രചന – നിഷ്തില
ശേഖ ചെറിയ ഭയത്തോടെ വിശ്വനാഥനെ നോക്കി.
അയാൾ അവളെത്തന്നെ നോക്കി.
“എന്താ ശെഖാ… എന്താ ഞാനീ കാണുന്നെ.,?”
അച്ഛാ…. അത്…..
എന്താ ശ്രീജിത്ത് താനും ഒന്നും മിണ്ടാത്തത്?
അവൻ ഒരു നിമിഷം ശേഖയെ നോക്കി.
“അത്…. അച്ഛാ.. ശ്രീയേട്ടൻ…എന്നെ….
എനിക്ക്….. ശ്രീയേട്ടനെ ഇഷ്ടമാണ്.”
അവൾ പതുക്കെ അച്ഛനെ നോക്കി.
: അയാളുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടരുന്നത് അവൾ കണ്ടൂ…..
“ഹാ… അപ്പോൾ പ്ലാൻ ബി വർക്ക് ആയല്ലേ…..”
“പിന്നല്ലാതെ….”
ശ്രീ പുഞ്ചിരിയോടെ പറഞ്ഞു.. അവൾ ഒന്നും മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി.
“അത്പിന്നെ പ്ലാൻ ബി യുടെ മൊത്തം കോൺട്രിബൂഷനും എന്റെയല്ലേ….
അത് വർക്ക് ആകാതെ ഇരിക്കുമോ?”
വാതുക്കൽ നിന്ന സ്നേഹയാണ് പറഞ്ഞത്…
ശേഖ അവളെതന്നെ നോക്കി നിൽക്കുകയാണ്.
“എന്താ ശേഖയിങ്ങനെ തുറിച്ചുനോക്കുന്നത്….
ഞാൻ തന്നെയാ…. സ്നേഹ.”
ശേഖക്കു ഒന്നും മനസിലാകുന്നുണ്ടായില്ല..
“ഞാനും ശ്രീയേട്ടനും കുഞ്ഞിന്നാൽ മുതൽ കൂട്ടുകാരാ….
അവിടെ ശ്രീയേട്ടന്റെ വീട്ടിൽ ഒരു മകൾക്കുള്ള എല്ലാസ്ഥാനവും ഉണ്ട്… അതല്ലാതെ…. എനിക്ക് ശ്രീയേട്ടനോട് അതിനപ്പുറത്തേക്ക് മറ്റൊരിഷ്ടവുംഇല്ല. ശ്രീയേട്ടന് എന്നോടും. അങ്ങനെ ഒന്നു ഉണ്ടായിരുന്നെങ്കിൽ ശേഖയുമായുള്ള ആലോചന പോലും നടക്കില്ലായിരുന്നല്ലോ…..എനിക്കെന്നും ദാ എന്റെ സന്ദീപേട്ടനെ പോലെ തന്നെയാ…. ശ്രീയേട്ടനും ശ്യാം ഏട്ടനും. പിന്നെ ശേഖ മനസിലുള്ള ഇഷ്ടം, സില്ലി ഈഗോയുടെ പേരിൽ പറയാതെ മനസ്സിൽ വെച്ചുനടക്കുന്നത് കണ്ടു, ദാ ഒരാളാവിടെ വിഷമിച്ചു നടക്കുന്നകണ്ടപ്പോൾ എനിക്ക് തോന്നിയ ഒരുഐഡിയ….”
“ശ്രീയേട്ടൻ മനസിലുള്ള ഇഷ്ടം തുറന്നുപറഞ്ഞതാണ്.ശേഖയുടെ മനസിലുള്ളത് ശേഖയെ കൊണ്ടുതന്നെ പറയിക്കണം എന്ന് തോന്നി….”
സ്നേഹ ഒന്നു നിർത്തി…
“ശേഖയുടെ മനസിലെ ഇഷ്ടം അങ്കിളിലിനും ആന്റിക്കും മനസിലയി
അവരും സമ്മതിച്ചു….”
തന്നെ എല്ലാവരും കൂടി ട്രാപ്പിൽ ആക്കിയതാണെന്നു ശേഖക്കു മനസിലായി…..
ചമ്മൽ കാരണം ശേഖക്കു എന്തുചെയ്യണം എന്നറിയാതെ ആയി….
തന്നെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശ്രീയുടെ കണ്ണിലെ കുസൃതി കണ്ടു അവൾക്കു ദേഷ്യംവന്നു.
അവൾ അവന്റെ കൈകൾ പിടിച്ച് നഖം കൊണ്ട് മാന്തി.
“ആഹ്… “അവൻ വേദനകൊണ്ട് കൈ വലിച്ചു.
ശേഖയുടെ ചമ്മിയ മുഖംകണ്ടു വിശ്വനാഥനും ചിരി അടക്കാനാക്കുന്നുണ്ടായില്ല. അവൾ ചിണുങ്ങിക്കൊണ്ട് അച്ഛന്റെ അടുത്തേക്ക് ചെന്നു. അയാൾ അവളെ തന്നോട് ചേർത്തു നിർത്തി.
“എന്നാലും അച്ഛന്റെ മോള് ഇത്രപെട്ടന്ന് വീണുപോകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.ശ്രീ ഒരു വരവ് കൂടി വരേണ്ടിവരും എന്നാണ് കരുതിയത്.”
അയാൾ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“അച്ഛാ പ്ലീസ്……മതി കളിയാക്കിയത്…..”
ശ്രീ അപ്പോഴാണ് വാചിലേക്ക് നോക്കിയത്.
“അച്ഛാ.. വേഗം വാ …. സമയം ആയി… ”
ഇത്രയും പറഞ്ഞുകൊണ്ട് അവൻ ശേഖയുടെ കൈപിടിച്ച് ലിവിങ് റൂമിലേക്ക് നടന്നു.
പുറത്തേക്കിറങ്ങിയ ഉടനെ അവൻ അവളുടെ കണ്ണുകൾ പൊത്തി. അവനവളെ ടേബിളിന് മുന്നിൽ കൊണ്ടേ നിർത്തി കൈകൾ വിടുവിച്ചു.
കത്തിച്ചു വെച്ചമെഴുകുതിരികൾക്കിടയിൽ അവൾ കണ്ടു…. ഹാപ്പി ബർത്തഡേ ശെഖാ….
അവൾ ചുറ്റും നോക്കി… അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അടുത്തായി ശ്രീയുടെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു….
എല്ലാവരും ചേർന്ന് ഹാപ്പി ബർത്തഡേ പാടി…
അവൾ ശ്രീക്കൊപ്പം കേക്ക് കട്ട് ചെയ്തു… സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
“മോളെ ശെഖാ…..”
അവൾ അച്ഛനെ നോക്കി.
വിശ്വനാഥൻ ഒരു നിമിഷം ശ്രീയെയും ശേഖയെയും ചേർത്തു നിർത്തി. ശ്രീയുടെ കൈപിടിച്ച് അവളുടെ കയ്യിൽ
വെച്ചു.
“ദാ ഇതാണ് ഞങ്ങളുടെ ബർത്തഡേ ഗിഫ്റ്റ്….”
അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
“അപ്പോൾ ശേഖമോൾക്ക് ഞങ്ങൾ എന്തെങ്കിലും കൊടുക്കണ്ടേയ്… അല്ലേൽ മോശമല്ലേ….?”
ശ്രീയുടെ അമ്മ ആയിരുന്നു. അതുപറഞ്ഞത്.അവർ ചിരിച്ചുകൊണ്ട് അവൽക്കരികിലേക്ക് വന്നു.
കയ്യിലിരുന്ന ചെപ്പുതുറന്നു. അതിലൊരുമോതിരം ആയിരുന്നു.
അതു ശ്രീയുടെ കൈയിൽ കൊടുത്തിട്ട് ശേഖക്ക് ഇട്ടു കൊടുക്കാൻ പറഞ്ഞു.അവൻ അത് അവളുടെ മോതിരവിരലിൽ അണിയിച്ചു.അവൾക്കിതൊന്നും വിശ്വസിക്കാനായില്ല. ശ്രീ അവളുടെ കൈകൾ കോർത്തു പിടിച്ചു നിൽക്കുകയാണ്. അവൾ ആരും കാണാതെ അത് വീടുവിയ്ക്കാൻ നോക്കിയിട്ടും അവൻ ചേർത്ത് പിടിച്ചു.എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു.
ഈ സമയം സ്നേഹ ഒരു വലിയ പീസ് കേക്ക് എടുത്ത് രണ്ടു പേരുടെയും മുഖത്ത് നന്നായി ഫേഷ്യൽ ചെയ്തു കൊടുത്തു. അപ്രതീക്ഷിതമായിരുന്നതിനാൽ രണ്ടുപേർക്കും ഒന്നും ചെയ്യാനായില്ല.ഇനി അവിടെ നിന്നാൽ പന്തിയല്ല എന്നു മനസ്സിലാക്കി അവൾ ഓടിദൂരെ മാറിനിന്നു. അതുകണ്ടു എല്ലാവരും ചിരിച്ചു.അങ്ങനെ എല്ലാവരും എന്തെന്നില്ലാത്ത സന്തോഷത്തിലാ ആയിരുന്നു.
“ശ്രീ നിനക്ക് നാളെ പോകാനുള്ള കാര്യം നീ മറന്നോ…. സമയം ഒരുപാടായി… നമുക്കിറങ്ങാം….”
ശ്രീയുടെ അച്ഛനാണ് ഓർമിപ്പിച്ചത്.
“ഞാൻ ഒന്ന് മുഖം കഴുകിയിട്ട് വരാം അച്ഛാ…”
അവൻ ശേഖയെ ഒന്ന് നോക്കിയശേഷം ഡൈനിംഗ് റൂമിലെ വാഷിംഗ് ഏരിയയിലേക്ക് നടന്നു. പതുക്കെ ശേഖയും അവനെ അനുഗമിച്ചു. സ്നേഹ ഇതെല്ലാം നോക്കിക്കൊണ്ട് പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു.
കയ്യും മുഖവും കഴുകി കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് പുറകിൽ നിൽക്കുന്ന ശേഖയുടെ മുഖത്തെ വിഷാദം അവൻ ശ്രദ്ധിച്ചത്.
” എന്താടോ തന്റെ മുഖം വാടി ഇരിക്കുന്നത്.”
“ഏയ്… ഒന്നുല്ല… ”
ശേഖ ശ്രീക്ക് മുഖം കൊടുക്കാതെ അവനെ പിന്നിലാക്കി മുഖത്ത് പറ്റിയിരുന്ന കേക്ക് കഴുകിക്കളഞ്ഞു. മുഖത്തെ വെള്ളത്തുള്ളികൾക്കിടയിൽ അവളുടെ കണ്ണിൽ നിന്നും അടർന്ന കണ്ണുനീർ തുള്ളികൾ ശ്രീ കണ്ടില്ല. അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ മുഖം തുടച്ചു.
“എന്താടോ…. തനിക്കിനീം എന്നോടുള്ള ദേഷ്യം മാറിയില്ലായെന്നുണ്ടോ? അതോ തനിക്കിനി ആഘോഷങ്ങളൊന്നും ഇഷ്ടായില്ല എന്നുണ്ടോ? ”
അവളുടെ വിഷാദത്തിന് പിന്നിലെ കാരണം അറിയാമായിരുന്നിട്ടും ശ്രീ ചോദിച്ചു. തലകുനിച്ചു നിന്ന അവളെ അവൻ തന്നോട് ചേർത്തുനിർത്തി.
“എടോ ഈ ഒരുവർഷം എന്നൊക്കെ പറയുന്നത് പെട്ടന്ന് പോകും.. പിന്നെ തന്റെ ആഗ്രഹം പോലെ എക്സാം പാസ്സ് അയാൽ.. അധികം സമയമെടുക്കാതെ തന്നെ. തനിക്കു അങ്ങോട്ടുവരാമല്ലോ…?”
“ഏയ്… ഒന്നുല്ലാ…. ശ്രീ പോയിട്ടുവാ….?”
“പിന്നെ….. ”
” പിന്നെന്താ….? ” അവൾ ചോദിച്ചു.
“ബർത്തഡേ ആയിട്ട് തനിക്കു എന്റെ വക സമ്മാനം ഒന്നും വേണ്ടെയ്?”
“തന്നല്ലോ….”
അവൾ മോതിരം തൊട്ടുകാണിച്ചു കൊണ്ട് പറഞ്ഞു…
“അത് അമ്മേടേം അച്ഛന്റേം വകയല്ലേ..? എന്റെ വക ഒരു സ്പെഷ്യൽ ഗിഫ്റ്റ് തരട്ടെ…..? ”
അവൻ ഒരുകള്ള ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.
“എന്ത് സമ്മാനം… എനിക്കൊന്നും വേണ്ട…. ”
അവൾ പുറകൊട്ട് മാറി.
അവനവളെ വേഗം തന്നോട് ചേർത്തു… അവളുടെ കവിളിലൊരുമ്മ നൽകി.അവൾ ഷോകേറ്റതുപോലെ ആയി.
ടാ… ചേട്ടാ… നീയാളു കൊള്ളാല്ലോ…. ”
സ്നേഹയുടെ ശബ്ദം കെട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്.
ശേഖ വേഗം അവനിൽനിന്ന് അകന്നുമാറി..
അവനൊന്നു ചമ്മിയെങ്കിലും ഗൗരവത്തോടെ ചോദിച്ചു.
“നിന്നെ ഇപ്പോളാരാ… എങ്ങോട്ട് വിളിച്ചത്? നശിപ്പിച്ചില്ലേ എല്ലാം….”
“അതേ… അവിടെ എല്ലാരും ഇറങ്ങി… ഇനി വരാൻ താല്പര്യം ഇല്ലേൽ ഞാൻ ചെന്നുപറഞ്ഞേക്കാം… ഇവിടെ രണ്ടുപേരുംകൂടി…. ”
”ഹും…ദാ… വരുവാ… നടക്കു… ”
അവൻ അവളെ മുന്നോട്ട് ഉന്തികൊണ്ട് നടന്നു… പുറകെ ശേഖയും.
“പിന്നെ നാളെ രാവിലെ ഞാൻ ഇറങ്ങും. ചെന്നിട്ട് ഒന്നു നന്നായി ഉറങ്ങാൻ പോലുമുള്ള സമയം ഇല്ലാ… ഞാൻ…. രാവിലെ വിളിക്കാം…. ”
അവൻ ശേഖയോടായി പറഞ്ഞു.
അവൾ അവനെ നോക്കി തലയാട്ടി.
ശേഷം അവർ യാത്ര പറഞ്ഞിറങ്ങി….
########################
രാവിലെ……….
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ശേഖ ഉണർന്നത്.ശ്രീയുടെ നമ്പർ കണ്ട് അവൾ വേഗം ഫോൺ കാതോട് ചേർത്തു.
“താൻ എണീറ്റ് ഇല്ലായിരുന്നുഅല്ലെ?”
”ഇപ്പോ എണീറ്റതെ ഉള്ളു…”
“ഇറങ്ങിയോ?”
“മ്മ്… ഇറങ്ങി….
ഏട്ടനും അച്ഛനും സന്ദീപ്പും ഉണ്ട് കൂടെ….”
“പിന്നെ പിറന്നാളായിട്ടെന്താ പരിപാടി?”
“അമ്മയുമായി ക്ഷേത്രത്തിൽ പോണം…”
“മ്മ് എന്നാ നടക്കട്ടെ… ഞാൻ ഫ്ലൈറ്റ് എടുക്കുന്നതിനു മുന്നേ വിളിക്കാം….”
അവൻ കാൾ കട്ട് ചെയ്തു…
▪️ ▪️ ▪️ ▪️ ▪️ ▪️ ▪️ ▪️ ▪️
ക്ഷേത്രത്തിൽ എത്തിയതും തന്റെ മുന്നിലെ കാഴ്ചകണ്ടു വിശ്വസിക്കാനാകാതെ ശേഖ ഒരുനിമിഷം അമ്പരന്ന് നിന്നു.
ഹരിയേട്ടനോടൊപ്പം നടന്നുവരുന്ന ഹിമചേച്ചി… കഴുത്തിൽ താലി… നെറ്റിയിൽ സിന്ദൂരം.. കയ്യിൽ പൂമാല….
“ഹരിയേട്ടാ… ഇതൊക്കെ എപ്പോൾ….?
“അതുപിന്നെ എല്ലാം പെട്ടന്നായിരുന്നു… ഇനിയും കാത്തിരുന്നാൽ ഇവളുടെ വീട്ടുകാർ ഇവളെ പിടിച്ചു വേറെ ആരുടെയെങ്കിലും മിസിസ്സ് ആക്കും… ”
ഹിമ അവളുടെ അടുത്തുവന്ന് അവളെ കെട്ടിപിടിച്ചു
ശേഖ ആകെ അമ്പരന്ന് നിൽക്കുകയാണ്…കുറെ നാളുകൾക്കു ശേഷമാണ് അവൾ ഹിമയെ കാണുന്നത്.
“പക്ഷേ ഞാൻ ഹരിയേട്ടനോട് പിണക്കമാ… എന്നോട് ഒരുവാക്കുപോലും പറഞ്ഞില്ലല്ലോ….”
“അത് ശെഖാ… മനഃപൂർവമല്ല.. ഇന്നലെ പറയണം എന്ന് വിചാരിച്ചതാ… പക്ഷേ നീ ബിസിയായിപ്പോയില്ലേ…..”
“അല്ലാ എന്തായി അവിടുത്തെ കാര്യങ്ങൾ…?” അവൻ ചോദിച്ചു.
“എല്ലാം ശുഭം… ശാന്തി…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു….
ശേഖ ഇന്നലെ നടന്നതെല്ലാം ചുരുക്കി പറഞ്ഞു.
“കേട്ടോ ഹിമേ… ഇന്നലെ ചിലര് പുലിപോലെ പോയതാ.. ദേ ഇപ്പോം എലിപോലെ നിൽക്കുന്നു…”
അവൻ അവളെ കളിയാക്കി….
“ഹരീ….. നമുക്കിറങ്ങാം….”
അഭിലാഷ് ആയിരുന്നു അത്….
“ദാ വരുന്നെടാ….”
“ശെഖാ… എങ്കിൽ ഞങ്ങളിറങ്ങട്ടെ….
എന്റെ വീട്ടിലേക്കാണ്…. അച്ഛനറിയാം… അമ്മയോട് പറഞ്ഞിട്ടില്ല…….
ഒറ്റമകനല്ലേ… എന്റെ വിവാഹം ഒരുപാടു ആർഭാടമായി നടത്തണം എന്നൊക്കെ അമ്മ ആഗ്രഹിച്ചിരുന്നു.. അതിപ്പോ ഇങ്ങനെആകുമ്പോളുള്ള റിയാക്ഷൻ എങ്ങനെയെന്നു പറയാനാകില്ല….”
“ഓ ക്കെ ഹരിയേട്ടാ… അപ്പൊ രണ്ടുപേർക്കും എന്റെ വിവാഹമംഗളാശംസകൾ…പിന്നെ അന്നുബാക്കിവെച്ച ചെലവ് മറക്കണ്ട….”
“നെവർ…. ഉറപ്പായിട്ടും തന്നിരിക്കും….”
അവർ യാത്രപറഞ്ഞു മുന്നോട്ടു നീങ്ങി.
ഈ സമയം ഹേമയും വിശ്വനാഥനും വഴിപാട് എഴുതിച്ചു എത്തിയിരുന്നു.
ശേഖ തൊഴുതിറങ്ങുമ്പോളാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.
ശ്രീ ആയിരിക്കും എന്നവൾ ഊഹിച്ചു… അവൾ ഫോണെടുത്തു..
“ശെഖാ…എവിടാ അമ്പലത്തിലാണോ….”
“അതേ… എന്തോ പൂജയൊക്കെ ഉണ്ട്… താമസിക്കും ഇറങ്ങാൻ…”
“പിന്നെ തനിക്കൊരു സർപ്രൈസ് ഒണ്ട്…”
“എന്ത് സർപ്രൈസ്….?”
“അത് പിന്നെ… എടോ ബോർഡിങ് സ്റ്റാർട്ട് ആയ്യ്…. ഞാൻ ഫ്ലൈറ്റ് എടുക്കുന്നതിനെ മുന്നേ ഒന്നുടെ വിളിക്കാം., ഒക്കെ…
”
“ശ്രീ… അത്…. ” അവൾ മുഴുവപ്പിക്കും മുന്നേ
അവൻ കാൾ കട്ട് ചെയ്തിരുന്നു.
(എന്തായിരിക്കും ആ സർപ്രൈസ്..?)
അവൾ ചിന്തായിലാണ്ടു…
ഈ സമയം അവൾ ഫോണെടുത്ത് എഫ് ബിയിലും വാട്സാപ്പിലും ആയി ഫ്രണ്ട്സും റിലേറ്റീവ്സ് ഒരുപാടു ബർത്തഡേ വിഷസ് അയച്ചിട്ടുണ്ടായിരുന്നു…
ഫ്രണ്ട് റിക്വസ്റ്റിൽ ശ്രീജിത്ത് ന്റെ റിക്വസ്റ്റ് കണ്ടു അവൾ അക്‌സെപ്റ് ചെയ്തു….
അവന്റെ പ്രൊഫൈൽ പിക് നോക്കി അവൾ കുറച്ചുനേരം ഇരുന്നു… ഇനി ഈ മുഖം ഒന്നുനേരിട്ട് കാണാൻ താനിനി ഒരുപാടുനാൾ കാത്തിരിക്കണം എന്നോർത്ത് അവൾക്കു സങ്കടം വന്നു….
അപ്പോളാണ് അവൾ അവന്റെ കവർ ഫോട്ടോ ശ്രദ്ധിച്ചത് ശ്രീയുടെ ഫാമിലി പിക് ആയിരുന്നു അത്…
അതുകണ്ടു അവൾ ശെരിക്കും അമ്പരന്നു…
(ഓഹ് മൈ ഗോഡ്… അന്ന് റെസ്‌റ്റോറന്റ്ൽ കണ്ട ഫാമിലി… ഉണ്ണിക്കുട്ടനും അമ്മയും … അത് ശ്രീയുടെ ഏടത്തിയമ്മയും മോനും ആരുന്നോ…? ശ്രീയുടെ ഏട്ടൻ ശ്യാമിന്റെ മുഖം അന്നവൾ ശ്രദ്ധിച്ചിരുന്നില്ല. ഉണ്ണിക്കുട്ടൻ യാതൊരുപേടിയും ഇല്ലാതെ… ശ്രീയുടെ അടുത്തുവന്നതും മടിയിലിരുന്നതും ഒന്നും വെറുതെയല്ല.. ശേഖ ആകെക്കൂടി സർപ്രൈസ്ഡ് ആയ അവസ്ഥയിലായിരുന്നു.)
ഈ സമയം അവളുടെ ഫോണിൽ ശ്രീയുടെ കാൾ വന്നു… അവൾ ആകാംഷയോടെ കാൾ എടുത്തു.
” ശ്രീയേട്ടാ… ഉണ്ണിക്കുട്ടൻ ശ്യം ചേട്ടന്റെ മോൻ ആയിരുന്നോ..? “.അവൻ ചിരിച്ചു…..
“എന്നോട് പറഞ്ഞില്ലല്ലോ…”
” അതിനൊരു സാവകാശം കിട്ടിയില്ലല്ലോ….. പിന്നെ അന്ന് തന്നോട് വന്നുസംസാരിക്കണം എന്ന് കരുതിത്തന്നാ അവർ വന്നത്… പക്ഷേ അന്ന്… തന്റെ റിയാക്ഷൻസ് ഒക്കെ കണ്ടപ്പോൾ പിന്നെ അതുവേണ്ട എന്ന് കരുതി…”
“ഇനിയും ഉണ്ടോ ഇതുപോലുള്ള ആചാരങ്ങൾ…?”
“തല്ക്കാലം ഒരു ബ്രേക്ക്… പിന്നെ ഇനി അങ്ങോട്ട് കിടക്കുവല്ലേ…. ഒരു ജീവിതം മുഴുവൻ….”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഈ സമയം ടേക്ക് ഓഫ് നുള്ള ഇൻസ്ട്രക്ഷൻസ് വന്നുതുടങ്ങിയിരുന്നു…
“എടോ…. ടേക്ക് ഓഫ്‌നുള്ള സമയം ആയി… ഞാൻ അവിടെ എത്തീട്ട് വിളിക്കാം…”
” എപ്പോളെത്തും? ”
“കണക്ഷൻ ഫ്ലൈറ്റ് ആണ്…. രാത്രിയാവും….'”
“എത്ര ലേറ്റ് ആയാലും… വിളിക്കണം… ഞാൻ കാത്തിരിക്കും…”
“ഒക്കെ ടോ…
ഞാൻ വിളിക്കാം…. അപ്പോളേന്റെ സുന്ദരിക്കുട്ടിക്ക് ഒരിക്കൽക്കൂടി പിറന്നാൾ ആശംസകൾ.”
“ഒക്കെ ശ്രീ… ഹാപ്പി ജെർണി….
ഐ റിയലി…..മിസ്സ് യു…..”
“മിസ്സ് യു… ടൂ…”
അവൻ കാൾ കട്ട് ചെയ്തു…
അവൻ സീറ്റ് ബെൽറ്റിട്ട് കണ്ണുകൾ അടച്ചിരുന്നു… അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
വിമാനം വലിയ ശബ്ദത്തോടെ റൺവേയിലൂടെ മുന്നോട്ട് നീങ്ങി… പതുക്കെ ഉയരങ്ങളിലേക്ക് കുതിച്ചു….
ശ്രീയുടെ മനസ്സിൽ മുഴുവൻ ശേഖയുടെ മുഖമായിരുന്നു…
അവളെ പിരിയുന്നതിലുള്ള സങ്കടം മറച്ചുകൊണ്ട് നീണ്ട ഒരുകാത്തിരിപ്പിനായി മനസിനെ പാകപ്പെടുത്തുകയായിരുന്നു അവൻ.
ശേഖയുടെ മനസിലും മറ്റൊന്നായിരുന്നില്ല…
മുന്നോട്ടുള്ള ജീവിതത്തിൽ അവൾ നേടാനാഗ്രഹിച്ച സ്വപ്നങ്ങൾക്കൊപ്പം ശ്രീയെ വീണ്ടും കണ്ടുമുട്ടുന്ന,ഒന്നായ് മാറുന്ന ആ ദിവസത്തിനായി
അവളും കാത്തിരിക്കുകയാണ്..
ഒരുമിച്ചു നേടാനുള്ള ഒരുപിടി സ്വപ്നങ്ങളുമായ്……
ശുഭം…..🙏
ഇത്രയും നാൾ സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം…. ഓരോരുത്തരുടെയും ചിന്തകൾക്കനുസരിച്ചു കഥയോടുള്ള സമീപനവും വത്യസ്തമായിരിയും….നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..
പിന്നെ ഈ കഥയുടെ ത്രെഡ് എന്റെ ബെസ്റ്റ് ഫ്രണ്ട് ന്റെ പെണ്ണുകാണാലിൽ നിന്നു തന്നെയാണ്. ബാക്കി ഒക്കെ എന്റെ ഭാവനയാണ്..
ഈ കഴിഞ്ഞ ഡിസംബറിൽ അവളുടെ വിവാഹം ആയിരുന്നു… അതിനുമുന്നേ തന്നെ അവളുടെ ആഗ്രഹം പോലെ സ്വന്തമായി തന്നെ അവൾ യു. കെ യിൽ പോയി. വിവാഹത്തിന് രണ്ടുപേരും അവിടുന്നാണ് എത്തിയത്… ഇപ്പോൾ തിരിച്ചുപോയി… ഈ അവസരത്തിൽ അവർക്കായി ഒരു നല്ല ജീവിതം ആശംസിക്കുന്നു…
ഈ കഥ ആദ്യാവസാനം വരെ വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി…
എനിക്കായി ഒരുവാക്ക് കുറിക്കുമല്ലോ…
സ്‌നേഹത്തോടെ….
നിഷ്തില…….❤️

by