രചന – ഭവ്യ ഭാസ്ക്കരൻ
നിള റെസ്റ്റ്ണെന്റ് ൽ കോഫീ കുടിച്ചു കൊണ്ട് ശാരിക വരുന്നതും നോക്കി ഇരിക്കാണ് താമര. പെട്ടെന്ന് ഡീ നീ എനിക്കു ഒരു ഹെല്പ് ചെയ്യോ.. എന്നു ചോദിച്ചു കൊണ്ടു ശാരിക അങ്ങോട്ടു വന്നു. എന്താടി..? കോളേജിലേക്കു ഈ ബിരിയാണി ഒന്നു എത്തിക്കോ. എല്ലാവരും ഫുഡ് ഡെലിവറിക്ക് പോയി. പെട്ടന്ന് വിളിച്ചു പറഞ്ഞത് കൊണ്ടു ആരും ഇല്ല. എനിക്കു ഇവിടുന്നു പോവാനും പറ്റില്ല. ആഹ്ടി. താമര എഴുന്നേറ്റ് ഫോൺ എടുത്തു ജീൻസിന്റെ പോക്കറ്റിൽ ഇട്ടു, അവൾക്കു ഒപ്പം ബിരിയാണി കവർ എടുത്തു കാറിൽ കൊണ്ടു ചെന്നു വച്ചു. ഡീ ഇതാ.. ബില്ല്. വിളിച്ച ആളുടെ നമ്പർ ഞാൻ നിനക്ക് വാട്സ്ആപ്പ് ചെയ്യാം. ഓക്കേ ഡീ.. പാന്റിന്റെ പോക്കറ്റിൽ നിന്നും കാറിന്റെ ചാവി എടുത്തു കൊണ്ടവൾ കാറിൽ കയറി ഇരുന്നു. ഡീ നീ വന്നിട്ടു നമ്മുക്ക് ഒരുമിച്ചു ഇരുന്നു കഴിക്കാം. ഒക്കെ ഡീ. താമരയുടെ കാർ കോളേജ് ലക്ഷ്യമാക്കി പാഞ്ഞു.
വാട്സ്ആപ്പ് ൽ നിന്നും ഫോൺ നമ്പർ എടുത്തു അതിലേക്കു കാൾ ചെയ്തു. രണ്ടു റിങ്ങിൽ കാൾ കണക്ട് ആയി. ഹലോ.. നിള റെസ്റ്റ്ണെന്റ് ൽ നിന്നും ആണ്. ഫുഡ് കൊണ്ടു വന്നിട്ടുണ്ട്. ഓക്കേ സെക്കന്റ് ഫ്ലോർ കോമേഴ്‌സ് dept ലേക്ക് വന്നാൽ മതി. ഒക്കെ സർ. ആരാഡാ..? റെസ്റ്റോറന്റ് നിന്നാ. വാഷിംറൂമിൽ നിന്നും ഇറങ്ങി വരുന്ന സൂര്യനോടായി പറഞ്ഞു. ആഹ്. സൂര്യൻ ഫോൺ ഗിരിയുടെ കൈയിൽ നിന്നും വാങ്ങി. ഞാൻ ഇപ്പോ വരാം എന്നു പറഞ്ഞു. അവൻ പുറത്തേക്കു ഇറങ്ങി. താമര ഫുഡ്മായി dept ൽ എത്തി. സർ ഫുഡ്. ആഹ് ഇവിടെ വച്ചാക്ക്. താമര ഫുഡ് എല്ലാം ടേബിൾ ൽ വച്ചു. സർ ബില്ല്.. ഗിരിക്കു നേരെ നീട്ടി. ബില്ല് അങ്ങോട്ടു കൊടുത്തോളൂ.. വാതിലിലേക്ക് നോക്കി കൊണ്ടു ഗിരി പറഞ്ഞു. തിരിഞ്ഞു വാതിലിലേക്ക് നോക്കിയാ താമര മുന്നിൽ നിൽക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്നു.
സൂര്യൻ അവളെ തന്നെ നോക്കി നിന്നു. അവൾ പെട്ടെന്ന് മുഖം താഴ്ത്തി നിന്നു. കണ്ണുകൾ അടച്ചു തുറന്നു. സർ ബിൽ.. അവൾ ബില്ല് അവനു നേരെ നീട്ടി. അവൻ ബില്ല് അവളെ തന്നെ നോക്കി കൊണ്ടു വാങ്ങി. അവൾ അവനെ ഒന്നു നോക്കി ശേഷം പറഞ്ഞു. ബില്ല് ഓർഡർ ചെയ്ത നമ്പറിലേക്കു ഗൂഗിൾ പേ ചെയ്താൽ മതി. അത്രെയും പറഞ്ഞു അവൾ അവനെ മറികടന്നു മുന്നോട്ടു നടന്നു. നിറഞ്ഞ മിഴികൾ ആരും കാണാതെ തുടച്ചു കൊണ്ടു അവൾ കാറിനു അടുത്തേക്കവൾ നടന്നു. ഒന്നു അനങ്ങാൻ പോലുമാവാതെ അവൾ പോയ വഴിയേ അവൻ നോക്കി നിന്നു. ഗിരി വന്നു അവന്റെ തോളിൽ കൈ വച്ചതു. നിറഞ്ഞ കണ്ണുകളാൽ അവനെ ഒന്നു നോക്കി വരാന്തയിലൂടെ അവൻ പുറത്തേക്കു ഓടി.. അപ്പോഴേക്കും താമരയുടെ കാർ ഗേറ്റ് കടന്നു പോയിരുന്നു.
അവൻ ചുറ്റും നോക്കി. എവിടെയും അവളെ കാണാനായില്ല. അവനു പുറകെ എത്തിയ ഗിരി അവന്റെ തോളിൽ കൈ വച്ചു. എന്താടാ.. ഡാ.. അവൾ.. എന്റെ തനു.. അവന്റെ വാക്കുകൾ മുറിഞ്ഞു . ഗിരി അവനെ ചേർത്തു പിടിച്ചു. അവൾ എവിടെ ആണെങ്കിലും നമ്മുക്ക് കണ്ടു പിടിക്കാം. ഗിരി അവനെ ആശ്വാസിപ്പിച്ചു. നീ കാറിൽ ഇരിക്കെ. ഞാൻ ഇപ്പോ വരാം. സൂര്യൻ കാറിൽ കയറി ഇരുന്നു. സൂര്യട്ടാ.. എന്നെ കൊണ്ടു പോവോ.. കൂടെ. എനിക്കു സൂര്യട്ടനെ അത്രയ്ക്ക് ഇഷ്ടമാ. ഞാൻ നിന്നോട് പറഞ്ഞു എന്റെ പുറകെ വരരുത് എന്നു. പോ എന്റെ കൺമുന്നിൽ നിന്നു. അവളുടെ ഒരു കോപ്പിലെ പ്രേമം. ട്രെയിൻ കമ്പിയിൽ പിടിച്ചു നിൽക്കുന്ന അവളെ പിടി വീടിവിച്ചു അവൻ പിന്നിലേക്കു തള്ളി. ട്രെയിൻ നീങ്ങിയതും എഴുന്നേറ്റ് അവൾ ട്രെയിനും പുറകെ ഓടി. ശാരിക വന്നു അവളെ പിടിച്ചു നിർത്തി. മറഞ്ഞു നിന്നു അവളെ ഒന്നു നോക്കിയ ശേഷം. നിറഞ്ഞ കണ്ണുകൾ ഇറുക്കി അടച്ചു. ട്രെയിനിൽ ചാരി നിന്നു അവൻ. ഓർമ്മകളിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തുടരും……

by