക്ലാരയായിരുന്നു .
ആഹ്ഹ് മോള് ഫ്രഷ് ആകാൻ തുടങ്ങുവാണോ .
ഞാനും കൂടി ഹെൽപ് ചെയ്യാം.
ക്ലാര അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു …
അന്ന തിരിഞ്ഞ് ഡോറു കൂടി അടച്ചു .
🌼🌼🌼🌼🌼
വൈകിട്ടത്തേ ഫങ്ക്ഷന് സാറയെ ഒരുക്കാൻ
നേരത്തെ തന്നെ ബ്യുട്ടീഷൻ എത്തിയിരുന്നു .
കുറച്ച് നേരം റസ്റ്റ് ചെയ്തു കഴിഞ്ഞ് അവൾ
ഒരുങ്ങാനായി ഇരുന്നു .
വൈലറ്റ് കളറിൽ മനോഹരമായ ഒരു ലഹങ്കയും അതിന് അനുസരിച്ചുള്ള ഓർണമൻസും സിംപിൾ മേക്കപ്പും ആയിരുന്നു അവൾക്ക് ചെയ്തത് .
അതേ നിറത്തിലുള്ള വേഷം തന്നെയായിരുന്നു സേവിക്കും .
വൈകിട്ടോടെ ബന്ധുക്കളെക്കൊണ്ട് വീട് നിറഞ്ഞു .
അന്നയേയും സാറയേയും ചേർത്ത് നിർത്തി
ഓരോരുത്തർക്കും പരിജയപ്പെടുത്തുമ്പോൾ
പൂർണ്ണമായും കുരിശ്മുറ്റം വീട്ടിലെ അംഗങ്ങൾ ആയി കഴിഞ്ഞിരുന്നു രണ്ടു പേരും .
സേവിയുടെ കൂട്ടുകാരും പരിജയക്കാരും ബിസ്സിനസ്സിൽ കൂടെയുള്ളവരെല്ലാം എത്തിയിരുന്നു .
കൂടെ ഉബൈദും ഫാമിലിയും .
ഉബൈദ്നെ കണ്ടതും സേവിയുടെ കണ്ണുകൾ വിടർന്നു .
അവൻ നാട്ടിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ വരുമെന്ന് പ്രധീക്ഷിച്ചിരുന്നില്ല .
ഉബൈദ് അവന്റെ അടുത്തേക്ക് വന്നു സേവിയെ ഒന്ന് പുണർന്നു .
വന്നപ്പോ കുറച്ച് താമസിച്ചെടാ അതാ രാവിലെ കെട്ടിന് വരാൻ പറ്റാത്തെ …….
അതിനെന്താ ….നീ ഇപ്പോ വന്നില്ലേ ….
ഉബൈദ് അവനുമായി സ്റ്റെജിൽ നിന്ന് ഇറങ്ങി .
അപ്പോഴേക്കും സാറക്ക് അരികിലേക്ക് അന്നയും കുറച്ച് കുട്ടികളും എന്തൊക്കെയോ പറഞ്ഞു കയറി വന്നു ……
🌼🌼🌼🌼
എല്ലാം ഞാൻ അറിഞ്ഞു …..
ഉബൈദ് പറഞ്ഞു …..
ഇനി എന്തായാലും ഡേവിഡിനെ പേടിക്കണ്ടല്ലോ ……
ഹ്മ്മ്മ്മ് ……
എനിക്കുള്ളതായിരുന്നു അത് അയാളുടെ ഒരു നിമിഷത്തെ കൈപ്പിഴ.
അയാളെ കൊലക്കേസിൽ അകത്തിട്ടിട്ടുണ്ട് .
സൈമൺ കൂട്ടുപ്രതിയും ….
ഹ്മ്മ്മ് …..
ഇനി ഒരുത്തനും പുറകേ വരില്ലല്ലോ …..
എല്ലാം ഇതുകൊണ്ട് അവസാനിച്ചെന്ന് കരുതാം .
ഉബൈദ് സേവിയെ നോക്കി പറഞ്ഞു .
🌼🌼🌼🌼🌼🌼🌼🌼🌼
കല്യാണത്തിന്റെ ബഹളങ്ങളെല്ലാം അവസാനിച്ചപ്പോൾ ഒത്തിരി വൈകിയിരുന്നു .
വേഷമെല്ലാം മാറ്റി ഫ്രഷ് ആയി വന്ന സാറയെ
ക്ലാരമ്മയും മേരിയും ഒരുമിച്ചാണ് സേവിയുടെ മുറിയിലേക്ക് അയച്ചത് .
അവൾ പതിയെ കോണിപ്പടികൾ ഓരോന്നായി കയറി…….
എന്തുകൊണ്ടോ ഇന്നുവരെ തോന്നാത്ത എന്തോ ഒരു പരവേശം അവളെ വന്ന് പൊതിയുന്നുണ്ടായിരുന്നു .
മുറിയിലേക്ക് കയറി നോക്കുമ്പോൾ അകത്ത് സേവി ഇല്ലായിരുന്നു .
അവൾ അകത്തേക്ക് കയറി .
മുറി ചെറുതായ് ഒന്ന് അലങ്കരിച്ചിട്ടുണ്ട്……
കട്ടിലിലാകെ മുല്ലപ്പൂക്കൾ വിതറിയിട്ടുണ്ട്….
അന്നയുടെയും എബിയുടെയും പണിയാകണം ഇതെല്ലാം .
അവൾ തിരിഞ്ഞു നോക്കുമ്പോൾ
ടേബിളിലും തറയിലുമായി ഇന്ന് കിട്ടിയ ഗിഫ്റ്റ്കളെല്ലാം എടുത്തു വച്ചിട്ടുണ്ട് .
അവൾ അതിലേക്ക് എല്ലാം ഒന്ന് നോക്കിയശേഷം തുറന്നിട്ട ജനാലക്ക് അരികിലേക്ക് നടന്നു . നല്ല തണുത്തകാറ്റ് ഇടവേളകൾ ഇല്ലാതെ അകത്തേക്ക് കയറി വരുന്നുണ്ട് ……
അവൾ പുറത്തേക്ക് നോക്കി ……..
ഇരുൾ പരന്ന ഇടങ്ങളിലാകെ പൊട്ടു പോലെ കുഞ്ഞു കുഞ്ഞ് വെളിച്ചങ്ങൾ …….
അവളൊന്ന് നിശ്വസിച്ചു …..
ഇതുപോലെ ഇരുൾ പരന്നൊരു ജീവിതമായിരുന്നു തന്റേത് ……….
ഒറ്റക്ക് …..എല്ലാ ഭാരങ്ങളും തോളിലേറ്റി
എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി …..
ആഗ്രഹങ്ങളെല്ലാം മനസ്സിലടക്കി ഒരു ജീവിതം .
ആ ഇരുൾ പടർന്ന ജീവിതത്തിലേക്ക് വെളിച്ചം പകർന്ന് കടന്ന് വന്നയാൾ ………
പ്രധീക്ഷിക്കാത്ത ജീവിത യാത്രയിലൂടെ കടന്ന് പോകുമ്പോൾ പോലും ഒരിക്കലും വിചാരിച്ചിട്ടില്ല ജീവിതത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ഒരാൾ ഉണ്ടാകുമെന്നോ ….. ഒരു കുടുംബം മുഴുവൻ ഉണ്ടാകുമെന്നോ …..
അവളൊന്ന് നിശ്വസിച്ചു ……
ആ നിമിഷം തന്നെ ശരീരത്തിൽ ആകമാനം ഒരു തണുപ്പ് ചുറ്റിവരിഞ്ഞു …….
കുളിച്ചു കഴിഞ്ഞ് ആ ഈറനോടെ തന്നെ
പുറകിലൂടെ പുണർന്നു നിൽക്കുകയാണ് സേവി .
ആ തടി മെല്ലെ തന്റെ കഴുത്തിലേക്ക് ചേർത്ത് വച്ചവൻ .
ആ നിമിഷം എന്തുകൊണ്ടോ അവളൊന്നു വിറച്ചു ……
എന്നതാ എന്റെ കെട്ടിയോൾക്ക് ഒരു ആലോചന ……
അവൻ സാറയോട് ഒന്ന് ചേർന്ന് നിന്നു.
ഇവിടേക്ക് വരുന്നതിന് മുൻപേയുള്ള സാറയെയും അവളുടെ ജീവിതത്തേയും ആലോചിക്കുവായിരുന്നു…..
അന്നൊന്നും ഒരിക്കലും പ്രധീക്ഷിച്ചിരുന്നില്ല .
ഈ കുടുംബത്തിലേക്കോ ഇച്ചായന്റെ ജീവിതത്തിലോ കടന്ന് വരുമെന്ന് ……
ഞാൻ പ്രധീക്ഷിച്ചിരുന്നു …..
അവൾ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപേ അവൻ പറഞ്ഞു .
അവളാ നെഞ്ചിലേക്ക് ചാരി പുറത്തേക്ക് നോക്കി നിന്നു.
സാറാ …..
മ്മ്മ്മ്മ് ……
അവളാ വിളി കേട്ടു .
പഴയ ദേഷ്യവും വാശിയും കാണിക്കുന്ന എന്നോട് തട്ടിക്കേറുന്ന ഒരു സാറകൊച്ച് ഉണ്ടായിരുന്നു എനിക്ക് അവളെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ ……
ആ നിമിഷം അവളാ നെഞ്ചിൽ നിന്നും തലപൊക്കി അവനെ നോക്കി .
ഇവിടേക്ക് വന്നതിന് ശേഷം നീ വല്ലാതെ ഒതുങ്ങിപ്പോയത് പോലെ ……
ഞാൻ ഇങ്ങനെയായിരുന്നു …..ഒരു പാവം മിണ്ടാപൂച്ച …..
പക്ഷേ സാഹചര്യങ്ങൾ എന്നെ മാറ്റി എടുത്തു . ഒറ്റക്ക് ജീവിക്കുമ്പോൾ ഏതൊരു പെണ്ണും മാറണം എന്നാലേ നിലനിക്കാൻ പറ്റൂ …….
അവളെന്തോ ഓർത്തുകൊണ്ട് പറഞ്ഞു .
ഇരുവരും കുറച്ച് നിമിഷം ഒന്നും മിണ്ടാതെ അങ്ങനെ തന്നെ പുറത്തേക്ക് നോക്കി നിന്നു.
അതേ ……നേരം ഒത്തിരിആയി……
ഉറങ്ങണ്ടേ …… ഇന്ന് ആദ്യരാത്രിയാ…..
ആ കാതരികിൽ മുഖമുരസി അവൻ പറഞ്ഞു ….
അവളൊന്ന് കഴുത്തു വെട്ടിച്ചു ……
ആ നിമിഷം തന്നെ അവന്റെ പതിഞ്ഞചിരി
അവളുടെ കാതിൽ പതിഞ്ഞു .
ഇച്ചായാ ………. അവന്റെയാ ചിരിയിൽ തന്നിൽ ഉടലെടുത്ത നാണത്തേ
മറക്കാനെന്നവണ്ണം അവൾ വിളിച്ചു ……
എന്നതാ സാറകൊച്ചേ ……..
വീണ്ടും അതേ ചിരി…..
സാറയിൽ വല്ലാത്തൊരു പരവേശം നിറഞ്ഞു …..
അത് കണ്ടതും അവനവളെ ഇടുപ്പിലൂടെ വട്ടം ചുറ്റി പൊക്കിയെടുത്തു ……
ഈച്ചയാ …… ദേ… വീഴും ….. ഇച്ചായാ …..
അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു .
സേവി രണ്ട് പ്രാവശ്യം അവളെയും കൊണ്ട് ഒന്ന് വട്ടം ചുറ്റി …..
വീഴുമെന്ന് പറയുന്നതിന് ഇടയിലും അവൾ പൊട്ടിച്ചിരിച്ചുപോയി .
ഒന്ന് നിലത്തേക്ക് നിർത്തുമ്പോൾ ……
സാറയുടെ മുഖമാകെ തുടുത്തിരുന്നു ……
അവൻ മെല്ലെ ആ മുഖം കൈകളിൽ കോരിയെടുത്തു …… ആ നെറുകിൽ പതിയെ ചുംബിച്ചു .
അവൾ കണ്ണുകളടച്ചു ……..
🌼🌼🌼🌼
പുറത്ത് തണുത്തകാറ്റ് ദിശയറിയാതെ വീശി നടന്നു ……
ഇടക്കെപ്പോഴോ സേവി കിടക്കുന്നതിനു മുൻപ് വെറുതെ ചാരിയിരുന്ന ജനാലയിലൂടെ അകത്തേക്ക് ഒന്ന് അരിച്ചുകയറി …… പരസ്പരം ചേർന്ന് കിടന്ന സേവിയേയും സാറയേയും മെല്ലെ ഒന്ന് തലോടി പുറത്തേക്കുപോയി …….
ആ തണുപ്പറിഞ്ഞെന്നൊണം അവൾ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി …..
അവൻ ഒന്ന് കൂടി അവളെ ചേർത്ത് പുണർന്നു …..
ശേഷം ടേബിൾ ലൈറ്റ്ന്റെ വെട്ടത്തിൽ അവളുടെ മുഖത്തേക്ക് നോക്കിക്കിടന്നു .
സാറയപ്പോൾ ഉറങ്ങിയിരുന്നു ……
ഇന്നത്തെ ദിവസത്തേ മുഴുവൻ ക്ഷീണവുമുണ്ടാകാം അവളിൽ …. അതുകൊണ്ട് തന്നെ സംസാരിച്ചിരിക്കുന്നതിനിടയിൽ തന്നെയവൾ
ഉറങ്ങിപ്പോയി .
പക്ഷെ ഇപ്പോഴും ചുണ്ടുകളിൽ ചെറിയൊരു ചിരി ഒളുപ്പിച്ചിരിക്കുന്നത്പോലെ …..
ഉറങ്ങുന്നതിന് മുൻപ് ആ നനവാർന്ന അധരങ്ങളിൽ താൻ നൽകിയ ദീർഘ ചുംബനമാകാം ആ ഇളം ചിരിയുടെ പിന്നിൽ .
ആ ഓർമ്മയിൽ അവന്റെ ചുണ്ടുകളിലും ഒരു ചിരി വിടർന്നു .
അവൻ അവളെ നോക്കി കിടന്ന് തന്നെ കണ്ണുകൾ അടച്ചു …..പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു .
🌼🌼🌼🌼🌼🌼🌼
അന്ന മോളെ ……. എല്ലാം പാക് ചെയ്തോ നീ ……
മ്മ്മ് ചെയ്തു ക്ലാരമ്മേ …….
മോള് ദാ ഇതും കൂടി വച്ചോ …..
ഇച്ചിരി കണ്ണിമാങ്ങാ അച്ചാറാ …..
അവിടെ കൊണ്ട് പോയാൽ കൂട്ടുകാർക്ക് ഒക്കെ കൊടുത്ത് കഴിക്കാല്ലോ …..
ഹ്മ്മ്മ്മ് ……..
അവളത് വാങ്ങി ബാഗിലേക്ക് വച്ചു …..
ശേഷം ക്ലാര മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ നിമിഷം തന്നെ അവളുടെ മുഖം മങ്ങി …….
അബ്രോഡിലേക്ക് പഠിക്കാനായി പോകുകയാണ് … അന്ന് റിസൾട് വന്നപ്പോൾ
ടോപ് ലിസ്റ്റിൽ ആദ്യത്തേ പേര് തന്റെത് ആയിരുന്നു …..
അന്ന് ഇവിടെ നടന്ന ആഘോഷം ചെറുതൊന്നുമല്ല . തന്നെ പഠിപ്പിച്ച് വലിയനിലയിൽ എത്തിക്കണമെന്നുള്ള എല്ലാവരുടെയും ഉത്സാഹം കാണുമ്പോൾ പോകുന്നില്ലെന്ന് പറയുവാനും വയ്യാ .
ഏറെ സങ്കടം എബിയേയും ചേച്ചിയേയും വിട്ട് പോകുന്നതിനാണ് .
അവൾ ബാഗിലേക്ക് ഓരോന്നായി എടുത്ത് വച്ചു …..
ശേഷം പതിയെ എബിയുടെ റൂമിലേക്ക് നടന്നു ……
അവൾ ചെല്ലുമ്പോൾ അവന്റെ റൂം അടഞ്ഞു കിടക്കുകയായിരുന്നു …..
അവളത് തുറന്ന് അകത്തേക്ക് കയറി എന്നാൽ അവനവിടെ ഉണ്ടായിരുന്നില്ല …..
റൂമിലാകെ ഒന്ന് കണ്ണോടിച്ച് അവൾ പുറത്തേക്കിറങ്ങി .
ഇവിടെ ഇല്ലെങ്കിൽ അവൻ ടെറസിൽ ഉണ്ടാകുമെന്ന് അവൾക്ക് തോന്നി …..
കൂടെ ഒരു സംശയവും ….
അവൾ സ്റ്റെപ്പുകൾ ഓരോന്നായി കയറി ടെറസിലേക്ക് കടക്കാനുള്ള വാതിൽ പതിയെ തുറന്നു .
പുറത്തേക്ക് ഇറങ്ങി അവിടെ ആകമാനമൊന്ന് വീക്ഷിച്ചു . ആ നിമിഷം കണ്ടിരുന്നു അങ്ങറ്റത്തേ ഒരു കോണിലായി നിൽക്കുന്ന എബിയെ ……
അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു ….. അവന്റെ പുറകിലേക്ക് വന്ന് നിന്നതും അവളൊന്ന് മുഖം ചുളിച്ചു .
കാരണം എരിയുന്ന സിഗററ്റിന്റെ പുക അവനുചുറ്റും നിറഞ്ഞിരുന്നു …..
തുടരും. 💚