രചന – സുൽഫിയ നൗഫൽ
അഞ്ജു…… മോളെ……..
കാറിൽ നിന്ന് ഇറങ്ങി വരുന്ന അഞ്ജുവിനെ കണ്ട് ശിവനും സാവിത്രിയും അവളുടെ അടുത്തേക്ക് ചെന്നു…..
ഡീ….. നീ ഇത്ര നേരം ഇതെവിടെ ആയിരുന്നു…. വരാൻ വൈകുമെങ്കിൽ അതൊന്നു വിളിച്ചു പറഞ്ഞൂടെ….
ഡീ…. ചോദിച്ചത് കേട്ടില്ലേ… നീ എന്താ ഒന്നും മിണ്ടാതെ ഇങ്ങനെ പ്രതിമ കണക്കെ നിൽക്കുന്നത്…. ഡീ…. അഞ്ജു……..
അതും പറഞ്ഞു ശിവൻ അഞ്ജുവിന്റെ ഇടത്തെ കൈയിൽ കയറി പിടിച്ചു…..
അപ്പോളാണ് അഞ്ജുവിന്റെ കൈയിലെ കേട്ട് ശിവന്റെ കണ്ണിൽ പെട്ടത്…….
അത് കണ്ടതും ശിവൻ ഒന്ന് ഞെട്ടി…..
അഞ്ജു….. ഇതെന്താ നിന്റെ കൈയില്…….
ശിവൻ അഞ്ജുവിന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു…..
ശിവേട്ടാ…….
വിളി കേട്ട് ശിവൻ അങ്ങോട്ട് നോക്കി……
ശിവേട്ടാ… ഞാൻ…. അഭിരാമി…. അഞ്ജുന്റെ ഫ്രണ്ട് ആണ്… ഞങ്ങൾ ഒരുമിച്ച വർക്ക് ചെയ്യുന്നത്…….
എനിക്കറിയാം നിന്നെ……ഞാൻ അഞ്ജുന്റെ കൂടെ നിന്നെ കണ്ടിട്ടുണ്ട്….. അഭി ഇവൾക്ക് എന്താ പറ്റിയത്….. ഇവള്ടെ കൈയിൽ എന്താ…..
ശിവേട്ടാ… ഞാൻ എല്ലാം പറയാം…. ആദ്യം അഞ്ജുനെ മുറിയിൽ കൊണ്ടുപോയി കിടത്ത്… അവള് നല്ല ക്ഷീണം ഉണ്ട്…….
അമ്മേ…. അഞ്ജുനെ അകത്തേക്ക് കൊണ്ടുപോയ്ക്കോ…..
സാവിത്രി അഞ്ജുനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി……
അഭി… എന്താ പറ്റിയത്… അവൾ എന്താ ഒന്നും മിണ്ടാത്തെ….. അഞ്ജുന്റെ കൈയിൽ ആ കേട്ട് എന്താ…….
ശിവേട്ടാ… ഞാൻ പറയുന്നത് സമാധാനമായിട്ട് കേൾക്കണം… എടുത്ത് ചാടി ഒന്നും ചെയ്യരുത് അത് നമ്മുടെ അഞ്ജുവിനെ ബാധിക്കും…..
ഇത് കുറച്ചു സീരിയസ് ആയിട്ടുള്ള കാര്യമാണ്……..
അഭി.. നീ ഈ മുഖവുര കളഞ്ഞിട്ട് കളഞ്ഞിട്ട് കാര്യം എന്താന്ന് പറ…..
അത്… ശിവേട്ടാ……
ഓഫീസിൽ ഒരു പ്രശ്നം ഉണ്ടായി….
അഞ്ജു…… അവള്…… കൈയിലെ ഞരമ്പ് മുറിച്ചു ആത്‍മഹത്യയ്ക്ക് ശ്രെമിച്ചു……
അഭി എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു….
അഭി….. മോളെ…. നീ ഇത് എന്താ പറയുന്നത്….. അഞ്ജു…. അവള്……. അതിനും മാത്രം എന്ത് പ്രശ്നം ആണ് ഓഫീസിൽ ഉണ്ടായത്……
അഭി പറഞ്ഞത് ശിവന് വിശ്വസിക്കാൻ ആയില്ല…..
അത്…. ശിവേട്ടാ…… ഓഫീസിൽ ഒരുത്തൻ കുറച്ചു നാളായി അഞ്ജുന്റെ പുറകെ നടന്നു ശല്യം ചെയ്യുന്നുണ്ടായിരുന്നു…. കാർത്തിക് എന്ന അവന്റെ പേര്…….. അവളെ കൊണ്ടാകുന്ന വിധം അവൾ അതിൽ നിന്നു ഒഴിഞ്ഞു മാറി….. പറ്റാവുന്ന രീതിയിൽ ഒക്കെ അഞ്ജു അവനോട് കാര്യങ്ങൾ പറഞ്ഞതാണ്…… ഓഫീസിൽ എല്ലാവർക്കും അറിയാം അഞ്ജുന്റെ കല്യാണം കഴിഞ്ഞതാണെന്നു പക്ഷേ അത് ശിവേട്ടൻ ആണെന്ന് ആർക്കും അറിയില്ല…. അവളുടെ ഏറ്റവും അടുത്ത ഫ്രണ്ട് ആയ എന്നോട് പോലും അവൾ പറഞ്ഞില്ല….. ഞാൻ ഈ അടുത്ത് ആണ് അറിഞ്ഞത് ശിവേട്ടൻ ആണ് അഞ്ജുനെ കല്യാണം കഴിച്ചതെന്നു….. ഓഫീസിൽ പലരും അവളോട് ചോദിച്ചിട്ടുണ്ട് ഭർത്താവ് ആരാന്നു പക്ഷേ അവൾ ഒന്നും പറഞ്ഞില്ല….ഈ കാർത്തിക്ക് ആദ്യമൊക്കെ അവളെ ഇഷ്ടന്നു പറഞ്ഞാണ് പുറകെ നടന്നത് പക്ഷേ അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല……പിന്നെ കുറച്ചു നാളത്തേക്ക് അവന്റെ ശല്യം ഇല്ലായിരുന്നു അവൻ ലീവിൽ ആയിരുന്നു…ലീവ് കഴിഞ്ഞു ഓഫീസിൽ തിരിച്ചെത്തിയ കാർത്തിക് വീണ്ടും അവളുടെ പുറകിൽ തന്നെ കൂടി… ഇത്തവണ അവൻ ഇഷ്ടാണെന്നു പറഞ്ഞല്ല വന്നത് അവൻ…… അഞ്ജുനെ….. അവളെ………അവന്റെ ബെഡ്റൂമിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്…..
അഭി…. അവന്റെ വീടെവിടെയാ………
അത്രയും കേട്ടതും ശിവന് അവന്റെ ദേഷ്യം അടക്കാൻ ആയില്ല…..
ശിവേട്ടാ…. ഞാൻ ആദ്യം തന്നെ പറഞ്ഞു… സമാധാനത്തിൽ കേൾക്കണം എന്ന്…. ഞാൻ ആദ്യം മുഴുവനും പറയട്ടെ……
അഭി പറഞ്ഞത് കേട്ട് ശിവൻ അവന്റെ ദേഷ്യം കൺട്രോൾ ചെയ്ത് നിന്നു…..
അവൻ…. അങ്ങനെ പറഞ്ഞപ്പോൾ അഞ്ജു അവന്റെ കാരണം പുകച്ചു ഒരെണ്ണം കണ്ടു…. അത് ഓഫീസിൽ ഉള്ള എല്ലാവരും കണ്ടു….. അതുകൂടി ആയപ്പോൾ അവനു വാശി ആയി..അവൾ തല്ലിയതൊന്നും കാര്യമാക്കാതെ അവൻ വീണ്ടും ആ ആവശ്യം പറഞ്ഞോണ്ടിരുന്നു….എങ്ങനെയും അഞ്ജുവിനെ അവന്റെ വരുത്തിക്ക് കൊണ്ടുവരാൻ അവൻ കുറെ ശ്രെമിച്ചു….
ഒടുവിൽ അവൻ……… ഇന്ന്………അഞ്ജുനോട്……….
അഭി പറയാൻ വന്നത് ഒന്ന് നിർത്തി എന്നിട്ട് ശിവനെ നോക്കി….. അഞ്ജു പറഞ്ഞു ശിവനെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇങ്ങനെ ഒരു കാര്യം കേട്ടാൽ ശിവൻ എങ്ങനെ പ്രതികരിക്കും എന്ന് അഭിക്ക് അറിയാമായിരുന്നു……
അഭി…. എന്താ….. അവൻ എന്താ… എന്റെ അഞ്ജുനോട് ചെയ്തത്…..അവൾ മരിക്കാൻ ശ്രെമിക്കണമെങ്കിൽ അതിനുമാത്രം എന്തോ നടന്നിട്ടുണ്ട്…. അഭി പറ….. എന്താ….. അവൻ ചെയ്തത്……
ശിവന്റെ ഓരോ വാക്കിലും അവനോടുള്ള ദേഷ്യം കാണാമായിരുന്നു…..
ശിവേട്ടാ…..അവൻ…. അവൻ ഇന്ന് അഞ്ജുവിനെ ഒരു വിഡിയോ കാണിച്ചു….അത്…. അത് ഒരു പെണ്ണ് കുളിക്കുന്ന വീഡിയോ ആയിരുന്നു… ആ വിഡിയോയിൽ അവൻ അഞ്ജുന്റെ മുഖം മോർഫ് ചെയ്തു……അവൻ പറയുന്നത് കേട്ടില്ലെങ്കിൽ അവൻ ആ വിഡിയോ സോഷ്യൽ മീഡിയയിൽ ഇടും എന്ന പറയുന്നത്….നാളെ വൈകുന്നേരത്തിനുള്ളിൽ ഒരു തീരുമാന പറയണം എന്ന അവൻ പറഞ്ഞത്…. നമുക്കറിയാം അത് അഞ്ജു അല്ലെന്നു…. പക്ഷേ കാണുന്നവർ അത് അഞ്ജുവാണെന്നെ കരുതു……ആ വിഡിയോ ആരെങ്കിലും കണ്ടാൽ പിന്നെ എല്ലാവരും അവളെ അങ്ങനെ കാണു….അത് ആരെങ്കിലും കണ്ടാൽ ഉള്ള നാണക്കേട് ഓർത്തപ്പോൾ അഞ്ജു…….
ഞാൻ അവളോട് തുടക്കം മുതലെ പറഞ്ഞതാ ശിവേട്ടനോട് പറയാൻ പക്ഷേ ശിവേട്ടൻ അറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്താണ് അവള് പറയാഞ്ഞത്…..
പക്ഷേ അവൻ ഇങ്ങനെ ഒരു ബ്ലാക്ക് മെയിൽ ചെയ്യുമെന്ന് കരുതിയില്ല…….
അഞ്ജുനെ പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ഒന്നും പറ്റിയില്ല…. എന്റെ അമ്മ ഡോക്ടർ ആണ്… ഞാൻ അഞ്ജുനെ അമ്മേടെടുത്തേക്ക് ആണ് കൊണ്ടുപോയത്…..
സീരിയസ് ഒന്നും ഇല്ല… അതുകൊണ്ട് അമ്മ ഡിസ്ചാർജ് ചെയ്തു…. ഇത് വേറെ ആരും അറിഞ്ഞിട്ടില്ല……….
ശിവേട്ടാ…. അഞ്ജു…. അവൾ ആകെ പേടിച്ചിരിക്കുവാണ്…. ശിവേട്ടൻ അവളുടെ അടുത്തേക്ക് ചെല്ല്…….
അഭി….. എനിക്ക് അവന്റെ ഫുൾ ഡീറ്റെയിൽസ് വേണം…. എന്റെ പെണ്ണിനോട് ഇങ്ങനെ ചെയ്ത അവനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല…..
ശിവേട്ടാ.. അതൊക്ക പിന്നെ… ആദ്യം അഞ്ജു ഒക്കെ ആവട്ടെ…..ശിവേട്ടൻ അങ്ങോട്ട് ചെല്ല്…. അവളുടെ മനസ്സ് ആകെ കുഴഞ്ഞു ഇരിക്കുകയാണ്……
എന്നാൽ ശരി… ഞാൻ പോട്ടെ…. അമ്മ നോക്കിയിരിക്കുകയായിരിക്കും……. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി…. അഞ്ജുന്റെ കൈയിൽ എന്റെ നമ്പർ ഉണ്ട്……
അതും പറഞ്ഞു അഭി കാറിൽ കയറി…….
❤❤❤••••••••••••••••••••••••••••❤❤❤
അമ്മേ…… അഞ്ജു… അവൾ ഉറങ്ങിയോ….
മോനെ… അവൾക്കെന്തോ കാര്യായിട്ട് പറ്റിയിട്ടുണ്ട്… ഞാൻ എത്ര ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടുന്നില്ല….. എന്താ മോനെ പറ്റിയത്..
നടന്നതൊക്കെ ശിവൻ സാവിത്രിയോടെ പറഞ്ഞു……
ശിവാ….എന്റെ… മോള്…. അവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ……
അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട ഒന്നും പറ്റില്ല…. എല്ലാം ഞാൻ നോക്കിക്കൊള്ളാം…..അമ്മ ചെന്നു കിടന്നോ… അഞ്ജുനെ ഞാൻ നോക്കിക്കൊള്ളാം…..
ശിവൻ നേരെ അഞ്ജുന്റെ മുറിയിലേക്ക് നടന്നു…..
ശിവൻ ചെന്നപ്പോൾ അഞ്ജു ഇരുന്ന് കരയുന്നതാണ് കണ്ടത്…..
അവൻ അവളുടെ അരികിലേക്ക് ചെന്ന് അവൽക്കരികിൽ ഇരുന്നു…..
അഞ്ജു………
ശിവൻ പതിയെ അവളെ വിളിച്ചു…..
പക്ഷേ അഞ്ജു അവന്റെ മുഖത്തേക്ക് നോക്കിയില്ല…..
അഞ്ജു…. നീ.. എന്താ.. ഈ ചെയ്തത്…. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ….. നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ….
നിന്റെ കൂടെ ഞാൻ ഇല്ലേ…..
അതും പറഞ്ഞു ശിവൻ അവളെ അവന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു……
അഞ്ജു… നീ.. എന്തിനാ പേടിക്കുന്നത് ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല….നീ എന്തിനാ പേടിക്കുന്നത് ഞാൻ ഇല്ലേ നിന്റെ കൂടെ…..
ശിവൻ അത്രയും പറഞ്ഞപ്പോഴേക്കും അഞ്ജു പൊട്ടിക്കരയാൻ തുടങ്ങി…….
ഏയ്….. അഞ്ജു…. എന്താ.. ഇത്…. നീ കരച്ചില് നിർത്ത്…… അതിനും മാത്രം എന്താ ഇപ്പൊ ഉണ്ടായത്….. ഒന്നും ഇല്ല….. അവൻ നിന്നെ ഒന്നും ചെയ്യില്ല…… എനിക്കറിയാം എന്ത് വേണമെന്ന് നീ ഇനി അതോർത്തു വിഷമിക്കണ്ട…….നീ എന്റെ പെണ്ണാ എന്റെ ശ്വാസം നിലയ്ക്കുന്നത് വരെ ഞാൻ ഉണ്ടാകും നിന്റെ കൂടെ… നിന്നെ എന്നും ഇങ്ങനെ നെഞ്ചോടു ചേർത്തു നിർത്താൻ ആണ് ഞാൻ നിന്നെ സ്വന്തം ആക്കിയത് അല്ലാതെ വിട്ടുകളയാൻ അല്ല……..
അതും പറഞ്ഞു ശിവൻ അവളുടെ നെറ്റിയിൽ
ചുണ്ടുകളമർത്തി………
അഞ്ജു… വാ…. നമുക്ക് എന്റെ മുറിയിലേക്ക് പോകാം…. നീ ഇവിടെ ഒറ്റയ്ക്ക് കിടക്കണ്ട….
നിനക്ക് ഒരു പിരി ഇളകി കിടക്കുവാ…. വീണ്ടും ഇങ്ങനത്തെ മണ്ടത്തരങ്ങൾ കാണിക്കില്ലെന്നു പറയാൻ പറ്റില്ല……
ശിവേട്ടാ…… അത്…..കുഴപ്പം ഇല്ല….. ഞാൻ…. ഞാൻ ഇവിടെ കിടന്നോളം……
ശിവേട്ടൻ പോയി കിടന്നോ….
ഓ…. അപ്പൊ… നീ ആ മുറിയിലേക്ക് വരില്ല….അല്ലെ……. വേണ്ട… നീ വരണ്ട…..നീ വരില്ലെന്നുള്ള വാശിയിൽ ആണല്ലോ…..നിന്നെ ഞാൻ കൊണ്ടുപോയ്ക്കോളം……
ശിവൻ അവളെ പൊക്കിയെടുത്തു അവന്റെ മുറിയിൽ കൊണ്ടുപോയി കിടത്തി……
ഇനി മര്യാദക്ക് ഈ മുറിയിൽ കിടന്നോളണം.. ഇവിടെന്നെങ്ങാനും എഴുന്നേറ്റു നീ ആ മുറിയിലേക്ക് പോയാൽ ഉണ്ടല്ലോ…….
മര്യാദയ്ക്ക് കിടന്നുറങ്ങിക്കോ…..
അതും പറഞ്ഞു ശിവൻ ലൈറ്റ് ഓഫ് ചെയ്തു കട്ടിലിന്റെ ഒരറ്റത് ചെന്നു കിടന്നു………
രാവിലെ സൂര്യ കിരണങ്ങൾ മുഖത്തു പതിച്ചപ്പോൾ ആണ് ശിവൻ കണ്ണുകൾ തുറന്നത്…. തന്റെ നെഞ്ചോരം ചേർന്ന് കിടക്കുന്ന അഞ്ജുവിനെ കണ്ടപ്പോൾ അവനു അതിരില്ലാത്ത സന്തോഷം തോന്നി….. അവളെ ഒന്ന് കൂടി തന്നിലേക്ക് ചേർത്ത് കിടത്തി……..
കുറെ നേരം തന്റെ പ്രിയതയെ നോക്കി അവൻ അങ്ങനെ തന്നെ കിടന്നു……
______________________❤❤❤❤
അഞ്ജു…. നീ ഒന്ന് റെഡിയായിട്ട് വാ….
എങ്ങോട്ടാ…. ശിവേട്ടാ……..
എങ്ങോട്ടാന്ന് പറഞ്ഞല്ലേ നീ വരൂ…..
വേഗം പോയി റെഡിയായിട്ട് വാ……
ഹും….. ഞാൻ ഇപ്പൊ വരാം………
അമ്മേ….. ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ…..ചിലപ്പോൾ വരാൻ കുറച്ചു വൈകും…..
എവിടെ പോകുവാ മോനെ…… അഞ്ജുനേം കൊണ്ടിപ്പോ പോണോ……
അതിന് അവൾക്കിപ്പോ കുഴപ്പം ഒന്നുമില്ല….. എങ്ങോട്ടെന്നു വന്നിട്ട് പറയാം…….
യാത്രയിലുട നീളം ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു.. കുറെ നേരത്തെ യാത്രയ്ക്കൊടുവിൽ കാർ ഒരു വീട്ടുമുറ്റത് ചെന്നു നിന്നു……..
ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി……
ശി…….ശിവേട്ടാ…… നമ്മളെന്താ ഇവിടെ…..ഇത് ആരുടെ വീടാ……
അതൊക്കെ പറയാം…. നീ വാ അഞ്ജു…….
ശിവേട്ടൻ എന്റെ കൈക്കു പിടിച്ചു ആ വീട്ടിലേക്കു നടന്നു….ശിവേട്ടൻ കോളിങ് ബെൽ അടിച്ചു….. കുറച്ചു കഴിഞ്ഞു ആരോ വാതിൽ തുറന്നു…..
വാതിൽ തുറന്നു പുറത്തേക്ക് വന്ന ആളെ കണ്ട് ഞാൻ ഞെട്ടി……
“കാർത്തിക് ”
അവനെ കണ്ടതും നിന്നിടത് നിന്ന് അനങ്ങാൻ കഴിയാതെ നിന്നു……
പക്ഷേ ശിവേട്ടന്റെ പ്രതികരണം നേരെ മറിച്ചായിരുന്നു……
അവനെ കണ്ടതും ശിവേട്ടൻ അവന്റെ മേലെ ചാടി വീണു……പിന്നെ അവിടെ എന്താ നടന്നത് എന്ന് എനിക്ക് തന്നെ ഓർമ്മയില്ല…… ശിവേട്ടൻ അവനെ ഒരുപാട് തല്ലി….അവനെ തല്ലിച്ചതച്ചു….ഒച്ചയും ബഹളവും കേട്ട് ആ വീട്ടിൽ ഉള്ളവർ ഒക്കെ ഓടി എത്തി…….
ഞാൻ ശിവേട്ടനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും ശിവേട്ടൻ അടങ്ങുന്ന ലക്ഷണം ഉണ്ടായിരുന്നില്ല……..
ശിവാ……………
പെട്ടന്നുള്ള വിളി കേട്ട് ശിവേട്ടനും ഞാനും അങ്ങോട്ട് നോക്കി……..
“സിദ്ധാർഥ് “……..
ശിവാ….. നീ എന്താ ഈ കാണിക്കുന്നേ….. നീ എന്തിനാ എന്റെ അനിയനെ ഇങ്ങനെ തല്ലുന്നത്…….
ഇവനെ തള്ളുകയല്ല കൊല്ലാ വേണ്ടത്……..
നിനക്ക് നാണമില്ലേ സിദ്ധു ഈ വൃത്തി കെട്ടവൻ നിന്റെ അനിയൻ ആണെന്ന് പറയാൻ……..
അവരുടെ സംസാരം കേട്ടപ്പോൾ ആണ് ഇവർക്ക് തമ്മിൽ നേരത്തെ അറിയാം എന്ന് എനിക്ക് മനസ്സിലായത്…..
ശിവാ……നീ എന്തൊക്കെയാ പറയുന്നേ……നീ ഒരാളെയും കാര്യമില്ലാതെ ഇങ്ങനെ തല്ലില്ല അതിനുമാത്രം ഇവൻ എന്താ ചെയ്തത്…..
അഞ്ജു…. ഇങ് വാ…….
ഞാൻ ശിവേട്ടന്റെ അടുത്തേക്ക് ചെന്നു……..
ഇത് അഞ്ജലി… എന്റെ ഭാര്യ…….
അത് കേട്ടതും കാർത്തിക് ഒന്നു ഞെട്ടി…
ശിവാ…. നിന്റെ കല്യാണം കഴിഞ്ഞോ…. എപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ…..
അത് പെട്ടന്നായിരുന്നു…. ഇപ്പൊ ഒന്നര വർഷമായി……..ഇവൾ ഇന്നലെ കൈയില്ലേ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രെമിച്ചു…… അതിനു കാരണം നിന്റെ അനിയൻ ആണ്…….
എന്റെ അനിയനോ…… നീ എന്താ പറയുന്നേ……
ശിവേട്ടൻ നടന്നതെല്ലാം സിദ്ധാർഥനോട് പറഞ്ഞു……. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സിദ്ധാർഥ് ചെന്നു കാർത്തിക്കിനിട്ട് രണ്ടെണ്ണം പൊട്ടിച്ചു…..
ശിവാ…..അവനു വേണ്ടി ഞാൻ നിന്നോട് മാപ്പ് ചോദിക്കുവാ….. ഇനി അങ്ങനെ ഒന്നും അവന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല……
അങ്ങനെയാണെങ്കിൽ നിനക്ക് കുറച്ചു കാലം കൂടി നിന്റെ അനിയനെ ജീവനോടെ കാണാം…. നിനക്ക് സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞു കൊടുത്തേക്ക് ഈ ശിവപ്രസാദ് ആരാണെന്നു……..
സിദ്ധു ഇവന്റെ കൈയിൽ ഉള്ള ആ വീഡിയോസ് അതിന്റെ എത്ര കോപ്പി ഉണ്ടോ അതെല്ലാം എനിക്ക് വേണം…….
ഡാ….. കാർത്തി… പോയി അതെല്ലാം എടുത്തിട്ട് വാ…..ഒരു കോപ്പി പോലും വിട്ട് കളയരുത്…..
സിദ്ധാർഥ് പറഞ്ഞപ്പോൾ അവൻ പോയി അതെല്ലാം എടുത്തോണ്ട് വന്നു…… ശിവേട്ടൻ അതെല്ലാം വാങ്ങി പുറത്തേക്കിറങ്ങി…..
അതെല്ലാം അവന്റെ മുന്നിൽ വെച്ച് തന്നെ തീയിട്ട് കത്തിച്ചു…….
സിദ്ധു… ഇനി നിന്റെ അനിയൻ എന്റെ പെണ്ണിനെ ശല്യം ചെയ്താൽ ഇതായിരിക്കും ഇവന്റെയും അവസ്ഥ……
അതും പറഞ്ഞു ശിവേട്ടൻ എന്നെ വിളിച്ചു കാറിൽ കഴറ്റി…….
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ശിവേട്ടന്റെ മുഖത്തു നല്ല തെളിച്ചം ഉണ്ടായിരുന്നു…. ഞങ്ങൾക്കിടയിൽ അപ്പോഴും മൗനം തളം കെട്ടി കിടന്നു……
വീട്ടിലെത്തിയപ്പോ അമ്മയോട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു…….
മോളെ അഞ്ജു…. ഇവന്റെ സ്വഭാവത്തിന് അവനെ കൊല്ലണ്ടതായിരുന്നു…. വെറുതെ വിട്ടത് അവന്റെ ഭാഗ്യം…..
എന്തായാലും അത് കഴിഞ്ഞു…. നിങ്ങൾ പോയി ഫ്രഷ് ആയിട്ട് വാ…. അമ്മ ചായ എടുക്കാം……
ഞാൻ ഫ്രഷ് ആവാൻ എന്റെ മുറിയിലേക്ക് നടന്നു……
ഡീ……നീ… എങ്ങോട്ടാ……ഈ പോകുന്നത്…..
ശിവേട്ടൻ വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി…..
ശിവേട്ടാ…. അത്…. ഞാൻ….. മുറിയിലോട്ട്……
നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞു ഇനി ഈ മുറിയിൽ അല്ല…. എന്റെ മുറിയിൽ ആണെന്ന്……. പിന്നെ നീ എന്തിനാ വീണ്ടും ഇങ്ങോട്ട് കേറുന്നത്……..
അത്….. ശിവേട്ടാ…. ഞാൻ…….
ഓ… പിന്നെ എന്തെങ്കിലും ചോദിച്ചാൽ ഇങ്ങനെ പെറുക്കി പെറുക്കി നിന്നോളും മര്യാദയ്ക്ക് മുകളിലോട്ട് കേറിപോടി……..
ശിവേട്ടാ……. എന്റെ ഡ്രെസ്സൊക്കെ…….
അതൊക്കെ ഞാൻ എടുത്തോണ്ട് വന്നോള്ളാം…. ഇനി അതും പറഞ്ഞു നീ ഇതിന് അകത്തേക്ക് കയറണ്ട……
ശിവേട്ടൻ ഒരുതരത്തിലും വിടുന്ന ലക്ഷണം കാണാതായപ്പോൾ ഞാൻ ശിവേട്ടന്റെ മുറിയിലേക്ക് നടന്നു….
ഞാൻ നേരെ ബാത്‌റൂമിൽ കയറി മുഖമൊക്കെ കഴുകി വന്നപ്പോൾ ദേ നിൽക്കുന്നു ശിവേട്ടൻ…..
എന്റെ സാധനങ്ങൾ എല്ലാം പെറുക്കി കൊണ്ടുവന്നിട്ടുണ്ട്…..ഞാൻ ശിവേട്ടന്റെ അടുത്തേക്ക് നടന്നു എല്ലാം വാങ്ങി താഴെ വെച്ചു എനിക്ക് മാറാനുള്ള ഡ്രസ്സ് എടുത്ത് ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും ശിവേട്ടൻ എന്റെ കൈക്കു പിടിച്ചു വലിച്ചു ശിവേട്ടനിലേക്ക് ചേർത്ത് നിർത്തി…… കുറെ നേരം ശിവേട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…..
ശിവേട്ടാ…. എന്നെ…. എന്നെ വിട്….. അമ്മ…. അമ്മ തിരക്കും…….
അമ്മ തിരക്കട്ടെ…. നിനക്ക് അല്ലെങ്കിലും എപ്പോഴും മറ്റുള്ളവരെ കുറിച്ച് ആണല്ലോ ചിന്ത….. നിന്റെ ഭർത്താവ് എന്ന് പറയുന്ന ഒരാളുണ്ട് ഈ വീട്ടിൽ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ഒന്നും ഇങ്ങോട്ട് കണ്ടിട്ടില്ല………
അഞ്ജു…… ഇനിയെങ്കിലും ഒന്ന് പറ… നിനക്ക് എന്നെ ഇഷ്ടമാണോ……എനിക്ക് അത് നിന്റെ വാഴിൽ നിന്ന് തന്നെ കേൾക്കണം…….അഞ്ജു ഒന്ന് പറ…….
ശിവേട്ടാ….. എന്നെ…. വിട്……
ഇല്ല മോളെ….. ഇന്ന് നീ ഇത് പറയാതെ ഞാൻ നിന്നെ വിടില്ല…. ഒന്നര വർഷായി ഞാൻ അത് കേൾക്കാൻ ആയി കാത്തിരിക്കുവ….. ഇനിയും എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല…… അതുകൊണ്ട് എന്റെ പൊന്നുമോള് ഇത് പറഞ്ഞിട്ട് പോയാൽ മതി……
അത്…. ശിവേട്ടാ….. എനിക്ക്…. ഞാൻ….
ഞാൻ വേഗം തന്നെ ശിവേട്ടനെ അങ്ങ് കെട്ടിപിടിച്ചു…… അതിലുണ്ടായിരുന്നു എനിക്ക് പറയാൻ ഉള്ളതെല്ലാം……
അഞ്ജു……. ഡി…… എന്നാലും ഇഷ്ടമാണെന്നു നീ പറയില്ലല്ലേ…..
ഞാൻ ശിവേട്ടനിൽ നിന്നു അടർന്നു മാറി…….
അത്….. ശിവേട്ടാ….. ചിലതൊക്കെ പറയതെ തന്നെ അറിയണം…….
ഞാൻ ഒരു ചിരിയോടെ പറഞ്ഞു…….
ഓ അങ്ങനെ……. എന്നാൽ ശരി ആയിക്കോട്ടെ….
അയ്യോ….. ശിവേട്ടൻ പിണങ്ങിയോ……
ഞാൻ ഇനി നിന്നോടൊന്നും മിണ്ടില്ല….. എനിക്ക് കേൾക്കാൻ ഉള്ളത് നീ എന്ന് പറയുന്നുവോ ഇനി അന്നേ ഞാൻ നിന്നോട് മിണ്ടു……
അയ്യോ…… ശിവേട്ടാ…. അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ…. ഇപ്പൊ എന്താ ശിവേട്ടന് വേണ്ടത്…. ഞാൻ ഇഷ്ടന്നു പറയണം അത്രല്ലേ ഉള്ളൂ….
മ്……… ശരി………
ഞാൻ ശിവേട്ടന്റെ കഴുത്തിലൂടെ എന്റെ രണ്ടു കൈയും ഇട്ട് ശിവേട്ടനിലേക്ക് ചേർന്ന് നിന്നു…….
” I…… Love….. U…. ശിവേട്ടാ………
എനിക്ക് ശിവേട്ടനെ ഒത്തിരി ഇഷ്ടാ……
അത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു….
ഇത്രയും നാൾ പറയാതെ പറഞ്ഞ കാര്യം ഞാൻ ശിവേട്ടനോട് പറഞ്ഞു…….
മ്….. എന്തിനാ നിന്റെ കണ്ണ് നിറഞ്ഞത്……
ഏയ്…. ഒന്നുല്ല ശിവേട്ടാ…. സന്തോഷം കൊണ്ടാ……
ആണോ…..എന്നിട്ടാണോ എന്റെ പൊന്നുമോള് ഇത് ഇത്രയും നാൾ പറയാതെ ഇരുന്നത്…..
അത്…. ശിവേട്ടാ….. ഞാൻ…..
ഞാൻ എന്തെങ്കിലും പറയും മുന്നേ ശിവേട്ടന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു………..
ഞാൻ ശിവേട്ടനെ തള്ളിയിട്ടു ബാത്‌റൂമിലേക്ക് ഓടി……
ഡീ….. അഞ്ജു…… നീ ഇപ്പൊ പൊയ്ക്കോ….. നിന്നെ ഞാൻ എടുത്തോളം……
___________________❤❤❤❤❤
തുടരും………….

by