20/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 05

രചന – ആതിര

രാവിലെ തന്നെ അടുക്കളയിൽ കാര്യമായ പണിയിലാണ് സുമിത്ര..ഗീതു വീടെല്ലാം അടിച്ചുവാരുന്നു..കാവ്യ ഹാളിലെ സിറ്റിയിൽ ഇരുന്ന് ഹെഡ്ഫോണിൽ കൂടി പാട്ട് കേൾക്കുന്നു..പാട്ടിനനുസരിച്ച് കൈയും തലയും ഒക്കെ ആട്ടുന്നുണ്ട്.. പ്രസാദ് പത്രവും വായിച്ച് ഉമ്മറത്ത് തന്നെയുണ്ട്.. “ആരിത്.. വേണുവേട്ടനോ..കേറി വാ.. ” വീട്ടിലേക്ക് വരുന്ന മധ്യവയസ്‌കനെ കണ്ട് പ്രസാദ് പറഞ്ഞു.. “സുമിത്രേ.. ഒരു ചായ ഇങ്ങ് എടുത്തോളൂ..” “പ്രസാദേ..ഇവിടുത്തെ ഗീതുകുഞ്ഞിന് പറ്റിയൊരു ആലോചന വന്നിട്ടുണ്ട്..അറിഞ്ഞിടത്തോളം നല്ല കൂട്ടരാണ്..പയ്യനും സ്കൂളിൽ പഠിപ്പിക്കുവാണ്.. നല്ല സ്വഭാവം..കുടുംബം.അച്ഛനും അമ്മയും ഉണ്ട്..ഒരു പെങ്ങളുണ്ടായിരുന്നതിനെ കെട്ടിച്ചു..താഴെയുള്ള പെങ്കൊച്ച് പത്തിൽ പഠിക്കുന്നെയുള്ളൂ..അതോണ്ട് ചെന്നു കേറിയാലും മോൾക്ക് കൂട്ട് ആകുല്ലോ..” വേണു നാട്ടിലെ അറിയപ്പെടുന്നകല്യാണ ബ്രോക്കർ ആണ്..ഗീതുവിനൊരു ആലോചനയുമായി വന്നതാണ്… “അല്ല ചേട്ടാ മോൾടെ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടില്ലേ.. ??” “ഞാൻ പറഞ്ഞിട്ടുണ്ട് മോൾക്ക് പോക്കക്കുറവാണെന്ന്.. അവർക്കത് പ്രശ്നം ഇല്ലെന്നാണ് പറഞ്ഞത്..സ്വഭാവം നന്നായൊരു കുട്ടിയെ മാത്രം മതിന്നാ പരഞഞ്ഞാത്..ഞാൻ കുഞ്ഞിന്റെ ജാതകത്തിന്റെ കോപ്പി കൊടുതത്തായിരുന്നു,നാളുകൾ തമ്മിൽ ചേർച്ച നോക്കണോല്ലോ..അവർ നോകിട്ട് പൊരുത്തം ഉണ്ടെന്നാ പറഞ്ഞത്..”

“ചെക്കന്റെ ഫോട്ടോ ഒന്നും ഇല്ലേ..അത് കാണാതെങ്ങാനാ.” വേണു കയ്യിലെ ഫോണിൽ നിന്നും ഒരു ഫോട്ടോ പ്രാസാദിനെ കാണിച്ചു.. പയ്യനെ കാണാൻ നല്ലതാണ്..നമ്മൾ കണ്ടിട്ട് കാര്യം ഇല്ലാല്ലോ..കുട്ടികൾ തമ്മിൽ ഇഷ്ടാവാകേണ്ടേ..” “മോളെ ഗീതു..ഗീതു..ഒന്നിങ്ങ് വന്നേ..” പ്രാസാദിന്റെ വിളികേട്ടതും ചൂല് താഴെയിട്ട് പൈപ്പിൽ കൈഴുകി ചുരിദാറിൽ കൈതുടച്ചവൾ ഹാളിലേക്ക് വന്നു..പുറകെ സുമിത്രയും വന്നു.. “എന്താ കൊച്ചച്ഛാ..??” “മോളെ ഇത് നോക്കിയേ..എന്നിട്ട് പയ്യനെ ഇഷ്ടായൊന്നു പറഞ്ഞേ”തന്റെ കയ്യിലിരുന്ന ഫോൺ അവൾക്ക് നേരെ നീട്ടി പ്രസാദ് പറഞ്ഞൂ.. ഫോൺ കയ്യിൽ നിന്നും വാങ്ങിയവൾ ഫോട്ടോയിൽ നോക്കി..സുമുഖനായൊരു ചെറുപ്പക്കാരൻ..അധികം വണ്ണവും നീളവും എല്ലാ.. ഇഷ്ടപെടാതിരിക്കാൻ തക്ക ഒന്നും തന്നെയില്ല കാഴ്ചയിൽ.. “കൊള്ളാല്ലോ പയ്യൻ..ഗീതുമോൾക്ക് ചേരും..”മോൾക് ഇഷ്ടായില്ലേ..??” “നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടായി..എനിക്ക് പ്രത്യേകിച്ച് ഒന്നും ഇല്ല ചിറ്റേ..”

” മോൾക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ലേൽ പയ്യന്റെ വീട്ടുകാരോട് വരാൻ പറയട്ടെ മോളേ.. നിനക്ക് പൂർണമായും ഇഷ്ടമായെങ്കിൽ മതി..മോൾക്ക് ഇഷ്ടമില്ലാത്തതൊന്നും നടത്താൻ ഞാൻ സമതിക്കില്ല.” “എനിക്ക് ഒരു ഇഷ്ടക്കുറവും ഇല്ല കൊച്ചച്ഛാ..” “അപ്പൊ പ്രസാദേ..ചെക്കന്റെ വീട്ടുകാരെ അറിയിക്കാം ഞാൻ..പക്ഷേ പയ്യൻ ജോലിസ്ഥലത്ത് നിന്ന് ഇനി ഒരു 10 ദിവസം കഴിഞ്ഞിട്ടെ വരൂ.. കഴിഞ്ഞ ദിവസം വന്ന് പോയതെ ഉള്ളൂ.” “അത് എന്തായാലും നന്നായി.. “അമ്പലത്തിലെ തിരക്കെല്ലാം അപ്പൊ കഴിയും..” “പ്രസാദേ വേറൊരു കാര്യം കൂടി പറയാനാ ഞാൻ വന്നത്..ഇവിടുത്തെ മൂത്തകുഞ്ഞില്ലേ അതിനെ കണ്ട് ഇഷ്ടായിട്ട് ഒരു ആലോചന വന്നിട്ടുണ്ട്..പയ്യൻ പലതവണ കണ്ട് ഇഷ്ടായത്രെ..ചെക്കൻ നമ്മടെ ഗവണ്മെന്റ് കോളേജിൽ പുതിയതായി വന്ന സർ ആണ്..ഇവിടെ അടുത്തല്ലേ വാടകയ്ക്ക് താമസിയ്ക്കുന്നേ..” “അവൾക്ക് ഇപ്പൊ ഉടനെ കല്യാണം വേണ്ടന്നാ പറയുന്നേ..എന്തായാലും ആലോചിച്ച് പറയാം..”ചേട്ടാ ദേവി ചേട്ടൻ വരുമ്പോൾ ഒന്ന് അത്രടം വരെ പറഞ്ഞ് വിടണമെന്ന് പറഞ്ഞു..സിദ്ധുമോന് ഇപ്പോൾ ബാങ്കിൽ നല്ല ജോലിയൊക്കെ ആയില്ലേ ഇനി ആലോച്ച് തുടങ്ങാന്ന് പറഞ്ഞു..അവനും വയസ്സ് പത്തിരുപത്തെട്ട് ആയേ..”

“അത് ഞാൻ അറിഞ്ഞു പ്രസാദേ..നല്ലൊരു പെണ്കുട്ടിയുണ്ട്‌..മേലേടത്തെ ജയകൃഷ്ണന്റെ മോൾ..ആ കൊച്ചിനും ബാങ്കിലാ ജോലി..ജോലി കിട്ടിട്ട് കഷ്ടി മാസം ഒന്ന് അയേയുള്ളൂ..നല്ല വേലുതാകുട്ടി..ആ കൊച്ചന് എല്ലാം കൊണ്ടും ചേരും..രണ്ട്‌കൂട്ടർക്കും എതിർപ്പ് കാണാൻ സാധ്യതയില്ല..” അതൊക്കെ കേട്ടതും ഗീതുവിന് മനസ്സിനെ വല്ലാത്ത ഭാരം പോലെ തോന്നി..എന്തോ ഒരസസ്വാത വന്നു മൂടും പോലെ..എന്നാൽ അതേസമയം തന്നെ അവളുടെ ബുദ്ധി മനസ്സിനെ അടക്കി നിർത്തി..അര്ഹതയില്ലാത്തതിന്നും മോഹിക്കാരുതെന്ന് ഓരമിപ്പിച്ചു.. “ശെരി അപ്പൊ ഇറങ്ങട്ടെ.പയ്യന്റെ വീട്ടിൽ അറിയിച്ചിട്ട് വിളിക്കാം..മറ്റേത് ആ കുട്ടിയോട് ചോദിച്ചിട്ട് വിളിക്കുമ്പോൾ പറഞ്ഞാൽ മതി..” അയാൾ ഇറങ്ങിയതും കാറ്റ് പോലെ കാവ്യ ഹാളിലേക്ക് വന്നു..അവിടെ നിൽക്കുന്ന സുമിത്രയോടും പ്രസാഡിനോടുമായി പറഞ്ഞു..

“ദേ രണ്ടു പേരോടും എനിക്കൊരു കാര്യം പറയാനുണ്ട്.. ദേ ഈ നിക്കുന്നവൾക്ക് 24ഉം എനിക് 26ഉം ആയുള്ളൂ..എനിക്ക് ഇപ്പൊ ഒന്നും കല്യാണം വേണ്ട..ഒരു വർഷത്തേക്ക് ന്റെ അടുത്ത് ആരും ഏത് പറഞ്ഞ് വരണ്ട..പിന്നെ ആ ബ്രോക്കർ പറഞ്ഞ അയാളെ കണ്ടിട്ടുണ്ട്..ഒരു വർഷം ആയില്ലേ അയാൾ കാവലയ്ക്കടുത്തുള്ള ആ വീട്ടിൽ താമസമായിട്ട്..ഞാൻ നാട്ടിൽ വരുമ്പോഴെല്ലാം പുള്ളി കൃത്യം ന്റെ പിറകെ കൂടാറുണ്ട്..ശല്യം ഒന്നും ഇല്ല..കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഇങ്ങനെ പലചെക്കന്മാരും പുറകെ വരും..ഇതൊക്കെ ശീലമായ കൊണ്ട് ഞാൻ വലിയ മൈൻഡ് കൊടുക്കാനൊന്നും പോയിട്ടില്ല..അതുമല്ല എനിക്ക് ഈ ടിപ്പിക്കൽ നാടൻ ചെക്കന്മാരെ ഇഷ്ടമല്ല.. നല്ല കൂൾ ആൻഡ് ഫാഷണബിൾ ആയ ഒരു പാർട്ടണറെ വേണമെന്ന് നിർബന്ധാ..സിറ്റി ലൈഫ് എൻജോയ് ചെയ്യുന്ന അവിടൊക്കെ തന്നെ ജോലിയുള്ള ഒരാളെ മതി..എന്റെ പ്രൊഫഷനും അതാണ് നല്ലത്..ഈ ബ്രോക്കേറിന്റെ കയ്യിൽ അതൊന്നും കാണില്ല..ഇവളെ വേഗം വല്ലോന്റേം കൂടെ പറഞ്ഞ് വിട്.. പിന്നെ ഇങ്ങോട്ട് വരുമ്പോൾ ഈ മുഖം കാണേണ്ടല്ലോ..”

“മതി നിന്റെ അധികപ്രസംഗം ഇത്തിരി കൂടുന്നുണ്ട്..???..ഗീതുമോള്ടെ മുഖം കാണാൻ ബുദ്ധിമുട്ടാണേൽ നീ ഇങ്ങോട്ട് വരണ്ട..അല്ല പിന്നെ..പലതവണ പറഞ്ഞിട്ടുണ്ട് നീയും ഇവളും ഞങ്ങൾക്ക് ഒരു പോലെയാണെന്ന്..”(സുമിത്ര) “മോളെ ഗീതു നിന്റെ സ്വന്തം അനിയത്തി തന്നെയല്ലേ..ഇനിയും മനസ്സിൽ എങ്ങനെ വേറുകൃത്യം കാണിക്കരുത്..”കാവ്യയുടെ തലയിൽ അരുമയോടെ തഴുകി അയാൾ ശാന്തമായി പറഞ്ഞു.. “വേണ്ടാ.. എല്ലാർക്കും അവളെയാണ് ഇഷ്ടം..ഞാൻ എന്നും രണ്ടാമതായിട്ടേയുള്ളൂ..ഇവളിവിടെ ഉള്ള കൊണ്ട് തന്നെയാ ഞാൻ പഠിക്കാനായി ബാംഗ്ലൂരിൽ പോയത്..അത്രേം നാളെങ്കിലും ഈ ദുർമുഖം കാണണ്ടല്ലോന്ന് കരുതിതന്നെ..” ഊക്കോടെ തലയിൽ തഴുകിയ കൈ തട്ടിമാറ്റിയവൾ അത്രയും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.. “അവൾ പോയിക്കഴിഞ്ഞാണ് നിറമിഴികളുമായി നിക്കുന്നവളുടെ അടുത്തേക്ക് പ്രസാദും സുമിത്രയും ചെന്നത്.. ” “കൊച്ചാച്ഛനോടും ചിറ്റയോടും മോൾക്ക് ദേഷ്യം കാണും ഇല്ലേ..ചേച്ചി ഇങ്ങനൊക്കെ പറഞ്ഞിട്ടും ഒന്നും മറുത്ത് പാറയാനാകാതെ നിൽക്കുന്നതിൽ..” (പ്രസാദ്)

“ഇയ്യോ.. ഇല്ലാ.എനിക്ക് അറിയാല്ലോ ചേച്ചിയെ..പാവമാണ്.. നിങ്ങളോടുള്ള ഇഷ്ടകൂടുത്തലാണ് എന്നോട് ഈ കാണിക്കുന്ന ദേഷ്യം..എന്നെങ്കിലും ചേച്ചി എന്നോട് കൂട്ടാവും.. എനിക്കനുറപ്പാ.. ചേച്ചി എന്നോട് ദേഷ്യപ്പെട്ടാലും എനിക് ന്റെ സ്വന്തം ചേച്ചിയല്ലേ..എങ്ങനാ വെറുപ്പ് തോന്നുക..നിങ്ങളൊക്കെ അല്ലാതെ വേറെ ആരാ ഈ ലോകത്തെനിക്ക് സ്വന്തമെന്ന് പറയാൻ … അവസാന വാചകം പറയുമ്പോൾ ഗീതുവിന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു..അതറിഞ്ഞതും സുമിത്ര അവളെ ഒന്നൂടി ചേർത്തുപിടിച്ചു.. “ചിറ്റയ്ക്ക് പരുതിയുണ്ട് മോളെ..ന്റെ കയ്യിൽ കിട്ടിയപ്പോൾ മുതൽ നീ എനിക്ക് സ്വന്തം മോൾ തന്നാ.. ഈ നെഞ്ചിലെ ചൂടിലാ നിന്നെ ഞാൻ ഉറക്കിട്ടുള്ളത്..2 മാസം മാത്രേ തരാൻ പറ്റിയിട്ടുള്ളെങ്കിലും ന്റെ മാറ് നിനക്കും പാല് ചുരത്തിയിട്ടുണ്ട്..പക്ഷേ അപ്പോഴേക്കും കാവ്യാമോൾ എന്നിൽ നിന്നും ഒരുപാട് അകന്നു..എന്നോട് ഇപ്പോഴും അവൾ ഒരു പരിധിയിൽ കൂടുതൽ മിണ്ടാറില്ല..അവൾ ബാംഗ്ലൂരിൽ നിന്ന് വരുമ്പോഴക്കെ ഞാൻ കൊതിക്കും അമ്മേ അതോണ്ടാക്കിതാ..ഇതോണ്ടാക്കിതാന്നു പറഞ്ഞു വരാൻ..അവൾക്കിഷ്ടമുള്ളതൊക്കെ വെച്ചുകൊടുക്കാൻ..പക്ഷേ അവൾ നേരാം വണ്ണം മിണ്ടത്തുകൂടിയില്ല..

“ഇനി ഒരു കാരണവശാലും നിങ്ങൾ രണ്ട് പേരും ചേച്ചിനെതിർത്ത് എന്നെ സപ്പോർട്ട് ചെയ്ത സംസാരിക്കരുത്..കഴിഞ്ഞ തവണ ഇതുപോലെ വഴക്കിട്ട് പോയിട്ട് ഇപ്പോൾ ആറുമാസം എടുത്തില്ലേ ഒന്നിങ്ങോട്ട് വരാൻ..ഇനി അങ്ങനെ ഒന്നും വേണ്ടാ കൊച്ചച്ഛാ..” “മോൾ അതൊന്നും ഓർത്ത് വിഷമിക്കണ്ട..മുറിയിൽ പൊക്കോ..” “കൊച്ചച്ഛാ ഉച്ചകയുമ്പോൾ ഞാൻ സാവിത്രിയമ്മേടെ(ആനന്ദിന്റെ അമ്മ) അടുത്ത് പൊയ്ക്കോട്ടെ..” “എന്റെ മോളെ നീ എന്നും ഇന്നലെം ഒന്നും പോകാൻ തുടങ്ങിയതല്ലെല്ലോ അങ്ങോട്ട്..സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽ ഞായർ എന്നൊരു ദിവസം ഉണ്ടെങ്കിൽ ഉച്ചകഴിഞ്ഞാൽ നീ അങ്ങോട്ട് ഓടില്ലേ..പിന്നെന്തിനാ പ്രത്യേകിച്ചൊരു ചോദ്യം..മോള് പോയിട്ട് വാ..” ഗീതു സന്തോഷത്തോടെ മുറിയിലേക്ക് ഓടി..ഡ്രസ്സ് മാറി ആന്ദിന്റെ വീട്ടിലേക്ക് നടന്നു..അവൾ ഗേറ്റ് കടന്ന് പോകുമ്പോഴായിരുന്നു ലത അങ്ങോട്ട് വന്നത്‌..പോകുന്ന അവളെ കണ്ട് അവർ മുഖം ചുളിച്ചു..ഗീതുവാണെങ്കിലോ അവറെ നോക്കി പുഞ്ചിരിച്ചു.. “അല്ലടി കൊച്ചെ നീയതെങ്ങോട്ടാ ഈ തുള്ളിച്ചാടി പോകുന്നേ..??ഓഹ് എന്നു ഞായർ ആണല്ലോ.. നീയാ സാവിത്രിടെ വീട്ടിൽ പോകുവാരിക്കും അല്ലേ..നിനക്ക് ഈ പോ ക്ക് ഇതുവരെ നിർത്താറായില്ലേ കൊച്ചേ ..ഞാൻ പറഞ്ഞന്നെയുള്ളൂ.. അല്ലേലും ഞാൻ പറയുന്നതൊക്കെ ആര് കേൾക്കാൻ .” അതും പറഞ്ഞവർ അകത്തേക്ക് നടന്നു. ലതയെക്കണ്ടതും അടുത്തകലഹം എന്താന്നുള്ള രീതിയിൽ പ്രസാദ് നോക്കി..

അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. “അല്ല നാത്തൂനേ.. ഇങ്ങനത്തെ കാര്യമൊക്കെ നാത്തൂനല്ലേ നോക്കേണ്ടത്..അവളുടെ അമ്മയാണെന്നല്ലേ വെപ്പ്..എനിട്ടാണോ..??” അതിനന്തുപറ്റി ?!!! ലതയെന്താ പറഞ്ഞുവരുന്നെ..?മനസ്സിലായില്ല..(സുമിത്ര) ഗീതുനെ എന്തിനാ എപ്പോഴും ആ സാവിത്രിടെ വീട്ടിൽ പറഞ്ഞു വിടുന്നേ.. പെണ്ണ് ഏത് ഞായർ കിട്ടിയാലും അങ്ങോട്ട് ഓട്ടവണല്ലോ..ആ ചേറുക്കനും അവളും ഒന്നിച്ച് തന്നെയല്ലേ ജോലി ചെയ്യുന്നേ..പിന്നേം എന്നാ കാണാനാ അവൾ അങ്ങോട്ട് പോകുന്നേ..??” “അതിനിപ്പോ എന്താ..സാവിത്രിയെം ആനന്ദിനേം അറിയാവുന്നതല്ലേ..അത് കൂടാതെ അമ്മുമോളും അവളെപ്പോലെ അങ്ങോട്ട് പോകാറില്ലേ..ഇവര് മൂന്ന് പേരും കുഞ്ഞിലെ മുതൽ കാണുന്നതല്ലേ..”(സുമിത്ര) “എന്നാന്ന് പറഞ്ഞാലും പ്രായം തികഞ്ഞ പെണ്ണാ..ചോരേം നീരും ഉള്ള ചെക്കാനുവാ..പൊട്ടാത്തെറിക്കുന്ന പ്രായവും..എന്തേലും വന്നുപോയാൽ പെണ്ണ് വയറും വീർപ്പിച്ച് ഇവിടെ നിൽക്കേണ്ടി വരും..അത് ഓർത്താൽ നിങ്ങൾക്ക് കൊള്ളാം..” “ഞങ്ങൾക്ക് ഗീതുനെ നല്ല “വിശ്വാസമാണ്..അവൾക്ക് ആനന്ദ് സ്വന്തം കൂടപ്പിറപ്പ് തന്നെയാണ്. ലത എഴുതാപ്പുറം ഒന്നും വായിക്കണ്ട..”(പ്രസാദ്)

“ഓഹ്..ന്റെ വാക്കിന് പണ്ടേ വിലയില്ലല്ലോ..ഞാൻ ഇപ്പൊ കാവ്യാമോളെ കാണാനാ വന്നത്..”അതും പറഞ്ഞ് ലത കാവ്യയുടെ മുറിയിലേക്ക് പോയി.. സാവിത്രിയാമ്മേ……!!! ഗീതു വന്നു കേറിയപ്പോഴേ വിളിച്ചു.. പക്ഷേ ആരേം കാണാത്തകൊണ്ട് അടുകളവശത്തേക്ക് ചെന്നു..അവിടെയിരുന്ന് സാവിത്രി ചോറുണ്ണുവായിരുന്നു.. “അമ്മേ..” “ആ ഗീതുമോളെ..ഇന്ന് താമസിച്ചല്ലോ..അമ്മുമോളിന്ന് നേരത്തെ വന്നു..” പറയുന്നതിനോടൊപ്പം ഒരുരുള ചോർ ഗീതുന്റെ വായിൽ വെച്ചുകൊടുത്തു.. പതിവാണ് ഈ ഊട്ടൽ.. “അമ്മു എന്നിട്ട് എന്തിയേ..?? അവനേം കാണുന്നില്ലല്ലോ..???” അമ്മുമോള്‌ ചായ ഇടാന്നും പറഞ്ഞ് അടുക്കളേലേക്ക് പോയിട്ടുണ്ട്..അവൻ അവിടെ എവിടേലും കാണും..” അമ്മ ഇങ്ങ് പ്ലേറ്റ് തന്നെ ചോറ് കുറവാണ്.. ഞാൻ കോറച്ച്കൂടി ചോറും കറീം എടുത്തിട്ട് വരാം..എനിക്കാണേൽ വിശന്നിട്ട് വയ്യ..ഇതുപോലെ വാരിത്തനാൽ മതി..” അമ്മു അടുക്കളയിൽ ചെന്നപ്പോൾ അമ്മു ചായ തിളക്കാൻ സ്റ്റവ്വിൽ വെച്ചിട്ടുണ്ട്..അവളുടെ അരികത്തതായി ആനന്ദും നിൽപ്പുണ്ട്..രണ്ടും കൂടി എന്തോ പരഞ്ഞ് ചിരിക്കുന്നുണ്ട്..ഗീതു കുറച്ച് നേരം അവരെ നോക്കി നിന്നു..പിന്നെ ചിരിച്ചു കൊണ്ട് അടുത്തേക്ക് നടന്നു..

“അല്ലമ്മുവേ കഴിഞ്ഞ ദിവസം ശാരദാമ്മ(അമ്മുന്റെ അമ്മ)പറഞ്ഞതെയുള്ളൂ നിനക്ക് ഇപ്പൊ വീട്ടുജോലിചെയ്യാൻ ഒക്കെ ഭയങ്കര മടിയാന്ന്.. ഒരു ചായ പോലും ഉണ്ടാക്കണമെങ്കിൽ നിന്നോട് നൂറ് വട്ടം പാറയണമെന്ന്.. എന്നാൽ ഇവിടെ വരുമ്പോൾ മാത്രം സാവിത്രിയമ്മ വേണ്ടന്ന് പറഞ്ഞാലും നീ അങ്ങ് കേറി ചെയ്യുവാണല്ലോ.. എന്താ മോളെ ഇവിടെ വരുമ്പോൾ മാത്രം നിനക്ക് പണിയെടുക്കാൻ ഇത്ര ഉന്മേഷം..ഒന്നും അറിയുന്നില്ലന്നാ വിചാരം..” ഗീതുന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നോർത്ത് അവൾ പരിഭ്രമിച്ചു.. എന്തായിരിക്കുമെന്നാ മുഖഭാവത്തോടെ നിൽക്കുന്ന ആനന്ദിനെയും ഗീതുവിനെയും കാണേ ഒരുവേള ആരും അറിയാതെ കാത്ത മോഹം വെളിവാകുമോന്നവൾ പരിഭ്രമിച്ചു..(തുടരും)