19/04/2026

ഉണ്ണിമായ : ഭാഗം 24

രചന – ശ്രീമിഴി

ചുറ്റും ഉള്ളവരെ കണ്ടു ഉണ്ണി വിറച്ചു എന്ത് ചെയ്യും എന്നറിയാതെ മാർട്ടിൻ പോയ വഴിയെ നോക്കി…. എന്റെ ദേവി ഇച്ചായൻ എന്താ വരാതെ എന്നും പറഞ്ഞു ഉണ്ണി എഴുന്നേറ്റു നടന്നു തിരിഞ്ഞു നോക്കിയപ്പോ കണ്ടു എല്ലാവരും പുറകെ വരുന്നത്…. ഉണ്ണി വേഗം തിരികെ ചെയറിൽ വന്നിരുന്നു എന്ത് വേണം എന്നറിയാതെ ഉണ്ണി പേടിയോടെ ഇരുന്നു…. അടുത്ത് ഒരു സ്ത്രീ ഇരുന്നതും അവരെ ദയനീയമായി നോക്കി ഉണ്ണി…. എന്താ കുട്ടി നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ…. അറിയില്ല ചേച്ചി എനിക്കു എല്ലാവരും എന്നെ നോക്കുന്ന പോലെ തോന്നുന്നു…. എനിക്കും തോന്നി കുട്ടീടെ കൂടെ ആരും ഇല്ലേ…. ഉണ്ട് മരുന്ന് വാങ്ങാൻ പോയി ഇച്ചായൻ…. കുട്ടി പേടിക്കണ്ട ഞാൻ ഉണ്ട് ഇവിടെ കുട്ടി അവിടെ ഇരുന്നോ എന്നും പറഞ്ഞു ഉണ്ണീടെ കയ്യിൽ ആ സ്ത്രീ പിടിച്ചു ദുരെ നിന്നും മാർട്ടിൻ വരുന്നത് കണ്ടതും ഉണ്ണി മാർട്ടിന്റെ അടുത്തേക്ക് പോയി….

എന്താ കൊച്ചേ…. ആരോ മൂന്നു നാലു പേർ എന്റെ പുറകെ…. അപ്പോഴേക്കും ആ സ്ത്രീ അവളുടെ അടുത്തേക്ക് വന്നു…. ആര് ആരുടെ കാര്യം ആണ് ഉണ്ണി നീ പറയുന്നേ…. ദേ അവിടെ എന്നും പറഞ്ഞു ആ സ്ത്രീ ചുണ്ടിയതും അവിടെ ആരും ഇല്ലായിരുന്നു അവിടെ കുറച്ചു പേർ ഉണ്ടായിരുന്നു ഈ കുട്ടിയെ നിരീക്ഷിച്ചു കൊണ്ട് ഇപ്പൊ ആരെയും കാണുന്നില്ല…. ഉണ്ണി പേടിച്ചു പോയോ…. ശരിക്കും പേടിച്ചു…. ചേച്ചി ഇവളുടെ കൂടെ ഒന്ന് നിൽക്കണേ ഞാൻ ഒന്ന് നോക്കിയിട്ട് വരാം എന്നും പറഞ്ഞു മാർട്ടിൻ ഹോസ്പിറ്റലിൽ മൊത്തം നോക്കി ആരെയും കാണാത്തതിനാൽ തിരികെ നടന്നു…. പോകാം ആരെയും കാണുന്നില്ല താങ്ക്സ് ചേച്ചി എന്തേലും സഹായം വേണേൽ വിളിച്ചോ എന്നും പറഞ്ഞു മാർട്ടിൻ ഒരു കാർഡ് എടുത്തു അവര്ക് കൊടുത്തു…. ചേച്ചിടെ പേര് എന്താ നമ്മള് പരിചയപെട്ടില്ലാലോ…. ഓഹോ സോറി എന്റെ പേര് കല്യാണി എന്താ പേര് കുട്ടീടെ…. ഉണ്ണിമായ…. എന്ന ശരി കാണാം എന്നും പറഞ്ഞു ആ സ്ത്രീ നടന്നു പോയി നല്ല ചേച്ചി അല്ലെ ഇച്ചായ ചേച്ചി ഇല്ലായിരുന്നേൽ അല്ലെ അവര് എന്നെ കൊണ്ട് പോയേനെ…. ഇല്ല കൊച്ചേ അങ്ങനെ ഒന്നും ആരും എന്റെ അരികിൽ നിന്നു നിന്നേ കൊണ്ട് പോവില്ല പോവാൻ ഈ മാർട്ടിൻ സമ്മതിക്കില്ല ഉറച്ചതായിരുന്നു ആ ശബ്ദം ഉണ്ണി മാർട്ടിന്റെ കയ്യിൽ മുറുകെ പിടിച്ചു….

എല്ലാം എടുത്തു വച്ചോ…. വച്ചു ഇച്ചായ…. അവരെല്ലാം എടുത്തു വച്ചോ കൊച്ചേ…. എടുത്തു വച്ചു എന്ന പറഞ്ഞെ അവര് മാത്രം പോയാൽ പോരെ ഇച്ചായ നമ്മള് എന്തിനാ പോകുന്നെ…. പോകണം കൊച്ചേ എത്ര നാളായി എന്റെ കൊച്ചു നാട്ടിലേക്കു പോയിട്ട് നമ്മുടെ ആവിശ്യം ഇപ്പൊ അവർക്ക് ഉണ്ട്അത്‌ കൊണ്ട് നമുക്കും കൂടെ പോയെ പറ്റു…. എന്തേലും പ്രശ്നം ഉണ്ടോ…. എന്ത് പ്രശ്നം ഒന്നും ഇല്ല…. എല്ലാരും റെഡി അല്ലെ നമുക്ക് ഇറങ്ങാം എന്നും പറഞ്ഞു മാർട്ടിൻ എല്ലാരേയും നോക്കി…. ഉണ്ണി എവിടെ വന്നില്ലാലോ…. ഈ കൊച്ച് ഇത് വരെ ഇറങ്ങിലെ…. നീ പോയി നോക്കു ഉണ്ണിയെ അപ്പോഴേക്കും…. ഞങ്ങള് റെഡി ആവട്ടെ എന്നും പറഞ്ഞു സ്റ്റീഫൻ മുത്തിനെ ഒരുക്കൻ തുടങ്ങി…. മാർട്ടിൻ ഉണ്ണിയെ തിരിഞ്ഞു റൂമിൽ എത്തിയപ്പോകണ്ടു സങ്കടത്തോടെ ഇരിക്കുന്ന പെണ്ണിനെ…. പെണ്ണിന്റെ സങ്കടം കണ്ടപ്പോ നെഞ്ചു പേടിയുന്ന പോലെ തോന്നി മാർട്ടിനു…. എന്തിനാ ഉണ്ണി കരയുന്നെ നിന്നെ തനിച്ചാക്കി ഞാൻ എങ്ങും പോവില്ല ഞാൻ നിന്റെ കൂടെ തന്നെ കാണും…. ഇല്ല ഇച്ചായ കുഞ്ഞന്മാമ ഇച്ചായനെ ഒന്ന് കാണാൻ പോലും സമ്മതിക്കില്ല എനിക്കു ഉറപ്പാണ്…. കുഞ്ഞേട്ടനു എന്ത് പ്രശ്നം വരാനാ ഇഷ്ടം ആയിരിക്കും കുഞ്ഞേട്ടനു നമ്മുടെ കാര്യം അറിഞ്ഞ എനിക്കു ഉറപ്പുണ്ട്….

നീ വേഗം റെഡി ആയി വാ എന്നും പറഞ്ഞു മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു പുറത്തേക്കു നടന്നു…. ഉണ്ണിയും മാർട്ടിനും പുറത്തേക്കു വരുമ്പോഴേക്കും അന്നയും സ്റ്റീഫനും മുത്തു അവരെ കാത്തു പുറത്തു നിൽപുണ്ടായിരുന്നു…. വേഗംഇറങ്ങാൻ നോക്കു എത്ര നേരത്തെ ഇറങ്ങുന്നോ അത്രയും വേഗം നാട്ടിൽ എത്താം…. അപ്പൊ നമ്മള് ട്രെയിനിൽ അല്ലെ ചേട്ടായി പോകുന്നേ…. അല്ല പെങ്ങളെ കാറിൽ ആണ് പോകുന്നെ…. അതെന്താ ഇച്ചായ…. ഇപ്പൊ സേഫ് അതാണ് വന്നു കയറ് എന്നും പറഞ്ഞു മാർട്ടിൻ ഡ്രൈവിംഗ് സിറ്റിൽ ഇരുന്നു സ്റ്റീഫൻ മാർട്ടിന്റെ അടുത്ത് ഇരുന്നു ഉണ്ണിയും അന്നയും മുത്തും ബാക്കിലും ശരിക്കും ടൂർപോകുന്നത് പോലുള്ള ഫീൽ ആയിരുന്നു എല്ലാർക്കും ഉണ്ണിക്കു ഇതെല്ലാം പുതിയ ഒരു അനുഭവം ആയിരുന്നു ഇത് വരെ കാണാത്ത കുറെ സ്ഥലങ്ങളും അമ്പലവും പള്ളിയും എല്ലാം ഉണ്ണിക്കു വളരെ ഇഷ്ടമായി ഭക്ഷണം കഴിക്കാൻ മാത്രമേ അവര് വണ്ടി നിർത്തിയുള്ളു മാർട്ടിനും സ്റ്റീഫനും മാറി മാറി ഡ്രൈവ് ചെയ്യ്തു അത്‌കൊണ്ട് തന്നെ ഒരു ദിവസത്തെ യാത്രയ്ക്കു ശേഷം അവർ നാട്ടിൽ തിരിച്ച് എത്തി….

വീടിന്റെ അടുത്ത് എത്തിയപ്പോഴ് കണ്ടു എല്ലാവരെയും കാത്തു നിൽക്കുന്ന കുഞ്ഞനെ കാറു കണ്ടപ്പോ തന്നെ കുഞ്ഞൻ ഗേറ്റ് തുറന്നു വണ്ടി മുറ്റത്തു നിർത്തിയതും ഉണ്ണിമായ ഇറങ്ങി കുഞ്ഞന്റെ അടുത്തേക്ക് ചെന്നു കുഞ്ഞൻ ഉണ്ണിയെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു തലയിൽ തഴുകി…. എന്റെ കുട്ടീടെ മുറിവ് എല്ലാം പോയോ…. പോയി മാമേ എല്ലാം പോയി എന്ന് പറഞ്ഞു ചിരിച്ചു ഉണ്ണി…. ഉണ്ണിടെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു ഒരിക്കലും തിരിച്ചു വരാൻ കഴിയില്ല എന്ന് വിചാരിച്ച നാട്ടിൽ തിരിച്ചു എത്തിയ സന്തോഷത്തിൽ ചിരിക്കണോ കരയണോ എന്നറിയാതെ ഉണ്ണി നിന്നു ആ വലിയ വീട് മൊത്തം ഉണ്ണി നോക്കി പിന്നെ ഉണ്ണീടെ സുന്ദരി പൂക്കളെയും മാർട്ടിനും സ്റ്റീഫനും പെട്ടികളൊക്കെ എടുത്തു വയ്യ്ക്കുന്ന തിരക്കിൽ ആയിരുന്നു…. കുഞ്ഞൻ ചെന്നു അന്നയുടെ കയ്യിൽ നിന്ന് മുത്തിനെ വാങ്ങി…. മുത്ത് ആണേൽ നേരെ ഉണ്ണീടെ കൈയിലേക്ക് മറിഞ്ഞു…. അമ്പട കുറുമ്പ എന്നും പറഞ്ഞു കുഞ്ഞൻ മുത്തിന്റെ തലയിൽ തല മുട്ടിച്ചു…. മാർട്ടിൻ പെട്ടികൾ ഒക്കെ എടുത്തു അകത്തു വച്ചു പുറത്തേക്കു വന്നു കൂടെ സ്റ്റീഫനും…. എന്തായി കുഞ്ഞേട്ടാ നമ്മുടെ തോട്ടത്തിലെ പ്രശ്നം ഒക്കെ തീർന്നോ…. എന്ത് പ്രശ്നം കുഞ്ഞേ ഒരു പ്രശ്നവും ഇല്ല ആ ചന്ദ്രൻ വെറുതെ പറഞ്ഞതാ…. അത് കേട്ടതും സ്റ്റീഫൻ ചിരി കടിച്ചു പിടിച്ചു ഇത് കാണെ മാർട്ടിൻ സ്റ്റീഫനെ നോക്കി എന്താ എന്ന് കണ്ണ് കൊണ്ട് കാണിച്ചു….

അന്നയും ഉണ്ണിയും മുത്തും കുടി എല്ലാ ഇടവും നോക്കി കാണുകയായിരുന്നു അന്നയ്ക്കു എല്ലാം അത്ഭുതം ആയിരുന്നു നാട്ടിൽ വന്നിട്ട് ഉണ്ടെകിലും ഇത്ര ഏറെ ഭംഗി അപ്പൊ തോന്നിയിരുന്നില്ല…. ഉണ്ണീടെ വീട് ഇവിടെ അടുത്ത് ആണോ…. അതെ ചേച്ചി നടന്നു പോകാവുന്ന ദൂരം മാത്രമേ ഉള്ളു…. നമുക്ക് പോയാലോ അങ്ങോട്ടു…. ഇപ്പൊ അങ്ങോട്ടു പോണ്ട വന്നു കയറിയത് അല്ലെ ഉള്ളു…. ശബ്ദം കേട്ടാ ഭാഗത്തു നോക്കിയപ്പോ കണ്ടു…. അന്യഷിച്ചു വരുന്ന കുഞ്ഞനെ…. എന്താ പിള്ളേരെ രണ്ടും കൂടെ വീട്ടിലേക്കു വാ ഇപ്പൊ ഇവിടെയൊന്നും ആരും വരാറില്ല…. ഞങ്ങള് വെറുതെ ഇവിടെല്ലാം കാണാൻ ചേച്ചി ആദ്യവായിട്ട് അല്ലെ അതാ…. ഞാൻ വന്നിട്ട് ഉണ്ട് ഉണ്ണി ഇവിടെ പക്ഷെ ചെറുപ്പത്തിൽ ആണ് എന്ന് മാത്രം…. മതി വാ വന്ന് ഫ്രഷ് ആയി എന്തേലും കഴിക്ക് അവര് സ്റ്റീഫനും കുഞ്ഞും നിങ്ങളെ നോക്കി ഇരിപ്പാ…. അവര് തിരിച്ചു വീട്ടിലേക്കു നടന്നു ചെന്നപ്പോ കണ്ടു ഗേറ്റിന്റെ പുറത്തു നിന്ന് എത്തി നോക്കുന്ന ഒരാളെ…. അപ്പൊ കാണാമെ 🌺🌺