22/04/2026

സീത : ഭാഗം 02

രചന – അർച്ചന

ട്രെയിൻ പതിയെ നീങ്ങി തുടങ്ങി….. ഹെഡ്‌സെറ്റ് എടുത്തു വച്ച് പാട്ട് കേട്ട് ഞാൻ ആ വിന്ഡോയിൽ തല വച്ച് കണ്ണടച്ച് കിടന്നു……

പതിയെ പഴയ ഓർമകളിലേക്ക് ഞാൻ വഴുതിവീണു…. ഞാൻ ഏറെ സന്തോഷിച്ച…. എന്നെ ഏറെ വേദനിപ്പിച്ച ആ നിമിഷങ്ങളിലേക്ക്……….

**************************

“”സീതേ…… അവിടെ നിൽക്ക്….ഞാനും വരുന്നു….””

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ ആണ് പിറകിൽ നിന്നും ആ വിളി വന്നത്… സീതേന്നുള്ള വിളി കേട്ടപ്പോൾ തന്നെ അത് ആരാണെന്ന് മനസിലായി…..

വിച്ചു ഏട്ടനോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു എന്നെ സീതെന്ന് വിളിക്കല്ലേന്ന്….
എന്ത് ചളിപേര് ആണ് അത്….

എനിക്ക് അങ്ങനെ വിളിക്കാൻ ആണ് ഇഷ്ടം… നല്ല പേരല്ലേ 🍁 സീത 🍁

അതൊക്കെ പണ്ടത്തെ പേര് ആണ്… എനിക്ക് ഇവിടെ ഒരു അടിപൊളി പേര് ഉള്ളപ്പോ വിച്ചെട്ടൻ എന്തിനാ സീതേന്ന് വിളിക്കുന്നെ….എപ്പോ നോക്കിയാലും സീതേ…. സീതേന്ന്….. ഇപ്പോൾ അച്ചു ഏട്ടനും നന്ദു ഏട്ടനും അമലേട്ടനും ഒക്കെ സീതേ ന്ന് വിളിക്കും….

“”അതിനെന്താ……..?? “”

“”എനിക്ക് ഇഷ്ടല്ല… എന്നെ ദില്ലുന്ന് വിളിച്ചോ… അല്ലെങ്കിൽ ❤️മൈഥിലി❤️ന്ന് വിളിക്ക്… എല്ലാരും അങ്ങനല്ലേ വിളിക്കുന്നെ….””

“”എന്റെ പൊന്ന് സീതകൊച്ചേ….. നിനിക്ക് ഈ മൈഥിലി ആരാണ് അറിയോ… “”

“”ഞാൻ….. “”

എടി പൊട്ടത്തി അതല്ല…. ഞാൻ പറഞ്ഞു തരാം നീ നടക്കു….. എന്നും പറഞ്ഞു ഞാൻ വിച്ചേട്ടന്റെ കൂടെ നടന്നു….

മൈഥിലി എന്ന് പറഞ്ഞാൽ മിഥില യുടെ രാജകുമാരി ആണ്….

മിഥിലയോ…. അത് എവിടെയാ….

ഞാൻ ഒന്ന് പറയട്ടെ.. നീ തോക്കിൽ കയറി വെടിവയ്ക്കല്ല..

ഈൗ…. പറ.

സാക്ഷാൽ സീത ദേവി യുടെ ജന്മസ്ഥലം ആണ് മിഥില… മിഥിലയിൽ ജനിച്ചതിനാൽ സീത ദേവിയെ മൈഥിലി എന്നും പറയുന്നുണ്ട്…. ഇപ്പോൾ മനസ്സിലായോ ഞാൻ എന്തിനാ നിന്നെ സീതേന്ന് വിളിക്കുന്നത് എന്ന്….

എന്നാലും… ദില്ലുന്ന് മതി… അതാ നല്ലത്….

ആലോചിക്കാം…..നീ നടക്കു……

°°°°°°°°°°°°°°°°°°°°°°°°°°°°°

എപ്പോഴാണ് എന്നിലും പ്രണയം നിറഞ്ഞത്…. എപ്പോഴാണ് അത് എന്റെ മനസ്സിൽ കയറികൂടിയത്…….. അറിയില്ല….. എപ്പോഴോ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ആ
🍁സീതേ🍁ന്നുള്ള വിളിയും ഏത് സംസാരത്തിലും നിറഞ്ഞു നിൽക്കുന്ന നർമ്മവും…..

എന്നേക്കാൾ 3 വയസ്സ് കൂടുതൽ ഉണ്ട് വിച്ചേട്ടന്…. വരുൺ എന്ന പേരിനേക്കാൾ വിച്ചൻ എന്ന് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം……

+1 ഇൽ പഠിക്കുമ്പോൾ മനസ്സിൽ കയറികൂടിയ ആ ഇഷ്ടത്തെ മനസിന്റെ പക്വതഇല്ലായ്മ ആയാണ് കണ്ടത്…… എന്നാൽ ആ ഇഷ്ടം ഓരോ വർഷം കാഴിയുമ്പോഴും കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല……

തുറന്നു പറയണം എന്ന് എപ്പോഴും ചിന്തിക്കും…. പക്ഷെ അടുത്ത് പോകുമ്പോൾ ഒരു തരം വെപ്രാളം ആയിരുന്നു…. ഹൃദയതാളം ക്രമാതീതമായി ഉയരുന്നത് ഞാൻ അറിയാറുണ്ട്…

എന്റെ മനസ്സിൽ ഉള്ളത് മനസിലാക്കിയത് അശ്വതിഏച്ചിയാണ്…. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും ചേച്ചി എല്ലാം മനസിലാക്കിയിരുന്നു…… സ്വന്തം അനിയനെ സ്നേഹിക്കുന്ന പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ചേച്ചി മുന്നിൽ ഉണ്ടായിരുന്നു….

ചേച്ചിയുടെ നിർബന്ധത്തിനു വഴങ്ങിആണ് എന്റെ മനസ്സിൽ ഉണ്ടായ ഇഷ്ടം തുറന്നു പറയാൻ പോയത്……

പക്ഷെ……. ഞാൻ വിചാരിച്ചപോലൊരു ഇഷ്ടം വിച്ചേട്ടന്റെ ഉള്ളിൽ ഇല്ലെങ്കിലോ….. എന്നെ ഒരു അനിയത്തി ആയാണ് കാണുന്നതെങ്കിലോ….. അത് ഒരിക്കലും എനിക്ക് താങ്ങാൻ കഴിയില്ല…

ആ ഒരു ഭയം തന്നെയാണ് എന്നെ വിച്ചട്ടനിൽ നിന്നും അകറ്റിയതും….

**************************

ഓർമ്മകൾ കുത്തിനോവിക്കാൻ തുടങ്ങിയിരിക്കുന്നു……. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി പുറത്തേക്ക് വരാൻ തുടങ്ങി….

അവയെ അമർത്തി തുടച്ചു കയ്യിൽ ഉള്ള വാച്ചിലേക്ക് നോക്കി…… സമയം 4.25…..

സ്റ്റേഷനിൽ ഇറങ്ങി ബാഗും കൊണ്ട് അവൾ പുറത്തേക്ക് നടന്നു….. റെയിൽവേ സ്റ്റേഷനു പുറത്തുള്ള ഒരു ചായക്കട ഇപ്പോഴും തുറന്നിട്ടുണ്ട്..

അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു ഒരു ചായ കുടിച്ചു…..

പിന്നെ ഒരു ഓട്ടോ പിടിച്ചു ബസ്സ്റ്റാൻഡിലേക്ക് തിരിച്ചു……. 5 മണിക്ക് ഒരു ബസ് ഉണ്ട്… പുലർച്ചെ ആയതിനാൽ ആളുകൾ ഒക്കെ കുറവാണ്…. ഒരു പാക്കറ്റ് കടലയും വാങ്ങി ബസിൽ കയറി ഇരുന്നു….

മഞ്ഞു പെയ്തു കഴിഞ്ഞുള്ള ആ തണുപ്പുള്ള അന്തരീക്ഷത്തിൽ ബസിലെ വിന്ഡോ സീറ്റിൽ ഇരുന്നു പോകുന്നത് വല്ലാത്ത ഒരു ഫീൽ തന്നെ ആണ്…. മുടിയിഴകൾ കാറ്റിന്റെ കൂടെ പറി നടക്കുന്നുണ്ട്….. അതുവരെ ഉണ്ടായ ക്ഷീണം ഒക്കെ മാറ്റാൻ ആ യാത്ര തന്നെ ധാരാളം ആയിരുന്നു…..

🌸 🌸 🌸 🌸 🌸 🌸 🌸

ഒരു വർഷത്തിനു ശേഷം വരുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു നാട്ടിൽ ഒക്കെ ഒരുപാട് മാറ്റം കാണുന്നുണ്ട്….നാട് ഒക്കെ അനുദിനം വികസിക്കുകയല്ലേ….

ബസിൽ നിന്നും ഇറങ്ങി വീട്ടിലേക് നടക്കാൻ തുടങ്ങി….. ആരും കൂട്ടിന് ഇല്ലാതെ ആ മഞ്ഞു പെയ്ത പാതയിലൂടെ വീശിയടിക്കുന്ന തെന്നലിനെ മനസിലേക്ക് ആവാഹിച്ചു കൊണ്ട് അവൾ നടന്നകന്നു…..

വീട്ടിലേക്ക് കയറുമ്പോൾ തന്നെ മുറ്റം അടിച്ചുവാരുന്ന അമ്മയെ ആണ് കണ്ടത്…

“”അമ്മേ…….. “”

പുറകിലൂടെ പോയി അമ്മയെ കെട്ടിപിടിച്ചു

ആഹ്……. നീ വന്നോ…. എവിടെ നിന്റെ വാലുകൾ… അവർ വന്നിട്ടില്ലേ….

ഇല്ല…

മ്മ്മ്…. നീ പോയി കുളിച്ചു വാ… എന്നിട്ട് ചായ തരാം….

വേഗം റൂമിലേക്ക് കയറി….ഒരു വർഷം ആയി ഇത് തുറന്നിട്ട്‌…… പക്ഷെ അത്ര പൊടി ഒന്നും ഇല്ല… അതുകൊണ്ട് തന്നെ വേഗം ബെഡ് ഒക്കെ ഒന്ന് തട്ടികുടഞ്ഞു….ഒന്ന് ഫ്രഷ് ആയി വന്നിട്ട് താഴേക്കു പോയി..
ടീവിയും ഓൺ ആക്കി സോഫയിൽ പോയിരുന്നു..

അമ്മേ… ചായ….

വിളിച്ചു കൂക്കുമ്പോഴേക്കും ചായ എത്തി… ചായ വാങ്ങാൻ കൈ നീട്ടിയപ്പോൾ ആണ് ചായ കപ്പ് പിടിച്ചിരിക്കുന്ന ആ പരിചയം ഉള്ള കൈകൾ കണ്ടത്……

തല ചെരിച്ചു നോക്കിയപ്പോൾ ദേ നിൽക്കുന്നു എന്റെ അച്ഛൻ….. വിത്ത്‌ കലിപ്പ് കയറിയ മോന്തയുമായി…..

ഒരു അവിഞ്ഞ ചിരി ചിരിച്ചു ചായ കപ്പ് വാങ്ങി നേരെ ടീവിയിലേക്ക് നോട്ടം മാറ്റി….

അപ്പോൾ ഉണ്ട് അച്ഛൻ വന്നു ടീവിയുടെ മുന്നിൽ വന്നു നിൽക്കുന്നു….

ചായ വലിച്ചു കുടിച്ചു കപ്പ് മേശയുടെ മുകളിൽ വച്ച് അച്ഛനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തോട്ടു വലിയാൻ നോക്കി…. സ്റ്റെപ് കയറി പകുതി എത്തിയപ്പോൾ തന്നെ പിറകിൽ നിന്നും വിളി വന്നു…

“‘നിൽക്കടി അവിടെ… “”

അപ്പോൾ തന്നെ ഞാൻ നിന്നു… കാരണം എന്താ… അനുസരണ….. വെറും അനുസരണ 😁😁

എന്താ നിന്റെ ഉദ്ദേശം…..

അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശം ഒന്നുല്ല…. പിന്നെ കുറച്ചു ദുരുദ്ദേശം ഉണ്ട്…. (ആത്മ )

നിനിക്ക് എന്താ വായ തുറന്നു പറഞ്ഞാൽ…. എന്താ നിന്റെ വായിൽ വല്ല അപ്പവും കയറ്റി വച്ചിട്ടുണ്ടോ….

പിന്നെ വായ തുറക്കാതെ കണ്ണ് തുറന്നു പറയാൻ കഴിയോ….. അപ്പത്തിന്റെ കാര്യം ഒന്നും പറയണ്ട… ചായ തന്നെ മര്യാദക്ക് കുടിക്കാൻ വിട്ടില്ല… പിന്നെയാ അപ്പം… (ആത്മ )

ഇനി എപ്പോഴാ നിന്റെ ഒളിച്ചോട്ടം… അറിഞ്ഞിരുന്നെങ്കിൽ ആ വഴി വരാതിരിക്കാൻ ആണ്…. വേഗം പറയണം….

അത് കേട്ടപ്പോൾ തന്നെ അവൾ ചിരി അടക്കിപിടിക്കുന്നുണ്ട്…..
🔹🔹🔹🔹🔹🔹🔹

കാര്യം എന്താന്ന് വച്ചാൽ കഴിഞ്ഞ കൊല്ലം ഇതുപോലെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവൾ നാട്ടിൽ വന്നു….

ഒരു വൈകുന്നേരം ആണ് അവൾ നാട്ടിൽ എത്തിയത്…. രാത്രിയിൽ ചോറും തിന്ന് റൂമിലേക്ക് പോകുമ്പോൾ ആണ് അവൾ അത് കേട്ടത്…

എന്തെന്നല്ലേ… അച്ഛനും അമ്മയ്ക്കും ആ സമയത്തു ഒരു കുരുട്ടുബുദ്ധി തോന്നി…. നമ്മുടെ ദില്ലുമോളെ പിടിച്ചു കെട്ടിചാലോന്ന്…. അതിനാണ് അവർ അവളെ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്…

അങ്ങനെ പിറ്റേന്ന് ഒരു കൂട്ടർ കാണാൻ വരുന്നതിനെകുറച്ചു അവരുടെ കഷ്ടകാലത്തിനു ഒന്ന് സംസാരിച്ചു…. അത് കറക്റ്റ് ആയി അതിലെ പോയ ദില്ലു കേട്ടു…..

അവളുടെ ബ്രെയിൻ അതിലും കുരുട്ട് ആയി ചിന്തിച്ചു…. നേരെ റൂമിൽ പോയി സാധന സാമഗ്രികൾ ഒക്കെ പാക്ക് ചെയ്തു… ഒരു 11 മണി ആയപ്പോൾ ഞാൻ തിരിച്ചു ബാംഗ്ലൂരിൽ തന്നെ പോകുകയാണെന്ന് കുറിപ്പും എഴുതി അവൾ മെല്ലെ മെല്ലെ ഡോർ തുറന്നു പുറത്തിറങ്ങി…

ഡിസംബറിൽ നല്ല തണുപ്പ് ആണല്ലോ…
അതുകൊണ്ട് തന്നെ അവൾ ഒരു പുതപ്പ് എടുത്തു നന്നായി പുതച്ചിട്ടുണ്ട്… അങ്ങനെ പമ്മി പമ്മി സ്റ്റെപ് ഇറങ്ങി പോയി മെയിൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ചക്ക വെട്ടി ഇട്ടപോലെ ഒരു ശബ്ദവും

“”അയ്യോ… പ്രേതം…. “‘ന്നുള്ള അലർച്ചയും കേട്ടത്…
പ്രേതം എന്ന് കേട്ടപ്പോൾ തന്നെ അകത്തേക്ക് ഓടാൻ വിചാരിച്ച നമ്മുടെ ദില്ലു ഓടി പോയത് പുറത്തേക്ക്….. ആ ഓട്ടം നിന്നത് ബാംഗ്ലൂരും 😂

ഇങ്ങു വീട്ടിൽ എന്താ സംഭവിച്ചത് എന്ന് ചോദിച്ചാൽ രാത്രി വെള്ളം കുടിക്കാൻ ഇറങ്ങിയ അച്ഛൻ ജഗും കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ ആണ് തടിച്ച ഒരു സാധനം പുതപ്പ് ഒക്കെ ചുറ്റി പുറത്തേക്ക് പോകുന്നത് കണ്ടത്…. അത് കണ്ടു അച്ഛൻ ഷോക്ക് ആയി നിന്നപ്പോൾ ആണ് അതിന്റെ പിറകെ പോകുന്ന വേറൊരു സാധനം കണ്ടത്…. എന്താ…. ദില്ലുന്റെ നിഴൽ…. കുത്തിനിറച്ച ബാഗ് പുറത്തു ഉള്ളതിനാൽ ഒരു വികൃത രൂപം ആയിരുന്നു നിഴലിന്…. അതുകൊണ്ട് തന്നെ അച്ഛനെ കുറ്റം പറയാനും പറ്റില്ല…. 😂😂

അങ്ങനെ ഷോക്ക് അടിച്ചു നിന്ന അച്ഛൻ ആ നിഴൽ കണ്ടപ്പോൾ ഉള്ള ബോധം കൂടെ പോയി…. കയ്യിൽ ഉണ്ടായിരുന്ന ജഗ്ഗും താഴെ എത്തി…. കൃത്യമായി പറഞ്ഞാൽ അച്ഛന്റെ കാലിൽ…
അതിനാൽ അച്ഛന്റെ കാര്യം ഹുദാ ഗവ😜😜

🔹🔹🔹🔹🔹🔹🔹🔹🔹

കടിച്ചു പിടിച്ച ചിരി പതിയെ പൊട്ടിച്ചിരി ആയി മാറിയപ്പോൾ അച്ഛനും അമ്മയും അതിൽ പങ്കു ചേർന്നു…..

എന്റെ ദില്ലു മോളെ….. കഴിഞ്ഞ കൊല്ലം നീ ഒരു ദിവസം വന്നു നിന്നപ്പോൾ എന്റെ കാലിന് ഒരു മാസം ആണ് റസ്റ്റ്‌ പറഞ്ഞത്…. നിന്റെ അമ്മ പറഞ്ഞു നീ ഒരാഴ്ച കഴിഞ്ഞേ ഇനി പോകൂന്ന്….. അപ്പോഴേക്കും എന്റെ അടിയന്തരം കൂടെ നീ നടത്തുമോ എന്ന് കണ്ടറിയാം…….

അതിനു ഒന്ന് ഇളിച്ചു കൊടുത്തു നേരെ റൂമിൽ പോയി ബെഡിൽ ലാൻഡ് ആയി…. ഇന്നലെ ട്രെയിനിൽ നിന്ന് മര്യാദക്ക് ഉറങ്ങാൻ പറ്റാത്തതിനാൽ കിടക്ക കണ്ടപ്പോൾ തന്നെ എന്റെ ബോധം പോയി……

❇️❇️❇️❇️❇️❇️

( തുടരും )