രചന – കണ്ണന്റെ മാത്രം
ഇതാണ് DM ഗ്രൂപ്പിന്റെ ഹെഡ് ഓഫീസ്. ഇവിടെ ആണ് ഗൗരിയും കല്യാണിയും വർക്ക് ചെയ്യുന്നത്. DM ഗ്രൂപ്പ് കേരളത്തിലെ ഒരു പേരുകേട്ട ബിസിനസ് ഗ്രൂപ്പ് ആണ്. അവർക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരുപാട് ബിസിനസ് ഉണ്ട്. കോളേജ്, ഹോസ്പിറ്റൽസ്, ജ്വല്ലറീസ്, ടെക്സ്റ്റ്ൽസ് അങ്ങനെ പലതും. പിന്നേ തേജ് കൺസ്ട്രക്ഷൻസിന്റെ കൂടെ പാർട്ണർഷിപ്പിൽ ഇപ്പോ ആ ഫീൽഡിലേക്കും കടന്നിട്ടുണ്ട്.
DM ഗ്രൂപ്പ് എന്നാൽ ദേവർമഠം ഗ്രൂപ്പ്. ദേവർമഠം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാഘവ് ദേവ് വർമ(Chairman of DM Groups) ഭാര്യ മീനാക്ഷി. അവർക്ക് 3 മക്കൾ.
മൂത്തമകൻ Dr. ആദിത്യ ദേവ് വർമ ( Senior Cardiologist ആൻഡ് MD of DM Medical College and Hospitals ) ഭാര്യ Dr.സീതാലക്ഷ്മി ( Gynecologist DM Hospitals) . അവർക്ക് 3 മക്കൾ.
അഗ്നി ദേവ് വർമ IPS (അച്ചു ) Deputy Commissioner of Police
സൂര്യ ദേവ് വർമ( കണ്ണൻ ) CEO of DM Groups
അവർ നോൺഐഡന്റിക്കൽ ട്വിൻസ് ആണ്. 30 വയസ്സ് ആകാറായി. അച്ചു കണ്ടാൽ 6ft ഉയരവും അതിനു അനുസരിച്ച് നല്ല ഉറച്ച ബോഡിയും ആയി വെളുത്ത് നല്ല പിരിച്ചുവച്ച മീശയും ക്ലീൻ ഷേവ് ചെയ്ത താടിയും പോലീസ് സ്റ്റൈൽ ഹെയർക്കട്ടും ഒക്കെ ആയി ഒരു തനി പോലീസുകാരൻ. സ്വഭാവം പിന്നേ പറയണ്ട ഒരു ചൂടൻ തന്നെ ആണ് ആള്. പെട്ടന്ന് ദേഷ്യം വരും. അപ്പൊ എന്താ പ്രവർത്തിക്ക എന്ന് പറയാൻ പറ്റില്ല. സ്ഥായി ഭാവം ഗൗരവം ആണ്. വീട്ടിലും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെ എല്ലാവർക്കും അവനെ കുറച്ചു പേടിയാണ്. അവൻ കുറച്ചെങ്കിലും മയത്തിൽ സംസാരിക്ക അവന്റെ അച്ഛമ്മയോട് മാത്രം ആണ്. പിന്നേ അവന്റെ മാമയോടും. അച്ഛമ്മയുടെ ചെല്ലകുട്ടി ആണ് അവൻ.
കണ്ണൻ പക്ഷെ ഓഫീസിൽ ഗൗരവം ആണെങ്കിലും വീട്ടിൽ ഒരു ജോളി ടൈപ്പ് ആണ്. ആളെയും കണ്ടാൽ നല്ല കിടു ലുക്ക് ആണ്. 5ft10inch ഉയരത്തിൽ അധികം വണ്ണമില്ലാത്ത എന്നാൽ ഫിറ്റ് ബോഡി ആയി ഇരുന്നിറത്തിലും കുറച്ചുകൂടി കളറിൽ നല്ല കട്ട താടിയും മീശയും ഒക്കെ ആയി ഒരു ചുള്ളൻ. ലച്ചുവും ആയി അടി ഇടുക ആണ് അവന്റെ പ്രധാന വിനോദം. കണ്ണന് ഗൗരിയെ വലിയ ഇഷ്ടമാണ്. ഒരു കുഞ്ഞനുജത്തിയെ പോലെ ആണ് അവൻ അവളെ കാണുന്നത്. അതിനും വേണ്ടി കല്ലുവും ആയിട്ട് തീരെ ചേരില്ല.
ഏറ്റവും താഴെ ഗൗരി ലക്ഷ്മി( ലച്ചു ) MBBS 3rd year student in DM Medical College.
20 വയസ്സ്.അവളാണ് ആ വീട്ടിലെ കുറുമ്പിന്റെ കൂട്. ഒരു വായാടി.ഇടുപ്പോളം ഉള്ള തിക്കുള്ള മുടിയും ചിരിക്കുമ്പോൾ കാണുന്ന കോമ്പല്ലും അവളുടെ ഭംഗി എടുത്തു കാട്ടും.ദേവൂട്ടി ആണ് അവളുടെ ചങ്കും കരളും ഒക്കെ. കുറച്ചെങ്കിലും പേടി ഉള്ളത് അച്ചുവിനെ ആണ്. ദേവിന്റെ കൂടെ ഇടക്ക് ഓഫീസിൽ പോയി ഗൗരിയും കല്ലുവും ആയി നല്ല കട്ട കമ്പനി ആണ് രണ്ടും.രുദ്രയും ആയി പ്രണയത്തിൽ ആണ്. വീട്ടുകാർ എല്ലാവരുടെയും സമ്മതത്തോടെ പ്രണയിച്ചു നടക്കുന്നു.
രണ്ടാമത്തെ മകൻ Dr.മഹി ദേവ് വർമ ( HOD and Pricipal of DM Group College) ഭാര്യ ഭാഗ്യശ്രീ ( Advocate and Legal Advisor of DM Groups )ഒരേഒരു മകൻ
ധ്രുവ് ദേവ് വർമ( ദേവൻ ) MD of DM Groups
28 വയസ്സ്.ദേവൻ ഓഫീസിലായാലും വീട്ടിലായാലും ഒരുപോലെ ജോളി അടിച്ചു നടക്കുന്ന കൂട്ടത്തിൽ ആണ്. വർക്കിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. പക്ഷെ ബാക്കി സമയം അവൻ എല്ലാവരോടും കമ്പനി കൂടും. കണ്ടാലും ഒരു ചോക്ലേറ്റ് ബോയ് ലുക്ക് ഉള്ളത് കൊണ്ട് ഓഫീസിൽ നിറച്ചു ഫാൻസ് ആണ് അവനു. ദേവിന് ആരും അവനെ സാർ എന്ന് വിളിക്കുന്നത് ഇഷ്ടമില്ല. അതുകൊണ്ട് തന്നെ ദേവ് എന്നാണ് ഓഫീസിലും എല്ലാവരും വിളിക്കുന്നത്. ഗൗരിയെയും കല്ലുവിനെയും നല്ല ഇഷ്ടമാണ് ദേവിന്.ലച്ചുവിനെയും ദേവൂട്ടിയെയും പോലെ തന്നെ ആണ് കാണുന്നത്.
ഇവരെല്ലാം ദേവർമഠം തറവാട്ടിലാണ് താമസിക്കുന്നത്. പഴമ നിലനിർത്തികൊണ്ട് ഒരു മോഡേൺ രീതിയിൽ പുതുക്കി പണിതിട്ടുള്ള ഒരു എട്ടുകെട്ടാണ് ദേവർമഠം തറവാട്.
മൂന്നാമത്തെ മകൾ Dr.തേജസ്വിനി രവി വർമ(പ്രൊഫസർ in DM college)ഭർത്താവ് രവി വർമ( Chairman of Thej Constructions). അവർക്ക് രണ്ടുമക്കൾ.
രുദ്രാക്ഷ് രവി വർമ (രുദ്ര ) CEO of Thej Constructions
27 വയസ്സ്.5ft11 inch ഉയരവും നല്ല ജിം ബോഡിയും ഒക്കെ ആയി ഒരു ചുള്ളൻ.രുദ്ര ഓഫീസിൽ ഒരു കലിപ്പൻ ആണ്. പക്ഷേ ലച്ചുവിന്റെ അടുത്ത് ഒരു പഞ്ചാരകുഞ്ചു ആണ്. അവളുടെ എല്ലാ വാശിക്കും ഇവൻ ആണ് കൂട്ടെന്നാണ് സീതയുടെ കണ്ടുപിടിത്തം. ലച്ചുവിനെ അത്രേം ഇഷ്ടമാണ് രുദ്രക്ക്. അച്ചുവിനെ പേടിയാണ് അതുകൊണ്ട് തന്നെ അവൻ ഇല്ലാത്ത നേരം നോക്കി ലച്ചുവിന്റെ അടുത്ത് എത്തും ആള്.
മകൾ ദേവപ്രയാഗ (ദേവൂട്ടി)MBBS 3rd year student DM medical college.
ലച്ചുവിന്റെ അതേ പ്രായം. ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് അവരുടെ ജനനം. അന്ന് മുതലേ രണ്ടും ഒന്നിച്ചാണ്.ലച്ചു എവിടെ ഉണ്ടോ അവിടെ ദേവൂട്ടിയെയും കാണാം. രണ്ടുംകൂടി എപ്പോഴും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചു നടന്നോളും. സുന്ദരികുട്ടിയാണ് നമ്മുടെ ദേവൂട്ടി.
ദേവർമഠത്തിനോട് ചേർന്ന് ഒരു മോഡേൺ നാലുകെട്ട് സ്റ്റൈൽ വീടാണ് ഇവരുടെ. ദേവൂട്ടി പക്ഷേ എപ്പോഴും ദേവർമഠത്തിൽ ഉണ്ടാവും.
………
അമ്മേ ഈ കണ്ണേട്ടൻ ദേ എന്നേ കൊല്ലാൻ വരുന്നേ…
ഓഹ് ഈ പിള്ളേരെകൊണ്ട് തോറ്റല്ലോ.. ഡാ കണ്ണാ നിനക്കല്ലേ ഇന്ന് ബാംഗ്ലൂർ പോകേണ്ടത്. എന്നിട്ടാണോ നീ ഇവളോട് തല്ലുപിടിക്കാൻ നിക്കുന്നെ. ഡി ലച്ചു നിനക്ക് ക്ലാസ്സിൽ പോകണ്ടേ പോയി യാത്ര ആയി പോകാൻ നോക്കിയേ…സീത അവരെ രണ്ടിനെയും കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.
ഞാൻ അല്ല അമ്മേ ഈ കണ്ണേട്ടൻ ആണ് എനിക്ക് കല്ലു ചേച്ചി വരച്ചു തന്ന ചിത്രം കീറാൻ നോക്കിയത്.
ഞാൻ കീറാൻ ഒന്നും നോക്കിയില്ല അമ്മേ. അതൊന്നു നോക്കാൻ വാങ്ങാൻ നോക്കിയതാ…
ആ മതി മതി. നാണമില്ലെടാ നിനക്ക് ഒന്നുമില്ലെങ്കിൽ ഇത്രേം പ്രായം ആയില്ലേ ഈ കുഞ്ഞിപ്പിള്ളേരുടെ പോലെ തല്ലുപിടിക്കാൻ നിക്കാൻ.ഇനി അവൻ വരില്ല നീ പോവാൻ നോക്ക്.
കണ്ണാ നീയും പോയി റെഡിയായിക്കോ അല്ലെങ്കിൽ അച്ചു ഇവിടെ യുദ്ധം തുടങ്ങും. നിന്നെ ഇറക്കിയിട്ടു വേണം അവനു ഇന്ന് ഇവിടെ ജോയിൻ ചെയ്യാൻ പോവാൻ. നേരം വൈകിയ അവനു കലി ഇളകും എന്നും പറഞ്ഞ് സീത പോവാനായി തിരിഞ്ഞു.
അത് കുഴപ്പം ഇല്ല അമ്മേ എന്നേ കൊണ്ടാക്കാൻ രുദ്രൻ വരും. അച്ചുനോട് ഞാൻ പറഞ്ഞിട്ടുണ്ട്…
ആണോ എന്നാ കുഴപ്പം ഇല്ല.
ലച്ചു കണ്ണനെ നോക്കി പുച്ഛിച്ചു കൊണ്ട് അവിടെ നിന്നും ഓടി..പല പല നാളുകൾ ഞാനൊരു പുഴുവായി പവിഴക്കൂട്ടിലുറങ്ങി…. അങ്ങനെ പാടികൊണ്ട് നമ്മുടെ ലച്ചു അവളുടെ റൂമിലേക്ക് പോവായിരുന്നു. പെട്ടന്നാണ് ഒരു കയ്യ് വന്നു അവളെ വലിച്ചു അടുത്ത റൂമിൽ കയറ്റിയത്. ലച്ചു പേടിച്ച് ഒച്ചവെക്കാൻ പോയപ്പോഴേക്കും ഒരു കയ്യ് അവളുടെ വായ മൂടി പിടിച്ചു. അവൾ ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോ അതാ അവിടെ ഒരു രുദ്രൻ ഇളിച്ചു കൊണ്ട് നിക്കുന്നു…
നിങ്ങൾക് എന്താ മനുഷ്യ ബാക്കി ഉള്ളവർ പേടിച്ചു പോയല്ലോ ലച്ചു ഓൺ കലിപ്പ് മോഡ്..
ഈ… സോറി ഞാൻ എന്റെ ലച്ചു മോളെ ഒന്ന് കാണാൻ വേണ്ടി പിടിച്ചതല്ലേ. എത്ര ദിവസം ആയി നിന്നെ ഒന്ന് മര്യാദക്ക് കണ്ടിട്ട്….
പിന്നെ.. ഇന്നലെയും കൂടി കണ്ടേ ഉള്ളൂ എന്നിട്ടാണ് ഈ പറയുന്നത്..
ആ കാണൽ അല്ല മോളെ ഞാൻ ഉദ്ദേശിച്ചത്.
എന്ത് ഉദ്ദേശം ആണെങ്കിലും ഇപ്പോ നടക്കില്ല. ദേ അച്ചുവേട്ടൻ അങ്ങാനും കണ്ടാൽ നിങ്ങടെ പപ്പും പൂടേം പറിക്കും ട്ടാ.
അച്ചുവേട്ടൻ പോയി മോളെ. ഞാൻ എന്റെ സേഫ്റ്റി നോക്കാതെ ഇരിക്കോ..
ആയിക്കോട്ടെ ഇപ്പോ രുദ്രേട്ടൻ വിട്ടേ എനിക്ക് കോളേജിൽ പോകാൻ ടൈം ആയി ഞാൻ യാത്ര ആവട്ടെ.
അതൊന്നും പറ്റില്ല. വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നത് അതൊന്നും വെറുതെ കളയാൻ പറ്റില്ല. എനിക്ക് തരാൻ ഉള്ളത് തന്നിട്ട് നീ എങ്ങോട്ടാണെങ്കിൽ പൊക്കോ..
ദേ രുദ്രേട്ടാ കളിക്കല്ലേ. ഈ മനുഷ്യന് ശിവന്റെ പേരും കൃഷ്ണന്റെ സ്വഭാവവും ആണല്ലോ എന്റെ വിഘ്‌നേശ്വര ലച്ചു അത്മിച്ചു.
വേണ്ട നീ തരണ്ട ഞാൻ എടുത്തോളാം..
രു…. അപ്പോഴേക്കും രുദ്രൻ ലച്ചുവിന്റെ ചുണ്ടുകൾ സ്വന്തം ചുണ്ടിനാൽ മൂടിയിരുന്നു..
ലച്ചുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു. കൈയ്കൾ രുദ്രന്റെ മുടിക്കുള്ളിലേക്ക് കടന്നു.
രുദ്രൻ ആവേശത്തോടെ ലച്ചുവിന്റെ മേൽചുണ്ടും കീഴ്ച്ചുണ്ടും കടിച്ചു നുണഞ്ഞു. കൈയ്കൾ ഇടുപ്പിൽ പിടിമുറിക്കി. ചുണ്ടിൽ നിന്നും നാവിലേക്ക് ചുംബനം കടന്നപ്പോഴേക്കും ലച്ചു കുതറി മാറി.
രസചരട് മുറിഞ്ഞ ദേഷ്യത്തിൽ രുദ്രൻ ലച്ചുവിനെ കൂർപ്പിച്ചു നോക്കി.
അതുമതി മോനെ രുദ്ര ഇല്ലെങ്കിലേ എന്റെ മോനു വേറെ പലതും തോന്നും എന്നും പറഞ്ഞു ലച്ചു രുദ്രനെ തള്ളിനീക്കി വാതിൽ തുറന്നു ഓടി..
ഏയ്യ് ലച്ചു പോകല്ലേ എന്നും പറഞ്ഞു രുദ്രൻ അവളുടെ പിന്നാലെ ഇറങ്ങിയതും ചെന്നു പെട്ടത് കണ്ണന്റെ മുന്നിൽ..
ഹാ.. ഹായ് കണ്ണേട്ടാ…
എന്താണ് മോനെ രുദ്ര ഒരു അവലക്ഷണം പിടിച്ച ഹായ്….
ഏയ്യ് ഒന്നുല്ല.. ഞാൻ ചുമ്മാ ഒരു ഹായ് തന്നതല്ലേ.
മ്മ് മ്മ്… ഇപ്പോ മനസിലായി എന്താ നീ എന്നേ ഒന്ന് കൊണ്ടാക്കാൻ പറഞ്ഞപ്പോഴേക്കും ചാടി പൊന്നെ എന്ന്.
അതെ ഒരു 2 കൊല്ലം കൂടി കഴിഞ്ഞ ആ ഓടി പോയ സാധനത്തിനെ നിനക്ക് സ്വന്തമായി തരാം എന്നിട്ട് മതി ട്ടാ ഈ വക പരിപാടി ഒക്കെ. ഇല്ലെങ്കിൽ അളിയന്റെ എല്ലൂരും ഇവിടത്തെ ഇടിയൻ പോലീസ്…
അയ്യോ ചതിക്കല്ലേ ഏട്ടാ അച്ചുവേട്ടന്റെ കൈയ് കൊണ്ടൊന്നു കിട്ടിയ പിന്നെ ഏട്ടൻ പെങ്ങൾക്ക് വേറെ ചെക്കനെ തപ്പേണ്ടി വരും…
ആ അന്ത ഭയം ഇരിക്കട്ടും.. ഇപ്പോ അളിയൻ വാ എന്നേ എയർപോർട്ടിൽ കൊണ്ടാക്കി താ ഇല്ലെങ്കിൽ എന്റെ ഫ്ലൈറ്റ് അങ്ങ് ബാംഗ്ലൂർ എത്തും ഞാൻ ഇവിടെയും നിക്കും.എനിക്കേ ഇന്ന് ആഫ്റ്റർനൂൺ മീറ്റിംഗ് ഉള്ളതാ. നീ വാ..
തുടരും…….

by