രചന – അമ്മു സജീവ്
നിനക്കെന്നെ തല്ലു കൊള്ളിക്കണമല്ലേ…
ഇപ്പൊ ശെരിയാക്കി തരാടാ.. ചേട്ടൻ തെണ്ടി…”( അമ്മു )
അതും പറഞ്ഞു അവിടെ തിരിഞ്ഞു ഇരിക്കുന്ന ചേട്ടനെ ചവിട്ടാൻ തുടങ്ങിയതും ടൈമിംഗ് ചെറുതായൊന്നു മാറിപ്പോയി.
മറിഞ്ഞു വീഴാഞ്ഞത് കാര്യായി..
കാൽ ഉളുക്കിയോ ന്തോ….
അങ്ങേര് ദേ പോകുന്നു.
ശെടാ ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ.
ഇതൊക്കെ ഈ അപ്പുവേട്ടൻ എങ്ങനെ മനസിലാക്കുന്നു..
ഇനി വല്ല ജ്ഞാനക്കുരുവും ഉണ്ടോ??
ബോധം ഇല്ലാത്ത ഈ പൊട്ടന് ഇതൊക്കെ ഉണ്ടെന്ന് കരുതുന്നവരല്ലേ ശെരിക്കും പൊട്ടൻ.
എന്തായാലും അങ്ങേര് പോയി…
ഞാൻ വീണ്ടും ശശിയായി…
എന്നാലും തോറ്റു പിന്മാറാൻ തയ്യാറല്ലാത്തതു കൊണ്ട് പണി ഇരന്നു വാങ്ങാനായി വീണ്ടും ആ പൊട്ടന്റെ പുറകെ വച്ചു പിടിച്ചു.
ചേട്ടൻ അടുക്കളയിലേക്ക് കയറുന്നത് കണ്ട് അവിടെ വാതിൽക്കൽ പോയി ഒളിച്ചു നിന്നു..
എന്റെ ആനയുടെ അത്രേം വലിപ്പമുള്ള ബുദ്ധി വച്ചിട്ട് ചേട്ടൻ അമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങിക്കാൻ പോകുവാണെന്നു മനസിലായി.
അമ്മ ചായ ഇട്ടോണ്ടിരിക്കുന്നത് കൊണ്ട് തന്നെ കൊണ്ടു തരാം എന്ന് പറഞ്ഞു പുള്ളിയെ ഹാളിലേക്ക് പറഞ്ഞു വിട്ടു.
നമ്മൾ പിന്നെ സ്പൈഡർമാന്തിയെപോലെ തെന്നിമാറിയതുകൊണ്ട് അപ്പുവേട്ടൻ നമ്മളെ കണ്ടില്ല..
“ഇത് തന്നെ പറ്റിയ അവസരം…
പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളു…..
ബുഹഹഹ……”( അമ്മു )
അമ്മ ചായ ഇട്ടിട്ട് അപ്പുവേട്ടനുള്ള ചായ ഒരു കപ്പിലേക്ക് ഒഴിച്ചു വച്ചു.
അതെടുത്തു അവിടുത്തെ സ്ലാബിലേക്ക് വച്ചിട്ട് അച്ഛനുള്ള ചായ എടുക്കാനായി തിരിഞ്ഞ തക്കത്തിന് അമ്മു അതിൽ കുറച്ചു ഉപ്പ് വാരിയിട്ട് കലക്കി..
എന്നിട്ട് ഒന്നും അറിയാത്തത് പോലെ ഹാളിൽ വന്നിട്ട് അപ്പുവിനെ നോക്കി നന്നായൊന്നു പുച്ഛിച്ചിട്ട് കുറച്ചപ്പുറത്തായിട്ട് മാറി ഇരുന്നു.
അപ്പോഴതാ നമ്മുടെ മാതാശ്രീ ചായയുമായിട്ട് വരുന്നു..
” ടാ ദേ ചായ എടുത്തു കുടിക്ക് “( അമ്മ )
” ഇങ്ങ് താ അമ്മ…
ഞാൻ ഇനി എണീറ്റ് അങ്ങ് വരെ വരണ്ടേ… “( അപ്പു )
” വേണേൽ വന്നു എടുത്ത് കുടിക്കെടാ… “( അമ്മ )
അമ്മ കയ്യൊഴിഞ്ഞത് കൊണ്ട് ഇത് തന്നെ പറ്റിയ അവസരം എന്ന് കരുതി അമ്മു ഓടി വന്നു ഉപ്പിട്ട ചായ എടുത്തു അപ്പുവിന് കൊടുക്കാനായി നീട്ടി…
പക്ഷെ അവളുടെ സകല പ്ലാനിങ്ങും കാറ്റിൽ പറത്തിക്കൊണ്ട് ബഹുമാന്യനായ പിതാശ്രീ വന്നു അവളുടെ കയ്യിന്ന് ചായ വാങ്ങിച്ചു..
ഒരേ സമയം കൊച്ചിന്റെ ബാല്യവും കൗമാരവും യൗവ്വനവും എല്ലാം പകച്ചു പണ്ടാരമടങ്ങി പോയി..
” ഇത് അപ്പുവേട്ടനുള്ള ചായയാ..
അച്ഛന് ദേ അവിടെ ഇരിപ്പുണ്ട്.. പോയി എടുത്തു കുടിക്ക്… “( അമ്മു )
” അതെന്താ ഇത് കുടിച്ചാൽ എനിക്ക് ഇത് മതി..
അവനു വേണേൽ വന്നു എടുത്ത് കുടിക്കട്ടെ… “( അച്ഛൻ )
” അച്ഛാ.. പറയുന്നത് കേൾക്ക്… “( അമ്മു )
” മാറി നിക്ക് പെണ്ണേ അങ്ങോട്ട്… ”
അതും പറഞ്ഞു അവളെ അങ്ങോട്ട് നീക്കി നിർത്തിയിട്ടു അച്ഛൻ ചായ എടുത്തു ചുണ്ടോട് അടുപ്പിച്ചു..
അമ്മുവാണേൽ ഒരുമാതിരി ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയും….
” തുഫ്ഫ്…….. ”
” അയ്യോ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി… ”
” ജാനകി………. എടി ജാനകി…… “( അച്ഛൻ )
” എന്തോന്നാ മനുഷ്യാ… എന്തിനാ കിടന്ന് കൂവുന്നേ….. “( അമ്മ )
” എന്തുവാ ഈ ഉണ്ടാക്കി വെച്ചേക്കുന്നേ…. “( അച്ഛൻ )
” ചായ അല്ലേ അത്….. “( അമ്മ )
” അയ്യോ ചായ ആയിരുന്നോ…
ഞാൻ കരുതി കഞ്ഞിവെള്ളം ആയിരിക്കുമെന്ന്…. “( അച്ഛൻ )
” ഇത് പറയാനാണോ എന്നെ വിളിച്ചത്… “( അമ്മ )
” ഇങ്ങനാണോ ചായ ഉണ്ടാക്കുന്നെ….
നീയിതൊന്ന് കുടിച്ചു നോക്കിയേ…. “( അച്ഛൻ )
” ഇത്രയും നാൾ ഞാൻ ഉണ്ടാക്കിയ ചായ തന്നെയല്ലേ മനുഷ്യാ നിങ്ങൾ കുടിച്ചത്…
പിന്നെന്തുവാ ഇപ്പൊ…..? “( അമ്മ )
” അത് കുടിച്ചു നോക്കിയാലല്ലേ മനസിലാകൂ…. “( അച്ഛൻ )
അച്ഛൻ കൊടുത്ത ചായ വാങ്ങി കുടിച്ചപ്പോഴാണ് അതിൽ ഉപ്പാണെന്ന് അമ്മ അറിഞ്ഞത്…
ബോധം ലേശം കൂടിയ മൊതല് ആയത് കൊണ്ട് അത് അമ്മു ഇട്ടതാണെന്ന് പുള്ളിക്കാരിക്ക് മനസിലായില്ല..
അമ്മ തന്നെ മാറി ഇട്ടതാണെന്നാ കരുതിയിരിക്കുന്നെ….
തെറ്റ് പറ്റിയാൽ തല്ലിക്കൊന്നാലും അത് ഏൽക്കാത്തത് കൊണ്ട് അമ്മ എങ്ങനേലും രക്ഷപ്പെടുമല്ലോ…
” ഇതിനെന്താ കുഴപ്പം…. “(അമ്മ)
” ഒന്നുമില്ലേ… ഈ ചായയിൽ ഉപ്പല്ലേ…. “( അച്ഛൻ )
” ഓഹോ നിങ്ങൾക്ക് ബിപി ലോ ആവാണ്ടിരിക്കാൻ ഞാൻ നേരത്തെ ഇത്തിരി ഉപ്പിട്ട് തന്നതാണോ ഇപ്പൊ ഇത്ര വല്യ പ്രശ്നം ആയത്.
അല്ലേലും നിങ്ങൾക്കെന്നോട് ഇപ്പൊ ഒരു സ്നേഹോം ഇല്ല… ”
അതും പറഞ്ഞു അമ്മ മൂക്ക് പിഴിയാൻ തുടങ്ങി..
” ഇതിപ്പോ ഇവർക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ ”
അഭിനയ കുലപതിയുടെ അടവിനു മുന്നിൽ പിതാശ്രീ മൂക്ക് കുത്തിയോ ആവോ…
” അതിനും വേണ്ടി ഇവിടെ എന്താ ഉണ്ടായേ…. “( അച്ഛൻ )
” വേണ്ട നിങ്ങൾ ഒന്നും പറയണ്ട….
മര്യാദക്ക് ഇവിടെ തുടച്ചു വൃത്തിയാക്കിക്കോ….. ”
അതും പറഞ്ഞു അമ്മ അവിടുന്ന് മുങ്ങി…
നൈസ് ആയിട്ട് ആ പണി എന്റെ തലേൽ വച്ചിട്ട് അച്ഛനും മുങ്ങി…
ഇതിപ്പോ ചേട്ടനു പണി കൊടുക്കാൻ പോയിട്ട് ഞാൻ തന്നെയാണല്ലോ ഇരന്നു വാങ്ങിക്കുന്നെ….
അപ്പോഴാണ് മൂത്ത പുത്രൻ അവിടെ നിക്കുന്ന കാര്യം ഓർമ വന്നത്.
ചെറുതായൊന്നു പാളി നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുവാ….
ആ നോട്ടം അത്ര പന്തിയല്ലല്ലോ..
അയ്യോ ഞാനാ ഇത് ചെയ്തേന്ന് എങ്ങാനും മനസിലായി കാണുമോ…
ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല…..
അതും പറഞ്ഞു അമ്മു മുകളിലേക്ക് പോകാൻ തുനിഞ്ഞതും വിളി വന്നു….
” അമ്മു ഒന്നവിടെ നിന്നേ……….. ”
സുബാഷ്………
തുടരും…………

by