20/04/2026

ഹരിനന്ദനം : ഭാഗം 13

രചന – ഇഷ ജാൻവി

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ എങ്ങും ആരുമില്ല അവന്റെ നോട്ടവും വഷളൻ ചിരിയും കാണുമ്പോൾ തന്നെ എനിക്ക് പേടി തോന്നി….. ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഞാൻ അവിടെ നിന്നു….. അവൻ എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് ചോദിക്കാൻ തുടങ്ങി….. എന്താ കുട്ടീടെ പേര്………. കുട്ടിയോ ആരുടെ കുട്ടി എന്ന ചോദിക്കണം എന്ന ഉണ്ടായിരുന്നു….. പക്ഷേ പേടി കാരണം ഒന്നും പുറത്ത് വന്നില്ല….. ഡി നിന്നോട് ചോദിച്ചത് കേട്ടില്ലേ എന്താ പേര് എന്ന….. എന്നവൻ കലിപ്പോടെ ചോദിച്ചപ്പോൾ എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒക്കെ വരാൻ തുടങ്ങി….. വിറച്ചു വിറച്ചു ഞാൻ അവനോട് പേര് പറഞ്ഞു….. ന ന നന്ദന………. ന ന നന്ദന യോ ഈ ന ന ഇനിഷ്യൽ ആണൊ….. എന്ന അവന പറഞ്ഞുകൊണ്ട് അടുത്തേക്ക് വരാൻ തുടങ്ങി….. ഞാൻ പോകട്ടെ എന്ന പറഞ്ഞു നോക്കിയെങ്കിലും….. അവൻ അപ്പോഴേക്കും എന്റെ കയ്യിൽ പിടിത്തം ഇട്ടിരുന്നന്….. കൈ യിൽ നിന്ന് വിട്………. വിട്ടില്ലെങ്കിലോ………. പ്ലീസ് എന്നെ ഒന്നും ചെയ്യരുത് എനിക്ക് പോകണം….. പോകാം കുറച്ച് കഴിഞ്ഞിട്ട് പോകാം എന്ന പറഞ്ഞു അവൻ മുഖം അടുപ്പിക്കുമ്പോൾ….. എന്തോ സിഗരറ്റും കള്ളും എല്ലാം കൂടി ഒരു വൃത്തികെട്ട മണം ഉണ്ടായിരുന്നു…..

അവൻ മുഗം അടുപ്പിക്കുമ്പോൾ ഞാൻ അവനെ തള്ളി കൈക്ക് ഒരു കടിയും വച്ച് കൊടുത്തു….. കള്ളിന്റെ പുറത്ത് ആയത് കൊണ്ട് അവന് പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന എനിക്ക് ഉറപ്പുണ്ടായിരുന്നു….. ഞാൻ വേഗം അവിടുന്ന് ഓടി തിരിഞ്ഞു നോക്കിയപ്പോൾ അവൻ എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു….. പേടി കൊണ്ടാണോ എന്ന അറിയില്ല സ്പീഡിൽ ഓടാനും പറ്റുന്നില്ല….. അവൻ വരുന്നുണ്ടോ എന്ന നോക്കാൻ വേണ്ടി ഞാൻ പിന്നിൽ നോക്കിയിട്ട് ആയിരുന്നു ഓടുന്നത് അതുകൊണ്ട് തന്നെ മുന്നിൽ നിന്ന് വരുന്ന ഒരാളുമായി കൂട്ടി ഇടിച്ചു….. സത്യം പറഞ്ഞാൽ ആ നിമിഷം എനിക്ക് എന്തോ ധൈര്യം കിട്ടിയത് പോലെ ആയിരുന്നു…… ഞാൻ ഇവിടെ അവനെ തീരെ പ്രതീക്ഷിച്ചില്ല എങ്കിലും എന്റെ രക്ഷക്ക് അവൻ തന്നെ വന്നല്ലോ….. ഞാൻ കൂട്ടി ഇടിച്ചതു വേറെ ആരുമായിട്ടല്ല അജു ആയിരുന്നു അത്….. ഞാൻ വേഗം അവനെ പോയി കെട്ടിപിടിച്ചു കരഞ്ഞു….. എന്താ ഡി എന്ത് പറ്റി എന്ന അവൻ ചോദിക്കുമ്പോഴേക്കും….. മറ്റേ നാറി ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നു….. ഞാൻ അജുവിനോട് നടന്നതൊക്കെ പറഞ്ഞു….. അജു നേരെ പോയി അവനിട്ടു ഒന്ന് പൊട്ടിച്ചു…..

അവൻ അജുവിനെ അടിക്കാൻ ശ്രമിച്ചു പക്ഷേ ലഹരി തലക്ക് പിടിച്ചത് കൊണ്ട് അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….. ഞാൻ അജുവിനോട് മതി മതി എന്ന പറഞ്ഞു പിടിച്ചു മാറ്റി….. അവൻ സെക്യൂരിറ്റീസ് നെയും മാനേജേഴ്‌സിനും വിളിച്ചു കാര്യം പറഞ്ഞു….. ആ നാറിയെ പോലീസിൽ ഏൽപ്പിച്ചു….. ഇത്രയും സംഭവം നടന്നിട്ടും ഞാൻ ഹരി സർ നെ നോക്കി പക്ഷേ കണ്ടില്ല….. ഇവിടെ ഇപ്പൊ ആ ഹോട്ടലിൽ ഉള്ള ഒട്ടുമിക്ക ആൾക്കാരും ഉണ്ട്….. ഞാൻ സർ നെ തന്നെ നോക്കി….. പെട്ടെന്നാണ് സർ ന്റെ കണ്ണുകളും എന്റെ കണ്ണുകളും തമ്മിൽ ഉടക്കിയത്….. സർ എന്നെ ദേഷ്യത്തോടെ നോക്കുകയാ….. സർ എന്റെ കണ്ണിൽ നിന്നും നോട്ടം പിൻവലിച്ചു കയ്യിലേക്ക് നോക്കി….. ഞാനും എന്റെ കൈയിൽ നോക്കാൻ മാത്രം എന്താണ് ഉള്ളത് എന്ന വിചാരിച്ചു ഞാനും എന്റെ കയ്യിലേക്ക് നോക്കി….. ആ ഞാൻ ഇപ്പോഴും അജുവിന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ടാണ് ഉള്ളത്….. അല്ലെങ്കിലും അജു എന്നും എനിക്ക് ഒരു ധൈര്യം ആണ്….. ഒരു ഏട്ടൻ ഇല്ലാത്തതിന്റെ വിഷമം ഞാൻ മറക്കുന്നത് എന്റെ ചങ്ക്‌സിലൂടെ ആണ്….. സർ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു…..

അവളുടെ ഫ്രണ്ട് ആദ്യം പറഞ്ഞത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു….. ആ നിങ്ങള്ക്ക് മനസിലായില്ലേ….. ഹസ് ആണൊ എന്ന ചോദിച്ചില്ലേ അത് തന്നെ….. പക്ഷേ പിന്നീട് പറയുന്നത് കേട്ട് എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു….. ഇനി ഇവൾക്ക് വല്ല അഫയർ ഉണ്ടാകുമോ….. ഏയ്യ് ഉണ്ടാവില്ല അവര് ഇവളുടെ ഫ്രണ്ട്സ് അല്ലേ….. ആ പെണ്ണ് ഇവളെ ഒന്ന് ആക്കിയതാണെന്ന് തോനുന്നു….. അവളുടെ വിചാരം ഞാൻ ഹസ് ആണെന്നല്ല ഞങ്ങളെ തെറ്റിക്കാൻ പറഞ്ഞതായിരിക്കാം….. പക്ഷേ നമ്മുടെ ഉണ്ടക്കണ്ണി ആരാ മോള്….. ഞാൻ ഹസ് അല്ല മാനേജർ ആണെന്ന് പറഞ്ഞപ്പോൾ മറ്റേ പെണ്ണിന്റെ മുഖം ഒന്ന് കാണണം….. പക്ഷേ അവൾ സർ ആണെന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം….. ആ ഞാൻ എന്തിന് വിഷമിക്കണം ഞാൻ അവളുടെ സർ തന്നെ അല്ലേ….. ഞാൻ വേഗം റൂമിന്റെ കീ വാങ്ങിയിട്ട് പോയി….. പക്ഷേ മനസ്സിൽ ഇപ്പോഴും അവളുടെ ഫ്രണ്ടിന്റെ വാക്കുകൾ ആണ് ഇനി….. അവൾക്ക് ശെരിക്കും അവരോട് ആരോടെങ്കിലും പ്രേമം ഉണ്ടോ….. അതൊക്കെ ആലോചിച്ചിട്ട് തലക്ക് പിരാന്ത് ആകുന്നത് പോലെ….. അതിനിടക്ക് ആണ് അവൾ പോകട്ടെ എന്ന ചോദിച്ചത്….. അപ്പോൾ ഒന്ന് പൊട്ടിക്കാൻ തോന്നിയത് ആണ് പക്ഷേ കണ്ട്രോൾ ചെയ്ത് നിന്നു….. അവൾ അവിടെ നിൽക്കുമ്പോൾ എനിക്ക് ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിയുന്നില്ല അതുകൊണ്ട് അവളോട് പോയിക്കോ എന്ന പറഞ്ഞത്…..

കുറച്ച് കഴിഞ്ഞപ്പോഴേക്കും മീറ്റിംഗിന് ഉള്ള ആൾക്കാർ എത്തി….. മീറ്റിംഗ് ഒക്കെ ഭംഗിയായി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്….. ഞാൻ ആ കാഴ്ച കണ്ടത്….. നന്ദ അജുവിനെ കെട്ടിപിടിച്ചു നിൽക്കുന്നത്….. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു….. ഞാൻ അവരുടെ അടുത്തേക്ക് പോകാൻ നിന്നപ്പോഴാണ് അജു ആരെയോ അടിക്കുന്നത് കണ്ടത്….. അവള് പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്….. കുറച്ച് കഴിഞ്ഞ് സെക്യൂരിറ് ഒക്കെ വന്നപ്പോൾ ആണ് എനിക്ക് സംഭവം പിടി കിട്ടിയത്….. ആ നാറിയെ എനിക്കും പോയി അടിക്കണം എന്നുണ്ട് പക്ഷേ അർജുൻ നന്നായി പെരുമാറിയിട്ടുണ്ട്….. അതുകൊണ്ട് വേണ്ട എന്ന വച്ചു….. അല്ല അർജുൻ എങ്ങനെ ഇവിടെ എത്തി ഇവന് ലീവ് ഒന്നും കൊടുത്തിട്ടില്ലല്ലോ പിന്നെ എങ്ങനെ….. ഇതൊക്കെ ചിന്തിച് നിൽക്കുമ്പോഴാണ് അവള് ആരെയോ തിരയുന്നത് കണ്ടത്….. എന്റെ കണ്ണുകളുമായി അവളുടെ കണ്ണുകൾ ഉടക്കിയപ്പോഴാണ് എനിക്ക് മനസിലായത് അവള് എന്നെയാണ് അന്വേഷിക്കുന്നത് എന്ന…..

കുറെ സമയം അവളുടെ കണ്ണുകളിലേക്ക് നോക്കി പിന്നെയാണ് അവളുടെ കൈ നോക്കിയത്….. അവള് ഇപ്പോഴും അജുവിന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ടാണുള്ളത്….. അത് കാണുമ്പോൾ മനസ്സിൽ എന്തോ ഒരു പിടച്ചിൽ ആണ്….. ഇനി എനിക്ക് ഇവളെ കിട്ടില്ലേ….. ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി….. ❤❤❤ അജു ആരോടോ സംസാരിക്കുകയാണ്….. ഞാൻ സർ നെ തന്നെ നോക്കി….. സർ ഞങ്ങളുടെ അടുത്ത എത്തിയ ഉടനെ എന്നെ ഒന്ന മൈൻഡ് പോലും ചെയ്യാതെ….. അർജുൻ………. എന്ന വിളിച്ചു….. എനിക്ക് എന്തോ സങ്കടം വന്നു ഇത്രയൊക്കെ ആയിട്ടും സർ എന്നോട് ഒരു വാക്ക് ചോദിച്ചില്ലല്ലോ….. അജു അവരോടുള്ള സംസാരം നിർത്തി സർ നോട്‌ ചോദിച്ചു….. സർ എവിടെയാ പോയത് ഇവളെ ഒറ്റയ്ക്ക് ആക്കിയിട്ട്….. ആ സമയം ഞാൻ ഇവിടെ എത്തിയില്ല എങ്കിൽ എനിക്ക് ഓർക്കാൻ കൂടെ വയ്യ….. ഞാൻ മീറ്റിംഗിൽ ആയിരുന്നു………. നന്ദ പുറത്ത് പോയിക്കോട്ടെ എന്ന ചോദിച്ചു ഞാൻ സമ്മതിക്കുകയും ചെയ്തു…..

സർ ഇതൊക്കെ പറയുമ്പോഴും എന്നെ ഒന്ന് നോക്കുക കൂടെ ചെയുന്നില്ല….. ആ അജു എന്നെ നോക്കി പേടിപ്പിക്കുകയാ…… ഞാൻ അവന് ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു….. അർജുൻ താൻ എന്താ ഇവിടെ താൻ ലീവിന് അപ്ലൈ ചെയ്തിട്ടില്ലല്ലോ….. അതും ശെരിയാണല്ലോ അജു എങ്ങനെ ഇവിടെ എത്തി ഇവൻ വരുന്ന വിവരം ഒന്നും പറഞ്ഞില്ലല്ലോ….. സർ എനിക്ക് പെട്ടെന്ന് വരേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് ലീവിന് അപ്ലൈ ചെയ്തില്ല പിന്നെ സാറും അവിടെ ഉണ്ടായിരുന്നില്ലല്ലോ….. നിങ്ങൾ വന്നതിന്റെ വൈകുന്നേരം തന്നെ ഞാനും ഇവിടേക്ക് വന്നിരുന്നു….. എന്ത് ആവശ്യത്തിന് നി വന്നത്………. ഇത് ചോദിച്ചത് സർ അല്ലാട്ടോ ഞാൻ ആണ്….. അത് അച്ഛന് പെട്ടെന്ന് ഒരു അറ്റാക്ക് ഏട്ടൻ വിളിച്ചു പറഞ്ഞപ്പോൾ പെട്ടെന്ന് ഇങ്ങോട്ടേക്കു വന്നു….. അയ്യോ എന്താ അച്ഛന് പെട്ടെന്ന് പറ്റിയത്….. എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട്….. ഓ എന്റെ നന്ദേ നി ഒന്ന് അടങ് ഇപ്പൊ അച്ഛന് കുഴപ്പം ഒന്നുമില്ല അതുകൊണ്ട് അല്ലേ ഞാൻ ഇവിടേക്ക് വന്നത് അച്ഛനെ റൂമിലേക്ക് മാറ്റി കുറച്ച് ദിവസം ഹോസ്പിറ്റലിൽ നിൽക്കണം എന്നാ പറഞ്ഞെ….. ഈ ഹോട്ടലിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ തന്നെ ആണ്….. അവിടെ ഇരിക്കുമ്പോഴാ നിന്നെ ഓർമ വന്നത് അപ്പൊ ഇങ്ങോട്ട് വന്നു…..

അച്ഛന് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ….. ഇല്ല സർ ഇപ്പൊ പ്രശ്നം ഒന്നുമില്ല സർ കഴിയുമെങ്കിൽ എനിക്ക് രണ്ട് ദിവസത്തെ ലീവ് തരണം….. ആ അതൊക്കെ ശെരിയാക്കാം അർജുൻ താൻ അത് ആലോചിച്ച ടെൻഷൻ ആകേണ്ട….. നിങ്ങളുടെ ട്രെയിൻ എത്ര മണിക്കാണ് സർ….. 6 മണിക്ക് ആണ്….. ഓക്കേ എന്നാ ഞാൻ പോട്ടെ………. സർ പിന്നെ ഈ നന്ദക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ഭയങ്കര പേടി ആണ് ഒന്ന് ശ്രദ്ധിക്കണേ….. ഓ ഈ അജു എന്നെ നാണം കെടുത്തും….. ഇപ്പൊ അയാൾ എന്നെ നോക്കി ചിരിക്കുകയാ….. ഡി നന്ദേ ഞാൻ പോകട്ടെ………. ഒരു പ്രശ്നവും ഉണ്ടാക്കാതെ അടങ്ങി ഇരുന്നോളണം….. ഓ ശെരി രാജാവേ 🙏🏻🙏🏻🙏🏻🙏🏻………. അജു അവിടുന്ന് പോയ ഉടനെ സർ വീണ്ടും റൂമിലേക്ക് നടന്നു….. ലാപ്ടോപ് ഒക്കെ പേക്ക് ചെയ്യാൻ തുടങ്ങി….. ഞാനും ഓരോ സാധനങ്ങളും എടുത്ത് വച്ചു….. എന്റെ ബാഗും എടുത്തു….. സർ സർ ന്റെ ബാഗും എടുത്ത് പുറത്തേക്ക് പോയി….. ഞാനും പിന്നാലെ പോയി….. സർ ഡോർ ലോക്ക് ചെയ്ത് കീ എടുത്തിട്ട് നടക്കാൻ തുടങ്ങി…..

ഞാനും പിന്നാലെ നടന്നു….. ഇപ്പൊ എനിക്ക് ഓർമ വരുന്നത് ബോബനും മോളിയും പോകുമ്പോൾ അവരെ കൂടെ പോകുന്ന പട്ടിയെ ആണ്….. ആ എന്താ അല്ലേ….. പാവം ഞാൻ….. സർ കീ അമൃതക്ക് കൊടുത്തു….. അവൾക്ക് എന്തോ ഞങ്ങളെ ഫേസ് ചെയ്യാൻ ഒരു മടി പോലെ….. ആഹാ എന്നാ നമ്മക് ആ മടി മാറ്റി കൊടുകാം അല്ലേ….. അമൃതെ എന്നാ ഞാൻ പോട്ടെ കല്യാണത്തിന് വിളിക്കാം എന്തായാലും വരണം….. പിന്നെ നി തേച്ചിട്ട് പോയ അഭിരാം ഇല്ലേ അവന് ഇപ്പൊ ഗവണ്മെന്റ് ജോലി കിട്ടിയത് നി അറിഞ്ഞിട്ടേ….. ഹാ അവന്റെ ഒക്കെ ഒരു ഭാഗ്യം അല്ലേ………. അല്ലെങ്കിലും അങ്ങനെ തന്നെ ആണല്ലോ ചില ആൾക്കാർ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ഭാഗ്യവും കൊണ്ട് വരും….. ചിലർ പോകുമ്പോൾ ആയിരിക്കും ചിലർക്ക് ഭാഗ്യം വരുന്നേ അല്ലേ അമൃതെ….. എന്നാ ശെരി ഞാൻ പോകട്ടെ….. ആഹാ ഇപ്പൊ എന്താ ഒരു ആശ്വാസം….. അഭിരാമിന്റെ പേര് പറഞ്ഞാൽ അവള് ഒന്നും മിണ്ടൂല എന്ന എനിക്ക് അറിയാം….. അവള് അവനെ തേച്ചിട്ട് പോയത് ആണ്….. ഞാൻ സർന്റെ കൂടെ പുറത്തേക്ക് ഇറങ്ങി…..

സർ………. സർ എന്നെ എന്താ എന്നുള്ള ഭാവത്തിൽ നോക്കി….. സർ ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂർ ഇല്ലേ നമുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോയാലോ….. ഹോസ്പിറ്റലിലോ….. ആ അജുവിന്റെ അച്ഛൻ ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ ഉണ്ടെന്ന് പറഞ്ഞില്ലേ നമുക്ക് ഒന്ന് പോയി കണ്ടാലോ….. മം ഇവിടെ അടുത്ത തന്നെ ആണോ….. ആ നടക്കേണ്ട ദൂരം മാത്രമേ ഉള്ളു….. എന്നാൽ വാ………. ഞാനും സാറും ഒന്നിച്ചു നടന്നു ഞാൻ റോഡിന്റെ സൈഡിലൂടെ ആണ് നടക്കുന്നെ….. പെട്ടെന്ന് ഒരു ബൈക്ക് എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ പോയി….. അതുകണ്ടിട്ട് സർ വേഗം എന്നെ സർ ന്റെ അപ്പുറത്തെ സൈഡിൽ ആക്കി….. ഞാൻ സർ നെ തന്നെ നോക്കി സർ മുന്നിൽ നോക്കി നടക്കുകയാ….. റോഡ് ക്രോസ്സ് ചെയുമ്പോൾ സർ എന്റെ കൈ പിടിച്ചാണ് ക്രോസ്സ് ചെയ്തത്…..

എന്തോ സർ എന്റെ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട് അതുപോലെ തന്നെ സർ എന്റെ കൂടെ ഉണ്ടാകുമ്പോൾ ഞാൻ സേഫ് ആണ്….. ഞാൻ സർ നെ തന്നെ നോക്കി നടക്കുമ്പോൾ താഴെ ഉള്ള കല്ല് കണ്ടില്ല….. ഞാൻ ദേ കിടക്കുന്നു………. താഴെ അല്ല കേട്ടോ………. സർ ന്റെ കൈയിൽ ആണ്………. സർ എന്നെ ഇടുപ്പിലൂടെ കൈ ഇട്ട് പിടിച്ചിരിക്കുകയാ………. ഞാനും സാറും കണ്ണിൽ കണ്ണിൽ നോക്കി നിന്നു….. പക്ഷേ പെട്ടെന്ന് തന്നെ സർ എന്നെ നേർക്ക് നിർത്തി അപ്പോഴാണ് ഞങ്ങൾ റോഡ് സൈഡിൽ ആണെന്നുള്ള ബോധം വന്നത്….. വീണ്ടും നടക്കാൻ തുടങ്ങി….. അങ്ങനെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി….. റൂം നമ്പർ എത്രയാണെന്ന് അറിയോ………. സർ അത് ചോദിച്ചപ്പോൾ ആണേ അജുവിനോട് റൂം നമ്പർ എത്രയാണെന്ന് ചോദിച്ചില്ല എന്ന ഓർമ വന്നത്….. ഫോൺ എടുത്തു വിളിക്കാൻ പോയപ്പോൾ ആണേ….. കാന്തരീ…………. ന്നുള്ള വിളി കേട്ടത്….. സർ ഇത് ഏതാ അടുത്ത കുരിശ് എന്ന ഭാവത്തിൽ നോക്കുന്നുണ്ട്….. തുടരും…..