17/04/2026

ഗൗരി കല്യാണി : ഭാഗം 08

രചന – കണ്ണന്റെ മാത്രം

 

ലച്ചുവും ദേവൂട്ടിയും പാർക്കിങ്ങിൽ എത്തിയപ്പോ ആദി അവരെ വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു.

ആ വന്നോ ഞാൻ ഇനി നിങ്ങളെ വിളിക്കാൻ വരേണ്ടി വരുമോ എന്ന് ചിന്തിച്ചു ഇരിക്കായിരുന്നു…

കണ്ടോ ചിന്തിച്ചപ്പോഴേക്കും വന്നില്ലേ അതാണ് ഞങ്ങൾ…

പിന്നേ നിങ്ങൾ സൂപ്പർ അല്ലേ.. അയാൾ അവരെ കളിയാക്കികൊണ്ട് പറഞ്ഞു…വേഗം വായോ ഇപ്പോഴേ വൈകി… അതും പറഞ്ഞു അയാൾ വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്യ്തു. അവരും കയറിയപ്പോ വണ്ടി എടുത്തു..

………..

ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് ഒരു നഴ്‌സ്‌ പുറത്തു വന്ന് രാധികയുടെ കൂടെ ഉള്ളവരെ ചോദിച്ചു. കല്ലുവും ഗൗരിയും വേഗം അങ്ങോട്ട് ചെന്നു.
രാധികക്ക് ബോധം തെളിഞ്ഞിട്ടുണ്ട് ഒരാൾ കയറി കണ്ടോളൂ. അധികം സംസാരിപ്പിക്കേണ്ട..
അതും പറഞ്ഞു അവർ പോയി.. ഗൗരിയെ ഒന്നു നോക്കികൊണ്ട് കല്ലുവും അവരുടെ കൂടെ പോയി..

അവിടെ എത്തിയ കല്ലുവിന് രാധുവിന്റെ കിടപ്പു കണ്ടപ്പോ സഹിച്ചില്ല. അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു.. അവൾ വേഗം അതു തുടച്ചുമാറ്റികൊണ്ട് അവരെ വിളിച്ചു..

കല്ലുവിന്റെ സൗണ്ട് കേട്ട രാധിക പതുക്കെ കണ്ണുതുറന്ന് കല്ലുവിനെ നോക്കി ചിരിച്ചു. അമ്മേടെ മോൻ പേടിച്ചോടാ… രാധിക അടഞ്ഞ ചോദിച്ചു.

ഇല്ല അമ്മേ… എനിക്കറിയാം എന്റെ രാധു സ്ട്രോങ്ങ്‌ ആണെന്ന്.. കല്ലു ചെറിയ ചിരിയോടെ പറഞ്ഞു.

അപ്പൊ ഒരു നഴ്‌സ്‌ അതിലെ വന്നു. കല്ലു അവരോടു റൂമിലേക്ക് മാറ്റുന്നതിനെക്കുറിച്ചു ചോദിച്ചു.. അപ്പൊ അവർ നാളെ മോർണിംഗ് ഡോക്ടർ എത്തിയിട്ട് റൂമിലേക്ക് മാറ്റും എന്ന്..

അതുകേട്ടു കല്ലു രാധികക്ക് നേരെ തിരിഞ്ഞു പറഞ്ഞു അപ്പൊ കേട്ടല്ലോ അതുവരെ എന്റെ അമ്മക്കിളി മിടുക്കി ആയിട്ട് ഇരിക്ക്. ഞാൻ പുറത്തുണ്ടാവും…

അവർ അവളെ നോക്കി തലയാട്ടി. എന്നിട്ട് ചോദിച്ചു ഗൗരി ഇവിടെ…

അവളും പുറത്തുണ്ട്. അപ്പൊ ഞാൻ പോകട്ടെ. ഇതും പറഞ്ഞു കല്ലു പുറത്തേക്ക് പോയി..

കല്ലു പുറത്തിറങ്ങുന്നതും കാത്ത് ഗൗരി വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ വേഗം കല്ലുവിനോട് രാധികയുടെ വിശേഷങ്ങൾ ചോദിച്ചു..

രാധുവിന് കുഴപ്പമൊന്നുമില്ല.. ഞാൻ സംസാരിച്ചു. നിന്നെ ചോദിച്ചു അമ്മ.. അവിടെത്തന്നെ നേഴ്സിനോട് ഞാൻ ചോദിച്ചു അപ്പോ അവൻ പറഞ്ഞു നാളെ രാവിലെ റൂമിലേക്ക് മാറ്റുമെന്ന്…

നീ പോവാൻ നോക്കിക്കോ ഗൗരി സമയം ഇപ്പത്തന്നെ ഉച്ചയായി ഇനി നേരം വൈകിയാൽ നിന്റെ അമ്മ പ്രശ്നമാക്കും. വായോ ഞാനും വരാം. എനിക്ക് ഇവിടുത്തെ ഓഫീസിലൊന്നു പോകണം റൂം ബുക്ക് ചെയ്യണം. നമുക്ക് കാന്റീനിൽ കയറി വല്ലതും കഴിക്കാം. ഇല്ലെങ്കിൽ വീട്ടിൽ പോയാൽ നീ പിന്നെ ഒന്നും കഴിക്കൽ ഉണ്ടാവില്ല.. ഇതും പറഞ്ഞ് കല്ലു ഗൗരിയെ കൂട്ടി കാന്റീനിലേക്ക് പോയി…

അവർ ഭക്ഷണം കഴിച്ചതിനുശേഷം ഗൗരി പോകാനായി ഇറങ്ങി. കല്ലു ഞാൻ നാളെ വരാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം.

ഗൗരി നീ നാളെ വരുന്നുണ്ടെങ്കിൽ വീട്ടിൽ കയറി എന്റെയും രാധുവിന്റെയും അത്യാവശ്യ സാധനങ്ങൾ കൊണ്ടുവായോ..

ആ കൊണ്ടുവരാം. ഞാൻ എന്തായാലും നാളെ വരുന്നുണ്ട് ഞാൻ നാളെ ഓഫീസിൽ പോണില്ല പക്ഷെ വീട്ടിൽ പറയുന്നില്ല.. പറഞ്ഞാ ചെലപ്പോ അമ്മ സമ്മതിക്കില്ല ഞാൻ ദേവേട്ടനെയോ കണ്ണേട്ടനെയോ വിളിച്ചുപറയാം..

ഓക്കേ ഡാ എന്റെയും കൂടി ലീവ് പറഞ്ഞോ ഞാൻ എന്തായാലും ഇനി ഒരാഴ്ച ലീവ് ആയിരിക്കും.. കല്ലു പറഞ്ഞു..

അങ്ങനെ ഗൗരി യാത്ര പറഞ്ഞു പോയി…

………….

ഗൗരി വീട്ടിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. അവളെ കണ്ട വഴിക്ക് ഷീജ തുടങ്ങിയ ചീത്ത വിളി നേരം വൈകി എന്നും പറഞ്ഞു. ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതുമതി അടുത്ത പുകിലിന്. അവൾ വേഗം ഡ്രസ്സ്‌ ഒക്കെ മാറി അടുക്കളയിലേക്ക് പോയി രാത്രി ഭക്ഷണത്തിന്റെ കാര്യങ്ങൾ നോക്കി..

കുറച്ചുകഴിഞ്ഞ് ഗിരിജയും സുരേഷും ശ്രീലക്ഷ്മിയും കൂടി വന്നു..

അവരെ കണ്ടതും ഷീജ ചോദിച്ചു അല്ല എന്തേ നിങ്ങൾ മൂന്നുപേരും മാത്രം മനു മോൻ വന്നില്ലേ…

അവൻ ഇവിടെ ഇല്ല എന്തോ ജോലി ആവശ്യത്തിന് ബാംഗ്ലൂർ പോയിരിക്കുകയാണ്. ഗിരിജ പറഞ്ഞു.

ഈ സമയം ഗൗരി അവർക്കുള്ള ജ്യൂസുമായി അങ്ങോട്ടു വന്നു..

നീ ഇവിടെ ഉണ്ടായിരുന്നോ… നീ ഒന്നും കൂടി കറുത്തു പോയല്ലോ കൊച്ചേ.. വെയിൽ ഒന്നും അധികം കൊള്ളണ്ട.. അതിനൊക്കെ എന്റെ മോള് കണ്ടില്ലേ പാലിന്റെ കളറിൽ ഇരിക്കുന്നത്. ഗിരിജ ഒരു പുച്ഛത്തോടെ പറഞ്ഞു

ഇതുകേട്ട് ശ്രീലക്ഷ്മി അവളെ പരിഹാസത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു അമ്മ ഒന്നും മിണ്ടാതിരുന്ന ഇങ്ങനെ ഒന്നും പറയല്ലേ അവൾക്ക് വിഷമം ആവില്ലേ..

ആ ഞാൻ ഒന്നും പറയുന്നില്ല. അല്ലെങ്കിലും ഇവൾക്ക് ആരെക്കുറിച്ചും കുറ്റം പറയുന്നതൊന്നും ഇഷ്ടമില്ല. ഗിരിജ പറഞ്ഞു.

അതെനിക്കറിയില്ലേ ശ്രീമോള് നല്ല കുട്ടിയാ ഇവളെ പോലെ ഒന്നുമല്ല ഷീജ പറഞ്ഞു.

ഗൗരി ഇതൊന്നും കാര്യമാക്കാതെ അടുക്കളയിലേക്ക് പോയി..

അല്ല അളിയനും അഭിയും എവിടെ… ഇവിടെ ഇല്ലേ കണ്ടില്ലല്ലോ..

ബാലേട്ടൻ പറമ്പിലേക്ക് ദേ ഇപ്പോ ഇറങ്ങിയേ ഉള്ളൂ. അഭിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയതാ.. ഷീജ പറഞ്ഞു.

ഇന്ന് ഞായർ അല്ലെ ഇന്നും ജോലിക്ക് പോകേണ്ടിവരുമോ.. ഏയ്യ് അങ്ങനെ പോകേണ്ടി വരാറില്ല. ഷീജ പറഞ്ഞു…

ഈ സമയം ശ്രീലക്ഷ്മി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അവിടെ ഗൗരി അടുപ്പിൽ വച്ചിട്ടുള്ള കറി ഇളക്കുകയായിരുന്നു…

എന്താ ഗൗരി വിശേഷം സുഖമല്ലേ.. ശ്രീ ചോദിച്ചു.

ആ സുഖായിട്ട് ഇരിക്കുന്നു ശ്രീയേച്ചി..

എന്റെ ഗൗരി നീ ഇങ്ങനെ അടുപ്പിന്റെ ചോട്ടിൽ ഒന്നും നിക്കല്ലേ. അല്ലെങ്കിലേ കളർ കുറവാ.. ഈ തീയും പുകയും അടിച്ചു ഒന്നും കൂടി കറുമ്പി ആവും നീ..
ശ്രീ ഒരു പുച്ഛത്തോടെ പറഞ്ഞു…

ഇതുകേട്ടിട്ടും ഗൗരി ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടപ്പോ ശ്രീ ദേഷ്യം പിടിച്ച് തിരിച്ചുപോയി. അതു കണ്ടപ്പോ ഗൗരി ഒന്നു ചിരിച്ച് അവളുടെ ബാക്കി പണികളിലേക്ക് തിരിഞ്ഞു.

………….

ദേവർ മഠത്തിൽ ഉള്ളവർ റിസപ്ഷൻ ഒക്കെ കഴിഞ്ഞ് വന്ന് എല്ലാവരും ഹാളിൽ ഒത്തുകൂടി..

അച്ഛനും അമ്മയും എത്തിയില്ലല്ലോ വല്യേട്ടാ… തേജ ചോദിച്ചു..

അവർ കുറച്ചുകൂടി കഴിയും എന്നാണ് വിളിച്ചപ്പോ പറഞ്ഞത്. അവർക്ക് വഴിക്ക് മഴ കിട്ടി. അപ്പൊ കുറച്ചുനേരം വണ്ടി നിർത്തിയിട്ടു അതുകൊണ്ടാണ് വൈകുന്നത്.ആദി പറഞ്ഞു…

അച്ചു എത്തിയില്ലല്ലോ അവൻ റിസപ്ഷനും വന്നില്ലല്ലോ.. മഹി പറഞ്ഞു.

അവനു പെട്ടന്ന് സ്റ്റേഷനിൽ പോകേണ്ട ആവശ്യം വന്നു അതുകൊണ്ടാണ്… ഞാൻ പറഞ്ഞതാ നാളെ തിങ്കളാഴ്ച പോയി ജോയിൻ ചെയ്തമതിയെന്ന്. അപ്പൊ അവന് ഇന്നന്നെ പോണം. അതിന് കൂട്ടുനിക്കാൻ ഹരിയും… ആദി പറഞ്ഞു.

ഇന്ന് അച്ചുവേട്ടൻ വരാഞ്ഞത് നന്നായി മാമേ ഇല്ലെങ്കിൽ അനീമിക് ആയേനെ ആ ശിവാനി ചോര ഊട്ടികുടിച്ചിട്ട്.. എന്തായിരുന്നു അവളുടെ നോട്ടം നമ്മൾ ചെന്നപ്പോ. പിന്നേ വേദിക ആന്റിയുടെ വക അന്വേഷണവും അഗ്നി വന്നില്ലേ എന്ന് ദേവൂട്ടി ഒരു ഇളിയോടെ പറഞ്ഞു.

ഇവിടെ ഇപ്പോ വേറെ ചിലരും അനീമിക് ആവാൻ ചാൻസ് കാണുന്നുണ്ട്. ഡാ മോനെ രുദ്രാ മതിയെടാ അവളുടെ ചോര ഊറ്റികുടിച്ചത്. കുറെ നേരമായല്ലോ തുടങ്ങിയിട്ട്.. രവി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…

ഈ… എന്തായാലും അച്ഛൻ അമ്മയെ വായിനോക്കുന്ന അത്രയും ഞാൻ എത്തിയിട്ടില്ല.. രുദ്രാ പറഞ്ഞു

ആ അളിയന് കിട്ടിയല്ലോ.. മഹി

ഏയ്യ് ഇതു ചോദിച്ചു വാങ്ങിയതാ അല്ലെ അളിയാ ആദി ചോദിച്ചു…

അളിയന്മാരെ… രവി പല്ലുകടിച്ചുകൊണ്ട് അവരെ നോക്കി പേടിപ്പിച്ചു.

പിന്നേ ദേവ നിന്റെ ഓഫീസിലേക്ക് നാളെ ഒരു അപ്പ്രൂവൽ റിക്വസ്റ്റ് വരും അതു സൈൻ ചെയ്ത് വിടണം.

അതെന്തിനുള്ള റിക്വസ്റ്റ് ആണ്. ദേവൻ ചോദിച്ചു.

നിങ്ങളുടെ ഓഫീസിലെ ഒരു കുട്ടിയുടെ അമ്മയെ ഇന്നലെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് ഹോസ്പിറ്റലിൽ ആ കുട്ടി നമ്മുടെ സ്റ്റാഫ്‌ ആണെന്ന് പറഞ്ഞില്ല അവിടെ. ഇന്ന് ആ സർജറിക്ക് വേണ്ടിയിട്ട് ആണ് ഞങ്ങൾ പോയത്. അപ്പോഴേക്കും ആ കുട്ടി ബിൽ ഫുൾ അടച്ചിരുന്നു. നമ്മുടെ സ്റ്റാഫിന് ഡിസ്‌കൗണ്ട് ഉള്ളതല്ലേ… അപ്പൊ ആ ബാക്കി തുക തിരിച്ചു കൊടുക്കാൻ അപ്പ്രൂവൽ വേണമല്ലോ അത്… ആദി പറഞ്ഞു..

ഇതു കേട്ടപ്പോ സീതയുടെ മടിയിൽ തലവച്ചു കിടന്നിരുന്ന കണ്ണൻ ഒരു സംശയത്തിൽ ചോദിച്ചു… ഏത് കുട്ടിയുടെ അമ്മയെ…
ദേവനും ഒരു doubtil നോക്കി..

അതു കണ്ണേട്ടാ നമ്മുടെ കല്ലു ചേച്ചിയുടെ അമ്മയെ.. ലച്ചു പറഞ്ഞു

കൃഷ്ണയുടെ അമ്മയെയോ അവർക്ക് എന്തു പറ്റി…. കണ്ണൻ ചോദിച്ചു.

അറ്റാക്ക് ആയിരുന്നു. 2 ബ്ലോക്ക്‌ ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആൻജിയോപ്ലാസ്റ്റി ചെയ്യ്തു.. ആദി പറഞ്ഞു..

അയ്യോ എപ്പോ ഞാൻ അറിഞ്ഞില്ല. ഇന്നലെ അമ്മയെ ഡോക്ടറെ കാണിക്കണം എന്നും പറഞ്ഞാണ് രണ്ടും നേരത്തേ ഇറങ്ങിയത്… ഞാൻ എന്തായാലും കല്ലുനെ ഒന്ന് വിളിച്ച് നോക്കട്ടെ.. അതും പറഞ്ഞു ദേവൻ ഫോൺ എടുത്ത് കല്ലുനെ വിളിച്ച് സംസാരിച്ചു…

ദേവൻ സംസാരിച്ച് കഴിഞ്ഞ് ഫോൺ വച്ചപ്പോ കണ്ണൻ അവനോട് എന്താ പെട്ടന്ന് ഉണ്ടായത് എന്ന് ചോദിച്ചു..

ദേവൻ കല്ലു ഇന്നലെ ഉണ്ടായത് പറഞ്ഞത് മുഴുവൻ അവിടെ പറഞ്ഞു…

മ്മ് എന്തായാലും കറക്റ്റ് സമയത്ത് ഹോസ്പിറ്റലിൽ എത്തിയത് കൊണ്ട് ഒന്നും സംഭവിച്ചില്ല… അല്ല ഞാൻ ആ കുട്ടിക്ക് അച്ഛനും മറ്റു ബന്ധുക്കളും ഒന്നും ഇല്ലേ… ആ കൂട്ടുകാരി കുട്ടിയെ മാത്രേ കൂടെ കണ്ടൊള്ളു വേറെ ആരെയും കണ്ടില്ല ആദി ചോദിച്ചു.

ഇതുകേട്ട ദേവൻ കല്ലുവിന്റെ ലൈഫിൽ നടന്നതൊക്കെ അവിടെ പറഞ്ഞു.. ഇതൊന്നും കല്ലു പറഞ്ഞതല്ല. ഒരിക്കൽ കല്ലു ലീവ് ആയ ഒരു ദിവസം ഗൗരിയോട് എന്തിനാ അവൾ ലീവ് എടുത്തതെന്നു ചോദിച്ചപ്പോ ഗൗരി പറയേണ്ട അവളുടെ അച്ഛന്റെ ഓർമദിവസം ആയതുകൊണ്ടാണെന്ന്. പിന്നെ അവളോട് ചോദിച്ചു മനസിലാക്കിയത് ആണ് ഇതൊക്കെ. കല്ലുന് ഇതൊന്നും ആരും അറിയുന്നത് ഇഷ്ടമില്ല. സിംപതി വേണ്ട എന്ന്…

ഇതൊക്കെ സൂര്യക്കും പുതിയ അറിവായിരുന്നു. അവന് അവളെ കുറിച്ചാലോചിച്ചപ്പോ അഭിമാനം തോന്നി…

എന്താ മോനെ ദേവ നിനക്ക് നോട്ടം ഉണ്ടോ അങ്ങോട്ട്. ഉണ്ടെങ്കിൽ പറഞ്ഞാമതി നമുക്ക് ഒഫീഷ്യൽ ആയിട്ട് പോവാം. മഹി പറഞ്ഞു..

ഇതുകേട്ട കണ്ണൻ ഞെട്ടികൊണ്ട് ദേവനെ കൂർപ്പിച്ചു നോക്കി…

ഏയ്യ് ഇല്ല ഇല്ല അവർ രണ്ടുപേരും എനിക്ക് ഇവരെ പോലെ ആണ്. ദേവൻ ലച്ചുവിനേം ദേവൂട്ടിയെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…

ഇതുകേട്ടപ്പോ കണ്ണൻ ഒന്നു സമാധാനിച്ചു. പക്ഷേ അവന് തന്നെ അറിയില്ലായിരുന്നു അതെന്ത്കൊണ്ടാണെന്ന്.

നിങ്ങൾ ഇതാരെ കുറിച്ച ഈ പറയുന്നത്. ശ്രീയമ്മ ചോദിച്ചു.

അതു ശ്രീയമ്മേ നമ്മുടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ചേച്ചിമാരാണ്. കല്ലു ചേച്ചിയും ഗൗരി ചേച്ചിയും.. പാവം ചേച്ചിമാരാണ് ഞങ്ങളോട് എന്തൊരു സ്നേഹം ആണെന്നോ.. ലച്ചു പറഞ്ഞു..
ആ പിന്നേ കല്ലു ചേച്ചി സൂപ്പർ ആയിട്ട് വരക്കും. അപ്പോഴേക്കും ദേവൂട്ടി പോയി ആ ഫോട്ടോ ഫ്രെയിം എടുത്തുകൊണ്ടു വന്നു. ദേ ഇതു കല്ലു ചേച്ചി വരച്ചതാ.. എല്ലാരും ആ പടം വാങ്ങി നോക്കി. ജീവൻ തുടിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു അതു.

ആഹാ ഇത്രേം കഴിവുള്ള കുട്ടിയാണോ ശ്രീയമ്മ ചോദിച്ചു..

അതു മാത്രം അല്ല അവര് രണ്ടുപേരും നന്നായി ഡാൻസ് കളിക്കും. ഗൗരി ചേച്ചി നന്നായി പാട്ട് പാടും പിന്നേ പഠിക്കാനും സൂപ്പർ ആണ് ഗൗരി ചേച്ചിക്ക് റാങ്ക് ഉണ്ടായിരുന്നു ഡിഗ്രിക്ക് കല്ലു ചേച്ചിക്കും 90% എബോവ് മാർക്ക്‌ ഉണ്ടായിരുന്നു. ഒരിക്കൽ അവരുടെ ഫോണിൽ ഞങ്ങൾ അവരുടെ മാർക്കലിസ്റ്റ് കണ്ടു അപ്പോഴാ മനസിലായേ.. മൊത്തത്തിൽ പോളിയാണ് രണ്ടുപേരും.ദേവൂട്ടി പറഞ്ഞു നിർത്തി..

ആഹാ അപ്പോൾ മിടുക്കികൾ ആണല്ലോ രണ്ടുപേരും. ഇവർക്ക് ഇത്രേം ഇഷ്ടമായ സ്ഥിതിക്ക് അവർ മോശം ആവില്ല. അല്ല എളുപ്പംകൊണ്ട് രണ്ടിനും ആരെയും ഇഷ്ടപ്പെടില്ലല്ലോ… സീത പറഞ്ഞു..

ശരിക്കും ഇതൊക്കെ കേട്ടു ഞെട്ടി ഇരിക്കാണ് കണ്ണൻ. അവന് അറിയില്ലായിരുന്നു അവർക്ക് ഇത്രേം കഴിവുടെന്നു..

എന്തായാലും നാളെ ഹോസ്പിറ്റലിൽ പോകുമ്പോ അവരെ ഒന്നു കാണണം. സീത പറഞ്ഞു..

ആ ഞങ്ങളും അവിടെ ഉണ്ടാവും. നാളെ ഞങ്ങൾക്ക് കാർഡിയാക് വാർഡിൽ ആണ് ഡ്യൂട്ടി. ലച്ചു പറഞ്ഞു….

ആ മതി മതി ഇനി എല്ലാരും പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. ഇപ്പോഴേ നേരം കുറച്ചായി.. ആദി പറഞ്ഞപ്പോ എല്ലാരം പരസ്പരം ഗൂഡ്‌നെറ് പറഞ്ഞു ഉറങ്ങാൻ ആയി പോയി..

തുടരും…..