രചന – ഇഷ ജാൻവി
ഞാൻ പറയാനുള്ളത് പറഞ്ഞു ഈ ഞൊണ്ടി മണ്ഡപത്തിൽ കേറിയാൽ ഞാൻ ഇറങ്ങി പോകും….. സത്യം പറഞ്ഞാൽ ആ സമയം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി ഇത് പോലെ ഒന്നിനെയാണല്ലോ ഞാൻ സ്നേഹിച്ചത്….. എല്ലാവരു എന്നെ തന്നെ നോക്കുന്നുണ്ട് ഞാൻ എന്ത് മറുപടി കൊടുക്കും എന്ന് രീതിയിൽ… അങ്ങനെ ഇപ്പൊ നീ ബുദ്ധിമുട്ടി ഇവിടെ നിന്ന് ഇറങ്ങേണ്ട ഞാൻ ഇറങ്ങിക്കോളാം….. എന്ന് പറഞ് കഴുത്തിലെ പൂമാല അവിടെ വേച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി….. ഏട്ടാ എന്താ ഈ ചെയ്യുന്നേ നല്ലൊരു ദിവസമായിട്ട് വേണ്ട ഏട്ടാ ഈ വാശി കളഞ്ഞു പോയി താലി കെട്ട് എന്റെ ഏട്ടന്റെ സ്വപ്നമല്ലേ ഈ കല്യാണം….. നീലു ഇനി ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി എന്റെ ജീവിതത്തിൽ ഇവള് ഇല്ലാ ഞാൻ സ്നേഹിച്ചതും അരിഞ്ഞതും ഒന്നും ഈ അമ്മുവിനെ അല്ല….. എന്തോ അത് പറയുമ്പോൾ എന്റെ വാക്കുകൾ ഇടാറുന്നുണ്ടായിരുന്നു….. അമ്മു എന്നെ ഒരിക്കൽ കൂടെ തിരിച്ചു വിളിക്കുമെന്ന് ഞാൻ വിചാരിച്ചു പക്ഷെ അവൾ എന്നെ പുച്ഛിച്ചു മുഖം തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല…
അമൃത ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല പക്ഷെ നീ ഇന്ന് പറഞ്ഞതൊക്കെ ഓർത്തു ഒരു നാൾ നീ ദുഃഖക്കിക്കും അവളുടെ നേരെ വിരൽ ചൂണ്ടി ഞാൻ അത്രയും പറഞ്ഞു….. നീ എന്താടാ വിചാരിച്ചു വെച്ചിരിക്കുന്നത് നീ പോയാൽ വേറെ ആരും എന്റെ മോളെ കെട്ടില്ലെന്നോ അവൾ ഇവിടെ മൂത്ത നരച്ചു ഇരിക്കുമെന്നോ എന്നിട്ട് അവസാനം നിന്റെ അടുത്ത് തന്നെ വരുമെന്നോ….. അവളുടെ അമ്മയുടെ വാക്കുകൾ ഞാൻ മനസ്സിൽ പോലും വിചാരിച്ചതല്ലാ പക്ഷെ അവര് ഇത്രയും പറഞ്ഞ സ്ഥിതിക്ക് മറുപടി കൊടുക്കാതെ പോകുന്നത് മോശമല്ലേ….. ഇനി അവൾ വന്നാൽ പോലും ഞാൻ സ്വീകരിക്കില്ല….. അവരുടെ നേരെ പരിഹാസ ചുവയോടെ ഞാൻ പറഞ്ഞു….. അതിന് ആര് വരുന്നു നിങ്ങളുടെ അടുത്ത് അല്ലെങ്കിലും നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ അമ്മയും പെങ്ങളും കഴിഞ്ഞിട്ട് അല്ലെ വേറെ ആരുമുള്ളു 😏😏…..
അതേടി അത് അങ്ങനെ തന്നെയാണ് ഒരു കല്യാണം കഴിച്ചെന്നു വേച് അമ്മയെയും പെങ്ങളെയും മാറ്റി നിർത്താൻ കഴിയില്ല കല്യാണം കഴിഞ്ഞാലും എന്റെ അമ്മയും പെങ്ങളും കഴിഞ്ഞേ വേറെ ആരുമുള്ളു….. അവളോട് അത്രയും പറഞ് അവിടുന്ന് ഇറങ്ങി ഞങ്ങൾ വന്ന കാറിന്റെ കീ ഫ്രണ്ടിന്റെ അടുത്ത് നിന്ന് വാങ്ങി ബാക്കി എല്ലാവരോടും വന്ന ബസിൽ തന്നെ കയറ്റി വിട്ട് ഞാൻ കാറിൽ കേറി പോയി ചങ്ങായിമാർ കൂടെ വരാമെന്ന് പറഞ്ഞതാ പക്ഷെ എനിക്ക് ഇപ്പൊ ഒറ്റക്ക് ഇരിക്കാനാണ് താല്പര്യം അതോണ്ട് അവരോട് വരേണ്ട ന്ന് പറഞ്ഞു….. നേരെ പോയത് ബീച്ചിലേക്കാണ് അവിടെ ആ മണൽതരിയിൽ ഇരുന്ന് തിരകളെ നോക്കുമ്പോൾ ഒരു ആശ്വാസമുണ്ട്….. പഴയ കാര്യങ്ങൾ ഓരോന്നും മനസിലേക്ക് കേറി വരാൻ തുടങ്ങി…..
എന്റെ അമ്മു ഇങ്ങനെയൊന്നും ആയിരുന്നില്ല ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ പോലും മടിയുള്ള അവളാണോ എല്ലാവരെയും മുന്നിൽ നിന്ന് അങ്ങനെയൊക്കെ പറഞ്ഞത് ഞാൻ ഇല്ലാതെ ഒരു നിമിഷം പോലും അവൾക്ക് ഇല്ലാ എന്ന് പറഞ്ഞതാണ് എന്നിട്ടാണ ഇപ്പൊ….. ഇല്ലാ ഇനി അവളെ കുറിച് ഞാൻ ചിന്തിക്കില്ല അത് അമ്മു അല്ല അമൃത അവൾ ഒരു അടഞ്ഞ അധ്യായമാണ് ഇനി എന്റെ ജീവിതത്തിൽ അവൾ ഇല്ലാ എനിക്ക് ഇനി എന്റെ അമ്മയും അനിയത്തിയും മതി….. എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല വിശപ്പില്ല അത് തന്നെ കരണം അതോണ്ട് നേരെ വീട്ടിലേക്ക് പോയി കുറച്ചു ബന്ധുക്കളൊക്കെ അവിടെ തന്നെ ഉണ്ട്….. ഇവർക്കൊന്നും പോകാനായില്ലേ ഞാൻ വീട്ടിലേക്ക് കയറിയപ്പോൾ അമ്മ അവിടെ കസേരയിൽ വിഷമിച്ചിരിക്കുന്നുണ്ട്….. അടുത്ത് പോയപ്പോൾ മനസിലായി കരയുകയാണെന്ന്…..
എന്താ എന്റെ അമ്മക്കുട്ടി ഇങ്ങനെ ഇരിക്കുന്നെ….. എവിടേ ആയിരുന്നെടാ നീ ഫോണും എടുക്കാതെ പോയിട്ട് ഞങ്ങൾ ഇവിടെ തീ തിന്നുകയാണെന്ന് വെല്ല വിചാരവുമുണ്ടോ….. അയ്യോ എന്തൊക്കെയാ ഈ അമ്മ പറയുന്നത് ഞാൻ വല്ല കടുംകൈ ചെയ്യുമെന്ന് വിചാരിച്ചോ….. അമ്മ എന്നെ കണ്ണും നിറച്ച നോക്കി നിന്നു….. എനിക്ക് വിഷമമൊന്നുമില്ല എന്ന് ഞാൻ പറയുന്നില്ല വിഷമമുണ്ട് പക്ഷെ കല്യാണം മുടങ്ങിയത് ആലോചിച്ചിട്ടല്ല എന്റെ അമ്മക്കുട്ടി അന്നേ പറഞ്ഞതല്ലേ ഈ ബന്ധം വേണ്ട എന്ന് എന്നിട്ടും ഞാൻ അനുസരിച്ചില്ലല്ലോ അത് ഓർക്കുമ്പോഴാ വിഷമം….. ഇനി എന്റെ മോൻ അതൊന്നും ആലോചിക്കേണ്ട അതൊക്കെ കഴിഞ്ഞില്ലേ….. ഇല്ലാ എന്റെ അമ്മക്കുട്ടി ഞാൻ പോയി ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ അപ്പോഴേക്കും എനിക്ക് കഴിക്കാൻ എടുത്ത് വെക്ക് നല്ല വിശപ്പുണ്ട്….. നേരെ മുകളിലേക്ക് കയറി നീലുവിന്റെ റൂമിലേക്ക് നോക്കിയപ്പോൾ വിധു ഏട്ടന്റെ തോളിൽ ഇരുന്ന് കരയുന്നുണ്ട്…..
എന്തിനാ ഏട്ടന്റെ അനിയത്തികുട്ടി ഇങ്ങനെ കരയുന്നെ….. എന്റെ സൗണ്ട് കേട്ടപ്പോൾ എന്നെ നോക്കിയിട്ട് അവൾ കണ്ണ് നിറക്കാൻ തുടങ്ങി ഞാൻ അവളുടെ സൈഡിൽ പോയിരുന്നു….. എന്റെ തോളിലേക്ക് ചാഞ്ഞു….. ഏട്ടാ ഞാൻ കാരണമല്ലേ ഏട്ടന്റെ വിവാഹം മുടങ്ങിയത്….. ആര് പറഞ്ഞു എന്റെ മോള് കാരണമാണെന്ന് ഇതൊക്കെ സംഭവിച്ചത് കൊണ്ട് അവളുടെ തനി സ്വഭാവം മനസിലാക്കാൻ കഴിഞ്ഞു കല്യാണം കഴിഞ്ഞാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കിലോ അതോണ്ട് എന്റെ മോള് അതൊന്നും ആലോചിച്ചു കണ്ണ് നിറക്കേണ്ട എല്ലാം നല്ലതിനാണെന്ന് ചിന്തിക്ക്….. പിന്നെ ഏട്ടന് നല്ല വിശപ്പുണ്ട് പോയി നിന്റെ സ്പെഷ്യൽ തേങ്ങ ചമ്മന്തി ആക്കി വെക്ക് ഏട്ടൻ കുളിക്കട്ടെ അവളുടെ കണ്ണീർ തുടച് നെറ്റിയിൽ ഒരു മുത്തവും കൊടുത്ത് ഞാൻ എഴുന്നേറ്റു….. നീ കരഞ്ഞിട്ട് പാവം എന്റെ അളിയനും സങ്കടമായി അല്ലെ അളിയാ….. ആ നീ നോക്കിയേ എന്റെ പുതിയ ഷർട്ട് അവൾ കരഞ്ഞ കണ്മഷിയൊക്കെ എന്റെ ഷിർട്ടിലാക്കി ഇനി ഇത് ഇടാൻ കഴിയുമോ അതാണെന്റെ സങ്കടം അളിയന്റെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വന്നു പോയി അവളുടെ മൂടും ശെരിയായി…..
നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ടെന് പറഞ് അവൾ താഴേക്ക് പോകാൻ തുടങ്ങി….. ഡീ മെല്ലെ അളിയന്റെ കൈയും പിടിച്ചു പോ….. എന്റെ വീടിന്റെ സ്റ്റെപ് ഇറങ്ങാനും കയറാനുമൊക്കെ ആരുടേയും സഹായം വേണ്ട ന്ന് പറഞ് അവൾ പോയി….. അളിയനും പിന്നാലെ പോയി അവളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങുന്നതും നോക്കി ഞാൻ നിന്നു….. പിന്നെ റൂമിലേക്ക് പോയി അപ്പോഴാണ് ഫോൺ റിങ് ചെയുന്നത് കേട്ടത് ഇത് എടുക്കാതെയാണ് പോയത്….. എടുത്തപ്പോൾ തന്നെ കണ്ണ് പൊട്ടുന്ന ചീത്തയാണ കേട്ടത് വേറെ ആരുമല്ല ചങ്ക് തെണ്ടിയാണ്….. അവൻ പറയുന്നത് കേട്ട് വലിയ വിഷമമൊന്നും തോന്നിയില്ല ഇത് ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ്….. വേറെ ഒന്നുമല്ല ആ പന്തലിൽ തന്നെ അവളുടെ വിവാഹം കഴിഞ്ഞെന്നു ഹ്മ്മ് ഇതൊക്കെ അവര് നേരത്തെ തീരുമാനിച്ചു വച്ചതാണെന്ന് തോനുന്നു എനിക്ക് ഒരു കോമാളിയുടെ വേഷവും തന്നു അത് എന്നെ കൊണ്ട് ഭംഗിയായി അഭിനയിപ്പിക്കുകയും ചെയ്തു…..
ഹ്മ്മ് ഇനി അതൊന്നും ഓർത്തിരിക്കാൻ കഴിയില്ല….. വേഗം പോയി കുളിച് ഫ്രഷ് ആയി താഴേക്ക് പോയി ഫുഡും കഴിച്ചു അമ്മായിമാരൊക്കെ പോകാൻ റെഡി ആയി അവർക്കൊന്നും ഈ കല്യാണത്തിന് തീരെ താല്പര്യമുണ്ടായില്ല വേറെ ഒന്നും കൊണ്ട് അല്ല രണ്ട് മുറപ്പെണ്ണ് ഉണ്ട് അവരെ കഴിക്കാത്തതിന്റെ ഒരു ഇത് ഇനി വീണ്ടും അത് തുടങ്ങുമല്ലോ അതുകൊണ്ട് വേഗം പോയി കിടന്നു….. ഒരാഴ്ചക്ക ശേഷം വീണ്ടും ബാങ്കിൽ പോയി തുടങ്ങി ഓരോ ആളുടെ മുഖത്തും പരിഹാസവും സഹതാപവുമൊക്കെ ഉണ്ട് അതൊന്നും കണ്ടില്ല എന്ന് നടിച്ചു ഞാൻ എന്റെ ജോലി തുടർന്ന്….. അമ്മക്ക് ഇപ്പൊ ഒരു പരാതിയെ ഉള്ളു എന്റെ കല്യാണം പക്ഷെ ഞാൻ സമ്മതിച്ചില്ല അത് അവളെ ആലോചിച്ചൊന്നുമല്ല പക്ഷെ എന്തോ പെട്ടെന്ന് ആരെയും ആക്സെപ്റ് ചെയ്യാൻ പറ്റില്ല….. മുറപ്പെണ്ണിനെ വിവാഹം കഴിക്കാൻ വീണ്ടും നിർബന്ധിച്ചു പക്ഷെ പെങ്ങളെ പോലെ കണ്ട് അവളെ വിവാഹം ചെയ്യാൻ പറ്റില്ല എന്ന് തറപ്പിച്ചു പറഞ്ഞു…..
ഇതിനിടയിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് മൂന്നു പെണ്ണ് കാണാൻ പോയി പെണ്ണിനെ ഒന്നും ഇഷ്ടപ്പെട്ടില്ല എന്ന് പറഞ് ഒഴിഞ്ഞു….. അങ്ങനെ ഇന്ന് ഒരു പെണ്ണ് കാണൽ ഉണ്ട് ഞാനും അമ്മയും അനിയത്തിയും അളിയനും പിന്നെ എന്റെ ഒരു ഫ്രണ്ടും കൂടെയാണ് പോകുന്നത് അതുകൊണ്ട് കുറച്ചു നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി ഉച്ച മുതലേ അമ്മ വിളിയോട് വിളി ആണ് നേരത്തെ വരാൻ പറഞ്ഞിട്ട് ഇനി കേട്ടില്ല എന്ന് വേണ്ട….. വണ്ടിയിൽ പോയി കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു പെണ്ണ് സ്കൂട്ടിയിൽ വന്നു വട്ടം ചാടിയത….. അല്ലെങ്കിലേ ഇപ്പൊ പെൺപിള്ളേരെ കാണുമ്പോൾ കലിയാണ്….. എവിടെ നോക്കിയാ ഡീ വണ്ടി ഓടിക്കുന്നെ….. അത് ചോദിച്ചതും അവൾ ഹെൽമെറ്റ് മാറ്റി എന്നെ നോക്കി….. ദൈവമേ ഇവളോ….. തുടരും…..

by