19/04/2026

ഗൗരി കല്യാണി : ഭാഗം 30

രചന – കണ്ണന്റെ മാത്രം

രവിയേട്ടൻ… രാധിക പതുക്കെ പറഞ്ഞു.. എന്നിട്ട് വേഗം ഇറങ്ങി രവിയുടെ അടുത്തേക്ക് പോയി..

രവിയേട്ടാ… രാധിക വിളിച്ചു.

മോളെ രാധു അപ്പൊ എന്റെ മനു ഇപ്പൊ ഇല്ല അല്ലെ.. എന്താ ഉണ്ടായത്..അയാൾ നിറഞ്ഞ കണ്ണോടെ ചോദിച്ചു.

ഇല്ല രവിയേട്ടാ.. ഒരായുസ്സിലേക്ക് ഉള്ള സ്നേഹം കുറച്ച് വർഷങ്ങൾ കൊണ്ട് തന്ന് എന്നെയും ജനിക്കാനിരുന്ന ഞങ്ങളുടെ മോളെയും ഒറ്റക്ക് ആക്കിപ്പോയി.. കല്യാണം കഴിഞ്ഞ് വർഷങ്ങൾ എടുത്തു ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാൻ.ഞാൻ പ്രെഗ്നന്റ് ആണെന്ന വാർത്ത കേട്ട് ആ സന്തോഷത്തിൽ വരുമ്പോഴായിരുന്നു ഏട്ടന്റെ…. ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു.. അതുംപറഞ്ഞു അവർ പൊട്ടിക്കരഞ്ഞു.

തേജ വേഗം വന്ന് അവരെ ചേർത്തുപിടിച്ചു…

അറിഞ്ഞില്ലല്ലോ ഭഗവാനെ ഞാൻ.. നിങ്ങൾ എവിടെയോ സുഖായി ജീവിക്കുകയാണെന്നു അല്ലെ ഞാൻ കരുതിയത്. ഞാൻ കുറെ അന്വേഷിച്ചിരുന്നു നിങ്ങളെ ഒരു വിവരവും കിട്ടിയില്ല. മനോജിന്റെ വീട്ടിൽ വരെ പോയി നോക്കി അപ്പൊ അവർ പറഞ്ഞത് അവർക്ക് ഇങ്ങനെ ഒരു മോൻ ഇല്ല എന്നാണ്.. രവി വിഷമത്തോടെ പറഞ്ഞു.

ഞങ്ങൾ ആദ്യം ഇവിടെ ആയിരുന്നില്ല.. മനുവേട്ടൻ അന്ന് എന്നെ കല്യാണം കഴിച്ചത് അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ഇഷ്ടമായില്ല. വലിയ തറവാട്ടുകാർ അല്ലെ ഒരു അനാഥപെണ്ണിനെ കെട്ടിയത് അവർക്ക് കുറച്ചിൽ ആയിരുന്നു. അവർക്ക് അവരെ മനുവേട്ടൻ ധിക്കരിച്ചത് വൈരാഗ്യം ആയി. ഒരു രീതിയിലും മനസ്സമാധാനത്തോടെ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പായപ്പോൾ  ഞങ്ങൾ കോയമ്പത്തൂർക്ക് പോയി. പിന്നീട്
മനുവേട്ടന്റെ മരണത്തിനു ശേഷം ആണ് ഇങ്ങോട്ട് വന്നത്… രാധിക പറഞ്ഞു.

ആ സമയത്താണ് എല്ലാവരും പുറത്തുതന്നെ ആണ് നിൽക്കുന്നത് എന്ന് രാധികക്ക് ഓർമ വന്നത്..

അയ്യോ.. രവിയേട്ടനെ കണ്ട സന്തോഷത്തിൽ ഞാൻ മറന്നു. എല്ലാവരും ഉള്ളിലേക്ക് വായോ. ഇതുംപറഞ്ഞു രാധിക എല്ലാവരെയും ഉള്ളിലേക്കു ക്ഷണിച്ചു.

 

എല്ലാവരും ഉള്ളിലേക്ക് കയറി ഇരുന്നതും മുത്തശ്ശൻ ചോദിച്ചു.. എങ്ങനെയാ രവി നിങ്ങൾ പരിചയം…

അത് അച്ഛാ എന്റെ  ക്ലോസ് ഫ്രണ്ട് ആയിരുന്നു കല്ലുവിന്റെ അച്ഛൻ മനോജ്‌. ഞങ്ങളുടെ വീട് അടുത്തടുത്തായിരുന്നു. ചെറുപ്പം തൊട്ടേ ഒരുമിച്ചായിരുന്നു. അവന് രാധികയോടുള്ള ഇഷ്ടവും ആദ്യം പറയുന്നത് എന്നോടായിരുന്നു. അവൻ രാധികയേയും കൊണ്ട് ഒളിച്ചോടിയത് ബിസിനസ്സ് ആവശ്യത്തിനായി ഞാൻ പുറത്തുപോയ സമയത്ത് ആയിരുന്നു. തിരിച്ച് വന്നപ്പോൾ ഞാൻ കുറെ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല…

മ്മ്… സാരല്ല്യ എന്തായാലും ഇപ്പോഴെങ്കിലും കണ്ടല്ലോ അവരെ… അതാലോചിച്ചു സമാധാനിക്ക് ..
മുത്തശ്ശൻ പറഞ്ഞു.പിന്നീട് എല്ലാവരും പരസ്പരം പരിചയപ്പെട്ടു..

 

ഞാൻ ചായ എടുക്കാം അതും പറഞ്ഞ് ഉള്ളിലേക്ക് പോകാൻ നിന്ന രാധികയെ തടഞ്ഞുകൊണ്ട് ഗൗരിയും ലച്ചുവും ദേവൂട്ടിയും അടുക്കളയിലേക്ക് പോയി. അവർ അവിടെ എത്തുമ്പോഴേക്കും കല്ലു ചായ ഗ്ലാസുകളിൽ ആക്കിയിരുന്നു.

 

സാരീ ഉടുത്ത് സുന്ദരി ആയി നിക്കുന്ന കല്ലുവിനെ കണ്ടതും ലച്ചുവും ദേവൂട്ടിയും അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു..
ഹായ് എന്തൊരു ഭംഗിയാ ഞങ്ങടെ ഏട്ടത്തിയെ കാണാൻ.. ചുന്ദരി മണി.. അവർ അവളുടെ ഇരുകവിളിലും ചുംബിച്ചു.

അതിന് കല്ലു അവരെ നോക്കി ഒന്ന് ചിരിച്ചു.. കൊണ്ട് അവരെയും ചേർത്തുപിടിച്ചു. പിന്നെ വേഗം  അവർ നാലും കൂടി ചായയും ബേക്കറിയും കൊണ്ട് ഹാളിലേക്ക് വന്നു.

ഹാളിലേക്ക് വന്ന കല്ലുവിനെ കണ്ട് കണ്ണന് ശ്വാസം നിലക്കുന്നത് പോലെ തോന്നി. അത്രേം സുന്ദരി ആയിട്ടുണ്ടായിരുന്നു. സാരിയിൽ ആദ്യമായി കാണുകയായിരുന്നു അവളെ അവൻ.

കണ്ണേട്ടാ.. വായ അടച്ചുവെക്ക് ഇല്ലെങ്കിൽ ഈച്ച കേറും.. രുദ്രൻ ഒരു കളിയാക്കി ചിരിയോടെ കണ്ണനെ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു.

കണ്ണൻ എല്ലാവരെയും നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു.

മക്കൾക്ക് പരസ്പരം ഇഷ്ടമുള്ള സ്ഥിതിക്ക് നമുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം..മുത്തശ്ശൻ ചോദിച്ചു.

 

മ്മ്… എനിക്ക് എത്രേം പെട്ടന്ന് ഇവളെ സുരക്ഷിതമായി ഒരു കൈയിൽ ഏൽപ്പിക്കണം. എനിക്കെന്തെങ്കിലും പറ്റിയാലും അവൾ ഒറ്റക്കാവരുത് അത്രേ ഉള്ളൂ.. രാധിക പറഞ്ഞു…

 

അമ്മ.. എന്തൊക്കെയാ ഈ പറയുന്നേ… ഇങ്ങനെ ഒന്നും പറയല്ലേ.. നിറഞ്ഞ കണ്ണോടെ കല്ലു പറഞ്ഞു.

വയ്യാതെ ആയപ്പോൾ മുതൽ അമ്മക്ക് പേടിയായിരുന്നു മോളെ നിന്നെ ആലോചിച്ച്. ഇപ്പൊ അങ്ങനെ ഒരു ടെൻഷൻ അമ്മക്ക് ഇല്ല. അവർ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

 

ഏയ്യ് ആരും സെന്റി ആവല്ലേ. നമുക്ക് ഇവരുടെ നിശ്ചയവും കല്യാണവും അടിച്ചുപൊളിക്കണ്ടേ.. ആ സിറ്റുവേഷൻ മാറ്റാൻ എന്നോണം ദേവൂട്ടി പറഞ്ഞു.

അതുതന്നെ.. അപ്പൊ ആദി എങ്ങനെയാ തീരുമാനം.. മുത്തശ്ശി ചോദിച്ചു.

അതു രാധികക്ക് കുറച്ചുനാളു കൂടി റസ്റ്റ്‌ വേണം. ഒരു 2 മാസം കഴിഞ്ഞ് നിശ്ചയം വെക്കാം അതു കഴിഞ്ഞ് കല്യാണവും.. അതു പോരെ കണ്ണാ..ആദി പറഞ്ഞു.

അതുമതി അച്ഛാ.. രാധികാമ്മയുടെ ഹെൽത്ത്‌ നോക്കിയിട്ട് മതി ഡേറ്റ് ഫിക്സ് ചെയ്യുന്നത്. കണ്ണനും പറഞ്ഞു..

കല്ലുവിന് വളരെ അധികം സന്തോഷം തോന്നി കണ്ണന്റെ മറുപടി കേട്ടപ്പോൾ. തന്നെയും തന്റെ അവസ്ഥകളും ഇത്രേം മനസിലാക്കുന്ന ഒരു നല്ലപാതിയെ തന്നെ തനിക്ക്  ദൈവം തന്നല്ലോ.. അവളുടെ കണ്ണുകൾ നിറഞ്ഞു… അവൾക്ക് അപ്പോൾ തന്നെ കണ്ണനോട് തന്റെ ഇഷ്ടം എത്രേം പെട്ടന്ന് തുറന്നുപറയണം എന്ന് തീരുമാനിച്ചു…

അപ്പൊ അങ്ങനെ തീരുമാനിക്കാം അല്ലെ രാധികേ.. സീത ചോദിച്ചു..

അതുമതി…. രാധികയും സമ്മതം പറഞ്ഞു.

അച്ചു എന്നേക്കാ നിന്റെ കാര്യം തീരുമാനം ആകുന്നെ.. നിങ്ങളുടെ രണ്ടാളുടേം കല്യാണം ഒരുമിച്ചാവണം എന്ന ഞങ്ങളുടെ എല്ലാവരുടെയും ഇഷ്ടം . മുത്തശ്ശൻ അച്ചുവിനോട് ചോദിച്ചു.

ഞാൻ ഇന്ന് കാണിച്ചു തരാം എന്റെ പെണ്ണിനെ..അച്ചു അതു പറഞ്ഞതും ഗൗരി ഞെട്ടികൊണ്ട് അച്ചുവിനെ നോക്കി.

ആ സമയത്താണ് പുറത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടത്..അച്ചു വേഗം എഴുന്നേറ്റ് പുറത്തേക്ക് പോയി..
അച്ചുവിന്റെ കൂടെ ഉള്ളിലേക്ക് വരുന്നവരെ കണ്ടപ്പോൾ ദേവർ മഠത്തിലെ എല്ലാവരും ഒന്ന് സംശയിച്ചു.

ആ സമയത്താണ് ഗൗരി ഉമ്മീ അച്ഛാ എന്നു വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയത്. അവൾ നേരെ ചെന്ന് ഇരുവരെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു.

ഞാൻ രാവിലെ വിളിച്ചപ്പോൾ വരെ പറഞ്ഞില്ലല്ലോ വരുന്ന കാര്യം.. ഗൗരി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

എന്റെ വാവേ.. എനിക്ക് ആഗ്രഹം ഇല്ലാതെ ആയിരുന്നില്ല. നിന്റെ അച്ചേട്ടനും അച്ഛയും സമ്മതിക്കാതെ ആണ്. സുലു അവരെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.

 

അതിന് ഹരി എന്തോ പറയാൻ തുടങ്ങിയ നേരത്താണ് സീതയുടെ ചോദ്യം അവർ കേട്ടത്..

 

എന്താ ഏട്ടാ ഇവിടെ നടക്കുന്നത്. ഗൗരി മോളെന്താ നിങ്ങളെ ഇങ്ങനെ വിളിക്കുന്നെ. ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ല..

 

പറയാം സീതേ.. അതിനുമുൻപ് ആദി നിന്റെ മൂത്തമോന് എന്റെ മോളുമായിട്ടുള്ള ബന്ധത്തിന് നിനക്ക് സമ്മതം ആണോ.. ഗൗരിയെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടാണ് ഹരി അതു ചോദിച്ചത്.

 

അതിന് ആദി ആദ്യം അച്ചുവിനെ ഒന്നു നോക്കി അവന്റെ മുഖത്തെ ചിരി കണ്ടതും ആദി പറഞ്ഞു എനിക്ക് സമ്മതക്കുറവൊന്നും ഇല്ല..

ഇപ്പൊ ഏട്ടനുള്ള മറുപടി കിട്ടിയല്ലോ.. ഇനി ഞങ്ങളുടെ ചോദ്യത്തിനുള്ള മറുപടി തായോ.. സീത ഹരിയെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.

 

അയാൾ സീതയുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് ഇതുവരെ ഉണ്ടായ കാര്യങ്ങൾ പറയാൻ തുടങ്ങി.. ഹരി അവളുടെ വീട്ടുകാരെ കുറിച്ച് പറഞ്ഞപ്പോൾ എത്രയൊക്കെ വേണ്ടാന്ന് വച്ചിട്ടും ഗൗരിയുടെ കണ്ണ് നിറഞ്ഞു. അപ്പോൾ തന്നെ അവളെ രണ്ടുസൈഡിൽ നിന്നും കല്ലുവും സുലുവും ചേർത്തുപിടിച്ചിരുന്നു ഒരിക്കലും ഒറ്റക്കാക്കില്ല എന്ന പോലെ. അവൾ അവരെ നോക്കി നിറഞ്ഞു ചിരിച്ചു.

 

എല്ലാം കേട്ടുകഴിഞ്ഞപ്പോ അവിടെ ഉള്ള എല്ലാവർക്കും ഗൗരിയുടെ വീട്ടുകാരോട് ദേഷ്യം തോന്നി. ഇങ്ങനെയും ഉണ്ടാവോ അച്ഛനമ്മമാർ അവർ ചിന്തിച്ചു.
സീത എഴുന്നേറ്റു പോയി ഗൗരിയെ ചേർത്തുപിടിച്ചു.
ദേ ഏട്ടത്തി ഉമ്മി ആണെങ്കിൽ ഞാൻ മോളുടെ അമ്മ ആണ്. ഇനിമുതൽ അങ്ങനെ വിളിക്കണം കേട്ടല്ലോ.. അവർ ഗൗരിയോടായി പറഞ്ഞു.

എന്നാലും എന്റെ അച്ചുവേട്ടാ.. ഏട്ടനിൽ നിന്നും ഒരു ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ഒന്നും ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല ട്ടോ.. ലച്ചു ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.

അതിന് അച്ചു ഒരു കണ്ണിറുക്കി ചിരിച്ചുകാട്ടി.

എന്റെ ദൈവമേ ഈ ഇടിയന് ഇത്ര ഭംഗിയിൽ ഒക്കെ ചിരിക്കാൻ അറിയാമായിരുന്നോ.. അച്ചുവിന്റെ ചിരി കണ്ടപ്പോൾ രുദ്രൻ അത്മിച്ചു.

പക്ഷേ എല്ലാവരുടെയും ചിരികേട്ടപ്പോൾ ആണ് ആത്മാഗതം ഇത്തിരി ഉറക്കെ ആയിപോയി എന്ന് അവന് മനസിലായത്.  അവൻ എല്ലാവരെയും നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു.

സംഭവം പൊട്ടത്തരം മാത്രമേ പറയാറുള്ളൂ എന്നാണെങ്കിലും ഇപ്പൊ എന്റെ മോൻ പറഞ്ഞത് ഒരു നേരാണ്.
നിനക്ക് ഇത്രേം നന്നായിട്ടൊക്കെ ചിരിക്കാൻ അറിയാമായിരുന്നോടാ അച്ചു. രവി ഒരു ചിരിയോടെ ചോദിച്ചു.

 

ഓഹ് അപ്പോഴും നമുക്കിട്ടൊന്ന് താങ്ങാതെ പറ്റില്ല അല്ലെ.. രുദ്രൻ അയാളെ കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.

 

അപ്പൊ അച്ചുവിന്റെയും കണ്ണന്റെയും സെറ്റ് ആയി. ഇനി നിന്റെ തീരുമാനം എന്താ ദേവാ.. മുത്തശ്ശൻ ദേവിനോടായി ചോദിച്ചു. ഞങ്ങള് നിധിമോളുടെ വീട്ടിൽ പോയി ചോദിക്കട്ടെ..

വരട്ടെ മുത്തശ്ശാ.. എന്തായാലും ഇവരുടെ ആദ്യം നടക്കട്ടെ. എന്നിട്ട് മതി എന്റെ… ദേവ് പറഞ്ഞു.

മ്മ്.. ശരി നിന്റെ ഇഷ്ടംപോലെ… മുത്തശ്ശൻ പറഞ്ഞു.

അപ്പോഴേക്കും ദേവൂട്ടിയും ലച്ചുവും കൂടി ഗൗരിയെയും കല്ലുവിനെയും വലിച്ചുകൊണ്ട് കല്ലുവിന്റെ റൂമിലേക്ക് പോയിരുന്നു…

എന്തിനാ അച്ചു കല്യാണം വരെ ഗൗരിയെ അവളുടെ വീട്ടിൽ നിർത്തുന്നത്. ഇപ്പോഴേ മോളേ നിനക്ക് കൊണ്ടുപോന്നൂടെ. അവൾ പ്രായപൂർത്തി ആയ കുട്ടിയല്ലേ. ലീഗൽ ഇഷ്യൂസ് ഒന്നും ഉണ്ടാകില്ലല്ലോ… ശ്രീയമ്മ ചോദിച്ചു. അതു തന്നെ ആയിരുന്നു എല്ലാവരുടെയും മനസ്സിൽ.

 

അതിന് അച്ചു അവൻ അറിഞ്ഞ കാര്യങ്ങളും അവനും ഹരിയും കൂടി തീരുമാനിച്ചതും അവരോട് പറഞ്ഞു…

മ്മ്.. അതാണ് നിങ്ങളുടെ തീരുമാനം എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ.. ഗൗരിമോൾക്ക് ഒന്നും ഉണ്ടാവരുത് അത്രേ എനിക്കുള്ളൂ.. സീതയാണ് അതു പറഞ്ഞത്.

ഒന്നും ഉണ്ടാവില്ല സീതേ ഒന്നുമില്ലെങ്കിൽ അവൾ ഒരു പോലീസ്‌കാരന്റെ മോളും വേറെ ഒരു പോലീസ്‌കാരന്റെ പ്രണയവും അല്ലെ… അല്ലെ അച്ചു.. ഹരി ഒരു ചിരിയോടെ പറഞ്ഞു.

അതിന് അച്ചു ഒന്നു ചിരിച്ചു കാട്ടി..

അങ്ങനെ എല്ലാ കാര്യങ്ങളും തീരുമാനമാക്കി ദേവർ മഠത്തിൽ ഉള്ളവർ പോവാൻ ഇറങ്ങി. രാധികയുടെ അടുത്ത് വന്നിട്ട് പറഞ്ഞു..
രാധു നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. എന്റെ മനുവിന്റെ മോള് എന്റെ മകളുടെ പോലെ തന്നെയാണ്. അതുകൊണ്ടുതന്നെ അവളുടെ ഒരു കാര്യത്തിനും ഒരു കുറവും ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല.. നീ ഒന്നിനും എതിര് നിക്കരുത്..

അതിന് രാധിക ഒന്ന്  ചിരിച്ചു കാട്ടിയതേയുള്ളൂ..

അങ്ങനെ ദേവർമഠത്തിൽ നിന്നും വന്നവർ ഒക്കെ തിരികെ പോയി. ഗൗരിയും  രാധികയോടും കല്ലുവിനോടും പറഞ്ഞു പോകാനായി ഇറങ്ങി.