22/04/2026

സിന്ദൂരം : ഭാഗം 09

രചന – ഭവ്യ ഭാസ്കരൻ

അവൾ അവനരികിൽ ചെന്നിരുന്നു.

സ്മിത.. അവളെ കുറിച്ച് ഉണ്ണിയേട്ടൻ അറിഞ്ഞിട്ട് ഉണ്ടാവുമോ..? അവൾ മനസിൽ പറഞ്ഞു.

അവൾ അവന്റെ മുഖത്തേക്ക് നോക്കി കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.

ഉണ്ണിയേട്ടാ.. അവൾ അവനെ തട്ടി വിളിച്ചു.

എണീക്ക്..?

ഉണ്ണി പെട്ടെന്ന് അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു.

വിട് ഉണ്ണിയേട്ടാ.. അമ്പലത്തിൽ പോണം.

അമ്പലത്തിൽ നാളെ പോവാം.

ദെയ് കളിക്കാതെ പോയി കുളിച്ചു വാ. അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞു.

അവളിൽ നിന്നും പിടിയച്ചു കൊണ്ടവളെ നോക്കി. പുഞ്ചിരിയോടെ അവനെ നോക്കി അവനിൽ നിന്ന് അകന്ന് മാറി.

അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് അവൻ ബെഡിൽ നിന്നും എഴുന്നേറ്റു. ടവൽ എടുത്തു ബാത്‌റൂമിലേക്ക് നടന്നു.

ഉണ്ണിയോടെ ഒത്തുള്ള നിമിഷങ്ങളിൽ അവൾ സ്മിതയുടെ കാര്യം പാടെ മറന്നിരുന്നു.

അവൾ എഴുന്നേറ്റ് റെഡിയാവാൻ പോയി. ഒരു സെറ്റ് മുണ്ട് എടുത്ത് ഉടുത്തു. മുടി കുളി പിന്നൽ ചെയ്തിട്ടു. കരിമഷി നീട്ടി എഴുതി. നെറ്റിയിൽ ചുവന്ന വട്ട പൊട്ടും, നെറുകിൽ സിന്ദൂരം തൊട്ട് കണ്ണാടിയിലേക്ക് നോക്കി.

ഉണ്ണി വന്ന് അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു.
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

എങ്ങോട്ടാ.. അവളുടെ കാതിൽ ചോദിച്ചു.

അമ്പലം.. അവൾ നെറ്റി ഉയർത്തി കൊണ്ട് അവനെ നോക്കി സീരിയസ് ആയി പറഞ്ഞു.

അവൻ കണ്ണ് മിഴിച്ചവളെ നോക്കി.

മ്മ് ന്താ.. അവൾ നെറ്റി പൊക്കി കൊണ്ട് ചോദിച്ചു.

നീ ഒട്ടും റൊമാന്റിക് അല്ല മാളൂ. അവൻ പരിഭവത്തോടെ പറഞ്ഞു.

അല്ല റൊമാന്റിക് അല്ല. അങ്ങോട്ടു മാറി നിൽക്കേ മനുഷ്യ.. കപട ദേഷ്യത്താൽ പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി അവനെ കൂർപ്പിച്ചു നോക്കി.

ഉണ്ണി അവളെ നോക്കി ചുണ്ടുകോട്ടി.

നട അടക്കുന്നത്തിന് മുന്നേ അമ്പലത്തിൽ എത്തണം. വേഗം ഡ്രസ്സ്‌ മാറ്റി വരാൻ നോക്ക്. അത് പറഞ്ഞ് അവൾ മുന്നോട്ടു നടന്നു.

ഡീ ഒന്ന് സഹായിക്കടി..

തനിയെ ചെയ്താൽ മതി. അവൾ വിളിച്ചു പറഞ്ഞു കൊണ്ട് നടന്നു.

നിനക്ക് ഞാൻ വച്ചിട്ടുണ്ടടി കാന്താരി. അവൻ അവൾ പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു.

രാവിലെ തന്നെ മസിലും കാണിച്ചു നില്ക്കാ. അവൾ പിറുപിറുത്തു കൊണ്ട് ചിരിയോടെ ഹാളിലേക്ക് ചെന്നു.

ചിരിച്ചു കൊണ്ട് വരുന്ന മാളുവിനെ കണ്ട് കല്യാണി മൈഥിലി നോക്കി മാളുവിനെ കാണിച്ചു കൊടുത്തു.

അവളുടെ സൗന്ദര്യo കണ്ട് അസൂയയോടെ നോക്കി നിന്നു മൈഥിലി.

ഭാരതി അവളെ പുഞ്ചിരിയോടെ നോക്കി.

ഉണ്ണി എവിടെ..?

ഇപ്പോ വരും. മാളു ഭാരതിയെ നോക്കി പറഞ്ഞു.

എന്നാൽ പിന്നെ.. മൈഥിലി നിനക്ക് കൂടെ ഇവരുടെ കൂടെ പൊയ്ക്കൂടേ.. കല്യാണി മൈഥിലി നോക്കി ചോദിച്ചു.

ഇപ്പോ അവർ രണ്ടുപേരും അമ്പലത്തിൽ പോയിട്ട് വരട്ടെ. വൈകുന്നേരം നമ്മുക്ക് ഒരുമിച്ച് പോവാം. ഭാരതി മൈഥിലി നോക്കി പറഞ്ഞു.

എന്താ മൈഥിലി അങ്ങനെ പോരെ..? ഗൗരവത്തോടെ ഭാരതി ചോദിച്ചു.

ആഹ് മതി അമ്മേ.

കല്യാണി പല്ലു കടിച്ചു കൊണ്ട് ഭാരതിയെ നോക്കി ചിരിച്ചു.

ഷർട്ട്‌ മുണ്ടും ഉടുത്തു വരുന്ന ഉണ്ണിയെ മാളു കണ്ണിമാ ചിമ്മാതെ നോക്കി നിന്നു.

പുച്ഛിച്ചു നോക്കി കൊണ്ടവളെ മറി കടന്ന് ഉണ്ണി ഭാരതിയുടെ അടുത്തേക്ക് ചെന്നു.

അവൾ അവനെ നോക്കി ചുണ്ടുക്കോട്ടി.

അമ്മ ഞങ്ങൾ പോയിട്ട് വരാം.

ആഹ്. വഴിപാട് എല്ലാം നടത്തണം.

ആഹ്. അച്ഛൻ.. എവിടെ..? ഉണ്ണി ചോദിച്ചു.

ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി. ഭാരതി പറഞ്ഞു.

ആഹ്. പോയിട്ട് വരാം. അവൻ മുന്നോട്ടു നടന്നു.

അമ്മയോട് തലയാട്ടി പോയിട്ട് വരാം എന്ന് പറഞ്ഞ് മാളു അവന് പുറകെ നടന്നു.

അവർ കാറിൽ കയറി പോവുന്നത് നോക്കി ദേഷ്യത്തോടെ നോക്കി നിന്നു മൈഥിലിയും കല്യാണിയും.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അമ്പലത്തിൽ ചെന്ന് വഴിപാട് എല്ലാം നടത്തിയ ശേഷം ഉണ്ണിയും മാളുവും അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി

ഉണ്ണിയേട്ടാ… അവൾ കൊഞ്ചലോടെ വിളിച്ചു.

എന്താടി…

എന്നോടുള്ള പിണക്കമാറിയോ…? അവൾ അവനെ നോക്കി കൊണ്ട് ചോദിച്ചു.

ഇല്ല.. അവൻ കപട ദേഷ്യത്താൽ പറഞ്ഞു.

അവൾ അവന്റെ കൈയിൽ കയറി പിടിച്ചു.

സോറി ഉണ്ണിയേട്ടാ.. അവൾ സങ്കടത്തോടെ പറഞ്ഞു.

ഉണ്ണി അവളെ പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.

വാ പെണ്ണെ.. കണ്ണുറുക്കി അവളെ നോക്കി കൊണ്ട് പറഞ്ഞു.

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ… ഉണ്ണി അവളെ നോക്കി കൊണ്ട് ചോദിച്ചു.

അവളുടെ കണ്ണുകൾ വിടർന്നു.

ആഹ്. പോവാം. അവൾ പുഞ്ചിരിയോടെ തലയാട്ടി.

എന്നാൽ വാ.

മുന്നോട്ടു നോക്കിയ ഉണ്ണി ഒരു നിമിഷം തറഞ്ഞു നിന്നു പതിയെ മുഖം ദേഷ്യത്താൽ ചുവന്നു.

ഉണ്ണിയേട്ടാ.. മാളു അവനെ വിളിച്ചു.

വിളിച്ചത് ശ്രെദ്ധിക്കാതെ മുന്നോട്ടു നോക്കി നിൽക്കുന്ന ഉണ്ണിയെ അവൾ നോക്കി. പതിയെ അവളുടെ കണ്ണുകൾ അവൻ നോക്കുന്നിടത്തേക്ക് പതിഞ്ഞു.

ഉണ്ണിയെ തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ട് സംശയത്തോടെയവൾ നോക്കി.

മാളു ഉണ്ണിയുടെ കൈ തണ്ടയിൽ പിടിച്ചു. അവനോട് ചേർന്ന് നിന്നു.

ആരാ ഉണ്ണിയേട്ടാ.. അത്.

പെട്ടെന്ന് ഞെട്ടി കൊണ്ട് ഉണ്ണി മാളുവിനെ നോക്കി.

അത്‌.. അവളാ.

മാളു ഞെട്ടി കൊണ്ട് അവളെ നോക്കി.

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നവളെ മാളു അസ്വാസ്തയോടെ നോക്കി നിന്നു.

ഉണ്ണി മാളുവിന്റെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നു.

സ്മിത വലിഞ്ഞു മുറുകിയ മുഖത്തോടെ മാളുവിനെ പിടിച്ച കൈയിലേക്ക് നോക്കി.

ഉണ്ണി അവളെ ശ്രെദ്ധിക്കാതെ.. മാളുവിന്റെ കൈ പിടിച്ചു അവളെ മറി കടന്ന് നടന്നു.

ഉണ്ണിയേട്ടാ… സ്മിത ഇടറിയ ശബ്ദത്തോടെ അവനെ വിളിച്ചു.

അവളുടെ ആ വിളിയിൽ പിടിച്ചു കെട്ടിയ പോലെ ഉണ്ണി നിന്നു.

തുടരും