രചന – ജ്വാലാമുഖി
‘മാഡം..”
“യെസ് വീണ… ”
“മാഡത്തിനെ കാണാൻ ഒരു വിസിറ്റർ ഉണ്ട്… ”
“ആരാന്നു ചോദിച്ചില്ലേ… ”
“നാട്ടിൽ നിന്നാണ്… കണ്ടേ പറ്റു എന്ന് പറഞ്ഞു… ”
“ഉം… വരാൻ പറ… ”
ആരായിരിക്കും എന്നൊരു പിടിയും എനിക്കില്ലായിരുന്നു..
കാരണം നാട്ടിൽ നിന്നും ഇപ്പൊ എന്നെ തിരക്കി ആരും ഇങ്ങോട്ട് വരാറില്ല…
അന്ന് ആ ഒളിച്ചോട്ടത്തിനു ശേഷം ആരും ഒന്ന് തിരിഞ്ഞു നോക്കിയിട്ട് പോലും ഇല്ല…
എല്ലാവർക്കും അഭിമാനം ആയിരുന്നു വലുത്…
അന്ന് മഹിയുടെ കയ്യും പിടിച്ചു വണ്ടി കയറുമ്പോൾ ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിച്ചില്ല… മുറുകെ പിടിച്ച കൈകൾ എവിടെയോ അയഞ്ഞു വിട്ടു പോയി…
പിന്നീട് കണ്ണു തുറക്കുമ്പോൾ ഓരോ സ്റ്റേഷനും കഴിഞ്ഞു കുതിച്ചു പായുന്ന ട്രെയിനിൽ എങ്ങോട്ടെന്നെന്നില്ലാതെ അന്തിച്ചു നിന്ന എന്നെ കൈ പിടിച്ചു കയറ്റിയത് സ്റ്റെല്ല ഫെർണാണ്ടസ് എന്ന ഒരു സ്ത്രീ ആയിരുന്നു…
തനിക്ക് അവർ ഒരു മാലാഖ തന്നെ ആയിരുന്നു…
ഒരു മകളെ പോലെ കൂടെ നിന്നു… മകളെ പോലെ അല്ല… മകൾ ആയി തന്നെ…
“മേ ഐ കം
.. ”
“യസ്… ”
“ഞാൻ അയാൻ സെബാസ്റ്റ്യൻ … ”
“നാട്ടിൽ… ”
“നാട്ടിൽ നിന്നാണ് എന്ന് ഞാൻ വെറുതെ പറഞ്ഞതാ… ”
“ഓക്കേ.. ഇരിക്കു… ”
“ഞാൻ സ്റ്റെല്ല ആന്റി പറഞ്ഞിട്ട് വന്നതാണ് … ഇവിടെ HR മാനേജർ പോസ്റ്റിൽ വാക്കൻസി ഉണ്ടെന്നു ആന്റി പറഞ്ഞിരുന്നു… ഇപ്പോളും ഒഴിവുണ്ടെങ്കിൽ… ”
“ബയോഡേറ്റ കൊണ്ടു വന്നിട്ടുണ്ടോ… ”
ഞാൻ അത് ഡീറ്റൈൽ ആയി തന്നെ ഒന്ന് നോക്കി… സ്ഥലം തൃശ്ശൂർ… അമ്മാടം… ആ വരികളിൽ തന്നെ എന്റെ കണ്ണുകൾ തറഞ്ഞു നിന്നു…
എന്റെ മുന്നിലിരിക്കുന്ന നെയിം ബോർഡിലേക്ക് അയാളുടെ കണ്ണുകൾ ചൂഴ്ന്നിറങ്ങി…
“ഡയാന ഫെർണാണ്ടസ്… ”
അയാൾ അത് വീണ്ടും വീണ്ടും വായിച്ചു…
“ഇപ്പൊൾ നിങ്ങൾക് പോകാം… ഞാൻ വിളിച്ചു അറിയിക്കാം… ”
“ഓക്കേ മാഡം… ”
എന്തൊക്കെയോ സംശയങ്ങൾ എന്റെ മനസ്സിൽ മിന്നി മാഞ്ഞു…
ഉച്ചക്ക് ശേഷം ഞാൻ ലീവ് ആണ് എന്ന് പറഞ്ഞു വീട്ടിലേക്കു പോന്നു…
“മമ്മാ… ”
“യെസ് മോളു… ”
“മമ്മാ ഇന്ന് ആരെയെങ്കിലും ഇന്റർവ്യൂ ന് വിട്ടിരുന്നോ… ”
“ഇല്ല മോളു… ”
“മമ്മാ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു ഒരു ചെറുപ്പക്കാരൻ ബയോഡേറ്റ തന്നിട്ട് പോയി… ”
“ഇല്ല മോളു… ഇവിടെ ആരു വരാനാ…മമ്മാ അറിയില്ല .. ”
എന്തൊക്കെയോ സംശയങ്ങൾ എന്നിൽ ഉടലെടുത്തു…
അവന്റെ ശാന്തമായ മുഖം ആരിലും ഒരു അലിവുണ്ടാക്കും… ഒരാണിനെയും വിശ്വാസം ഇല്ലാത്ത തനിക്ക് അവന്റെ ആ മുഖം കണ്ടപ്പോൾ മാത്രം ദേഷ്യം തോന്നിയില്ല….
തിളങ്ങുന്ന കണ്ണുകളും പാറിപ്പറന്നു കളിക്കുന്ന മുടിയിഴകളും ആ ചിരിയും എല്ലാം കൊണ്ടും ഒരു മിടുക്കൻ…
വൈകിട്ട് കുളിച്ചു വീടിന്റെ മുകളിലെ സിറ്റ് ഔട്ടിൽ താഴേക്കു നോക്കി ഇരിക്കുമ്പോൾ കഴിഞ്ഞു പോയ ഓരോ നാളുകളും കണ്മുന്നിൽ തെളിഞ്ഞു വന്നു…
ഒന്ന് പള്ളിയിൽ പോകാം എന്ന് കരുതി ഞാൻ എഴുന്നേറ്റു… കാർ എടുത്തു നേരെ പള്ളിയിലേക്ക് വിട്ടു…
പള്ളിയിൽ കയറിയതും അൾത്താരയിലെ ഈശോയുടെ തിരുരൂപം കണ്ടതും ഉള്ളിലെ സങ്കട കടൽ ശാന്തമായി ..
മുട്ടു കുത്തി കൈകൾ വിരിച്ചു ഒരു കൊന്ത എത്തിച്ചു…
“എന്റീശോയെ പ്രസന്ധികളിൽ തളരാതിരിക്കാനുള്ള ശക്തി തരണേ കർത്താവെ… ”
മാതാവിന്റെ രൂപക്കൂടിനു മുന്നിൽ പ്രാർത്ഥിച്ചു മടങ്ങുമ്പോൾ ആണ് പുറകിലെ ബഞ്ചിൽ കണ്ണടച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അയാനെ ഞാൻ കണ്ടത്…
അയാൾക്ക് മുഖം കൊടുക്കാതെ ഞാൻ വേഗം തിരിഞ്ഞു നടന്നു…
സെമിത്തേരിയിൽ പപ്പേടെ കല്ലറയിൽ പൂക്കൾ അർപ്പിച്ചു മടക്കുമ്പോൾ എന്റെ പിറകിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു ഞാൻ തിരിഞ്ഞു നോക്കി…
തുടരും….

by