18/04/2026

പല്ലവി : ഭാഗം 34

രചന – അമ്മു സജീവ്

” പോടീ ഞാൻ ഇനി വരുല്ല.. എല്ലാറ്റിനേം ഡിവോഴ്‌സി…. ”

അതും പറഞ്ഞു ചുണ്ട് പിളർത്തി അവരെ നോക്കി കൊഞ്ഞനം കുത്തി അമ്മു തിരിച്ചു നടന്നു.

പ്ധും…………….

ചക്ക വെട്ടിയിട്ട പോലെയുള്ള സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ അച്ചുവും ചിന്നുവും മറിയാമ്മയും കാണുന്നത് ഭൂമി ദേവിയെ സാഷ്ടാഗം നമിച്ചു തറയിൽ വീണു കിടക്കുന്ന അമ്മുവിനെയാണ്.

മുഖം വെട്ടിതിരിഞ്ഞു പോയ ഫ്ലോയിൽ തറയിൽ കിടന്ന കല്ല് കൊച്ചു കണ്ടില്ല എന്നതാണ് സത്യം.

” തറേൽ ആണോടാ കല്ല് കൊണ്ടിടുന്നത്. അങ്ങോട്ട് മാറിക്കിടന്നൂടെ…… ”

അച്ചുവും കൂട്ടരും ഓടി വന്നു നോക്കിയപ്പോൾ അവരെ തന്നെ മിഴിച്ചു നോക്കി നിക്കുവാണ് നമ്മുടെ അമ്മു.
അല്ല കിടക്കുവാണ് അമ്മു.

” ദേ കണ്ണും തുറന്ന് കിടക്കുന്നു… ഇവളുടെ ബോധം പോയില്ലേ അപ്പൊ?? “( മരിയ )

” പോകാൻ അതിനകത്തു വല്ലോം വേണ്ടേ? “( ചിന്നു )

” ഓഹോ അപ്പൊ എന്റെ ബോധം പോകാത്തതാണോ നിങ്ങടെ പ്രശ്നം..
എന്നെ പിടിച്ചു എഴുന്നേൽപ്പിക്ക് അങ്ങോട്ട്.. “( അമ്മു )

” എന്നാ പിന്നെ നിനക്കങ്ങ് എണീറ്റൂടെ? “( മരിയ )

” അതിലൊരു ഗുമ്മില്ല.. മറിഞ്ഞു വീണിടത്തൂന്ന് ഞാൻ തനിയെ എണീറ്റ ചരിത്രമില്ല… “( അമ്മു )

” എന്നെ ഒന്നെണീപ്പിക്കുവോ? “( അമ്മു )

” ഐ ആം ദി സോറി അളിയാ… ആ ഫ്ലോയിൽ അങ്ങ് മറന്നു പോയി… “( ചിന്നു )

അതും പറഞ്ഞു തിരിഞ്ഞതും വായിനോക്കി നിക്കുന്ന അച്ചുവിനെയാണ് കാണുന്നത്..

” ഈ ബോധം ഇല്ലാത്ത ജന്തുനെ കൊണ്ട്…… ഇപ്പൊ ശെരിയാക്കി തരാം…. “( മരിയ )

” അമ്മുസേ നിന്നെ പിടിച്ചെഴുന്നേൽപ്പിച്ചാൽ രണ്ട് സിപ്പപ്പ് വാങ്ങി തരുവോ? “( ചിന്നു )

” അവിടെയും കൈക്കൂലിയോ….

നീ താൻ ടീ നൻബി…. എന്തെങ്കിലും ആവട്ടെ എണീപ്പിക്ക്.. “( അമ്മു )

സിപ്പപ്പ് എന്ന് കേട്ടതും എല്ലും കഷ്ണം കണ്ട പട്ടിയെ പോലെ അച്ചു ഒരൊറ്റ ഓട്ടം..

” മാറങ്ങോട്ട്.. എന്റെ നാത്തൂനേ എണീപ്പിക്കാൻ എനിക്ക് അറിയാം… ”

അതും പറഞ്ഞു അച്ചു ഇടിച്ചു കേറി അമ്മുവിനെ എടുത്തു പൊക്കാൻ നോക്കി…

ഒരവേശത്തിന് കേറി പിടിച്ചതാ പക്ഷെ കൊച്ചിന് ലേശം വെയിറ്റ് കൂടിയോ എന്തോ..

ഒറ്റയ്ക്ക് പിടിച്ചിട്ട് പൊങ്ങുന്നില്ല..

” ചേച്ചിമാരെ ഒരു കൈ തന്ന് സഹായിക്കുമോ? “( അച്ചു )

” ന്തോ ങ്ങനെ….? നിന്റെ നാത്തൂൻ.. വേണേൽ നീ പിടിച്ചു പൊക്ക് “( ചിന്നു )

” ഒരു കൈയബദ്ധം.. നാറ്റിക്കരുത്… പ്ലീച്ച്….. “( അച്ചു )

അച്ചുവിന്റെ മാപ്പപേക്ഷ സ്വീകരിച്ചു ചിന്നുവും മരിയയും അമ്മുവിനെ പിടിച്ചു പൊക്കാൻ നോക്കി..

” എണീക്ക് കുരിപ്പേ അങ്ങോട്ട്‌..
അനന്തശയ്യയിൽ കിടക്കുന്ന വിഷ്ണുവിനെ പോലെ കിടക്കണ കിടപ്പ് കണ്ടോ?? “( ചിന്നു )

“അതെങ്ങനാ കിട്ടണ ഗ്യാപ്പിൽ മൊത്തം ഒറ്റയ്ക്കിരുന്ന് ഫുഡ്‌ അടിക്കുവല്ലേ…”(മരിയ )

” കണ്ണ് വയ്ക്കാതെടി… “( അമ്മു )

അവളുമാർ അമ്മുവിനെ പിടിച്ചു പൊക്കി അടുത്തുള്ള ബെഞ്ചിൽ കൊണ്ട് ഇരുത്തി..

കയ്യിലെയും കാലിലെയും പൊടി ഒക്കെ തട്ടി കളഞ്ഞപ്പോഴാണ് കയ്യിലൊരു മുറിവും അതിൽ നിന്ന് ചോര വരുന്നതും കണ്ടത്..

” അയ്യോ ചോര…….. ”

അതും പറഞ്ഞു അലറിവിളിച്ചു കൊണ്ട് അച്ചു ദേ താഴെ കിടക്കുന്നു..

ആരും പേടിക്കണ്ട.. ചെറുതായൊന്നു ബോധം പോയതാ…

പെട്ടന്ന് തന്നെ അവളെ താങ്ങി എടുത്തു മുഖത്ത് വെള്ളം തളിച്ച് പൊക്കിയെടുത്തു.

ബോധം വന്ന അച്ചു വീണ്ടും ആ മുറിവിലേക്കാണ് നോക്കിയത്..

” അയ്യോ ദേ വീണ്ടും ചോര…. ”

ഒന്നൂടി ബോധം കെട്ടു വീഴാൻ പോയ അച്ചുവിനെ ചിന്നു പിടിച്ചവിടെയിരുത്തി.

” ഇനി ബോധം കെട്ടാൽ ഇവിടിട്ട് നിന്നെ ചവിട്ടി കൂട്ടും.. പറഞ്ഞേക്കാം… “( ചിന്നു )

” വേണ്ട… വേണ്ടാത്തോണ്ടാ… ഞാൻ നല്ല കുട്ടിയായി…. “( അച്ചു )

അമ്മുവിന്റെ കയ്യിലെ മുറിവൊക്കെ കഴുകി കുടിക്കാൻ കുറച്ചു വെള്ളവും കൊടുത്തു.

കിട്ടിയ ബസിൽ മൂന്നും കൂടി വലിഞ്ഞുകേറി.

ശെടാ.. അവിടുന്ന് വന്നപ്പോൾ നാലു പേരുണ്ടായിരുന്നല്ലോ….

ഓ ഈ അച്ചുവിനെ ഇന്ന് ഞാൻ… ദേ അവിടിരുന്നു വായിനോക്കുന്നു….

“കൂയ്…. ഇങ്ങട് വാ…..”

സ്കൂളും കോളേജും വിടുന്ന സമയത്തു ബസിൽ തീരെ തിരക്കില്ലാത്തതുകൊണ്ട് കാല് കുത്താൻ സ്ഥലമില്ലായിരുന്നു.

എസ് ടി എടുത്തു പോകുന്നോണ്ട് തന്നെ നമ്മൾ വലിയ വി ഐ പി കൾ ആണല്ലോ…

കണ്ടക്ടർമാരുടെ ചീത്ത വിളി പിന്നെയും സഹിക്കാം…

പക്ഷെ അതിലിരിക്കുന്ന ചില അമ്മമാർ നമ്മളെ ഏതോ സ്‌പേസിൽ നിന്ന് വന്ന ജാതുവിനെ പോലെ കാണുന്നതാ സങ്കടം…

നമുക്ക് പിന്നെ ഇതൊന്നും പുത്തരിയല്ലല്ലോ…

നമ്മളോടാ കളി.. കൊക്കെത്ര കുളം കണ്ടതാ…

അങ്ങനെ ബസിൽ കയറി വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി കയ്യിൽ മരുന്നൊക്കെ വച്ചിട്ട് അമ്മു നോട്സ് എഴുതാൻ തുടങ്ങി..

എഴുതി എഴുതി എപ്പോഴോ ആ ബുക്കിനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിപ്പോയി.

എന്തൊക്കെയോ സ്വപ്നം കണ്ടു സമയം പോയതുപോലും അറിയാതെ ബോധം കെട്ട് കിടന്നുറങ്ങുവാണു നമ്മുടെ അമ്മു.

ക്ഷമയുടെ നെല്ലിപ്പലക ചവിട്ടിയിട്ടും അമ്മു എണീക്കാത്തതുകൊണ്ട് കണ്ട്രോൾ പോയ മാതാശ്രീ ഒറ്റ ചവിട്ടിനു അവളെ ചവിട്ടി താഴെയിട്ടു.

മൂടിടിച്ചു താഴെ വീണപ്പോൾ എവിടൊക്കെയോ എന്തൊക്കെയോ ഡിങ്കോൽഫി ഉണ്ടായ ക്ലേഷിത ഭാവത്തിൽ അമ്മു കണ്ണ് തുറന്നു.

കണ്ണ് തുറന്നതും അമ്മു കാണുന്നത് കലിപ്പ് മോഡ് ഓൺ ആക്കി നിക്കുന്ന അമ്മയെയാണ്…

അമ്മയെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് എണീറ്റ് മുതുക് തടവി കൊണ്ടിരുന്നപ്പോഴാണ് ഒരു അവശബ്ദം കേട്ടത്..

ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോഴുണ്ട് വാതിലിൽ അള്ളിപ്പിടിച്ചു കിടന്നു കിണിക്കുവാന് ആ ചേട്ടൻ തെണ്ടി..

“ഒറ്റിയതാണല്ലേടാ.. തെണ്ടി ചേട്ടാ…. നിനക്കുള്ള പണി തരുന്നുണ്ട്…….”( അമ്മു )

തല്ക്കാലം അവിടുന്ന് രക്ഷപ്പെടുന്നതാണ് ഫുദ്ധി എന്ന് മനസിലായതും അമ്മു തുണിയും എടുത്തു ബാത്‌റൂമിലേക്ക് ഓടി..

കുളിച്ചു റെഡി ആയി താഴെ വന്നു അമ്മയെ ശല്യം ചെയ്യാണ്ട് ചായയും എടുത്തു കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങി.

ഹായ് ദേ മുറ്റത്തൊരു ഡാഡി കൂൾ ചാരിയിരുന്ന് പത്രം വായിക്കുന്നു.

വേറെ പണിയൊന്നുമില്ലാത്തത് മിഷ്ടർ തന്തപ്പടിയെ ചൊറിഞ്ഞു പത്രം വാങ്ങാൻ നോക്കി.

പക്ഷെ ആ നീക്കം നേരത്തെ മണത്തറിഞ്ഞ പിതാശ്രീ എന്നെ പറ്റിച്ചു….

നാണം കെട്ട് നല്ല എക്സ്പീരിയൻസ് ആയോണ്ട് ഇതൊക്കെ ആര് മൈൻഡ് ചെയ്യാൻ… ഹല്ല പിന്നെ…..

വെറുതെ അവിടിരുന്ന സപ്പ്ളിമെന്റ് എടുത്തു നോക്കിയപ്പോഴുണ്ട് ആ ആഴ്ചത്തെ വാരഫലം.

എന്നാൽ ഇതെങ്കിൽ ഇത് എന്ന് കരുതി സ്വന്തം നാൾ എടുത്തു നോക്കി….

” ധനനഷ്ടം….. മാനഹാനി…… യ്യോ…. പോയി.. പോയി..മൂഡ് പോയി….ഈ കളിക്ക് ഞാൻ ഇല്ല.. “.

അതും പറഞ്ഞു അത് താഴെ വച്ചിട്ട് അമ്മു വീണ്ടും അവിടെ കൂടെ ഉലാത്തിയപ്പോഴാണ് നമ്മുടെ ഒറ്റുകാരൻ സേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടത്…

” നിനക്കെന്നെ തല്ല് കൊള്ളിക്കണമല്ലേ.. ഇപ്പൊ ശെരിയാക്കി തരാടാ……. ”

തുടരും……….