രചന – അമീന
ആവി പറക്കുന്ന ഇഡലിയും സമ്പാറും തൂശൻ ഇലയിലേക്ക് വിളമ്പി വെക്കുന്ന തിരക്കിലാണ് സുമിത്ര…. സൂര്യൻ ഉതിച്ചു വരാൻ നേരമാകുന്നതേയുള്ളു….. പുലർച്ചെ 4 മണിയോടെ തന്നെ ശിവയെ അച്ഛമ്മ വിളിച്ചു ഉണർത്തിയിരുന്നു….. കുളിയും മറ്റും കഴിഞ്ഞു 6 മണിയോടെ എല്ലാരും കൂടെ അമ്പലത്തിലേക്ക് പുറപ്പെട്ടു….. മുഹൂർത്തം 10-11നും ഇടയിൽ ആയതോണ്ട് എല്ലാവരും വേഗം തന്നെ പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്….. അഭിയും ബാക്കിയുള്ളവരും ഒരുപോലത്തെ ഷർട്ടും മുണ്ടുമാണ്, ഋഷിയും അവരുടെ കൂടെ ചേർന്നു… അച്ഛമ്മയും മുത്തശ്ശിയും ഒരേ നിറത്തിലുള്ള സെറ്റും മുണ്ടും ധരിച്ചു ശിവ ഒരുങ്ങി വരുന്നതും നോക്കി തായേ നിൽപ്പായി….. ഇനിയൊന്നു കണ്ണാടിയിലേക്ക് നോക്കിക്കേ…. ബ്യുട്ടീഷൻ ചെയ്യുന്നവർ പറഞ്ഞപ്പോൾ ഒരു ആശ്വാസത്തോടെ അവൾ ഇരുന്നെടുത്തു നിന്നും എണിറ്റു നില കണ്ണാടിക്ക് മുന്പിൽ വന്ന് നിന്നു….
ഒരു നിമിഷം അവളുടെ ചൊടിയിലും ഒരു പുഞ്ചിരി വിരിഞ്ഞു, അത്രക്കും മനോഹരമായി അവർ തന്നെ ഒരുക്കിയിട്ടുണ്ട്….. മോളെ ശിവേ കഴിഞ്ഞില്ലേ ഇതുവരെ…. സുമിത്ര വല്യമ്മ ശിവയുടെ റൂമിലേക്ക് കേറി വന്നുകൊണ്ട് ചോദിച്ചു….. കഴിഞ്ഞ് വല്യമ്മേ…. ശിവയെ കണ്ണിമ വെട്ടാതെ സുമിത്ര നോക്കി നിന്നു…. എങ്ങനെയുണ്ട്…. ശിവ കുസൃതി ചിരിയോടെ അവരെ നോക്കി ചോദിച്ചു….. എന്റെ കുട്ടി അല്ലെങ്കിലും സുന്ദരിയല്ലേ, നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു കൊണ്ട് അവർ അവളെ ചേർത്തു പിടിച്ചു….. വാ തായേക്ക് പോകാം, മോളെ കാത്ത് നിൽക്കുവാ എല്ലാരും… അവർ ശിവയെ കൂട്ടി പുറത്തേക്ക് വന്നു…. ചില്ലി റെഡ് കളർ സാരിയിൽ അവൾ പതിവിലേറെ സുന്ദരിയായിരിക്കുന്നു.. അവൾ അണിഞ്ഞിരിക്കുന്ന ആഭരണത്തിനാണോ അതോ അവൾക്കണോ കൂടുതൽ തിളക്കം എന്ന് കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ട് ഉള്ളത് പോലെ…… വിടർന്ന മിഴികളിൽ തെളിഞ്ഞു നിൽക്കുന്ന തിളക്കം അച്ഛമ്മയെ കൂടുതൽ സന്തോഷിപ്പിച്ചു….. ഭംഗിയിൽ മെടഞ്ഞു കെട്ടിയിരിക്കുന്ന നീളൻ മുടി നിറയെ മുല്ല പൂവ് കൊണ്ട് നിറഞ്ഞിരിക്കുന്നു…..
ചുറ്റും നിൽക്കുന്ന പെൺ കുട്ടികൾ അവളെ അസൂയയോടെ നോക്കി നിൽക്കുന്നുണ്ട്….. ക്യാമറ കണ്ണുകൾ ആ ചിരി മുഖം ഒപ്പിയെടുക്കുന്ന തിരക്കിലാണ്….. എന്റെ കുട്ടിക്ക് കണ്ണു തട്ടാതെ ഇരിക്കട്ടെ, അച്ഛമ്മ കണ്ണിൽ നിന്നും കുറച്ചു കരിയെടുത്തു അവളുടെ മുടിയുടെ പിന്നിൽ തേച്ചു….. എല്ലാരുടെയും അനുഗ്രഹം വാങ്ങി ഒടുവിൽ അവൾ മായയുടെ അടുത്തേക്ക് ചെന്നു…. കുറച്ചു കാലമെങ്കിൽ കുറച്ചു കാലം ആ സ്നേഹത്തിന്റെ ഒരംശം ഞാനും അനുഭവിച്ചതല്ലേ….. നന്ദിയുണ്ട്….. വെമ്പി നിൽക്കുന്ന കണ്ണുകളെ മറച്ചു പിടിച്ചുകൊണ്ടു അവൾ അവരുടെ കാലിൽ തൊട്ടു തൊഴുതു….. നിറഞ്ഞ മിഴിയികളോടെ മായ അവളെ അനുഗ്രഹിച്ചു….. ആ കാഴ്ചാ ഋഷിയെ വീണ്ടും വീണ്ടും നോവിച്ചു കൊണ്ടിരുന്നു…. കുറ്റബോധം അവനെ വേട്ടയാടി….
അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ശിവ ശ്രീ മങ്കലം തറവാട്ടിൽ നിന്നുമിറങ്ങി….. കാറിൽ ഇരുന്നു കൊണ്ട് ഒന്നുടെ അവൾ ആ വലിയ തറവാട് മുറ്റത്തേക്ക് നോക്കി…. തന്റെ അച്ഛൻ ഉറങ്ങുന്ന മണ്ണ്…..ഞാൻ പിച്ചവെച്ചു നടന്ന മണ്ണ്…. എല്ലാത്തിനും സാക്ഷിയായ വീട്…. ഇന്നിതാ ജീവിതത്തിന്റെ മറ്റൊരു കടമ്പയിലേക്ക് കടക്കാൻ പോകുന്നതിനും ഈ വീടിന്റെ ഓരോ ചുവരും സാക്ഷിയാകുന്നു. ഇനി ഇങ്ങോട്ടൊരു തിരിച്ചു വരവിൽ എന്റെ കഴുത്തിൽ രുദ്രിന്റെ താലി ഉണ്ടാവും….. സീമന്താ രേഖ അവനു വേണ്ടി ചുവന്നിട്ടുണ്ടാവും….. മകൾ എന്നതിൽ നിന്നും ചെറുമകൾ എന്നതിൽ നിന്നും പെങ്ങൾ എന്നതിൽ നിന്നും പരിണമിച്ചു ഞാനൊരു ഭാര്യ ആയി മാറും…. എന്റെ സ്വന്തം രുദ്രിന്റെ നല്ല പാതി…. ശിവയും രുദ്രിൽ നിന്നും ശിവാരുദ്രമായി…..❤
തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഓഡിറ്റോറിയത്തിനു മുന്പിൽ വന്ന് നിൽക്കുമ്പോൾ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ട്….. മുന്പിൽ തന്നെ എന്റെയും രുദ്രിന്റെയും ചേർന്ന് നിൽക്കുന്ന ഫോട്ടോസ് നിരന്നിട്ടുണ്ട്….. മറു ഭാഗത്തു പാറുവിന്റെയും അഭിലാഷിന്റെയും….. ഞങ്ങൾ ചെന്ന് ഇറങ്ങിയാ പുറകെ പാറുവും ഓഡിറ്റോറിയത്തിലേക്ക് എത്തിയിരുന്നു….. ഏകദേശം ഞങ്ങൾ രണ്ടും ഒരുപോലെ തന്നെയാണ് അണിഞൊരുങ്ങിയിരിക്കുന്നത്….. എന്നെ കണ്ടതും പാറു ഓടി വന്ന് കെട്ടിപിടിച്ചു….. ഫോട്ടോ ഗ്രാഫേർസ് ഞങ്ങളുടെ പുറകെ നടന്നു പല പോസ്സിൽ ഫോട്ടോസ് എടുക്കാൻ തുടങ്ങി….. കുറച്ചു നേരത്തെ ഫോട്ടോ ഷൂട്ടിനു ശേഷം എല്ലാരും ചേർന്ന് ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി….. ചെറുക്കനും കൂട്ടരും എത്തി….. ആരൊക്കെയോ പറയുന്നത് കേട്ടതും ശിവയിലും പാറുവിലും നിർവചിക്കാൻ പറ്റാത്തൊരു ഭാവം കടന്നുപോയി.. ആളും ആരവവുമായി അഭിയും രുദ്രും മണ്ഡഭത്തിലേക്ക് നടന്നു….. ഇനി കുട്ടികളെ വിളിക്കുക…. പൂജാരി പറഞ്ഞതും നന്ദുവും ഐഷുവും ശിവയെയും പാറുവിനെയും മണ്ഡഭത്തിലേക്ക് കൊണ്ട് വന്നു…..
സർവ്വ ആഭരണ വിപുഷയായി ഒരു അപ്സരസിനെ പോലെ തന്റെ അരികിൽ വന്നിരിക്കുന്ന ശിവയെ രുദ്ര് കണ്ണിമ വെട്ടാതെ നോക്കി നിന്നു…. സ്റ്റേജിന്റെ മുന്പിൽ തന്നെ ഹരിയും ശിവയെ ഇമ വെട്ടാതെ നോക്കി നിന്നു…. അവളുടെ മുഖത്തു വിരിയുന്ന നാണത്തോടെയുള്ള പുഞ്ചിരി രുദ്രിന് വേണ്ടിയുള്ളത് ആണെന്നത് അവനെ നന്നായി വേദനിപ്പിച്ചു. വിവാഹ വേഷത്തിൽ അവളെ കാണാൻ മഹാലക്ഷ്മിയെ പോലെയുണ്ട്….. ഒരു നഷ്ട്ട ബോധം അവനെ വന്ന് പൊതിയുന്നത് പോലെ…… പൂജിച്ച താലി സേതു രുദ്രിന്റെ കൈയിലേക്ക് കൊടുക്കുന്നത് കണ്ട് കൊണ്ടാണ് മാധവിയും ദാസ്സും അകത്തേക്ക് കേറി വന്നത്….. ക്ഷീണിച്ചു അവശയായ മാധവിയെ ആദ്യം കണ്ടത് ലെച്ചുവാണ്…. അവരെ കണ്ടതും ലെച്ചു അവരുടെ അടുത്തേക്ക് ഓടി…. അമ്മേ…. അച്ഛാ… മോളെ നിനക്ക് സുഖമാണോ…. അവളുടെ ഉന്തി നിൽക്കുന്ന വയറിൽ തലോടികൊണ്ട് മാധവി ചോദിച്ചു….. “ലെച്ചു”…. അവൾ എന്തോ പറയാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഹരിയുടെ വിളി വന്നു….. അവന്റെ നോട്ടത്തിന്റെ അർഥം മനസിലായതും അച്ഛനെയും അമ്മയെയും ഒന്ന് ദയനീയമായി നോക്കികൊണ്ട് അവൾ ഹരിയുടെ പുറകെപോയി….. കണ്ണിരോടെ ഇരുവരും അവിടെ തന്നെയിരുന്നു….. അപ്പോയെക്കും മണ്ഡഭത്തിൽ കൊട്ടും മേളവും ആരംഭിച്ചിരുന്നു…
പൂജിച്ചു നൽകിയ താലി മാല രുദ്ര് ശിവയുടെ കഴുത്തിലേക്ക് നീട്ടിയതും ഇരു മിഴികളും അടച്ചു അവൾ കൈ കൂപ്പി…… അതികം താമസിയാതെ അവരുടെ പ്രണയ സാക്ഷാൽ കാരത്തിന്റെ മഞ്ഞ ചരട് ശിവയുടെ കഴുത്തിൽ വീണു….. കൂടെ “ശിവാരുദ്രം” എന്ന് സ്വർണത്തിൽ എഴുതിയ ചെറിയൊരു ലോക്കറ്റും….. അഭിയും പാറുവിന്റെ കഴുത്തിൽ താലി ചാർത്തി…. പരസ്പരം ഹാരം ചാർത്തി പിന്നിടുള്ള ചടങ്ങുകൾ 4 പേരും ഭംഗിയായി പൂർത്തിയാക്കി….. നീണ്ടു നിന്ന ഫോട്ടോ ഷൂട്ട് കഴിഞ്ഞതും അഭിയും അർജുനും നന്ദുവും, ഐഷുവും കൂടി മണ്ഡഭത്തിൽ കേറി ഡാൻസ് ചെയ്യാൻ തുടങ്ങി……. കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം… കുരുവികൾക്ക് മംഗലം… കുരുവികൾക്ക് മംഗലം… കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും…” സോങ് കേട്ടതും ശിവക്കും പാറുവിനും പിടിച്ചു നിൽക്കാനായില്ല…..രുദ്ര് പൊക്കോളാൻ കണ്ണുകൊണ്ട് പറയണ്ട താമസം ശിവയും അവരുടെ ഇടയിലേക്ക് ചെന്നു……
ആവേശത്തോടെ ശിവയും ചുവടുകൾ വെക്കാൻ തുടങ്ങി….. സൊറ പറഞ്ഞ് ഞങ്ങളും… സൊറ പറഞ്ഞ് ഞങ്ങളും… ഓ… കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം… കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും… കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ് ചെക്കനങ്ങനെ… നോക്കി നിന്നതും… പെണ്ണിനുള്ളില്… താന തീന ധോം… ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ… മക്കാറും പുക്കാറും നാളെയാട്ടെടോ… ഇന്നല്ലേ… അല്ലേ… അല്ലേ… ഓ….. ഒത്തുകൂടല്…. കണ്ണിൽ തെളിയും കനവുകളിൽ… പല നിറത്തിലായിരം… കുട നിവർത്തി മാരിവിൽ… നാണം പൊതിയും നിമിഷമതിൽ… കൊതി പെരുത്തിരുന്നുവോ… കരളിനുള്ളിലെങ്കിലും… ആ… ഇണകൾ തമ്മിലുരുമ്മിയിരിക്കവേ… മിഴികൾ ചിമ്മി മെല്ലെ മെല്ലനേ… ഇനിയാ മണിയറയിൽ മോഹമോടെ വാതിൽ ചാരി ചെക്കനങ്ങനെ… നോക്കി നിന്നതും… പെണ്ണിനുള്ളില്… താന തീന ധോം… ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ… മക്കാറും പുക്കാറും നാളെയാട്ടെടോ… ഇന്നല്ലേ… അല്ലേ… അല്ലേ… ആ… ഓ….. ഒത്തുകൂടല്…. ഓ… കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം… കൂടെ കളി പറഞ്ഞ് സൊറ പറഞ്ഞ് ഞങ്ങളും… കുളിരും മധുവിധുവിനു കള്ളനോട്ടമൊന്നറിഞ്ഞ് ചെക്കനങ്ങനെ… നോക്കി നിന്നതും… പെണ്ണിനുള്ളില്… താന തീന ധോം… ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ… മക്കാറും പുക്കാറും നാളെയാട്ടെടോ… ഇന്നല്ലേ… അല്ലേ… അല്ലേ… ഓ….. ഒത്തുകൂടല്….
ഡാൻസ് അവസാനിച്ചതും കരഘോഷങ്ങൾ ഉയർന്നു…. സമയം ഒത്തിരിയായി വന്നേ… ഭക്ഷണം കഴിക്കാം…. നിർമലമ്മയും അപ്പച്ചിയും ഞങ്ങളെ വന്ന് വിളിച്ചു…. അപ്പോഴാണ് ശിവ ഒരു മൂലിയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന മാധവിയെയും ദാസ്സിനെയും കണ്ടത്…. മാധവിയുടെ മുഖം കണ്ടാലേ അറിയാം എല്ലാരും കൂടെ കണക്കിന് കൊടുത്തിട്ടുണ്ടെന്ന്….. ശിവ അവരുടെ അരികിലേക്ക് ചെന്നു….. ശിവയെ കണ്ടതും ഇരുവരുടെയും മുഖം കുനിഞ്ഞു…. എന്നെ കണ്ട് മുഖം കുനിക്കേണ്ട,വയറു നിറയെ കഴിച്ചിട്ട് എണീറ്റ മതി….. അവരെ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് ശിവ രുദ്രിന്റെ കൈ പിടിച്ചു മുന്പോട്ട് നടന്നു…… ശർക്കര വരട്ടി, ഉപ്പേരി, പരിപ്പ് കറി, കുറുക്കു കാളൻ, ഇഞ്ചി പുളി, മാങ്ങാ കറി, നാരങ്ങ അച്ചാറ്, മോരു, രസം, സാമ്പാറു, അവിയൽ, കൂട്ടു കറി, കിച്ചടി, പച്ചടി…. എല്ലാം അവർക്ക് മുന്പിൽ നിരന്നതും ശിവയുടെയും പാറുവിന്റെയും കണ്ട്രോൾ പോയി…. ആദ്യ ഉരുള പരസ്പരം വാരി കൊടുത്തുകൊണ്ട് അവർ കഴിക്കാൻ തുടങ്ങി…
രാവിലെ തൊട്ട് ഒന്നും കഴിക്കാത്തത് കൊണ്ട് സദ്യ നന്നായി അകത്താക്കി ഒടിവിൽ പ്രഥമനും കുടിച്ച് ശിവയും പാറുവും രുദ്രും അഭിയും എണിറ്റു….. മുഹൂർത്തം അനുസരിച്ചു പാറുവും അഭിലാഷും ആദ്യം തന്നെ പോകാനായി ഇറങ്ങി…. പരസ്പരം എല്ലാവർക്കും അറിയുന്നത് കൊണ്ട് സെന്റി സീനൊന്നും കാര്യമായി ഉണ്ടായില്ല….. അവർ പോയി കുറച്ചു സമയം കഴിഞ്ഞ് ശിവ പോകാനായി ഇറങ്ങി…. ഋഷി ശിവയെ ചേർത്ത് പിടിച്ചു രുദ്രിന്റെ കൈയിൽ ഏലപ്പിക്കുന്നത് ശിവ ഉൾപ്പെടെ ചുറ്റും നിന്ന എല്ലാരേയും അത്ഭുത പെടുത്തി….. പൊറുക്കാൻ പറ്റാത്ത തെറ്റാണ് ചെയ്തത്….. മാപ്പ് തരണമെന്ന് പറയുന്നില്ല നല്ലത് മാത്രം വരട്ടെ…. മോശം കാര്യമൊക്കെ ഒരുപാട് അനുഭവിച്ചില്ലേ ഇനിയും ഈശ്വരൻ പരീക്ഷിക്കിലെന്ന് കരുത്തുന്നു…. ശിവ മനസ്സിൽ പറഞ്ഞു കൊണ്ട് എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു വണ്ടിയിലേക്ക് കേറി……. കാർ പുറപ്പെടത്തും എന്തിനെന്നു ഇല്ലാതെ കണ്ണുകളിൽ നനവ് പടർന്നു…. അത് മനസിലാക്കിയോണം രുദ്ര് അവളെ ചേർത്ത് പിടിച്ചു.. ഒരു പുഞ്ചിരിയോടെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു….. (തുടരും )

by