The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ചിലങ്ക
എത്ര തിരിഞ്ഞും മറിഞ്ഞുo കിടന്നിട്ട് കിരണിന് ഉറക്കം വന്നതേയില്ല… എന്തോ അവനെ അലട്ടുന്നതുപോലെ തോന്നി .. ചാടി പിടഞ്ഞ് എഴുന്നേറ്റ് ഫോൺ എടുത്ത് ആരെയോ വിളിച്ചു…. ആരെയാ ലവളെ അതേ നമ്മുടെ കഥാ നായികയെ… ( കിരണിന്റെ നായിക നോട്ട് ദി പോയിന്റ് ) കുർക്കം വലിച്ച് ഒറക്കം ആയ പാറു… ഫോണിന്റെ റിങ് ടോൺ കേട്ട് മയക്കത്തിന്റെ അലസ്യത്തിൽ ഫോൺ അറ്റൻഡ് ചെയ്തു… ഏത് ഞരമ്പ് രോഗിയാടാ പാതിരാത്രി പെണ്ണുങ്ങളെ വിളിച്ച് ശല്യം ചെയ്യണേ…ഡിസ്പ്ലേയിൽ പേര് നോക്കാതെയാണ് കുട്ടി സംസാരിക്കുന്നത്…. ഞരമ്പ് രോഗി നിന്റെ അച്ഛൻ….. ഞാനാടി കിരൺ…….. അവൻ കലിപ്പിൽ പറഞ്ഞു…. ഏഹ്…. അവൾ ഞെട്ടി ബെഡിൽ നിന്നും എഴുന്നേറ്റു. ഇത് സ്വപ്നം ആണോ സത്യം ആണോ എന്റെ ആറ്റുകാൽ അമ്മച്ചി…… അവൾ ആരോടെന്നില്ലാതെ പറഞ്ഞതും മറുതലയ്ക്കൽ നിന്നും അലറക്കം കേട്ടതും അവൾ പേടിച്ച് വീണ്ടും ഫോൺ ചെവിയിൽ വെച്ചു.. എന്റെ തമ്പുരാനെ ഞാൻ ഈ കേൾക്കുന്നത് സത്യം ആണോ..
ഈ പാതിരാത്രി എന്നെ വിളിക്കണമെങ്കിൽ എന്തെങ്കിലും കാര്യം കാണുമല്ലോ…. എന്താ കാര്യം സേട്ടാ… കൊഞ്ചലോടെ യുള്ള അവളുടെ പറച്ചിൽ കേട്ട് കിരൺ വാക്കുകൾ കിട്ടാതെ ഒരു നിമിഷം മിണ്ടാതെ നിന്നും….. അത് ആ നീ എന്താടി ഇന്ന് കോളേജിൽ വരാഞ്ഞത്….നെക്സ്റ്റ് വീക്ക് internal ആണെന്ന് അറിയില്ലേ??? പെട്ടെന്ന് അത് പറയാൻ ആണ് അവന് തോന്നിയത്… അത് കേട്ടതും പാറു വിന്റെ കെട്ടിപ്പുടി കെട്ടിപ്പുടി ടാ…മൂഡ് പോയ്….. പോയ്…. തനിക്ക് ഭ്രാന്ത് ആണോടാ മരപ്പട്ടി …പാതിരാത്രി അവന്റെ അമ്മുമ്മേടെ എക്സാം…. നിന്നെ ഒക്കെ ഉണ്ടല്ലോ…..വെച്ചിട്ട് പോടാ….. പാറുവിന് അങ്ങോട്ട് എരിഞ്ഞു കേറി….. ടി… ടി… ഞാൻ നിന്നെ പഠിപ്പിക്കുന്ന സാർ ആണ് അത് മറക്കരുത്…….. ( കിരൺ ) നിന്നെ പെറ്റിട്ടപ്പോഴേ സാർ ആയിട്ടാണോ ഇങ്ങോട്ട് വന്നത്… പാതിരാത്രി അവന്റെ ഒരു പഠിത്തം………..
ഓരോ ആണും പെണ്ണും പാതിരാത്രി എന്തോരം കാര്യങ്ങളാ പറയുന്നേ…. ( തെറ്റ് ധരിക്കരുത്…. അവരുടെ ഭാവി കാര്യങ്ങൾ ആണ് കവി ഉദേശിച്ചത്) ടി…… ദേ തനിക് മാനേഴ്സ് ഇല്ലെടോ ഒരു അന്യ പെണ്ണിനെ പാതിരാത്രി വിളിച്ച് ശല്യം ചെയ്യാൻ…. താൻ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഏതെങ്കിലും നടന്മാരെ സ്വപ്നം കണ്ട് കിടന്നേനെ… അറിയോ…… അന്യ പെണ്ണ് എന്ന് അവൾ പറഞ്ഞത് അവന്റെ മനസ്സിൽ നന്നായി കൊണ്ടു… എടി കണ്ടവന്മാരുടെ കൂടെ നാട് ചുറ്റി ക്ലാസ്സിൽ വരാഞ്ഞ നീ വല്യ പുണ്യ വതിയാണോ…. കിരൺ ദേഷ്യം കൊണ്ട് വിറച്ചു…… അതിന് തനിക്ക് എന്ത് വേണം ഏഹ്…. ഞാൻ എന്തെങ്കിലും ആണിന്റെ കൂടെ ചുറ്റിയാൽ തനിക്കെന്താ.. എന്നേ വേണ്ടല്ലോ ?? ഞാൻ ശല്യം അല്ലെ…അതുകൊണ്ട് എന്റെ കാര്യം താൻ നോക്കണ്ടാ… തന്റെ ശില്പ യില്ലേ അവളുടെ കാര്യം പോയ് നോക്ക്…. ഞാൻ അവന്റെ കൂടെ നാട് ചുറ്റാൻ പോകും വേണ്ടി വന്നാൽ അവന്റെ കൂടെ കിടക്കും…… കേട്ടോടാ… അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു….
കിരണിന്റെ സർവ്വ ദേഷ്യവും പുറത്ത് വന്നു …… മുഷ്ടി ചുരുട്ടി അവന്റെ ദേഷ്യം നിയന്ദ്രിച്ചു…. മറു ഭാഗത്ത് പാറു വാ പൊത്തി ചിരിക്കുകയാണ്… ലെ ഞാൻ —ചിരിക്ക് മോളെ നീ ചിരിക്ക് നാളെ അവൻ നിന്നെ പഞ്ഞി ക്കിടും….. കിരൺ ഒരു വിധം സമാധാനപ്പെട്ട് ബെഡിൽ കിടന്നു… കൈയിലെ മോതിര വിരലിൽ അവന്റെ നോട്ടം പായിച്ചു…. കാർത്തിയുടെയും ലെച്ചു വിന്റെ യും കല്യാണത്തിന്റെ രണ്ടാഴ്ച മുംബണ് തന്റെയും ശില്പയുടെയും എൻഗേജ്മെന്റ് കഴിഞ്ഞത്…… അങ്ങനെ വല്യ ഇഷ്ട്ടമോ ഇഷ്ട്ടക്കേടോ ഇല്ലായിരുന്നു എങ്കിലും പാറു വിന്റെ ശല്യത്തിൽ നിന്നും രെക്ഷപ്പെടാലോ എന്നോർത്ത് അത് സമ്മതിച്ചു… എൻഗേജ്മെന്റ് ശേഷം ശില്പയെ അങ്ങോട്ട് വിളിക്കുകയല്ലാതെ അവൾ ഇങ്ങോട്ട് വിളിച്ചിട്ടേയില്ല… ഇഷ്ട്ടക്കേട് ആകാം എന്ന് മനസ്സ് പറയുമ്പോഴും അതൊക്കെ താനെ ശരിയാകും എന്ന് മനസ്സിന്റെ ഒരു കോണിൽ പറയുമായിരുന്നു…. പക്ഷെ ഇപ്പോൾ പാറു…… അവന്റെ മനസ്സിൽ നേരത്തെ അവൾ പറഞ്ഞ വാക്കുകൾ കുത്തി നോവിച്ചു… ഇതേ സമയം പാറു നല്ല ഉറക്കത്തിലായി………
തിരിഞ്ഞ് പോകാനായി പോയ കാർത്തിയുടെ കൈയിൽ പിടി വീണതും അവൻ ഒന്ന് ഞെട്ടി…. കണ്ണുകൾ വികസിച്ചു…. ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി….. അവൻ മെല്ലേ തിരിഞ്ഞ് നോക്കിയതും ആശ്വാസത്തോടെ ശ്വാസം വലിച്ചു…. ഉറക്കത്തിലുള്ള പിടിത്ത മായിരുന്നു….. അവൻ ഒന്ന് ചിരിച്ച് കൊണ്ട് അവളുടെ പിടിത്തം മാറ്റാൻ പോകുന്നതിന് മുന്നേ അവൾ കണ്ണുകൾ തുറന്നു……. ആ ഒരു നിമിഷം കൊള്ളിയാൻ ഇടനെഞ്ചിൽ വെട്ടുന്നതുപോലെ അവന് തോന്നി…. വശ്യ മായ ചിരിയോടെ അവന്റെ കൈ കൾ പിടിച്ചുകൊണ്ട് തന്നെ ലെച്ചു അവന് നേരെ യായി നിന്നും……. എന്താ രണ്ട് ദിവസം എന്നേ കാണാൻ വരാഞ്ഞത് ഏഹ് ???? ഒരു പുരികം പൊക്കി ലെച്ചു ചോദിക്കുമ്പോഴും കാർത്തി വേറെ ഏതോ ലോകത്തായിരുന്നു…… ഏഹ് ??? എന്താ…….അവൻ ഒന്നും കൂടി ചോദിച്ചതും ലെച്ചു പുഞ്ചിരിയോടെ വണ്ടിയുടെ ചാവിയെടുത്ത് ഒരു ഷാളും ചുറ്റി അവനെ വലിച്ച് കൊണ്ട് റൂം വിട്ട് ഇറങ്ങി…… കാർത്തി അനുസരണയോടെ അവളുടെ പിന്നാലെ നടന്നു…. ഇപ്പോഴും അവൻ അതേ ഞെട്ടലിൽ തന്നെയാണ്…….
ഇവൻ ഇത് എവിടെ പോയ് കിടക്കുവാ…… എന്റെ ഒരു അവസ്ഥ .. നീ ഇങ്ങനെ നിൽക്കുകയുള്ളു സച്ചു…… അവൻ സ്വയം പഴിച്ച് കൊണ്ട് നിന്നതും ഡോർ തുറന്ന് ലെച്ചു വും അവളുടെ പിന്നാലെ കാർത്തിയൂ വന്നത് ഒത്തായിരുന്നു….. ഈശ്വര എല്ലാം പൊളിഞ്ഞാ….. യ്യോ ഇവൻ എന്താ കറണ്ട് അടിച്ച പോലെ വരുന്നത്……… കാർത്തി……… ശു…… അവന്റെ വിളിയിൽ തടസ്സമായി ലെച്ചു മിണ്ടരുതെന്ന് ശബ്ദം ഉണ്ടാക്കി….. ഞങൾ ഒരിടം വരെ പോവാ… നീ ഇവിടെ നിൽക്കണെ .. അതും പറഞ്ഞ് വണ്ടി യുടെ ചാവി ഇട്ട് അവൾ ഗേറ്റ് വരെ ഉരുട്ടി…. കാർത്തി ഇങ്ങനെ വണ്ടർ അടിച്ച് നിൽക്കുകയാണ്…. ഇങ്ങോട്ട് വാ മനുഷ്യ…. ലെച്ചു മെല്ലേ പറഞ്ഞതും കാർത്തി സച്ചു വിനെ ഒന്ന് നോക്കി നല്ല കുട്ടിയായി അവളുടെ കൂടെ പോയ് … അവൻ വണ്ടിയിൽ കേറിയതും ലെച്ചു ഒറ്റ പറപ്പിക്കൽ ആയിരുന്നു…. സച്ചു വണ്ടിയിൽ അവർ പോകുന്നതും നോക്കി വാ തുറന്ന് നിൽക്കുകയാണ്…. ഇതെന്താ ഇപ്പോൾ നടന്നത്..ഇവൾ ഇനി എന്റെ കാർത്തിയെ വല്ല പൊട്ട കിണറ്റിൽ തള്ളിയിടാൻ പോകുവാന്നോ….. നടുവിന് കൈ കുത്തി സച്ചു പറഞ്ഞതും അവന്റെ തോളിൽ പിടി വീണതും ഒത്തായിരുന്നു….
അവൻ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി… സുഭാഷ് അതാ നോക്കി ഇളിച്ച് നിൽക്കുന്നു ലെച്ചു വിന്റെ അച്ഛൻ…. അവൻ തിരിച്ച് മാധവനെ നോക്കി ഇളിച്ചു…. അച്ഛൻ അവനെ നോക്കി ഇളിയോട് ഇളി… ഈശ്വര എന്നേ മണ്ണിട്ട് മൂടാനുള്ള ചിരിയാണോ… അവൻ ഒന്ന് പുരികം പൊക്കി ആത്മഗമിച്ചു…… ആരിത് അങ്കിൾ എന്താ ഇവിടെ….??? എന്തോന്ന്……??. അല്ല ഞാൻ എന്താ ഇവിടെ… അഹ്… എനിക്ക് ഉറക്കത്തിൽ നടക്കണ ശീലം ഇണ്ടേ… എന്നാ ഞാൻ അങ്ങോട്ട്…. സച്ചു മെല്ലെ വലിയാൻ പോയതും മാധവൻ അവന്റെ കൈയിൽ കേറി പിടിച്ചു….. ഈ പാതിരാത്രി നീ ഉറക്കത്തിൽ വന്നതാണെന്ന് തുണിയില്ലാത്ത കള്ളം ആണെന്ന് എനിക്ക് നന്നായി അറിയാം പുത്ര… നീ എന്റെ മോളെയും മരുമകനേയും റ്റാറ്റാ കൊടുത്തിട്ട് ഇവിടെ നിൽക്കുവാണെന്നും എനിക്കറിയാം…. അപ്പൊ ഇവിടുത്തെ ആപ്പിളും മുന്തിരിയും തിന്നത് ഞാൻ ആണെന്ന് അതും അറിയാം…..മോനു വേണ്ടി ഒരാൾ ദോ അവിടെ കാത്ത് നിൽക്കുവാ നോക്കിയേ മാധവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും അതാ ചൂലും കൊണ്ട് നിൽക്കുന്നു അമ്മ….. മോനെ സച്ചു നീ തീർന്ന്…… അവന്റെ ആത്മ…… ഇങ്ങോട്ട് വാടാ മോനെ സച്ചു… അവന്റെ ഒരു തോം തോം തോം…… (അമ്മ ) എന്റെ പൊന്ന് തമ്പുരാനെ എന്നേ ഈ കുഴിയിൽ തെള്ളിയിട്ടിട്ട് രണ്ടെണ്ണം എവിടെ പോയോ എന്തോ…… ( ആത്മ )
വണ്ടിയിൽ ലെച്ചു വിന്റെ പിറകെ ഇരിക്കുമ്പോഴും നടക്കുന്നതൊക്കെ സത്യം ആണോന്ന് അവന് നല്ല സംശയം.. ആയിരുന്നു… പക്ഷെ അതിന് അറുതി വരുത്തുന്നപോലെ അവരെ തഴുകി പോകുന്ന തണുത്ത കാറ്റ് അവനെ ഒന്നും കൂടി അവളോട് ചേർത്ത് നിർത്തി…. ഈ തണുപ്പിലും അവന്റെ ദേഹത്തെ ചൂട് അവളിൽ വമിക്കുന്നപോലെ ലെച്ചു വിന് തോന്നി…. ഇങ്ങനെ ഒരു നിമിഷം ആഗ്രഹിച്ചതാണ്.. പക്ഷെ ഇത് അങ്ങനെ യല്ല… കാർത്തി മിററിലൂടെ അവളെ നോക്കുന്നുണ്ട് പക്ഷെ ലെച്ചു അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഒട്ടിക്കുകയാണ്…. ഇവൾക്കിത് എന്താ പറ്റിയെ….. ഈ ഒരു ചോദ്യം അവന്റെ മനസ്സിൽ കടന്നുപോയ്ക്കോണ്ടേയിരുന്നു…. അവസാനം വണ്ടി ഒരു കുന്നിൻ മേൽ നിർത്തി…. കാർത്തി ചുറ്റുംനോക്കി. പണ്ട് താനും സച്ചുവും കിരണും ലെച്ചുവും ഇവിടെ വന്നിട്ടുള്ളതാണ്…. അവൻ വണ്ടിയിൽ നിന്നും ഇറങ്ങി… നിലാവെളിച്ചത്തിൽ നന്നായി കാണാൻ പറ്റുമായിരുന്നു…. ലെച്ചു വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്ന് ഒരു ഭാഗത്ത് നിന്നും കാർത്തി അവളുടെ പിന്നാലെ നടന്നു…
ലെച്ചു……….. ആർദ്രമായ അവന്റെ വിളിയിൽ അവൾ തിരിഞ്ഞ് നോക്കി… എങനെ ഞാൻ നിന്നെ കാണാൻ വരുന്നതെന്ന് മനസ്സിലായത്…. ആകാംഷയോടെയുള്ള അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് ചിരിച്ച് കൈയിൽ കരുതിയ ചെയ്ൻ അവന് നേരെ നീട്ടി… അവൻ തന്റെ കൈയിൽ നോക്കിയപ്പോൾ അത് അവിടെ ഇല്ലായിരുന്നു….. അവൻ ചിരിച്ച് കൊണ്ട് അത് മേടിക്കാൻ പോയതും അതിന് സമ്മതിക്കാതെ അവൾ തന്നെ ഇട്ടുകൊടുത്തു….. അവൻ കൗതകത്തോടെ നോക്കി നിന്നും…. അവസാനം ഇട്ട് കഴിഞ്ഞ് അവന്റെ കൈ കളിൽ മുത്തമിട്ടു…. കാർത്തിയുടെ ഹൃദയം ഒരു നിമിഷo നിലച്ച് പോകുന്നപോലെ തോന്നി…. അത്രയും പ്രണയം… അത്രയും സ്നേഹം.. അത്രയും വാത്സല്യം… അവളുടെ ആ ചുംബനത്തിൽ അവനറിഞ്ഞു…. അവൾ മുഖം ഉയർത്തി അവനെ നോക്കി… ഇമ ചിമ്മാതെ തന്നെ നോക്കുന്ന അവന്റെ മുഖം അവളുടെ കൈ കുമ്പിളിലെടുത്ത് അവൾ മുഖം അടുപ്പിച്ചു……
തോറ്റു പോയ് കാർത്തി ഞാൻ…. നിന്റെ പ്രണയത്തിന് മുന്നിൽ തോറ്റു പോയ്…. ഞാൻ പോലും അറിയാതെ നിന്നെ ഞാൻ എന്റെ ജീവനേക്കാൾ ഏറെ പ്രണയിക്കുണെന്ന് മനസ്സിലാക്കാൻ നിന്നെ പിരിഞ്ഞ് നിൽക്കേണ്ടി വന്ന ഈ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി…… ഇനി പറ്റില്ല … എനിക്ക്…. നിന്നെ വിട്ട് എവിടെയും പോകാൻ ഈ ലെച്ചുവിന് പറ്റില്ല കാർത്തി…… I LOVE U കാർത്തി…… അത്രയും പറഞ്ഞ് അവന്റെ മറുപടി പോലും കാത്തു നിൽക്കാതെ ലെച്ചു അവന്റെ ചുണ്ടുകളിൽ ചുംബിച്ചു…. കാർത്തി ഒന്ന് ഞെട്ടി പിടഞ്ഞു…. പക്ഷെ അവൾ ഭ്രാന്തമായി അവന്റെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു… കാലുകൾ ഉന്തി………. അത്രയും തീവ്രമായി…. മെല്ലേ അവനും അതിൽ ലയിച്ച് അവളെ തന്റെ കാലിൽ ഇടുപ്പിലൂടെ കൈയിട്ട് കയറ്റി നിർത്തി അവനും ചുമ്പിക്കാൻ തുടങ്ങി…. ആകാശത്തെ നക്ഷത്രങ്ങൾക്ക് പോലും നാണം ഉണ്ടാക്കി…. അവർ അമ്പിളി അമ്മാവന്റെ പിന്നിൽ ഒളിച്ച് നിൽക്കവേ… കാർത്തിയും ലെച്ചുവും പരസ്പരം മത്സരിച്ച് ചുo മ്പിക്കുകയായിരുന്നു……. ഇതോടെ അവരുടെ പ്രണയത്തിന് പുതിയ ഒരു വസന്തo കൂടി ആരംഭിക്കുകയാണ്….. പ്രണയത്തിന്റെ മറ്റൊരു തലം…. തുടരും…