രചന – നന്ദ നന്ദിത
സ്വപ്നത്തിൽ എന്നാ പോലെ ബാലൻ ഞെട്ടി തലയുയർത്തി, തന്റെ മുന്നിൽ നിൽക്കുന്ന ഗൗരിയെ കണ്ടതും, അവന്റെ കണ്ണുകൾ വിടർന്നു. “ഗൗ… ഗൗരി… മോളെ….!!” ബാലൻ എഴുന്നേറ്റു, വിശ്വാസം വരാത്തത് പോലെ, നോക്കി നിന്നു. തൊട്ട് അടുത്ത നിമിഷം, ഗൗരി ബാലനെ ഇറുകെ കെട്ടിപിടിച്ചു. “ന്നോട്….. ന്നോട് പൊറുക്ക്, ബാലേട്ടാ. ന്റെ ബാലേട്ടനെ തനിച്ചാക്കി, ല്ലാരേം വിഷമിപ്പിച്ചു ഞാൻ പോയതിനു ന്നോട്…” “അയ്യേ… ന്റെ ഗൗരി കരയാ…?ല്ലാർക്കും അറിയാലോ തന്റെ അവസ്ഥ, ഞങളെക്കാൾ ഇപ്പോ ആ അമ്മക്ക് ആ നിന്നെ വേണ്ടത്, ന്റെ കയ്യിലേക്ക് വരണതിന് മുന്നേ, ന്റെ ഗൗരിയെ സ്വന്തം മോളായി സ്വീകരിച്ചതാ ആ അമ്മ, അപ്പോ ആ അമ്മക്ക് ഒരാവിശ്യം വന്ന ന്റെ ഗൗരി അത് ചെയ്ത് കൊടുക്കണം, വിഷമിക്കല്ലേടാ…ഞാൻ ഇല്ലേ…?” അവളുടെ മുടിയിഴകൾ പതിയെ തഴുകി, തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുന്നവളെ ഒന്ന് നോക്കി, ഇരു കൈകൾ കൊണ്ട് ആ മുഖം കോരി എടുത്തു.ഈറൻ അണിഞ്ഞ അവളുടെ ഇരു കണ്ണുകളിലും ബാലൻ തന്റെ ചുണ്ടുകൾ ചേർത്തു.
അവൾ ഒന്നുടെ ബാലനെ മുറുകെ പുണർന്നു. “ബാലേട്ടാ…” “ന്താടാ…?” “ഏട്ടൻ ഫ്രഷ് ആയിട്ട് താഴേക്ക് വാ, അവിടെ ആരും ഒന്നും കഴിച്ചിട്ടില്യ…. ഇത് വരെ…!!” “ഓഹോ… അപ്പോ അവരൊന്നും കഴിക്കാത്തതിലാ…. ന്നോട് സ്നേഹണ്ടായിട്ട് വന്നതൊന്നുമല്ലല്ലേ…?” കൊച്ച് കുഞ്ഞിനെ പോലെ, പരിഭവം പറയുന്ന ബാലനെ നോക്കി ഗൗരി ചിരിച്ചു. “ഈ ഗൗരിടെ ഹൃദയം മുഴുവൻ ന്റെ ബാലേട്ടനല്ലേ…? ന്റെ ബാലേട്ടനെ ഒന്ന് കാണാനല്ലേ ഓടി ഞാൻ വന്നത്…?” അതും പറഞ്ഞു, ഗൗരി ബാലന്റെ കവിളിൽ തലോടി, പതിയെ കാൽ വിരലുകൾ ഊന്നി, ഏങ്ങി അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചു, അവളുടെ ശരീരം വിറകൊണ്ടത് അവൻ അറിഞ്ഞു ,ബാലന്റെ ചുടു നിശ്വാസം അവളുടെ കഴുത്തിൽ തട്ടി നിന്നു. അവൾ വേഗം പിടഞ്ഞു, അവനിൽ നിന്ന് അകന്നു മാറി. “വേഗം താഴേക്ക് വാ….” വെപ്രാളപെട്ട് പറഞ്ഞു കൊണ്ട് താഴേക്ക് പോയ ഗൗരിയെ നോക്കി ബാലൻ ചിരിച്ചു.
“മോള് ഇരുന്നോളൂട്ട്യേ… അപ്പച്ചി വിളമ്പിത്തരാം…!!” “സാരില്യ അപ്പച്ചി….ആരും ഒരു വക കഴിച്ചിട്ടില്യാന്ന് അറിയാം നിക്ക്…!നല്ല അടികൊള്ളാതെന്റെയാ… ഞൻ ന്താ എല്ലാരേം വിട്ട് പോയതാണോ…. കരഞ്ഞു വിളിച്ചു ഇങ്ങനെ പട്ടിണിയിരിക്കാൻ…?എവിടെ പോയാലും എങ്ങിട് തന്നെല്ലേ വരാ…? അച്ഛനും, അമ്മയും ബാലേട്ടനും ഒക്കെ കണക്കാ…!!” അവൾ കപട ദേഷ്യത്തോടെ മാധവൻ മാഷിനേം, അംബികമ്മയേം നോക്കി, അവളുടെ നോട്ടം കണ്ട് രണ്ടു പേരും പുഞ്ചിരിച്ചു. “മതി… മതി… വല്യ ചിരിയൊന്നും നിക്ക് വരണില്യ… വേഗം കഴിച്ചേ രണ്ട് പേരും…!!” അവൾ രണ്ടുപേർക്കുംഭക്ഷണം വിളമ്പി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ബാലനും വന്നിരുന്നു.അവൾ ബാലന് വിളമ്പിയതും, ദേവൂ അവള്ടെ കയ്യിൽ നിന്നു പാത്രം വാങ്ങി, ബാലന്റെ അരികിൽ പിടിച്ചിരുത്തി. “മതി… ഇനി ഞാൻ വിളമ്പിക്കോളാം, ഏട്ടത്തി ഇവിടിരുന്നേ… ല്ലാരേം വഴക്ക് പറയണ ഈ ആളും ഒന്നും കഴിച്ചിട്ടില്യാന്ന് നിക്ക് അറിയാ…” ദേവൂ അവൾക്കും ഊണ് വിളമ്പി. കഴിക്കുന്നതിടയിൽ, ബാലൻ അച്ഛനേം അമ്മയേയേം ഗൗരിയേം മാറി മാറി നോക്കി, എല്ലാവരുടേം മനസ്സിൽ എത്ര പെട്ടന്നാണ്, അവൾ സന്തോഷം കൊണ്ടുവന്നത്…?? ബാലൻ ഓർത്തു.
“ബാലേട്ടാ…” “എന്താ ഗൗരി…??” മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി, നിൽക്കുകയായിരുന്നു ബാലൻ. “ന്താപ്പോ ഒരു ആലോചന…?” “ഒന്നുല്ലടോ…” അവൻ അവളെ നോക്കാതെ മറുപടി പറഞ്ഞു. “ഒന്നൂല്യാഞ്ഞിട്ടാണോ… ഈ മുഖം ഇങ്ങനെ ഇരിക്കണേ…? ന്താ ഏട്ടാ…?” ഗൗരി ബാലന്റെ തോളിൽ കൈവെച്ചു, തനിക്ക് അഭിമുഖമായി നിർത്തി. “സാന്ദ്ര…!!” ആ പേര് പറഞ്ഞതും, ന്തോ ഒരു ഭയം തന്നെ പിടിമുറുക്കിയത് ഗൗരി അറിഞ്ഞു. “അവളുടെ അച്ഛൻ ന്നെ വിളിച്ചിരുന്നു. തന്നോട് ഇവിടെ വന്നു സംസാരിച്ചതിന് ന്നോട് മാപ്പ് പറഞ്ഞു. ഒരച്ഛന്റെ സ്വാർത്ഥതയായി കണ്ട് തന്നോട് ക്ഷേമ ചോദിച്ചതായി പറയാൻ പറഞ്ഞു. അല്പ നേരത്തെ മൗനത്തിനു ശേഷം ബാലൻ തുടർന്നു. ഒപ്പം ഒരു കാര്യം കൂടെ അദ്ദേഹം ന്നോട് ആവിശ്യപെട്ടു, അവളെ സ്നേഹിക്കണ്ട, പകരം അവഗണിക്കരുതെന്ന്…. നമ്മുടെ വിവാഹം കഴിഞ്ഞ കാര്യം തല്ക്കാലം അവളെ അറിയിക്കരുതെന്ന്…. ഒന്ന് ഓർത്താൽ ഞാൻ അല്ലെ… ഞാൻ കാരണല്ലേ… അവൾ ഇങ്ങനെ…. ഞൻ… ആ മനുഷ്യന് വാക്ക് കൊടുത്ത് ഗൗരി… മകളെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്യന്ന്…” ബാലന്റെ വാക്കുകൾ കേട്ടതും, ഗൗരി പുഞ്ചിരിച്ചു.
“അതിനെന്തിനാ… ന്റെ ബാലേട്ടൻ വിഷമിക്കണേ…?? ന്തിനും കൂടെ ഞാനുണ്ട്…അവളുടെ മുന്നിൽ ബാലേട്ടൻ സ്നേഹം കാട്ടിയാലും, ഈ മനസ്സിൽ ഞൻ മാത്രേ ഒള്ളുന്നു… നിക്ക് അറിയാലോ… അതോണ്ട്, ന്നെ കുറിച് ഓർത്തു ബാലേട്ടൻ വിഷമിക്കണ്ട…!!” അവളുടെ വാക്കുകൾ കേട്ടതും, ബാലൻ പുഞ്ചിരിച്ചു. “ബാലേട്ടാ… ഞാൻ… ഞാൻ കുറച്ചു കഴിഞ്ഞ ഇറങ്ങും…!!” അവളുടെ വാക്ക് കേട്ടതും, ആ മുഖം മങ്ങിയത് അവൾ അറിഞ്ഞു. “കുറച്ചീസം… അത് വരെ ഞൻ പൊക്കോട്ടെ ബാലേട്ടാ… അത് കഴിഞ്ഞ ന്റെ ബാലേട്ടന്റെ മാത്രം ഗൗരി ആയി… ഇവിടെ ഇണ്ടാവും ഞാൻ…!!” “മ്മ്…” ബാലൻ ഒന്ന് മൂളുക മാത്രം ചെയ്തു. “നാളെ കോളേജിൽ പോവില്ലേ…ഏട്ടൻ…?” “ഇല്ല…!!” “അതെന്താ…??” “ഒന്നുല്ലടോ… ഞൻ കുറച്ചീസം ലീവ് ആ…” “അതൊന്നും പറ്റില്യ…ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടിയിരിക്യാൻ, ഞൻ സമ്മതിക്കില്യ… വാക്ക് താ…നാളെ മുതൽ കോളേജിൽ പോവാന്ന്…” അവൾ കൈ നീട്ടി. “എടാ…” “ഒന്നും പറയണ്ടാ…” അവൾ അവന്റെ വാ പൊത്തി.
ഒരു നിമിഷം ഗൗരിയുടെ കണ്ണുകൾ,ബാലന്റെ കണ്ണുകളായി കോർത്തു. അവളുടെ മുഖം നാണത്താൽ ചുവന്നു, പതിയെ മിഴികൾ താഴ്ത്തി. പെട്ടന്ന് തന്നെ കൈ പിൻവലിച്ചു തിരിഞ്ഞു നടന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചു, ബാലൻ തന്നോട് ചേർത്ത് നിർത്തി. തന്റെ നെഞ്ചോട് ചേർന്ന് തിരിഞ്ഞു നിൽക്കുന്നവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി വരിഞ്ഞു. സാരിയുടെ വിടവിലൂടെ നഗ്നമായ വയറിൽ വിരലുകൾ അമർത്തി. ഗൗരി ഒന്ന് പിടഞ്ഞു,അകന്നു മാറാൻ നോക്കിയെങ്കിലും അവന്റെ നിശ്വാസം പിൻകഴുത്തിൽ തട്ടിയതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു . അവന്റെ അധരങ്ങൾ വലതു കാതിൽ തട്ടി നിന്നു. ബാലൻ പതിയെ അവളെ തനിക്ക് അഭിമുഖമായി നിർത്തി. അവളുടെ നെറ്റിയിലും, നാസിക തുമ്പിലും പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ചുണ്ടുകളാൽ അവൻ ഒപ്പിയെടുത്തു. നാണം കൊണ്ട് ചുവന്ന കവിളുകൾ ചോര തോട്ടെടുക്കാൻ പാകത്തിന് ചുവന്നു തുടുത്തു. പതിയെ കൈ കൊണ്ടവളുടെ മുഖമുയർത്തി വിറക്കുന്ന ചുണ്ടുകളിൽ അമർത്തി ഉമ്മ വെച്ചു.
പതിയെ അവളുടെ അധരങ്ങൾ അവൻ നാവു കൊണ്ടുഴിഞ്ഞു, ചപ്പി വലിച്ചു. ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു, ബാലനെ മുറുകെ കെട്ടിപിടിച്ചു…. അവളുടെ വിരലുകൾ അവന്റെ ഷർട്ടിൽ അമർന്നു. ശ്വാസമെടുക്കാൻ കഴിയാത്ത വണ്ണം ഗൗരി കിതച്ചതും, അവളുടെ അധരങ്ങളിൽ പല്ലുകൾ ആഴ്ത്തി പതിയെ കടിച്ചു കൊണ്ട്, അധരങ്ങൾ അവളിൽ നിന്നു വേർപെടുത്തി. “ന്താടോ…??” അവന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ട് ഒന്നുമില്ലന്നവൾ തലയാട്ടി. “ങ്കിൽ… വാ… ഞൻ കൊണ്ട് വിടാം…” അതും പറഞ്ഞു ബാലൻ താഴേക്ക് പോയി. അവൾ തന്റെ പുസ്തകവും, അത്യാവശം ഡ്രെസ്സും ഒരു ബാഗിൽ ആക്കി താഴേക്ക് പോയി. ഉമ്മറത്തു എല്ലാവരും സങ്കടത്തോടെ നോക്കി നിൽക്കുന്നത് കണ്ട് അവളുടെ നെഞ്ചിൽ ഒരു വേദന തോന്നി. “ന്തിനാ ല്ലാരും ഇങ്ങനെ വിഷമിക്കണേ…?ഞൻ ഇങ്ങിട് വേഗം വരില്യേ…?” എന്ന് ചോദിച്ചു കൊണ്ട് അംബികമ്മയുടെ കയ്യിൽ പിടിച്ചു. “വിഷമിക്കല്ലേ അമ്മേ… ഞാൻ… ഞാൻ… വേഗം തിരിച്ചു വരും..!!ന്നെ കണ്ടില്യാന്ന് കരുതി ഒന്നും കഴിക്കാതെ ഇരുന്നാലുണ്ടല്ലോ…”അവൾ അവരെ കെട്ടിപിടിച്ചു കവിളിൽ മുത്തം കൊടുത്തു. “ഞാൻ… ഞാൻ ഇറങ്ങട്ടേച്ചാ…!!” “പോയി വരൂ കുട്ട്യേ…”അയാൾ അവളുടെ തലയിൽ തലോടി. ❤️❤️❤️
ബാലൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു, തന്റെ കയ്യിലിരുന്ന ബാഗ് ബാക്ക് സീറ്റിലേക്ക് വെച്ചിട്ട്, ഗൗരി ഫ്രണ്ടിലേക്ക് കയറി.അവൾ എല്ലാവരോടും യാത്ര ചോദിച്ചു. വണ്ടി കണ്ണിൽ നിന്ന് മറയും വരെ, മാഷും അംബികമ്മയും അവരെ നോക്കി നിന്നു. “ഗൗരി…!!” അലക്ഷ്യമായി പുറത്തേക്ക് നോക്കിയിരുന്ന ഗൗരിയെ നോക്കി ബാലൻ വിളിച്ചു. “ന്താ ബാലേട്ടാ…?” “അവിടെ… അവിടെ തനിക്ക് പ്രേശ്നങ്ങൾ ഒന്നും ഇല്ലലോലെ…?ആ അഭിഷേക്, അവനെ സൂക്ഷിക്കണേ, ഇന്നലെ അവൻ പറഞ്ഞതൊന്നും നിക്ക് വിശ്വാസമായിട്ടില്യ, അവന്റെ കണ്ണുകളിൽ ഞൻ നിന്നോടുള്ള ദേഷ്യാണ് കണ്ടത്…അവന്റെ വാക്കുകളിൽ ഇണ്ടായിരുന്ന സ്നേഹമല്ല അവന്റെ മനസ്സില്, നിന്നെ അവൻ ന്തേലും ചെയ്യുമൊന്നുള്ള പേടി നിക്ക് ഉണ്ട് ഗൗരി…!!” ബാലൻ പറയുന്നത് കേട്ട്, ഗൗരി ഒന്ന് പരുങ്ങി, ങ്കിലും ഒന്നും സംഭവിക്കാത്ത രീതിയിൽ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കി അവൾ ഇരുന്നു.
“സത്യാ ബാലേട്ടാ… അവന് ന്നോട് ദേഷ്യാ, ഒരു ഏട്ടത്തിയമ്മയെന്നതിൽ കവിഞ്ഞു, തന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അവന്റെ നോട്ടം…!!ഒക്കെ, അവനിലെ ദുഷ്ടനെ നിക്ക് കാണാം… പക്ഷെ നിക്ക് ഇപ്പൊ അത് ബാലേട്ടനോട് പറയാൻ സാധിക്കില്യ… ബാലേട്ടൻ അറിഞ്ഞാൽ ന്നെ അങ്ങട് വിടില്യ… അതോണ്ട്… അതോണ്ട്…. ബാലേട്ടൻ ഇപ്പൊ ഒന്നും അറിയണ്ട…!!” അവൾ മനസ്സിലോർത്തു. “ഡോ… താൻ ഇതെന്ത് ആലോചിക്കുവാ…?ഇവിടുന്ന് ഇടത്തേക്ക് ആണോ, വലത്തേക്ക് ആണോ…??” ബാലന്റെ ചോദ്യം കേട്ട് ഗൗരി ചിന്തയിൽ നിന്ന് ഉണർന്നു. “വല… വലത്തേക്ക്…” അവൾ പെട്ടന്ന് പറഞ്ഞൊപ്പിച്ചു. കാർ വലിയ ഗേറ്റ് ന് മുന്നിൽ വന്നു നിന്നു. അവൾ ബാലനെ നോക്കി, അവൻ അവളുടെ കയ്യിൽ പിടിച്ചു. “ന്തേലും ബുദ്ധിമുട്ട് തോന്ന്യ…ന്നെ വിളിക്കണം, ആ നിമിഷം നിന്നെ കൂട്ടാൻ ഞൻ വരും…വിഷമിക്കാതെ…!!” അവളുടെ കവിളിൽ പതിയെ തലോടി. “നിക്ക് വിഷമൊന്നും ഇല്യ… ഏട്ടൻ വിഷമിക്കാണ്ടിരുന്ന മതി… പിന്നെയ് ഞൻ പറഞ്ഞതൊന്നും മറക്കണ്ട…!!നാളെ മുതൽ ന്റെ ബാലൻ മാഷ് കോളേജിൽ പൊക്കോണം… കേട്ടോ…!!” അതും പറഞ്ഞു, ഗൗരി ചിരിച്ചു കൊണ്ട് ഇറങ്ങി.
അവൾ ഗേറ്റ് കടന്ന് പോകുന്നത് വരെ ബാലൻ അവളെ നോക്കി നിന്നു. “എവിടായിരുന്നു കുഞ്ഞേ… കാണാഞ്ഞപ്പോ ലേശം പേടിച്ചുട്ടോ…!!” ശങ്കരൻ അവളെ കണ്ടതും മുറ്റത്തേക്ക് നടന്നു വന്നു. “അമ്മ…??” “ഉറക്കാ…!!” “ങ്കിൽ ഞാൻ ഇറങ്ങട്ടെ കുഞ്ഞേ… ന്ന് മോളും കുഞ്ഞും വരനിണ്ട്…ഇത്തിരി നേരത്തെ പോണം…!!” അവൾ ചിരിച്ചു കൊണ്ട് തലയാട്ടി അകത്തേക്ക് കയറി, പിന്നെ ന്തോ ഓർത്ത പോലെ പെട്ടന്ന് നിന്നു, അയാളെ വിളിച്ചു. “ശങ്കരൻ അമ്മാവാ… നാളെ മുതൽ ആ ലീലേച്ചിയോട് ഒന്ന് ഇത്രെടം വരാൻ പറയണേ…. അമ്മേ നോക്കാൻ നിക്ക് ഒരാളെ വേണം… ലീലെച്ചി ആവുമ്പോ നിക്ക് സമാധാനാ…!!” “ശെരി… കുഞ്ഞേ…!!” അയാൾ അതും പറഞ്ഞു പോയി. “ന്താണ്… ബാലൻ സാറേ… കുറച്ചു ദിവസായല്ലോ കണ്ടിട്ട്…??” സുരേഷ് സർ ചിരിച്ചു കൊണ്ട് ചോദിച്ചു. “അനിയത്തീടെ വിവാഹ… അതിന്റെ കുറച്ചു തിരക്ക്…!!” “ആഹാ… അപ്പോ ബാലൻ മാഷിന്റെ നാട്ടിലേക്ക് വരാൻ പറ്റുലോ…” ശാരീ ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു. ബാലൻ ചിരിച്ചു കൊണ്ട്, ക്ലാസ്സ്ലേക്ക് കയറി.
എല്ലാവരെയും വിഷ് ചെയ്ത് ക്ലാസ്സ് എടുക്കാൻ ആരംഭിച്ചു. ഫ്രണ്ട് ബെഞ്ചിൽ തന്നെ, തന്നെ ഉറ്റുനോക്കി ഇരിക്കുന്ന സാന്ദ്രയെ കണ്ട് ദേഷ്യം വന്നെങ്കിലും, അവളുടെ അവസ്ഥ ഓർത്തു, അവളെ നോക്കി ചിരിക്കാതെയും ഇരുന്നില്ല. ബാലന്റെ ഇടക്കുള്ള നോട്ടങ്ങൾ സാന്ദ്ര ആസ്വദിക്കുന്നുണ്ടെന്ന് അറിയുമ്പോൾ അവന്റെ ഉള്ളിൽ അല്പം ഈർഷ്യ തോന്നി… എങ്കിലും അത് കാര്യമാമായി എടുക്കാതെ ബാലൻ ക്ലാസ്സ് തുടർന്നു. ഗൗരിയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്, കാണുമ്പോഴൊക്കെ, പേരറിയാത്തൊരു നൊമ്പരം തന്നെ കീഴ്പ്പെടുത്തുന്നത് ബാലൻ അറിഞ്ഞു. “May I get in sir…??” പഠിപ്പിക്കുന്നതിനിടയിൽ, ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരുടെയും ശ്രെദ്ധ തിരിഞ്ഞു. “ഗൗരി…!!” ബാലന്റെ വിടരുന്ന കണ്ണുകൾ കണ്ട്, ഗൗരി പുഞ്ചിരി തൂകി, വാതുക്കൽ നിന്നു. (തുടരും )

by