18/04/2026

അവൾ : ഭാഗം 38

  • രചന – അക്ഷര

പ്ലീസ് ഇച്ചായാ…. എനിക്ക് ഒരവസരം താ…  സംസാരിക്കാൻ….. !”അയാൾ പറഞ്ഞു..

*******
സത്യം പറ…. ! എന്റെ പെങ്ങളെ ചതിക്കാനല്ലേ നീ ഈ പ്രണയ നാടകം കളിച്ചത്  …
അത് പറഞ്ഞു എൽവിസ് അയാളുടെ ഷർട്ടിനു കുത്തിപ്പിടിച്ചു…..

stop it…. !ഇച്ചായാ stop it… ! പ്ലീസ് വിട്…. അഡോണിച്ചായാനെ  … !

അത് പറഞ്ഞുകൊണ്ട് എമി അഡോണിസിൽ നിന്നും എൽവിസിന്റെ കൈകൾ എടുത്ത് മാറ്റി..  എമി തുടർന്നു..

അതെ…. !ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…  പക്ഷെ അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല…..

ഒരു പക്ഷെ ഇച്ചായനും അന്ന ചേച്ചിയും പരിചയ പെടുന്നതിന്  മുൻപേ ആണ്….

ദയവ് ചെയ്ത് ഞങ്ങൾ പറയുന്നത് ഒന്ന്  കേൾക്കൂ  …

ഇതൊന്നും പപ്പയോടും ചാച്ചനോടും പറഞ്ഞ് ഇച്ചായൻ പ്രശ്നങ്ങൾ ഒന്നും  ഉണ്ടാക്കരുത്…. എമി കരഞ്ഞു കൊണ്ട് പറഞ്ഞു…

ഇത് എല്ലാം കണ്ടു നിന്ന അഡോണിസ് തുടർന്നു….

“ഞാൻ ചതിക്കാൻ വേണ്ടി അല്ലിച്ചായാ  ഇവളെ സ്നേഹിച്ചത്…!”

“ഞങ്ങളുടെ വിവാഹം കഴിയുന്നതോടെ ഞാൻ കിള്ളിക്കാട്ടിൽ നിന്ന്  എന്റെ  അമ്മച്ചിയേയും കൊണ്ട് ഇറങ്ങും…. !”

“ഞാനും അമ്മച്ചിയും പാവങ്ങളാണ്…
ഞങ്ങളും ഒരു നല്ല ജീവിതം ആഗ്രഹിക്കുന്നുണ്ട്… !

” ഞാനും അമ്മച്ചിയും എമിയും  കൂടെ ഉള്ള ഒരു ചെറിയ ജീവിതം… ”

“എമിയെ പോലെ മറ്റൊരാളും എന്നെ മനസിലാക്കിയിട്ടില്ല…. ”

“ഇത് നടക്കില്ല അഡോണിസേ ….!”എന്ന്  ഒറ്റ വക്കിൽ  പറഞ്ഞ ശേഷം അയാൾ തിരിഞ്ഞു നടന്നു….

ഗൗരി അവരെ ഒന്ന്  നോക്കിയ ശേഷം പോകാനായി തിരിഞ്ഞു.. …

“ഗൗരീ.. “എമി വിളിച്ചു…

അവൾ എന്താ എന്ന രീതിയിൽ എമിയെ  നോക്കി…

“ദയവ് ചെയ്ത് ഗൗരി പറഞ്ഞ് ഇച്ചായനെ കൊണ്ട്  സമ്മതിപ്പിക്കണം….

ഞങ്ങളെ അകറ്റരുത് എന്ന് പറയണം…..

ഗൗരി പറഞ്ഞാൽ ചിലപ്പോ ഇച്ചായൻ കേൾക്കും…..അല്ല എന്തായാലും കേൾക്കും.. പ്ലീസ് ഞങ്ങൾക്ക് വേണ്ടി ഇത് ചെയ്യണം….. !

ഗൗരി മൗനം തുടർന്നു… …

“ഞാൻ ഒരിക്കലും ഇവളെ ചതിക്കില്ല ഗൗരീ….!”അഡോണിസ് പറഞ്ഞു തുടങ്ങി…

അത് ഞാൻ ഗൗരിക്ക്  തരുന്ന വാക്കാണ്…..!

“എന്റെ അനുജത്തി ചെയ്യുന്ന തെറ്റുകളിൽ എന്നെ ശിക്ഷിക്കരുത് എന്ന് ഇച്ചായനോട് പറയണം  …… ”

“ഇച്ചായന്റെ സമ്മതമില്ലാതെ എനിക്ക് എമിയെ  വേണമെങ്കിൽ രജിസ്റ്റർ മാരേജ് ചെയ്യാം….!

“പക്ഷെ എനിക്ക് അതിനുള്ള ഉദ്ദേശം ഇല്ല….!”

പ്ലീസ് ഒന്ന് പറഞ്ഞു മനസിലാക്കൂ…. ഇച്ചായനെ..
ഇച്ചായൻ സമ്മതിച്ചാൽ എല്ലാവരും സമ്മതിക്കും… ”

എനിക്ക് ഇപ്പൊ  നല്ലൊരു ജോലി ഉണ്ട്…അവളും ഒരു ഡോക്ടർ ആണ്.. ഞാൻ ഇവളെ പൊന്നുപോലെ നോക്കി കൊള്ളാം.. !

“മനസിന്‌ ഇഷ്ടപെട്ട ഒരു പെൺകുട്ടിയേ വിവാഹം കഴിക്കാൻ എനിക്ക് അവകാശം ഇല്ലേ… ഗൗരീ…. ”

ഗൗരി മറുപടിയായി ഒന്നും പറഞ്ഞില്ല…. അവരെ ഒന്ന് നോക്കിയ ശേഷം അവൾ  വേഗത്തിൽ തിരിഞ്ഞു നടന്നു….

അപ്പോഴേക്കും എൽവിസ് ബൈക്കിനടുത്ത്  എത്തിയിരുന്നു… അയാൾ അവളെ അവിടെ കാത്തു നിന്നു.

“നീ എവിടെ പോയതാടീ…. !”
അയാൾ ദേഷ്യത്തിൽ ചോദിച്ചു…

ഗൗരി മറുപടി ഒന്നും പറഞ്ഞില്ല…

“വാ… കേറ്…. !”വണ്ടി സ്റ്റാർട്ട്‌ ആക്കിയ ശേഷം അയാൾ അവളോട് പറഞ്ഞു…

പോകുന്ന വഴിയിൽ അയാൾ അവളോട് ഒന്നും  സംസാരിച്ചില്ല… ….

***********
ഈ സമയം മറ്റൊരു സ്ഥലത്ത്…

ഹരി ആകെ ഞെട്ടി നിൽക്കുകയാണ്….

വണ്ടി പാർക്ക് ചെയ്ത ശേഷം ജിത്ത് മാളിലേക്ക് കേറി വന്നു…

“നീ എന്താടാ ഇങ്ങനെ നില്കുന്നത്… എന്തെങ്കിലും കണ്ട് പേടിച്ചോ…. !”

“അവൾ…. !”ഹരി അറിയാതെ പറഞ്ഞു….

“ആര്‌…”
ജിത്ത് അലക്ഷ്യമായി നിന്ന് കൊണ്ട് ചോദിച്ചു…

“ഗൗരി……! ”

” എവിടെ അവൾ….!”
നീ കണ്ടോ… !”

ജിത്തിന്റെ മുഖ ഭാവം പെട്ടെന്ന് മാറി….

“ആ…. ഞാനവളെ  കണ്ടു… ”

പക്ഷെ അവളുടെ വിവാഹം കഴിഞ്ഞു….

“എന്ത്‌ വിഢിത്തമാടാ  നീ ഈ പറയുന്നത് അതെങ്ങനെ സാധ്യമാകും…. !നിനക്ക് വെറുതെ  തോന്നിയതാകും…. ”

സത്യമാണെടാ… ! അവളുടെ ഹസ്ബൻഡ്  ഒരു ക്രിസ്ത്യൻ ആണ്…

എന്നാൽ നീ കണ്ടത് ഗൗരിയെ ആവില്ല… ജിത്ത് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഏയ്‌ അല്ല…. അതവൾ തന്നെയാണ്… ഗൗരി നന്ദ… !

“ഞങ്ങൾ ഇപ്പൊ സംസാരിച്ചത് അല്ലേ ഉള്ളൂ… !”

“അവൾ ജീവിച്ചിരിപ്പുണ്ടോ…!”ഹരി  സ്വയം പറഞ്ഞു .

“അവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ  പിന്നെന്താ  നിന്റടുത് തിരികെ വരാത്തത്…. !”

പെട്ടന്ന് ഹരി ജിത്തിന്റെ നേർക്കു തിരിഞ്ഞു ..

“ജിത്തേ അന്ന് എന്താ സംഭവിച്ചത്…. ”
ഇനി എനിക്കത് അറിയണം… !അറിഞ്ഞേ പറ്റൂ…

“നീ ഇതുവരെ  വ്യക്തമായ ഒരു മറുപടി തന്നിട്ടില്ല   അതിന് എനിക്ക് … !”

ജിത്ത്  നിന്ന് പരുങ്ങാൻ തുടങ്ങി….

അയാളുടെ കണ്ണുകളിൽ ഒരു തീഷ്ണത ഉണ്ടായിരുന്നു….

“അത്…അവൾ….  ഓടിപോയതാണ്….  !”

“ജിത്തേ നീ എന്നിൽ നിന്നും എന്തൊക്കെയോ ഒളിക്കുന്നുണ്ട്….. !”ഹരി ദേഷ്യത്തിൽ പറഞ്ഞു…

“ശെരിക്കും നീ ഗൗരിയെ രക്ഷിക്കാൻ തന്നെയാണോ നോക്കുന്നത്…. “എനിക്ക് ഇപ്പൊ  സംശയം ഉണ്ട് … !

“നീ പറയുന്നതിന് എല്ലാം ഞാൻ  കൂട്ടു നിന്നിട്ടുണ്ട്…. ”

സത്യം പറ….  ഗൗരിയെ നീ  ചതിച്ചതാണോ…. !
ഹരി ജിത്തിന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

ജിത്തിന്റെ മുഖം മാറി….

“ഹരികൃഷ്‌ണാ നീ നിന്റെ കാര്യം നോക്കിയാൽ  മതി… ഒരുപാട് സ്വാതന്ത്ര്യം എടുക്കരുത്… !”

“തൽക്കാലം സൂര്യ നെല്ലി തറവാട്ടിന്റേയും  അവിടത്തെ ഇളമുറ  തമ്പുരാട്ടിയുടെയും  കാര്യങ്ങൾ ഞങ്ങൾ  തന്നെ നോക്കിക്കൊള്ളാം…. !”

“ശെരിയാണ് ജിത്തേ നീ പറഞ്ഞത്…. ഞാൻ ആരുമല്ല ഇതിൽ ഇടപെടാൻ…. !”

പക്ഷെ നീ  ഒന്ന് ഓർക്കണം ..
ഒരു സാധു തമ്പുരാട്ടിയാണത്….!

നിന്റെ വീട്ടുകാരെ പോലെ  നീയും അവളെ  ചതിക്കാൻ നോക്കിയിട്ടുണ്ടെങ്കിൽ ഈ ഞാൻ പോലും നിന്നോട് ക്ഷമിക്കില്ല .

ഇതിനോടകം അത്  ഒരുപാട് അനുഭവിച്ചു….

നീ മാത്രമായിരുന്നു  അവൾക്ക് ജീവിക്കാൻ ഉള്ള പ്രതീക്ഷ…. !

ഇത് പറഞ്ഞ ശേഷം അയാൾ മുന്നോട്ട് നടന്നു .

“ഒരു മിനിറ്റ് ഹരീ…. !”ജിത്തു മുന്നോട്ട് വന്നു

“നീ ഇത്രയും പറഞ്ഞതല്ലേ…. !

“ഇനി നീ ഒന്ന് കൂടി കേട്ടോ.. !”

“നീ പറയുന്നത് ഒക്കെ സത്യമാണ് അവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ അവൾ അനുഭവിക്കാൻ കിടക്കുന്നതെയുള്ളൂ…. !”

സൂര്യ നെല്ലി തറവാടിന്റെ വരും കാല  അനന്തരാവകാശി തന്നെയാ ഈ പറയുന്നത്… !”

അയാൾ അത് പറഞ്ഞു കൊണ്ട്  മുന്നോട്ട് നടന്നു…

ഗൗരിയെ കണ്ട കാര്യം തന്നെ ജിത്തിനോട് പറയണ്ടായിരുന്നു എന്ന് ഹരിക്കു തോന്നിപ്പോയി…

ഗൗരിയുടെ ജീവൻ അപകടത്തിൽ ആകുമെന്ന് അയാൾക്ക് തോന്നി …

ഈ പ്രദേശത്തു എവിടെയോ ആണ് ഗൗരി താമസിക്കുന്നത് ….

ആരും അറിയാതെ അവളെ കണ്ടുപിടിക്കണം…

അവളിൽ നിന്ന് എല്ലാം എനിക്കറിയണം….

അനുജത്തിയുടെ സ്ഥാനം കൊടുത്തവളാണ്…

എന്റെ മരണം വരെയും അവൾക്ക് വേണ്ടി  എന്ത്‌ സഹായവും ഞാൻ ചെയ്തു കൊടുക്കും….

ഇതെല്ലാം ആലോചിച്ചു കൊണ്ട് ഹരി ജിത്തിന്റെ കൂടെ നടന്നെത്തി….

അവർ തമ്മിൽ പിന്നെ അതിനെ പറ്റി സംസാരിച്ചില്ല…

*******
ഇതേ സമയം ഗൗരിയുടെ മനസ് ആകെ അസ്വസ്ഥമായിരുന്നു….

എമിയെ കണ്ടത് മുതൽ  ഇച്ചായൻ തന്നോട് മിണ്ടിയിട്ടില്ല..

എമിയുടെ കാര്യം അറിഞ്ഞ ശേഷം ആകെ upset ആണ്….

അവൾ എൽവിസിന്റെ മുറിയിലേക്ക് നടന്നു .

എൽവിസ് സോഫയിൽ  ചാരിയിരുന്ന് നെറ്റിയിൽ  കൈ വച്ചു എന്തോ ചിന്തി ക്കുകയായിയുന്നു….

ഗൗരി അകത്തേക്ക് കയറി…. സോഫയുടെ ഒരു വശത്തേക്ക് ഇരുന്നു…

ഇച്ചായാ… അവൾ അയാളുടെ കയ്യിൽ തൊട്ടു…

അയാൾ കൈ തന്റെ മുഖത്തു നിന്നും മാറ്റി.

കണ്ണിൽ നനവ് ഉണ്ടായിരുന്നു…

ഇച്ചായൻ കരഞ്ഞോ….

“ഇല്ല… ഞാനെന്തിനാ കരയുന്നത്…!”അയാൾ മുഖം കൊടുക്കാതെ പറഞ്ഞു….

“വിഷമിക്കല്ലേ ഇച്ചായാ…. ചിലപ്പോൾ നമ്മൾ വിചാരിക്കും പോലെ ആയിരിക്കില്ല  കാര്യങ്ങൾ..!.

“നിനക്ക് അങ്ങനെ പറയാം ഗൗരി….. !”
അയാൾ ദേഷ്യത്തിൽ തുടർന്നു.. ….

എമി എന്റെ സഹോദരിയാണ്… നിന്റെയല്ല..  !

ഗൗരിക്ക് പിന്നെ ഒന്നും പറയാൻ മനസ് വന്നില്ല…

അവൾ എഴുന്നേറ്റു…..

പെട്ടന്ന് എൽവിസ് പറഞ്ഞു…

ഗൗരീ… അവൾ എൽവിസിനെ നോക്കി…

“ഡീ.. നീ എനിക്ക് ഒരു ചായ ഇട്ട് തന്നെ…. നല്ല തലവേദന…. !”

ഗൗരി മറുപടി ഒന്നും പറഞ്ഞില്ല….

അവൾ ചായയ്ക്കായി  കിച്ചണിലേക്ക്  നടന്നു ….

എൽവിസിന് ചായ കൊണ്ട് കൊടുത്ത ശേഷം ഗൗരി എൽവിസിനെ അധികം ബുദ്ധിമുട്ടിക്കാതെ തിരികെ തന്റെ  മുറിയിലേക്ക് പോയി….

കുറച്ച് കഴിഞ്ഞപ്പോൾ അബിയ മുറിയിലേക്കു വന്നു
“എന്താ ഇച്ചേച്ചി…. എന്താ മുഖം വാടിയിരിക്കുന്നത്…  !”

“ഒന്നുമില്ല അബി…. ”

“അങ്ങനെ പറഞ്ഞാൽ പറ്റില്ല… ഞാൻ ഇച്ചേച്ചിയുടെ സ്വന്തം അനുജത്തി…അല്ലേ കാര്യം പറ…. ”

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…

അവൾ എമിയും അഡോണിസും ആയിട്ടുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു…

“എന്താ ചേച്ചി ഈ പറയുന്നത്…. എമി ചേച്ചി ഇത്രക്ക്  വിഡ്ഢിയാണോ…!”

“ചുമ്മാതല്ല എപ്പോഴും കതകടച്ചിരിക്കുന്നത്…. ഇപ്പോഴല്ലേ എല്ലാം മനസിലായത്…. !”

“അബി മോളെ നീ ആയിട്ട് ഇത് ആരോടും പറയരുത് …. എനിക്ക് വാക്ക് താ… ”

ഇല്ല ചേച്ചി… ഞാൻ പറയുന്നില്ല…. പക്ഷെ ഇത് ഇവിടെ അറിഞ്ഞാൽ വലിയ പ്രശ്നം നടക്കും ….

തുടരും….
ബൈ ഇനി നാളെ…