20/04/2026

ഉത്തരീയം : ഭാഗം 05 & 6

രചന – ലോല

വീണ്ടും ഒരു പുലരി പിറന്നു.. പുതിയൊരു ഉന്മേഷം ഉത്തരയിൽ വന്നു നിറഞ്ഞു.

ജോലികളെല്ലാം വളരെ വേഗത്തിൽ തീർത്തു.
അവളുടെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.

 

കണ്ണു തുറകുമ്പോൾ രാജീവ് കാണുന്നത് സെറ്റ് സാരി ഞൊറിഞ്ഞുടുക്കുന്ന ഉത്തരയെ ആണ്.

ഒരു നിമിഷം അവർ അവളിലെ അഴകിൽ മയങ്ങിപോയി.. ദേവീരൂപം പോലെ ശാന്തമായ മുഖം..

മാൻപേട കണ്ണുകൾ അൽപം നീണ്ട് വിടർന്ന മൂക്കിന് അലങ്കാരമായി ഒരു കുഞ്ഞ്ച്ചു വന്ന കല്ലുവെച്ച മൂക്കുത്തി..

ഞാവൽപ്പഴത്തിൻ്റെ നിറുമുള്ള ചെഞ്ചുണ്ടുകൾ.. ചായങ്ങൾ കലരാത്ത ഗ്രാമീണസൗന്ദര്യം…. ഒരു നറുപുഞ്ചിരി അവനിൽ നിറഞ്ഞു.

സാരിയുടുത് ഇടതൂർന്ന മുടിയിൽ പൂവും ചൂടി സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോഴാണ് തന്നെ നോക്കി കിടക്കുന്ന രാജീവിനെ അവൾ കാണുന്നത്.

അവളിൽ ഒരു നിമിഷം നാണം പൂക്കുന്നുണ്ടായിരുന്നു. കപട ഗൗരവമണിഞ്ഞ് അവൾ പറഞ്ഞു.

“അമ്പലത്തിൽ പോകണം. വേഗം കുളിച്ച് റെഡി ആയി വാ… ഞാൻ താഴെ ഉണ്ടാകും.”

ചെഞ്ചുണ്ടിൽ നിറപുഞ്ചിരിയണിഞ്ഞ് അവൾ നടന്നു പോകുന്നത് നോക്കി അവൻ കിടന്നു.

അമ്പലത്തിലൊക്കെ പോയിട്ട് നാളേറെയായി… എന്തായാലും അവൾടെ ആഗ്രഹമല്ലേ, പോകാം.

രാജീവ് ബാത്റൂമിലേക്ക് നടന്നു. കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തെ കുറച്ചു നേരം നോക്കി നിന്നു.

മുടിയും താടിയും ഒരുപാട് വളർന്നിരിക്കുന്നു. തൻ്റെ മുഖം നഷ്ടപ്പെട്ടതായി അവന് തോന്നി.

എന്തായാലും അവൾടെ കൂടെ അമ്പലത്തിൽ പോകുകയാണല്ലോ, സ്വല്പം മാറ്റം വരുത്താം…

അവൻ നൽകിയ നാണത്തിൽ പൂത്തുലഞ്ഞ് നിൽക്കുകയായിരുന്നു ഉത്തര… അവനെയും കാത്ത് അക്ഷമയായി അവൾ നിന്നു.

ചുവപ്പ് കളർ ഷർട്ടും അതിനു ചേരുന്ന മുണ്ടും ഉടുത്ത് നല്ല സ്റ്റൈലൻ ലുക്കിൽ രാജീവ് ഇറങ്ങി വന്നു.

മുടിയും താടിയും ഡ്രിംചെയ്ത് ഒതുക്കി മീശയും പിരിച്ചു വെച്ച ആ വരവ് കണ്ടപ്പോൾ ആ വീട്ടിലെ ആളുകൾ മാത്രമല്ല ഓരോ സാധന സാമഗ്രികളും വരെ പൂത്തു തളിർത്തു.

ഏറ്റവും കൂടുതൽ ഞെട്ടിയത് ഉത്തര ആയിരുന്നു. ഇങ്ങേര് ഇത്രമാത്രം ഗ്ലാമർ ആയിരുന്നോ.

പറന്നു പോയ കിളികളെയെല്ലാം തിരിച്ച് വിളിക്കാൻ ഞാൻ ഒരു ശ്രമം നടത്തി..

എവിടെ, കിളി പോയിട്ട് ഒരു കാറ്റു പോലും വന്നില്ല.

അമ്മ വളരെ സന്തോഷത്തോടെ എന്നെ നോക്കുന്നത് കണ്ടു.

അനുജന്മാരുടെ കണ്ണിലും കണ്ടു നക്ഷത്രത്തിളക്കം..പഴയ ഏട്ടനെ അവർക്ക് തിരിച്ചുകിട്ടിയതുപോലെ..

മുണ്ട് മടക്കിക്കുത്തി എന്നെ നോക്കി മീശ പിരിച്ച് കാണിച്ചിട്പോയി….

ഇത്രയും നേരം ഞാൻ മൂപ്പരെ നോക്കി നിന്നു എന്നാലോചിച്ചപ്പോൾ ചെറിയൊരു ചമ്മൽ.

ബുള്ളറ്റിൽ കയറിയിരുന്ന് ഹോണടിച്ചു. ഞാൻ ചെന്ന് പുറകിൽ കയറി അധികാരത്തോടെ തോളിൽ കൈവെച്ചിരുന്നു.

ഇങ്ങേർക്ക് കുറച്ചു സൗന്ദര്യം കൂടിയോ എന്നൊരു ഡൗട്ട്, വഴിയിലുടനീളം തരുണീമണികൾ നോട്ടമിടുന്നത് കണ്ടു….

അമ്പലത്തിലെത്തിയും ഷർട്ട് അഴിച്ച് ബോഡീ ഷോ നടത്തുന്നു.

ഏത് നേരത്താണോ മുതലിനെ ഇങ്ങോട്ട് കൊണ്ടുവരാൻ തോന്നിയത്..

ഇതേ സമയം അവളുടെ ചേഷ്ടകൾ എല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു രാജീവ്..

അവളുടെ ചെറിയ കുശുമ്പുകൾ ആസ്വദിച്ച് അവർ ക്ഷേത്രത്തിലേക്ക് നടന്നു…

കാത്തിരിക്കൂ………

രണ്ടാളും കൽപ്പടവുകൾ കയറി ക്ഷേത്രത്തിലേക്ക് നടന്നു. പാർവ്വതീസമേതനായ ശിവനാണ് പ്രതിഷ്ഠ..

പാർവ്വതിയില്ലാത്ത ശിവൻ ഒരിക്കലും പൂർണ്ണനല്ല. ഈ ലോകത്തിലെ ഏറ്റവും പവിത്രമായ പ്രണയം ശിവപാർവ്വതിമാരുടെ യാണ്.

മനസ്സിൽ പ്രണയം നിറഞ്ഞു തുളുമ്പുന്നത് ഞാൻ അറിഞ്ഞു.

ഉമാമഹേശ്വരന്മാരെപ്പോലെ ഗാഢമായി പ്രണയിക്കാൻ എൻ്റെ ഉള്ളം വെമ്പൽ കൊണ്ടു.

എൻ പരമേശ്വരനെ മറ്റെല്ലാ ദുഷ്ചിന്തകളിൽ നിന്നും അകറ്റി എൻ്റേത് മാത്രമായി തരണേയെന്ന് ഈശ്വരനോട് ഞാൻ അപേക്ഷിച്ചു.

ഭക്തിയോ പ്രണയമോ എൻ്റെ ഉള്ള് നിറച്ചതുപോലെ കണ്ണുംനിറച്ചിരുന്നു. കണ്ണിൽ നിന്ന് കവിളിനെ തലോടി നീർഗോളങ്ങൾ തെന്നിയിറങ്ങി.

കണ്ണു തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കുഞ്ഞിക്കണ്ണുകളിൽ മിഴികളിൽ കോർത്തു.

ആ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഭാവം മിന്നിമറയുന്നുണ്ടായിരുന്നു.

ചുറ്റമ്പലത്തിന് വലം വെച്ച് തീർത്ഥവ്വം പ്രസാദവും വാങ്ങി വെളിയിൽ ഇറങ്ങി.

അനുവാദത്തിന് കാത്തു നിൽക്കാതെ ചന്ദനം ചാലിച്ച് ആ നെറ്റിയിൽ ചാർത്തി കൊട്ടുത്തു.

തെല്ലൊരു ഞെട്ടലോടെ എന്നെ നോക്കുന്നത് കണ്ടു. ഒരു നറുപുഞ്ചിരി മറുപടിയായി നൽകി..

തിരികെയുള്ള യാത്രയിൽ ഞങ്ങൾ നിശബ്ദരായിരുന്നു..

കുറച്ച് യാത്ര ചെയ്ത് ചെറിയൊരു ചായക്കടയിൽ നിന്നും ഏലക്കയിട്ട നല്ല ചായയും മൊരിഞ്ഞ പരിപ്പുവടയും വാങ്ങി തന്നു.

ഈശ്വരൻ്റെ മുൻപിൽ സങ്കടം പറയണം പ്രാർത്ഥിക്കണം കരയരുത്.

നമ്മുടെ കരച്ചിൽ ഈശ്വരന് കാണേണ്ടടോ.
നമ്മുടെ കരചിലൊന്നും ആർക്കുo കാണേണ്ട.

എനിക്ക് ഇയാളോട് ദേഷ്യമൊന്നുമില്ല. താൻ പറഞ്ഞതൊക്കെ ശരിയാ.

എന്നെ വിവാഹം ചെയ്തതോടെ തൻ്റെ ജീവിതം കൂടി നശിച്ചു.
ഒരാൾക്ക് പോലും ഞാൻ കാരണം ദ്രോഹം ഉണ്ടാകരുത്..

താൻ ചെറുപ്പമല്ലേ ഇനിയും നല്ലൊരു ജീവിതം തനിക്ക് ഉണ്ടാകും.

“നമ്മൾ തമ്മിൽ രണ്ടു ദിവസത്തെ പരിചയമേ ഉള്ളൂ. പക്ഷേ, ഈ രണ്ടു ദിവസം കൊണ്ട് നിങ്ങളെ കുറേയൊക്കെ ഞാൻ മനസ്സിലാക്കി.

എനിക്ക് നിങ്ങളെ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. എനിക്ക് രണ്ട് അനുജത്തിമാരാണ്. അവർക്ക് കൂടി വേണ്ടിയിട്ട് ആണ് ഞാനും ഈ കല്യാണത്തിന് സമ്മതിച്ചത്.

നിങ്ങൾക്കുമില്ലേ, സഹോദരങ്ങൾ അവർക്കും വേണ്ടേ നല്ലൊരു ജീവിതം.”

ശരിയാണ് താൻ ഇത്രയും കാലം ഉണ്ടാക്കിയ ചീത്തപ്പേര് തന്നെ അധികമാണ്.

ഇനിയും ഞാർ കാരണം അവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല.

പക്ഷേ അത്രയും കാലം നിന്നെ ഞാൻ എങ്ങനെ സഹിക്കും. ഉത്തരയെ ചൊടിപ്പിക്കാനായി രാജീവ് ചോദിച്ചു.

അപ്പൊ നിങ്ങളെ ഞാൻ സഹിക്കുന്നതോ…. അവളും വിട്ടു കൊടുത്തില്ല.

തിരിച്ചുള്ള യാത്രയിൽ അവർ കൂടുതൽ അടുക്കുകയായിരുന്നു. രാജീവിൻ്റെ ഈ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ്. വീണ്ടും ആ വീട്ടിൽ സന്തോഷം നിറഞ്ഞു.

“കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മോൾടെ വീട്ടിൽ പോയില്ലല്ലോ. അങ്ങനെ ഒരു ചടങ്ങ് ഉണ്ട് നിങ്ങൾ ഇന്നുതന്നെ പോകണo.. ” അച്ഛനാണ്.

രാജീവ് ഉത്തരയെ നോക്കി അവളും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നി.

ഉത്തരയുo രാജീവും അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.അമ്മയും രണ്ട് സഹോദരിമാരും അവരെ പ്രതീക്ഷിച്ച് എല്ലാം ഒരുക്കിയിരുന്നു.

ഉത്തരയുടെ വീട്ടിലേക്കുള്ള വഴി രാജീവിൻ്റെ മനസ്സിൽ എവിടെയോ തങ്ങി നിൽക്കുന്നുണ്ടായിരുന്ന.

മുൻപ് ഈ വഴിയിലൂടെ വന്നതു പോലെ..പക്ഷേ, ഓർമ്മ കിട്ടുന്നില്ല.

ഉത്തരയുടെ വീടും പരിസരവും എവിടെയോ കണ്ടു മറന്നതുപോലെ..

അമ്മയും അനുജത്തിമാരും അവരെ കണ്ട് ഓടി വന്നു. ഉത്തരയും അനുജത്തിമാരും കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷം കണ്ടു മുട്ടിയവരെപ്പോലെ…

ആ രംഗം കണ്ടു നിന്നപ്പോൾ അവൻ്റെ മനസ്സൊന്നു പിടഞ്ഞു..

“വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാമോനെ.. ”
ഉത്തരയുടെ അമ്മയാണ്.

വണ്ടി ഒതുക്കി വെച്ചിട്ട് അവർ ഉമ്മറത്തേക്ക് കയറി.ചുവരിൽ ഇരിക്കുന്ന ഫോട്ടോ കണ്ട് ഒരു നിമിഷം രാജീവ് സ്തബ്ദനായിപ്പോയി..

ബാലേട്ടൻ,…

എൻ്റെ അച്ഛനാണ്‌.. അവിടുത്തെ വീട്ടിലെ ഡ്രൈവർ ആയിരുന്നു.

അത്ഭുതത്തോടെ അവൻ ഉത്തരയെ നോക്കി. അവൻ്റെ കണ്ണുകൾ നിറഞ്ഞതുളുമ്പിയിരുന്നു.

കാത്തിരിക്കൂ……..