The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ശ്രീനിധി
അച്ഛനും അച്ഛമ്മക്കും ഒന്നും ഒരു ഒളുപ്പും തോന്നുന്നില്ലേ, ഇയാൾക്ക് വേണ്ടി ഇവിടെ വന്ന് ചേച്ചിയെ ചോദിക്കാൻ, മനുഷ്യനായി പിറന്ന ആരെങ്കിലും ഇയാൾക്ക് സ്വന്തം മകളെ കെട്ടിച്ച് കൊടുക്കുവോ ” ശിവ ചോദിച്ചു. മോളെ……. ശിവ……..തെറ്റ് പറ്റി പോയാൽ അതിന് പരിഹാരം കാണണം, അതിൽ ഒരു അഭിമാനക്കുറവുമില്ല,ഇവൻ ചെയ്ത തെറ്റിൽനിന്ന് നമുക്ക് പിന്മാറാൻ കഴിയില്ല, കാരണം ഇവൻ മിഥിലാപുരയിലെ ചോരയാണ് ” പ്രഭ പറഞ്ഞു.” അച്ഛമ്മ എന്ത് പറഞ്ഞാലും ചേച്ചിയെ ഇയാളുടെ കൂടെ വിടില്ല ” ശിവ അദ്രിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
അദ്രി അപ്പോഴും ശിവയെ നോക്കി നിൽക്കുവായിരുന്നു.പണ്ടും ശിവ ഇങ്ങനെ തന്നെയായിരുന്നു, തനിക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി വാദിച്ച് ജയിക്കാൻ അവൾക്ക് ഒരു പ്രത്യേക കഴിവുണ്ട്, അന്നൊക്കെ അവൾ ഏറ്റവും കൂടുതൽ തനിക്കുവേണ്ടിയായിരുന്നു സംസാരിച്ചിരിക്കുന്നത്.പക്ഷെ ഇന്ന് അവൾ സംസാരിക്കുന്നത് തനിക്ക് എതിരായിട്ടാണ്, അന്ന് അവളുടെ കണ്ണുകളിൽ തന്നോടുള്ള സ്നേഹമായിരുന്നു പക്ഷെ ഇന്ന് അത് വെറുപ്പാണ്, അദ്രിയുടെ മുഖത്തെചിരിയിൽ വേദന കലർന്നു.എനിക്കും ശിവയുടെ അഭിപ്രായമാണ്, ഈ വിഷയത്തിൽ ഇനി ഒരു സംസാരത്തിന്റെ ആവിശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല ” ആദി പറഞ്ഞു.
” തീരുമാനം എടുക്കാൻ വരട്ടെ…….”വേണുവിന്റെ ശബ്ദം ഉയർന്നു.എല്ലാവരുടെയും ശ്രദ്ധ വേണുവിലേക്കായി.നിങ്ങൾ എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞ് കഴിഞ്ഞു.ഇതിൽ തീരുമാനം എടുക്കണ്ട ഒരാളുണ്ട്, ആ അഭിപ്രായം എന്താണെന്ന് നമ്മളാരും അന്വേഷിച്ചില്ല.നേത്രക്ക് എന്താ പറയാനുള്ളതെന്ന് എനിക്ക് അറിയണം ” വേണു എല്ലാവരോടുമായി ചോദിച്ചു. വേണം……… ഇത് ചേച്ചിയുടെ ജീവിതമാണ്, എന്ത് തീരുമാനം എടുക്കുന്നതിന് മുൻപും ചേച്ചിയുടെ സമ്മതം ഉണ്ടാവണം ” ഋഷി പറഞ്ഞു. മോളെ ശിവേ…….
പോയി നേത്രയേ വിളിച്ചോണ്ട് വാ ” വേണു പറഞ്ഞു.
ശിവ നേത്രയേ വിളിക്കാൻ മുകളിലേക്ക് പോയി.
” അവള് എന്തായാലും ഇതിന് സമ്മതിക്കില്ല, അവളുടെ മനസ്സിൽ ആ പയ്യനാണ്, അതുകൊണ്ട് അധികം ബുദ്ധിമുട്ടാതെ ഇതിൽ നിന്ന് ഊരി പോരാം ” അദ്രി മഹിയോട് പറഞ്ഞു.തീരുമാനം നേത്രക്ക് വിട്ടുകൊടുത്തതോടുകൂടി മഹിയുടെ പ്രീതിക്ഷ ഏകദേശം അസ്തമിച്ച മട്ടായിരുന്നു.” അവൾ എന്തായാലും ഇതിന് സമ്മതിക്കാൻ പോണില്ല, നീരവിനെ പോലെ ഒരാളെ സ്നേഹിച്ച അവൾക്ക് ഇവനെ എങ്ങനെ ഉൾകൊള്ളാൻ പറ്റും. അവളുടെ സമ്മതവോ അറിവോ ഇല്ലാതെ ഇവൻ കാട്ടികൂട്ടിയതിന് അവൾക്ക് ശിക്ഷ അനുഭവിക്കണ്ട കാര്യമില്ലല്ലോ ” ആദി എല്ലാവരോടുമായി പറഞ്ഞു.
മുരളി സേതുവിനെ നോക്കി, സേതു മുരളിയുടെ കൈകളിൽ പിടിച്ചു.” ആ കുട്ടീടെ തീരുമാനം എന്താണെങ്കിലും അത് അംഗീകരിക്കാൻ ഞങ്ങള് തയ്യാറാണ്, ഇവന്റെ തെറ്റുകൾക്ക് മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കേണ്ടി വരുന്നത് ഇത് ആദ്യമല്ല ” പ്രഭ പറഞ്ഞു.അപ്പോഴേക്കും ശിവ നേത്രയുമായി എത്തിയിരുന്നു.നേത്ര വന്നതും സുരേഷ് അവളുടെ അടുത്തേക്ക് ചെന്നു.” ഇവരൊക്കെ എന്തിനാ വന്നിരിക്കുന്നതെന്ന് മോൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ ” സുരേഷ് ചോദിച്ചു.
” മ്മ്…… അറിയാം വല്യച്ചാ….. ” നേത്ര പറഞ്ഞു.
ഇവിടെ എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു കഴിഞ്ഞു, ഇനി ഞങ്ങൾക്ക് അറിയേണ്ടത് നിന്റെ തീരുമാനമാണ്,നിന്റെ സമ്മതത്തോടെ മാത്രേ ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകു ” സുരേഷ് പറഞ്ഞു. അതേ മോളെ……..മോൾടെ മനസ്സിൽ എന്താണെന്ന് വച്ചാൽ അത് പറഞ്ഞോ, ഇവിടെ ആരും മോളെ കുറ്റപ്പെടുത്തില്ല. ഒന്നിന്നും നിർബന്ധിക്കുകയുമില്ല ” പ്രഭ അവളുടെ അടുത്തേക്ക് ചെന്നു.” ഒന്നെങ്കിൽ മോള് അദ്രിയെ ഭർത്താവായി സ്വീകരിച്ച് അവന്റെ ഒപ്പം ജീവിക്കണം, അല്ലെങ്കിൽ ഈ നിമിഷം തന്നെ നിന്റെ കഴുത്തിൽ ഇവൻ കെട്ടിയ താലി ഇവൻ തന്നെ അഴിച്ചെടുത്തോളും അതോടെ ഇത് ഇവിടെ തീരും ” മുരളി അവളോട് പറഞ്ഞു.
നേത്ര ഒന്നും പറയാതെ അദ്രിയെ ഒന്ന് നോക്കി.
” എന്താടാ നോക്കി നിൽക്കുന്നേ, നീ കെട്ടിയ ആ കൊലക്കയറ് നീ തന്നെ അഴിച്ച് എടുത്തോ, എന്നിട്ട് വേഗം സ്ഥലം കാലിയക്കാൻ നോക്ക് ” ആദി പറഞ്ഞു.ഏട്ടൻ ഒന്ന് അടങ്ങ് ആദ്യം ” ഋഷി ഇടക്ക് കയറി. മോള് ഒന്നും പറഞ്ഞില്ലല്ലോ ” മുരളി വീണ്ടും അവളോട് ചോദിച്ചു.മുരളിയുടെ ബാക്കിയുണ്ടായിരുന്ന പ്രീതിക്ഷ കൂടി അവസാനിച്ചിരുന്നു.ഇത്രയുമായിട്ടും മനസ്സിലായില്ലേ, ഇനി ചേച്ചി തന്നെ ഇറങ്ങി പോവാൻ പറയണോ ” ശിവ ചോദിച്ചു.അദ്രി………നീ തന്നെ ആ കുട്ടിയുടെ കഴുത്തിൽ കെട്ടിയ താലി ഇങ്ങ് അഴിച്ച് എടുത്തേക്ക്” മുരളി മറ്റെങ്ങോ നോക്കി പറഞ്ഞു.
മുരളിയുടെ വാക്കുകൾ കേൾക്കേണ്ട താമസം, അദ്രി നേത്രയുടെ അടുത്തേക്ക് ചെന്നു.നമ്മുടെ പ്ലാനുകളൊക്കെ പൊളിഞ്ഞല്ലോ മഹി, ഇനി എന്താ ചെയ്യുക ” ജോയൽ ചോദിച്ചു.എനിക്ക് അറിയില്ലെടാ………ഇവിടേക്ക് വരുമ്പോൾ മനസ്സിൽ നല്ല പ്രീതിക്ഷ ഉണ്ടായിരുന്നു,അവനെ ഇവിടെ പിടിച്ച് നിർത്താൻ നേത്രയിലൂടെ സാധിക്കുമെന്ന്, പക്ഷെ എല്ലാം തെറ്റി പോയി ” മഹി ജോയലിനോട് പറഞ്ഞിട്ട് മുരളിയെ നോക്കി.
തന്റെ മകന്റെ നല്ല ഭാവിയിലേക്കുള്ള അവസാനത്തെ വഴിയും അടഞ്ഞ വിഷമത്തിലായിരുന്നു ആ പിതാവ്.
ഇനി ഒരിക്കലും അദ്രിക്ക് ആ പാപകറയിൽനിന്ന് ഒരു മോചമുണ്ടാവാൻ പോണില്ലെന്ന് മുരളിയുടെ മനസ്സ് ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
ആദിയും ശിവയും അവരുടെ ഭാഗം ജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു. അത് അവരുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു.ശ്രീജയുടെ മനസ്സിൽ വീണ്ടും ഒരിക്കൽ കൂടി മകളുടെ താലി അഴിച്ചുമാറ്റേണ്ടിവന്നതിനെക്കുറിച്ചുള്ള ചിന്തായായിരുന്നു , അവർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒരു വേദന അവരുടെ ഉള്ളിൽ നിറഞ്ഞു.വേണുവിനും ഋഷിക്കും മനസ്സുകൊണ്ട് ആ തീരുമാനത്തോടെ എന്തോ ഒരു വിയോജിപ്പുണ്ടെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
അദ്രി നടന്ന് ചെന്ന് നേത്രയുടെ മുന്നിൽ നിന്നതും, നേത്ര മുഖമുയർത്തി അവനെ നോക്കി.
അവന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസങ്ങളമില്ലായിരുന്നു.അദ്രിയുടെ കൈ അവളുടെ കഴുത്തിൽ കിടന്ന താലിയിലേക്ക് നീണ്ടതും, നേത്ര കണ്ണുകൾ ഇറുക്കി അടച്ചു.
അദ്രി അവളുടെ മുടിക്ക് ഇടയിലൂടെ കൈ ഇട്ട് താലി ചരടിന്റെ അറ്റത്ത് തൊട്ടതും നേത്ര അവന്റെ കൈതണ്ടയിൽ പിടിച്ചു.അദ്രി സംശയത്തോടെ അവളെ നോക്കി. കൈ എടുക്ക് ” നേത്ര പറഞ്ഞു.
അവള് പറഞ്ഞത് മനസ്സിലാവാത്തപോലെ അദ്രി അവളെ നോക്കി.അവളുടെ പ്രവർത്തിയിൽ എല്ലാവരും അവളെ തന്നെ നോക്കി നിന്നു.അവള് പറഞ്ഞിട്ടും കൈ എടുക്കാതെ നിൽക്കുന്ന അദ്രിയെ കണ്ടപ്പോൾ നേത്ര അവനെ പുറകിലേക്ക് തള്ളി മാറ്റി.എനിക്ക് സമ്മതമാണ്, ഇനിയുള്ള കാലം ഇയാളുടെ ഭാര്യയായി ജീവിക്കാൻ ” നേത്ര പറഞ്ഞു.
അദ്രി കേട്ടത് വിശ്വാസമാവാത്തപോലെ നേത്രയേ നോക്കി.അവളുടെ വാക്കുകൾ മുരളിയിലും മഹിയിലും ആശ്ചര്യം നിറച്ചു.മത്സരത്തിന്റെ അവസാന ലാപ്പിൽ മെഡൽ നഷ്ടപെട്ട മത്സരാർത്ഥിയെ പോലെ ആദി സപ്തനായി നിന്നു.
ശിവയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
” നീ എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്, ഇവന്റെ കൂടെ ജീവിക്കാനോ, നിനക്ക് എന്താ തലക്ക് വെളിവില്ലേ ” ആദി നേത്രയോട് ചോദിച്ചു. ചേച്ചി എന്ത് ആലോചിച്ചിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്, ഇയാളുടെ അടുത്ത് ചേച്ചിക്ക് ഒരു സുരക്ഷിതത്വവും ഉണ്ടാവില്ല” ശിവ പറഞ്ഞു.
നിന്റെ ഈ തീരുമാനം ഇവിടെ ആരും അംഗീകരിക്കില്ല ” ആദി എടുത്തടിച്ചതുപോലെ പറഞ്ഞു.”ആര് പറഞ്ഞു അവളുടെ തീരുമാനം ഇവിടെ ആരും അംഗീകരികില്ലെന്ന് നീ ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മതി, തീരുമാനം അത് അവളുടേത് മാത്രമായിരിക്കണം ” വേണു ഇടപെട്ടു.
“അവള് ഒരു തെറ്റായ തീരുമാനം എടുത്താൽ നമ്മൾ അത് അംഗീകരിച്ചുകൊടുക്കണോ, അത് തിരുത്തി അവൾക്ക് നല്ലത് പറഞ്ഞുകൊടുക്കേണ്ടേ ” ആദി രോഷാകുലനായി.”നേത്രയെടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല,ജീവിതം എന്താണെന്നും തെറ്റും ശരിയും എന്താണെന്നും മനസ്സിലാക്കാനുള്ള ബോധവും, അറിവും പ്രായവുമൊക്കെ അവൾക്കുണ്ട് ” വേണു പറഞ്ഞു.
ഇവൻ ഏത് വിധത്തിലാണ് നേത്രക്ക് ചേരുന്നത്, ഇവന്റെ ഹിസ്റ്ററി ഇവന്റെ വീട്ടുകാര് തന്നെ നമ്മളോട് പറഞ്ഞതല്ലേ ” ആദി ചോദിച്ചു.
“എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ നേത്ര ഈ തീരുമാനമെടുത്തത്, അത് ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ല, ഇത് അവളുടെ ജീവിതമാണ് ” വേണു പറഞ്ഞു.” ചേച്ചി…….. ഈ തീരുമാനം മാറ്റണം, ചേച്ചി എന്തിനാ ഇങ്ങനെയൊരു തീരുമാനം എടുത്തത്, ഇത് ചേച്ചിയുടെ ജീവിതമാണ്,അതുകൊണ്ട് എന്തും തീരുമാനിക്കാനുള്ള അവകാശവും ചേച്ചിക്കുണ്ട്, പക്ഷെ ഇത് വേണ്ട ഞാൻ ചേച്ചിയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത് “ശിവ പറഞ്ഞു. നീ എന്തിനാ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ” ആദി മുന്നിലേക്ക് വന്ന് അവളുടെ ഇരുത്തോളുകളിലും പിടിച്ചുകൊണ്ട് ചോദിച്ചു.
” ഇതാണ് ശരിയെന്ന് എനിക്ക് തോന്നി ” നേത്ര പറഞ്ഞു.അത് നിന്റെ തോന്നലാണ് മോളെ ” ആദി അവളുടെ മുഖം കൈയിൽ എടുത്തു.നിന്നേ ഓർത്ത് വേദിച്ചപ്പോഴൊക്കെ ഏട്ടൻ സ്വയം അശ്വസിച്ചത് ഇനിയെങ്കിലും നിനക്ക് നല്ലയൊരു ലൈഫ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ്, അതുകൊണ്ട് മോള് ഏട്ടൻ പറയുന്നത് കേൾക്ക്, ഇത് വേണ്ടടാ ” അത്രയേറെ ആർദ്രമായിരുന്നു അവന്റെ സ്വരം.
“എനിക്ക് ഏട്ടനെ മനസ്സിലാവുന്നുണ്ട്, ഏട്ടന് എന്നോട് ഉള്ള സ്നേഹവും കരുതലും എനിക്ക് അറിയാം. പക്ഷെ ഈ കാര്യത്തിലെങ്കിലും എന്നെ സ്വതന്ത്രമായി ഒരു തീരുമാനമെടുക്കാൻ എല്ലാവരും അനുവദിക്കണം ” നേത്ര പറഞ്ഞു.
” ശരി………. ചേച്ചി പറയുന്നത് ഞങ്ങളെല്ലാം അംഗീകരിക്കാം, പക്ഷെ എന്റെ ചോദ്യത്തിന് ചേച്ചി കൃത്യമായിട്ട് ഉത്തരം തരണം ” ശിവ പറഞ്ഞു.
നേത്ര അവളുടെ മുഖത്തേക്ക് നോക്കി.
എല്ലാവരുടെയും ശ്രദ്ധ ശിവയിലേക്കായി.ഇന്നലെ വരെ നീരവേട്ടനെ മാത്രം ഓർത്ത് ജീവിച്ചിരുന്ന ചേച്ചിയുടെ തീരുമാനം പെട്ടെന്ന് എങ്ങനെ മാറി, എന്താ ഇതിന്റെ പിന്നിലുള്ള കാരണം. അത് അറിയാൻ ഇവിടെ നിൽക്കുന്ന എല്ലാവർക്കും അവകാശമുണ്ട് ” ശിവയുടെ ചോദ്യം നേത്രയോടായിരുന്നങ്കിലും അവളുടെ നോട്ടം അദ്രിയിലായിരുന്നു. അത് മോളെ…… “ശിവയോട് എന്ത് മറുപടി പറയുമെന്നറിയാതെ നേത്ര വാക്കുകൾക്കായി പരതി.
” പറ ചേച്ചി……..എന്താ കാര്യം……. ഇയാള് ചേച്ചിയെ ഭീഷണിപ്പെടുത്തിയോ……? ആ ഭീഷണിയിൽ ഭയന്നാണോ ചേച്ചി ഇങ്ങനെ ഒരു തീരുമാനമെടുത്തത് ” ശിവ ചോദിച്ചു. അല്ല മോളെ…… ” ശിവ പറഞ്ഞു.പിന്നെ……പിന്നെ എന്താ കാരണം ” ശിവ അത് വിടാൻ ഭാമില്ലായിരുന്നു.അതിപ്പോ എല്ലാം അവൾക്ക് പറയാൻ പറ്റുവോ………?അതും ഇത്രയും പേരുടെ മുന്നിൽ വച്ച്….?അവര് രണ്ടാളും ഒരുമിച്ച് ഉണ്ടായിരുന്നതല്ലേ, അപ്പോ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവർക്കല്ലേ അറിയൂ, അതുകൊണ്ടായിരിക്കും ഇവനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും ഇവൻ തന്നെ മതിയെന്ന് അവള് പറയുന്നത്.അത് ഇങ്ങനെ എല്ലാവരുടെയും മുന്നിൽ തുറന്ന് പറയാൻ അവൾക്ക് ബുദ്ധിമുട്ട് കാണും ” ജലജ പറഞ്ഞു.
നേത്രയും അദ്രിയും ഒരു പിടച്ചിലോടെ ജലജയെ നോക്കി, നേത്ര കണ്ണിരോടെ അദ്രിയുടെ മുഖത്തേക്ക് നോക്കി, പക്ഷെ അവൻ പെട്ടെന്ന് ജലജ പറഞ്ഞത് കേട്ടതിലുള്ള ഷോക്കിലായിരുന്നു.ജലജ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായതും ആദി മുണ്ടി മടക്കി കുത്തി അദ്രിയുടെ നേരെ പാഞ്ഞു,അതിൽ മുന്നിൽ കണ്ടതുപോലെ ഋഷി അവനെ പിടിച്ച് മാറ്റി.അതുടെ ആയപ്പോ നേത്ര കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയിരുന്നു. എന്താ ഏട്ടാ ഇത്…….., ഏട്ടന് വല്യമ്മയുടെ സ്വഭാവം അറിയില്ലേ ” ഋഷി പറഞ്ഞു.അല്ല ഋഷി,ഇവൻ അവളെ എന്തോ ചെയ്തിട്ടുണ്ട് ഇല്ലെങ്കിൽ അവള് ഒറ്റക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല ” ആദി പറഞ്ഞു.ശിവ അദ്രിയുടെ അടുത്ത് ചെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.
” നിങ്ങൾ എന്ത് ചെയ്തിട്ടാണ് ചേച്ചി ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എന്താ നിങ്ങൾക്ക് ഇതിലുള്ള പങ്ക് ” ശിവ ചോദിച്ചു.മഹി മുന്നിലേക്ക് വന്ന് അവളുടെ കൈ പിടിച്ച് മാറ്റി.എല്ലാവരും എന്തിനാ ഇവന്റെ മേക്കിട്ട് കയറുന്നത്, തീരുമാനം നേത്രയുടേതല്ലേ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവളോട് ചോദിക്ക്, ഇവനെ വെറുതെ വിട് ” മഹി പറഞ്ഞു.നേത്ര അവളുടെ തീരുമാനം പറഞ്ഞല്ലോ,ഇനി ഇതിൽ ഒരു അഭിപ്രായവും വേണ്ട.
ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”
വേണു പറഞ്ഞു.അച്ഛൻ ഇത് എന്ത് ഉദ്ദേശിച്ചിട്ടാണ്, ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്, ഈ തീരുമാനത്തിൽ ഇവിടെ ആരും അച്ഛന്റെ കൂടെ കാണില്ല ” ആദി പറഞ്ഞു. വേണ്ട……. എന്റെ കൂടെ ആരും വേണ്ട, ഈ കാര്യത്തിൽ ഞാൻ എന്റെ മോൾടെ ഒപ്പമാണ് ” വേണു പറഞ്ഞു.ഈ തീരുമാനം ഓർത്ത് അച്ഛൻ വേദനിക്കും നോക്കിക്കോ ” ആദി ഋഷിയെ അടർത്തി മാറ്റി പുറത്തേക്ക് പോയി.
തുടരും