രചന – അമ്മു സജീവ്
വൈകുന്നേരത്തോടെ കേക്ക് മുറിയും മറ്റു പരിപാടികളും ഒക്കെ നടന്നു. വന്നപ്പോൾ തന്നെ മറിയാമ്മയോടും ചിന്നുവിനോടും അച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഇപ്പൊ നാലുപേരും കൂടിയാണ് ചർച്ചയൊക്കെ.. സമയം ഒരുപാട് ആയി. വന്നവരെല്ലാം തിരികെ അവരവരുടെ വീടുകളിലേക്ക് മടങ്ങി. അത്താഴം കഴിച്ചതിനു ശേഷം എല്ലാവരും കിടക്കാനായി പോയി. ഒരുപിടി നല്ല സ്വപ്നങ്ങളുമായി അമ്മുവും ഉറക്കത്തിലേക്ക് പോയി. പിറ്റേന്ന് രാവിലെ അച്ചുവിന്റെ വിളി കേട്ടാണ് അമ്മു ഉറക്കത്തിൽ നിന്ന് ഉണർന്നത്. ” നിനക്കൊന്നും ഉറക്കോം ഇല്ലേ.. നേരം വെളുക്കുന്നതിന് മുന്നേ ആരെ കെട്ടിക്കാനാ പെണ്ണെ നീ വന്നേക്കുന്നെ… “( അമ്മു ) ” ദേ ചേച്ചി എണീറ്റെ അങ്ങോട്ട്. സമയം എത്രയായിന്ന് വല്ല വിചാരവും ഉണ്ടോ..??. ചിന്നുചേച്ചിയും മറിയാമ്മ ചേച്ചിയും ഇപ്പൊ ഇങ്ങ് എത്തും.. “(അച്ചു ) ” അവർ എവിടെ പോകുന്നു?? “(അമ്മു ) “ആഹ് ബെസ്റ്റ്. ഇപ്പൊ എങ്ങനിരിക്കണ്… ഇതിനെ ഇന്ന് ഞാൻ ” അതും പറഞ്ഞു അച്ചു അവിടിരുന്ന ജഗ്ഗും വെള്ളവും എടുത്തു അമ്മുവിന്റെ മുഖത്തേക്ക് ഒഴിച്ചു.
” അയ്യോ…. ഓടിവായോ.. ഞാൻ ഇപ്പൊ മുങ്ങി ചാവുവേ….. ” ഇതും പറഞ്ഞു അമ്മു കട്ടിലിൽ കിടന്നു കൈയും കാലുമിട്ടടിക്കാൻ തുടങ്ങി. പെട്ടന്ന് അച്ചു അവളുടെ വായ തപ്പിപിടിച്ചു. ” ഇനി ഇവിടെ കിടന്നു വാ വച്ചാൽ ശെരിക്കും ഞാൻ എടുത്തു കിണറ്റിലിടും പറഞ്ഞേക്കാം… “(അച്ചു ) സ്ഥലകാല ബോധം വന്ന അമ്മു പെട്ടന്ന് വായ അടച്ചു സിബ് ഇടുന്ന പോലെ കാണിച്ചു. ” പ്ലാൻ ബി സെറ്റാക്കണ്ടേ. ഇങ്ങനെ കിടന്നു ഉറങ്ങിയാൽ മതിയോ?? “( അച്ചു ) ” പ്ലാൻ ബി കിട്ടിയോ “( അമ്മു ) ” കിട്ടിയില്ല. പക്ഷെ ഉടനെ കിട്ടും.. അവരിപ്പോ എത്തും പെട്ടന്ന് റെഡി ആയിക്കെ… “( അച്ചു ) അങ്ങനെ അമ്മു പെട്ടന്ന് റെഡി ആയിഏഴു മണി ആയപ്പോഴേക്കും അച്ചുവിനെയും കൂട്ടി താഴേക്ക് ഇറങ്ങി വന്നപ്പോൾ രണ്ടെണ്ണം അവിടെ ഡൈനിങ് ടേബിളിൽ അട ഇരിക്കുന്നു.
അവറ്റകൾ ഇനിയും അവിടെയിരുന്നാൽ ഒന്നും കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടും കഴിച്ചോണ്ടിരിക്കുമ്പോഴേ ഐഡിയ കിട്ടൂ എന്നുള്ളത് കൊണ്ടും അച്ചുവും അമ്മുവും കഴിക്കാനായി ഇരുന്നു. ( അല്ലാണ്ട് വിശന്നിട്ടൊന്നുമല്ല….ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ തികച്ചും സ്വാഭാവികം ) ” ആന്റി, പുട്ടും ബീഫും അല്ലാണ്ട് വേറെയൊന്നുമില്ലേ…?? “(ചിന്നു ) ” ഇല്ല മോളെ.. ഇത് നല്ലതല്ലേ… “( അമ്മ ) ” പുട്ടും ബീഫും,എന്തോ പറയുമ്പോൾ ഒരു സുഖം ഇല്ല. പുട്ടും കടലയും അല്ലേ കുറച്ചൂടി മാച്ച് “( ചിന്നു ) ” പുട്ടും സാമ്പാറും എന്നെ കൊണ്ട് തീറ്റിച്ച മൊതലാ ഈ നിക്കുന്നെ…. “( അമ്മു ) ” മോളെ അമ്മൂച്ചേ… വല്ലാണ്ട് അങ്ങ് താങ്ങല്ലേ…. “(അമ്മ) അതിനവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തിട്ട് ചെയ്തോണ്ടിരുന്ന പണി തുടർന്നു… കഴിച്ചു കഴിഞ്ഞാൽ അര മണിക്കൂർ റസ്റ്റ് ആയതുകൊണ്ട് റസ്റ്റ് എടുത്തു. അത് കഴിഞ്ഞു പല ഐഡിയകൾ ആലോചിച്ചെങ്കിലും ഒന്നും അങ്ങോട്ട് മനസിന് പിടിച്ചില്ല.. കുറെ നേരം ആലോചിച്ചപ്പോൾ ഒരു ഐഡിയ കിട്ടി. വേറൊന്നുമല്ല ഹിന്ദി സീരിയൽ കാണുന്നോണ്ടുള്ള പ്രധാന പ്രയോചനം.
സ്ഥിരം ക്ളീഷേ… ” കണ്ണും കണ്ണും…… തമ്മിൽ തമ്മിൽ…… കഥകൾ കൈമാറും അനുരാഗമേ……. ” വീഴാൻ പോകുന്ന നായികയെ താങ്ങി പിടിക്കുന്ന നായകൻ.. കണ്ണിൽ കണ്ണിൽ നോക്കി നിന്ന് ദിവ്യനുരാഗം പൊട്ടി മുളയ്ക്കുന്നു… ബുഹഹഹ….. ഐഡിയയുടെ ക്രെഡിറ്റ് മൊത്തം നമ്മുടെ മറിയാമ്മയ്ക്കുള്ളതട്ടോ… അങ്ങനെ ഓപ്പറേഷൻ ജിത്തുവിനെ വീഴ്ത്തലിന്റെ പ്ലാൻ ബി നടപ്പിലാക്കാനായിട്ട് നാലുപേരൂടി അച്ചുവിന്റെ വീട്ടിലോട്ട് പോയി. ബാക്കി മൂന്നുപേരും അവളെ മോട്ടിവേറ്റ് ചെയ്തിട്ട് ജിത്തുവിന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു… കുറച്ചു കഴിഞ്ഞപ്പോഴാണ് അവിടെ ചെന്നു തപ്പി തടയുന്ന അമ്മുവിനെ ജിത്തു കണ്ടത്.. ” മ്മ് എന്താ… ഇന്നും പായസവുമായിട്ടാണോ വന്നത്?? “( ജിത്തു ) ” അല്ല അച്ചു?? “( അമ്മു ) ” അവൾ അവളുടെ റൂമിൽ കാണും. ഇവിടെ അവൾ ഇല്ല “( ജിത്തു ) ” ഓക്കേ. ഐ ആം ഫൈന് താങ്ക്സ്… “( അമ്മു ) ” എന്തോന്നാ?? “( ജിത്തു ) ” അല്ല അവൾ അവളുടെ റൂമിലാന്ന് പറഞ്ഞേയ “( അമ്മു ) ( അമ്മൂസേ നിന്നെ കൊണ്ട് പറ്റും. നിസാരം…..)- അമ്മു ഒന്ന് ആത്മിച്ചതാ…. ശ്വാസം ഒന്ന് നീട്ടിയെടുത്തിട്ട് ജിത്തുവിന്റെ മേലേക്ക് വീഴാൻ പോയി… ” ഹെന്റമ്മച്ചീ…………………… ” ആരും പേടിക്കണ്ട.. ജിത്തുവിന്റെ മേലേക്ക് അമ്മു വീഴാൻ പോയതല്ലേ .
എന്നാൽ ഇതൊന്നും അറിയാത്ത പാവം ജിത്തു വാച്ച് എടുക്കാനായി അപ്പുറത്തേക്ക് മാറിയതും അമ്മു നേരെ ഭൂമിദേവിയുടെ മടിത്തട്ടിലേക്ക് വീണു. ( ഏതാണ്ട് ചക്ക വെട്ടിയിട്ട പോലെ.. എന്നിട്ടൊരു ഡയലോഗും….. ” വീണതല്ല, സാഷ്ടംഗം പ്രണമിച്ചതാ…. “) ” അയ്യോ…. എന്റെ നടു….. “( അമ്മു ) ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ജിത്തു കാണുന്നത് തറയിൽ വീണു കിടക്കുന്ന അമ്മുവിനെയാണ്.. ” അയ്യോ നീ എങ്ങനാ വീണത്?? “( ജിത്തു ) ” വീണത് ഒന്നൂടി കാണിക്കാൻ പറ്റുവോ… എന്നെ ഒന്ന് പിടിച്ചു പൊക്ക് മനുഷ്യാ…. “( അമ്മു ) ജിത്തു പതിയെ അവളെ താങ്ങിയെടുത്തു കട്ടിലിൽ ഇരുത്തി.. ” അതെ ഹാൻഡിൽ വിത്ത് കെയറെ…. “( അമ്മു ) ” നീ എങ്ങനാ വീണത്?? “( ജിത്തു ) ” അത് ഞാൻ വഴുതി വീണതാ… “(അമ്മു ) ” നടക്കാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ നിനക്ക്. “( ജിത്തു ) ( പിന്നെ നിലത്തു വീണാൽ നല്ല സുഖല്ലേ.. ഇങ്ങേരെ ഓക്കെ ആരാ പോലീസിൽ എടുത്തേ..- അമ്മു ആത്മ ) ” ഇല്ല “( അമ്മു ) ” ഓക്കേ “അതും പറഞ്ഞു ജിത്തു ഡ്യൂട്ടിക്ക് പോയി.. ” ഇങ്ങേരിതെന്തു സാധനവാ, ഇല്ലന്ന് പറഞ്ഞാൽ ഒന്നൂടി ചോദിച്ചൂടെ… “( അമ്മു ) അപ്പോഴേക്കും ബാക്കിയുള്ള മൂന്നെണ്ണവും ഓടി അകത്തു കയറി.
” അമ്മൂച്ചേ.. ഒരുപാട് വേദനിച്ചോടി.. “( ചിന്നു ) ” ഏയ് ഇല്ല.. നല്ല സുഖം.. വേണേൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ… വേദന ഉണ്ടോന്ന് പോലും… “( അമ്മു ) ” പോട്ടെടി ഇത് പോയാൽ വേറെ ഐഡിയ കിട്ടും നമുക്ക് … “(മറിയാമ്മ ) ” മിണ്ടാണ്ട് അവിടെ ഇരുന്നോ.. അവളുടെ ഒലക്കമ്മേലെ ഒരു ഐഡിയ…”( അമ്മു ) അങ്ങനെ അവിടെ ഇരുന്ന് അമ്മു ഒരുവിധം ഓക്കേ ആയപ്പോൾ അവർ അവിടെ നിന്നിറങ്ങി. അങ്ങനെ ഇറങ്ങി വെറുതെ കുറച്ചു ദൂരം നടന്നു. നടന്നു കഴിഞ്ഞപ്പോൾ ഒരു വീട്ടിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന നല്ല മൂവാണ്ടൻ മാങ്ങ കണ്ടു. ഏന്തി വലിഞ്ഞു മതിലിൽ കയറി മാങ്ങ പിച്ചാൻ തുടങ്ങി. കുറച്ചായപ്പോഴേക്കും ആ വീട്ടിലെ പട്ടി കുരച്ചുകൊണ്ട് വരാൻ തുടങ്ങി. നാലും പേരും ഇറങ്ങി ഓടി. രാവിലത്തെ വീഴ്ച കൊണ്ട് അമ്മുവിന് ഓടാൻ വലിയ പാടായിരുന്നു. പട്ടി എന്ന് എഴുതി കാണിച്ചാൽ വരെ പേടിക്കുന്ന അമ്മുവിന്റെ പുറകിൽ ഇത്രയും വലിയ പട്ടി ഓടി വന്നാലുള്ള കാര്യം പറയണോ… അമ്മു പേടിച്ചരണ്ട് കരച്ചിലിന്റെ വക്കോളം എത്തി. പേടിച്ചു ഓടി തളർന്ന അമ്മു കാല് മടങ്ങി വീഴാൻ പോയതും, ഒരു കൈ വന്നു അവളെ പൊതിഞ്ഞു പിടിച്ചു. തലയുയർത്തി നോക്കിയ അമ്മു കാണുന്നത് പരിഭ്രമത്തോടെ തന്നെ നോക്കുന്ന ജിത്തുവിനെയാണ്.
പേടിയും സങ്കടവും കരച്ചിലും ഒക്കെ കൂടിയ ഒരു അവസ്ഥയിലായിരുന്നത് കൊണ്ട് തന്നെ ജിത്തുവിനെ കണ്ട പാടെ ഓടിച്ചെന്നാ നെഞ്ചത്ത് വീണു ഉറക്കെ കരയാൻ തുടങ്ങി. അവന്റെ നെഞ്ചിൽ കൊച്ചുകുഞ്ഞിനെ പോലെ അള്ളിപ്പിടിച്ചിരിക്കുന്ന അമ്മുവിന്റെ വിറയ്ക്കുന്ന കൈകൾ അവളുടെ പേടി വിളിച്ചോതുന്നുണ്ടായിരുന്നു. ഒരുവിധം കരച്ചിലടങ്ങിയപ്പോഴാണ് അവൾക്ക് ബോധം വന്നത്. പെട്ടന്ന് അവൾ അവനിൽ നിന്ന് അടർന്നു മാറി. അവളുടെ ആ അവസ്ഥ കണ്ടു അവനും ഒരു നിമിഷം ചെറുതായൊന്നു പേടിച്ചു. അവളൊന്ന് ഓക്കേ ആയി എന്ന് മനസിലായപ്പോൾ ജിത്തു കാര്യം തിരക്കി. അപ്പോഴാണ് മാങ്ങാ പറിക്കാൻ പോയതും പട്ടി ഓട്ടിച്ചതും ഒക്കെ അവൾ പറഞ്ഞത്. ( വേറെ ഒന്നും പറഞ്ഞില്ലാട്ടോ ) അത് കേട്ടതും ജിത്തു വയറും പൊത്തി നിന്ന് ചിരിക്കാൻ തുടങ്ങി. അത്രയും നേരം പേടിച്ചു കരഞ്ഞ അമ്മു അവന്റെ ചിരി കേട്ടതും മുഖം വീർപ്പിച്ചു.
എവിടെ?? ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേയല്ല എന്ന രീതിയിൽ നിന്നും ഇരുന്നും ഒക്കെ ചിരിക്കുവാണ് ജിത്തു. ” ഇതിലെന്താ ഇത്ര മാത്രം ചിരിക്കാൻ?? “( അമ്മു ) ” അല്ല വീരശൂര പരാക്രമി ആയ അമ്മൂട്ടന് പേടിയോ??? ” അതും പറഞ്ഞു അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി. എന്നാൽ അമ്മുവിന്റെ മനസ്സ് മുഴുവൻ അവന്റെ അമ്മൂട്ടൻ എന്നുള്ള വിളിയിൽ തങ്ങി നിന്നു. എല്ലാവരും ഒന്നുകിൽ അമ്മുസ് എന്നോ അമ്മൂട്ടീ എന്നോ ഒക്കെയാണ് വിളിക്കാറ്. ഇത് ആദ്യമായാണ് ഇങ്ങനെ ഒരാൾ വിളിക്കുന്നത്. ജിത്തു ചിരി കടിച്ചു പിടിച്ചു നിൽക്കുവാണ് ഇപ്പൊ. ” അത് പിന്നെ എനിക്ക് കുഞ്ഞിലേ മുതലേ പട്ടിയെ പേടിയാ.. അതോണ്ടാ വീട്ടിൽ പോലും പട്ടിയെ വളർത്താത്തതു. “( അമ്മു ) ” മ്മ് ശരി ശരി.. വാ ഞാൻ വീട്ടിലേക്കാക്കാം… “( ജിത്തു ) അതും പറഞ്ഞവൻ ബൈക്ക് സ്റ്റാർട്ട് ആക്കി. അമ്മു അതിൽ കയറി ഇരുന്നു. 💞 അവനും നോക്കി കാണുവായിരുന്നു അവന്റെ കുറുമ്പി പെണ്ണിനെ… എല്ലാവരോടും കുറുമ്പോടെ സംസാരിക്കുന്നവളെ….. കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾക്ക് പോലും തന്നോടെന്തോ പറയാനുള്ളത് പോലെ തോന്നി അവനു…. ബൈക്കിന്റെ പിന്നിലിരുന്നു പടർന്ന കണ്മഷി തുടയ്ക്കുന്നവളെ അവൻ വാത്സല്യത്തോടെ അതിലുപരി പ്രണയത്തോടെ നോക്കിയത് അവളും അറിഞ്ഞില്ല…. തുടരും………….

by