രചന – അമ്മൂസ്
ഇച്ചായാ മുറിവ് പോലും ഉണങ്ങിയിട്ടില്ല ബലം പിടിക്കാതെ കൈയിന്ന് വിട്ടേ …..
ഞാൻ വിടുകേല ……
എനിക്ക് കുറച്ച് പറയാനുണ്ട് .
ഇങ്ങ് വന്നേ …..അവൻ അവളെ അരികിലേക്ക് പിടിച്ച് ഇരുത്തി .
അവന്റെ മുറിവ് പൂർണമായും ഉണങ്ങാത്തതിനാൽ അവൾ കൂടുതൽ ബലം കൊടുക്കാൻ നിന്നില്ല അവനരികിൽ ഇരുന്നു .
🌼🌼🌼
എന്തൊക്കെയോ പറയാനും ചെറിയ കുസൃതികൾ കാണിക്കാനുമാണ് അവളെ അടുത്ത് പിടിച്ച് ഇരുത്തിയത് പക്ഷേ കുറച്ച് മുന്നേ കഴിച്ച ഗുളികയുടെ എഫക്ട് അതിനൊന്നും സമ്മതിച്ചില്ല .
സംസാരിച്ച് ഇരിക്കെ തന്നെ അവന്റെ കണ്ണുകൾ അടഞ്ഞു വന്നു ……
അത് കണ്ടതും സാറ അവനെ ബെഡിലേക്ക് കിടത്തി പുതപ്പ് മൂടി കൊടുത്തു …..
കുറച്ചു നേരം കൂടി അരികത്ത് ഇരുന്നതും അവൻ ഉറങ്ങിയിരുന്നു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പതിയെ പതിയെ ദിവസങ്ങളും മാസങ്ങളും
ഓരോന്നായി കടന്നു പോയി …..
സേവിയുടെ മുറിവ് നന്നായ് ഉണങ്ങി …..
അവൻ പുറത്തേക്കും
ഗോഡൗണിലേക്കുമൊക്കെ ഇറങ്ങി തുടങ്ങി .
സോഫി അവളുടെ ഹസ്ബന്റ് ന്റെ കൂടെ വിദേശത്തേക്ക് പോയതിനാൽ റെസ്റ്റോറന്റ് ന്റെ ചുമതല മുഴുവൻ സാറക്കായി .
അതോടെ കടയിൽ പുതിയ പുതിയ പരീക്ഷണങ്ങളൊക്കെയായി അവൾ
തിരക്കിലാണ് .
അന്നയുടെ റിസൾട് വരാത്തത് കൊണ്ട് വയലിൻ പഠിത്തമൊക്കെ ആയി എബിയെ കൂട്ടുപിടിച്ച് നടക്കുന്നു .
മേരിയും ക്ലാരമ്മയും അപ്പച്ചനും ഇപ്പോൾ
വലിയൊരു കണക്ക്കൂട്ടലിൽ ആണ് .
സാറയുടെയും സേവിയുടെയും കല്യാണം നടത്തണം .
വലിയ രീതിയിൽ ആർഭാടമായി തന്നെയാകണമത് എന്ന് അവർക്ക് നിർബന്ധമുണ്ട് .
അന്നേ ദിവസം പൂമുഖത്ത് അതിന്റെ ചർച്ചയിലായിരുന്നു മൂവരും .
അപ്പോഴാണ് സേവി പുറത്ത് പോയിട്ട് കയറി വരുന്നത് ….
എന്നതാ എല്ലാവരും കൂടി ഒരു ചർച്ച ….
ജീപ്പിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറും വഴി അവൻ ചോദിച്ചു ……
അതൊക്കെ പറയാം സാറ മോള് കൂടി വരട്ടെ നീ പോയി ഫ്രഷ് ആയി വാ ….
ആയിക്കോട്ടെ …….
രണ്ട് അമ്മച്ചി മാരും എനിക്ക് കഴിക്കാൻ എന്നതെങ്കിലും എടുത്ത് വയ്ക്ക്.
അവൻ അതും പറഞ്ഞ് അകത്തേക്ക് കടന്നതും
അന്നയും എബിയും അകത്തു സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു ……..
ഇച്ചായോ കല്യാണം അടുത്തെന്ന് കേട്ടു
എബി വിളിച്ചു ചോദിച്ചു …..
ആരുടെ ?
സേവി പുരികം ഉയർത്തി ….
വേറെ ആരുടെ എന്റെ ഇച്ചായന്റെ തന്നെ…..
ഓഹോ അതാണോ പുറത്ത് ചർച്ച ……
ആന്നെ ………
സേവി ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറിപ്പോയി …..
അവനൊന്ന് കുളിച്ച് ഫ്രഷ് ആയി താഴേക്ക് ചെന്നു …..
ക്ലാരമ്മ ഇഷ്ടമുള്ള മീൻ വറുത്തത് ഉണ്ടാക്കിയിരുന്നു അതുകൊണ്ട് കഴിച്ചു കഴിഞ്ഞത് അറിഞ്ഞില്ല .
പിന്നെ ചെന്നു കിടന്ന് ഒരു ഉറക്കമായിരുന്നു .
വൈകുന്നേരം അഞ്ചുമണിയോടെ സാറ വന്നു .
അവളൊന്ന് ഫ്രഷായി വന്നപ്പോഴേക്കും
ക്ലാരമ്മ ചായ എടുത്ത് വച്ചിരുന്നു .
അമ്മച്ചിയും ചാച്ചനും എവിടെ പോയി ക്ലാരമ്മേ …
സാറ അവരോടായി ചോദിച്ചു .
ഇന്ന് വെള്ളിയാഴ്ച അല്ലേ മോളെ വൈകിട്ടത്തേ കുർബാന കാണാൻ പള്ളിയിൽ പോയിരിക്കുവാ …….
മ്മ്മ്മ് ……..
സേവിച്ചായൻ വന്നോ ???
വന്നു വന്നു ……
ഹ്മ്മ്മ് …..
അവൾ ചൂട് ചായ ഊതികുടിച്ചു .
ഇച്ചായന് കൊടുത്തായിരുന്നോ ?
അവൻ ഉറക്കമായിരുന്നു…..
അവർ ഒരു ഗ്ലാസ് ചായ കൂടി ഗ്ലാസ്‌ലേക്ക് പകർന്നു .
ഇതാ ഉണർന്നെങ്കിൽ അവന് കൊണ്ട് കൊടുക്ക് …..
എനിക്കിനി കോണിപ്പടി കേറാൻ വയ്യ.
ഹ്മ്മ്മ് …..
അവളാ ചായ കൈയിലെടുത്ത് സ്റ്റെപ്കൾ കയറി .
മുകളിലെ മുറിയിലെത്തുമ്പോൾ കട്ടിലിൽ സേവി ഇല്ലായിരുന്നു .
ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൾ ചായ ടേബിളിലേക്ക് വച്ചു
ജനലിലെ കർട്ടൻ വകഞ്ഞു മാറ്റി അവ തുറന്നിട്ടു .
അസ്തമിക്കാൻ തുടങ്ങുന്ന സൂര്യന്റെ മഞ്ഞ വെളിച്ചം അവളുടെ മുഖത്തേക്കടിച്ചു…..
തന്റെ നീണ്ട മുടി ഫ്രണ്ടിലേക്ക് ഇട്ട് വെറുതെ അതിൽ തലോടി പുറത്തേക്ക് നോക്കി നിന്നു …..
അവളുടെ ചുണ്ടുകൾക്കിടയിൽ ഒരു മൂളിപ്പാട്ട് പതിയെ തത്തിക്കളിച്ചു .
പെട്ടന്നാണ് അപ്രതീക്ഷിതമായി പുറകിൽ നിന്ന് രണ്ട് കൈകൾ അവളെ പുണർന്നത് …..
ഒന്ന് ഏങ്ങിപ്പോയവൾ ……
അപ്പോഴേക്കും അവന്റെ താടി തുമ്പ് അവളുടെ കഴുത്തിലമർന്നു .
ഒരു നിമിഷം അവളൊന്നു ശ്വാസമെടുക്കാൻ മറന്ന് നിന്നു.
അത് കണ്ടതും അവനാ കാതരികിൽ മെല്ലെ ഒന്ന് ഊതി .
അവൾ ഇക്കിളിപ്പെട്ടത് പോലെ കഴുത്തുവെട്ടിച്ചു .
ആ നിമിഷം അവന്റെ താടി രോമങ്ങൾ വീണ്ടും അവളെ ഇക്കിളിപ്പെടുത്തി .
സാറകൊച്ചേ ……..
ഹ്മ്മ്മ് …..
അവൾ മെല്ലെ മൂളി .
നിന്നെ വല്ലാതങ്ങ് പ്രേമിക്കാൻ തോന്നുന്നെടി .
അവൾ നാണത്തോടെ ചിരിച്ചു ……
പ്രേമിക്കട്ടേ …….
സ്വകാര്യം പോലെ അവൻ ചോദിച്ചു ……
അവളുടെ കവിളുകൾ ചുവന്നു .
നനഞ്ഞ മുടികൾ വകഞ്ഞു മാറ്റി അവന്റെ ചുണ്ടുകൾ മെല്ലെ ആ കഴുത്തിൽ അമർന്നു …
അവളൊന്നു വിറച്ചു …….
അറിയാതെ കഴുത്തു വെട്ടിച്ച് തിരിഞ്ഞു…..
അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ
മുഖം താഴ്ത്തിയതും ……
അവൾക്ക്മാത്രം കേൾക്കാൻ പാകത്തിൽ അവനിൽ പതിഞൊരു ചിരി വിടർന്നു .
അവൾ മുഖമുയർത്തിയതും അവന്റെ ചുണ്ടുകൾ തന്റെ അധരങ്ങളെ പൊതിയാൻ ഇങ്ങ് അടുത്ത് എത്തിയിരുന്നു .
ചേച്ചി………….
അമ്മച്ചി വിളിക്കുന്നു ……..
പെട്ടന്നാണ് സ്റ്റെപ് കയറി കിതച്ചെത്തുന്ന അന്നയുടെ ശബ്ദംകേട്ടത് …..
ഇരുവരും വേഗം അകന്ന് മാറി.
അന്ന റൂമിലേക്ക് എത്തുന്നതിന് മുന്നേ തന്നെ സാറ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …….
ചേച്ചിയെ ക്ലാരമ്മ വിളിക്കുന്നു .
മുകളിൽ നിൽക്കുന്നവളോട് അവസാന സ്റ്റെപ്പിൽ നിന്ന് കൊണ്ട് പറഞ്ഞു .
മ്മ്മ്……ദാ വരുന്നു
അന്ന തിരിഞ്ഞ് താഴേക്ക് ഇറങ്ങി ……
പെട്ടന്ന് എന്തോ ഓർത്തത് പോലെ അന്ന നിന്നു.
ചേച്ചിക്ക് അലർജി കൂടിയോ ……..
അലർജിയോ ??
സാറ അന്നയെ നോക്കിചോദിച്ചു .
അല്ല സാധാരണ തുമ്മുമ്പോൾ ആണല്ലോ ചേച്ചിടെ മുഖമിങ്ങനെ ചുവക്കുന്നത് .
അവളൊന്നു പരുങ്ങി .
മ്മ്മ് നേരത്തേ തല നേരെ തുവർത്താത്തതുകൊണ്ട് തുമ്മിയിരുന്നു അതിന്റെയാ ……
ഹ്മ്മ്മ് ….
അന്ന പെട്ടന്ന് താഴേക്ക് പോയി .
സാറയും പതിയെ കോണിപ്പടികൾ ഇറങ്ങി .
ശേഷം അവളൊന്ന് തിരിഞ്ഞ് നോക്കി .
അപ്പോഴേക്കും സേവി ഒരു ചിരിയോടെ റൂമിന്റെ വാതിൽക്കൽ വന്ന് നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു .
അത് കണ്ടതും നിയന്ത്രിക്കാൻ പറ്റാത്തൊരു കള്ളച്ചിരി അവളുടെ ചുണ്ടുകളിലും വിടർന്നു .
പെട്ടന്ന് അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴേക്കു ചെന്നു .
🌼🌼🌼🌼
പിന്നീട് രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ ആയിരുന്നു സേവിയും സാറയും നേരിൽ കണ്ടത് .
ഇരുവരുടെയും മുഖത്തൊരു കുഞ്ഞ്ചിരി തത്തിക്കളിച്ചു .
മറ്റാരും കാണാതെ ഇരുവരുമത് മറച്ചു .
കഴിച്ച് കഴിഞ്ഞ് ഹാളിൽ എല്ലാവരും ഒത്തുകൂടി .
ദേ എല്ലാവരോടും ഒരു പ്രാധാനപ്പെട്ടകാര്യം പറയാനുണ്ട് .
എല്ലാവരും മേരിയെ നോക്കി .
സാറമോളെ …….
നിന്റെയും സേവിയുടെയും കല്യാണം ഇനി വച്ച് നീട്ടണ്ടാന്നാ എന്റെയും നിങ്ങളുടെ അപ്പച്ചന്റെയും ക്ലാരയുടെയും ഒക്കെ അഭിപ്രായം .
മോള് എന്ത് പറയുന്നു …….
എല്ലാവരും അവളെ തന്നെ നോക്കി .
അവൾ പെട്ടന്ന് സേവിയെ നോക്കി .
ആ മുഖത്ത് വല്ലാത്തൊരു പ്രധീക്ഷ
അവൾ അന്നയെ നോക്കി പറയ് ചേച്ചി
അവൾ ചുണ്ട് അനക്കി …….
അവൾ അമ്മച്ചിയെ നോക്കി .
എനിക്ക് അഭിപ്രായവ്യത്യാസങ്ങളൊന്നും ഇല്ലമ്മച്ചി .
എപ്പോ വേണമെങ്കിലും എനിക്ക് പൂർണ്ണസമ്മതം .
അവൾ പറഞ്ഞതും എല്ലാവരുടെയും മുഖം
സന്തോഷം കൊണ്ട് നിറഞ്ഞു …..
അപ്പോ അടുത്ത് തന്നെയൊരു ഡേറ്റ് നോക്കാമല്ലേ …..
അവർ അലക്സ് ന്റെ മുഖത്തേക്ക് നോക്കി …
🌼🌼🌼
പിന്നീട് തീരുമാനങ്ങൾ എല്ലാം പെട്ടന്ന് ആയിരുന്നു …
പള്ളിയിൽ പോയി കാര്യങ്ങൾ തീരുമാനിച്ചു .
ബന്ധുക്കളെ കണ്ടു …..
ചിലർക്ക് മാത്രം സാറയെ തിരഞ്ഞെടുത്തതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു .
ആ നിമിഷം മേരി അവളെ ചേർത്ത് പിടിച്ചു .
എനിക്കോ എന്റെ മകനോ വീട്ടുകാർക്കോ ഇല്ലാത്ത പ്രശ്നം ആർക്കാണ് ?
അവരുടെ ആ ചോദ്യത്തോടെ എല്ലാവരും
മൗനം പാലിച്ചു .
ദിവസങ്ങൾ പതിയെ കൊഴിഞ്ഞു പോയി
വിവാഹത്തിന്റെ ഡേറ്റ് ഇങ്ങ് അടുത്തെത്തി.
എല്ലാവരും സന്തോഷത്തിന്റെ കൊടുമുടിയിലാണ് .
ബെന്നി കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെയിങ് എത്തിയേക്കാമെന്ന് ഏറ്റു .
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
പ്ഫാ @%#&&#&&# നായിന്റെ മോനേ ……..
ലക്ഷക്കണക്കിന് പണം എണ്ണിക്കൊടുത്ത് ചെട്ടിയാർ നിന്നെയൊക്കെ പുറത്തിറക്കിയത് ഇത് കേൾക്കാൻ ആണോടാ ……
ഡേവിഡും സൈമണും ഒന്ന് പതറി …..
എന്റെ കഞ്ചാവ് തോട്ടം എന്റെ മയക്ക് മരുന്ന് കടത്ത് എല്ലാം പോലീസ് പിടിച്ചത് നീയൊക്കെ കാരണമാ ……
ബിനാമികൾ ഉള്ളത് കൊണ്ട് മാത്രമാ ഞാൻ രക്ഷപെട്ടത് …….
ഇത്രയും കാണിച്ചു കൊടുത്ത നിന്നെയൊക്കെ കൊന്ന് തള്ളാതെ ഞാൻ ഇത്രയും കഷ്ടപ്പെട്ടു പുറത്തിറക്കണമെങ്കിൽ അതിന്റെതായ കാരണം ഉണ്ടെന്ന് അറിയാമല്ലോ …..
അന്നാ ……..
രണ്ട് ദിവസം തരും ഞാൻ ……
അവളെ എന്റെയടുത്ത് എത്തിച്ചില്ലാ എങ്കിൽ ………
അയാൾ ഒരു ക്രൂരഭാവത്തോടെ ഡേവിഡിനേയും സൈമണിനേയും നോക്കി .
ശേഷം അയാളുടെ കറുത്ത കൈയിൽ കെട്ടിയിരിന്ന സ്വർണ്ണ വാച്ചിലേക്ക് നോക്കി ……
വീണ്ടും ഓർമിപ്പിക്കുവാ രണ്ട് ദിവസം
അല്ലെങ്കിൽ സമയം അടുത്തെന്ന് കരുതിക്കോ ……
ഡേവിഡും സൈമണും പ്രതികരിക്കാൻ മറന്നു നിന്നു .
ചെട്ടിയാരുടെ വണ്ടി മുന്നിൽ നിന്ന് മറഞ്ഞതും ഡേവിഡ് തലയ്ക്കു കൈ കൊടുത്തു .
ഇതിലും ഭേദം ജയിലിൽ കിടക്കുന്നതായിരുന്നു .
അവൻ പല്ല് ഞെരിച്ചു .
തുടരും

by