19/04/2026

മുടന്തിപ്പെണ്ണ് : ഭാഗം 20

രചന – ആസിയ ഇസ്മത്ത്

🎶ചന്ദനകുറി നീയണിഞ്ഞയത്തിലെന്റെ പേര് പറഞ്ഞില്ലേ..!!

മന്ദഹാസം പാൽ നിലാപുഴ എന്റെ മാറിലണിഞ്ഞില്ലേ.!!.🎶

 

സോഫയിലിരുന്ന് ഷർട്ടിന്റെ ബട്ടൺ ഇടുകയാണ് കാശി. ചുണ്ടിൽ പാട്ടിന്റെ വരികളും. ചെക്കന്റെ നോട്ടം മുഴുവൻ ഓപ്പോസ്റ്റ് ഇരുന്ന് പുസ്തകം വായിക്കുന്ന കൃതിയിലാണ്. പെണ്ണാണെങ്കിലോ അവനെ മൈൻഡ് ചെയ്യാതെ പുസ്തകത്തിൽ കണ്ണും നട്ടിരിപ്പാണ്.

“കാശിയേട്ടന് എന്നോടെന്തേലും പറയാനുണ്ടോ. കൊറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു.”

പുസ്തകത്തിൽ നിന്ന് അല്പം പോലും കണ്ണെടുക്കാതെ തന്നെ കൃതിയത് ചോദിച്ചതും കാശി ചിരിച്ചുകൊണ്ട് സോഫയുടെ അടിയിൽ വെച്ചുരുന്ന കവർ എടുത്തു.

“നമുക്കൊരിടം വരെ പോകാനുണ്ട്. നീ ഇത് ഉടുത്തിട്ട് വാ..”

കയ്യിലുള്ള കവർ നീട്ടി കൊണ്ട് പറഞ്ഞതും കൃതി ബുക്കിൽ നിന്ന് കണ്ണെടുത്ത് അവനെ ആശ്ചര്യത്തോടെ നോക്കി. തനിക്ക് നേരെ നീട്ടിയ കവർ വാങ്ങി തുറന്ന് നോക്കിയപ്പോൾ ഒരു പച്ച സാരിയാണ്.
അവളുടെ കണ്ണ് വിടർന്നു.

“ഒന്നും ചോദിക്കണ്ട. ഒരു സ്ഥലം വരെ പോകാനുണ്ട്. വേഗം പോയി ഉടുത്തിട്ട് വാ..”

കാശിയുടെ സംസാരം കേൾക്കെ കൃതി മുഖം ചുളിച്ചു.

“സാരിയോ..? സാരിയുടുക്കാൻ ഭയങ്കര പാടാന്നെ കാശിയേട്ടാ..!!”

പെണ്ണ് ചിണുങ്ങി.

“എന്റെ പെണ്ണ് പേടിക്കണ്ട. സേട്ടൻ ഉടുത്തുതരാല്ലോ..”

കള്ളചിരിയോടെ മീശ പിരിച്ചുകൊണ്ട് കാശി പറഞ്ഞതും കൃതി അടക്കിപിടിച്ചുചിരിച്ചു.

“ആദ്യം സ്വയം ഒരു ഷർട്ട്‌ ഇടാൻ പടിക്ക്.. എന്നിട്ട് മതി മറ്റുള്ളവരെ ഉടുപ്പിക്കൽ..”

കൃതിയുടെ കളിയാക്കൽ കേട്ട് കാശി സ്വയം നോക്കി.ഷർട്ട്‌ മറിച്ചിട്ടാണ് ഇട്ടിരിക്കുന്നത്. കൃതിയെ നോക്കിയിരുന്നത് കൊണ്ട് അവൻ സത്യത്തിൽ കണ്ടില്ല.കാശി അബദ്ധം പറ്റിയ കണക്കെ നാക്ക് കടിച്ചു. പെട്ടെന്ന് ബോധം വന്നതും അവൻ തലയുവർത്തി നോക്കിയതും പൊട്ടിച്ചിരിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടക്കുന്ന പെണ്ണിനെയാണ്. അവൻ അറിയാതെ ചിരിച്ചുപോയി.

____________________💜

“ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷ പെട്ടതോ…?? ഇത്രയും സുന്ദരിയാണ് നീയെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നേ..”

കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട്ഒരുങ്ങുന്ന മാളുവിനെ നോക്കി ആദി പറഞ്ഞതും പെണ്ണ് അവനെ നോക്കി പുച്ഛിച്ചുകൊണ്ട് മുടി ചീകി.

“ഈ ഡ്രസ്സ്‌ നിനക്ക് നന്നായി ചേരുന്നുണ്ട്. You look georgous..!!”

“ഞാൻ സുന്ദരിയാണെന്ന് എനിക്ക് നന്നായി അറിയാം. നിന്നോട് മിണ്ടാൻ വേണ്ടി നീ ഇത്രക്ക് എന്നെ സോപ്പിടണ്ടാ..!!
നിന്നോട് ഇനി ഞാൻ മിണ്ടില്ല..!!”

ആവശ്യമില്ലാത്ത ആദിയുടെ സോപ്പിടൽ സഹിക്കാത്തവണ്ണം മാളു അവനെ തുറിച്ചുനോക്കികൊണ്ട് പറഞ്ഞതും ആദിയുടെ കണ്ണ് മിഴിഞ്ഞു.

“അതിന് നിന്നെ കുറിച്ച് ആര് പറഞ്ഞു.ഞാൻ പറഞ്ഞത് അതിനെ കുറിച്ചാ..”

വേറെ എങ്ങോട്ടോ ചൂണ്ടി ആദി പറഞ്ഞതും മാളു അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.അവൾ വായിച്ചുവെച്ചിരുന്ന മാഗസിനിലെ ഒരു പേജിൽ കാണുന്ന പെണ്ണിന്റെ ഫോട്ടോയിലേക്കാണ് ആദി ചൂണ്ടിയത്. ഹാൾഫ് പാവാടയും കയ്യില്ലാത്ത ഇറക്കം കുറഞ്ഞ ടീഷർട്ടുമാണ് വേഷം.അത് കണ്ടതും മാളുവിന്റെ മുഖം ചുവന്നു.

“ഓഹ് മൈ ഗോഡ്.. Georgous..!!”

ഫോട്ടോയിലേക്ക് നോക്കി ആദി കണ്ണ് വിടർത്തി പറഞ്ഞതും മാളു അവനെ കടുപ്പിച്ചു നോക്കി.

” വൃത്തികെട്ടവൻ,..!!”

“നീ പോടീ വെള്ളാപ്പാറ്റേ..!!”

മാളു വിളിച്ചത് ഇഷ്ടപെടാത്ത വണ്ണം ആദി അവനെ കളിയാക്കിയതും മാളു അവനെ തുറിച്ചു നോക്കി.

“പോടാ പല്ലി..”

“പോടീ തവളെ..”

“നീ പോടാ എച്ചിതവളെ..”

“നീ പോടീ മാക്രാച്ചി തവളെ..”

“നീ പോടാ ആനതവളെ..”

“ആനത്തവളയോ…?? അതെന്താ സാധനം..??”

“അങ്ങനെ ഒക്കെ സാധങ്ങളുണ്ട്. കേട്ടോടാ മുരടൻ തവളെ..!!”

മാളു അവനെ നോക്കി കോക്രി കാട്ടിയതും ആദി അടുത്തിരുന്ന തലയണ എടുത്ത് അവളുടെ മുഖത്തെക്കെറിഞ്ഞു.മാളുവും വിട്ട് കൊടുത്തില്ല.രണ്ട് തലയണ അവന്റെ തലയിലേക്ക് എറിഞ്ഞു. പൂര തല്ല്..

മുറിയിലേക്ക് കയറിവന്ന കർത്യാനിയുടെ കണ്ണ് മിഴിഞ്ഞു. കയ്യിലുണ്ടായിരുന്ന ചൂലെടുത്തു തലനൊരുങ്ങുമുന്നേ രണ്ടും ജീവനും കൊണ്ട് രണ്ട് വഴിക്ക് ഓടിയിരുന്നു.

______________💜

നീണ്ട ഉറക്കത്തിൽ നിന്ന് സോന പ്രയാസപ്പെട്ട് കണ്ണ് തുറന്നു.ജനലിലൂടെ അരിച്ചെത്തിയ സൂര്യ കിരണങ്ങൾ കാരണം മുഖം ചുളിഞ്ഞുപോയി.സ്ഥാനം തെറ്റിയ പുതപ്പെടുത്ത് തന്റെ നഗ്നമായ ശരീരം പുതച്ചു. നാണം കൊണ്ട് മുഖം ചുവന്നു.കണ്ണുകൾ അടുത്ത് കിടക്കുന്ന m
വനിലേക്ക് നീണ്ടു. ചുണ്ടുകളിൽ വശ്യത നിറഞ്ഞു.

“ആര്യാ..!! എണീക്ക്..”

(തുടരും )

ആര്യൻ ആരാന്ന് ചോദിക്കരുത്. 😁
അംബികയുടെ മോൻ..!!