19/04/2026

നിന്നെയും കാത്ത് : ഭാഗം 04

രചന – നിഷ്തില

 

ശേഖയുടെ മറുപടിക്കായ് കാത്തിരിക്കുകയായിരുന്നു ഹരി…..

” അത് ഹരിയേട്ടാ അയാൾ ഒരു യെസ് പറയും എന്നുതോന്നുന്നില്ല…
പക്ഷെ അയാളിൽ നിന്നോരു യെസ് ഞാൻ ആഗ്രഹിക്കുന്നുണ്ട്…”

“ബട്ട്‌ അത് അയാളോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ലാ..”

“പിന്നെ????”…. ഹരി സംശയത്തോടെ ചോദിച്ചു.

“യെസ് പറഞ്ഞാൽ മുഖത്തുനോക്കി രണ്ടു ഡയലോഗ് പറഞ്ഞിട്ട് ഒരു നോ പറയണം…”

“അപ്പോൾ വഴക്കുണ്ടാക്കാനുള്ള പ്ലാൻ ആണ്….”

“അല്ല ഹരിയേട്ടാ…. ഞാൻ ഡാർക്ക്‌ ടോൺ ആണ്. അയാൾ വിചാരിച്ച ഭംഗിയില്ല മോഡേൺ അല്ല എന്നൊക്കെ അല്ലേ പറഞ്ഞെ… ഇനി അത് മാറ്റി പറഞ്ഞാൽ അതിനർത്ഥം അയാൾ എന്റെ ലുക്ക്‌ നെ ആണ് ഇഷ്ട്ടപ്പെടുന്നത് എന്നല്ലേ? അങ്ങനെയുള്ള ഒരാളുടെ കൂടെ എന്ത് വിശ്വസിച്ചാണ്‌ ഞാൻ ജീവിക്കേണ്ടത്?”

ഹരി ഒന്നും മിണ്ടിയില്ല..
അവൾ തുടർന്നു…

“മാത്രമല്ല ഒരാളുടെ സൗന്തര്യത്തിനും അപ്പുറം ഒരാളുടെ ക്യാരക്റ്ററിനാണ് പ്രാധാന്യം എന്ന് അയാളെ ബോധ്യപ്പെടുത്തണം… ”

“മ്മ്.. നിന്റെ ഇഷ്ടം പോലെ… എന്റെ എന്തെങ്കിലും സഹായം? ”

“തല്ക്കാലം വേണ്ട…
പിന്നെ ഭയങ്കര സുന്ദരനാ എന്നൊരു ഭാവം ഒണ്ട് അയാൾക്ക്‌… അതുകൊണ്ട് അയാൾ എന്തോ വലിയ സംഭവം ആണെന്നാ വിചാരം.. അതിനൊരു ചെറിയ തിരിച്ചടി അത്രേ ഉദ്ദേശിക്കുന്നുള്ളൂ….
പക്ഷേ….”

“മ്… എന്തേയ്?”

“സ്വന്തമായി സ്റ്റാൻഡ് ഉള്ള ആളാണ്… അതോണ്ടാണല്ലോ എന്നെ അക്‌സെപ്റ് ചെയ്യാൻ പറ്റില്ല എന്ന് നേരത്തെ പറഞ്ഞത്..
അതിനി അയാൾ മാറ്റിപറയും എന്ന് തോന്നുന്നില്ല….”

“ആഹ് നമുക്ക് നോക്കാം.. എന്താകും എന്ന്… ”

“പിന്നെ ശെഖാ… നിന്നോട് എനിക്ക് മറ്റൊരു കാര്യം…..”

“ഹരിയേട്ടാ… സമയം പോയി… ഇനീം നിന്നാ എന്റെ ബസ് മിസ്സ്‌ ആകും.. ഞാൻ വീട്ടിൽ എത്താൻ ലേറ്റ് ആകും.. നമുക്ക് പോകാം. ” അവൾ ദൃതി കൂട്ടി…

ഹരി പറയാൻ വന്ന എന്തോ ബാക്കി മുഴുവിപ്പിച്ചില്ല….

“വാ പോകാം….”

അവർ തിരിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു…
അപ്പോഴാണ് അവൾ ഫോണിലെ അച്ഛന്റെ 6 മിസ്സ്ഡ് കാൾസ് കണ്ടത്… അവൾ വേഗം തിരിച്ചു വിളിച്ചു…

“ഹലോ അച്ഛാ… ഫോൺ സൈലന്റ് ആയിരുന്നു. ഞാൻ ഇപ്പോളാ കണ്ടത്… എന്താച്ഛാ..?”

“മോൾ എവിടെത്തി??”

“ഞാൻ ഇറങ്ങീതെ ഉള്ളു.. ബസ്സ്റ്റോപ്പിലാണ്…”

“ആണോ.. ഞാൻ വിചാരിച്ചു മോൾ എത്താറായിക്കാണും എന്ന്?”

“എന്താച്ഛ കാര്യം? ഞാൻ ഒരു അര മണിക്കൂറിൽ എത്തും?..”

“അത് ശ്രീജിത്തിനു നിന്നോട് നേരിട്ടെന്തോ സംസാരിക്കണം എന്ന്…
ഞാനാണേൽ അഞ്ചുമണിക്ക് കോഫീ ഡേ യിൽ വരാം എന്നും പറഞ്ഞു.. ”

“ഞാൻ ഇവിടുന്ന് പൊക്കോളാം… ഡോണ്ട് വറി…
ഞാൻ ഹരിയേട്ടനോട് ഡ്രോപ്പ് ചെയ്യുമൊന്നു ചോദിക്കാം… ”

“അപ്പോൾ നിനക്ക് ഫ്രഷ് അവണ്ടേ? നിന്റെ ചെറുക്കനെ കാണാനാപോകുന്നെ..
ഒരു ബാഡ് ഇമ്പ്രെഷൻ വേണ്ടല്ലോ….?”

“അതിൽ കുറച്ചുള്ള ഇമ്പ്രെഷൻ ഒക്കെ മതി…”

“നിന്റെ ഇഷ്ടം പോലെ…
ഞാൻ ശ്രീജിത്ത്‌ന്റെ നമ്പർ സെൻറ് ചെയ്തിട്ടുണ്ട്… നീ അവിടെ എത്തിയിട്ട് വിളിക്കു…”

“ഓക്കേ അച്ഛാ….”

അവൾ കാൾ കട്ട്‌ ചെയ്തശേഷം
ഹരിയോട് കാര്യം പറഞ്ഞു..
അങ്ങനെ ശേഖ ഹരിക്കൊപ്പം ആശങ്കയോടും പ്രതീക്ഷയോടും കൂടി കോഫി ഡേ യിലേക്ക് തിരിച്ചു….
=≠==≠========≠=======

പാർക്കിംഗ് ഏരിയയിൽ കാറിൽ ചാരി നിൽക്കുന്ന ശ്രീജിത്തിനെ അവൾ ഹരിക്കു ചൂണ്ടി കാണിച്ചു…

“ഹരിയേട്ടാ ദാ അതാണ് കക്ഷി….”

“ഹി ഈസ്‌ ഹാൻഡ്‌സം… പിന്നെ കണ്ടിട്ട് നീ പറഞ്ഞത്രയും ജാടയൊന്നും തോന്നുന്നില്ലല്ലോ….”

“എന്തായാലും വാ ഭാവി അളിയനെ ഒന്ന് പരിചയപ്പെട്ടേക്കാം….”

“അളിയനോ…. അതേയ് ഞാൻ നോ പറയാനാണ് പോകുന്നത്… അല്ലാതെ….”

അവൾ ശബ്ദം കടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“ശരി മാഡം… ഞാൻ വെറുതെ ഒരു ഫ്ലോയ്ക്കു പറഞ്ഞതാ….”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

“പിന്നെ ഞാൻ ഓപ്പോസിറ്റ് ഉള്ള ഹൈപ്പഫമാർകെറ്റിൽ കാണും…
എന്തേലും ഹെല്പ് വേണേൽ ഡുനോട്ട് ഹെസിറ്റേറ്റ് ടു കോൺടാക്ട് മി…”

“ദേ ഹരിയേട്ടാ ചീഞ്ഞ ഡയലോഗ് അടിക്കല്ലേ…
എന്തേലും ഒണ്ടേൽ ഞാൻ വിളിക്കാം.. അച്ഛൻ വരും.. വെയിറ്റ് ചെയ്യേണ്ട…”

“ഓക്കേ… അങ്ങനാണേൽ അങ്ങനെ…”

അവർ കാറിൽ നിന്ന് ഇറങ്ങി….

തന്റെ അരികിലേക്ക് നടന്നു വരുന്ന ശേഖയെ കണ്ട് ശ്രീജിത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….എന്നാൽ അവൾക്കൊപ്പം നടന്നുവരുന്ന ചെറുപ്പക്കാരനെ കണ്ടു ആ മുഖത്തെ ചിരി ഒന്ന് മങ്ങി…
ഒപ്പം മനസ്സിൽ എന്തെന്നില്ലാത്ത ഒരാശങ്കയും…
ശ്രീജിത്തിന്റെ മുഖത്തെ ഭാവങ്ങൾ ശേഖ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….അവളുടെ ചുണ്ടുകളിൽ നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നു….അവർ ശ്രീജിത്തിനെ അടുത്തേക്ക് വന്നു…

“ഹായ്, ഞാൻ ഹരി. ഹരികൃഷ്ണൻ…
ശേഖയുടെ സീനിയറാണ്.ഇപ്പോൾ ശേഖയുടെ ഇൻസ്‌ട്ടിട്യൂട്ടിലെ ഇൻസ്‌ട്രെക്ടർ ആണ് .”

“ഹായ് ഞാൻ ശ്രീജിത്ത്…നേഴ്സ് ആണ്.”

അറിയാം… ശേഖ പറഞ്ഞു എല്ലാം… ഇൻസ്റ്റിട്യൂട്ടിൽ നിന്നിറങ്ങിയപ്പോൾ താമസിച്ചു.. അതാ ഞാൻ ഡ്രോപ്പ് ചെയ്യാം എന്നുവെച്ചത്….
അപ്പോൾ വന്ന കാര്യം നടക്കട്ടെ… വീണ്ടും കാണാം… ഓൾ ദി ബെസ്റ്റ്…”

ഹരി ശ്രീജിത്തിനു നേരെ കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു…

“താങ്ക്സ്…” ശ്രീജിത്ത്‌ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശേഖ ഞാൻ അങ്ങോട്ട് നീങ്ങുവാ….
അപ്പോൾ എല്ലാം പറഞ്ഞപോലെ….”
ഹരി അവളെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും..

ശേഷം ശേഖ ശ്രീജിത്തിനൊപ്പം അകത്തേക്ക് നടന്നു….
വൈകുന്നേരമായെങ്കിലും അധികം തിരക്കുണ്ടായിരുന്നില്ല..
അവൾ ശ്രീജിത്തിന് ഓപ്പോസിറ്റ് ആയി ഇരുന്നു…. പിന്നീട് എന്ത് സംസാരിക്കണം എന്നറിയാതെ അവനെ നോക്കി. ഒരു സ്റ്റാർട്ടിങ് ട്രബിൾ അവന്റെ മുഖത്തും വ്യക്തമായിരുന്നു.
അവന്റെ നോട്ടം അവളിലേക്ക് എത്തിയപ്പോൾ അവൾ നോട്ടം മാറ്റി… അത്രയും നേരം അവളിലുണ്ടായിരുന്ന ധൈര്യം എവിടെയോ ചോർന്നു പോകുന്നപോലെ പോലെ തോന്നി അവൾക്ക്.

അപ്പോളാണ് അവൾക്ക് ഓപ്പോസിറ്റ് ആയി രണ്ടു ടേബിളിനപ്പുറം ഒരു ഫാമിലി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്..

അവർക്കിടയിൽ കുസൃതികൾ കാണിച്ചുകൊണ്ടിരിക്കുന്ന നാലുവയസ്സ് തോന്നിക്കുന്ന ഒരു കുസൃതികുടുക്കയിലായി അവളുടെ ശ്രദ്ധ..
അവൻ ടേബിളിൽ ഇരിക്കുന്ന ഫ്ലവർ വേസ് എടുത്തു മറിച്ചിടുന്നു… ഉടനെ അവന്റെ അമ്മ അവനെ താഴെ ഇറക്കി നിർത്തി..
പിന്നെ അവൻ കസേരകൾക്കിടയിലൂടെ ഓട്ടമായി.. ഇടെക്കെപ്പോഴോ അവന്റെ നോട്ടം ശേഖയിലേക്കായി..
അവൾ അവനെ നോക്കി കണ്ണുചിമ്മി. അവൻ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അമ്മയുടെ അടുത്തേക്കൊടി.. ഇടക്കിടക്ക് അവളെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ വെയ്റ്റെർ വന്നതും ഓർഡർ ചോദിച്ചതും ശേഖ അറിഞ്ഞില്ല.

“ശെഖാ…..”

ശ്രീയുടെ വിളികേട്ടാണ് അവൾ നോക്കിയത്…

“തനിക്കെന്താ കുടിക്കാൻ?”

“എനിക്ക് കോഫി മതി…..”

“ചേട്ടാ രണ്ടു കോഫി.”

“വേറെ എന്തെങ്കിലും സാർ?…”

ശ്രീ അവളെ നോക്കി അവൾ ഒന്നും മിണ്ടിയില്ല.

“വേണ്ട.. തലക്കാം കോഫി മതി..”

അയാൾ നടന്നുനീങ്ങി.
അവർക്കിടയിൽ മൗനം വീണ്ടും കടന്നുവന്നു.
ആ മൗനത്തെ ഭേദിച്ചുകൊണ്ട് ശ്രീ ചോദിച്ചു.

“ശെഖാ… താനെന്താ ഒന്നും മിണ്ടാത്തെ?”

“ഞാൻ എന്ത് മിണ്ടാനാണ്…? കാണണം എന്നുപറഞ്ഞതു ഇയാളല്ലേ… പറയു എന്തിനാണ് കാണണം എന്ന് പറഞ്ഞത്?”

“തനിക്കറിയില്ലേ എന്തിനാണെന്ന്….???”

” ഇല്ല. എനിക്കറിയില്ല. ”

” പെണ്ണുകാണാൻ വന്നപ്പോൾ ഞാൻ പറഞ്ഞിരുന്നല്ലോ എന്റെ മറുപടി ഞാൻ പറയാം എന്ന്??? ”

” അച്ഛനോട് ഫോൺ വിളിച്ചു പറയാം എന്നല്ലേ പറഞ്ഞത്.. അതുമതിയാരുന്നല്ലോ….”
അവൾ ഒട്ടും മയമില്ലാതെ പറഞ്ഞു.

” എന്റെ മറുപടി കേൾക്കൻ തനിക്കാഗ്രഹമില്ലേ?? ”

“ഇയാളുടെ മറുപടി നേരത്തെ പറഞ്ഞതല്ലേ?? അതിൽ കൂടുതൽ ഞാനെന്ത് പ്രതീക്ഷിക്കാനാണ്???”

ഈ സമയം വെയ്റ്റെർ കോഫിയുമായി വന്നു.

(ശ്രീജിത്ത്‌ ഇത്രയും മുഖവുരയിടുന്നത് എന്തിനായിരിക്കും?തന്നോടൊരു യെസ് പറയാനാണോ?) ശേഖ മനസ്സിലോർത്തു.

പുറകിൽ ഒരു ചിണുങ്ങൽ കെട്ടാണ് ശ്രീജിത്ത് തിരിഞ്ഞു നോക്കിയത്.. നമ്മുടെ കുസൃതികുടുക്ക പുറകിൽ നിന്ന് ശ്രീയെ ഇക്കിളി ഇടുകയാണ്. ശ്രീ അവനെ വാരിയെടുത്തു മടിയിലിരുത്തി.. അവൻ യാതൊരു കൂസലുമില്ലാതെ ഇരിക്കുകയാണ്. പിന്നെ ശ്രീയുടെ പോക്കെറ്റിൽ നിന്ന് ഫോണെടുത്തു. എന്നിട്ട് എന്നെയും ശ്രീയെയും മാറി മാറി നോക്കി…

” ഇതാരാ? മാമൻ കെട്ടാൻപോകുന്ന പെണ്ണാണോ?”
അവൻ വളരെ നിഷ്‌ക്കളങ്കമായി ചോദിച്ചു.

അതുകേട്ട് ശ്രീക്കു എന്ത് പറയണം എന്നറിയാതെയായി.

അവൻ വീണ്ടും ചോദിച്ചു.

“അതേ.. ഇതു മാമൻ കെട്ടാൻ പോകുന്നക്കുട്ടിയാണ്..”
ഈ സമയം ശ്രീ അവളെ പാളിനോക്കി. അവളുടെ മുഖത്തു പ്രത്യേകിച്ച് ഭാവഭേദങ്ങൾ ഒന്നും അവൻ കണ്ടില്ല.

” ഉണ്ണികുട്ടാ ഇങ്ങുവാ….”

അതുകേൾക്കേണ്ട താമസം അവൻ ശ്രീയുടെ മടിയിൽനിന്ന് ഇറങ്ങിനടന്നു ..ശേഷം തിരിഞ്ഞു അവരിരുവരെയും നോക്കി…

“പിണങ്ങി ഇരിക്കുവാണോ??”.
അവൻ ചോദിച്ചു

അതിനു ശ്രീ മറുപടിയൊന്നും പറഞ്ഞില്ല. അവനെ നോക്കി പുഞ്ചിരിച്ചു..

ശ്രീ വീണ്ടും ശേഖയിലേക്ക് തിരിഞ്ഞു..

“ശെഖാ ഞാൻ കൂടുതൽ വളച്ചുകെട്ടുന്നില്ല എനിക്ക് തന്നെ ഇഷ്ടമായി. കല്യാണം കഴിക്കാൻ എനിക്ക് സമ്മതമാണ്. അത് തന്നോട് ഞാൻ തന്നെ പറയണമെന്ന് തോന്നി. അതാ കാണണം എന്നുപറഞ്ഞത്.”

“അതിനിയാളുടെ കോണ്സെപ്റ്റിലുള്ള കുട്ടി എന്നെപ്പോലെ അല്ലല്ലോ,കുറച്ചുകൂടി ഫെയെറായ മോഡേൺ ആയ ആളല്ലേ…പിന്നെ ഇപ്പോൾ എന്താ ഒരുമാറ്റം????”

“അത് ഞാൻ വെറുതെ തന്നെ… ഞാൻ വെറുതെ പറഞ്ഞതാണ്….
താൻ വളരെ സുന്ദരിയാണ്..പിന്നെ ഒരാളുടെ സൗന്ദര്യത്തിൽ ഒന്നും അല്ലല്ലോ കാര്യം?”

“ആഹാ…. ഇപ്പോളാണോ ഇങ്ങനെ ഒരു ബോധം ഉണ്ടായത്… അതോ ഇന്നലെ എന്നെ ഒരുങ്ങി കുറച്ചൂടെ ഫെയാറായി കണ്ടപ്പോളോ???”

“ശേഖ അത് പിന്നെ….”

“സീ മിസ്റ്റർ ശ്രീജിത്ത്‌, നിങ്ങളൊരു നോ.. ആണ് പറഞ്ഞിരുന്നെങ്കിൽ ഇയാളോട് കുറച്ചു ബഹുമാനമെങ്കിലും തോന്നിയേനെ. സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന ആളാണെന്ന് കരുതിയേനെ …”

ശ്രീ ഒന്നും മിണ്ടിയില്ല. ശേഖ തുടർന്നു.

“ഇതിപ്പോ ഇയാളുടെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് ഒരാളുടെ വ്യക്തിത്വത്തിനുമപ്പുറം സൗന്ദര്യത്തെ ഇഷ്ടപ്പെടുന്ന ആളാണെന്ന്.. ഓക്കേ.. അത് ഇയാളുടെ ഇഷ്ടം..പക്ഷേ അങ്ങനൊരാൾ നാളെ എന്നെ ഉപേക്ഷിച്ചു മറ്റൊരാൾക്ക്‌ പുറകെ പോകില്ല എന്ന് ആരുകണ്ടു…”

“ശെഖാ… ഞാൻ തന്നെയാണ് ഇഷ്ടപ്പെട്ടത് അല്ലാതേ തന്റെ സൗന്ദര്യത്തെ അല്ല… അത് തന്നെ എങ്ങനെ പറഞ്ഞുമനസിലാക്കണമെന്ന് എനിക്ക്….”

“ഇതിൽ കൂടുതലൊന്നും മനസിലാക്കാനില്ല. നിങ്ങൾ സുമുഖനാണ്. ഈ മുഖം ആർക്കും ഇഷ്ടപ്പെടും. എന്നാൽ ഞാൻ അതിനുമപ്പുറം ഒരു വ്യക്തിയെ ഇഷ്ടപ്പെടാൻ ആഗ്രഹിക്കുന്ന ആളാണ്.പക്ഷെ അതുപോലെ എന്നെ ഇഷ്ടപ്പെടാനോ മനസിലാക്കാനോ നിങ്ങൾക്കു കഴിയുമെന്ന് ഞാൻ കരുതുന്നില്ല.. സൊ ആം സോറി.. നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. ”
ശേഖ ഒരു വാശിയോടെ പറഞ്ഞു നിർത്തി…അവളുടെ കണ്ണുകൾ എന്തോ ചുവന്നു കലങ്ങി ഇരുന്നു….

ശ്രീ എന്തോ പറയാൻതുടങ്ങിയെങ്കിലും അവൻ ഒന്നും മിണ്ടാതേ കുനിഞ്ഞിരുന്നു….

അതാ ഉണ്ണിക്കുട്ടൻ വീണ്ടും വന്നു ശ്രീയുടെ അരികിൽ നിന്നു. ശ്രീ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല… അവന്റെ നോട്ടം മുഴുവൻ ശേഖയിലായിരുന്നു.. അവൻ ശ്രീയെ തട്ടി വിളിച്ചു.
ശേഷം അവന്റെ കയ്യിലുരുന്ന റോസപ്പൂ ശ്രീക്കു നേരെ നീട്ടി… ശ്രീ അത് വാങ്ങി…

“ഇതു ആന്റിക്ക് കൊടുക്ക്‌….”
അവൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

ശ്രീ അനങ്ങിയില്ല..
അവൻ വീണ്ടും നിർബന്ധിച്ചപ്പോൾ ആ പൂവ് ശേഖക്കു നേരെനീട്ടി.

ഉണ്ണിക്കുട്ടൻ ശേഖയെ തന്നെ നോക്കി. ശേഖ ഒരുനിമിഷം എന്തുചെയ്യണം എന്നറിയാതെ കുഴഞ്ഞു. അവൾ അനങ്ങിയില്ല. ഉണ്ണികുട്ടന്റെ മുഖം വാടുന്നത് അവൾ കണ്ടു…
എന്തോ ആ നിഷ്‌ക്കളങ്കമായ കുഞ്ഞുമനസിനെ നോവിക്കാൻ അവൾക്കു തോന്നിയില്ല.

ശേഖ ശ്രീയുടെ കയ്യിൽ നിന്നും പൂവ് വാങ്ങി… ഉണ്ണികുട്ടനെ നോക്കി ചിരിച്ചു.

അവൻ പുഞ്ചിരിയോടെ രണ്ടുപേരെയും നോക്കി..ശേഷം ശ്രീയോടായി പറഞ്ഞു.

” അതേ ഇനി ആന്റി പിണങ്ങുമ്പോൾ ഇങ്ങനെ ചെയ്താമതി…”

അവൻ ചിരിച്ചു കൊണ്ട് ഓടിപ്പോയി….

ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശേഖ അപ്പോളാണ് ശ്രദ്ധിച്ചത്…
ശേഖക്കു എന്തോ വല്ലായ്മ തോന്നി.

(താൻ ശ്രീജിത്തിനോട് പറഞ്ഞത് കുറച്ചുകൂടിപ്പോയോ?)അവൾ സ്വയം ചിന്തിച്ചു..

അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും ശേഖയുടെ മനസ്സ് പിടിഞ്ഞുതുടങ്ങി… അവളെറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങി…..
ഒരുനിമിഷം തനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ശേഖ ഉഴറി…

ഇത്രയും നേരം ദേഷ്യം തോന്നിയ ഇയാളുടെ കണ്ണുകൾ നോക്കി താൻ ഇത്രയും വിഷമിയുന്നതെന്തിനെന്ന് അവൾക്കു മനസിലായതേയില്ല…

” എക്സ്ക്യൂസ്‌മീ..”

അവൾ ശ്രീക്കു മുഖം കൊടുക്കാതെ വാഷ് റൂമിലേക്ക് നടന്നു. പോയി മുഖം കഴുകി തിരിച്ചു ചെയറിൽ വന്നിരുന്നു…

(സമയം വൈകുന്നു… എങ്ങനാ വീട്ടിലോട്ട്… അച്ഛനെ വിളിക്കണ്ടേ?).
അവൾക്കു ശ്രീയോട് സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നി എങ്കിലും അവൾ ശ്രീയോടായി തുടർന്നു….

“സമയം ഒരുപാടായി… ഞാൻ അച്ഛനെ വിളിക്കട്ടെ… നമുക്ക് ഇറങ്ങിയാലോ?…”

അവൾ പതിയെ എണീറ്റു….

“തന്നെ ഞാൻ കൊണ്ടെയാക്കാം….”

“വേണ്ട.. ഞാൻ അച്ഛനെ വിളിക്കാം.. അച്ഛൻ വരും… ഞാൻ അച്ഛന്റെ കൂടെ പൊക്കോളാം .”

“ഞാൻ തന്നെപിടിച്ചു വിഴുങ്ങത്തൊന്നും ഇല്ല.
ഇത്രയും നേരം എന്റെകൂടെയല്ലേ ഇവിടിരുന്നേ….എങ്കിൽ തന്നെ വീട്ടിൽ കൊണ്ടെയാക്കാനും എനിക്കറിയാം… അവിടെ ഇരിക്ക്.,.. ”
അവൻ ദേഷ്യത്തോടെ പറഞ്ഞു…

ശേഖക്ക് തിരിച്ചൊന്നും പറയാനുള്ള ധൈര്യം ഉണ്ടായില്ല.. അവളവിടെ ഇരുന്നു… അവൻ കാർഡ് കൊടുത്ത് ബില്ല് പേ ചെയ്തു.

“വൺ മിനിറ്റ് ” അവൻ വാഷ് റൂമിലേക്ക് നടന്നു.

“വരൂ… പോകാം…” അവൻ അവളെ വിളിച്ചു…..

ശേഖ ബാഗും എടുത്തു എഴുന്നേറ്റു…
ശ്രീ കൊടുത്ത പൂവ് മനപൂർവം അവിടെ ഉപേക്ഷിച്ചു. (എടുക്കണം എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു )

തന്നോട് ദേഷ്യമുണ്ടെങ്കിലും ആ പൂവ് അവൾ അവിടെ ഉപേക്ഷിക്കുമെന്ന് ശ്രീ കരുതിയില്ല.. അവളതെടുക്കാതിരുന്നത് അവനെ കൂടുതൽ വേദനിപ്പിച്ചു….

അവൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി… പുറകെ ശേഖയും….

“എസ്ക്യൂസ്‌മീ മാഡം…. ”
ശേഖ തിരിഞ്ഞു നോക്കി..
അത് തങ്ങൾക്ക് കോഫി സെർവ് ചെയ്ത ആളായിരുന്നു….

അയാളുടെ കയ്യിലിരുന്ന പൂവ് അവൾക്കുനേരെ നീട്ടി….
” മാം ഇതു നിങ്ങളുടെ ടേബിളിൽ ഇരുന്നതാണ്…”

“താങ്ക്സ്… ഞാൻ…. എടുക്കാൻ മറന്നു… ”
ശ്രീയെ കേൾപ്പിക്കാൻ എന്നവണ്ണം പറഞ്ഞു,…

ശ്രീ അത് ശ്രദ്ധിക്കാതെ ദേഷ്യത്തിൽ താഴേക്കു നടന്നു….
ശേഖ അവനെ അനുഗമിച്ചു…….

( തുടരും…..)

കഥ ഇഷ്ടമാകുന്നു എന്ന് വിശ്വസിക്കുന്നു……
അഭിപ്രായങ്ങൾ എഴുതുമല്ലോ…….