രചന – അക്ഷര
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് എൽവിസ് മുന്നോട്ട് നീങ്ങി ….
*******
അന്ന ഗൗരിയെയും എൽവിസിനെയും രൂക്ഷമായി നോക്കുന്നുണ്ട്..
“ഏത് അമ്പലത്തിലാ നിനക്ക് പോകേണ്ടത് ….” യാത്രയ്ക്കിടയിൽ അയാൾ ചോദിച്ചു…
“ഏതെങ്കിലും ശിവക്ഷേത്രത്തിൽ മതി…..”.ഗൗരിയുടെ മറുപടിയാണ്…
“അപ്പൊ മഹാദേവനും ആയിട്ടാണ് തനിക്ക് കമ്പനി..അല്ലേ… .!”
എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു…
അതിന് മറുപടിയായി ഗൗരിയും ഒന്ന് പുഞ്ചിരിച്ചു… ….
ബുള്ളറ്റ് അങ്ങനെ ഒരു ശിവ ക്ഷേത്രത്തിന് മുന്നിലേക്കു നിർത്തി. …
അതിൽ നിന്നും ഇറങ്ങിയ ശേഷം ഗൗരി അനുവാദത്തിനായി എൽവിസിനെ നോക്കി….
“പോയിട്ട് വാ …..” ഞാൻ ഇവിടുണ്ടാവും .. എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു…
ശെരി എന്ന രീതിയിൽ തലയാട്ടിയ ശേഷം ഗൗരി അമ്പലത്തിനുള്ളിലേക്ക് നടന്നു …
ഒരു 10-20 മിനിറ്റ് കഴിഞ്ഞ് അവൾ തിരിച്ചു പുറത്തേക്ക് ഇറങ്ങി….
എൽവിസ് ബുള്ളറ്റിന്റെ മുകളിൽ ഗൗരിയേയും കാത്ത് ഫോണും നോക്കി നോക്കി ഇരിക്കുകയാണ്…
ഗൗരി അടുത്ത് വന്ന ഉടനെ അയാൾ ഫോൺ മാറ്റിയ ശേഷം വണ്ടിയിൽ നിന്നും താഴേക്കു ഇറങ്ങി….
“ആ…എന്റെ ശ്രീമതി എന്തൊക്കെ പ്രാർത്ഥിച്ചു…” ഗൗരി പുഞ്ചിരിച്ചു…
“എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോ …”
അതിനും പുഞ്ചിരി തന്നെയായിരുന്നു മറുപടി…
“പറയടോ….. ഭാര്യേ “എൽവിസ് ചിരിച്ചു കൊണ്ട് പറഞ്ഞു
” എന്നോട് ഒന്നും പറയില്ലേ…. നിന്റെ മഹാദേവനോട് മാത്രമേ പറയുകയുള്ളോ… !”
“നമ്മുടെ കല്യാണം പെട്ടെന്ന് നടക്കാനെങ്കിലും പ്രാർത്ഥിച്ചോടീ….ദുഷ്ടേ ! ”
അതുകേട്ട് ഗൗരി ചിരിച്ചു പോയി…
ചിരിച്ചു കൊണ്ട് കയ്യിൽ ചന്ദനവുമായി നിൽക്കുന്ന തന്റെ നായികയെ കണ്ടപ്പോൾ നായകന് പെട്ടന്ന് ഒരു മോഹമുണ്ടായി.. അയാൾ പറഞ്ഞു…
“എനിക്ക് ചന്ദനം തൊട്ടു താ …. ”
ഗൗരി കണ്ണുകളിൽ ഒരു തിളക്കത്തോടെ എൽവിസിനെ നോക്കി…
“എന്താ നിന്റെ മഹാദേവന്റെ പ്രസാദം എനിക്ക് തരില്ലേ….. ! “എൽവിസ് ചോദിച്ചു…
ഗൗരി എൽവിസിന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു….
എൽവിസ് തന്റെ തല ഒന്ന് കുനിച്ചു കൊണ്ട് അത് പുഞ്ചിരിയോടെ ഏറ്റു വാങ്ങി ….
“മം…. അപ്പൊ പോകാം … “എൽവിസ് പറഞ്ഞു…
“ആ .. പിന്നെ നിന്റെ സർപ്രൈസ് എവിടെ…! കണ്ടില്ലല്ലോ… ”
“ഞാൻ അതും പ്രതീക്ഷിച്ചിരിക്കയല്ലേ…. !”
“ഇച്ചായാ… ഇന്ന് എന്റെ പിറന്നാളാണ് ….” ഗൗരി പുഞ്ചിരിയോടെ പറഞ്ഞു…
എൽവിസിന്റെ കണ്ണുകളിൽ പുഞ്ചിരിയോട് കൂടിയുള്ള ഒരു കുസൃതി രൂപപ്പെട്ടു…
അയാൾ തുടർന്നു ….
” നീ എന്താ ഇത് ഇന്നലേ പറയാത്തത് .. !”
“നീ എന്നെ എന്നാലും ഒരു ബോറൻ കെട്ടിയോനാക്കിയല്ലോ.. !”
ഗൗരി അതെന്താന്ന രീതിയിൽ എൽവിസിനെ നോക്കി…
“വൈഫിന്റെ പിറന്നാൾ എന്നെന്നു പോലും അറിയാത്ത ഒരു അറുബോറൻ കെട്ടിയോൻ.. എന്താ…. ശെരിയല്ലേ….!”
എൽവിസ് തമാശരൂപേണ ചിരിച്ചു കൊണ്ട് ചോദിച്ചു… ഗൗരി അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു …
“നമുക്ക് ഇത് ആഘോഷിക്കാം…. ”
ഗൗരി ഒന്ന് മൗനമായി നിന്ന ശേഷം തുടർന്നു …
“വേണ്ട ഇച്ചായാ..അങ്ങനെയൊന്നും വേണ്ട… . ഇതുവരെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല ….”
“ഞാൻ ഇതൊന്നും ഓർക്കാറ് കൂടി ഇല്ല….
“അതിനെന്താ നമുക്ക് ഇത്തവണ ആഘോഷിക്കാം….
നിന്റെ പരാതികൾ എല്ലാം തീരട്ടെ..!”
“ഏയ് അതൊന്നും വേണ്ടന്നേ …..
എനിക്ക് ഇത് തന്നെ മതി… എന്റെ മനസ് നിറഞ്ഞു…”
“മം…. അത് നമുക്ക് നോക്കാം കേട്ടോ…. !”ഒരു കുസൃതി ചിരിയോടെ എൽവിസ് പറഞ്ഞു…. …
“നിനക്ക് ഞാൻ ഒരു സമ്മാനം തരണ്ടേ…. !”
“എന്ത് വേണം…. ”
“എനിക്ക് ഒന്നും വേണ്ട…..എനിക്ക് എല്ലാം ഉണ്ടിപ്പോ… “എൽവിസിനെ നോക്കി ചിരിച്ചു കൊണ്ടവൾ പറഞ്ഞു…
“മം.. വേണ്ടെങ്കിൽ വേണ്ട … ! ആദ്യം എന്റെ മോള് വണ്ടിയിൽ കയറ്… !”
ഗൗരി വണ്ടിയിലേക്ക് കയറി.
ബുള്ളറ്റ് തിരികെ തറവാട്ടിനു മുന്നിലേക്ക് എത്തി…
വീടിനു മുന്നിൽ ആയി അന്നയും അബിയും ഉണ്ടായിരുന്നു….
അവരെ കണ്ട് അബി ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു…
ചന്ദനം ഒക്കെ തൊട്ടു വരുന്ന എൽവിസിനെ കണ്ട് അന്ന ചോദിച്ചു…
“ഇച്ചായൻ എന്താ അമ്പലത്തിൽ പോയോ… !”
“ആ… പോയി.. അതിന് നിനക്കെന്താ… !”
അതിനുള്ള മറുപടി പോലെ അന്ന ദേഷ്യതിൽ ഗൗരിയെ തുറിച്ചു നോക്കി…
അത് കണ്ട എൽവിസ് ഗൗരിയുടെ കൈ കോർത്തു പിടിച്ചു കൊണ്ട് അകത്തേക്ക് കയറി….
******
അകത്തു കയറിയ ഗൗരി കണ്ടത് തോരണങ്ങളും ബലൂണുമായി അത്യാവശ്യം അലങ്കരിച്ച ഹാൾ ആണ്….
എന്താണ് ആഘോഷം എന്ന മട്ടിൽ അവൾ എൽവിസിനെ നോക്കി….
നമ്മുടെ നായകനാണെങ്കിൽ ഒരു കുലുക്കവും ഇല്ല…
“ഇച്ചേച്ചീ …. “അബിയയാണ്…
“അബിയ എൽവിസിനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു… എൽവിസ് അബിയയെയും…”
ഗൗരി രണ്ടുപേരെയും മാറി മാറി നോക്കി…
ചേട്ടന്റെയും അനുജത്തിയുടെയും മുഖത്തു ഒരു കള്ള ലക്ഷണം തോന്നിയ ഗൗരി ചോദിച്ചു,
“എന്താ അബി…. എന്താ കാര്യം… ”
“ഇച്ചായൻ ഒന്നും പറഞ്ഞില്ലേ…. !”
അവൾ ഇല്ലെന്നു തലയാട്ടി കൊണ്ട് എൽവിസിനെ നോക്കി….
എൽവിസിന്റെ മുഖത്തു ഒരു കള്ള ചിരിയുണ്ട്…
“പറയട്ടെ ഇച്ചായാ….. !”
എൽവിസ് പറയാൻ ആംഗ്യ കാണിച്ചു…
“ഇച്ചേച്ചി..ഇന്ന് ഇച്ചായന്റെ birthday യാണ്…!”
“ആണോ … “ഗൗരി സന്തോഷത്തോടെ എൽവിസിനെ നോക്കി…
“എന്നിട്ട് ഇച്ചായൻ എന്നോട് പറഞ്ഞില്ലല്ലോ…” എന്ന് ഒരു പകുതി പരിഭവത്തോടെ പറഞ്ഞു…
“അതിനുള്ള യോഗ്യത നിനക്ക് ഉണ്ടോടീ…. !”
അന്നയാണ്… ഗൗരി എൽവിസിനോട് ചോദിച്ചതിനുള്ള മറുപടി നൽകിയത് അന്നയാണ്…
പെട്ടെന്ന് ഗൗരിയുടെ മുഖം വാടി…. അവൾ ഒന്നും പറഞ്ഞില്ല പെട്ടന്ന് അകത്തേക്ക് പോയി….
“എന്തിനാ അന്ന ചേച്ചി ഇച്ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്… !”
“നീ പോടീ… അവളുടെ ഇച്ചേച്ചിയുടെ ഒരു വിഷമം…. !”എല്ലാം ഞാൻ തീർക്കുന്നുണ്ട്….
അന്നയെ ഒന്ന് രൂക്ഷമായി നോക്കിയതല്ലാതെ എൽവിസ് അതിന് മറുപടി ഒന്നും പറഞ്ഞില്ല…
******
മുറിയിൽ എത്തിയ ഗൗരിയുടെ മുഖത്ത് ഒരു വിഷമം തങ്ങി നിന്നു… അവൾ തന്റെ ബെഡിലേക്കിരുന്നു…
“എന്നാലും ഇച്ചായൻ പറഞ്ഞില്ലല്ലോ എന്നോട്…
ഞാൻ പറഞ്ഞതല്ലേ രാവിലെ എന്റെ ജന്മനാളാണെന്നു…. എപ്പോഴെങ്കിലും പറയാമായിരുന്നു….ഇച്ചായന്റേതു കൂടിയാണെന്ന്…
അന്ന പറഞ്ഞത് പോലെ അതിനുള്ള യോഗ്യത ഇല്ലാഞ്ഞിട്ട് ആകുമോ….
താൻ ഇപ്പൊ അനുഭവിക്കുന്ന സുഖവും സന്തോഷവും പോലും തനിക്ക് കൂടുതലാണ് …
ഇതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാൻ പാടില്ല… !”
മുഖത്തു ഒരു പുഞ്ചിരി വരുത്തി കൊണ്ട് ഗൗരി ബെഡിൽ നിന്നെഴുന്നേറ്റു…
അപ്പോഴേക്കും എൽവിസ് റൂമിലേക്ക് വന്നു…
“എന്താ ഇച്ചായാ….”
“നീ എന്താ അവിടെ നിന്ന് മുങ്ങിയത്.. !”
“ഏയ് ഒന്നുമില്ല…..”എൽവിസിന് അധികം മുഖം കൊടുക്കാതെ അവൾ പറഞ്ഞു…
“എന്നാലും പറ…. ”
“അത്… അതുപിന്നെ ഇച്ചായാ… അന്നയുമായി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകേണ്ട എന്ന് കരുതി…. ”
“ഓഹോ… അങ്ങനെയാണല്ലേ..!” എൽവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു…
ഗൗരിയും ഒന്ന് പുഞ്ചിരിച്ചു…
“അപ്പൊ മോളെ ഇന്നൊരുപാട് പ്രോഗ്രാം ഉണ്ട് …”
എന്താണെന്ന രീതിയിൽ ഗൗരി എൽവിസിനെ നോക്കി…
“ഒന്നുല്ലെങ്കിലും പാലയ്ക്കൽ തറവാട്ടിലെ മൂത്ത സന്തതി അല്ലെടീ ഞാൻ….! എന്റെ ബര്ത്ഡേ വെറുതെയങ്ങ് വിട്ട് കളയുമോ….!”
“നമ്മുടെ ആൽവിനും ടീമും ചേർന്ന് വൈകിട്ട് ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്……
അത് കഴിഞ്ഞ് നമുക്ക് ഒരു സ്ഥലം വരെ പോണം… !”
എവിടെയാ എന്ന രീതിയിൽ ഗൗരി നോക്കി.
“അതൊക്കെയുണ്ട്…. !”
“എന്തായാലും നിന്നെ രാത്രിയാകും മുൻപ് ഞാൻ സുരക്ഷിതമായി ഇങ്ങെത്തിച്ചേക്കാം പോരെ …. !”ഗൗരി പുഞ്ചിരിച്ചു…
അപ്പോഴേയ്കും അബിയാ അകത്തേക്ക് വന്നു…
“ഇച്ചായാ ഉച്ചയ്ക്ക് എന്താ സ്പെഷ്യൽ…. ചിക്കൻ ആണോ മട്ടൺ ആണോ…. !”
എൽവിസ് കട്ടിലിൽ നിന്നും ഒന്നെണീറ്റു ഗൗരിയെ നോക്കി പറഞ്ഞു…
“നമുക്ക് ഒരു നാടൻ സദ്യ ഉണ്ടാക്കിയാലോ… !”
“ഇച്ചേച്ചി സ്പെഷ്യൽ ആണോ ഇച്ചായാ… !”
അത് ചോദിച്ചു കൊണ്ട് ആൽവിൻ കയറി വന്നു…
തുടരും….

by