രചന – കണ്ണന്റെ മാത്രം
DCP ഓഫീസ്…
അച്ചു അവന്റെ കാബിനിൽ ഇരുന്ന് ഒരു ഫയൽ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് അവന്റെ കാബിൻ ഡോറിൽ മുട്ട് കേട്ടത്..
Yes… Come in..
സാർ ഒരാള് കാണാൻ വന്നിട്ടുണ്ട് ASI ജീവൻ വന്ന് പറഞ്ഞു..
മ്മ്.. വരാൻ പറയൂ… അച്ചു പറഞ്ഞു…
വാതിൽ കടന്ന് വരുന്ന ആളെ കണ്ടപ്പോ സീറ്റിലേക്ക് ചാരിയിരുന്ന് ഒരു പരിഹാസചിരിയോടെ നോക്കി..
എന്താണ് DCP അഗ്നിദേവ് വർമ IPS സുഖല്ലേ…..
ഇതു ഞാൻ അങ്ങോട്ട് അല്ലെ ചോദിക്കേണ്ടത് Mr. നവീൻ പ്രഭാകർ.. എന്തായി നിന്റെ കൈയും കാലും എല്ലാം കറക്റ്റ് ആയി പ്രവർത്തിച്ചു തുടങ്ങിയോ… അച്ചു ഒരു പുച്ഛചിരിയോടെ ചോദിച്ചു..
എന്നേ തൊട്ടിട്ടു നിനക്ക് സുഖിച്ച് ജീവിക്കാം എന്ന് നീ വിശ്വസിക്കുണ്ടോ mr. DCP… നവീൻ മുറുകിയ മുഖത്തോടെ ചോദിച്ചു….
വിശ്വാസം അല്ല mr. എനിക്ക് ഉറപ്പാണ് ഞാൻ സുഖായി തന്നെ ജീവിക്കും എന്ന്…
അച്ചു അതേ ചിരിയോടെ പറഞ്ഞു…
ഈ ചിരി നിന്റെ മുഖത്ത് അധികം നാൾ ഉണ്ടാവുമെന്ന് കരുതണ്ട. അധികം വൈകാതെ നിനക്ക് ഞാൻ നല്ലൊരു സമ്മാനം തരുന്നുണ്ട്… നവീൻ ദേഷ്യത്തോടെ പറഞ്ഞു..
എനിക്ക് ഒരു പ്രശ്നം ഉണ്ട്. എനിക്ക് ആരെങ്കിലും ഒരു സമ്മാനം തന്നാൽ അതിന്റെ ഇരട്ടി തിരിച്ചുകൊടുത്താണ് ശീലം.അത് നിനക്ക് മനസിലായി കാണുമല്ലോ. എന്റെ നേരെ നിന്റെ കൈ ഒന്നു ഉയർന്നതിനു ആണ് നീ കൈയും കാലും എനക്കാൻ പറ്റാതെ ഒന്നരമാസം ഇരുന്നത്.അതുകൊണ്ട് സമ്മാനം കൊണ്ട് ഇറങ്ങുമ്പോ നന്നായി ഒന്ന് ആലോചിച്ചിട്ട് ഇറങ്ങിയ മതി. ഇനിപ്പോ നിന്റെ സമ്മാനം എനിക്ക് ഒരുപാട് ഇഷ്ടായ ചിലപ്പോ നിന്റെ തല തന്നെ നിനക്ക് സമ്മാനം ആയി തരണം എന്നു ഞാൻ ചിന്തിച്ചാലോ.. അച്ചു ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു…
നമുക്ക് കാണാം….. ഇതും പറഞ്ഞ് അയാൾ എഴുന്നേറ്റ് പോയി.
അയാൾ പോയതും ജീവൻ ഉള്ളിലേക്ക് വന്നു എന്നിട്ട് പറഞ്ഞു..
സാർ സൂക്ഷിക്കണം അയാളെ….ലോക ചെ** ആണ്. തന്ത ****ത്തരം മാത്രേ ഉള്ളൂ. എല്ലാത്തിനും കൂട്ട് അയാൾടെ ആ ക്ണാപ്പൻ തന്തയും…
അറിയാം ജീവൻ.. എല്ലാം അറിഞ്ഞുകൊണ്ടാണ് അവനിട്ട് ഞാൻ ഒന്ന് താങ്ങിയത്…ഇനി നമുക്ക് നോക്കാം എന്താ അവന്റെ പരിപാടി എന്ന്. സ്ഥിരമായി അവനെ ഒതുക്കാൻ ഉള്ള വഴി നമുക്ക് നോക്കാം.. വരട്ടെ സമയം ഉണ്ടല്ലോ..
ശരി സാർ… ഇതും പറഞ്ഞ് ജീവൻ പോയി.അച്ചുവും അവൻ ചെയ്തുകൊണ്ടിരുന്ന പണിയിലേക്ക് തിരിഞ്ഞു.
………………
ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പോയി.
ഓഫീസിൽ കല്ലു കണ്ണനെ കാണുമ്പോഴേക്കും മുങ്ങി നടക്കാനും കണ്ണൻ അവളെ കാണാൻ വേണ്ടി മാത്രം ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും അവളെ കാബിനിലേക്ക് വിളിപ്പിക്കാനും തുടങ്ങി..
അന്നും അതുപോലെ കണ്ണൻ കാബിനിലേക്ക് വിളിപ്പിച്ചിട്ട് അവിടെ പോയി വന്ന് തലക്ക് കൈ കൊടുത്തിരിക്കുകയാണ് കല്ലു.
ഇത് കണ്ട ഗൗരി ചോദിച്ചു. എന്തു പറ്റി കല്ലു. കണ്ണേട്ടൻ ചീത്ത പറഞ്ഞോ…
കണ്ണേട്ടൻ അല്ല കാലൻ ആണ്… ഞാൻ വിളിക്കുന്ന പേര് കറക്റ്റ് ആണ് കാലേട്ടൻ… അല്ല എനിക്കൊരു സംശയം അങ്ങേരുടെ EA നീയല്ലേ ഞാൻ ദേവേട്ടന്റെ അല്ലെ. പിന്നേ എന്തിനാടി അങ്ങേര് തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ എന്നേ വിളിക്കുന്നെ. ഈ നിലക്ക് ആണ് പോക്കെങ്കിൽ അങ്ങേരുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും. പണ്ട് കുറച്ച് ചീത്ത പറഞ്ഞാലും വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല. എന്റെ ബലമായ സംശയം അങ്ങേരെ ആരോ ഇരുട്ടടി അടിച്ചോ എന്നാണ്..കല്ലു അവളുടെ കലിപ്പ് മുഴുവൻ പറഞ്ഞു തീർത്തു. നീ എന്താടി മിണ്ടാത്തെ… നീ എന്താ ഇരുന്ന് കഥകളി കാണിക്കുന്നേ കാര്യം പറയെടി…
ഞാൻ പറഞ്ഞാ മതിയോ മിസ്. കൃഷ്ണകല്യാണി… പിന്നിൽ നിന്നും കണ്ണന്റെ സൗണ്ട് കേട്ടപ്പോ ആണ് അവൾക്ക് അവൻ പിന്നിൽ വന്നു നിക്കുന്നത് മനസിലാത്. അവൾ പതുക്കെ തിരിഞ്ഞപ്പോൾ ആണ് ആകെ ദേഷ്യത്തിൽ ചുവന്നു തുടുത്തു നിൽക്കുന്ന കണ്ണനെയും ചിരി കടിച്ചു പിടിച്ച് നിൽക്കുന്ന ദേവിനെയും കാണുന്നത്. അവൾ അവരെ നോക്കി ഒന്ന് ചിരിക്കാൻ നോക്കി. പക്ഷേ അതു പരിതാപകരമായി പാളി എന്ന് മനസിലായത് ദേവിന്റെ ചിരിയും ചോദ്യവും കേട്ടപ്പോൾ ആണ്.
ഈ എക്സ്പ്രഷൻ പുതിയതാണോ കല്ലു എന്ന്.
അതുപിന്നേ സൂര്യ സാർ ഞാൻ… കല്ലു പറയാൻ ശ്രമിച്ചപ്പോഴേക്കും
കണ്ണൻ പറഞ്ഞു കൃഷ്ണ കാബിനിലേക്ക് വായോ ഞാൻ തന്റെ എല്ലാ സംശയവും മാറ്റി തരാം…
വേണ്ട.. വേണ്ടാത്തൊണ്ട… കല്ലു പറഞ്ഞു.
നിന്ന് സിനിമ ഡയലോഗ് അടിക്കാതെ കാബിനിലേക്ക് വാടി… എന്നും പറഞ്ഞു കണ്ണൻ പോയി.
നിന്നെ ഞാൻ ശരിയാക്കി തരാം വന്നിട്ട് ട്ടാ ആ കാലൻ പിന്നിൽ വന്നു നിക്കുന്നത് ഒന്ന് പറയാമായിരുന്നില്ലേ പോത്തേ… കല്ലു ഗൗരിക്ക് നേരെ ചാടികൊണ്ട് ചോദിച്ചു.
ഞാൻ എന്തോരം കണ്ണോണ്ട് കാട്ടിയതാ.. അതിനെങ്ങനെയാ വല്ലതും പറഞ്ഞു തുടങ്ങിയ പിന്നേ നിനക്ക് ബോധം ഇല്ലല്ലോ. ഇനീപ്പോ മോള് പോയി കിട്ടാനുള്ളത് വാങ്ങിയിട്ട് വായോ…
അപ്പൊ ഞാൻ പോകട്ടെ.. ജീവനോടെ ഉണ്ടെങ്കിൽ വീണ്ടും കാണാം… ഇതും പറഞ്ഞു കല്ലു കണ്ണന്റെ കാബിനിലേക്ക് പോയി.
കല്ലു പതുക്കെ വാതിലിൽ ഒന്നു മുട്ടികൊണ്ട് അതു തുറന്നു ഉള്ളിൽ കയറി.അവൾ ഉള്ളിൽ കയറിയതും ഡോർ അടയുന്ന സൗണ്ട് ആണ് കേട്ടത്. നോക്കുമ്പോ കണ്ണൻ ഡോർ അടച്ച് ലോക്ക് ചെയ്യുന്നു.
ദൈവമേ ഇതെന്തിനാവോ ലോക്ക് ഒക്കെ ചെയ്യുന്നേ… കല്ലു ആലോചിച്ചു.
അതു പിന്നെ സാർ… കല്ലു പറയാൻ തുടങ്ങിയതും കണ്ണൻ അത് തടഞ്ഞു.
എനിക്കറിയാം കൃഷ്ണ ഞാൻ എന്താ തന്നെ ഇങ്ങനെ ഇടക്കിടക്ക് വിളിക്കുന്നതെന്നും എന്റെ മനസ്സിൽ എന്താണെന്നും തനിക്ക് മനസിലായിട്ടുണ്ട് എന്ന്. അതല്ലേ ഇപ്പോ താൻ എന്നേ കാണുമ്പോ മുങ്ങി നടക്കാൻ നോക്കുന്നത്. കണ്ണൻ കല്ലുവിന് നേരെ അടിവച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് അങ്ങനെ ഒന്നും… കല്ലു തുടങ്ങിയപ്പോഴേക്കും കണ്ണൻ തടഞ്ഞു.
നിനക്ക് ഒന്നും മനസിലായിട്ടില്ല എന്ന് എന്നോട് പറയണ്ട നിന്റെ കണ്ണിലെ പിടപ്പ് കാണിക്കുന്നുണ്ട് നിനക്ക് എല്ലാം മനസിലായിട്ടുണ്ടെന്ന്.. എന്നാലും ഇനി ഞാൻ അതു വ്യക്തമായി പറയാം.
എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനിയുള്ള എന്റെ ജീവിതത്തിൽ നീ ഒരു കൂട്ടായി വേണം എന്നാണു എന്റെ ആഗ്രഹം. ഇതുവരെ നിന്റെ മനസ്സിൽ വേറെ ആരും ഇല്ലാന്ന് എനിക്കറിയാം. അങ്ങനെ ഒരു സ്ഥാനത്തേക്ക് നിനക്ക് എന്നേ കാണാൻ കഴിയുമെങ്കിൽ നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോകാം. എനിക്ക് ഇപ്പോ 30 വയസ്സ് ആകാറായി നിനക്ക് 22ഉം.
8 വയസ്സിന്റെ വ്യത്യാസം ഉണ്ട് നമ്മൾ തമ്മിൽ. ഇതൊക്കെ ആലോചിച്ചു നിനക്ക് ഒക്കെ ആണെങ്കിൽ എനിക്ക് നാളെ നിങ്ങൾ ദേവർമഠത്തിൽ വരില്ലേ അപ്പൊ ഒരു റിപ്ലൈ തരണം. നിനക്ക് താല്പര്യം ഇല്ലെങ്കിൽ തുറന്ന് പറയാം അതുകൊണ്ട് നിനക്ക് ഒരു ദോഷവും ഉണ്ടാവില്ല.അപ്പൊ നന്നായി ആലോചിക്ക്. ഒരു പ്രാവശ്യം യെസ് പറഞ്ഞാൽ പിന്നെ എന്നിൽ നിന്നൊരു മടങ്ങി പോക്ക് നിനക്ക് ഉണ്ടാകില്ല കൃഷ്ണ. പിന്നെ നീ എന്റേത് മാത്രം ആകും. ഇത്രേം പറഞ്ഞ് കണ്ണൻ ഡോറും തുറന്ന് പോയി.
കല്ലു ആണെങ്കിൽ കണ്ണന്റെ കോൺഫെഷൻ കേട്ട് പറന്നുപോയ ഏതുകിളിയെ ആദ്യം പിടിക്കണം എന്നാണ് ചിന്തിച്ചത്. ഒരു പ്രൊപോസൽ വരാൻ ചാൻസ് ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. പക്ഷേ അവൻ ഇതുപോലെ വെട്ടിതുറന്ന് പറയും എന്ന് അവൾ കരുതിയില്ല..
അതെ കിളിപോയ അവസ്ഥയിൽ ആണ് അവൾ ഗൗരിയുടെ അടുത്തെത്തിയത്.
എന്താടി കണ്ണേട്ടൻ വല്ലതും പറഞ്ഞോ.. നീ എന്താ ഇങ്ങനെ ഇരിക്കുന്നെ.ഗൗരി ചോദിച്ചു
അങ്ങേര് പറഞ്ഞത് കേട്ടപ്പോ എന്റെ റിലേ മൊത്തം പോയെടി. നീ ഇത്തിരി വെള്ളം തന്നേ.. കല്ലു പറഞ്ഞു..
ഗൗരി വേഗം കുറച്ചു വെള്ളം എടുത്തു കൊടുത്തു.. കല്ലു ആ വെള്ളം മടമടാ കുടിച്ചു. അവൾ വെള്ളം കുടി നിർത്തുന്നില്ല എന്ന് കണ്ടപ്പോ ഗൗരി കുപ്പി വാങ്ങിയിട്ട് പറഞ്ഞു..
നീ ഈ പശു കാടിവെള്ളം കുടിക്കുന്ന പോലെ മടമടാ വെള്ളം കുടിക്കുന്നത് നിർതിയിട്ട് എന്താ ഉണ്ടായതെന്ന് പറ..
എടി അങ്ങേര് എന്നേ പ്രൊപ്പോസ് ചെയ്തഡീ..
ഏഹ്ഹ് പ്രൊപ്പോസോ… ഗൗരി ഞെട്ടികൊണ്ട് ചോദിച്ചു.
മ്മ്… എന്നിട്ട് കല്ലു കണ്ണൻ പറഞ്ഞത് മുഴുവൻ അവളോട് പറഞ്ഞു…
ഇതിൽ എന്താ നിന്റെ തീരുമാനം…. ഗൗരി ചോദിച്ചു.
എനിക്കറിയില്ല മോളെ… എന്തായാലും ഇന്നൊരു ദിവസം ഉണ്ടല്ലോ.. ആലോചിച്ചിട്ട് പറയാം. രാധുനോടും ചോദിക്കണം.
എന്റെ കണ്ടത്തലിൽ നിനക്ക് ഇപ്പോ കണ്ണേട്ടനോട് ഒരു ചായവ് ഉണ്ട്. ആളെ കണ്ടില്ലെങ്കിൽ നീ ഓട്ടോമാറ്റിക്കലി ആളെ തപ്പുന്നുണ്ട്. ഗൗരി പറഞ്ഞു.
ചെറിയ ഒരിഷ്ടം ഉണ്ട്. പക്ഷേ അതൊരു ലൈഫ്‌ലോങ്ങ് കമ്മിറ്റ്മെന്റിന് വേണ്ട അത്രേം സ്ട്രോങ്ങ് ആണോന്നു എനിക്കറിയില്ല. എന്തായാലും രാധുനോട് ചോദിക്കാം. രാധുന് തീർക്കാൻ പറ്റും എന്റെ ഈ കൺഫ്യൂഷൻ.
മ്മ്…. അല്ലടാ എന്താ ഗിഫ്റ്റ് ചെയ്യാ അവർക്ക്.ഗൗരി ചോദിച്ചു.
ഞാൻ ഒരു അവരുടെ ഒരു പിക് വാങ്ങിയിട്ടുണ്ടായിരുന്നു. അതു വച്ച് ഒരു പടം വരച്ച് ഫ്രെയിം ചെയ്യാൻ കൊടുത്തിട്ടുണ്ട് അതിന്ന് കിട്ടും. പിന്നേ ഒരു മുണ്ടും നേര്യേതും പിന്നേ ഒരു മുണ്ടും ഷർട്ടും വാങ്ങി കൊടുക്കാം. രണ്ടും കൂടി നമുക്ക് കൊടുക്കാം…
മ്മ്…. എന്ന നമുക്ക് പോയാലോ.. പോകുന്ന വഴിക്ക് ഡ്രെസ്സ് വാങ്ങണ്ടേ….
ആ അതുശരിയാ.. വാ പോകാം..
അവർ ദേവിനോട് പറഞ്ഞ് കുറച്ച് നേരത്തെ ഇറങ്ങി. ഒരു ഷോപ്പിൽ കയറി ഡ്രെസ്സ് എടുത്ത് വീട്ടിലേക്ക് തിരിച്ചു.
……………..
അന്ന് വൈകുനേരം അച്ഛനും അമ്മയും ചേട്ടനും കൂടി ഇരിക്കുന്നത് കണ്ടപ്പോ ആണ് ഗൗരി പതുക്കെ അങ്ങോട്ട് പോയത്..
അവൾ വന്നത് കണ്ടപ്പോ ഷീജ ഒരു ചോദ്യഭാവത്തോടെ നോക്കി…
അതു അച്ഛാ നാളെ ഞങ്ങളുടെ ബോസിന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അറുപതാമത് വിവാഹ വാർഷികം ആണ്. ഞങ്ങളെ വിളിച്ചിട്ടുണ്ട്. നാളെ പൊക്കോട്ടെ…
മ്മ്മ് എപ്പോഴാ പരിപാടി. നാളെ എപ്പോ പോയി വരും…ബാലൻ ചോദിച്ചു.
അതു അച്ഛാ രാവിലെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. വൈകിട്ടാണ് സെലിബ്രേഷൻ. ഗൗരി ഒരു മടിയോടെ പറഞ്ഞു..
ഏഹ്ഹ് രാത്രി പരിപാടിയോ.. അതിന്റെ ആവശ്യം ഒന്നും ഇല്ല.നീ പോകണ്ട.. ഷീജ പറഞ്ഞു.
ഗൗരി ദയനീയതയോടെ അഭിയെ നോക്കി..
അമ്മേ അവള് പൊക്കോട്ടെ. മാനേജ്മെന്റ് ആയിട്ട് നല്ലൊരു ബന്ധം ഉണ്ടാക്കി എടുക്കുന്നത് നല്ലതല്ലേ.. ഭാവിയിൽ അതു ഉപകാരമാവും.. രാത്രി ആണെങ്കിലും കുഴപ്പം ഇല്ല നാളെ ഞാൻ ഇവിടെ ഉണ്ടല്ലോ.. ഞാൻ പോയി കൊണ്ടുവന്നുകൊള്ളാം ഇവരെ…
അഭി അതു പറഞ്ഞപ്പോ ഷീജ കുറച്ച് നേരം ആലോചിച്ചു എന്നിട്ട് പറഞ്ഞു.. ശരി പൊക്കോ പക്ഷേ ഒരുപാട് ലേറ്റ് ആവണ്ട.. കേട്ടല്ലോ..
ശരി അമ്മേ… ഗൗരി നന്ദിയോടെ അഭിയെ നോക്കി.

by